Skip to content

ആത്മസഖി – ഭാഗം 7

aathmasakhi

“എന്ത് പറ്റി ലെച്ചു…? “

കാർമേഘങ്ങൾ മൂടിയ ലച്ചുവിന്റെ മുഖം കണ്ടതും വായിച്ച് കൊണ്ടിരുന്ന പുസ്തകം അടച്ച് വച്ചുകൊണ്ട് ഋതു ചോദിച്ചു…

“ഒന്നുമില്ല… “

അലസമായി ലച്ചു പറഞ്ഞു…

“ഒന്നുമില്ലാതെ അല്ല എന്തോ ഉണ്ട് നീ കാര്യം പറ… “

ഋതു ലച്ചുവിനെ പിടിച്ചു ഗുൽമോഹറിന്റെ ചുവട്ടിൽ ഇരുത്തി കൊണ്ട് പറഞ്ഞു…

“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാനും മിഥുനും തമ്മിൽ എന്നും വഴക്ക് ആണ്… “

തലകുനിച്ചു കൊണ്ട് ലച്ചു പറഞ്ഞു…

“എന്തിനാ വഴക്ക് എന്ന് ചോദിക്ക്… “

ജാനവ് ഋതുവിനോട് പറഞ്ഞു… അവൾ ചെറുതായി ഒന്ന് തലയാട്ടി… ശേഷം ലച്ചുവിനോട് ജാനവ് പറഞ്ഞത് പോലെ ചോദിച്ചു…

“അന്ന് നീ എന്നെ പഠിക്കാൻ പിടിച്ചിരുത്തിയില്ലേ… അപ്പോൾ പറയാതെ ഫോൺ വച്ചു എന്ന് പറഞ്ഞു തുടങ്ങിയതാണ്…

മഴ കാരണം അന്ന് വീട്ടിൽ എത്തിയപ്പോൾ അല്പം വൈകി.. അത്കൊണ്ട് ഞാൻ അങ്ങോട്ട് വിളിക്കാനും വൈകി പിന്നെ അതിന്റെ പേരിൽ ആയിരുന്നു…

എനിക്ക് മറ്റ് ആരൊക്കെയോ ആയി   അടുപ്പം ഉണ്ടെന്നൊക്കെ പറഞ്ഞു…

പിന്നെ എന്റെ ഫ്‌ബി പാസ്സ്‌വേർഡ്‌ ഒക്കെ ഫ്‌ബി ഫുൾ  വാങ്ങി അരിച്ചു പറക്കി… പ്രൊഫൈൽ പിക്ചർസ് ന് കമെന്റ് ഇട്ടവരെയും എന്നെയും ചേർത്ത് വരെ ഓരോന്നും പറഞ്ഞു…

സഹിക്കാൻ പറ്റാതെ ആയപ്പോൾ ഞാൻ ദേഷ്യപ്പെട്ടു… അപ്പോൾ കട്ട്‌ ഫോൺ കട്ട്‌ ചെയ്തു പോയതാണ് പിന്നെ ഇത് വരെ എന്നെ വിളിച്ചിട്ടില്ല ഞാൻ വിളിച്ചാൽ എടുക്കുകയും ഇല്ല… “

അത്രയും പറഞ്ഞു കൊണ്ട് ലച്ചു കരയുവാൻ തുടങ്ങി…

ഋതു എന്തൊക്കെയോ പറഞ്ഞു അവളെ സമാധാനിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു…

കുറച്ചു കഴിഞ്ഞ് ക്ലാസ്സിൽ കേറാൻ ഉള്ള ബെൽ അടിച്ചപ്പോൾ ഋതുവിന്റെ  നിർബന്ധത്തിനു വഴങ്ങി  അവൾ ക്ലാസ്സിൽ കേറി…

ഋതു ലച്ചുവിനെ എപ്പോഴും ഹാപ്പി ആകാൻ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നെങ്കിലും അതൊന്നും അവൾ കേട്ടിരുന്നില്ല..

അവളുടെ മനസ്സ് മുഴുവൻ മിഥുൻ ഏല്പിച്ച മുറിവുകൾ ആയിരുന്നു…

ഉച്ചക്ക് ഋതു  ഒരുപാട് നിർബന്ധിച്ചപ്പോൾ ആണ്  ലച്ചു ഭക്ഷണം കഴിച്ചത്… അതും രണ്ട് ഉരുള മാത്രം…

ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൈ കഴുകി തിരികെ വന്ന ഋതു ലച്ചുവിനെയും കൊണ്ട് ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ പോയിരുന്നു…

ഋതുവിനെ കണ്ടതും കീർത്തിക്ക് ഉള്ളിൽ പക പത്തി ഉയർത്തി…

“എന്താ നിന്റെ ഉദ്ദേശം….? “

കീർത്തി ഋതുവിനെ തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു…

“എന്ത് ഉദ്ദേശം…? “

കീർത്തിയുടെ ചോദ്യത്തിന് ഒരു മറുചോദ്യം ആയിരുന്നു ഋതു വിന്റെ മറുപടി…

“നീയും പ്രമോദേട്ടനും തമ്മിൽ എന്താ…? “

കീർത്തിയുടെ ആ ചോദ്യം ഋതുവിൽ ചെറുതല്ലാത്തൊരു ഞെട്ടൽ ഉണ്ടാക്കി…

തനിക്കും പ്രമോദിനും ജാനവിനും മാത്രം അറിയുന്ന കാര്യം ഇവൾ എങ്ങനെ അറിഞ്ഞു എന്നായിരുന്നു ഋതുവിന്റെ ചിന്ത മുഴുവൻ…

“നിന്നോട് പ്രമോദേട്ടന് പ്രണയം ആണെന്ന് നിനക്ക് തോന്നിയോ…? “

കീർത്തിയുടെ ചോദ്യങ്ങൾക്ക് മുൻപിൽ ഋതു ഉത്തരം നൽകാൻ ആകാതെ നിന്നു….

കീർത്തിയുടെ ചോദ്യങ്ങൾ ഒന്നും മനസിലാകാതെ ലച്ചു ഋതുവിന്റെ മുഖത്തേക്ക് നോക്കി… പക്ഷേ അപ്പോഴും ഋതു തലകുനിച്ചു നിൽക്കുക ആയിരുന്നു….

“നീ എപ്പോഴെങ്കിലും നിന്റെ മുഖം കണ്ണാടിയിൽ നോക്കിട്ട് ഉണ്ടോ…?  ഉരുണ്ട് ഉരുണ്ട് ചക്ക പോത്തു പോലെ ആണ് ഇരിക്കുന്നത്… ശരിക്കും ഒരു വീപ്പക്കുറ്റി… നീ തിന്നാൻ വേണ്ടി ആണോടി ആനക്കുട്ടി ജനിച്ചത്…

അത് എന്ത് തന്നെ ആയാലും എനിക്ക് കുഴപ്പം ഇല്ല… പക്ഷേ ഈ കരിഞ്ഞ രൂപവുമായി നീ പ്രമോദേട്ടന്റെ പുറകെ നടക്കരുത്….

ഇനിയും നീ പ്രമോദേട്ടനെ ശല്യം ചെയ്താൽ അതോടെ തീരും നിന്റെ പഠിത്തം… ഞാൻ നിന്റെ അമ്മയോട് പറഞ്ഞു നിർത്തിക്കും… “

അത്രയും പറഞ്ഞ് നിർത്തിയ ശേഷം കീർത്തി ഋതുവിനെ കടുപ്പിച്ചു ഒന്ന് നോക്കി…

“ഋതു… നീ എന്തിനാ മിണ്ടാതെ നില്കുന്നത്.. അവളോട് തിരിച്ചു മറുപടി പറയ്… “

ജാനവ് ഋതുവിനോട് അങ്ങനെ പറഞ്ഞെങ്കിലും ഋതു ഒരക്ഷരം പോലും കീർത്തിയോട് തിരിച്ചു പറഞ്ഞില്ല….

പകരം അവളുടെ കണ്ണുകൾ പെയ്യുക ആയിരുന്നു…

കാര്യം അറിയാത്തത് കൊണ്ട് തന്നെ ലച്ചുവിന് എന്ത് പറയണം എന്നും അറിയില്ലായിരുന്നു…

ഋതുവിനെ ഒന്നൂടെ തറപ്പിച്ചു നോക്കിയ ശേഷം കീർത്തി തിരികെ ക്ലാസ്സിൽ പോയി….

കീർത്തി പോയ ശേഷം ഒരുപാട് തവണ ലച്ചു ഋതുവിനോട് കാര്യം ചോദിച്ചപ്പോൾ ആണ് അവൾ ഇതുവരെ ഉണ്ടായത് എല്ലാം പറഞ്ഞത്…

ലച്ചുവിന് അത് കൂടെ കേട്ടപ്പോൾ ദേഷ്യവും സങ്കടവും എല്ലാം ഒരുമിച്ചു വന്നു….

കീർത്തിയോട് തിരിച്ചൊന്നും പറയാത്തതിൽ ലച്ചു ഋതുവിനെ വഴക്ക് പറഞ്ഞു.. അപ്പോഴും ഋതു പതിവ് പോലെ കരഞ്ഞു കൊണ്ട് നിൽക്കുക ആയിരുന്നു…ഋതു പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു ആരോടും ഒന്നും തിരിച്ചു പറയാത്ത പ്രകൃതം… അത് ഓർത്തപ്പോൾ ലച്ചു വഴക്ക് പറയുന്നത് നിർത്തി….  പിന്നെ ഋതുവിന്‌ ഒപ്പം ഇരുന്ന് അവളെ ആശ്വസിപ്പിച്ചു….

ഇനിയും ക്ലാസ്സിൽ ഇരിക്കാൻ ആവില്ല എന്ന് ഋതു പറഞ്ഞപ്പോൾ ലച്ചു പോയി രണ്ട് പേരുടെയും ബാഗ് എടുക്കാൻ ക്ലാസ്സിലേക്ക്  പോയി…

“എന്തിനാ ഋതു താൻ കീർത്തി പറഞ്ഞത് മുഴവൻ കേട്ട് ചുമ്മ നിന്നത്…? നിനക്ക് നല്ല മറുപടി പറഞ്ഞു കൂടെ… നിന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റ് ഉണ്ടോ ഇങ്ങനെ മിണ്ടാതെ നില്കാൻ? “

ജാനവ് ദേഷ്യത്തോടെ ഋതുവിനോട് ചോദിച്ചു…

“അവൾ പറഞ്ഞത് കേട്ടില്ലേ… എന്റെ പഠിത്തം നിർത്തും… “

ഋതു വിഷമത്തോടെ പറഞ്ഞു…

“ഋതു, നീ അവളെ പേടിക്കേണ്ട കാര്യം ഒന്നുമില്ല… നീ ഒരു തെറ്റും ചെയ്തിട്ടില്ല… ആരെങ്കിലും എന്തെങ്കിലും കാര്യത്തിന് അനാവശ്യമായി വഴക്ക് പറഞ്ഞാൽ അത് കേട്ട് നിൽക്കേണ്ട ആവിശ്യം നിനക്ക് ഇല്ല… “

ജാനവ് അത് പറഞ്ഞു കൊണ്ടിരുന്നതും ലച്ചു ബാഗുമായി തിരികെ എത്തി…

അവർ വീട്ടിലേക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് പ്രമോദ് ബൈക്കുമായി വന്നത്…

“ആഹാ നീ ക്ലാസ്സ്‌ ഒക്കെ കട്ട്‌ ചെയോ…? “

പ്രമോദ് ഒരു തമാശ എന്ന പോലെ ഋതുവിനോട് ചോദിച്ചു….

“ദയവ് ചെയ്തു ഏട്ടൻ ഇവളോട് ഒന്നും ചോദിക്കരുത്. . ഇനി അതിന്റെ പേരിൽ കീർത്തി വന്നു ഇവളെ അനാവശ്യങ്ങൾ പറയും… “

ലച്ചു കീർത്തിയോടുള്ള ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു…

“കീർത്തി എന്തിനാ ഇവളെ അനാവശ്യം പറയുന്നത്….? എന്താ കാര്യം…? “

പ്രമോദ് കാര്യം ഒന്നും മനസിലാകാതെ ചോദിച്ചു…

ലച്ചു കീർത്തി പറഞ്ഞത് ഓരോന്നും വിശദികരിച്ചു തന്നെ പ്രമോദിനോട് പറഞ്ഞു…

അത് കേട്ടതും പ്രമോദിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…

അവൻ ഋതുവിന്റെ കൈയിൽ പിടിച്ചു വലിച്ച് കൊണ്ട് ക്ലാസ്സിലേക്ക് നടന്നു…

ഇതിനിടയിൽ കൈ നോവുന്നു വിട് എന്നൊക്കെ ഋതുവും ലച്ചുവും മാറി മാറി പറഞ്ഞെങ്കിലും അതൊന്നും പ്രമോദ് ചെവികൊണ്ടില്ല….

“കീർത്തി….. “

പ്രമോദ് ക്ലാസ്സ്‌ മുഴുവൻ മുഴങ്ങി കേൾക്കും പോലെ വിളിച്ചു..

കീർത്തി ഇരുന്നിടത്ത് നിന്നും അല്പം പേടിയോടെ എഴുന്നേറ്റു….

” നിന്നോട് ആരാടി പറഞ്ഞത് ഋതു എന്റെ പുറകെ നടക്കുകയാണെന്ന്… ഞാൻ ആണ് അവളെ ഇഷ്ടം ആണെന്ന് പറഞ്ഞത്…

ഇവൾ എന്റെ പെണ്ണാണ്… എന്റെ മാത്രം… “

പ്രമോദിന്റെ ഓരോ വാക്കുകളും ചാട്ടുളി പോലെ ആണ്  കീർത്തിയുടെ ഹൃദയത്തിൽ പതിച്ചത്…

“ഇവൾക്ക് ഭംഗി ഇല്ലെന്ന് അല്ലേ നീ പറഞ്ഞത്…. നീ എന്താ കരുതിയത് തൊലിവെളുപ്പ് ആണ് സൗന്ദര്യം എന്നോ?

ഒരാളുടെ സൗന്ദര്യം അയാളുടെ ഹൃദയത്തിൽ ആണ്.. അത് ഇവൾക്ക് മറ്റ് ആരെക്കാളും ഉണ്ട് .. ഇനിയും നീ എന്റെ പെണ്ണിനോട് മോശം ആയി ഒരു വാക്ക് പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ… “

പ്രമോദിന്റെ വാക്കുകൾ കേട്ട് ഋതു ആകെ വല്ലാതെ ആയി…

അപ്പോഴേക്കും ക്ലാസ്സിലെ കുട്ടികളും എല്ലാവരും അവിടെ എത്തിയിരുന്നു…

കീർത്തി നാണക്കേട് കൊണ്ടും വേദന കൊണ്ടും തലകുനിച്ചു നിന്നു…

അത്രയും പറഞ്ഞ് കൊണ്ട് പ്രമോദ് ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയതും ശില പോലെ നിന്ന ഋതുവിനെയും വലിച്ച് കൊണ്ട് ലച്ചു പെട്ടെന്ന് കോളേജിൽ നിന്നും ഇറങ്ങി…

ഇനിയും അവിടെ നിന്നാൽ പലരുടെയും ചോദ്യശരങ്ങൾ ഏറ്റ് വാങ്ങേണ്ടി വരും എന്ന് ലച്ചുവിന് ഉറപ്പ് ഉണ്ടായിരുന്നു. .

ഋതു പോയത് കാരണം പലരുടെയും രൂക്ഷ നോട്ടത്തിനും വിമർശനത്തിനും കീർത്തി ഇര ആയി…

ഋതുവിനെ അങ്ങനെ കുത്തി ഓരോന്ന് പറഞ്ഞാൽ പിന്നെ ഒരിക്കലും അവൾ പ്രമോദുമായി മിണ്ടുക പോലും ഇല്ല എന്നായിരുന്നു കീർത്തി ചിന്തിച്ചത് എന്നാൽ ഇതെല്ലാം തനിക്ക് നേരെ ഉള്ള ആയുധമായി മാറുമെന്ന് കീർത്തി കരുതിയില്ല….

നാളെ മുതൽ എങ്ങനെ കോളേജിൽ പോകും എന്ന ചിന്ത ഋതുവിനെ വരിഞ്ഞു മുറുക്കി.. ഇനി പലരുടെയും കളിയാക്കലുകൾക്കും ചോദ്യങ്ങൾക്കും ഇര ആകും എന്ന ചിന്ത ഋതുവിനെ ശ്വാസം മുട്ടിച്ചു…

ഋതുവിന്റെ  അവസ്ഥ മനസിലാക്കി ലച്ചു അവളെ ഒരു ഓട്ടോയിൽ വീട്ടിൽ എത്തിച്ച ശേഷം ആണ് ലച്ചു തന്റെ വീട്ടിലേക്ക് പോയത് ..

വീട്ടിൽ എത്തിയതും വേഷം പോലും മാറാതെ കട്ടിലിലേക്ക് ഋതു ചാഞ്ഞു ..

പ്രമോദിന്റെ വാക്കുകളും കീർത്തിയുടെ ദഹിപ്പിക്കുന്ന നോട്ടവും പലരുടെയും അടക്കം പറച്ചിലുകളും ഋതുവിനെ ഭ്രാന്ത് പിടിപ്പിച്ചു…

തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്താണെന്ന് പോലും മനസിലാകാതെ അവൾ തേങ്ങി കരഞ്ഞു….

(തുടരും…. )

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക

ദേവഭദ്ര

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Aathmasakhi written by Revathy

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!