Skip to content

അഗ്നി – 13 (അവസാന ഭാഗം)

agni-novel

ചെക്കൻ വീണ്ടും പെണ്ണിന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയിട്ടുണ്ട്..

തുടർന്ന് വായിക്കുക…

“ഒരു കാര്യം കൂടി പറയട്ടെ? ദേഷ്യപെടുമോ?”

ഞാൻ അവളെ എണീപ്പിച്ചു നിർത്തി.. എന്റെ മുൻപിൽ.. ഞാൻ ബെഡിൽ തന്നെ ഇരുന്നു.

“എന്താ?”

“ഇന്നലെ.. നിന്നെ മനഃപൂർവം ദേഷ്യം പിടിപ്പിച്ചത് ആണ്.. നീ കത്തി വച്ച് വീശിയപ്പോൾ ഞാൻ മുൻപോട്ട് കയറി നിന്നതാണ്.. നിന്റെ മനസ് മാറ്റാൻ ഈ വഴിയേ കണ്ടുള്ളു….ഇറ്റ് വാസ് എ പ്ലാൻ.. സൊ….”

പൂർത്തി ആക്കാൻ കഴിഞ്ഞില്ല.. പടക്കം പൊട്ടും പോലെ മുഖത്തിന് ഒരെണ്ണം കിട്ടി…

എന്നാൽ ഉടനെ അവൾ കുനിഞ്ഞു എന്റെ ചുണ്ടിനെ അവളുടെ വായിൽ ആക്കി നുകർന്നു..

ഞാൻ അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾ ഇരുകാലുകളും വിടർത്തി എന്റെ മടിയിൽ ഇരുന്നു കൊണ്ട് എന്നെ ആർത്തിയോടെ ചുംബിച്ചു…

അവളുടെ കൂർത്ത പല്ലുകളിൽ ഒരെണ്ണം എന്റെ ചുണ്ടിൽ ആഴ്ന്നു ഇറങ്ങി…

“ഓഹ് ഡീ…”

“പോടാ…. “

അവൾ എന്നെ തള്ളിയിട്ടു എന്റെ നെഞ്ചിൽ കിടന്നു..

“ഡീ ..പതിനാല് സ്റ്റിച്‌ ആണ്….”

“അറിഞ്ഞു കൊണ്ട് വാങ്ങിയതല്ലേ? സഹിച്ചോ…”

അവൾ എന്റെ താടിയിൽ ഒരു കടി കടിച്ചു.. അഗ്നി എപ്പൊഴും ചെയ്യുന്ന ഒരു കാര്യം ആണ് അത്..

“ശരിക്കും നിനക്ക് എന്നെ ഇഷ്ട്ടം ആണോ??”

എന്റെ ചോദ്യം അവളെ ഒരു നിമിഷം നിശബ്ദ ആക്കി.. അവൾ എണീറ്റ് കൊച്ചിന്റെ നേരെ നടന്നു.. അവളെ ഒന്ന് നോക്കി പാൽ കലക്കാൻ വെള്ളം വച്ചു…

“വിഷമായോ??”

ഞാൻ അടുത്ത് ചെന്ന് അവളെ കെട്ടിപിടിച്ചു.. പുറകിൽ നിന്നും… അവൾ ഒന്നും മിണ്ടിയില്ല.. ഞാൻ അവളെ പിടിച്ചു തിരിച്ചു.

കണ്ണുകൾ നിറഞ്ഞു ഒഴുകുകയാണ്..

“വാവേ…..”

ഞാൻ അഗ്നിയെ വിളിച്ചത് പോലെ വിളിച്ചു.. അവൾ എന്നെ നോക്കി.. കൈകൾ തോളിൽ വച്ചു..

“സത്യം പറഞ്ഞാൽ.. എനിക്ക് ഇഷ്ട്ടം അല്ലായിരുന്നു.. അഭിയെ എന്നല്ല.. ഒരു ആണിനേയും…

പക്ഷെ അഭിയെ അവൾ ഇങ്ങനെ സ്നേഹിക്കുന്നത് കണ്ടപ്പോൾ അഭിയോട് അസൂയ വരെ തോന്നിയിട്ടുണ്ട് എനിക്ക്…

അതിൽ നിന്നും തന്നെ അഭി നല്ലവൻ ആണെന്ന് എനിക്ക് മനസിലായി.. എന്നാലും എന്റെ ഉള്ളിൽ കിടന്ന കാര്യങ്ങൾ എന്നെക്കൊണ്ട് അങ്ങനെ ഒക്കെ ചെയ്യിപ്പിച്ചു….

ഇപ്പോൾ എനിക്ക് അഭിയെ ഇഷ്ടമാണ്.. അന്ന് എന്റെ ദേഹത്ത് ഒന്നും നോക്കതെ എന്റെ തുണി മാറി.. ഞാൻ ബനിയന്റെ അകത്തു കയറി കിടന്നപ്പോൾ വരെ ഒന്ന് അനാവശ്യം ആയി തൊടുക പോലും ചെയ്തില്ല… “

അവൾ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു..

“അഭി.. ഇനിയും ചിലപ്പോൾ എനിക്ക് ദേഷ്യം വരും.. ചിലപ്പോൾ ഞാൻ ചീത്ത വിളിക്കും.. എന്റെ മൈൻഡ് അങ്ങനെ ആയതാണ്.. ഞാൻ മാറിക്കോളാം.. അതുവരെ ഒന്ന് സഹിക്കുമോ?? “

അവൾ വീണ്ടും കരഞ്ഞു..

“അതൊക്കെ ഞാൻ മാറ്റിക്കോളാം… “

ഞാൻ ഒന്ന് ചിരിച്ചു..

“എങ്ങനെ??”

“എന്നെ കടിച്ചു കീറാൻ വന്ന നീ തോളിൽ കൈ ഇട്ടാണ് നിൽക്കുന്നത്.. ഉമ്മ തന്നില്ലേ എനിക്ക്?അത്ര ആയില്ലേ? ഇനി സംശയം വേണോ?”

അവൾ വേഗം അകന്നു മാറി.. നാണം വന്നു.. ഒന്ന് തിരിഞ്ഞു കള്ളക്കണ്ണിൽ എന്നെ നോക്കി..

***

ഞങ്ങൾ ഉള്ളു തുറന്നു സംസാരിക്കാൻ തുടങ്ങി..

റൂമിലേക്ക് കയറിയ ഞാൻ അവൾ ബെഡിന്റെ നടുവിൽ വച്ച തലയിണകൾ മാറ്റുന്നതാണ് കണ്ടത്..

“ഇനി ചൈനാ വൻ മതിൽ വേണ്ടേ?”

ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.. അവൾ ചിരിച്ചു..

“കെട്ടിയവനെ കുത്തി കൊല്ലാൻ നോക്കിയവൾ അല്ലെ ഞാൻ..? അപ്പോൾ ശ്രദ്ധ വേണമല്ലോ…”

“മ്മ്മ് ശരിയാണ്.. അത് കഴുത്തിൽ ആയിരുന്നു എങ്കിൽ ഒരു കല്ലറ കൂടി അവിടെ……”

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് വേണ്ടായിരുന്നു എന്ന് തോന്നിയത്..

അവൾ കലങ്ങിയ കണ്ണുകളോടെ എന്നെ നോക്കി.. ദേഷ്യത്തിൽ ബെഡിൽ കുത്തി ഇരുന്നു. 

ഞാൻ അവളുടെ ഒപ്പം പോയി ഇരുന്നു..

“ശരിയാണ്… എന്നെ വല്ല പ്രാന്താശുപത്രിയിലും കൊണ്ടുപോയി കെട്ടി ഇടണം.. അല്ലെ അഭി?”

എനിക്ക് ഉത്തരം മുട്ടിപോയി..

ഞാൻ അവളെ കോരി എടുത്തു.. അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ നെഞ്ച് തകർത്തു. അവൾ ഒരു ചിരിയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി..

“അഭി…?”

“മ്മ്മ്?”

“അന്ന് അഗ്നിയെ എന്റെ മുൻപിൽ വച്ച് കോരി എടുത്തപ്പോൾ എനിക്ക് അസൂയ തോന്നിയിരുന്നു.. ഇപ്പോൾ.. എപ്പോൾ ഞാനും.. ഈ കൈകളിൽ… ഒരു വാവയെ പോലെ….”

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

“നിനക്ക് അറിയോ വാവേ?”

ഞാൻ അവളെ നോക്കി…

“മ്മ്മ്?”

“സ്വപ്‌നങ്ങൾ… അത് ചില സമയങ്ങളിൽ സത്യം ആണ്.. നിന്നെ ഞാൻ കുറെ ഇടങ്ങളിൽ കണ്ടു…

നിന്നെ കണ്ട അന്ന് എനിക്ക് തോന്നി നീ എന്റെ ഭാര്യാ ആകും എന്ന്.. അന്നൊരു രാത്രി നീ സ്വപ്നത്തിൽ വന്നു.. എന്നോട് പറഞ്ഞു..

ഞാൻ നിന്റേതു ആകും എന്നും പക്ഷെ അതിനു മുൻപേ എന്റെ കണ്ണുനീർ ഭൂമിദേവി കുറെ കുടിക്കും എന്ന്.. ക്യാൻ യു ബിലീവ് ദാറ്റ്??”

അവളുടെ കണ്ണ് മിഴിഞ്ഞു.. ഞാൻ അവളെ ബെഡിൽ ഇരുത്തി..

“അഭി…? ഇത് ഇത് സത്യമാണോ?”

അവൾ അതിശയിച്ചു ചോദിച്ചു..

“മ്മ്മ്.. “

ഞാൻ അവളുടെ കൈ പിടിച്ചു…ബെഡിൽ ഇരുന്നു.

“പക്ഷെ അഗ്നിയെ കണ്ടപ്പോൾ ഞാൻ അത് മറന്നു.. തോന്നിയത് സത്യം ആണെന്ന് മനസിലായി.. പക്ഷെ അവൾ.. അവൾ പോയില്ലേ… എല്ലാവരെയും വിട്ടിട്ട്.. എന്നെ വിട്ടിട്ട്….”

ഞാൻ വിതുമ്പി പോയി… അവൾ എന്നെ ചേർത്ത് പിടിച്ചു…

“അഭി… ഞാനും അവളുടെ സ്വപ്നം ഒരു മണ്ടത്തരം ആണെന്ന് വിശ്വസിച്ചിരുന്നു.. പക്ഷെ ഒന്നും നമ്മുടെ കയ്യിൽ ഇല്ല അഭി..

നാളെ ഞാനോ.. അഭിയോ ആകാം… അത്രേ ഉള്ളു മനുഷ്യൻ.. അഗ്നി ആഗ്രഹിച്ച കാര്യം നമ്മൾ നടത്തി.. അവളുടെ ആഗ്രഹം.. അതല്ലേ എല്ലാം?”

“മ്മ്മ്.. ശരിയാണ്.. നിന്നെ കാണുമ്പോൾ അവൾ തന്നെ.. അതും ഒരു അനുഗ്രഹം ആണ്.. കൂടാതെ വാവ… അഗ്നി തന്നെ.. ഫോട്ടോകോപ്പി പോലെ….”

ഞാൻ മെല്ലെ പുഞ്ചിരിച്ചു… അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു..

“അന്ന് ഞാൻ നിന്നെ ബലമായി ഉമ്മവച്ചതിൽ നിനക്ക് ദേഷ്യം ഉണ്ടോ?”

ഞാൻ കുറച്ചു കഴിഞ്ഞു എന്റെ നെഞ്ചിൽ തല വച്ച് കിടക്കുന്ന അവളോട് ചോദിച്ചു.

“മ്മ്മ്.. അഭി അങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല.. പക്ഷെ.. അഭി അങ്ങനെ ചെയ്തപ്പോൾ.. എനിക്ക് അതിഷ്ടമായി.. എന്നെ കീഴടക്കിയ ആദ്യ പുരുഷൻ.. അതും എന്റെ ശരീരം ഉണർന്നപ്പോൾ പിന്നെ ഒന്നും ചെയ്തും ഇല്ല..

അതെനിക്ക് മോശം ആയി തോന്നി..എന്നെ അഭിക്ക് ഇഷ്ടമല്ല എന്ന് തോന്നി..  ആ ഈഗോയിൽ ആണ് കത്തി വീശിയത്…

ശിക്ഷ കിട്ടിയല്ലോ അബലയായ പെണ്ണിനെ റേപ്പ്‌ ചെയ്യാൻ നോക്കിയതിന്…”

അവൾ കുടുകുടെ ചിരിച്ചു..

“നീയാണോ അമ്പല? പതിനഞ്ചു വർഷം കളരി പഠിച്ചവൾ ആണ് ഈ പറയുന്നത്…നീ അന്ന് എന്നെ കൊല്ലും എന്നാണ് ഞാൻ കരുതിയത്…”

“പോടാ… ഉമ്മ…”

അവൾ എന്റെ താടിയിൽ ചിരിച്ചു കൊണ്ട് ഉമ്മവച്ചു..

അന്നും അവൾ എന്നെ കെട്ടിപിടിച്ചാണ് ഉറങ്ങിയത്.. പരിഭവങ്ങൾ എല്ലാം ഉരുകി തീരുകയായിരുന്നു.. അധരങ്ങൾ തമ്മിൽ കൂട്ടി ഉരുമ്മുമ്പോൾ എങ്ങനെയാണു പരിഭവങ്ങൾ ബാക്കി വെക്കുക?

***

ഒരു മാസത്തോളം അവൾ എന്നെയും കൂടെ നന്നായി നോക്കി..

മുറിവ് ഉണങ്ങി. സ്റ്റിച് എടുത്തു.. എന്നാലും ജിമ്മിൽ ഒന്നും പോകാൻ പറ്റില്ലായിരുന്നു.. മസിൽസ് മുറുകുമ്പോൾ ഉള്ളിൽ ഒരു വേദന വരും..

അഗ്നിയുടെ നിയോഗം കുത്തി നോവിക്കാറുണ്ട് എങ്കിലും ആരുഷി അവളെപോലെ തന്നെ ആയിരുന്നു എല്ലാത്തിനും.. ഒരേ ഇഷ്ട്ടം.. എല്ലാം അവളെപോലെ..

അവളുടെ ദേഷ്യം കുറഞ്ഞിരുന്നു.. പക്ഷെ എന്നോട് മാത്രമേ അവൾ ആ പരിഗണന കാണിച്ചിരുന്നുള്ളു..

പുറത്തിറങ്ങിയാൽ നല്ല അസൽ നാഗവല്ലി തന്നെ..

സിനിമക്ക് പോയപ്പോൾ ഒരാൾ അവളുടെ വയറിൽ തടവിയതിന് അയാളുടെ അടി വയറിൽ ചവുട്ടി ആകെ സീൻ ആയി..

അയാൾ സോറി പറഞ്ഞു വേഗം പോയത് കൊണ്ട് വലിയ പ്രശ്‍നങ്ങൾ ഒന്നും ഉണ്ടായില്ല..

“മിക്കവാറും ഞാൻ ഒരു ഇരുമ്പിന്റെ ഡ്രസ്സ് വാങ്ങി ഇടേണ്ടി വരും…”

തിരിച്ചു വരുമ്പോൾ ഞാൻ വാവയെ പിടിച്ചു അവൾ ഡ്രൈവ് ചെയ്യുന്നതും നോക്കി പറഞ്ഞു..

“അതെന്താ അഭി?”

“അല്ല… രാത്രി എങ്ങാനും നിന്നെ തൊട്ടാൽ നീ ചവുട്ടിയാലോ…?”

“പോടാ ഭർത്താവേ… ഞാൻ ഇനി അഭിയെ ചവുട്ടില്ല..”

“ശരിക്കും?”

ഞാൻ അവളുടെ വയറിൽ ഒന്ന് പിച്ചി..

“ആഹ് അഭി.. ശ്രദ്ധ കളയല്ലേ….ഇടിക്കും കേട്ടോ..”

അവൾ ദേഷ്യപ്പെട്ടു…

“ഓ പിന്നെ.. നീ ഓടിക്കുന്നത്‌ വിമാനം ഒന്നും അല്ലല്ലോ.. “

“നിനക്കിട്ടു ഞാൻ തരാം കേട്ടോ.. കെട്ടിയവൻ ആണെന്ന് ഞാൻ നോക്കില്ല… കൊല്ലും ഞാൻ…”

“ആഹാ നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാണല്ലോ ഈ കൊല്ലൽ.. ഇന്നെങ്കിലും നടക്കുമോ?”

അവൾ എന്നെ നോക്കി ചിരിച്ചു..

ഇപ്പോൾ അവൾ എന്നോട് ദേഷ്യപ്പെടാറില്ല എന്ന് ഞാൻ ശ്രദ്ധിച്ചു..

അവളെ അനാവശ്യം ആയി പ്രകോപിപ്പിക്കുന്നതിന് ചാൻസ് ഉണ്ടാക്കരുത് എന്ന് ഞാൻ മനസ്സിൽ ഓർത്തു..

വീട്ടിൽ എത്തിയപ്പോൾ അഗ്നി വാവ ഉറങ്ങിയിരുന്നു.. ഞാൻ അവളെ കിടത്തി പുതപ്പിച്ചു..

ആരുഷി നേരെ വന്നു കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വന്തം നോക്കുകയാണ്.. ഞാൻ അവളുടെ പുറകിൽ ചെന്നു..

കൈ അവളുടെ പൊക്കിളിനു മുകളിൽ കൂടെ ചുറ്റി.. അവൾ കണ്ണാടിയിൽ കൂടി എന്നെ നോക്കി പുഞ്ചിരിച്ചു..

“അഭി…?”

അവൾ വലതു കൈ പൊക്കി എന്റെ തലയിൽ പിടിച്ചു..

“എന്താ വാവാച്ചി?? “

“അയ്യേ വാവച്ചിയോ?”

“അതെലൊ.. എനിക്ക് രണ്ടു വാവകൾ ആണ്.. ഒന്ന് ഒരു പോത്തു വാവ.. രണ്ടു കൊച്ചു വാവ…”

അവൾ ചിരിച്ചു..

“ഞാൻ പശു ആണ്…”

“നോക്കട്ടെ…?”

“എന്ത്?”

“പശു ആണോ കാള ആണോ എന്ന്?”

“അതിനെന്താ ഞാൻ കാണിക്കാം..”

അവൾ തിരിഞ്ഞു നിന്ന് സാരി കാൽമുട്ട് വരെ പൊക്കി..

“അയ്യേ.. ഈ പെണ്ണ്.. “

ഞാൻ അവളെ എടുത്തു വട്ടം കറക്കി… ബെഡിൽ ഇട്ടു..

അവളുടെ സാരി മാറ്റി പൊക്കിൾച്ചുഴിയിൽ ഒരു ഉമ്മ കൊടുത്തു.. .

“ആഹ്ഹ്ഹ്.. അഭി….”

അവൾ വിറയൽ സഹിക്കാൻ കഴിയാതെ എന്നെ വലിച്ചു അവളുടെ ദേഹത്ത് ഇട്ടു.. ആകെ ചൂട് പിടിച്ച ശരീരം..

“എന്തൊരു ശക്തി ആണെടീ നിനക്ക്..?”

ഞാൻ അവളുടെ തുടുത്ത ചുണ്ടിൽ മുത്തി.. നാക്ക് നീട്ടി കഴുത്തിൽ ഒന്ന് തട്ടിച്ചപ്പോൾ അവൾ എന്നെ ആഞ്ഞു പുൽകി…

അവളുടെ ശരീരത്തിൽ വലിച്ചു ചേർക്കുന്നത് പോലെ..

ശ്വാസം മുട്ടി എനിക്ക്..

ഇത്ര നാളും അടികൂടി നടന്നവർ ഇപ്പോൾ ഒരുമിച്ചു ഒരു കട്ടിലിൽ ഇറുക്കെ പുണർന്നു…

“ഏട്ടാ…”

എന്റെ മനസ്സിൽ അഗ്നി വന്നു..

“മ്മ്മ് വാവേ..? “

ഞാൻ മെല്ലെ വിളികേട്ടു…

“സന്തോഷമായി എനിക്ക്…”

അവളുടെ സന്തോഷം കൊണ്ട് നനഞ്ഞ കണ്ണുകൾ…

“ഏട്ടാ ഇനി ഞാൻ ആണ് ആരുഷി… എന്റെ ആഗ്രഹം എല്ലാം പൂർത്തി ആയി….. സന്തോഷം ആണ് ഏട്ടാ.. ഒത്തിരി സന്തോഷം…..”

അഗ്നി ചിരിച്ചു കൊണ്ട് നിന്നു.. അവളുടെ മുഖത്തെ കറുത്ത പാട് മെല്ലെ മാഞ്ഞു.. അഗ്നി ആരുഷിയെപ്പോലെ ആയി…

അവൾ ചിരിച്ചു… അതിനു ശേഷം മാഞ്ഞു പോയി..

ഞാൻ ഒന്ന് ഞെട്ടി..

ബോധത്തിലേക്ക് തിരിച്ചു വന്നു.. ആരുഷി എന്റെ ചുണ്ടു കടിച്ചു മുറിച്ചിരിക്കുന്നു.. അഗ്നി ചെയ്തത് പോലെ തന്നെ അവൾ ആ മുറിവിൽ നിന്നും രക്തം വലിച്ചു കുടിക്കുന്നു…

“യക്ഷി… “

ഞാൻ അവളുടെ മുഖത്ത് തലോടി….

“അഭിയുടെ മാത്രം യക്ഷി……”

“ചൂടത്തി യക്ഷി….”

ഞാൻ കൂട്ടിച്ചേർത്തു..

“ഡാ കെട്ടിയവനെ…. നിന്നെ ഞാൻ ഇന്ന് കൊല്ലും…”

“കത്തി വച്ച് കുത്തുമോ?”

“മ്മ്ഹും…കുത്തും.. പക്ഷെ,  സ്നേഹം കൊണ്ട്… പ്രേമം കൊണ്ട്….”

അവൾ ചിരിച്ചു കൊണ്ട് അത് തിരുത്തി വീണ്ടും എന്റെ അധരങ്ങൾ നുണഞ്ഞു.. പൊള്ളുന്ന പ്രേമത്തിൽ…

ഒരു മാസം കൂടി കഴിഞ്ഞു. ഞങ്ങൾ ഇപ്പോൾ നല്ല പ്രേമത്തിൽ തന്നെ ആയി… എന്നാലും ചില സമയങ്ങളിൽ അവൾ പഴയത് പോലെ ആകും..

ഒരു ദിവസം..

അവൾ അടുക്കളയിൽ ആയിരുന്നു… ഞാൻ കുളിച്ചു വേഷം മാറി വാവയെ ഒന്ന് കൂടി പുതപ്പിച്ചു താഴേക്ക് ചെന്നു..

അവൾ തിരിഞ്ഞു നിന്നു ഉള്ളി അരിയുകയാണ്..

നിതംബം അല്പം പുറകോട്ട് തള്ളി അവൾ കാര്യമായി പണിയിൽ ആണ്.. എനിക്ക് ആണെങ്കിൽ ആ സാധനം ഒരു വീക്നെസ് ആണ്..

ഞാൻ പതിയെ ചെന്ന് അവളുടെ നിതംബത്തിൽ ഒരു അടി അടിച്ചു.. അല്പം ശക്തിയിൽ ആണ് അടിച്ചത്..

“ദേഹത്തു തൊടുന്നോഡാ!”

അവൾ അലറി കൊണ്ട് എന്റെ കവിളിൽ ഒരെണ്ണം പൊട്ടിച്ചു…

ഞാൻ ഞെട്ടി വിറച്ചു… കവിൾ പൊത്തി പിടിച്ചു അവളെ നോക്കി..

സ്വബോധത്തിലേക്ക് തിരിച്ചു വന്ന അവളുടെ ദേഷ്യം പെട്ടെന്ന് മാറി… അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി..

“അഭി.. ഞാൻ.. ഞാൻ… ഈശ്വര…”

അവൾ കരഞ്ഞു കൊണ്ട് നിലത്ത് ഇരുന്നു.. എനിക്കും വല്ലാതെ സങ്കടം വന്നു…

ഞാൻ തിരിഞ്ഞു നടന്നു ഹാളിൽ കൗചിൽ ഇരുന്നു.. കണ്ണിൽ നിന്നും നീർതുള്ളികൾ ഉറ്റു വീണു..

അവൾ ഓടി വന്നു എന്റെ കാലിൽ വീണു.. കാലിൽ കെട്ടിവരിഞ്ഞ്‌ കിടന്ന് അവൾ അലറി കരഞ്ഞു..

“അഭി.. പ്രാന്തിയാണ് ഞാൻ അഭി.. എന്നെ കൊണ്ടുപോയി എവിടെയെങ്കിലും കള അഭി… ചങ്ങലക്ക് ഇട് എന്നെ അഭി… ദേവീ…. ഞാൻ എന്റെ അഭിയെ….”

അവളുടെ കരച്ചിൽ കേട്ടപ്പോൾ എന്റെ ചങ്കു പൊടിഞ്ഞു.. ഞാൻ അവളെ വലിച്ചു നെഞ്ചിൽ ഇട്ടു അവളുടെ ചുണ്ടിൽ പ്രാന്തമായി ചുംബിച്ചു..

“ഇല്ലാ.. കൊടുക്കില്ല നിന്നെ ആർക്കും.. എനിക്ക് വേണം… എനിക്ക് വേണം നിന്നെ…”

ഞാൻ അതും പുലമ്പിക്കൊണ്ട് അവളെ ചുംബിച്ചു ചുംബിച്ചു ചുവപ്പിച്ചു.. അവളുടെ തുടുത്ത അധരങ്ങളിൽ എന്റെ പല്ലുകൾ ഇറങ്ങി…

“ഐ ലവ് യു…. ലവ് യു സൊ മച്‌ ആരു… ഒരു നിമിഷം പോലും എനിക്ക് നിന്നെ കാണാതിരിക്കാൻ ആകില്ല…”

ഞാൻ അവളെ കെട്ടിവരിഞ്ഞ്‌ മുറുക്കി… അഞ്ചു മിനിറ്റോളം എടുത്തു കിതപ്പും പ്രാന്തും ഒന്ന് മാറാൻ…

“വേദനിച്ചോ എന്റെ മുത്തിന്?”

അവൾ എന്റെ കവിളിൽ തലോടി…

“മ്മ്മ്.. വേദനിച്ചു… പകരം ഞാൻ നിന്നെയും വേദനിപ്പിക്കും….”

ഞാൻ മെല്ലെ പറഞ്ഞു…

“ അടിച്ചോ എവിടെ വേണമെങ്കിലും…..”

അവൾ കണ്ണടച്ച് മുഖം കാണിച്ചു കിടന്നു… ഞാൻ മെല്ലെ അവളുടെ ചെവിയിൽ ഒരു കാര്യം പറഞ്ഞു..

നിമിഷ നേരം കൊണ്ട് അവളുടെ ചുണ്ടും കവിളും ചോര നിറം ആയി.. മുഖം നാണം കൊണ്ട് നിറഞ്ഞു.. കണ്ണുകൾ കൂമ്പി…

“ഛീ… വഷളൻ….”

അവൾ എന്നെ നോക്കി കുണുങ്ങി ചിരിച്ചു…  ഒരു മുത്തം കൊടുത്തു കൊണ്ടാണ് ഞാൻ മറുപടി പറഞ്ഞത്…

രാത്രി അവൾ കൊച്ചിനെ ഉറക്കിയ ശേഷം ലൈറ്റ് ഓഫ് ആക്കി ബെഡിൽ കയറി എന്റെ ബനിയൻ പിടിച്ചു അകത്തു നുഴഞ്ഞു കയറാൻ തുടങ്ങി…

“അഗ്നി ഇങ്ങനെ അല്ലായിരുന്നു കയറുക…”

ഞാൻ മെല്ലെ പറഞ്ഞു..

“മ്മ്മ്മ്??”

തിരിച്ചു ചോദ്യം… ഞാൻ ഒന്നും മിണ്ടിയില്ല…

അവൾ ഉടനെ ബെഡിൽ എണീറ്റ് നിന്ന് എന്തൊക്കെയോ ചെയ്തു..

തുണികൾ ദേഹത്ത് ഉരഞ്ഞു നിലത്തു വീഴുന്ന ശബ്ദം കെട്ടു…

അതിനു ശേഷം അവൾ ബെഡിൽ ഇരുന്നു, എന്റെ ബനിയൻ വിടർത്തി ഉള്ളിൽ കയറി…

അവൾ പൂർണനഗ്ന ആയിരുന്നു… അവളുടെ ദേഹത്തെ ആ തീ.. അവൾ അത് എന്നിലേക്കും പകർന്നു തന്നു.

ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു ഞങ്ങൾക്ക് പിന്നെ…പ്രേമിച്ചു പ്രേമിച്ചു മയക്കുമരുന്ന് കഴിച്ചപോലെ…എന്റെ മയക്കുമരുന്ന് ആരുഷിയും അവളുടേത്‌ ഞാനും….

ഇരുമെയ്യും ഒന്നായി.. ഒരേ മനസും ആയി…അഗ്നി തന്നെയാണ് അവൾ എന്ന് അവൾ തന്നെ കാണിച്ചുതന്നു.. മുഖത്ത് പാടില്ല എന്നോരു വെത്യാസം മാത്രം.

****

രണ്ടു ആഴ്ചക്ക് ശേഷം….

താഴെ നിന്നും കയറി വന്ന ഞാൻ കണ്ടത് അലമാരയുടെ അടിയിൽ നിന്നും എന്തോ കുനിഞ്ഞു എടുക്കുന്ന ആരുഷിയെ ആണ്..

അഗ്നി വാവ തൊട്ടിലിൽ കിടന്നു കളിക്കുന്നുണ്ട്..

ഒരു നിമിഷം പണ്ട് നടന്ന കാര്യങ്ങൾ ഞാൻ ഓർത്തു.. ഒരു അടി കൂടി വാങ്ങാൻ ഞാൻ തീരുമാനിച്ചു…

പതുങ്ങി ചെന്ന് അവളുടെ പുറകിൽ പോയി.. കൊടുത്തു ഒരെണ്ണം.. പുറകിൽ നല്ല ശക്തിയിൽ എന്നാൽ അധികം വേദനിപ്പിക്കാതെ…

അവൾ വെട്ടിത്തിരിഞ്ഞു എണീറ്റ് കൈ പൊക്കിയതും ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…

അടി വാങ്ങാൻ തയാറായി തന്നെ..

അടി പ്രതീക്ഷിച്ചു നിന്ന എന്റെ കഴുത്തിൽ അവൾ കൈ ചുറ്റി പിടിച്ചു എന്റെ ചുണ്ടുകളെ വിഴുങ്ങി എന്റെ ദേഹത്തേക്ക് പടർന്നു കയറി..

ഞാൻ പുറകോട്ട് ബെഡിലേക്ക് അവളെയും കൊണ്ട് വീണു… ദീർഘമായ ചുംബനം…

“നീ എന്താ എന്നെ അടിക്കാത്തത്? പുറകിൽ അടിച്ചിട്ടും??”

കിതച്ചു കൊണ്ട് അധരങ്ങൾ വിടർത്തി ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു..

“ഡാ കള്ളാ.. രാത്രിൽ മൊത്തം ഉമ്മ വെക്കാത്ത ഒരു ഭാഗം ഉണ്ടോ എന്നിൽ? അപ്പൊ അവിടെ തൊട്ടാൽ ഞാൻ അടിക്കണോ? “

കള്ളച്ചിരിയോടെ അവളുടെ മറുപടി.. എനിക്ക് ചിരി വന്നു..

“വീക്നെസ് ആണ് നീ പൊന്നെ….”

അതും പറഞ്ഞു ഞാൻ അവളെ കെട്ടിവരിഞ്ഞു… സന്തോഷത്തിൽ… പ്രേമത്തിൽ… ഒരു ദേഷ്യക്കാരിയെ കുറുഞ്ഞി പൂച്ചക്കുട്ടി പോലെ പാവം ആക്കി എടുത്ത അഭിമാനത്തിൽ…

അവളുടെ കൈകളും ഹൃദയവും എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു, അനന്തമായ പ്രണയത്തിലേക്ക്..

ആരുഷി എന്ന ദേഷ്യക്കാരി അഗ്നി ആയി മാറിയ ജീവിതം..

*****

അഗ്നി വാവക്ക് ഒരു വയസ് തികഞ്ഞ ദിവസം.. എന്നാൽ അവളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞ ദിവസവും അന്ന് തന്നെ..

കല്ലറയുടെ മുൻപിൽ നിന്നും ഞാനും ആരുഷിയും വാവയെ നടുക്ക് നിർത്തി രണ്ടു കയ്യും ഇരുവശത്തും നിന്ന് പിടിച്ചു നടത്തിച്ചു വീട്ടിലേക്ക് കയറി…

രണ്ടു കണ്ണുകൾ എവിടെ നിന്നോ നോക്കി സന്തോഷത്തിന്റെ കണ്ണുനീർ പൊഴിക്കുന്നുണ്ടാകും എന്ന് എനിക്കും ആരുഷിക്കും അറിയാമായിരുന്നു..

അഗ്നിയുടെ കല്ലറയുടെ മുൻപിൽ വളർന്നിരുന്ന റോസാചെടിയിൽ ഒരു പനിനീർ പൂവ് വിരിഞ്ഞിരുന്നു…

അതൊരു ഇളം തെന്നലിൽ മെല്ലെ സന്തോഷത്തോടെ തലയാട്ടി നിന്നു…

അവസാനിച്ചു…

സ്നേഹത്തോടെ, seth

അഗ്നിയെ നെഞ്ചോട് ചേർത്തതിന് സ്നേഹം.. ഇനിയും കാണാം ഈ വഴിയേ..

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അഗ്നി – 13 (അവസാന ഭാഗം)”

Leave a Reply

Don`t copy text!