കീർത്തി അല്പം പ്രയാസപ്പെട്ടവളുടെ കണ്ണുകൾ തുറന്നു .. സ്പീഡിൽ ഓടുന്ന സിലിങ് ഫാൻ കണ്ടപ്പോൾ അവൾ മെല്ലെ തല ചെരിച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു…
തല ചെരിച്ചപ്പോൾ തലയുടെ പിൻഭാഗത്ത് അസഹ്യമായ വേദന അവൾക്ക് അനുഭവപെട്ടു…
“കീർത്തി…. “
പരിചയമില്ലാത്ത ആരോ തന്റെ പേര് വിളിക്കുന്നത് കെട്ടവൾ അങ്ങോട്ട് ശ്രദ്ധിച്ചു ..
“വേദന ഉണ്ടോ…? “
ഡോക്ടർ അവളെ പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു…
അതിന് മറുപടി എന്നപോലെ അവൾ വെറുതെ ഒന്ന് മൂളി…
ഒരു ഇൻജെക്ഷൻ കൂടി നൽകാൻ നഴ്സ് നോട് നിർദേശിച്ചിട്ട് ഡോക്ടർ പുറത്തേക്ക് പോയി…
ഇൻജെക്ഷൻ നൽകി ഏതാനം നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ കീർത്തി മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു…
പക്ഷേ ആ ഏതാനം നിമിഷങ്ങളിലും അവളുടെ ചിന്ത മുഴുവൻ പ്രമോദ് എന്തിന് തന്നോട് ഇങ്ങനെ ചെയ്തു എന്നായിരുന്നു..
അങ്ങനെ ഓരോന്ന് ചിന്തിക്കും തോറും അവളുടെ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു….
. *******
“ഡോക്ടർ… കീർത്തിക്ക് എങ്ങനെ ഉണ്ട്? “
ഒബ്സർവേഷൻ മുറിക്ക് പുറത്ത് കാത്ത് നിന്ന പ്രമോദ് ഡോക്ടറിനെ കണ്ടതും തിടുക്കത്തിൽ അടുത്ത് വന്നു ചോദിച്ചു…
“വേദനക്ക് ഉള്ള ഇൻജെക്ഷൻ കൊടുത്തിരിക്കുക ആണ്… കുറച്ച് കഴിഞ്ഞു മുറിയിലേക്ക് മാറ്റും .. “
അത്രയും പറഞ്ഞ് കൊണ്ട് ഡോക്ടർ അദേഹത്തിന്റെ മുറിയിലേക്ക് പോയി…
കുറച്ച് സമയത്തിനുള്ളിൽ തന്നെ പ്രമോദ് വിളിച്ച് പറഞ്ഞ പ്രകാരം കീർത്തിയുടെ മാതാപിതാക്കൾ അവിടേക്ക് എത്തി…
“പ്രമോദ് അവൾക്ക് എന്താ പറ്റിയത്…? “
സൗമ്യ വേവലാതിയോടെ ചോദിച്ചു…
“അത്… ഒരു ചെറിയ ആക്‌സിഡന്റ്… പേടിക്കാൻ ഒന്നുമില്ല… കുറച്ച് കഴിഞ്ഞ് മുറിയിലേക്ക് മാറ്റും… “
അത് പറയുമ്പോൾ സൗമ്യയുടെ മുഖത്തേക്ക് നോക്കാൻ പ്രമോദ് ന് ആകുമായിരുന്നില്ല ..
ഡോക്ടർ പറഞ്ഞത് പോലെ കീർത്തിയെ കുറച്ച് നേരം കഴിഞ്ഞപ്പോൾ മുറിയിലേക്ക് മാറ്റി ..
അവൾക്ക് ബോധം തെളിയും വരെ സൗമ്യ പ്രാർത്ഥനയോടെ ഇരിക്കുക ആയിരുന്നു..
കീർത്തിയുടെ അച്ഛൻ രവീന്ദ്രൻ സൗമ്യേ ഒരുപാട് ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിൽ കാര്യം ഉണ്ടായില്ല..
പ്രമോദിന് ആണെങ്കിൽ ഓരോ നിമിഷം കഴിയും തോറും വല്ലാത്തൊരു കുറ്റബോധം വന്ന് മൂടുന്നത് പോലെ തോന്നി …
ബോധം വീണപ്പോഴും കീർത്തി ആരോടും പ്രമോദ് ആണ് അഭായപെടുത്തിയത് എന്ന് പറഞ്ഞില്ല ..
ആക്‌സിഡന്റ് ആയത് കൊണ്ട് തന്നെ കേസ് ആകണം എന്ന് രവീന്ദ്രൻ പറഞ്ഞെങ്കിലും കീർത്തി അതിനെ എതിർത്തു…
പ്രമോദ് മുറിയിലേക്ക് വന്നപ്പോഴും അവൾ ഒന്നും മിണ്ടില്ല വെറുതെ കണ്ണടച്ച് കിടന്നതേ ഒള്ളു…
പ്രമോദ് ന് ഋതുവിനോടുള്ള ഇഷ്ടം ആവും തന്നോട് ഇങ്ങനെ ചെയ്തത് എന്നവൾ ഉറച്ചു വിശ്വസിച്ചു….
അവളൊന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ പ്രമോദിന്റെ ഉള്ളിലും എവിടെ യോ ഒരു നോവ് അനുഭവപെട്ടു…
*******
“ഋതു… നിന്റെ ഫോൺ ബെൽ അടിച്ചിട്ട് നീ എന്താ എടുക്കാതെ…? “
ജാനവ് ഋതുവിന്റെ കൈയിൽ ഇരുന്ന പുസ്‌തകം വാങ്ങി കൊണ്ട് ചോദിച്ചു….
“അത് എടുക്കണ്ട പ്രമോദ് ആണ്… “
അവൾ താല്പര്യമില്ലാത്ത പോലെ പറഞ്ഞു…
“ഇപ്പോൾ തന്നെ ആറ് തവണ ആയില്ലേ… എന്തെങ്കിലും കാര്യം കാണും… “
ജാനവ് ഫോൺ എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു…
“എന്ത് കാര്യം…? “
ഋതു അല്പം നീരസത്തോടെ ജാനവിനോട് ചോദിച്ചു….
“കീർത്തിക്ക് പ്രമോദിന്റെ കൈയബദ്ധം കാരണം ഒരു അപകടം ഉണ്ടായി… അവന്റെ അശ്രദ്ധ ആയിരുന്നു പക്ഷേ കീർത്തി അത് നിനക്ക് വേണ്ടി ചെയ്തതാണ് എന്ന് വിശ്വസിക്കുന്നു…
ഇത് നിന്നോട് പറയാനാണ് അവൻ വിളിക്കുന്നത്… “
ജാനവ് വളരെ നിസാരമായി പറഞ്ഞു…
“അയ്യോ എന്ത് അപകടം…? “
ഋതു ആവലാതിയോടെ ചോദിച്ചു. .
“ഒരു ആക്‌സിഡന്റ്… പക്ഷേ അത് സംഭവിച്ചത് കൊണ്ട് ഇനി എല്ലാം നന്നായി അവസാനിക്കും… “
ജാനവ് തന്റെ പതിവ് കുസൃതി ചിരിയോടെ അത് പറഞ്ഞു. .
” ഒരാൾക്ക് ആക്‌സിഡന്റ് പറ്റുന്നത് നല്ലതാണോ ..? “
ഋതു അല്പം ഈർഷ്യയോടെ ചോദിച്ചു…
“സാധാരണ രീതിയിൽ നല്ലത് അല്ല. . പക്ഷേ ഈ അപകടം കീർത്തിയെയും പ്രമോദിനെയും ഒന്നാക്കും… അതിന് ഇനി നിന്റെ സഹായം കൂടി വേണം എന്ന് മാത്രം… “
ജാനവ് അത് പറയുമ്പോൾ ഋതുവിന്റെ ദേഷ്യം മെല്ലെ അലിഞ്ഞു ഇല്ലാതെ ആയി…
“ഞാൻ എങ്ങനെ അവരെ ഒന്നിപ്പിക്കും….?? “
ഋതു സംശയത്തോടെ ചോദിച്ചു…
“പ്രമോദിന് നിന്നോട് ഉള്ളത് ഒരു ആകർഷണം ആയിരുന്നു… നമ്മുക്ക് ചില സാധനങ്ങൾ കാണുമ്പോൾ തോന്നുന്ന ഒരു ഇഷ്ടം… അതിനെ വേണമെങ്കിൽ പ്രണയം എന്നും പറയാം .. ഇന്നത്തെ കാലത്ത് അത് പോലെ ഉള്ള ഇഷ്ടങ്ങളെ ആണല്ലോ ഏറെയും പ്രണയം എന്ന് വിളിക്കുക…
പക്ഷേ കീർത്തിക്ക് പ്രമോദിനോടുള്ളത് വളരെ ആഴത്തിൽ ഉള്ള പ്രണയം ആണ്… നീ അത് പ്രമോദിനെ പറഞ്ഞു മനസിലാക്കിക്കണം…
ഒപ്പം തന്നെ കീർത്തിയുടെ ഉള്ളിലെ തെറ്റിധാരണയും നീ മാറ്റണം.. അവൻ മനഃപൂർവം അവളെ അപകടത്തിൽ പെടുത്തിയത് അല്ലെന്നും.. നിങ്ങൾക്ക് ഇടയിൽ അവൾ കരുതും പോലെ ഒന്നും ഇല്ലെന്നും പറയണം…
എനിക്ക് അറിയാം നീ ഇതൊക്കെ പറഞ്ഞാലും പ്രമോദ് കീർത്തിയെ സ്വീകരിക്കുമോ എന്നല്ലേ നിന്റെ സംശയം . ? “
എന്തോ ചിന്തിച്ചു ഇരുന്ന ഋതുവിനോട് ജാനവ് ചോദിച്ചപ്പോൾ അതെ എന്നവൾ തലയാട്ടി…
“ആരെങ്കിലും നമ്മളെ ഒരുപാട് സ്നേഹിക്കുന്നു എന്നറിവ് ആദ്യം നമ്മളെ ആശയക്കുഴപ്പത്തിൽ ആഴത്തിയാലും ആ പ്രണയത്തിന് ശക്തി ഉണ്ടെങ്കിൽ അത് അംഗീകരിക്കേണ്ടി വരും..
തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെ അറിയാതെ ആണെങ്കിലും വേദനിപ്പിച്ചല്ലോ എന്ന ചിന്ത അവനിൽ ഉണ്ടാകും…
പിന്നെ നിന്നോട് തോന്നിയ ആകർഷണം മാറി മെല്ലെ കീർത്തിയോടുള്ള പ്രണയം അവനിൽ നിറയും ..
ഇപ്പോഴേ അവൾ മിണ്ടാത്തതിൽ അവൻ അസ്വസ്ഥൻ ആണ് .. “
ജാനവ് അത് പറഞ്ഞ് കൊണ്ട് നിൽക്കേ തന്നെ വീണ്ടും പ്രമോദ് ഋതുവിന്റെ ഫോണിലേക്ക് വിളിച്ചു…
ഋതു ഇത്തവണ ആ കാൾ അറ്റൻഡ് ചെയ്തു…
“നീ എന്താ ഋതു കാൾ എടുക്കാത്തത്… ഞാൻ എത്ര നേരമായി വിളിക്കുന്നു….? “
പതിവ് ദേഷ്യമോ ഒന്നും അവന്റെ വാക്കുകളിൽ ഇല്ലായിരുന്നു എന്നത് ഋതു വിനെ അത്ഭുതപ്പെടുത്തി …
“ഋതു… എനിക്ക് ഒരു അബദ്ധം പറ്റി… എന്റെ കൈ കൊണ്ട് കീർത്തിക്ക് ആക്‌സിഡന്റ് പറ്റി… എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല..”
പ്രമോദിന്റെ വാക്കുകളിൽ നിറഞ്ഞ് നിന്ന ടെൻഷൻ അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു…
“ടെൻഷൻ ആകണ്ട… അവൾക്ക് ഒന്നും പറ്റില്ല… “
ഋതു അവനെ സമാധാനിപ്പിക്കാൻ ആയി പറഞ്ഞു….
“അവൾക്ക് കാര്യം ആയിട്ടൊന്നും പറ്റില്ല… പക്ഷേ അവൾ എന്നോട് ഒന്നും മിണ്ടുന്നില്ല… ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ മനഃപൂർവം കണ്ണടച്ചു കിടക്കുവാണ്…
ഞാൻ മനഃപൂർവം ആക്‌സിഡന്റ് ഉണ്ടാക്കിയത് അല്ല വണ്ടി എന്റെ കൺട്രോളിൽ അല്ലായിരുന്നു അത് പറയാനുള്ള അവസരം പോലും അവൾ എനിക്ക് തരുന്നില്ല… “
ജാനവ് പറഞ്ഞത് പോലെ പ്രമോദിൽ ഉണ്ടായ ആ മാറ്റം ഋതുവിനും ഫീൽ ചെയ്തു .
“വിഷമിക്കണ്ട ഞാൻ നാളെ രാവിലെ ഹോസ്പിറ്റലിൽ വരാം.. കീർത്തിയോട് ഞാൻ സംസാരിക്കാം ഇപ്പോൾ സമാധാനം ആയിട്ട് ഇരിക്ക് …. “
അത്രയും പറഞ്ഞ് കൊണ്ട് ഋതു ഫോൺ കട്ട് ചെയ്തു ….
അന്ന് രാത്രി മുഴുവൻ കീർത്തിയോടും പ്രമോദിനോടും അടുത്ത ദിവസം എന്തൊക്കെയാണ് സംസാരിക്കേണ്ടത് എന്ന് പ്ലാൻ ചെയുന്ന തിരക്കിൽ ആയിരുന്നു ഋതുവും ജാനവും ….
അടുത്ത ദിവസം രാവിലെ തന്നെ ചന്ദ്രന്റെയും രാധികയുടെയും അനുവാദത്തോടെ ഋതു കീർത്തി കിടക്കുന്ന ഹോസ്പിറ്റലിൽ പോയി…
ഹോസ്പിറ്റൽ വരാന്തയിൽ തന്നെ പ്രമോദ് ഉണ്ടായിരുന്നു…
ഋതുവിനെ കണ്ടതും പ്രമോദിന്റെ ഉള്ളിൽ ഒരു ആശ്വാസം തോന്നി…
“വരുമെന്ന് പറഞ്ഞെങ്കിലും നീ വരില്ലെന്നാണ് ഞാൻ കരുതിയത്…. “
പ്രമോദ് അവളെ കണ്ട ഉടനെ അവൾക്ക് അരികിൽ എത്തി കൊണ്ട് പറഞ്ഞു…
“നമുക്ക് ഒന്ന് സംസാരിക്കാമോ…? “
അത് പറയുമ്പോൾ ഋതുവിൽ പതിവ് ഭയം ഒന്നും ഇല്ലായിരുന്നു…
അതിന് മറുപടി എന്ന പോലെ അവൻ ഒന്ന് മൂളുക മാത്രം ചെയ്തു ശേഷം അവർ ഇരുവരും ക്യാന്റീനിലേക്ക് നടന്നു..
രണ്ട് കോഫീ ഓർഡർ ചെയ്തു പ്രമോദിന് മുൻപിൽ ഇരിക്കുമ്പോൾ പതിവ് പേടിക്ക് പകരം അവളുടെ കണ്ണുകളിൽ ആത്മവിശ്വാസം ആയിരുന്നു…
“ഞാൻ പറയുന്നത് മുഴുവൻ ക്ഷമയോടെ കേൾക്കണം…
ഇന്നലെ ഞാനും കീർത്തിയും ആയി ഇഷ്യൂ ഉണ്ടാകാൻ കരണം അവൾക്ക് പ്രമോദേട്ടനോടുള്ള പ്രണയം ആണ്…
ഞാൻ ഒരിക്കലും പ്രമോദേട്ടനെ എന്റെ പ്രണയം ആയി ചിന്തിച്ചിട്ട് പോലും ഇല്ല…
പക്ഷേ കീർത്തിയുടെ ഉള്ളിൽ മുഴുവൻ പ്രമോദേട്ടൻ ആണ്….
അത്കൊണ്ട് മാത്രം ആണ് ഇന്നലെ അവൾ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്…
ഇപ്പോൾ അവൾ പ്രമോദേട്ടനെ അവോയ്ഡ് ചെയ്യുന്നതും അവളുടെ ഉള്ളിലെ ഇഷ്ടം കൊണ്ട് മാത്രം ആണ്..
അവൾക്ക് വേണമെങ്കിൽ എല്ലാവരോടും പ്രമോദേട്ടൻ ആണ് വണ്ടി ഇടിപ്പിച്ചത് എന്ന് പറയാം ആയിരുന്നു.. പക്ഷേ അവൾ കാരണം നിങ്ങൾ വേദനിക്കരുതെന്ന് അവൾക്ക് നിർബന്ധം ഉണ്ട് ..
പ്രമോദേട്ടനെ അത് പോലെ സ്നേഹിക്കാൻ എനിക്ക് ഒരിക്കലും ആവില്ല.. നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരെ അല്ലേ നമ്മൾ സംരക്ഷിക്കേണ്ടത്…
പ്രമോദേട്ടന് ചിലപ്പോൾ ഇത് ഉൾകൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടാകും … പക്ഷേ അവളുടെ സ്നേഹം സത്യം ആണ്…
ചില അവസരങ്ങൾ ജീവിതത്തിൽ ഒരിക്കൽ മാത്രേ ലഭിക്കൂ… എനിക്ക് ഒരിക്കലും എന്റെ അച്ഛനെ ഭീഷണിപ്പെടുത്തിയ ഒരാളെ സ്നേഹിക്കാൻ ആവില്ല…. സ്നേഹം പിടിച്ചു വാങ്ങാൻ ആകില്ല .. ഇനി അഥവാ അങ്ങനെ നേടിയെടുത്താലും അത് നിലൽക്കില്ല…
പക്ഷേ കീർത്തി ഇപ്പോഴും പ്രമോദേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…
തീരുമാനം എടുക്കേണ്ടത് പ്രമോദേട്ടൻ ആണ്. ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം… “
അത്രയും പറഞ്ഞ് കൊണ്ട് കോഫിയും കുടിച് ഋതു കീർത്തിയുടെ മുറിയിലേക്ക് നടന്നു …
പക്ഷേ അപ്പോൾ പ്രമോദിന്റെ മനസ്സ് ആകെ അശാന്തമായിരുന്നു …
ഋതു പറഞ്ഞതിന് മറുപടി പോലും പറയാൻ ആകാതെ അവൻ നിന്നു…
കീർത്തിക്ക് തന്നോട് ഒരു ഇഷ്ടം ഉള്ളതായി പലപ്പോഴും തോന്നിയിട്ട് ഉണ്ടെങ്കിലും അതിന് ഒരിക്കലും പ്രാധാന്യം കൊടുക്കാൻ തോന്നിയിട്ടില്ല ..
അന്ന് താൻ മെഡിക്കൽ ക്യാമ്പിൽ ഋതുവിനെ ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ട് കീർത്തിയുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടിട്ടും അവളോട് ഒരല്പം പോലും ദയ തോന്നിയില്ല …
മറ്റൊരുവളാണ് തന്റെ പെണ്ണെന്ന് അവളുടെ മുൻപിൽ നിന്നും വിളിച്ചു കൂവിയപ്പോഴും നിറഞ്ഞ് തുളുമ്പിയ അവളുടെ മിഴികൾ പറയുന്നുണ്ടായിരുന്നു തന്നോട് ഉള്ള ഇഷ്ടം …
കുഞ്ഞിലേ മുതൽ അവൾ തനിക്ക് ഇഷ്ടം ഇല്ലാത്തത് ഒന്നും ചെയ്തിട്ടില്ല .. എഞ്ചിനീയറിംഗ് പാതി വഴിയിൽ ഉപേക്ഷിച്ചു വീട്ടിൽ വന്നപ്പോൾ കുടുംബക്കാർ ഒന്നാകെ കുറ്റപെടുത്തിയപ്പോഴും അവൾ മാത്രം തനിക്ക് വേണ്ടി വാദിച്ചു …
ഇന്നലെ വൈകുന്നേരം മുതലുള്ള അവളുടെ അവഗണന തനിക്ക് താങ്ങാൻ ആകുന്നില്ലെങ്കിൽ അവൾ എങ്ങനെ ആവും ഇത്രയും കാലം ഇതൊക്കെ സഹിച്ചത് ..
ചിന്തകൾ അവനെ ഭ്രാന്ത്പിടിപ്പിച്ചു ….
ഈ സമയം ഋതു നടന്നു കീർത്തിയുടെ മുറിയിൽ എത്തിയിരുന്നു….
അവൾ ചെല്ലുമ്പോൾ കീർത്തി മയക്കത്തിൽ ആയിരുന്നു…
ഋതുവിനെ കണ്ടതും സൗമ്യ അവളോട് തന്റെ സങ്കടം പറയാൻ തുടങ്ങി… ഋതു അവരെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരുന്നു ..
“മോളെ നീ കുറച്ച് നേരം ഇവിടെ ഇരിക്കോ…? ഞങ്ങൾ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ട് ഉടനെ വരാം… “
സൗമ്യയുടെ സങ്കടം പറച്ചിൽ ഒന്ന് ഒതുങ്ങിയപ്പോൾ രവീന്ദ്രൻ ഋതുവിനോട് ചോദിച്ചു…
“അതിന് എന്താ അങ്കിൾ… ഞാൻ ഇന്ന് ഉച്ചക്ക് ശേഷമേ കോളേജിൽ പോകുന്നൊള്ളു… നിങ്ങൾ രണ്ട് പേരും പോയിട്ട് വരൂ ഞാൻ ഇവിടെ തന്നെ കാണും.. “
ഋതുവിന്റെ വാക്കുകൾ അവർക്ക് ഒരു ആശ്വാസം ആയി… ഉടനെ എത്താം എന്ന ഉറപ്പിൻ മേൽ അവർ വീട്ടിലേക്ക് പോയി…
കീർത്തി മയക്കം വിട്ട് ഉണർന്നപ്പോൾ തനിക്ക് അരികിൽ ഇരിക്കുന്ന ഋതുവിനെയാണ് കണ്ടത് .
ഋതുവിനെ കണ്ടതും കീർത്തിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു .. അവളുടെ കണ്ണുകളിൽ ഋതുവിനോടുള്ള പക തെളിഞ്ഞു…
(തുടരും… )
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
രേവതി ജയമോഹന്റെ എല്ലാ നോവലുകളും വായിക്കുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Aathmasakhi written by Revathy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission