ഹലോ…..എന്താടാ നീ ഇതു വരെ ഉറങ്ങിയില്ലേ…..
എനിക്കു ഇന്ന് ഉറക്കം വരില്ലടാ ഇന്ന് ….
അതു എന്താ …?ഇപ്പോൾ തന്നെ ഒരുപാട് വൈകിയല്ലോ.
അതേ ഒരുപാട് വൈകി.
എന്നിട്ടു എന്തേ നീ ഇതുവരെ കിടക്കാഞ്ഞത്…?
ഞാൻ പറഞ്ഞില്ലേ വിക്രമാ എനിക്കു ഇന്ന് കിടന്നാൽ ഉറക്കം വരില്ല എന്നു.
ഇത്ര നാളും കൂടെ നടന്നു എന്നെ ചതിച്ച ഒരു തന്ത ഇല്ലാ കഴു..റി യേ ഞാൻ തിരിച്ചറിഞ്ഞു.
ഉത്തമൻ അങ്ങനെ പറഞ്ഞപ്പോൾ ഷോക്ക് ഏറ്റ പോലെ എന്റെ ശരീരം ആകെ പെരുത്തു കയറി.
ഹലോ വിക്രമാ നീ കേൾക്കുന്നുണ്ടോ….?
ഉം…..
നീ പറ വിക്രമാ നിന്നെ നിന്റെ ഒരു അടുത്ത സുഹൃത്ത് കൂടെ നിന്നു കാലു വാരിയാൽ നീ എന്തു ചെയ്യും.എങ്ങനെ ആയിരിക്കും നിനക്കു അവനോടുള്ള സമീപനം
ആ. ..അതു …..
പറയാൻ പറ്റുന്നില്ല അല്ലേ….. ഇപ്പോൾ ഉള്ള എന്റെ സമീപനം പോലെ ആകുമോ……?
എന്താ ഉത്തമാ രാത്രിയിൽ വിളിച്ചു പിച്ചും പെയ്യും പറയുന്നെ .അതും ചില മുള്ളും മുനയും ഒക്കെ വച്ചു. എന്താ നിന്റെ പ്രശ്നം.
നിനക്കു അറിയില്ലെടാ ചതിയാ എന്താ എന്റെ പ്രശ്നം എന്നു….?
ഉത്തമാ ആരേയാ നീ ചതിയൻ എന്നു പറഞ്ഞത്….?
ആരെ ആണെന്ന് എനിക്കു അറിയാം.ഞാൻ സ്വബോധത്തോടെ തന്നെയാടാ നിന്നെ വിളിച്ചത്.ഇത്ര നാളും നീ എന്നെ ചതിക്കുവായിരുന്നു അല്ലേ….?
ഉത്തമൻ സത്യങ്ങൾ മനസിലാക്കി എന്നു എനിക്കു ബോധ്യം ആയി.എങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ അവനോടു ചോദിച്ചു.
എന്തു പറ്റിയടാ അടിച്ചത് കുടി പോയോ…..?
വിക്രമാ മതി നിന്റെ നാടകം.ഇനി ഈ നാടകം ഒന്നും വില പോകില്ല എന്റെ മുന്നിൽ. ചതിയനാ നീ ചതിയൻ.നിന്റെ കള്ളത്തരങ്ങൾ എല്ലാം ഞാൻ കണ്ടു പിടിച്ചടാ ചതിയാ……
എന്താണ് നീ പറയുന്നത് എന്നു നിനക്കു അറിയാമോ ഉത്തമാ.നിന്റെ ഉറ്റതൊഴാൻ ആണ് ഞാൻ അതു നീ മറന്നു പോയോ….
ഉറ്റ തൊഴാൻ അല്ല. ഉറ്റ തൊഴാൻ ആയ ചതിയൻ എന്നു വേണം പറയാൻ.
സത്യങ്ങൾ എല്ലാം മനസിലാക്കിയ ഉത്തമനോട് എന്താണ് പറയേണ്ടത് എന്നു എനിക്കു അറിയില്ലായിരുന്നു.
ആരൊക്കെയോ നിന്നെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു ഉത്തമാ….
സ്വന്തം കുടപ്പിറപ്പിനെ പോലെ നിന്നെ കൊണ്ടു നടന്നത് അല്ലെ നിന്നെ ഞാൻ.ആ എന്നെ നിനക്കു എങ്ങനെ ചതിക്കാൻ തോന്നി.
ഞാൻ ചതിച്ചെന്നോ നിന്നെയോ.ഒരിക്കലും ഇല്ല ഉത്തമാ. ഞാൻ അങ്ങനെ ചെയ്യുമോ.
ചെയ്യില്ല എന്നു ആണ് ഞാനും ഇത്ര നാളും കരുത്തിയെ.എന്നാൽ എല്ലാ സത്യങ്ങളും നിന്റെ വായിൽ നിന്നു തന്നെ ഞാൻ കേട്ടത് അല്ലേ. പണത്തിനു വേണ്ടി നീ നിന്റെ തന്തയെ പോലും കൊന്നു കളഞ്ഞില്ലെടാ.എന്നിട്ടു അറ്റാക്ക് എന്നു വ്യാജ റിപ്പോർട്ടും ഉണ്ടാക്കി. സ്വത്തിനു വേണ്ടി നിന്റെ കുടപ്പിറപ്പിനെ പോലും നീ വെറുതെ വിടുന്നില്ലല്ലോ.
ഉത്തമാ മതി പറഞ്ഞതു നിറുത്തു.
ഇല്ലടാ നിർത്തില്ല….ഞാൻ തുടങ്ങിയട്ടെ ഉള്ളു.
അന്ന് നിന്റെ വീടിനു അടുത്തു റോഡ് പണി കാരണം വണ്ടി അങ്ങോട്ടെക്ക് വരില്ലായിരുന്നു.അടുത്തുള്ള ഒരു വീട്ടിൽ വണ്ടി ഒതുക്കി ഇട്ടു ഞാൻ നിന്റെ വിട്ടില്ലെക്കു നടന്നു.
( നമ്മുക്കു ഒന്നു തിരിഞ്ഞു പോയിട്ടു വരാം.അതായത് മഹി ബാംഗ്ലൂരിൽ ചെന്ന ദിവസം. മഹിയുടെ വലിയപപ്പ വിവാഹത്തിന് സമ്മതം അറിയിച്ച
ദിവസത്തിലേക്കു പോയിട്ടു വരാം. )
അന്ന് നടന്നു പോകുമ്പോൾ റോഡ് അരുകിൽ പണി ചെയിതു കൊണ്ടു ഇരുന്ന ജോലിക്കാരെ രൂക്ഷം ആയി നോക്കുകയും നാശങ്ങൾ എന്നു മനസിൽ പറയുകയും ചെയ്താണ് വിക്രമന്റെ വിട്ടില്ലെക്കു പോയത്.
ഞാൻ ചെല്ലുന്ന കാര്യം അവനോടു പറഞ്ഞിരുന്നില്ല.ഇനി അവൻ അവിടെ കാണുമോ എന്നു ഒരു സംശയം ഉണ്ടായിരുന്നു എനിക്കു.
ഞാൻ ചെല്ലുമ്പോൾ പുറത്തു ആരും തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ അകതളത്തിൽ വിക്രമന്റെ സംസാരം കേട്ടു. പൂർണ സ്വാതന്ത്ര്യം എനിക്കു ആ വീട്ടിൽ ഉണ്ടായത് കൊണ്ടു ഞാൻ അകത്തേക്ക് കയറി.
നിന്റെ വാഴപ്പിണ്ടി ദേഹത്തു എണ്ണ ഇട്ട് തടവി ചവിട്ടി തിരുമുവായിരുന്നു കാലങ്ങൾ ആയി നിന്റെ തറവാടിന്റെ കാര്യസ്ഥനും വൈദ്യനും ആയ രാവുണ്ണി.
എന്തായാലും അതു നന്നായി കുഞ്ഞേ……
ഏതു നന്നായി എന്നാ രാവുണ്ണി പറയുന്നത്.
ആ മോളുടെ കല്ല്യാണം മുടക്കിയത്….
മോളോ….വല്ലവൾമാരും പിഴച്ചു പെറ്റ അവളെ ആണോ താൻ മോൾ എന്നു സംബോധന ചെയ്‌തത്.നടത്തില്ല നടത്തില്ല രാവുണ്ണി ആ കല്ല്യാണം ഞാൻ……
അതിനു ആ ചെക്കൻ അവളെ മതി എന്നു പറഞ്ഞു ഒറ്റക്കാലിൽ നിൽ്കുവല്ലേ……
ഒറ്റകാലിൽ നിന്നാലും ഇരട്ട കാലിൽ നിന്നാലും ഞാൻ ഇത് നടത്തില്ല. അതിനു അല്ലെ അവനെ ആ ഉത്തനേ ഇങ്ങനെ ചേർത്തു നിർത്തിയെക്കുന്നത്
ഞാൻ എന്ത് പറഞ്ഞാലും അവൻ അതു വിശ്വസിക്കും.എന്തു വന്നാലും വാസുവിന്റെ വളർത്തു മകളെ ഞാൻ ഉത്തമന്റെ വിട്ടി വാഴിക്കില്ല.
എല്ലാം തേഞ്ഞു മാഞ്ഞു പോയി എന്നു കരുതി ഇരിക്കുമ്പോൾ ആണ്.ഈ വിവാഹാലോചന വന്നത്.
ഞങ്ങൾക്ക് കിട്ടാനുള്ള കോടികൾ ആണ് അവന്റെ രണ്ടു മക്കളുടെയും പേരിൽ.
അവൻ ഇവിടുന്നു പോയപ്പോൾ ഞാൻ സന്തോഷിച്ചു.എല്ലാം കൈക്കൽ ആക്കാൻ വേണ്ടിയാ ആ തന്തകിഴവനെ അങ്ങു പറഞ്ഞു വിട്ടത് എന്നിട്ടും എന്റെ അടവ് ഒന്നു പിഴച്ചു.
അതാ കുഞ്ഞേ വല്ല്യാങ്ങുന്നിന്റെ ബുദ്ധി. മരണം മുന്നിൽ കണ്ട വല്ല്യാങ്ങുന്നു എല്ലാം രേഖകൾ ആക്കി വാക്കിലിന്റെ കൈയിൽ കൊടുത്തു ലോക്കറിൽ ആക്കിയില്ലേ.കൊന്നത് കൊണ്ടോ വളർത്തിയത് കൊണ്ടോ പ്രയോചനം ഇല്ലാതെ ആയില്ലേ….?
എന്റെ കണക്കു കൂട്ടലുകൾ അയാൾ തെറ്റിച്ചു സാമദ്രോഹി.
എന്തൊക്കെ ആയാലും ആ കല്ല്യാണ ഞാൻ നടത്തില്ല രാവുണ്ണി.അവർ ഒന്നിച്ചാൽ എന്റെ എല്ലാ കള്ളക്കളിയും പുറത്താകും. ചിലപ്പോൾ ഞാൻ വർഷങ്ങൾ ആയി ഉത്തമന്റെ ബിസിനസ് പാർട്ണർ ആയി നിന്നു അവനെ വെട്ടിച്ചു ഉണ്ടാക്കിയതോകെ എനിക്കു നഷ്ടം ആകും.അതിനു ഞാൻ അനുവദിക്കില്ല രാവുണ്ണി.
***********
ഉത്തമന്റെ വാക്കുകൾ എന്നിൽ വിറയൽ ഉണ്ടാക്കി.ac യുടെ തണുപ്പിലും ഞാൻ വിയർത്തു ഒലിച്ചു.
ഫോൺ മുറുകെ പിടിക്കു വിക്രമൻ നായരെ അല്ലെ ഫോൺ തറയിൽ വീഴും. നിന്റെ റൂമിലെ ac വർക് ആകുന്നില്ലെടാ. അല്ല നീ ഇങ്ങനെ വിയർത്തു കുളിച്ചത് കൊണ്ടു ചോദിച്ചതാ….
ഞാൻ റൂമിന്റെ നാലുചുവരിലും കണ്ണിടിച്ചു.ഇനി ഉത്തമൻ ഇവിടെ വല്ലോം നിൽപ്പുണ്ടെങ്കിലോ.
നീ ഇങ്ങനെ ഒന്നും കണ്ണോടിച്ചു എന്നു കരുതി എന്നെ കണ്ടു പിടിക്കാൻ പറ്റില്ല വിക്രമൻ നായരെ….
പോലീസ് മുറയിൽ ചുമ്മാ ഓരോന്നും ഞാൻ കറക്കി കുത്തി വിക്രമനോട് ചോദിച്ചു.
ഉത്തമാ നിന്റെ പോലീസ് മുറയൊന്നും ഈ എന്നോട് വേണ്ടാ.
എനിക്കു അറിയാടാ നീ ഇതു കൊണ്ടു ഒന്നും അടങ്ങില്ല എന്നു.
അവിടുന്നു ഞാൻ ഇറങ്ങിയത് കലങ്ങിയ ചങ്കും ആയിട്ടാടാ. നിന്റെ തറവാടിന്റെ പടി ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.മഹിയുടെയും ആ കുട്ടിയുടെയും വിവാഹം.ഞാൻ അതു നടത്തും.നാളെ അവരുടെ എൻഗേജ്‌മെന്റ് ആണ്.
ഉത്തമാ……
ചുമ്മാ കിടന്നു അലറണ്ടാ……നിനക്കു തരവുന്നതിൽ നല്ല ഒരു ശിക്ഷ ഇതാണ്. വാസുദേവന്റെ മക്കളെ കൊണ്ടു നിന്നോട് ഞാൻ പകരം വിട്ടും. നിധി കാത്ത ഭുതത്തിന്റെ കൈയിൽ നിന്നും അതു നഷ്ട പെടുമ്പോൾ ഉള്ള വേദന എനിക്കു നിന്നിലൂടെ കാണണം.ഞങ്ങൾ വരും തിരിച്ചു.കാതിരുന്നോ നീ. ഇപ്പോൾ എനിക്കു ആ റോഡ് പണിക്കാരോട് ഒരു ബഹുമാനം തോന്നുന്നുണ്ട്. അവരില്ലായിരുന്നെങ്കിൽ നിന്റെ തനി നിറം അറിയാതെ പോയേനെ…
അതേടാ നീ പറഞ്ഞതൊക്കെ നേരാണ്. എന്നാൽ നടക്കില്ലടാ ഒന്നും നടക്കാൻ പോകുന്നില്ല.അതിനു ഞാൻ സമ്മതിക്കില്ല.
എനിക്കു അറിയാം നീ സമ്മതിക്കില്ല എന്നു.പണത്തിനു വേണ്ടി അച്ഛനെ കൊന്ന നിനക്കു എന്തും ചെയ്യാൻ മടി ഇല്ലാന്നു.അതു കൊണ്ടു ആണ് ഞാൻ നേരത്തെ തന്നെ എന്റെ സുഹൃത്ത് ആയ കമ്മീഷണർക് ഒരു പരാതി കൊടുത്തതു. എന്റെ കുടുംബത്തിനും വാസുദേവന്റെ കുടുംബത്തിനും വധഭീഷണി ഉണ്ടെന്നു പറഞ്ഞു നിന്റെ പേരിൽ ഒരു കോംപ്ലെയ്ൻറ് കൊടുത്തു. ഞാങ്ങൾക്ക് ആർകെലും ഒരു പോറാലു പറ്റിയാൽ നീ അകതാണ് മോനെ….നിനക്കു മുന്നേ ഒരു മുഴം നേരത്തേ ഞാൻ നീങ്ങി.
ടാ ഇതിനൊക്കെ നീ അനുഭവിക്കും ഓർത്തോ.
ഇനി ഞാൻ അല്ല അനുഭവിക്കുന്നെ നീ ആണ് വിക്രമാ. നാളെ എൻഗേജ്‌മെന്റ് ആയിട്ടു നിന്നോട് പറഞ്ഞില്ല എന്നു വേണ്ടാ. ദാ പറഞ്ഞിരിക്കുന്നു.എന്നു പറഞ്ഞു ആ പരിസരത്തു നിന്നെ കണ്ടു പോകരുത് പറഞ്ഞേക്കാം. അപ്പോൾ ശരി ചതിയനായ ഉറ്റ തൊഴാ… ഒരു വലിയ ഗുഡ് നെറ്റ്….
ഞാൻ എന്തേലും പറയും മുന്നേ ഉത്തമൻ
ഫോൺ കാട്ടാക്കി.
ഇത്ര നാളും വെട്ടിപിടിച്ചതോകെ നഷ്ടം ആവുമോ പരദേവതകളെ……
എന്താ ഏട്ടാ എന്താ പറ്റിയെ……..? ( വിക്രമൻ നായരുടെ ഭാര്യ )
നിന്റെ അമ്മ മൂന്നാമത് പെറ്റു….. കിടന്നു ഉറങ്ങു ശവമേ…….
അകത്തേക്ക് കയറാൻ തിരിഞ്ഞതും എന്റെ മുന്നിൽ വത്സല…..എല്ലാം കേട്ടു എന്നു ഉറപ്പായി. അതുകൊണ്ടു എല്ലാം അവളോട് പറയേണ്ടി വന്നു. അവളുടെ കളിയാക്കലും കുറ്റപ്പെടുത്താലും എല്ലാം കേട്ടെങ്കിലും ഞാൻ ഒന്നും മിണ്ടില്ല.എന്റെ ഭാഗത് തെറ്റായത് കൊണ്ടു.
************
രാവിലെ മമ്മിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. നോക്കുമ്പോൾ ഞാൻ ഹാളിലെ സോഫയിൽ കിടക്കുന്നു…..
ഞാൻ ഇവിടെ ആണോ മമ്മി കിടന്നത്. എല്ലാരും പോയോ…..?
അതു കൊള്ളാം എല്ലാരോടും സംസാരിച്ചു ഇരുന്നു നീ അങ്ങു ഉറങ്ങി. പിന്നെ നിന്നെ ആരും ഉണർത്തണ്ട എന്നു പറഞ്ഞു.അതാ വിളിക്കാതീരുന്നത്. കുറച്ചു കഴിഞ്ഞു എല്ലാവരും പോയി.
ഉം….
കഥ പറയാൻ നേരം ഇല്ല.എഴുന്നേറ്റു കുളിക്….സമയം അങ്ങു ആകും ഇപ്പോൾ.
ഞാൻ ഫോൺ എടുത്തു നോക്കി. അതിൽ ഒന്നും മഹിയേട്ടന്റെ msg കോൾസും ഇല്ലായിരുന്നു.
എനിക്കും വാശി അപ്പോൾ കുടിയതെ ഉള്ളു.ഞാനും ആരുടെയും മുന്നിൽ തോൾക്കിൽ എന്നു ഉറപ്പിച്ചു.
നേരെ ബാത്റൂമിലേക്കു നടന്നു.ഷവർ തുറന്നു വിട്ടു അതിനു കിഴിൽ നിന്നു… കൈയിൽ ഉണങ്ങി പിടിച്ച മേഹന്തി ഒക്കെ കഴുകി കളഞ്ഞപ്പോൾ എന്റെ കൈകൾക്ക് വളരെ ഏറെ ഭംഗി കൂടിയത് പോലെ തോന്നി.
കുളിച്ചിറങ്ങിയപ്പോഴേക്കും മമ്മി ഇടാൻ ഉള്ള ഡ്രെസ്സും മറ്റും കൊണ്ടു വന്നു.
ഓഫ്‌വൈറ്റു നിറത്തിൽ ഞാൻ ഏറെ സുന്ദരി ആണെന്ന് തോന്നി പോയി.എനിക്കു തന്നെ എന്നെ വർണ്ണിക്കാൻ ആണ് അപ്പോൾ തോന്നിയത്
ഒരുങ്ങി താഴേക്കു ചെന്നപ്പോഴേ എല്ലാവരും വന്നു തുടങ്ങിയിരുന്നു. ആമി മമ്മി കൊടുത്ത ധവാണി ആണ് ഉടുത്തിരുന്നത്.
രോഹിത്തും കുടുംബവും വന്നപ്പോഴാണ് മേളം തുടങ്ങിയത്. കളി ആക്കാലും സെൽഫി എടുപ്പും ഒക്കെ ആയിട്ടു ബഹളത്തോട് ബഹളം.
എന്നെയും കുടുംബത്തേയും മാറ്റി നിറുത്തി ഒരുപാട് ഫോട്ടോസ് ഫോട്ടോഗ്രാഫർ എടുത്തു.
അപ്പോഴേക്കും മഹിയേട്ടനും കുടുംബവും എത്തി. ഒരു ബസിൽ കൊള്ളുന്ന ആള് ഉണ്ടായിരുന്നു.മഹിയേട്ടനും ഫ്രണ്ട്സും കാറയിൽ ആണ് വന്നത്.
ഇതൊക്കെ ആമി പറഞ്ഞു ഉള്ള അറിവാണ്.സമയം ആക്കാതെ എനിക്കു പുറത്തേക്കു ഇറങ്ങാൻ പറ്റില്ലല്ലോ.
അങ്ങനെ ഞാൻ രംഗത്ത് ഇറങ്ങേണ്ട സമയം ആയി.
എന്നെ മമ്മിയും രാഗിണിയന്റിയും എന്നെയും കൊണ്ടു പുറത്തേക്കു ഇറങ്ങി.
ഞങ്ങൾക്ക് ഇരിക്കാൻ ഒരുക്കിയ ചെയറിൽ ഞാനും മഹിയേട്ടനും ഇരുന്നു. നിശ്ചയ കുറി വായിച്ചു.
ഞാൻ മഹിയെട്ടാനെ നോക്കുമ്പോൾ പുള്ളി നല്ല ഹാപ്പിയിൽ ആണ്. എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഒരു ചിരിയോടെ അഥിതികളെ നോക്കി ഇരിക്കുവാ. മഹിയേട്ടന്റെ അമ്മയുടെ ഡ്രസ്സിങ് സെലക്ഷൻ സൂപ്പർ ആയിരുന്നു.ലൈറ്റ് വൈലറ്റും ക്രീം ജീൻസും .എനിക്കു അതു അങ്ങു പിടിച്ചു.
പിന്നെ എന്റെ പപ്പയും മഹിയേട്ടന്റെ അച്ഛനും ബന്ധുക്കളെ എല്ലാം പരിചയ പെടുത്തി.
എന്നാൽ ഇനി മോതിരം മാറാം
എന്നു അല്പം മുതിർന്ന ഒരു ( ആരാണ് എന്നു അറിയില്ല അതാ പരിചയ പെടുത്തത്ത്. )പറഞ്ഞു.
ഇരുന്ന് ഇടത്തിൽ നിന്നും ഞങ്ങൾ എഴുന്നേറ്റു. പരസ്പരം മോതിരം മാറി.
മഹിയേട്ടൻ ഒരു കള്ളച്ചിരിയോടെ ഒരു കണ്ണ് അടച്ചു കാണിച്ചു.ഞാൻ ഒരു പുച്ഛം അങ്ങു കൊടുത്തു
എല്ലാവരും ആഹാരം കഴിക്കാനും മറ്റും ആയി എഴുന്നേറ്റു. അപ്പോഴേക്കും ഫോട്ടോഗ്രാഫർ ഞങ്ങളെ പൊക്കിയിരുന്നു. ഇരുന്നും നിന്നും നടന്നും ഒക്കെ കുറെ ഫോട്ടോ എടുത്തു.
ഇങ്ങനെ ഒക്കെ വിവാഹത്തിന് അല്ലെ ചേട്ടാ എടുക്കുക.
ഫോട്ടോഗ്രാഫറോട് ഞാൻ ചോദിച്ചു.
ഇപ്പോൾ ഇതു എല്ലായിടത്തും പതിവാണ്.
എന്നു ലൈറ്റ് പിടിച്ചു കൊണ്ട് നിന്ന ചേട്ടൻ പറഞ്ഞു.
തോളിൽ കൈ ഇടക്കവും എടുപ്പും ഉമ്മ കൊടുപ്പും ഒക്കെ ആയി ഫോട്ടോ എടുപ്പു തകർത്തു.മഹിയേട്ടൻ ഇതൊക്കെ ആസ്വദിക്കുന്നുണ്ട് എന്നു ആ ചിരിയിൽ നിന്നും മനസിലായി.
മഹിയേട്ടന്റെ കൂട്ടുകാർ അപ്പോഴേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു.ഞാൻ കരുതിയ പോലെ അല്ല എല്ലാവരും ഡീസന്റ് ആണ്.തനി കേരളീയ വേഷത്തിൽ ആണ് വന്നത്.അവന്മാർ മുണ്ടും ഷർട്ടും പിന്നെ അവൾമാരു സാരി ആയിരുന്നു ഉടുത്തതു.
മഹിയേട്ടന്റെ അമ്മ അപ്പോഴേക്കും കുറച്ചു ബന്ധുക്കളെ കൊണ്ടു വന്നു എന്നെ പരിചയ പെടുത്തി തന്നു. മഹിയേട്ടൻ നേരെ കൂട്ടുകാരുടെ അടുത്തേക്ക് നീങ്ങി.
എല്ലാവരെയും പരിചയ പെട്ടു ഞാൻ ആമിയുടെ അടുത്തു ചെന്നു നിന്നു.
എന്താടി രണ്ടും മാറി നിൽക്കുന്നെ….
നോക്കുമ്പോൾ അമല്ലേട്ടൻ.
ഏയ് ഒന്നൂല്യ ഏട്ടാ ചുമ്മാ.
അതു പോട്ടെ ദോ ആ റെഡ് ഷർട്ട് ഇട്ടു നിൽക്കുന്നത് ആരാ.?
ഞങ്ങൾ നോക്കുമ്പോൾ രോഹിത്.
ഞാനും ആമിയും ഒരുപോലെ ഒന്നു ഞെട്ടി.
ആരാ എന്ന ചോദിച്ചേ…?
അതു ഏട്ടാ രോഹിത് ഞങ്ങളുടെ കോളേജിൽ പഠിക്കുന്നതു ആണ് പിന്നെ എന്റെ പപ്പയുടെ കൂട്ടുകാരന്റെ മകൻ ആണ്.
അതല്ല ആമിയുടെ ആരാണ് അതു……
എന്റേയോ…… ?
അതേ നിന്റെ തന്നെ…..
അതു ഏട്ടാ….ഞാൻ….
ആദ്യം പഠിച്ചു ഒരു നിലയിൽ എത്തും എന്നിട്ടു ആലോചിക്കാം.ഇപ്പോൾ പഠിക്കാൻ നോക്കു എന്റെ പെങ്ങൾ….
അതു കേട്ടപ്പോൾ സന്തോഷം കൊണ്ടാകാം ആമിയുടെ കണ്ണുകൾ നിറഞ്ഞു.
സെന്റി ഒന്നും വേണ്ട കുരുത്ത കേടൊക്കെ ഒപ്പിച്ചിട്ടു……
എന്നു പറഞ്ഞു ചാറു പിറുത്തു… അമലേട്ടൻ നടന്നു …
എടി ദാ ഈ സൈഡ് ഒതുക്കി വച്ചു നിൽക്കു..
എന്നു മഹിയേട്ടൻ രഹസ്യം ആയി എന്നോട് പറഞ്ഞു.
മഹിയേട്ടനും അതു ഇഷ്ടം അല്ല എന്ന് എനിക്ക് മനസ്സിലായി. മഹിയെട്ട നെ ദേഷ്യം പിടിപ്പിക്കാൻ ആയി ഞാൻ ഷോൾ ഒന്നൂടെ ചെറുതായി മാറ്റി ഇട്ടു .
ഡി അനു നീ എന്റെ കൈയിൽ നിന്നും വാങ്ങും
എല്ലാവരും എന്റെ ആലില വയർ കാണട്ടെ….
ഞാൻ മഹിയേറ്റനോട് പറഞ്ഞു.
എല്ലാരും കാണണ്ട.ഞാൻ മാത്രം കണ്ടാൽ മതി. എന്റെ കണ്ട്രോൾ പോകുന്നു.ഒന്ന് മറച്ച് ഇടാടി
കണ്ട്രോൾ പോട്ടെ ഞാൻ എന്ത് വേണം.
അനു എനിക്കു ഇതു ഒന്നും ഇഷ്ടം അല്ല. എനിക്കു കാണേണ്ടത്തു ഞാൻ മാത്രം കാണാൻ പാടുള്ളൂ.
ഒന്നു പോടാ കള്ള് കൂടിയ.
അതും പറഞ്ഞു ഞാൻ ആമിയെ വലിച്ചു കൊണ്ടു നടന്നു. നടക്കുന്ന കൂട്ടത്തിൽ എന്റെ ഡ്രസ്സ് ഞാൻ നേരെ ആക്കി പിടിച്ചു ഇട്ടു.
എനിക്കു ആണെങ്കിൽ വിശന്നിട്ടു വയ്യ.കറി കളുടെ മണം മുക്കിൽ തുളച്ചു കയറുന്നു. കൊതി ആയിട്ടു വയ്യാ…. രാവിലെ ഒരു ഗ്ലാസ് പാലു മാത്രമേ കുടിച്ചുള്ളൂ.
അങ്ങനെ ഞങ്ങളുടെ ഊഴം വന്നു. ഞാനും ആമിയും മഹിയേട്ടനും ഫ്രണ്ട്സും രുദ്ധരേട്ടനും അമലേട്ടനും രോഹിതും ഒക്കെ ഒന്നിച്ചിരുന്നു കഴിക്കാൻ ആയി.
വിശപ്പ് കാരണം ആരെയും നോക്കാതെ ചോറു ഉരുട്ടി വായിലേക്ക് ഇട്ടു.
എടി ഒന്നു പയ്യേ കഴിക്കു ആളുകൾ നോക്കുന്നു.
നീ പോടാ കള്ള് കൂടിയ….
നിന്റെ മറ്റവൻ ആണ് അത്
അവനെ തന്നെയാ കള്ളുകുടിയാ ഞാൻ വിളിച്ചതു.
രണ്ടും ഇപ്പോഴെങ്കിലും ഒന്നു അടങ്ങി ഇരിക്കാമോ എല്ലാവരും ശ്രദ്ധിക്കുന്നു
ആമി ഞങ്ങളോട് ആയി പറഞ്ഞു
ഈ കള്ള് കുടിയന്റെ അടുത്തു പറ ആദ്യം നീ.
നിന്റെ അഹങ്കാരത്തിന് രണ്ടു പെട തരണ്ട സമയം ആയി അനു. എന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടും നീ ഇങ്ങനെ ആണെങ്കിൽ.
ഒന്നു പോ കള്ള് കൂടിയ….
ഇനി ഒന്നുകൂടെ നീ ഇങ്ങനെ വിളിച്ചാൽ നിന്റെ കന്നം അടിച്ചു പൊട്ടിക്കും ഞാൻ പറഞ്ഞേക്കാം.
മഹിയേട്ടന്റെ വിശ്വരൂപം പുറത്തു വന്നു.
അനു നീ അങ്ങു അടങ്ങു കുറച്ചു.
ആമി പറഞ്ഞതു കൊണ്ടു ഞാൻ കേട്ടു.അല്ലാതെ മഹിയെട്ടാനെ പേടിച്ചിട്ടാണ് എന്നു നിങ്ങൾ കരുതരുത്. എന്റെ വിശ്വരൂപം ഇങ്ങേരു കണ്ടിട്ടില്ല.കണ്ടാൽ ഇങ്ങേരു പേടിക്കും അതാ കാണിക്കാത്തത്.
********
മഹിയും പെണ്ണും ആഹാരം കഴിക്കുന്ന ഒരു ഫോട്ടോ എടുത്തു ഞാൻ വിക്രമന്റെ whats ആപ്പിൽ ഇട്ടു കൊടുത്തു.
നോക്കുമ്പോൾ അവൻ ഓണ്ലൈനിൽ ഉണ്ട്.
നിന്റെ കഷ്ട കാലം തുടങ്ങിയടാ.ഞാൻ വരും നിന്നെ തകർത്തു തരിപ്പണം ആക്കാൻ.വാസുദേവന്റെ മക്കൾക്ക് അവകാശ പെട്ടത് ചോദിച്ചു വാങ്ങാനും.നിന്റെ അച്ഛനെ കൊന്നതിന് ജയിൽ നിന്നെ കിടത്താൻ ആയിട്ടു വരും.നിന്റെ തറവാടിന്റെ അടിത്തറ ഞാൻ ഇളക്കും നീ നോക്കിക്കോ.
അത്രയും ടൈപ്പ് ചെയ്ത് അവനു അയച്ചതിനു ശേഷം ഞാൻ അവനെ ബ്ലോക്ക് ചെയിതു.
സത്യം ഇപ്പോഴാണ് എനിക്കു ഒരു സമാധാനം കിട്ടിയതു.
**********
ഞാൻ കൈ ഒക്കെ കഴുകി മഹിയേട്ടന്റെ അമ്മയും ആയി നിൽകുമ്പോൾ ആണ് ആമി വന്നു വിളിച്ചതു .അവൾ എന്നെയും കുട്ടി എന്റെ റൂമിലേക്ക് ആണ് പോയത്.
ഇവിടെ എന്താടാ.
പറയാൻ ഉള്ളത് രണ്ടും കുടി ഇപ്പോൾ തന്നെ പറഞ്ഞു തിർത്തോ.
അതും പറഞ്ഞു അവൾ എന്നെ റൂമിലേക്ക് തള്ളി കയറ്റി.വാതിൽ അടച്ചു.
ഞാൻ നോക്കുമ്പോൾ എന്റെ റൂമിൽ എന്റെ സോഫയിൽ കാലുമേൽ കാലു കയറ്റി വച്ചു മഹിയേട്ടൻ ഇരിക്കുന്നു. എനിക്കു പെട്ടെന്ന് ദേഷ്യം വന്നു…
ആമി വാതിൽ തുറക്ക്….
ആരും തുറക്കില്ല.ഞാൻ പറയാതെ…..
അതും പറഞ്ഞു മഹിയേട്ടൻ എന്റെ അടുത്തേക്ക് വന്നു.
സത്യത്തിൽ എന്താ അനു നിന്റെ പ്രശ്നം….
എനിക്കു കള്ള് കുടിയനോട് ഒന്നും പറയാൻ ഇല്ല. . .
പറഞ്ഞു തിരും മുന്നേ എന്റെ കന്നത്തു ഒരണം പൊട്ടി.
ഇതു ഞാൻ ചോദിച്ചു വാങ്ങിയത് ആണ്.അതുകൊണ്ടു എനിക്കു വേദനിച്ചില്ല.മഹിയേട്ടൻ ഒഴിഞ്ഞു മാറിയിട്ടും പുറകെ ചെന്നു ചോദിച്ചു വാങ്ങിയതാണ്.ഇതു കുറച്ചു മുന്നേ ഞാൻ പ്രീതിഷിച്ചു.
എന്റെ ആലോചനയേ മുറിച്ചു കൊണ്ടു മഹിയേട്ടൻ പറഞ്ഞു.
ചോദിച്ചു വാങ്ങിയത് അല്ലേ നീ. പറയാടി അല്ലെ.
അതേ എന്ന രീതിയിൽ ഞാൻ തലയാട്ടി.
എന്നാൽ വാ ……
അതും പറഞ്ഞു മഹിയേട്ടൻ രണ്ടു കൈയും അകത്തി വിരിഞ്ഞ മറിടത്തിലേക്കു എന്നെ വിളിച്ചു.
കേൾക്കേണ്ട താമസം ഞാൻ അവിടെ സ്ഥാനം പിടിച്ചു.
വേദനിച്ചോടാ….?
അതു സാരമില്ല.ഞാൻ ചോദിച്ചു വാങ്ങിയത് അല്ലെ….
എന്തിനാ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ
അറിയില്ല അസൂയ ആണ്.അവരോടു കുടുമ്പോൾ എന്നെ മറക്കുമോ….സ്നേഹം എന്നോട് ഇല്ലാതാക്കുമോ എന്നു.
എടി പൊട്ടി കാളി ദാ എന്റെ ഈ നെഞ്ചു നിറയെ നിയാടി. നിന്നോട് ഉള്ള സ്നേഹം ആടി പെണ്ണേ.മനസിലാക്ക്.
അറിയാം എങ്കിലും.
ഒരു എങ്കിലും ഇല്ല.കുശുമ്പി പാറു…
അതും പറഞ്ഞു മഹിയേട്ടൻ എന്റെ കവിൾ തടത്തിൽ തഴുകി….
മഹിയേട്ടന്റെ റൂട്ട് വേറെ ആണ് എന്ന് മനസിലായത് കൊണ്ടു ഞാൻ പറഞ്ഞു.
വാ താഴേക്കു പോകാം എല്ലാവരും തിരക്കും…
പോകാം എന്താ ഇത്ര തിടുക്കം…
അതും പറഞ്ഞു മഹിയേട്ടന്റെ ചുണ്ടുകൾ എന്റെ മുഖത്തിൽ തഴുകി നടന്നു.
മതി മഹിയെട്ടാ ആരേലും കണ്ടാൽ നാണക്കേടാണ്.
ആരും കാണില്ല……
മഹിയേട്ടന്റെ ചുണ്ടുകൾ എന്റെ കവിൾ തടം കഴിഞ്ഞു കഴുതിനെ തഴുകി തുടങ്ങി.
വാതിലിൽ തട്ടുന്ന ശബ്ദം കേട്ട് മഹിയേട്ടൻ എന്നിൽ നിന്നും അകന്നു മാറി.
ആമിയുടെ തല ഡോറി ന്റെ വിടവിലൂടെ അകത്തേക്ക് വന്നു.
അവിടെ രണ്ടു പേരെയും തിരക്കുന്നുണ്ട്. എല്ലാരും പോകാൻ ആയി നിൽകുവാ.
ഇപ്പോൾ വരാം നീ ആ വാതിൽ ചാരിക്കെ…
വാ മഹിയെട്ടാ പോകാം.എല്ലാവരും തിരക്കും വാ.
പോകാടി പെണ്ണേ.
അതും പറഞ്ഞു മഹിയേട്ടൻ എന്റെ മുന്നിൽ മുട്ടുകുത്തി നിന്നു.
ഇതു എന്തുവ കാണിക്കുന്നെ.അങ്ങോട്ടു മറിക്കെ…
നിൽക്കടി.
അതും പറഞ്ഞു മഹിയേട്ടൻ എന്റെ ആലില വയറിൽ മുത്തം ഇട്ടു.
അപ്പോൾ ഞാൻ മറ്റേതോ ഒരു ലോകത്തു ആയിരുന്നു. പറഞ്ഞാറിയിക്കാൻ പറ്റാത്ത ഒരു സന്തോഷ മായിരുന്നു അപ്പോൾ.
താഴേക്കു ചെല്ലാൻ ശരീരം കൊതിച്ചെങ്കിലും മനസ്സ് പോകാതെ അവിടെ നിൽക്കാൻ എന്നോട് പറഞ്ഞു.
എന്റെ കണ്ട്രോൾ നീ ഇതു കാണിച്ചു അല്ലെ കളഞ്ഞത് അപ്പോൾ ഇതിനെ ഞാൻ ഒന്ന് സ്നേഹിക്കട്ടെ.
വീണ്ടും മുത്തം കൊണ്ടു എന്റെ ആലില വയറിനെ മുടി.
മഹിയേട്ടന്റെ മുഖം ഞാൻ കൂടുതൽ എന്നോട് ചേർത്തു നിറുത്തി.
മഹിയേട്ടൻ സ്നേഹത്തോടെ എന്റെ ആലില വയറിൽ ഒരു കടി തന്നു.സ്നേഹവും സുഖവും അതിൽ ഉപരി വേദനയും അതിൽ നിറഞ്ഞു നിന്നു.
അപ്പോഴേക്കും ആമിയുടെ തല വീണ്ടും അങ്ങോട്ടെക്ക് വന്നു.
ആമിയുടെ ആ കടന്നു കയാറ്റം ഞങ്ങൾക്ക് രണ്ടു പേർക്കും ഒട്ടും ഇഷ്ടം ആയില്ല.
എടി നിന്നെ തിരക്കുന്നു അവിടെ നീ വാ.രോഹിത് കിടന്നു ഫോണിൽ വിളിക്കുവാ.നിങ്ങൾ അങ്ങോട്ടു ചെല്ലാൻ എന്നു പറഞ്ഞു.
നീ ആമിയുടെ കൂടെ പൊയ്ക്കോ.ഞാൻ പിന്നെ വരാം.
എന്തുവാടി ഇതു. ഇപ്പോൾ ഇങ്ങനെ ആണെങ്കിൽ കെട്ട് കഴിഞ്ഞോ….?
ഞങ്ങൾ പൊളിക്കും മോളേ. നീ നോക്കിക്കോ.
തറ തറ കൂതറ……
ഞങ്ങൾ താഴെ ചെന്നപ്പോൾ എല്ലാവരും ഇറങ്ങാൻ ആയി താഴെ നിൽപ്പുണ്ടായിരുന്നു
ആ മോളേ കാത്തു നിന്നതാണ്. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ മോളേ. പഠിക്കണം ഫസ്റ്റ് റാങ്ക് തന്നെ വാങ്ങണം.ഇനി ശ്രദ്ധ മുഴുവനും പഠിത്തത്തിൽ ആയിരിക്കണം
മഹിയേട്ടന്റെ’അമ്മ അതു പറഞ്ഞപ്പോൾ ഒന്നും അറിയാത്ത പോലെ നടന്നു വരുന്ന മഹിയേട്ടനെ ഞാൻ അറിയാതെ നോക്കി നിന്നു പോയി.
എന്നാൽ നമുക്ക് ഇടങ്ങിയല്ലോ.
എന്നു ചോദിച്ചു കൊണ്ടു മഹിയേട്ടന്റെ വലിയ പപ്പ അങ്ങോട്ടെക്ക് വന്നു.
ആ നമ്മുക്കു ഇറങ്ങാം.
മഹിയേട്ടന്റെ അച്ഛനും അമ്മയും മറ്റുള്ളവരും വണ്ടിയുടെ അടുത്തേക്ക് നടന്നു.
മഹിയേട്ടൻ ആണെങ്കിൽ ഫ്രണ്ട്സും ആയി വണ്ടിയുടെ അടുത്തേക്ക് മുന്നേ നടന്നു.
ഓരോരുത്തരായി വണ്ടിയിൽ കയറി സ്ഥാനം പിടിച്ചിച്ചു.
അവസാനം മഹിയേട്ടനും വണ്ടിയിൽ കയറി.
ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ മഹിയേട്ടൻ പോയപ്പോൾ. ചെറിയ സങ്കടം ഉള്ളിൽ ഉണ്ടെങ്കിലും. തിരിച്ചു മഹിയേട്ടൻ ഇങ്ങോട്ടു തന്നെ തിരിച്ചു വരും എന്ന് ഓർത്തു സമാധാനിച്ചു. പിന്നെ ഓർക്കാൻ ആണെങ്കിലും ഒരു പിടി കുസൃതി നിറഞ്ഞ ഓർമകൾ തന്നിട്ട് അല്ലേ മഹിയേട്ടൻ അവരുടെ ഒപ്പം പോകുന്നത്.
രുദ്ധരേട്ടൻ എന്നെ ചേർത്തു പിടിച്ചു നിറുത്തി
വണ്ടി സ്റ്റാർട്ട് ആയതും മഹിയേട്ടനും ഫ്രണ്ട്സും തല പുറത്തേക്കു ഇട്ടു കൈ വീശി കാട്ടി.
അപ്പോഴും മഹിയേട്ടന്റെ കണ്ണുകൾ എന്നിൽ പ്രണയത്തെ വാരി വിതറുകയായിരുന്നു. ഇനി ഒരു നൂറു ജന്മം നീ എന്റേതാണ് എന്നു ആ കണ്ണുകൾ പറയാതെ പറയുന്നുണ്ടായിരുന്നു.
മഹിയും അനുവും ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ ആയി നമ്മുക്കും പ്രാർത്ഥിക്കാം. ഒരു ഏഴുജന്മം അവർ ഒന്നിച്ചു ജീവിക്കട്ടെ…..
ശുഭം
എന്റെ പ്രിയവായനക്കാർക്കു ഇഷ്ടം ആയോ എന്നു അറിയില്ല. എങ്കിലും സപ്പോർട്ട് ചെയ്തതിനു നന്ദി.
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission