ആ സമയത്തു ഒരു കോൾ….. ഇനി വല്ല കല്ല്യാണ മുടക്കികൾ വല്ലോം ആണോ.
എന്റെ നെഞ്ചു വല്ലാതെ ഇടിക്കാൻ തുടങ്ങി.
മഹിയേട്ടൻ ഫോണും ആയി എഴുന്നേറ്റു അല്പം മാറി നിന്നു.
ഓ ഇതു കല്ല്യാണം മുടക്കികൾ തന്നെയാണ്.
മമ്മിയുടെയും പപ്പയുടെയും മുഖത്തെ ആ ഭാവ വ്യത്യാസം എന്നെ ചെറുതായി ഒന്നു നോവിച്ചു.
വരാം ദാ ഇപ്പോൾ തന്നെ ഇറങ്ങും.ദാ ഇറങ്ങി കഴിഞ്ഞു.
എല്ലാവരുടെയും ശ്രദ്ധ മഹിയേട്ടനിൽ ആണെന്ന് മാനസിലായിട്ടാക്കാം. ഫോൺ കട്ട് ചെയ്തു മഹിയേട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്.
അമ്മയാണ് വിളിച്ചതു…..എന്റെ കുറച്ചു ചങ്കുസും അടുത്ത റിലേറ്റിവ്സും വന്നിട്ടുണ്ട്.
മഹിയേട്ടന്റെ ആ വാക്കുകൾ ആണ് എന്റെ ശ്വാസഗതിയെ നേരെ ആക്കിയത്.
പിന്നെ..ഞാൻ ഇങ്ങനെ പെണ്ണിന്റെ കൂടെ നിൽക്കാൻ പാടില്ല എന്ന് ആരോ പറഞ്ഞെന്നു.നാളെ അവരുടെ കൂടെ മാത്രമേ വരാൻ പാടുള്ളൂ എന്നു.
ഹോ…..ഇത്രയേ ഉള്ളോ.
ഞാൻ അങ്ങു പേടിച്ചു പോയി.
അതും പറഞ്ഞു മമ്മി കൈ നെഞ്ചിൽ വച്ചു.
രാധിക പറഞ്ഞത് ശരി ആണ് മോനെ. ചെറുക്കാൻ ഇങ്ങനെ പെണ്ണിന്റെ വീട്ടിൽ നിൽക്കാൻ പാടില്ല. അതു നമ്മുടെ ജാതി കാരുടെ കണ്ടു പിടിത്തം ആണ്.
രാഗിണിയാന്റി എല്ലാവരോടും ആയി അങ്ങനെ പറഞ്ഞു.
പണ്ട് കല്യാണം കഴിയാതെ ചെക്കനും പെണ്ണിനും സംസാരിക്കാൻ പോലും പാടില്ലായിരുന്നു.ചിലയിടത്തു ഏഴു ദിവസത്തെ കല്യാണം വരെ ഉണ്ടായിരുന്നു. എന്നാൽ താലി കെട്ടുമ്പോൾ ആണ് ആദ്യം ആയി അവർ പരസ്പരം കാണുന്നേ. ചിലയിടത്തു ഗർഭിണി ആയ ഭാര്യയോട് മിണ്ടുന്നതും ഒരു റൂമിൽ കഴിയുന്നതും ദോഷം ആയിട്ടാണ് കാണുന്നെ.
ഓരോരോ മണ്ടൻ ആചാരങ്ങൾ എന്നു അല്ലാതെ എന്താ പറയുക.
മേനോൻ അങ്കിൾ ( രോഹിതിന്റെ പപ്പ ) ആണ് ഇതൊക്കെ പറഞ്ഞതു.
ഓ ആ കാലഘട്ടത്തിൽ ഞാൻ ജനിക്കാതെ ഇരുന്നത് നന്നായി. ജനിച്ചിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ.
അതു എങ്ങനെയാടാ മോനെ നീ പെടുന്നത്. നിന്നെ ഞാൻ പെറ്റത് അല്ലേ. അപ്പോൾ പെട്ടത് ഞാനും ഏട്ടനും ആണ്.
രോഹിതിന്റെ മമ്മി ഇടക്ക് കയറി ഗോൾ അടിച്ചു.
ദേ മമ്മി എല്ലാവരുടെയും മുന്നിൽ വച്ചു എന്നെ ഇങ്ങനെ ഇൻസെൾട് ചെയ്യരുത്.
ഇൻസെൾട് ചെയ്‌തത് അല്ലെടാ മോനെ.സത്യം പറഞ്ഞതാ.അല്ലേ ആമി…..
രോഹിതിന്റെ മമ്മി അതു പറഞ്ഞപ്പോൾ ആമി ഒന്നു ഞെട്ടി.
പെട്ടെന്ന് തന്നെ രോഹിത് ഇടക്ക് കയറി പറഞ്ഞു .
മഹിയേട്ടനെ ഞാൻ ഡ്രോപ്പ് ചെയാം.
വലിയ ഉപകാരം.എന്നാൽ നമ്മുക്കു ഇറങ്ങാം.
എന്നാൽ ഞാനും വരുന്നടാ….
അതും പറഞ്ഞു അമല്ലെട്ടൻ എഴുന്നേറ്റു.
അപ്പോൾ ഞാൻ മാത്രം ആയി എന്തിനാ ഇവിടെ ഒറ്റക്കു ഇരിക്കുന്നെ ഞാനും വരുന്നു.
അവരുടെ കൂടെ പോകാൻ ആയി രുദ്ധരേട്ടനും എഴുന്നേറ്റു.
എല്ലാവരും രോഹിതിന്റെ വണ്ടിയിൽ ആണ് പോയത്.
മമ്മി എനിക്കു എടുത്ത ഡ്രസ്സ് ഞങ്ങളെ കാണിച്ചു. ഒപ്പം ഒരു ഡയമണ്ട് നീക്കളസ് സെറ്റും
ഞങ്ങളെ കാണിച്ചു.
ഡ്രസ്സും നീക്കളസും ഇഷ്ടം ആയി എന്നു എല്ലാവരുടെയും മുഖത്തെ ഭാവത്തിൽ നിന്നും മനസ്സിലായി.
ഇതു ആമിക്കു ആണ്.
അതും പറഞ്ഞു മമ്മി അവൾക്കു ഒരു കവർ എടുത്തു കൊടുത്തു.
നാളെ ഈ നീക്കളസ് ഇടുമ്പോൾ നിന്റെ കഴുത്തിൽ കിടക്കുന്ന ആ ചെയിൻ ഊരി മാറ്റണം കേട്ടോ.അതു ഇതിന്റെ കൂടെ ചേരില്ല.
ആയോ അതു വേണ്ടാ. ഇതു കൂടെ കിടക്കട്ടെ കഴുത്തിൽ. എനിക്കു ഈ ചെയിൻ അത്ര ഇഷ്ടമാ മമ്മി.ഞാൻ ഊരി മാറ്റില്ല. plz മമ്മി അതു മാത്രം പറയല്ലേ.
അവൾക്കു ഇഷ്ടം ആണെങ്കിൽ അതു അവിടെ കിടന്നോട്ടെ.
എന്നു രോഹിതിന്റെ മമ്മി ലതാന്റി പറഞ്ഞു.
നിന്റെ ഇഷ്ടം പോലെ പോരെ…..
എന്റെ മഹിയേട്ടൻ ഇട്ടു തന്ന ഈ ചെയിൻ എങ്ങനെയാ ഞാൻ ഊരി മാറ്റുക.അതു എന്റെ മഹിയേട്ടനെ പിരിഞ്ഞു ഇരിക്കുന്നതിന് തുല്യം ആണെന്ന് ഇവർക്ക് ആർക്കും അറിയില്ലല്ലോ. അത്ര ഇഷ്ടം ആണ് എനിക്കു എന്റെ മഹിയേട്ടനെ
ഞങ്ങൾ എല്ലാവരും സംസാരിച്ചു ഇരിക്കുന്നതിന് ഇടക്ക് ആണ്.എന്റെ whats appi ലേക്കു ഒരു msg വന്നത്. നോക്കുമ്പോൾ മഹിയേട്ടൻ ആണ്.
ഞാൻ ഇങ്ങു എത്തിട്ടോ……ഇവിടെ ഫ്രണ്ട്സിന്റെയും അടുത്ത റിലേറ്റിവെസിന്റെയും ചെറിയ ഒരു ചാകര ആണ്. നിന്നു തിരിയാൻ പറ്റുന്നില്ലടാ. സംസാരിക്കാനോ msg അയക്കാനോ കഴിയില്ലടാ മോളേ……
അതു വായിച്ചപ്പോൾ എനിക്കു എന്തോ അസൂയയും ദേഷ്യവും വന്നു.
അല്ലെങ്കിൽ എന്നാണ് സംസാരിക്കാൻ സമയം കിട്ടുന്നെ. എന്നും എന്തെങ്കിലും ഒരു കാരണം കാണുമല്ലോ…..
ഞാൻ റീപ്ലേ കൊടുത്തു
പിണങ്ങാത്തടി.കെട്ടു ഒന്നു കഴിഞ്ഞോട്ടെ…നിന്നെ സ്നേഹിച്ചു കൊല്ലും ഞാൻ.തിരിയാനും മറിയാനും സമ്മതിക്കാതെ നിന്റെ പുറകെ ഞാൻ ഉണ്ടാകും.സഹികെട്ട് നീ എന്റെ മുന്നിൽ തൊഴുതു പറയും.നിന്നെ കുറച്ചു നേരത്തേക്ക് ഒന്നു വെറുതെ വിടാൻ എന്നു .
മഹിയേട്ടന്റെ ആ റീപ്ലേ വായിച്ചപ്പോൾ എനിക്കു എന്തെന്ന് അറിയാത്ത ഒരു തണുപ്പും അടിവയറ്റിൽ ഒരു പെരുപ്പും അനുഭവപ്പെട്ടു.
ഓ തമാശ പറഞ്ഞതു ആണോ……?
ഏയ് അല്ലേടി സത്യം പറഞ്ഞതാ…..ടാ അനുട്ടാ എന്റെ ചങ്ക്സിന് ഇപ്പോൾ ചെറിയ ഒരു പാർട്ടി ഉണ്ട്. അവര് എന്നെ വൈറ്റ് ചെയുവാ.
നാളെ കാണാടാ.
അടി ഉണ്ടോ മഹിയെട്ടാ…..?
അടി ഇല്ലാതെ ഇവർക്ക് എന്തു പാർട്ടി…..
ബോയ്സ് മാത്രമേ ഉള്ളോ….?
ഏയ് എന്റെ ഗേൾ ഫ്രണ്ട്സും ഉണ്ടാടാ. എന്തേ……?
ഏയ് ഒന്നും ഇല്ല.
എന്നാൽ ശരി ഞാൻ നാളെ വിളിക്കാടാ അവരു കാത്തു നിൽക്കുവാ.
അതും പറഞ്ഞു മഹിയേട്ടൻ ഓണ്ലൈനിൽ നിന്നും പോയി.തെല്ലു അസൂയ എന്നിൽ മുള പൊട്ടി എന്നു എനിക്കു അറിയാൻ കഴിഞ്ഞു.
ഞാൻ പതിയെ റൂമിലേക്ക് നടന്നു. അകത്തു കയറി ഫോണിൽ മഹിയേട്ടന്റെ നമ്പർ സെലക്ട് ചെയിതു ഓകെ കൊടുത്തു. ബെല്ലടി നീണ്ടുനിന്നു.അവസാനത്തെ ബെല്ലിൽ ആണ് മഹിയേട്ടൻ ഫോൺ എടുത്തത്
എന്താടാ അനുട്ടാ……?
മഹിയേട്ടൻ എവിടാ…..?
ആഹാ ഇതു കൊള്ളാല്ലോ….ദിലീപിന്റെ ചന്ദ്രേട്ടൻ എവിടാ എന്ന സിനിമ പോലെ ….
തമാശ അല്ല മഹിയേട്ടൻ എവിടാ…?
ഞാൻ കൊടുക്കുന്ന പാർട്ടി അപ്പോൾ ഞാൻ എവിടെ ആണെന്ന് നിനക്കു ഊഹിച്ചുടെ….
മഹിയേട്ടൻ കുടിക്കില്ലല്ലോ….?
ഇല്ല….എന്തേ…..?
അപ്പോൾ എന്തിനാ അവിടെ നിൽക്കുന്നെ റൂമിൽ പോയിക്കുടെ……?
അതെന്താ നീ ഇങ്ങനെ ഒക്കെ…
വേറെ ഒന്നും ഇല്ല മഹിയേട്ടൻ ഇപ്പോൾ റൂമിൽ പോകുമോ…..
ഇല്ല പോകില്ല.ഞാൻ കൊടുക്കുന്ന പാർട്ടിയിൽ ഞാൻ പങ്കെടുത്തില്ലേലും ഞാൻ അവരുടെ കൂടെ നിൽക്കുന്നത് അല്ലേ മരിയാത…….
അതൊന്നും എനിക്കു അറിയില്ല.മഹിയേട്ടൻ റൂമിൽ പോയാൽ മതി.
അനു നിന്നോട് അല്ലെ പറഞ്ഞേ പോകാൻ പറ്റില്ല എന്ന്.
അങ്ങനെ ഞാനും മഹിയേട്ടനും തമ്മിൽ ചെറിയ ഒരു വാക്കേറ്റം തന്നെ ഉണ്ടായി.ഞാനും ഒട്ടും വിട്ടു കൊടുത്തില്ല.തെറ്റു എന്റെ ഭാഗത്ത് ആണെന്ന് എനിക്കു നന്നായി അറിയാം എങ്കിലും എന്റെ ഉള്ളിലേ ഈഗോ ആവാം ഇങ്ങനെ എന്നെ കൊണ്ട് പറയിപ്പിക്കുന്നത്
അനു നീ whats appil വാ…..
അതും പറഞ്ഞു മഹിയേട്ടൻ ഫോൺ കാട്ടാക്കി.
ഞാൻ ഓണ്ലൈനിൽ ചെന്നപ്പോൾ മഹിയേട്ടൻ എന്നെ വീഡിയോ കോൾ ചെയ്തു.
കോൾ അറ്റൻഡ് ചെയ്തപ്പോൾ മഹിയേട്ടൻ ഒരു ഗ്ലാസ്സ് ബീയറും ആയി നിൽക്കുന്നു…. മറ്റാരോ ആണ് ഫോൺ പിടിച്ചേക്കുന്നത് എന്നു എനിക്കു മനസ്സിലായി.
കുറച്ചു നേരം ഗ്ലാസ്സിയിലേക്ക് നോക്കി നിന്നു.പിന്നെ ഫോൺ ക്യാമറയിലേക്കു ദേഷ്യത്തോടെ ഒന്നു നോക്കി.അതിനു ശേഷം ഗ്ലാസ്സ് ചുണ്ടോട് ചേർത്തു വച്ചു ഒറ്റ വലി ആയിരുന്നു ഉള്ളിലേക്കു ആ ബിയർ.
അതു കണ്ടപ്പോൾ എന്റെ ചങ്ക് തകർന്നു തരിപ്പണം ആയി.സഹിക്കാവുന്നതിലും അപ്പുറം.എന്നെ കൊല്ലുമ്പത്തിന് തുല്യമായിരുന്നു അതു. കണ്ണുകളിൽ വെള്ളം ഉരുണ്ടു കുടി.എന്റെ കൈയിൽ ഇരുന്ന് ഫോൺ ശബ്‌ദിച്ചു.മഹിയേട്ടൻ ആണ്.ഞാൻ കോൾ അറ്റാൻഡ് ചെയ്തു.ഫോൺ ചെവിയോട് ചേർത്തു വച്ചു.
ഇനി എനിക്കു ഇവരുടെ കൂടെ ഇരിക്കുന്നതിന് മറ്റു പ്രോബ്ലെം ഒന്നും ഇല്ലല്ലോ അല്ലെ.ഇപ്പോൾ ഞാനും കഴിക്കുന്ന കൂട്ടത്തിൽ ആയി.
ഞാൻ പറയുന്നത് കേൾക്കാതെ പോലും മഹിയേട്ടൻ ഫോൺ കട്ട് ചെയ്തു.
അനു……..
നോക്കുമ്പോൾ ആമി…..
നീ ഇവിടെ വന്നു നിൽക്കുവാണോ.
മെഹന്തി ഇടണ്ടേടാ.നീ വന്നേ…..
ഉം……
എന്താടാ നിന്റെ മുഖം വല്ലാതെ…….?എന്തെങ്കിലും പ്രശ്നം ഉണ്ടോ…..?
ഏയ് ഇല്ലടാ നിനക്കു തോന്നുന്നതാണ്….
ഉം…നീ വാ
ഞങ്ങൾ താഴേക്കു നടന്നു……
എല്ലാരും കാര്യം ആയ ചർച്ചയിൽ ആണ്
രോഹിത് എന്നെയും കാത്തു പുറത്തു ഇരുപ്പുണ്ടായിരുന്നു….
എത്ര നേരം ആയി നിന്നെ കാത്തു ഇരിക്കുവാ……
ഉം…എന്താ രോഹിത്…..
വേറെ ഒന്നും അല്ല.ഞാൻ ആണ് നിനാക്ക് മെഹന്തി ഇട്ടു തരുന്നെ……
കാവില്ലമ്മേ നീയോ…..
അതേ ഞാൻ തന്നെ…..നീ ഇങ്ങോട്ടു വന്നു ഇരിക്ക് ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി…..നിന്റെ ഹസ്ബൻഡ് ആണ് പറഞ്ഞേ നാളെ വൈഫിന്റെ കൈയിൽ മേഹന്തി ചുവപ്പു വേണം എന്ന്.
ഒന്നു പയ്യേ പറയടാ… ആരേലും കേട്ടാൽ നാണക്കേട് ആണ്.
രോഹിതിന്റെ മുന്നിൽ കൈ നീട്ടി ഇരിക്കുമ്പോഴും എന്റെ മനസിൽ മഹിയേട്ടൻ ബിയർ അടിക്കുന്ന ഓരോ രംഗങ്ങൾ ആയിരുന്നു ഓടി ഓടി വന്നത്. എന്റെ വാശി കാരണം ആണ് മഹിയേട്ടൻ കുടിച്ചത് എന്നു ഓർത്തപ്പോൾ സങ്കടം വന്നെങ്കിലും.ദേഷ്യം കുടി വന്നു.
ഡി ദാ നോക്കെ എന്റെ ജോലി കഴിഞ്ഞു…..
ശരിയാണ് രോഹിത് അതിമനോഹരം ആയി മേഹന്തി വരച്ചിരിക്കുന്നു.
ഇതു പൊളിച്ചു മോനെ രോഹിതേ നീ മുത്താണ് മുത്തു.
ആമി വാ ഇനി നിനക്കു ഇടണ്ടേ….
രോഹിത് അവളെ വിളിച്ചപ്പോഴേ നാണം കൊണ്ടു അവളുടെ ശിരസ്സു കുനിഞ്ഞു…..
ഒരു നാണം കൈ കാണിച്ചു താടി ഇങ്ങോട്ടു….
അതും പറഞ്ഞു രോഹിത് അവളുടെ കൈ ബലം ആയി പിടിച്ചു അതിൽ മെഹന്തി ഇടാൻ തുടങ്ങി.
ആരും പെട്ടെന്ന് കണ്ടു പിടിക്കാത്ത രീതിയിൽ അവൻ അവളുടെ കൈ യിൽ രോഹിത് എന്നു എഴുതി.
എടാ ദുഷ്ടാ നീ എന്റെ കൈയിൽ ഇങ്ങനെ ഒന്നും എഴുതില്ലല്ലോ….?
കോളേജിൽ ഫസ്റ്റ് ആണ് എന്ന് പറഞ്ഞിട്ടു എന്തു കാര്യം ആദ്യം നിന്റെ കണ്ണു കൊണ്ടു പോയി നല്ല ഒരു ചെക്കപ്പ് നടത്തണം.
അവന്റെ ആ കളിയാക്കലിൽ നിന്നും എനിക്കു മനസ്സിലായി എവിടെയോ മഹിയേട്ടന്റെ name ഉണ്ടെന്നു….
എന്റെ രണ്ടു കൈ കളിലും മാറിയും തിരിഞ്ഞും ഞാൻ അതു കണ്ടു പിടിച്ചു. മിറാഷ് എന്നു എഴുതിയെക്കുന്നത്.
താങ്ക്സ് ടാ……
ഓ ആയിക്കോട്ടെ…..ബട് കൂലി താ മോളേ….വേറെ ആർക്കേലും ഇട്ടു കൊടുത്താൽ മിനിമം 1000 എങ്കിലും ഞാൻ വാങ്ങും.
പിന്നെ വാങ്ങും വാങ്ങും അവിടെ വീടിനു അടുത്തുള്ള മിക്ക പെണ്കുട്ടികളും ഇവനെ കൊണ്ടാണ് മേഹന്തി ഇടിപ്പിക്കുന്നത് എന്നിട്ടു ഞാൻ കണ്ടിട്ടില്ല ഇവൻ പൈസ വാങ്ങുന്നെ.പിന്നെ അതിന്റെ ആവശ്യം ദൈവം സഹായിച്ചു ഇതുവരെ വന്നിട്ടില്ല.
അതും പറഞ്ഞു രോഹിതിന്റെ മമ്മി അങ്ങോട്ടെക്ക് വന്നു.
ആമിയുടെ അപ്പോഴത്തെ നോട്ടം ഒന്നു കാണണം.അതു കണ്ടിട്ടു എനിക്കു അറിയാതെ ചിരി പൊട്ടിപോയി.
എന്റെ പൊന്നു മമ്മി ….മമ്മി ഇങ്ങനെ പാര പണിയതെ. ഇവളുടെ പിണക്കം മാറ്റി എടുക്കാൻ എനിക്കു ഒരുപാട് പാടു പെടേണ്ടിവരു
അതുകൊണ്ടു എന്റെ മമ്മി ഇങ്ങു വന്നേ
അതും പറഞ്ഞു രോഹിത് ആന്റിയുടെ തോളിൽ കൈ ഇട്ടുകൊണ്ടു ആമിയുടെ അടുത്തു നിന്നും ദൂരെക്കു കൊണ്ടു പോയി.
അനുട്ടാ……
എന്നെ വിളിച്ചുകൊണ്ടു രുദ്ധരേട്ടൻ ഞങ്ങളുടെ അടുത്തു ഒരു ചെയർ പിടിച്ചിരുന്നു.
ഉം…..എന്താ ഏട്ടാ…..
നീ മഹിയും ആയി പിണങ്ങിയോടാ….?
മഹി എന്നെ വിളിച്ചിരുന്നു.ഇന്നലെ വരെ കുടിക്കാത്ത ഒരു വ്യക്തി എന്റെ അനുട്ടാൻ കാരണം കുടിക്കാനും തുടങ്ങി.
ഏട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മനസ്സ് വല്ലാതെ ഒന്നു പിടഞ്ഞു
സാരം ഇല്ല നിന്നെ വിഷമിപ്പിക്കാൻ അല്ല ഏട്ടൻ പറഞ്ഞേ.അവരു വർഷങ്ങൾ ആയി ഒന്നിച്ചു ഉള്ളവർ അല്ലേടാ. അതും അല്ല അവർ കൂട്ടുകാരന്റെ എന്ഗേജ്മെന്റിന് വന്നത് കൂടിയാണ്.അപ്പോൾ മഹി അവരുടെ കൂടെ വേണ്ടേ.വേണം അതാണ് തറവാടിത്തം.നമ്മൾ ക്ഷണിച്ചു വന്നവരെ അപമാനിക്കുന്നതിന് തുല്യം ആകും അവരുടെ ഒപ്പം കുറച്ചു നേരം സ്പെൻഡ് ചെയ്തില്ലെങ്കിൽ.അതു കൊണ്ടു എന്റെ മോൾ ഈ അസൂയ ഒക്കെ ഒന്നു മാറ്റി വെക്കു.
ഏട്ടാ സോറി……
സോറി എന്നോട് അല്ല മഹിയോട് ആണ് പറയേണ്ടത്.തെറ്റു മനസിലായില്ലേ എന്റെ മോൾക്ക് അതു മതി.
ഇനി എന്റെ മോൾ ഒന്നു ചിരിച്ചേ…..
ഞാൻ രുദ്ധരേട്ടനെ നോക്കി ഒന്നു ചിരിച്ചു
മിടുക്കി. ചുമ്മാതെ ഇരുന്നു ഉറക്കം കളയാതെ പോയി കിടക്കാൻ നോക്കു.
ഈ മേഹന്തി ഉണങ്ങാൻ കാത്തിരിക്കുവാ ഏട്ടാ….
*****************
ഓരോന്നും ആലോചിച്ചട്ടു എനിക്കു വല്ലാത്ത ദേഷ്യം വന്നു.വിക്രമനെ വെറുതെ വിട്ടാൽ ശരി ആകില്ല. അവനോടു രണ്ടു പറയണം.retd IG ഉത്തമൻ നായർ വെറും ഉണ്ണാക്കാൻ അല്ല എന്ന് അവൻ അറിയണം. ഞാൻ ഫോൺ എടുത്തു വിക്രമന്റെ നമ്പർ ഡൈൽ ചെയിതു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission