പുറത്തു കാറിന്റെ ശബ്ദം കേട്ടാണ് ഞാൻ പുറത്തേക്കു ഇറങ്ങിയത്.നോക്കുമ്പോൾ രാഘവേട്ടൻ ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നു. കൂടെ മറ്റുള്ളവരും.
ആ ആരാ ഇതൊക്കെ വന്ന കാലിൽ പുറത്തു നിൽക്കാതെ അകത്തേക്ക് കയറി ഇരിക്ക്.
അതും പറഞ്ഞ് ആന്റിഅമ്മ ഞങ്ങളെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി .
ഞാൻ നേരെ എന്റെ മുറിയിലേക്ക് നടന്നു.
മറ്റുള്ളവർ സോഫയും കസേരയും ആയി ഇരിപ്പുറപ്പിച്ചു.
കുടിക്കാൻ കാപ്പി എടുക്കട്ടെ ഏട്ടാ …
വേണ്ട രാഗിണി ഞങ്ങൾ ടൗണിൽ ഉള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. അവിടെ നിന്നും കോപ്പിയും ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചിട്ടാണ് ഇങ്ങോട്ട് വന്നത് .
അത് സാരമില്ല എന്നാലും ഒരു കാപ്പി കുടിക്കാൻ ഉള്ള സ്ഥലം വയറിനുള്ളിൽ കാണും.
ആന്റി അമൽ പോയോ…..?
അതും ചോദിച്ചു ഞാൻ ഹാളിലേക്ക് വന്നു
പോയി മോനേ ഇന്ന് ആമി പോകുന്നതിനെക്കാൾ മുന്നേ ഇറങ്ങി. എന്താ….?
അല്ല എന്റെ ടേബിളിൽ ഇരുന്ന ഒരു നീല ഫയൽ കാണുന്നില്ല. അതാ ചോദിച്ചേ .
അത് അവൻ കൊണ്ടുപോയി. നീ വരുമ്പോൾ പറയണേ എന്ന് പറഞ്ഞിട്ടാണ് അവൻ പോയത്.
കാപ്പി കപ്പിലേക്ക് പകർന്നു വെക്കുമ്പോഴേക്കും അടുക്കളയിലേക്ക് രാധികയും വത്സല ഏട്ടത്തിയും നടന്നു വന്നു ..
എന്താ ഏട്ടത്തി പെട്ടെന്ന് ഉത്തമേട്ടന്റെ മനസ്സുമാറാൻ കാരണം …..?
എനിക്കൊന്നും അറിയില്ല രാഗിണി. ചേട്ടൻ ഇവിടെയുണ്ട് ചേട്ടന്റെ കൂട്ടുകാരൻ വിക്രമൻ ഇല്ലേ അയാളുടെ അടുത്തു.
മഹി ഇടഞ്ഞു നിൽകുവാണ് എന്നു ഒക്കെ ഞാൻ വിളിച്ചു പറഞ്ഞിരുന്നു .
ചിലപ്പോ അതു കൊണ്ടാകാം ഇങ്ങനെ ഒരു തീരുമാനം എടുത്തത് .പിന്നെ മഹിയുടെ കാര്യമാകുമ്പോൾ അതിൽ ഒരു വിട്ടുവീഴ്ച കാണിക്കില്ലല്ലോ യേട്ടൻ
ഉത്തമേട്ടൻ അപ്പോൾ വരില്ലേ…?
വരും ഇങ്ങോട്ടു വരാം എന്നാണ് പറഞ്ഞിരിക്കുന്നത്.
എന്തു കൊണ്ടും നമ്മുടെ മഹിക്കു ചേർന്ന ഒരു പെണ്ണ് ആണ്. നല്ല കുട്ടി ആണ് രാധിക്കെ അവൾ. അവരൊക്കെ അതിനെ തറയിൽ വെക്കാതെ ആണ് നോക്കുന്നെ
പിന്നെ പോരായിമാ ഇല്ല എന്നു പറയില്ല. ഉണ്ട്. അതു മഹി അറിഞ്ഞാട്ടും അവളെ സ്നേഹിക്കുന്നതു ആ വലിയ മനസ്സ് കാരണം തന്നെയാണ്.
ഞാൻ രണ്ടു പേർക്കും കാപ്പി എടുത്തു കൊടുത്തു. രാഘവേട്ടനു ഉള്ള ചായയും ആയി ഹാളിലേക്ക് ചെന്നു.
ഉത്തനേട്ടൻ ഇങ്ങോട്ടു വന്നു കൊണ്ടു ഇരിക്കുവാണ്. ഞാൻ വിളിച്ചപ്പോൾ അങ്ങനെയാ പറഞ്ഞേ……
അനുവിന്റെ ഫോണിൽ പല തവണ ട്രൈ ചെയിതട്ടും ഒരു പ്രയോജനവും ഇല്ല.സ്വിച്ച് ഓഫ് ആണ് ഫോൺ.
ആ ഇപ്പോൾ അവളുടെ വീട്ടിലോട്ടു ചെല്ലുമ്പോൾ കാണാം. പനി ആണെന്ന് അല്ലേ പറഞ്ഞതു .അപ്പോൾ കോളേജിൽ പോയി കാണില്ലായിരിക്കും.
ഇനി പെണ്ണിന്റെ പിണക്കം മാറ്റാൻ എന്താ ചെയേണ്ടത്. അവൾ പിണങ്ങിയൽ അല്പം പാടാണ് ഇണക്കി എടുക്കാൻ. ചിലനേരം തോന്നും അവൾ ആണ് പിണക്കം കണ്ടു പിടിച്ചത് എന്നു.
ഓരോന്ന് ഓർത്തു എന്റെ തല പുകഞ്ഞു.
അപ്പോഴാണ് ഹാളിൽ വലിയപപ്പയുടെ ശബ്ദം കേട്ടത്.
ഞാൻ ഹാളിലേക്ക് ചെന്നു.
രവി നമ്മുക്ക് ഈ ബന്ധം അങ്ങു ഉറപ്പിക്കാം. എന്നിട്ടു എത്രയും പെട്ടെന്ന് വിവാഹവും നടത്താം എന്തു പറയുന്നു.
ആയോ അതു പറ്റില്ല……
എല്ലാവരുടെയും ശ്രദ്ധ എന്നിലേക്ക് തിരിഞ്ഞു.
ഉം…..അതെന്താ…..
അതു പിന്നെ…..വലിയപപ്പ
സാധാരണ വീട്ടുകാരു വിവാഹം അല്പം നീട്ടി വെക്കുമ്പോൾ ആണ്കുട്ടികൾ ആണ് പറയാറു എത്രയും പെട്ടെന്ന് നടത്തണം എന്നു്. ഇതു ഇപ്പോൾ തിരിച്ചാണല്ലോ മഹി നീ….
വല്യമ്മ എന്നെ കളിയാക്കി ചോദിച്ചു.
അതു വേറെ ഒന്നും അല്ല വലിയപപ്പ അവളുടെ എക്സാംഅല്ലേ അതു കഴിഞ്ഞു പോരെ.
അതു മഹി പറഞ്ഞതു ശരി ആണ്.പഠിക്കാൻ നല്ല കഴിവ് ഉള്ള കുട്ടി ആണ് അവൾ.
അതും പറഞ്ഞു ആന്റിയാമ്മ വലിയ പപ്പക്ക് ഉള്ള കാപ്പിയും ആയി വന്നു.
എന്നാൽ ചെറിയ രീതിയിൽ നമ്മുക്ക് ഒരു എൻഗേജ്മെന്റ് നടത്താം എന്താ അതു നല്ലതു അല്ലേ ഉത്തമേട്ടാ.
‘അമ്മ ആണ് ആ ഒരു അഭിപ്രായം മുന്നോട്ടു വച്ചതു.
ആവാം.നമ്മുക്ക് അതു പറഞ്ഞു നോക്കാം അവരോടു
*****************
ആരിത് അനുഗ്രഹയോ…. വയ്യായിക ഒക്കെ മാറിയോ…? മമ്മി വിളിച്ചപ്പോൾ പറഞ്ഞതു രണ്ടു ദിവസം കഴിഞ്ഞേ ക്ലസ്സിൽ വരു എന്നു ആണല്ലോ.
മമ്മി അങ്ങനെയാ മിസ്സ് പറഞ്ഞേ. ഒരുപാട് ക്ലസ്സ് എനിക്കു മിസ്സ് ആയതു കൊണ്ട് ഞാൻ ഇങ്ങു പോന്നു…
ഗുഡ്. വീട്ടിൽ ഇരുന്നു ബോറടിക്കുന്നതിനേക്കാൾ നല്ലതു ഇങ്ങു പോരുന്നതാണ്. ഇവിടെ വന്നാൽ എല്ലാ വയ്യായികയും അങ്ങു മറൂം. പിന്നെ മർരേജ് ഫിക്സ് ചെയിതോ.
അതു ചോദിച്ചപ്പോൾ എനിക്കു എന്തോ നാണം വന്നു.
ചമ്മണ്ട ക്ലസ്സിൽ പൊയ്ക്കോ. പിന്നെ ഞങ്ങളുടെ റാങ്ക് സ്വപ്നം അതു തന്റെ കൈയിൽ ആണ്.
എസ് മാം അറിയാം.ഞങ്ങൾ അങ്ങോട്ടു……
ഓ ആയിക്കോട്ടെ.
മിസ്സ് അങ്ങനെയാ. കിട്ടിയാൽ പിന്നെ വിടില്ല.തനി നാട്ടിൻ പുറത്തു കരിയാണ്. സൂപ്പർ ആയി ക്ലസ്സ് എടുക്കും അതാ
എല്ലാവർക്കും മിസ്സിനെ ഇത്ര ഇഷ്ടം.
ക്ലാസ്സ് മിസ്സ് ആയതു കൊണ്ട് ഒന്നും അല്ല.മഹിയേട്ടനോട് ഉള്ള ദേഷ്യം അതാ അവർ ഇന്ന് വരും എന്ന് അറിഞ്ഞാട്ടും നീ കോളേജിൽ വന്നത്.
അതേ ഇനി നീ പോയി ഇതു നിന്റെ കോഹി യേട്ടനോട് പറയണ്ട.
ഓ ഞാൻ ഒന്നും പറയുന്നില്ല പോരെ
**************
അരുന്ധതി…… ദാ അവർ എല്ലാം വന്നു….
അതും പറഞ്ഞു ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി.
ആന്റിയാമ്മ നേരെ അടുക്കളയിലേക്കും പോയി.
മോളു കോളേജിൽ പോയി. ഒരുപാടു ക്ലാസ്സ് മിസ്സ് ആയി.അതാണ് ഇന്ന് പോയേ.മോൻ ഒരു കോൾ വന്നു പുറത്തോട്ടു പോയി.ഇപ്പോൾ വരും
വലിയപപ്പയുടെ മുഖത്തു ഒരു ചമ്മൽ ഉണ്ട് അതു എല്ലാവർക്കും മനസ്സിൽ ആയി.
ചായയും ആയി അനുവിന്റെ മമ്മി വന്നു. പുറകെ പലഹാരങ്ങളും ആയി ആന്റിയാമ്മയും.
എന്താ ആരും ഒന്നും പറയാത്തത്.
അനുവിന്റെ പപ്പ തുടക്കം ഇട്ടു.
വാസുദേവ ഞങ്ങളോട് ക്ഷമിക്കുക എന്നു പറയാനേ നിവർത്തി ഉള്ളു. ഒരു മാപ്പു പറച്ചിൽ ആയി കാണണം ഞങ്ങളുടെ ഈ വരവിനെ….
വളച്ചു കെട്ടാതെ കാര്യത്തിലേക്ക് കടക്കാം. നമ്മുക്ക് ഇതു പെട്ടെന്ന് നടത്താം.
വിവാഹം എക്സാം കഴിഞ്ഞു പോരെ. മഹിയുടെ വലിയപപ്പ.
അതു തന്നെയാണ്. ഉത്തമേട്ടാനും പറഞ്ഞതു.
പപ്പ ഇടക്ക് കയറി പറഞ്ഞു.
പക്ഷേ ചെറിയ ഒരു എൻഗേജ്‌മെന്റ് നടത്തി വെക്കാം. എന്തു പറയുന്നു.
അതിനെന്താ അതു അവല്ലോ…..
എന്നാൽ എത്രയും പെട്ടെന്ന് തന്നെ ആവട്ടെ. പറ്റിയാൽ നാളെയോ മാറ്റന്നാളോ…..
എന്തു പറയുന്നു.
വലിയപപ്പ എല്ലാരോടും ആയി പറഞ്ഞു.
ഒട്ടും തന്നെ ആലോചിക്കാതെ അനുവിന്റെ പപ്പ സമ്മതം അറിയിച്ചു.
ഞങ്ങൾക്കു വിളിക്കാൻ ആയി. മറ്റു ബന്ധുക്കൾ ഒന്നും തന്നെ ഇല്ല.കുറച്ചു നല്ല സുഹൃത്തുക്കൾ മാത്രമേ ഉള്ളു.
ഇപ്പോൾ ഞങ്ങളും ബന്ധുക്കൾ അല്ലേ പിന്നെന്താ അതും പറഞ്ഞു വലിയപപ്പ അനുന്റെ പപ്പയുടെ തോളിൽ തട്ടി
.മാറ്റന്നാൾ നല്ല ഒരു മുഹൂർത്തം ഉണ്ട് അന്ന് നമ്മുക്ക് ഒരു മോതിര ചടങ്ങു നടത്തി ഇതു അങ്ങു ഉറപ്പിക്കാം എന്താ.
അപ്പോഴാണ് പുറത്തു നിന്നു രുദ്രൻ അകത്തേക്ക് വന്നത്.
ഞാൻ രുദ്രന്റെ അടുത്തേക്ക് വന്നു കൈ കൊടുത്തു.
ഇപ്പോൾ വന്നു മഹി….
കുറച്ചു നേരം ആയി.
എന്റെ ഒരു കൂട്ടുകാരൻ വിളിച്ചു അങ്ങനെ പോയതാ..
അനുവിന്റെ മമ്മി പറഞ്ഞിരുന്നു.
മോനെ ഞങ്ങൾ ചെറിയ ഒരു രീതിയിൽ ചടങ്ങു നടത്തി ഇതു അങ്ങു ഉറപ്പിക്കാം എന്നു വിചാരിക്കുവാ. മോനു എന്തേലും അഭിപ്രായം ഉണ്ടോ.
അച്ഛൻ രുദ്രനോട് ചോദിച്ചു.
എനിക്കു എതിരഭിപ്രായം ഒന്നും ഇല്ല. പിന്നെ എന്റെ പെങ്ങളെ വേദനിപ്പിക്കരുത്.അവളുടെ കണ്ണു നിറയാൻ അവസരം ഉണ്ടാവരുത് അത്രയേ ഉള്ളു.
അതു കേട്ടപ്പോൾ വലിയ പപ്പ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു രുദ്രന്റെ അടുത്തു വന്നു.
മോനെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരു തെറ്റ് പറ്റി. ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. മോൻ എല്ലാം മറക്കണം.അവളെ ഞങ്ങൾ മകളെ പോലെ നോക്കിക്കോള്ളാം.അതു പോരെ.
ഈ ഒരു ഉറപ്പു മാത്രം മതി അങ്കിൾ ഞങ്ങൾക്കു
എന്നാൽ ഞങ്ങൾ ഇറങ്ങാട്ടെ.
അതും പറഞ്ഞു എല്ലാവരും പുറത്തേക്കു ഇറങ്ങി.
ബാക്കി ഒക്കെ തീരുമാനിച്ചു ഇന്ന് വൈകിട്ട് അറിയിക്കാം എന്താ അതു പോരെ.
മതി….മതി…..അതു മതി…
അതും പറഞ്ഞു വലിയ പപ്പയും അമ്മയും അച്ഛനും വല്യമ്മയും കാറിൽ കയറി കാർ മുന്നോട്ടു പോയി.
എന്നാൽ ഞങ്ങളും ഇറങ്ങുവാ……അതും പറഞ്ഞു ആന്റിയാമ്മ എന്നെയും കൊണ്ടു വീട്ടിലേക്കു പോകാൻ ഒരുങ്ങി.
രുദ്രാ എവിടേലും പോകാൻ ഉണ്ടോ.
എന്താ മഹി ചോദിച്ച.
അല്ല ബൈക്ക് ഇങ്ങോട്ടു ഒന്നു തരുമോ
അതിനു എന്താ ഇന്നാ ചാവി.ഇവിടെ അനുന്റെ വണ്ടിയും കാറും ഉള്ളതോ.ഞാൻ അതു എടുക്കാം. എന്നു പറഞ്ഞു ചാവി എനിക്കു നേരെ നീട്ടി.
രുദ്രന്റെ ബൈക്കിൽ പോകുമ്പോൾ എന്റെ മനസിൽ ഒരേ ഒരു ലക്ഷ്യം ആയിരുന്നു ഉണ്ടായിരുന്നത്. അനുന്റെ കോളേജ്……
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission