ഇളം തെന്നൽ പോലെ – 24

1976 Views

ilam thennal pole

മഹിയേട്ടൻ എന്നെ വീടിന്റെ കുറച്ചു അകലെ ആയി ഇറക്കി.

നീ ഇവിടെ നിന്നും പയ്യേ അങ്ങു നടന്നു പോ. ഞാൻ ദാ വരുന്നു.

എന്നു പറഞ്ഞു വണ്ടി തിരിച്ചു.

അതിനു മഹിയേട്ടൻ എവിടെ  പോകുവാ.

ചുമ്മാ ……

അതെന്താ ഒരു ചുമ്മാ .ഞാൻ അറിയാത്ത എന്തേലും ചുറ്റി കളി ഉണ്ടോ…?

ഉണ്ടെങ്കിൽ…..?

മമ്മിയുടെ ഹോസ്പിറ്റലിൽ സർജിക്കൽ ബ്ലേഡ് കാണും. ആരും അറിയാതെ ഞാൻ അതു അടിച്ചു മാറ്റി ദാ ഈ കഴുത്തിൽ ചെറിയ ഒരു വര ഞാൻ അങ്ങു വരക്കും.

ആയേ ഞാൻ ഒരു തമാശ പറഞ്ഞതു ആടി. നമ്മൾ അങ്ങോട്ടു ഒന്നിച്ചു പോയാൽ എല്ലാർക്കും സംശയം തോന്നിയല്ലോ അതാ പറഞ്ഞതു.

അതിനു എന്താ നമ്മുടെ വിവാഹം ഉറപ്പിച്ചത് അല്ലേ.പിന്നെ ഒന്നിച്ചു പോയാൽ എന്താ.

ഒന്നും ഇല്ല എന്നാലും വേണ്ടാ.

ഓ ആയിക്കോട്ടെ…

അതും പറഞ്ഞു ഞാൻ വിട്ടില്ലെക്കു നടന്നു.

ഞാൻ ചെല്ലുമ്പോൾ തകൃതി ആയി വീട്ടിൽ ഒരുക്കങ്ങൾ നടക്കുവായിരുന്നു.

രുദ്ധരേട്ടനു നിന്നു തിരിയാൻ സമയം ഇല്ല എന്നു  തോന്നുന്നു. കാരണം അങ്ങോട്ടും ഇങ്ങോട്ടു  ഓട്ടം ആണ്.

ഞാൻ ഒന്നും അറിയാത്ത പോലെ രുദ്ധരേട്ടനോട് ചോദിച്ചു.

എന്താ ഏട്ടാ ഇവിടെ വിശേഷം…..?

അയോടി ഒന്നും അറിയാത്ത പോലെ പാവത്തിന്റെ ചോദ്യം.

ഇനി നീ ഇതു പോലെ അകത്തു പോയി ആരോടും ഒന്നും ചോദിക്കാൻ നിൽക്കണ്ട.

കാരണം മഹിയുടെ പുറകിൽ നീ ഇരുന്നു പോകുന്നത് ഞാനും പപ്പയും കണ്ടിരുന്നു.അപ്പോൾ മഹി എല്ലാം പറഞ്ഞു കാണുല്ലോ.പിന്നെ ആരെ ബോധ്യയ പെടുത്താൻ ആണ് നിന്റെ ഈ ചോദ്യം.

രുദ്ധരേട്ടന്റെ ആ പറച്ചിൽ കേട്ടു ഞാൻ ആകെ ചുളി പോയി.

നിനക്കു വല്ല പണിയും ഉണ്ടായിരുന്നോ എന്റെ അനു കൊച്ചേ എന്നു എന്റെ നാവു എന്നോട് തന്നെ ചോദിക്കും പോലെ തോന്നി.

വേണ്ടിരുന്നില്ല. ആവശ്യം ഇല്ലാത്ത ചോദിപ്പു ആയി പോയി.

ഇനി ഇവിടെ നിന്നു കറങ്ങണ്ട.പോയി ഫ്രഷ് ആയി വല്ലോം കഴിക്കു പോ.

അതും പറഞ്ഞു രുദ്ധരേട്ടൻ ജോലികരോടൊപ്പം നിന്നു വീണ്ടും പണി തുടങ്ങി.

പപ്പയും മമ്മിയും മാറിയും തിരിഞ്ഞും ഫോണിൽ ആരെയൊക്കെയോ വിളിക്കുവാണ്.

ആ മോളു  നേരത്തെ വന്നോ…?

ഞാൻ ഇങ്ങു വന്നു.ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല.എന്തോ പോലെ.

പപ്പയെ ഇടം കണ്ണിട്ടു നോക്കി കൊണ്ടു ഞാൻ പറഞ്ഞു. എന്നാൽ പപ്പ ഫോണിൽ സംസാരിച്ചു ഇരിക്കുവാണ്.

ഒറ്റക്കോ……?    അപ്പോൾ ആമിയോ…..?

അവളും എന്റെ കൂടെ വന്നു…

മോളു എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലെ.

ഉം…….

എന്നാൽ മോളു പോയി കുളിച്ചു വാ. വന്നു വല്ലതും കഴിക്കു.

ഒന്നിനും തീരെ സമയം ഇല്ല.എല്ലാത്തിനും ഞാൻ തന്നെ ഓടണം അല്ലോ.

മമ്മി തനിയെ ഓരോന്നും പിറുപിറുത്തു  കൊണ്ടു നിന്നു.

അയോടി എല്ലാത്തിനും കിടന്നു ഓടണം എന്നോ. അല്ല നീ എന്തിനാ കിടന്നു ഓടിയത്.

അതും ചോദിച്ചു പപ്പ രംഗത്തേക്ക് വന്നു.

രണ്ടും കുടി  ഒന്നും രണ്ടും പറയാൻ തുടങ്ങും മുന്നേ ഞാൻ മുകളിലേക്ക് വലിയാൻ ശ്രമിച്ചു.

മോളേ അനുട്ടാ നിനക്കു കേൾക്കണോ.

എന്നു പറഞ്ഞു പപ്പ എന്നെ പിടിച്ചു സോഫയിൽ ഇരുത്തി.

മഹിയുടെ അച്ഛൻ ഒരു 11.30 നു ആണ് വിളിച്ചു പറയുന്നത്.നാളെ നല്ല ഒരു മുഹൂർത്തം ഉണ്ട്. നാളെ ആക്കിയല്ലോ എന്നു. ഞാനും അതിനു സമ്മതം അറിയിച്ചു.

പിന്നീട് ഒരു ഓട്ടം ആയിരുന്നു ഞാനും എന്റെ മോനും.

ഹാൾ ബുക്ക് ചെയ്യാൻ പോകാൻ ചെന്ന എന്നെ തടഞ്ഞത് ഇവൾ ആണ്.ഇവിടെ വച്ചു നടത്താം എന്നു  പോലും.

പിന്നെ ഒരേയൊരു ഭാര്യ അല്ലേ അവളുടെ ആഗ്രഹം നടക്കട്ടെ എന്നു ഞാനും കരുതി.

പിന്നെ പന്തലിനും മറ്റും ആയി ഉള്ള ഓട്ടം ആയിരുന്നു. അതു എല്ലാം ഒതുക്കി കഴിഞ്ഞാണ്. മോതിരത്തിൽ  പേരു എഴുതി കിട്ടണം എങ്കിൽ മൂന്നു ദിവസം ആക്കും എന്നു പറഞ്ഞു. നാളെ രാവിലെ  തന്നെ നമ്മുക്ക് വേണ്ടേ. പിന്നെ എന്റെ ഒരു കൂട്ടുകാരന്റെ കൂട്ടുകാരൻ ആണ്. നാളെ രാവിലെ മോതിരം എത്തിക്കാം എന്നു വാക്ക് തന്നത്. പിന്നെ ഫുഡ് ….. ഇവിടുത്തെ എത്ര നമ്പർ one വെജിറ്റേറിയൻ ഹോട്ടലിൽ കയറി ഇറങ്ങി ആണ് ഫുഡ് ഓഡർ കൊടുത്തെ. എല്ലാർക്കും ബിസി.  എല്ലാം കഴിഞ്ഞു ദാ ഇപ്പോഴാണ് ഒന്നു ഇരുന്നത്.  ഇവൾ ഇവിടെ ഇരുന്നു ചുമ്മാ ഫോണിൽ കുത്തി വിളിക്കുവാ എല്ലാരേയും. അപ്പോൾ ആരാ നിന്നു തിരിയാൻ സമയം ഇല്ലാതെ ഓടുന്നെ.

അപ്പോഴേക്കും മമ്മി ആമ തല വലിക്കും പോലെ അകത്തേക്ക് തല വലിച്ചു.

അതു എന്റെ പപ്പ അല്ലാതെ ആരാ. എനിക്കു വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യാൻ പിന്നെന്താ.

നിനക്കു അല്ലാതെ ഞാൻ പിന്നെ ആർക്കാടാ ചെയ്യുന്നെ.

അതും പറഞ്ഞു എന്റെ മുഖത്തു ഒന്നു നോക്കാതെ പപ്പ എഴുന്നേറ്റു പുറത്തേക്കു പോയി.

മനസ്സ് നീറുവാണ് എന്നു എനിക്കു അറിയാം. പുറമെ കാട്ടാതെ എല്ലാം മനസ്സിൽ ഒതുക്കി വെക്കുവാ.

ഞാൻ മുകളിൽ ചെന്നു ഫോൺ കുത്തി ഇട്ടു ആമി യേ വിളിച്ചു.

എന്താ അനു….?

നീ എവിടാ….?

വീട്ടിൽ ഉണ്ട്.

ആണോ ശരി എന്നാൽ.

ഫോൺ കട്ട് ചെയ്തു ഇപ്പോഴാ ഒരു സമാധാനം ആയതു.മമ്മി രാഗിനിയന്റി യോട് വല്ലതും ചോദിക്കുമോ എന്നു ഒരു പേടി ഉണ്ടായിരുന്നു. ഇനി അത് വേണ്ടലോ.അവളും വീട്ടിൽ ഉണ്ടല്ലോ.

മഹിയേട്ടന്റെ ശബ്ദം കേട്ടാണ്. ഞാൻ പുറത്തേക്കു ചെന്നത്.

ചെല്ലുമ്പോൾ എല്ലാവരും പന്തൽ ഒരുക്കം തകൃതിയായി ചെയ്യുവാണ്. കൂടെ രോഹിതും.

അല്ല ഇതു ആരാ രോഹിതോ…… നീ എപ്പോൾ വന്നു.

മഹിയേട്ടനെ വഴിയിൽ വച്ചു കണ്ടു. അപ്പോഴാ എല്ലാം അറിയുന്നെ പിന്നെ ഞാനും ഇങ്ങു പോന്നു.

ആമിയേ ഇറക്കാൻ വന്നപ്പോൾ ആണ് മഹിയേട്ടനെ കണ്ടത്.

അവൾക്കു ഒരു പേടി ഉണ്ടായിരുന്നു.വീട്ടിൽ പോകുമോ എന്നു.അനുവിനു വയ്യാത്തത് കൊണ്ടു നേരത്തെ ഇറങ്ങി എന്നു പറയാൻ ഞാൻ പറഞ്ഞു.

മോനെ നിന്റെ പപ്പ വന്നില്ലേ…..

ഇല്ല അങ്കിൾ എന്നെ വഴിയിൽ വച്ചു കണ്ടപ്പോൾ മഹിയേട്ടൻ വിളിച്ചു കൊണ്ടു വന്നതാണ്.

അതു എന്തായാലും നന്നായി രോഹിതേ നിങ്ങൾ എല്ലാവരും ഉഷാറോടെ ഒന്നിച്ചു നിൽക്കുവാണെങ്കിൽ  അനുന്റെ എൻഗേജ്മെന്റ് സൂപ്പർ ആക്കാം.

അതൊക്കെ ഞങ്ങൾ അങ്ങു ശരി ആക്കാം എന്താ പോരെ…

അനു നിന്നോട് എത്ര നേരം ആയി കുളിക്കാൻ പറയുന്നു. കുളിച്ചട്ടു കാവിൽ പോയി വിളക്ക് വച്ചു പ്രാർത്ഥിക്കണം.

ഓ ആയിക്കോട്ടെ……അല്ല മമ്മി ഇതു എങ്ങോട്ടാ ഒരുങ്ങി….. എവിടേലും പോകുന്നുണ്ടോ…?

മഹിയെയും കൊണ്ട് പോകണം.

ഞങ്ങൾ മാത്രമോ….?

രുദ്രൻ വരും..പിന്നെ ആമി വരുന്നോ എന്നു ചോദിക്കു.

രോഹിതേ നീ വരുന്നോ…..

ഞാൻ അവനോടയി ചോദിച്ചു……

വരണോ….?

കൂടുതൽ തങ്ങുന്നില്ല വരുന്നെങ്കിൽ വാ.

എന്നോടാ അവന്റെ കളി.

നോക്കട്ടെ വരാൻ പറ്റുമോ എന്ന്.

നീ വരണ്ട തീർന്നെ…..

ആയോ അങ്ങനെ പറയല്ലേ ഞാൻ വീട്ടിൽ പോയി റെഡി ആയിട്ടു ഇങ്ങു വരാം.

അങ്ങനെ വഴിക്ക് വാ മോനെ…

ഞങ്ങൾ ഒന്നു പുറത്തു പോയിട്ടു വരാം മോളേ.

എവിടെ….?

ഡ്രസ്സ് എടുക്കണ്ടേ നിനക്കു. ഇനി തൈപ്പിക്കാൻ ഒന്നും സമയം ഇല്ല.റെഡിമെയ്ഡ് വല്ലോം വാങ്ങാം.

പിന്നെ കാവിൽ പോകാൻ ആയിട്ടുള്ള സെറ്റും മുണ്ടും നിന്റെ റൂമിൽ വച്ചിട്ടുണ്ട്.

അതും പറഞ്ഞു മമ്മി പുറത്തേക്കു ഇറങ്ങി ഒപ്പം പപ്പയും.അവരുടെ

കാർ മുന്നോട്ടു പോയി.

എന്നാൽ ഞാൻ പോയി റെഡി ആയിട്ടു വരാം. എല്ലാവർക്കും ഇവിടുത്തെ കാറിൽ പോകാൻ പറ്റില്ലല്ലോ.ഞാൻ വീട്ടില്ലേ കാർ എടുത്തിട്ടു വരാം അതും പറഞ്ഞു രോഹിതും ബൈക്ക് എടുത്തോണ്ടു പോയി.

മഹിയേട്ടൻ പയ്യേ എന്റെ അടുത്തേക്ക് നടന്നു വന്നു.

സെറ്റും മുണ്ടും ആണോ ഉടുക്കുന്നെ…..?

ആണെങ്കിൽ….?

എന്റെ ദേവിയെ എന്റെ കണ്ട്രോൾ പോകുല്ലോ.എന്നെ കത്തോണെ…..

അയാടാ  അമ്പലത്തിലേക്ക് ആണ് പോകുന്നേ….അല്ലാതെ…..

അല്ലാതെ……ബാക്കി പറയാടി……

പറയുല്ലടാ തെമ്മാടി ചെക്കാ…….

അതും പറഞ്ഞു ഞാൻ മഹിയേട്ടന്റെ മുക്കിൽ ഒന്നു പിച്ചി.

ടാ മഹിയാളിയ……

രുദ്ധരേട്ടന്റെ ആ വിളിയിൽ ഞാൻ അകത്തേക്ക് ഓടി….

ഫോൺ എടുത്തു ആമിയേ വിളിച്ചു വിവരം പറഞ്ഞു. അവൾ വരാൻ ഡബിൾ ഒക്കെ ആണ്.

ഞാൻ സെറ്റുംമുണ്ടും ആണ് ഉടുക്കുന്നത് എന്നു പറഞ്ഞപ്പോൾ അവളും സെറ്റും മുണ്ടും ഉടുക്കാൻ തീരുമാനിച്ചു.

അതിനു നിന്റെ കൈയിൽ സെറ്റും മുണ്ടും ഉണ്ടോ.

ഇല്ല അമ്മ പുതിയത് ഒരണം   വാങ്ങി വച്ചിട്ടുണ്ട്. അതു ഞാൻ പോകും മോളേ….ഞാൻ ആരാ മോൾ…? എന്നോടാണ് കളി.

അല്ല സത്യത്തിൽ നീ ആരാ… ആമി.

നിന്റെ കുഞ്ഞമ്മയുടെ മോളുടെ മോളുടെ മോൾ എന്തേ…..സമയം കളയാതെ പോയി റെഡി ആകാൻ നോക്കടി….

അതും പറഞ്ഞു ആമി ഫോൺ വച്ചു.

ഞാൻ ഒരുങ്ങി ചെന്നപ്പോഴേക്കും രുദ്ധരേട്ടനും ഒരുങ്ങി ഇറങ്ങിയിരുന്നു.

എന്റെ പെങ്ങളുട്ടിയെ കാണാൻ എന്താ ഭംഗി. അതും പറഞ്ഞു  രുദ്ധരേട്ടൻ  കൈ കൊണ്ട് എന്നെ ഉഴിഞ്ഞു കൈ വിരൽ കൊണ്ട് ശബ്ദം ഉണ്ടാക്കി.

മഹിയേട്ടനും ആമിയും വിട്ടില്ലെക്കു വന്നു.

ആ ഇതു ആരാ അടിപൊളി ആയിട്ടുണ്ടല്ലോ ആമി കുട്ടി 

താങ്ക്സ് ചേട്ടാ……

രുദ്ധരേട്ടാ യേട്ടൻ ഒരു തമാശ പറഞ്ഞപ്പോൾ അവൾ അത് വിശ്വാസിച്ചു ….

അതും പറഞ്ഞു ഞാൻ ആമിയെ കളിയാക്കി.

എന്തു ചെയ്യാനാ ആമികുട്ടി നമ്മുടെ അനുട്ടന്റെ അസൂയക്കു മരുന്നു ഇല്ലാതായി പോയി.

ഓ രുദ്ധരേട്ടനും അവളുടെ പക്ഷത്തു ആണ് അല്ലെ.

അങ്ങനെ ഒന്നും ഇല്ല. ശരിയുടെ കൂടെ നിൽക്കും.

ഓ……മഹിയേട്ടാ അപ്പോൾ മഹിയേട്ടനോ….

അനുന്റെ ചോദ്യം എന്നെ തേടി വന്നതും ഞാൻ പയ്യേ ഫോൺ നോക്കി അവിടെ നിന്നും വലിഞ്ഞു.

ആമിയുടെയും രുദ്ധരേട്ടന്റെയും അപ്പോഴത്തെ ആ ചിരി കണ്ടപ്പോൾ ശരിക്കും എനിക്കു ദേഷ്യം വന്നത് ആണ്. അപ്പോൾ തന്നെ രണ്ടിനോടും പ്രതികാരം ചെയ്യണം എന്ന് കരുതിയതാ പിന്നെ കരുതി എൻഗേജ്‌മെന്റ് കഴിഞ്ഞട്ടു ചെയാം എന്നു.

രോഹിത് കാറുമായി വന്നു.

അപ്പോൾ നമ്മുക്ക് പോയല്ലോ.

അതിനെന്താ പോകല്ലോ.

എന്നു പറഞ്ഞു ഞങ്ങൾ കാറിന്റെ അടുത്തേക്ക് ചെന്നു.

ആമിയെ കണ്ട രോഹിത് പന്തം കണ്ട പെരുച്ചാരിയെ പോലെ ഇരിക്കുന്നു.

ആമിക്കു ആണേൽ നാണവും…

അവന്റെ വാ തുറന്ന പടുത്തിയിൽ തന്നെ. ഞാൻ  അവനോടു ചെന്നു രഹസ്യം ആയി പറഞ്ഞു.

ടാ വാ അടച്ചു വാക്ക് വല്ല പ്രാണിയും അതിനുള്ളി കയറി പോകും.

ഒന്നു പൊടി….

ഞങ്ങൾ എല്ലാവരും കാവിൽ എത്തി ഞാനും മഹിയേട്ടനും  ഒന്നിച്ചു കാവിൽ വിലക്ക് വച്ചു.

കാവ് ദീപത്തിന്റെ പ്രഭയൽ തിളങ്ങി നിന്നു. കാവിലമ്മയുടെ  സാമീപ്യം ശരിക്കും ഇപ്പോൾ  ഇവിടെ ഉണ്ടെന്നു തോന്നി.

നല്ല ഒരു ജീവിതം തരണം എന്നു ഞാൻ പ്രാർത്ഥിച്ചു.

 അവിടുത്തെ ആൽമരച്ചുവട്ടിൽ അൽപനേരം ഇരുന്നു.

കുറെ സെൽഫി എടുത്തു. Whats appilum fbyilum ആയി  status ഇടുകയും പോസ്റ്റ് ഇടുകയും മറ്റും ചെയിതു.

അമ്മ വിളിക്കുന്നു.  ഇപ്പോൾ വരാമേ എന്നു പറഞ്ഞു  മഹിയേട്ടൻ ഫോണും ആയി എഴുന്നേറ്റു മാറി.

രുദ്ധരേട്ടന്റെ പ്രെസെൻസ് കാരണം ആമിയും രോഹിതും ഒന്നും സംസാരിക്കാൻ മുതിർന്നില്ല.

നിങ്ങൾ രണ്ടും എന്താ ഒന്നും മിണ്ടാതെ…..

രോഹിത് രുദ്ധരേട്ടനെ ചുണ്ടി കാട്ടി.

നിങ്ങൾ സംസാരിക്കാതെ ഇരുന്നാൽ ആണ് സംശയം ഉണ്ടാവൂ.നിങ്ങൾ സംസാരിക്കു

പിന്നെ അങ്ങു റൊമാന്റിക് ആകാതെ ഇരുന്നാൽ മതി.

പറഞ്ഞതു കേൾക്കേണ്ട താമസം രണ്ടും അടുത്തിരുന്നു കത്തിയടി തുടങ്ങി.

അമ്മ ചോദിക്കുന്നു നാളെ ഇടാൻ എന്താ എടുക്കേണ്ടത് എന്നു.

എന്നിട്ടു എന്തു പറഞ്ഞു മഹിയേട്ടൻ.

അമ്മക്ക് ഇഷ്ടം ഉള്ളത് എടുത്തു കൊള്ളാൻ.

അപ്പോൾ നമ്മുക്ക് ഇറങ്ങിയലോ….. ഇത്തിരി നേരം ആയില്ലേ.ഇനി ചെന്നിട്ടു വേണം ബാക്കി ഒരുക്കങ്ങൾ തുടങ്ങാൻ.

രുദ്ധരേട്ടൻ എല്ലാരോടും ആയി പറഞ്ഞു.

ഞങ്ങൾ പോകാൻ ആയി  എഴുന്നേറ്റു

വീട്ടിൽ വന്നപ്പോൾ മമ്മിയും പപ്പയും രാഗിനിയന്റിയും അമലേട്ടനും  രോഹിതിന്റെ ഡാഡിയും മമ്മിയും ഒക്കെ ഞങ്ങളെ കാത്തു ഇരുപ്പുണ്ടായിരുന്നു..  നാളത്തേക്ക് ആവശ്യം ആയ എല്ലാം തന്നെ വീടിന്റെ ഓരോസ്ഥലതായി ഇറക്കി വച്ചിരിക്കുന്നു.

മേനോനെ ഇതാണ് എന്റെ മരുമകൻ മഹി.

അതും പറഞ്ഞു പപ്പ മഹിയേട്ടനെ പരിചയ പെടുത്തി കൊടുത്തു.

മേനോൻ അങ്കിൾ മഹിയേട്ടനും കൈ കൊടുത്തു  പരിചയപെട്ടു.

പന്തലിൽ ഇറക്കി നിരത്തി ഇട്ടിരുന്ന കസേരകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു .

പിന്നെ ഒരു രസം ആയിരുന്നു .പാട്ടും ബഹളവും ഒക്കെ ആയി  അപ്പോഴാണ് മഹിയേട്ടന്റെ ഫോൺ ബെൽ അടിച്ചത്.

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply