അഗ്നി – 11

2071 Views

agni-novel

ഗേറ്റ് അല്പം തുറന്നു കിടക്കുന്നു.. ഞാൻ ആധിയോടെ പുറത്തേക്ക് ഇറങ്ങി.. ഗേറ്റ്‌ വഴി നോക്കി..

നല്ല മഴ.. നിമിഷ നേരം കൊണ്ട് ഞാൻ നനഞ്ഞു കുളിച്ചു.. നല്ല മിന്നലും.. അവളെ കാണുന്നില്ല.

ഞാൻ ഗേറ്റ് കടന്നപ്പോൾ ഒരു ജീപ്പ് വല്ലാത്ത ശബ്ദത്തോടെ പാഞ്ഞു പോയി.. ഞാൻ ആകെ വിറച്ചു.. 

“ആരു..?”

വിറക്കുന്ന ശബ്ദത്തോടെ വിളിച്ചു എങ്കിലും മറുപടി ഉണ്ടായില്ല..

ദൈവമേ എന്തൊരു അപരാധം ആണ് ഞാൻ ചെയ്തത്? രാത്രി ഒരു പെണ്ണിനെ ഇറക്കി വിടുക.. അതും പെരുമഴയിൽ.. കാലം വളരെ മോശം ആണ്..

ആകെ തളർന്നത് പോലെ..

“ആരു…….???”

ആരും ഇല്ല.. പെട്ടെന്ന് ഒരു മിന്നൽ അടിച്ചു.. ഞാൻ ദൂരെ എന്തോ കണ്ടു… അങ്ങോട്ട് അല്പം ശങ്കയോടെ നടന്നു..

ഒരു മിന്നൽ കൂടി.. ഒരു ആശ്വാസം തോന്നി.. ഒരു കലുങ്കിൽ ഇരിക്കുന്ന സാരി ഉടുത്ത രൂപം.. അവൾ തന്നെ..

ഞാൻ ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് നടന്നു.. അനക്കം ഇല്ല.. പ്രതിമ പോലെ ഇരിക്കുന്നു.

“ആരു.. ?”

അനങ്ങുന്നില്ല…

“അവൾക്ക് പകരം ഞാൻ ആണെന്ന് ഏട്ടന് ചിന്തിച്ചു കൂടെ?”

ചെവിയിൽ അഗ്നിയുടെ ശബ്ദം..

അത് കേട്ടപ്പോൾ ഞാൻ ആരുഷിയെ കോരി കയ്യിൽ എടുത്തു.. അവൾക്ക് ഒരു പ്രതികരണവും ഇല്ല..

മെല്ലെ നടന്നു.. അവളെ നന്നായി വിറക്കുന്നുണ്ട്.. അവളെ കയ്യിൽ ഒരു കുട്ടിയെപ്പോലെ എടുത്തു ഞാൻ അകത്തു കയറി.

ബുദ്ധിമുട്ടി ആണെങ്കിലും ഗേറ്റ് അടച്ചു വീട്ടിൽ കയറി ഡോർ ലോക്ക് ചെയ്തു അവളെയും കൊണ്ട് റൂമിൽ കയറി ചെന്നു.. അവളെ നിലത്തു നിർത്തി..

പ്രതിമ പോലെ നിൽക്കുന്നു.. ഇടക്ക് വിറച്ചു കോച്ചി വലിയുന്നുണ്ട്..

അവളിൽ നിന്നും വെള്ളം വീഴുന്നു.. നനഞ്ഞു കുതിർന്നു അവളിലെ സ്ത്രീ സൗന്ദര്യം എല്ലാം കാണാം.. ഞാൻ അവളുടെ കണ്ണിൽ നോക്കി.

“സോറി.. നീ അങ്ങനെ പറഞ്ഞപ്പോൾ സഹിച്ചില്ല….”

ഞാൻ അവളുടെ മുടി ഒതുക്കി വച്ചു.. അവൾ കരഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി.. ഒന്നും മിണ്ടിയില്ല..

ഞാൻ ഒരു ടവൽ എടുത്തു ചുറ്റി വേഷം മാറി ഒരു ട്രാക്ക് പാന്റ് ഇട്ടു ഒരു അയഞ്ഞ ബനിയനും ഇട്ടു തല തുവർത്തി..

“ആരു.. തല തുവർത്തി വേഷം മാറിക്കെ…”

അവൾ കേൾക്കാത്തത് പോലെ നിന്നു.. തണുത്തു വിറക്കുകയാണ് പെണ്ണ്..

“ഇനി ഞാൻ മാറ്റും.. അവസാനം കയറി പിടിച്ചു.. തുണി അഴിച്ചു എന്നൊക്കെ പറഞ്ഞാൽ ഞാൻ ഇനിയും ഇറക്കി വിടും….”

ഒരു അനക്കവും ഇല്ല.. ഞാൻ അവളുടെ ടവൽ എടുത്തു.. ഒരു കോട്ടൺ നൈറ്റിയും എടുത്തു..

ആദ്യം അവളുടെ തല തുവർത്തി. തിക്കുള്ള മുടി ആണ്.. അഗ്നിയുടെ പോലെത്തന്നെ.

ഞാൻ അവളുടെ സാരി തോളിൽ നിന്നും മാറ്റി.. അഴിച്ചു നിലത്തിട്ടു..

അവൾ ഇനിയും അനങ്ങുന്നില്ല.. കടഞ്ഞെടുത്ത വിഗ്രഹം പോലെ.. അഗ്നിയും ഇവളും ആയി ഒരു ഇഞ്ച് പോലും വെത്യാസം ഇല്ല..

ഞാൻ നൈറ്റി അവളുടെ തോളിൽ ഇട്ടു.. തല അകത്തു കയറ്റി.. നൈറ്റി അല്പം താഴ്ത്തി അവളുടെ ബ്ലൗസിന്റെ ഹൂക് വിടർത്തി..

അവൾ എന്നെ നോക്കി.. മുഖത്തെ ഭാവം എന്താണെന്നു അറിയുന്നില്ല.. അവൾ പ്രതികരിച്ചില്ല.. അനക്കം പോലും ഇല്ല..

അവളുടെ കണ്ണിൽ തന്നെ നോക്കി തന്നെ അവളുടെ നനഞ്ഞ തുണികൾ ഒക്കെ അഴിച്ചു നിലത്തിട്ട് നൈറ്റി താഴ്ത്തി ഇട്ടുകൊടുത്തു. ഒരു നിമിഷം പോലും അവളുടെ നഗ്നതയിലേക്ക് എന്റെ കണ്ണുകൾ പോയില്ല.. അവളുടെ കണ്ണും എന്റെ കണ്ണിൽത്തന്നെ ആയിരുന്നു..

നിലത്തു കിടന്ന തുണികൾ ഒക്കെ വാരി എടുത്തു ബാസ്ക്കെറ്റിൽ ഇട്ടു..

തുവർത്തി ഹെയർ ഡ്രയർ ഓൺ ചെയ്തു അവളുടെ മുടി നന്നായി ഉണക്കി..

അവൾ കണ്ണുകൾ അടച്ചു അല്പം സുഖിച്ചു നിൽക്കുകയാണ് എന്നെനിക്ക് തോന്നി..

എന്നാലും അവളുടെ വിറയൽ നിന്നിട്ടില്ല.. ഞാൻ അല്പം ചൂട് വെള്ളം എടുത്തു കൊടുത്തപ്പോൾ അവൾ അത് കുടിച്ചു..

അതിനു ശേഷം എന്നെ നോക്കി ബെഡിൽ കിടന്നു.. ഞാൻ അവളെ ബ്ലാന്കെറ് പുതപ്പിച്ചു.. ഒന്നും മിണ്ടിയില്ല.

ലൈറ്റ് ഡിം ചെയ്തു കൊച്ചിനെ നന്നായി പുതപ്പിച്ചു ഞാനും കിടന്നു..

ആരുഷിയുടെ പല്ലുകൾ കൂട്ടി ഇടിക്കുന്ന ശബ്ദം … അവൾ കിടന്നു വിറക്കുകയാണ്..

“ആരു…? “

ഞാൻ തലയിണകൾ മാറ്റി അവളെ ഒന്ന് തൊട്ടു.. ദേഹം വല്ലാതെ തണുത്തു മരച്ചു ഇരിക്കുന്നു..

ഞാൻ അവളുടെ കൈകൾ കൂട്ടി തിരുമ്മി.. അതോടെ അവൾ എന്റെ നേരെ തിരിഞ്ഞു കിടന്നു..

ഇപ്പോൾ കിട്ടും അടി എന്ന് വിചാരിച്ച എന്റെ ഹൃദയത്തിനെ സ്തംഭിപ്പിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു..

ഞാൻ ആകെ വിറച്ചു പോയി.. ആരുഷി എന്നെ കെട്ടിപിടിച്ചതു തന്നെ ആണോ?

“അഭി.. സോറി….അവൾ എന്റെ മോൾ ആണ്…ഞാൻ അറിയാതെ….” 

അവൾ പിറുപിറുത്തു…

“ഉറങ്ങിക്കോ വാവേ…”

ഞാൻ അറിയാതെ അവളെ അങ്ങനെ വിളിച്ചു പോയി.. അവൾ ഒന്ന് കൂടി അടുത്ത് കിടന്നു..

അവൾ കിടന്നു വിറക്കുകയാണ്..

കുറച്ചു നേരം അങ്ങനെ കിടന്ന അവൾ വേഗം ഒന്ന് എണീറ്റ് ഇരുന്നു..

കെട്ടിപിടിച്ചതു നാണക്കേട് ആയിട്ടുണ്ടാകും എന്ന് ഞാൻ ഓർത്തു..

എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ എന്റെദേഹത്തു തപ്പി , എന്റെ ബനിയനിൽ പിടിച്ചു വിടർത്തി അവൾ അതിന്റെ ഉള്ളിൽ നൂണ്ടു  കയറി…

ഞെട്ടി തെറിച്ചു ശ്വാസം പോലും കഴിക്കാൻ മറന്ന എന്റെ ബനിയന്റെ ഉള്ളിൽ കൂടി നൂണ്ടു കയറി അവൾ തല മുകളിൽ ഇട്ടു എന്നെ കെട്ടിപിടിച്ചു..

എന്നെ വിറക്കുകയായിരുന്നു..

“അഗ്നി…?”

അറിയാതെ എന്റെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു..

“അഗ്നി തന്നെ… എന്നാൽ ആരുഷിയും….”

അവൾ അതിനു മറുപടി പറഞ്ഞു എന്റെ കഴുത്തിൽ മുഖം പൂഴ്ത്തി.. അവളുടെ മണം.. മുടിയുടെ മണം…അഗ്നിയുടെ അതെ മണം.. അഗ്നിയുടെ അതെ ചൂട്… ഹൃദയ താളം വരെ അഗ്നിയുടേത് പോലെ..

ഞാൻ സ്വപ്നം കാണുകയാണോ എന്ന് എനിക്ക് തോന്നി..

അല്ല.. ശ്വാസ താളം വരെ അഗ്നിയുടേത് ആണ്..

“പറഞ്ഞില്ലേ ഏട്ടാ? ഞാൻ തന്നെ ആണ് അവൾ….”

കാതിൽ അഗ്നിയുടെ ശബ്ദം… വേറെ ഒന്നും ഞാൻ കേട്ടില്ല…

ശ്വാസം പോലും ഞാൻ ഒതുക്കി കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ താളത്തിൽ ഉള്ള നിശ്വാസം കേട്ടു..

അവളുടെ അധരങ്ങൾ എന്റെ കഴുത്തിൽ ആണ്.. അതിൽ നിന്നും വല്ലാത്തൊരു ചൂട്.. നനവ്..

അവളുടെ ശരീരം പയ്യെ ചൂട് പിടിച്ചു.. അഗ്നി എങ്ങനെ കിടന്നോ അതെ പോലെ… അതെ ചൂട്… ദേവീ…

എന്റെ അഗ്നി…… അവൾ തന്നെ അല്ലെ ഇത്? എന്റെ കണ്ണിൽ നിന്നും വെള്ളം ചാടി… എന്നാലും അനങ്ങാതെ കിടന്നു..

അവളുടെ ഉറക്കം തടസപ്പെടുത്താതെ…

***

രാവിലെ ഞാൻ ആണ് ആദ്യം എണീറ്റത്..

ഒരേ പൊസിഷനിൽ കിടന്നു അടിയിൽ കൈ ഉണ്ടോ എന്ന് തന്നെ സംശയം.. മരച്ചിരിക്കുന്നു..

അവളുടെ മുഖം ഇപ്പോഴും എന്റെ കഴുത്തിൽ ആണ്..കൈകൾ എന്നെ ചുറ്റി. ഒരു കാല് എന്റെ തുടയിൽ കയറ്റി വച്ചിരിക്കുന്നു.. അവളുടെ അരക്കെട്ടിൽ നിന്നും മാറിൽ നിന്നും വല്ലാത്ത ചൂട്… അവളുടെ സുഗന്ധം… അഗ്നിയുടെ ഗന്ധം…

ഞാൻ ഒന്ന് അനങ്ങി.. അതോടെ അവൾ തല പൊക്കി..

എന്റെ മുഖത്തു നോക്കി.. താഴേക്ക് നോക്കി.. ആദ്യം നാണം ആണ് അവൾക്ക് വന്നത്.. പിന്നെ ദേഷ്യം.. പിന്നെ എന്തൊക്കെയോ..

അവൾ കുതറി വലിച്ചു.. ബനിയൻ ഒന്ന് വലിഞ്ഞു അവൾ എന്റെ നേരെ വലിച്ചത് പോലെ തന്നെ തിരിച്ചു വന്നു.. ചുണ്ടുകൾ കൂട്ടിമുട്ടി..

ഒരു നിമിഷം… എന്റെ ഹൃദയം പൊട്ടിപ്പോയി എന്ന് തോന്നി..

അവൾ കൈ ഇടയിൽ വച്ച് പിടഞ്ഞു ബനിയൻ ഊരാൻ നോക്കി..കുതറി..

“നിൽക്ക്‌.. ഞാൻ ഊരി തരാം….”

ഞാൻ പറഞ്ഞപ്പോൾ അവൾ പിടച്ചിൽ നിർത്തി.. എന്നെ നോക്കി.. ദേഷ്യം അല്ല.. നാണക്കേട് ആണ് പെണ്ണിന്.

ഞാൻ കൈ പുറകിൽ ഇട്ടു ബനിയൻ വലിച്ചു പൊക്കി ബനിയന്റെ കഴുത്തു വിടർത്തി തല അതിൽ നിന്നും ഊരി താഴേക്ക് വന്നു..

അവളുടെ മാറിൽ കൂടി ഉരഞ്ഞ് ആണ് എന്റെ തല ഞാൻ എടുത്തത്..

“സ്സ്സ്‌..”

എന്നൊരു ശബ്ദം കേട്ടു… ഞാൻ തല ഊരി എടുത്തപ്പോൾ അവൾ ചാടി എഴുനേറ്റ് ബനിയനോടെ ഓടി ബാത്‌റൂമിൽ കയറി വാതിൽ അടച്ചു..

എനിക്ക് ചിരി വന്നു… ഞാൻ എണീറ്റ് വാവയുടെ അടുത്ത് ചെന്നു.

“ആഹാ സുന്ദരി വാവ കണ്ണ് തുറന്നു കിടക്കുവാ…?”

അവൾ സ്വന്തം കളിക്കുകയാണ്.. അഗ്നിയെ പോലെ അധികം ഒച്ചപ്പാടുകൾ ഒന്നും ഇല്ല..

ഞാൻ അവളെ വാരി കയ്യിൽ എടുത്തു ഉമ്മ

കൊടുത്തപ്പോൾ അവൾ ചിരിച്ചു..

വയറിൽ ഉമ്മ

വച്ചപ്പോൾ അവൾ എന്തോ ശബ്ദം ഉണ്ടാക്കി..

അവളെയും കൊഞ്ചിച്ചു കൊണ്ട് ഒന്ന് നടന്നപ്പോഴേക്കും ബാത്രൂം തുറന്ന ശബ്ദം കെട്ടു..

തല മാത്രം അവൾ പുറത്തു ഇട്ടു..

“അതെ….?”

“‘മ്മ്മ്?”

“തുണി എടുത്തില്ല… കുളിച്ചു കഴിഞ്ഞു.. ഒന്ന് റൂമിനു പുറത്തു പോകുമോ?”

രാത്രി മൊത്തം അടിയിൽ ഒന്നും ഇല്ലാതെ നൈറ്റി മാത്രം ഇട്ടു എന്റെ ബനിയന്റെ ഉള്ളിൽ കിടന്ന ആൾ ആണ് ഈ പറയുന്നത്..

ഞാൻ ഒന്നും പറയാതെ വാവയെ കൊണ്ട് റൂമിനു പുറത്തു ഇറങ്ങി കതക് അടച്ചു..

അവളെയും കൊണ്ട് താഴേക്ക് ചെന്ന് ഡോർ തുറന്നു പാലും പേപ്പറും എടുത്തു.. അകത്തു വച്ചു..

അഗ്നി വാവയെ കൊണ്ട് വീണ്ടും പുറത്തു വന്നു അവളെ കൊഞ്ചിച്ചു കൊണ്ട് മിറ്റത്തു കൂടി നടന്നു..

ഇന്നലെ പെയ്ത മഴ മണ്ണിനെ നന്നായി നനച്ചിട്ടുണ്ട്.. ഇലകൾ വീണു കിടക്കുന്നു.. മുകളിലേക്ക് നോക്കി..

തെളിഞ്ഞ ആകാശത്തിൽ സൂര്യ ദേവൻ തല കാണിച്ചതിന്റെ സ്വർണ വെളിച്ചവും ഇളം ചൂടും  ഭൂമിദേവി കാമുകി കാമുകന്റെ അധരങ്ങൾ നുകരുന്നതു പോലെ ആർത്തിയോടെ വലിച്ചു കുടിക്കുന്നു…

മഴയിൽ തണുത്തു വിറച്ച ഭൂമിദേവിക്ക് ചൂട് പകർന്നു കൊടുക്കാൻ വന്ന കാമുകൻ.. സൂര്യദേവൻ…

കിളികളും മരങ്ങളും അവരുടെ പ്രണയം കണ്ടു കൊതിയോടെ നിൽക്കുന്നതായി എനിക്ക് തോന്നി..

ഞാൻ വാവയെയും കൊണ്ട് അഗ്നിയുടെ കല്ലറയുടെ മുൻപിൽ പോയി..

“വാവേ മോളുന്റെ അമ്മക്ക് സുഖം ആണോ എന്ന് ചോദിച്ചേ…..”

ഞാൻ വാവയെ അങ്ങോട്ട് കാണിച്ചപ്പോൾ ഒരു ഇളം തെന്നൽ ഞങ്ങളെ മുട്ടി ഉരുമ്മി കടന്നു പോയി…

“അഭി ചായ…”

പുറകോട്ടു നോക്കി..

ഇളം നീല സാരിയിൽ കറുത്ത പൂക്കൾ ഉള്ള സാരി, കറുത്ത ബ്ലൗസ്.. ഞാൻ കെട്ടിയ താലി മാറിൽ കിടക്കുന്നു. കയ്യിൽ രണ്ടു വളകളും കാതിൽ കല്ല് വെച്ച കമ്മൽ..

അവൾ സിന്ദൂരം തൊട്ടിരിക്കുന്നു .. ആദ്യമായ്‌ ആണ് ഞാൻ അത് കാണുന്നത്.. ഇവളെ അങ്ങനെ ശ്രദിച്ചിട്ടില്ല..

“അഭി? ഇതെന്താ ഇങ്ങനെ നിൽക്കുന്നെ? വാവയെ താ… അവൾക്ക് പാല് കൊടുക്കണം..”

അവളെ നാഗവല്ലി ആക്കാതെ ഞാൻ അവൾക്ക് നേരെ നടന്നു കുട്ടിയെ കൈമാറി ചായ വാങ്ങി..

അവൾ വെട്ടിത്തിരിഞ്ഞപ്പോൾ അവളുടെ മുടി എന്റെ മുഖത്ത് അടിച്ചു..

“ആരു..?”

“മ്മ്മ്?”

അവൾ തിരിഞ്ഞു..

“ദേഷ്യം ഉണ്ടോ? ഇന്നലെ അങ്ങനെ ഇറക്കി വിട്ടതിന്?”

“ഇറക്കി വിട്ടതിനു ദേഷ്യം ഇല്ല.. അല്ലാതെ ദേഷ്യം ഉണ്ട്.. എന്താ??”

ഞാൻ ഒന്നും മിണ്ടാതെ നിന്നു.. അവൾ തിരിഞ്ഞു പോയി ഒന്ന് എന്നെ നോക്കി ചിരിച്ച ശേഷം അകത്തേക്ക് പോയി..

എനിക്കും ചിരി വന്നു.. ഇവളുടെ ദേഷ്യം എങ്ങനെ മാറ്റും? അയനയെ ഒന്ന് കാണണം..

അന്ന് വൈകുന്നേരം ഞാൻ ആരുഷിയെ എവിടെ കണ്ടോ അവിടെ ചെന്ന് ഇരുന്നു..

അൽപ നേരം കഴിഞ്ഞപ്പോൾ അയന വന്നു..

ഇളം റോസ് നിറം ചുരിദാർ ഇട്ട സുന്ദരി അച്ചായത്തി..

“എന്തൊരു ലുക്ക് ആണെടീ നീ.. ഇരിക്ക്…”

“ഓഹോ.. നിന്റെ ഭാര്യയുടെ മുൻപിൽ ഞാനൊക്കെ എന്നതാടാ…? “

അവൾ ചിരിച്ചു കൊണ്ട് ഇരുന്നു.. ഞാൻ ഫുഡ് ഓർഡർ ചെയ്തു.. പൊറാട്ടയും ബീഫ് ഫ്രയും.. ചായയും.. അന്യായ കോമ്പിനേഷൻ ആണ്..

“അവളുടെ കാര്യം പറയാൻ ആണ് മോളെ നിന്നെ വിളിച്ചത്…”

ഞാൻ കാര്യത്തിലേക്ക് കടന്നു..

“എന്നതാടാ?”

ഞാൻ ഇത്ര നാളും നടന്ന കാര്യം ഒക്കെ പറഞ്ഞു.. ഇന്നലെ രാത്രി നടന്നതും എല്ലാം…

“അവൾക്ക് അപ്പോൾ ഏട്ടൻ എന്ന വാക്കിനോടും.. ആണുങ്ങളോടും ഒരു വിദ്വെഷം.. പക്ഷെ ഷി ലവ്‌സ് യു മാൻ…”

അയന പറഞ്ഞു..

“പക്ഷെ.. വഴി ഉണ്ട്.. നീ കുറച്ചു വേദന ഒക്കെ സഹിക്കേണ്ടി വരും…റിസ്ക് ആണ്…”

അയന മുന്നറിയിപ്പ് തന്നു..

“എന്തും സഹിക്കാം.. എന്റെ അഗ്നിയുടെ ആഗ്രഹം നിറവേറ്റണം… “

അത് കൂടി കേട്ടപ്പോൾ അയന കുറച്ചു കാര്യങ്ങൾ പറഞ്ഞു തന്നു..

ഒരു പാർസൽ കൂടി വാങ്ങി ആണ് ഞാൻ വീട്ടിൽ പോയത്..

കാർ നിർത്തിയപ്പോൾ അവൾ ഉമ്മറത്ത് ഉണ്ടായിരുന്നു..

എന്നെ കണ്ടതും ഈ നാട്ടിൽ പോലും കണ്ട പരിചയം കാണിക്കാതെ അവിടെ തിരിഞ്ഞു നിന്നു..

ഇവളെന്താ മരത്തിന്റെ ഇലയുടെ എണ്ണം എടുക്കുവാണോ?

“ആരു.. ഇതാ…”

ഞാൻ കവർ അവൾക്ക് നേരെ നീട്ടി..

“എന്താ ഇത്???”

“കഴിക്കാൻ.. നിനക്ക്…”

ഒരു നിമിഷം അവളുടെ മുഖം തുടുത്തു..

“പിന്നെ ഞാൻ ഇവിടെ ഉണ്ടാക്കിയതോ? നിങ്ങൾക്ക് ഒക്കെ വെറുതെ അങ്ങനെ നടന്നാൽ മതിയല്ലോ.. അടുക്കളയിൽ കിടന്നു മറിയുന്ന കഷ്ടപ്പാട് എന്താ എന്നറിയുമോ? “

അവൾ ദേഷ്യം കാണിച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല.. ഇതിപ്പോ വാങ്ങി കൊണ്ടുവന്നത് തെറ്റായോ..

“എന്നാൽ ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ നിങ്ങൾക്ക്? “

എനിക്ക് ദേഷ്യം വന്നു..

“എന്നാൽ ആ കവർ ഇങ്ങു താ.. ഞാൻ തിന്നോളാം..”

ഞാൻ കൈ നീട്ടി..

“നാണമില്ലേ ഭാര്യക്ക് വാങ്ങി കൊണ്ടുവന്നത് തിരിച്ചു വാങ്ങാൻ??”

ആഹാ കക്ഷി പ്ലേറ്റ് തിരിച്ചു..

“ഭാര്യാ ആണെന്നുള്ള ഓർമ ഉണ്ടല്ലോ അല്ലെ?”

ഞാൻ അതും ചോദിച്ചു അകത്തേക്ക് നടന്നു.. അവൾ പിന്നെ ഒന്നും മിണ്ടിയില്ല..

ഞാൻ കുളിച്ചു താഴ്ത്തേക്കു ഒരു ചായ ഇടാൻ വന്നപ്പോൾ അവൾ കണ്ണും അടച്ചിരുന്നു ബീഫ് ചവക്കുന്നുണ്ട്.. എനിക്ക് അത് കണ്ടപ്പോൾ ചിരി വന്നു.. പശുക്കൾ അയവെട്ടും പോലെ..

ഞാൻ അടുക്കളയിൽ പോയി ചായക്ക് വെള്ളം വച്ചു.. വെള്ളം തിളച്ചപ്പോൾ എലക്കയും ചായപൊടിയും ഇട്ടു.. അതൊന്നു തിളച്ചു വന്നപ്പോൾ പാല് ഒഴിച്ച് പഞ്ചസാരയും ഇട്ടു..

ഊറ്റി എടുത്തു രണ്ടു കപ്പിൽ എടുത്തു..

ഒരെണ്ണം അവൾക്ക് നീട്ടി.. അവൾ എന്നെ കടക്കണ്ണിൽ ഒന്ന് നോക്കിയ ശേഷം ആണ് ചായ വാങ്ങിയത്..

“ചായ പോരാ…”

“എന്നിട്ട് മോത്തി കുടിക്കുന്നുണ്ടല്ലോ? കളഞ്ഞൂടെ?”

“അത്.. പിന്നെ.. എനിക്ക് കളയുന്നത് ഇഷ്ടമല്ല..”

അഭിപ്രായം കേട്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു.. ടിവി ഓൺ ആക്കി അവിടെ ഇരുന്നു.

രണ്ടു ദിവസം അങ്ങനെ പോയി.. അവൾ പിന്നെ അധികം അടുപ്പം കാണിച്ചില്ല.. മിണ്ടിയതുപോലും ഇല്ല

തുടരും

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply