അഗ്നി – 12

2223 Views

agni-novel

രണ്ടു ദിവസം അങ്ങനെ പോയി.. അവൾ പിന്നെ അധികം അടുപ്പം കാണിച്ചില്ല.. മിണ്ടിയതുപോലും ഇല്ല.

പക്ഷെ അവൾക്ക് എന്നെ ഇഷ്ട്ടം ആണെന്ന് തെളിഞ്ഞു..

ഞാൻ ടൗണിൽ പോയി കാർ സർവ്വിസീനു കയറ്റി വീട്ടിൽ വന്നപ്പോൾ ഡോർ തുറന്നു കിടക്കുകയായിരുന്നു..

ഞാൻ മെല്ലെ അകത്തു കയറി.. അടുക്കളയിൽ ഒരു ഹിന്ദി പാട്ട് കേൾക്കുന്നുണ്ട്.. അവൾ പാടുകയാണ്..

“ഓ… തേരെ മേരെ ദർമ്മിയാൻ ഹൈൻ ബാത്ഐൻ അൻകഹി..

തു വാഹൻ ഹൈ മൈൻ യഹാൻ….”

ഞാൻ മെല്ലെ ചെന്ന് നോക്കി.. അവൾ എന്തോ അടുപ്പത്തു വച്ച് വാവയെ കയ്യിൽ വച്ച് പാടുകയാണ്.. മെല്ലെ ആടുന്നും ഉണ്ട്.. വാവ ചിരിക്കുന്നുണ്ട്..

അവൾ ഇട്ടതു കണ്ടപ്പോൾ ഞാൻ ഒന്ന് അതിശയിച്ചു..

രാവിലെ ഞാൻ ഊരി ഇട്ട ബനിയൻ അവൾ സാരിയുടെ മുകളിൽ കൂടി ഇട്ടിരിക്കുന്നു..

നന്നായി ചേരുന്നുണ്ട്…

“ആഹാ കൊള്ളാമല്ലോ….”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞു.. പേടിച്ചു എന്ന് തോന്നി..

“ദേവീ.. എന്താ അഭി.. കുട്ടി ഇപ്പൊ വീണേനെ..”

“ഓ പിന്നെ.. വാവയെ രക്ഷിക്കാൻ വേണ്ടി മാത്രം നീ അബദ്ധത്തിൽ എന്റെ ജീവൻ കൂടി രക്ഷിച്ച ആൾ അല്ലെ?

അപ്പോൾ നീ അവളെ താഴെ ഇടുമോ..? “

ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം വിളറി..ഞാൻ ചെന്ന് കൊച്ചിനെ എടുത്തു.. അവൾ എന്തോ പറഞ്ഞു ചിരിച്ചു.. ഞാൻ അവളുടെ വയറ്റിൽ ഒരു ഉമ്മ

കൊടുത്തു..

“ചാ ചാ..”

എന്ന് പറഞ്ഞു അവൾ ചിരിച്ചു.. അച്ഛാ എന്നാണാവോ ആവൊ..

ഞാൻ ആരുഷിയെ ഒന്ന് നോക്കി..

“അല്ല.. ഞാൻ.. ഈ ബനിയൻ…”

അവൾ വിക്കി..

“അഹ് എന്താ? നീ സാരിയിൽ അഴുക്ക് ആകാതിരിക്കാൻ ഇട്ടതല്ലേ? അതിനെന്താ….”

ഞാൻ അതും പറഞ്ഞു അടുക്കളയിൽ നിന്ന് തിരിഞ്ഞു നടന്നപ്പോൾ അവൾ എന്തോ ഭാവത്തിൽ നിന്നു..

എനിക്ക് ചിരി വന്നു.. 

ഞാൻ ഊരി ഇട്ട ബനിയൻ അവൾ ഇട്ടിട്ടുണ്ടെങ്കിൽ എന്റെ ഗന്ധം അറിയാൻ വേണ്ടി അല്ലെ? അതിൽ കൂടുതൽ എന്ത് വേണം..

“പറഞ്ഞില്ലേ ഞാൻ?”

അഗ്നിയുടെ ചിരിക്കുന്ന ശബ്ദം കാതിൽ..

**

അന്ന് രാത്രി…

ഞാൻ കുളിച്ചു റൂമിൽ വന്നു..

അവൾ വാവയെ ഉറക്കി പുതപ്പിച്ചു ബെഡിൽ വന്നിരുന്നു..

ഞാൻ അവളെ ഒന്ന് നോക്കി.. ഇളം റോസ് ബനിയനും കറുത്ത ലെഗ്ഗിൻസും.. എന്തൊരു ഭംഗിയാണ്.. മുടി മെടഞ്ഞു തലയിൽ കെട്ടി വച്ചതു വലിയൊരു കിരീടം പോലെ..

“എന്താ???”

അവൾ പുരികം പൊക്കി..

“എന്ത്??”

“എന്താ ഇങ്ങനെ നോക്കുന്നെ? “

“എന്റെ ഭാര്യയെ എനിക്ക് നോക്കിക്കൂടെ??”

“മ്മ്മ്.. അധികം നോക്കണ്ട.. എന്നിൽ നിന്നും വേറെ ഒന്നും പ്രതീക്ഷിക്കരുത്…”

“അപ്പോൾ നീ അവൾക്ക് കൊടുത്ത വാക്കോ? അല്ലെങ്കിലും നിനക്ക് അവളോട് വലിയ സ്നേഹം ഒന്നും ഇല്ല..”

അവളെ പ്രകോപിക്കേണ്ടത് എന്റെ ആവശ്യം ആയിരുന്നു..

“എന്താ?? നിങ്ങൾ എന്താ പറഞ്ഞെ???”

അവൾ ചാടി എണീറ്റു.. കത്തുന്ന കണ്ണുകൾ.. അല്പം മുൻപോട്ട് വളഞ്ഞു എന്റെ നേരെ അവൾ കൈ ചൂണ്ടി..

“ഇനി ഇംഗ്ലീഷിൽ പറയണോ? നിനക്ക് അവളെ ഇഷ്ടമല്ല എന്ന് തന്നെ….”

“യു….! യു…..! ആം ഗോന്ന കില് യു….!”

അവൾ പ്രാന്തിയെ പോലെ കൈ നീട്ടി എന്റെ കഴുത്തിന് പിടിക്കാൻ വന്നു…

ഞാൻ അവളുടെ രണ്ടു കയ്യിലും പിടിച്ചു നിവർത്തി…

കവിളിൽ ഒരു ഉമ്മ

കൊടുത്തു.. അവൾ ഞെട്ടി വിറച്ചു..

“വിട്.. വിടാടാ എന്നെ…! പട്ടി….! നീ എന്നെ തൊട്ടാൽ കൊല്ലും ഞാൻ… വിടാടാ……!”

അവൾ അലറി…

“നിന്നെ തൊടണ്ട എന്ന് വിചാരിച്ചതാണ്.. പക്ഷെ ഇന്ന് നിന്നെ ഞാൻ തൊടും..”

അതും പറഞ്ഞു ഞാൻ അവളെ ആഞ്ഞു തള്ളി… അവൾ മലർന്നു അടിച്ചു ബെഡിൽ വീണു..

അവൾ ചാടി എണീക്കാൻ നോക്കിയപ്പോൾ ഞാൻ ചാടി അവളുടെ ദേഹത്ത് കിടന്നു അവളുടെ കാലുകൾ എന്റെ കാലുകൾ കൊണ്ട് ആദ്യം ലോക്ക് ചെയ്തു.

അവളുടെ കൈകൾ പിടിച്ചു അകത്തി വച്ച് ബെഡിൽ അമർത്തി..

“ഡാ….! വിട്…! ചെറ്റേ…. കൊല്ലും ഞാൻ… നിന്നെ സ്നേഹിച്ചു തുടങ്ങിയതാ ഞാൻ.. പക്ഷെ പക്ഷെ… നീ…..!”

അവൾ അലറി…

“ഇതങ്ങു ആദ്യമേ സമ്മതിച്ചിരുന്നെങ്കിലോ? ഇത്രയേ എനിക്ക് വേണ്ടു… ഇത് കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇപ്പോൾ ഇതൊക്കെ കാണിച്ചത്..”

ഞാൻ അതും പറഞ്ഞു അവളുടെ കവിളിൽ ചുംബിച്ചു.. അവൾ മുഖം വെട്ടിതിരിച്ചു.. മുഖം മുഴുവൻ ഉമ്മകൾ കൊണ്ട് നിറച്ചു ഞാൻ..

അവൾ ഒന്ന് ഞെട്ടി.. അഗ്നിയുടെ സ്വീറ് സ്പോട് ആണ് കഴുത്ത്..

കഴുത്തിൽ അധരങ്ങൾ തൊട്ടാൽ അവൾ വികാരം കൊണ്ട് വിറക്കുമായിരുന്നു..

ഞാൻ ഒന്ന് കൂടി ചുംബിച്ചു ആരുഷിയുടെ കഴുത്തിൽ മെല്ലെ കടിച്ചു…

“പ്ലീസ്‌… ഇളക്കരുത്.. പ്ലീസ്‌ അഭി…..സമ്മതിച്ചു ഞാൻ.. എനിക്ക് എതിർക്കാൻ ആവുന്നില്ല..അത് നിന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്.. എന്നാലും.. പ്ലീസ്‌…ഐ നീഡ് ടൈം.. ” 

അവൾ എന്നോട് കെഞ്ചി… അത് കേട്ടപ്പോൾ എനിക്ക്‌ സന്തോഷംകൊണ്ട് തുള്ളി ചാടാൻ തോന്നി. പക്ഷെ അയന പറഞ്ഞ കാര്യം ഓർമവന്നു.

ഞാൻ വീണ്ടും അവളുടെ കഴുത്തിൽ മാറി മാറി ചുംബിച്ചു..

അവളുടെ ശരീരത്തിൽ നിന്നും ചൂട് വമിക്കാൻ തുടങ്ങി…ഉലയിൽ വച്ച ഇരുമ്പ് പോലെ അവളുടെ ശരീരം…

അവളുടെ അധരങ്ങൾ വിറക്കാൻ തുടങ്ങി.. ഞാൻ വീണ്ടും അവളെ മാറി മാറി ചുംബിച്ചു..

“സ്സ്സ്സ്‌ അഭി…..”

അവൾ മെല്ലെ വിളിച്ചു കൊണ്ട് ചുണ്ടുകൾ പിളർത്തി താടി പൊക്കി പിടിച്ചു..

അവളുടെ ആത്മാവിലേക്കുള്ള ഇൻവിറ്റേഷൻ.. ഇപ്പോൾ എനിക്ക് അവളെ എന്തും ചെയ്യാം…

ഞാൻ വീണ്ടും ചുംബിച്ചു.. അവൾ അധരങ്ങൾ വിടർത്തി എന്റെ മുഖത്തിന് നേരെ കൊണ്ടുവന്നപ്പോൾ ഞാൻ പിടി കൊടുത്തില്ല..

അവളുടെ കൈകൾ ഞാൻ വിട്ടു.. അവൾ എന്നെ തള്ളി മാറ്റിയില്ല… അവൾ കണ്ണടച്ച് കിടന്നു.

അഗ്നിയുടെ ഗന്ധം എനിക്ക് കിട്ടി…

മതി.. ഞാൻ അവളിൽ നിന്നും ചാടി എണീറ്റ് മാറി നിന്നു.. അവൾ ഞെട്ടലോടെ എന്നെ നോക്കി..

കൈ കുത്തി പൊങ്ങി എന്നെ നോക്കി കിതച്ചു.. സത്യം ആണ്.. അവൾ എന്നെ സ്നേഹിക്കുന്നുണ്ട്… പക്ഷെ ഇതും പോരാ…

“എല്ലാ ആണും ഒരുപോലെ അല്ല എന്ന് മനസിലായില്ലേ? നീ എനിക്ക് വഴങ്ങിയിരുന്നു….

എന്നിട്ടും നിന്നെ കൂടുതൽ ഒന്നും ചെയ്യാതിരുന്നത് നിന്നെ ബോധ്യപ്പെടുത്താൻ വേണ്ടി ആണ്.. “

ഞാൻ മെല്ലെ അവളോട് പറഞ്ഞു..

എന്നാൽ അവൾ ചാടി എണീറ്റു…

“ഇല്ല.. ഞാൻ നിനക്ക് വഴങ്ങിയില്ല.. ഐ ഹേറ്റ് യു.. ഞാൻ നിന്നെ ഇന്ന് കൊല്ലും..”

അവൾ തലയിണയുടെ അടിയിൽ നിന്നും കത്തി വലിച്ചെടുത്തു സ്വിച്ച് അമർത്തിയപ്പോൾ അത് നിവർന്നു വന്നു..

“കൊല്ലും നിന്നെ…”

അവൾ ചീറിക്കൊണ്ട് എന്റെ നേരെ വന്നു കത്തി വീശി..

അവൾ അവളുടെ ഈഗോ കളയാതിരിക്കാൻ ചെയ്യുന്ന അടവ് ആണെന്ന് എനിക്ക് മനസിലായി..

അവൾ കത്തി വീശിയത് എന്റെ ദേഹത്ത് തട്ടാതെ ആണ്.. എന്നാൽ എനിക്ക് വേണ്ടിയിരുന്നത് അതാണ്..

അവൾ കത്തി വീശിയപ്പോൾ ഞാൻ മുൻപോട്ട് കയറി നിന്നു..

എന്റെ ഇടതു വശത്തെ ചെസ്റ്റ്‌ മുതൽ ബനിയൻ തുളച്ചു കാൽ ഇഞ്ചോളം ആഴത്തിൽ ഒരു വര തീർത്തിട്ടാണ് കത്തി തെന്നി നീങ്ങിയത്..

വലത്തേ ചെസ്റ്റിന്റെ പകുതിയോളം കീറി കത്തി തെന്നി നിന്നു..

അവൾ ഒരു നിമിഷം ഞെട്ടി  കണ്ണ് മിഴിച്ചു… കത്തി നിലത്തിട്ടു.. ഞാൻ എന്റെ നെഞ്ചിലേക്ക് നോക്കി..

ബനിയൻ പിളർന്നു മാംസം കാൽ ഇഞ്ചോളം പിളർന്നു ഇരിക്കുന്നു.. മീൻ വരഞ്ഞു വച്ചതു പോലെ.. വെള്ള കളർ.. എന്നാൽ നിമിഷ നേരം കൊണ്ട് അതിൽ ചോര നിറഞ്ഞു ചോര കുത്തി ഒഴുകാൻ തുടങ്ങി..

“അഭി……!”

അവൾ കൈകൊണ്ടു മുഖം പൊത്തി അലറി..

“അപ്പൊ.. കൊല്ലാൻ വേണ്ടി ആയിരുന്നു ല്ലേ? അത്രക്ക് വെറുപ്പാണോ ആരു നിനക്ക് എന്നെ??”

ഞാൻ കണ്ണ് നിറച്ചു കൊണ്ട് അവളോട് ചോദിച്ചു..

“അഭി… എന്റെ അഭി… ഞാൻ.. ദൈവമേ… “

അവൾ അലറി ഓടി വന്നു പ്രാന്ത് പിടിച്ചത് പോലെ എന്റെ നെഞ്ചിൽ തൊട്ടു..

വേഗം ഒരു കോട്ടൺ തുണി എടുത്തു അവൾ നെഞ്ചിൽ അമർത്തി…

ഞാൻ അവളെ തള്ളി.. അവൾ ബെഡിലേക്ക് വീണപ്പോൾ ഞാൻ താഴേക്ക് ഓടി.. തുണി അമർത്തി പിടിച്ചിരുന്നു.. മുകളിൽ നിന്നും കരച്ചിൽ കേൾക്കുന്നുണ്ട്..

ഡോർ തുറന്നു പുറത്തു കടന്നു അത് പുറത്തു നിന്നും അടച്ചു.. . ഗേറ്റ് കടന്നു ചുറ്റും നോക്കി.. അല്പം മാറി ഒരു ഹോണ്ട ജാസ് കിടന്നിരുന്നു.. ഞാൻ ഓടി പോയി അതിന്റെ ഡോർ തുറന്നു കയറി..

“ജീസസ്‌ ക്രൈസ്റ്റ്…! ഇറ്റ് ലുക്സ് സീരിയസ് മാൻ…”

അയന വേഗം കോട്ടൺ എടുത്തു അമർത്തി.. കാർ കുതിച്ചു പാഞ്ഞു..

“ഡാ അവൾ വല്ലതും ചെയ്യുമോ?”

അയന ഡ്രൈവ് ചെയ്യുന്നതിന്റെ ഒപ്പം എന്നോട് ചോദിച്ചു..

“ഇല്ല.. വാവ ഉണ്ടല്ലോ.. ഞാൻ ഡോർ പൂട്ടി..”

“മ്മ്മ് ഇത് വിജയിച്ചാൽ ട്രീറ്റ് വേണം…”

“പട്ടി.. ആദ്യം ഞാൻ ജീവനോടെ ഉണ്ടാകുമോ എന്ന് നോക്കട്ടെ…”

ഞാൻ ചിരിച്ചു..

“ഇല്ലെടാ.. ചെസ്റ് അല്ലെ.. നോ ഇഷ്യൂ മാൻ….”

അവൾ എന്നെ കൊണ്ടുപോയത് അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ ആണ്.. ഡോക്ടർ ആണ്..

അവൾ മുറിവ് നോക്കി.

ഇടത്തെ ചെസ്റ്റിൽ ആഴം ഉണ്ട്.. വലത്തേക്ക് അത്രക്ക് ഇല്ല.. സ്റ്റിച് ഇട്ടു.. മൊത്തം പതിനാല് സ്റ്റിച്‌..

നല്ല വേദന ഉണ്ടായിരുന്നു.. 

“കുറച്ചു നേരം ഉറങ്ങിക്കോ.. രാവിലെ പോകാം…”

അവൾ പറഞ്ഞു..

“അയന.. ഒന്ന് വീട്ടിൽ നോക്കണേ….”

ഞാൻ അയനയോട് പറഞ്ഞു..

“ഫൈൻ.. ഞാൻ പോവുകയാണ് അങ്ങോട്ട്.. ഷി നീഡ്‌സ് സംവൺ…”

ഞാൻ മെല്ലെ ഉറക്കത്തിലേക്ക് പൊയി..

അയനയുടെ പ്ലാൻ ആയിരുന്നു ഇത്.. അവളെ ദേഷ്യം പിടിപ്പിച്ചു ബലമായി ചുംബിച്ചു ഒരു പുരുഷന് അവളിൽ എന്തൊക്കെ മാറ്റം വരുത്താൻ കഴിയും എന്ന് കാണിച്ചു കൊടുക്കുക..

അവൾ വഴങ്ങി എന്ന് മനസ്സിലായാൽ വിടുക.. അവളുടെ സ്വഭാവം വച്ച് എന്തായാലും കത്തി വച്ച് വീശും..

അല്ലെങ്കിൽ ദേഷ്യം ഒന്നും കാണിക്കില്ല.. കരയും.. അങ്ങനെ ആണെങ്കിൽ സംസാരിച്ചു ഒന്ന് കെട്ടിപിടിച്ചാൽ എല്ലാം ഒക്കെ ആകും..

കത്തി എടുത്തു വീശിയാൽ അത് ദേഹത്ത് തട്ടും എന്ന് ഉറപ്പു വരുത്തുക..

ഒരു ബാക്കപ്പ് ആയിട്ടാണ് അയന കാറും ആയി പുറത്തു നിന്നത്..

സംഗതി ഒരു കൈവിട്ട കളി ആയിരുന്നു.. അവൾക്ക് കുറ്റബോധം വന്നാൽ മാത്രമേ എന്നോട് സ്നേഹം കാണിക്കുകയുള്ളു…

***

പിറ്റേന്ന് രാവിലെ എന്നെ അവളുടെ കൂട്ടുകാരി എന്റെ വീട്ടിൽ കൊണ്ടുപോയി വിട്ടു.. അയനയുടെ വണ്ടി പുറത്തു ഉണ്ടായിരുന്നു..

അകത്തേക്ക് ചെന്നപ്പോൾ അയന ഫോണും നോക്കി കൗചിൽ ഇരിക്കുന്നുണ്ട്.. ഉറങ്ങിയിട്ടില്ല എന്ന് കണ്ടാൽ അറിയാം..

“ഡാ എങ്ങനെ ഉണ്ട്…?”

അവൾ എന്നെ കണ്ടതും എണീറ്റ് വന്നു..

“അവൾ എവിടെ??”

“മുകളിൽ ഉണ്ട്.. കരഞ്ഞു കരഞ്ഞു ഇപ്പോൾ ആണ് ഉറങ്ങിയത്.. അവൾ നിന്നെ കൊന്നു എന്നൊക്കെ വിളിച്ചു പറഞ്ഞു ആകെ ബഹളം ആയിരുന്നു…”

“കുഴപ്പമായോ?”

“നോ.. ഇതല്ലാതെ വേറെ മാർഗം ഇല്ല.. ഇനി തുറന്നു പറഞ്ഞോ.. ഞാൻ ഇതിൽ ഇല്ല.. സീ യു.. കിട്ടുന്നത് വാങ്ങിക്കോ കേട്ടോ…”

അയന ഒരു കള്ളച്ചിരി ചിരിച്ചു പുറത്തേക്ക് പോയി.. ഞാൻ മെല്ലെ മുകളിലേക്കും..

വാവ ഉറക്കം ആണ്.. അവൾ ചെരിഞ്ഞു കിടക്കുന്നുണ്ട്… ബെഡിൽ ഇരുന്നപ്പോൾ അവൾ തല പൊക്കി നോക്കി…

എന്നെ കണ്ടതും അവൾ എണീറ്റു ഇരുന്നു.. എന്റെ നെഞ്ചിൽ തൊട്ടു നോക്കി.. വിറയ്ക്കുന്ന കൈകൾ കൊണ്ട് എന്റെ മുഖത്ത് തൊട്ടു.. കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു..

“അഭി.. ഞാൻ…..”

“ഒന്നും പറയണ്ട.. ഐ ലവ് യു…”

ഞാൻ അവളെ ചേർത്ത് പിടിച്ചു.. അവൾ അലറി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു.. മുഖം മുറിവിൽ തട്ടി വേദനിക്കുന്നുണ്ടായിരുന്നു.. എന്നാലും അവളെ അടർത്തി മാറ്റിയില്ല..

“എന്നോട് വെറുപ്പാണോ അഭി…? “

അവൾ കരഞ്ഞു കൊണ്ട് എന്നെ നോക്കി…

“മ്മ്മ്.. ഇല്ല..എന്നാലും… ഇഷ്ട്ടം ആയിട്ടും നിനക്ക് അത് പറയാൻ ഇതൊക്കെ വേണ്ടി വന്നില്ലേ?”

“അഭി… എനിക്ക്.. ഞാൻ കുറെ ശ്രമിച്ചു. എന്നാലും എന്റെ മനസ് സമ്മതിക്കുന്നില്ലായിരുന്നു… എനിക്ക് പെട്ടെന്ന് അതൊക്കെ ഓർമ വരുമ്പോൾ.. “

അവൾ വീണ്ടും കരഞ്ഞു…

“സാരമില്ല.. ഞാൻ എന്തായാലും നിന്നെ ചതിക്കില്ല.. നിന്റെ ഭർത്താവാണ് ഞാൻ… ഈ ആരുവിനെ എനിക്ക് ഇഷ്ടമാണ്… അവൾ പോയിട്ടും നിന്നെ ഇങ്ങനെ കാണുന്നത് കൊണ്ടാണ് ഞാൻ പോയി ചാകാതിരുന്നത്….”

ഞാൻ മെല്ലെ പറഞ്ഞു… അവൾ എന്നെ ഒന്ന് കൂടി കെട്ടിപിടിച്ചു..

“ഐ ലവ് യു അഭി…. “

അവൾ പറഞ്ഞത് ആത്മാർത്ഥം ആണെന്ന് മനസിലായി..

“ഒരു കാര്യം കൂടി പറയട്ടെ? ദേഷ്യപെടുമോ?”

ഞാൻ അവളെ എണീപ്പിച്ചു നിർത്തി.. എന്റെ മുൻപിൽ.. ഞാൻ ബെഡിൽ തന്നെ ഇരുന്നു.

“എന്താ?”

“ഇന്നലെ.. നിന്നെ മനഃപൂർവം ദേഷ്യം പിടിപ്പിച്ചത് ആണ്.. നീ കത്തി വച്ച് വീശിയപ്പോൾ ഞാൻ മുൻപോട്ട് കയറി നിന്നതാണ്.. നിന്റെ മനസ് മാറ്റാൻ ഈ വഴിയേ കണ്ടുള്ളു….ഇറ്റ് വാസ് എ പ്ലാൻ.. സൊ….”

പൂർത്തി ആക്കാൻ കഴിഞ്ഞില്ല.. പടക്കം പൊട്ടും പോലെ മുഖത്തിന് ഒരെണ്ണം കിട്ടി…

തുടരും..

അടുത്ത ഭാഗം അഗ്നി നിങ്ങളോടു വിട പറയും..

 

 

മാലാഖയുടെ കാമുകന്റെ മറ്റു നോവലുകൾ

ശിവപാർവതി

ദുർഗ്ഗ

 

4/5 - (4 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply