Skip to content

ഇളം തെന്നൽ പോലെ – 1

ilam thennal pole

രാഗിണികുട്ടി…. രാഗിണികുട്ടി….

അവിടെ നിന്ന് വിളിച്ച് കുവിയിട്ടു ഒന്നും കാര്യം ഇല്ല എന്റെ അനുകുട്ടി…… നിനക്ക് വേണമെങ്കിൽ ഇങ്ങോട്ട് വാ.

അതെന്താ…?

അതു അങ്ങനെയാ… അനുകുട്ടിയേ….

എനിക്ക് ഇന്ന് ഈ മതിൽ ചാടാൻ കഴിയില്ല രാഗിണികുട്ടി.

പുതിയ വെള്ള ജീൻസാണ് ഇട്ടേക്കുന്നത്.അതു അഴുക്കാവും. അതുകൊണ്ട് എന്റെ പൊന്നു രാഗിണികുട്ടി അതു ഇങ്ങ് കൊണ്ടുവാ പ്ലീസ്…….

നടക്കില്ല മോളേ….എനിക്കു ഇവിടെ പിടിപ്പതു പണി ഉണ്ട്. അതു കൊണ്ടു എന്റെ മോൾ ഇങ്ങോട്ടു വന്നു എടുത്തുകൊണ്ടു പോ.

ദുഷ്ട്ട…..

ഓ… ആയിക്കോട്ടെ…

രാഗിണി അല്ല കൊഗിണി എന്നാ വിളിക്കണ്ടേ..

നീ എന്ത് വിളിച്ചാലും എനിക്കു ഒന്നുമില്ല…

എന്തേ എന്റെ മരംകയറിക്കു ഇന്ന് സ്‌പെഷ്യൽ കിട്ടിയില്ലേ.???

കിട്ടില്ല മമ്മി…ഞാൻ അങ്ങോട്ടു ചെല്ലാൻ പോലും.

സ്‌പെഷ്യൽ കിട്ടില്ലേലും ഈ നാട്ടുക്കാരുടെ ചെവി പൊട്ടി കാണും അതു പോലെ അല്ലേ വിളിച്ചു കുവുന്നത് രണ്ടും കുടി.

ആ പോട്ടെ ഇന്ന് ഉള്ളത് കൊണ്ട് നീ അഡ്ജസ്റ്റ് ചെയ്‌.

ആയോ അതു പറ്റില്ല മമ്മി.   ശെടാ ഇനി ഞാൻ അങ്ങോട്ടു നടക്കണം

അപ്പുറത്തോട്ടു ഒന്നു പോകുന്നതിനാണോ.? അനു ഇത്ര പാട്. അല്ലെങ്കിൽ എന്തിനാ ഇത്ര പാട് പെടുന്നത്. ആ മതിൽ എടുത്തു അങ്ങു ചാടു. അതു നിനക്കു ഈസി ആയി ചെയ്യാനും അറിയല്ലോ.

ദേ മമ്മി ചുമ്മാ ചോറിയാൻ നിൽക്കല്ലേ.എനിക്കു മതിലു ചാടാൻ അറിയാഞ്ഞിട്ടല്ല. എന്റെ ഈ വെള്ള ജീൻസ്‌ അഴുക്കവും എന്നു കരുത്തിയിട്ടാ.

അതു മോളു പ്രതേകിച്ചു പറയണോ.? മമ്മിക്കു അറിയല്ലോ നീ ഒരു മരം കയറി ആണെന്ന്.

ദേ മമ്മി.

എന്റെ ആ ഒരു വിളിയിൽ മമ്മി എഴുന്നേറ്റു റൂമിലേക്കു പോയി.

ഡോർ തുറന്നു ഞാൻ  ലഞ്ച് ബോക്‌സുമായി പുറത്തേക്കു ഇറങ്ങി. രാഗിണിയന്റിയുടെ വീട്ടില്ലേക്കു നടന്നു.

ഇനി ഞാൻ എന്നെയും എന്റെ കുടുംബത്തെയും പരിചയപ്പെടുത്തി താരം.

കൂട്ടത്തിൽ ഞാൻ രാഗിണിയന്റിയുടെ വീട്ടിലേക്കു എന്തിനാണ് പോകുന്നതെന്നും പറയാട്ടോ….

ഞാൻ “”അനുഗ്രഹ വാസുദേവൻ”” ബാങ്ക് മാനേജർ വാസുദേവൻയ്യും  ഡോക്ടർ ( ഗൈനക്കോളജിസ്റ്റ് ) അരുന്ധതി വാസുദേവന്റെയും  രണ്ടാമത്തെ മകൾ .  പപ്പ അങ്ങു ഗുജറാത്തിൽ ആണ്. മുന്നുംനാലും മാസം ആകുമ്പോൾ വീട്ടിൽ വരാറു.

എനിക്കു ഒരു ചേട്ടൻ ഉണ്ട്. “അനുരുദ്രൻ” പുള്ളിക്കാരൻ അങ്ങു അമേരിക്കയിൽ ഒരു കമ്പനിയിൽ വർക് ചെയ്യുന്നു.

എന്റെ പുന്നാരച്ചേട്ടൻ ആണ്.എന്നെക്കാൾ 12 വയസ്സിനു മുപ്പു ചേട്ടന് ഉണ്ട്.

ഓർമ വച്ച നാളുമുതൽ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ എന്റെ കുടപിറപ്പ്.

ഇന്നോളം എനിക്കു സ്നേഹം മാത്രമേ എന്റെ ചേട്ടൻ തന്നിട്ടുള്ളൂ.

കടുപ്പിച്ചു ഒരു വാക്ക് പോലും ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ല ഇതു വരെ. വഴക്കു പറയാൻ ഞാൻ ഒട്ടും അവസരം ഉണ്ടാക്കിയിട്ടില്ല.

ഇപ്പോൾ ഞാൻ പോകുന്നത് രാഗിണിയാന്റിയുടെ  വീട്ടിലേക്കാണ്.

ഞങ്ങളുടെ തൊട്ടു അയൽവാസിയാണ് അവർ.

അതു മാത്രമല്ല ഞങ്ങളുടെ അടുത്ത ഫാമിലിഫ്രണ്ടും ആണ്.

അവിടെ ആന്റിയും മക്കളും ആണ് താമസം.

ഭർത്താവ് മോഹനകൃഷ്ണൻ ഗൾഫിൽ ആണ്.

അമല്ലേട്ടനും ആമിയും അതാണ് രാഗിണിയന്റിയുടെ മക്കളുടെ പേരു.

അമല്ലേട്ടൻ എന്റെ രുദ്ധരേട്ടന്റെ അതേ പ്രായം ആണ്. ആമി എന്റെ കൂടെ ആണ് പഠിക്കുന്നതു.   ( ഡിഗ്രി മൂന്നാംവർഷ വിദ്യാർത്ഥിനികൾ ആണ് ഞങ്ങൾ . വെക്കേഷൻ കഴിഞ്ഞ് കോളേജ്  ഇന്ന് ഓപ്പൺ ചെയ്യുകയാണ്. അതിന്റെ ഒരു ബഹളമാണ് ഇപ്പോൾ ഇവിടെ നിങ്ങൾ കണ്ടത് )

എനിക്കു രണ്ടു മാസം പ്രായം ഉള്ളപ്പോൾ ആണ് ഇവിടെ വീടും സ്ഥലവും വാങ്ങി അച്ഛനും അമ്മയും ഇങ്ങോട്ടെക്ക് ചേക്കേറിയത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

അന്ന് തുടങ്ങിയ കുട്ടാണ് രാഗിണിയാന്റിയുടെ കുടുംബവും ആയി.

അതു ഇന്നും നിലനിന്നു പോകുന്നു.

സ്വന്തം ബന്ധുക്കളേകാൾ സ്നേഹത്തോടെ ആണ് ഞങ്ങൾ ഇപ്പോൾ കഴിയുന്നത്.

പിന്നെ ഒരു രഹസ്യം ഞാൻ നിങ്ങളോടു മാത്രം ആയി പറയാം.

ഞാൻ പറഞ്ഞില്ലേ ബന്ധുക്കളെകാൾ സ്നേഹത്തോടെ ആണ് ഞങ്ങൾ കഴിയുന്നത് എന്നു.

ബന്ധുക്കൾ എന്നു പറയാൻ ഞങ്ങൾക്കു ഇവര് മാത്രമേ ഉള്ളു. വേറെ ആരും തന്നെ ഇല്ല ഞങ്ങൾക്കു.

   മമ്മി ഒറ്റ മോൾ ആയിരുന്നു. രുദ്ധരേട്ടനു 2 വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മമ്മിയുടെ അച്ഛനും അമ്മയും അങ്ങു പോയി. മമ്മിക്ക് പിന്നീട് പപ്പ മാത്രം ആയി കൂട്ടു.

  പപ്പ വലിയ ഒരു തറവാട്ടിൽ ആണ് ജനിച്ചത് എന്നു പറയും ഇടക്ക് .

ഒരുപാട് അംഗങ്ങൾ ഉള്ള ഒരു നാലുകെട്ടിൽ.

എന്നാൽ എനിക്കു ഓർമ വച്ചതിനു ശേഷം ഞാൻ ബന്ധുക്കാരാണ് എന്നു പറഞ്ഞു ആരെയും കണ്ടിട്ടില്ല ഇതുവരെ.

അവരെ കുറിച്ചു ഞാൻ മമ്മിയോട് ചോദിക്കുമ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയാണ് പതിവ്.

പിന്നെ വല്ലപ്പോഴും വീട്ടിൽ വരുന്ന  പപ്പയോട് ഒന്നും ചോദിക്കാൻ ടൈം കിട്ടാറില്ല.

എന്നെ സ്നേഹം കൊണ്ട് പൊതിയുന്ന തിരക്കിൽ ആകും അപ്പോൾ പപ്പ.

ആ സ്നേഹത്തിൽ ഞാനും എല്ലാം മറന്നു പോകും. ഒത്തിരി ഇഷ്ടമാ എന്നെ എന്റെ പപ്പക്കു.

ഇപ്പോൾ എന്റെ കുടുംബത്തിനെ കുറിച്ചു ഏകദേശം ഒരു ഐഡിയ കിട്ടി കാണുമല്ലോ അല്ലേ?

പിന്നെ ഞാൻ ഇപ്പോൾ രാഗിണിയന്റിയുടെ വിട്ടില്ലോട്ടു കുറ്റിയും പറിച്ച് പോകുന്നത് എന്തിനാണെന്ന് ചോദിച്ചാൽ .

എനിക്കായി മാത്രം ആന്റി ഒരു സ്പെഷ്യൽ ഐറ്റം ഉണ്ടാക്കും.

സ്പെഷ്യൽ എന്ന് പറയുമ്പോൾ നിങ്ങൾക്ക് ആർക്കും അതു  സ്പെഷ്യൽ ആയിരിക്കില്ല .എന്നാൽ എനിക്കത് സ്പെഷ്യലാണ് .

എന്താണ് എന്ന് അല്ലെ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്.

അതു നല്ല ഒന്നാന്തരം മാങ്ങാഅച്ചാർ ആണ്.

അതുണ്ടെങ്കിൽ എനിക്ക് ചോറുണ്ണാൻ വേറൊന്നും വേണ്ട.

എനിക്ക് വേണ്ടി മാത്രമാണ് ആൻറി ഇതു ഉണ്ടാക്കുന്നത്.

ഇതില്ലാതെ ഞാൻ കോളേജിൽ ലഞ്ച് കൊണ്ടു പോകാറില്ല. അത്ര രുചിയിൽ ആണ് ആന്റി ഇതു ഉണ്ടാക്കുന്നത്.

സാധാരണ  മതിലിനു മുകളിൽ കൂടിയാണ് അച്ചാർ സർവീസ് നടത്തുന്നത് .

എന്നാൽ ഇന്ന് വീട്ടിൽ വന്നു  എടുക്കാനാണ് ആന്റിയുടെ ഓർഡർ.

രാഖി ………

എന്ന് നീട്ടി വിളിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് ഓടിക്കയറി.

( അയ്യോ പറയാൻ മറന്നു പോയി അങ്കിളിന് ഇഷ്ടം കിട്ടുമ്പോൾ ആന്റിയെ രാഖി എന്നാണ് വിളിക്കാറു. ഞാനും ചിലപ്പോൾ അങ്ങനെയാ വിളിക്കുന്നെ. )

ഓടി അകത്തേക്ക് കയറിയതും മാത്രം ഓർമ്മയുണ്ട് .

പിന്നീട് നോക്കുമ്പോൾ ലഞ്ച് ബോക്സ് വായുവിൽ പറന്നു താഴേക്ക് വീഴുന്നതും മുല്ലപ്പൂക്കൾ പോലെ ചോറ് തലവഴി വീണതും ആണ് കണ്ടേ.

നോക്കുമ്പോൾ എന്റെ മുന്നിൽ  ഒരു പുതുമുഖം   നിൽക്കുന്നു.

 ഞാൻ ഏതോ അന്യഗ്രഹജീവി   ആണോ എന്ന് എനിക്ക് തോന്നി പോയി.

അതുപോലെയായിരുന്നു ആ പുതുമുഖത്തിന്റെ നോട്ടവും ഭാവവും.

അയ്യോ ചോറ് എല്ലാം പോയല്ലോ അനു

അതും പറഞ്ഞു ആമി അങ്ങോട്ടെക്ക് വന്നു

സോറി ഞാൻ കണ്ടില്ല അതാ.

തന്റെ കണ്ണു  എവിടാഡോ..?

എന്റെ കണ്ണു എന്റെ മുഖത്ത് തന്നെ ഉണ്ട് എന്തേ…. കുട്ടിക്ക് കണ്ണു  കാണില്ല എന്നു ഉണ്ടോ.?

തനിക്കു കണ്ണു കാണില്ലേ എന്നാണ് ഞാൻ ഉദ്ദേശിച്ചത്.

ഓഹോ ഇപ്പോൾ ഞാൻ ആയോ കുറ്റക്കാരൻ. പെണ്കുട്ടികൾ ആയാൽ അടക്കവും ഒതുക്കവും ആയിട്ടു വേണം നടക്കാൻ  ഒക്കെ. അല്ലാതെ പാടത്തേക്ക് അഴിച്ചു വിട്ട പോത്തു പോലെ ആവരുത്.

അതു പോട്ടെ എന്നെ ഭരിക്കാൻ നീ ആരാടി ഈ വീട്ടില്ലേ.?

നീ ആരാടാ എന്നെ ഡി എന്നു വിളിക്കാൻ.

ആയോ ഇങ്ങനെ രണ്ടും അടി കുടല്ലേ.

അതും പറഞ്ഞു ആമി ഇടക്ക് കയറി.

എടി ഇതു എന്റെ ചേട്ടൻ ആണ് അമ്മേടെ ചേട്ടന്റെ ഒരേയൊരു മകൻ മിറാഷ് രാഘവൻ.എന്റെ മഹിയേട്ടൻ.

മഹിയേട്ടാ ഇതാണ് ഞാൻ പറഞ്ഞ അനു.

ഓ അതു ഇവൾ ആണോ.?

അതും പറഞ്ഞു ഞാൻ പുറത്തേക്കു നടന്നു

മഹിയേട്ടൻ ഇപ്പോൾ  ചേട്ടായിയുടെ കമ്പനിയിൽ ആണ് വർക് ചെയുന്നത്. ഇന്നല്ലേ രാത്രയിൽ വന്നു

ഓ അപ്പോൾ ഈ വാൽക്കണ്ണാടി ഇവിടെ കാണും അല്ലേ. ?

വാൽക്കണ്ണാടിയോ.?

അതേ വാൽക്കണ്ണാടി…. ഇവിടെ കാണും അല്ലെ ?

ആ കാണും.

എന്താ ഇവിടെ ഒരു ബഹളം.?

അതും ചോദിച്ചു രാഗിണിയന്റി അങ്ങോട്ടെക്ക് വന്നു.

രാഖി ആ അച്ചാർ ഒന്നു അങ്ങോട്ടു കൊണ്ട് തന്നിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ലയിരുന്നു.

മഹി മോൻ വന്നത് കൊണ്ടു ആകെ തിരക്കിലായിൽ പോയി എന്റെ വായാടിമറിയം അതു കൊണ്ടു അല്ലേ. അതിനു എന്തു പറ്റി ഇപ്പോൾ.

അതു അമ്മേ മഹിയേട്ടനും ആയി കുട്ടി ഇടിച്ചു. ചോറു എല്ലാം പോയി.

അതാണോ കാര്യം എന്റെ വായാടിമറിയത്തിന് ഞാൻ ചോറു തരാല്ലോ.

അതും പറഞ്ഞു രാഗിണിയന്റി പാത്രവും വാങ്ങി അടുക്കളയിലേക്കു പോയി

എനിക്കു ഈ ഡ്രസ്സ് ഒന്നു മാറ്റണം ആമി. നീ ഒന്നു വൈറ്റ് ചെയ്

അപ്പോഴേക്കും രാഗിണിയന്റി ചോറും ആയി വന്നു.അതും വാങ്ങി ഞാൻ പുറത്തേക്കു ഇറങ്ങി

എടി വായാടിമറിയം……

തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ വാൽക്കണ്ണാടി പുറകിൽ.

എനിക്കു എന്തോ പെട്ടെന്നു ദേഷ്യം വന്നു.

നീ പോടാ വാൽക്കണ്ണാടി

അതും പറഞ്ഞു ഒരു ലോഡ് പുച്ഛം ഞാൻ അവനു നേരെ വരിയേറിഞ്ഞു വീട്ടില്ലേക്കു ഓടി.

                     ( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!