Skip to content

ഇളം തെന്നൽ പോലെ – 11

ilam thennal pole

എന്റെ മുന്നിൽ ആ മുറിയുടെ വാതിൽ തുറക്കപ്പെട്ടു .

ഇറ്റു വീഴാൻ വെമ്പി നിൽക്കുന്ന കണ്ണുനീരിന്റെ  മറവിലൂടെ മങ്ങിയ കാഴ്ചയിൽ എന്റെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ  ഞാൻ കണ്ടു .

ഞാൻ പോലുമറിയാതെ എന്റെ നാവ് ആ വ്യക്തിയുടെ പേര് ഉച്ചരിച്ചു

മഹിയേട്ടൻ…….

അപ്പോഴേക്കും പെയ്യാൻ വെമ്പി നിന്ന മഴപോലെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഒരു കള്ള ചിരിയോടെ എന്റെ കൈയ്യിൽ  പിടിച്ചു വലിച്ചു അകത്തേക്ക് ഇട്ടു. വാതിൽ അടച്ചു.

ഞാൻ കാണുന്നത് സ്വപ്നം ആണോ എന്ന് സംശയത്തോടെ നിറക്കണ്ണാൽ നോക്കി നിന്നു.

എന്താ എന്റെ മരംകയറി എന്നെ ആദ്യം ആയിട്ടു കാണും പോലെ.

ഇതു ഞാനാടോ തന്റെ മഹിയേട്ടൻ.

അതു പറഞ്ഞു തിർന്നപ്പോഴേക്കും. എന്റെ മരംകയറിയുടെ കൈ എന്റെ അവിളിനെ ഒന്നു തലോടി

ഷോക്ക് അടിച്ച പോലുള്ള ഒരു പെരുപ്പും മരവിപ്പും പിന്നെ ഒരു പത്തുമുപ്പതു പൊന്നിച്ച ഒന്നിച്ചു പറന്നു പോയ ഒരു തോന്നൽ. 

എല്ലാം ഒന്നിച്ചു ആയിരുന്നു. ഇങ്ങനെ ഒന്നും ഞാനും പ്രതിഷിച്ചില്ല.

ആഹാ……നല്ല അടിപൊളി പൊട്ടിപ്പു ആയിരുന്നു.എന്റെ മരംകയറിയുടെ കൈക്കു ഇത്ര പവർ ഉണ്ടോ.?

അതു ചോദിച്ചതും ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ നെഞ്ചില്ലേക്കു വീണു.

കരയല്ലേടാ ഞാൻ ചെയ്‌തത്‌ അല്പം കൂടി പോയി എന്ന് അറിയാം. എങ്കിലും നീ എന്നോട് ക്ഷമിക്ക്. സോറിടാ മോളേ പോട്ടു

പോട്ടെന്നോ ഞാൻ അനുഭവിച്ച വേദനാ എന്താണ് എന്ന് നിങ്ങൾക്ക് അറിയില്ല.

സ്നേഹിക്കുന്ന പെണ്ണിനോടും ആണിനോട് ആരും ചെയ്യാത്ത തരംതാഴ്ന്ന പണി ആണ് മഹിയേട്ടാ നിങ്ങൾ എന്നോട് ചെയ്‌തത്‌.

ആരും മാപ്പു തരില്ല എന്നു അറിയാം. എന്നാലും എന്റെ പെണ്ണ് മാപ്പു തരും എന്നു എനിക്കു അറിയാം.

നീ പോടാ പട്ടി…..

ങേ…സ്വന്തം ഭർത്താവിനെ ആണോ  നീ ഇങ്ങനെ വിളിച്ചതു.

നീ പോടാ തെണ്ടി…..

ഇനി എന്തേങ്കിലും ഉണ്ടോ വിളിക്കാൻ ആയിട്ടു.

ഉണ്ട് ഒരുപാട്.  പക്ഷേ അത്രയും ചീപ്പ് ആകാൻ എനിക്കു കഴിയില്ല. അതു എന്റെ പപ്പയും അമ്മയും പഠിപ്പിച്ചു തന്നിട്ടില്ല എനിക്കു.

ടാ ഇതൊന്നും ഞാൻ അല്ല ഒപ്പിച്ചത് നിന്റെ അമല്ലെട്ടൻ ആണ്.

അത്യാവശ്യം ആയി ഞാൻ ബാംഗ്ലൂർ ഓഫീസിൽ ഒന്നും ചെല്ലണം എന്നു പറഞ്ഞു ഒരു കാൾ വന്നു. പിന്നെ പപ്പയെയും അമ്മയെയും കണ്ടിട്ടു കുറച്ചു ആയി. അതാ പോകാം എന്ന് കരുതിയത്.

നിന്നോട് പറഞ്ഞിട്ടു  പോകാൻ ഇരുന്നതാണ്. എന്നാൽ അമൽ ആണ് പറഞ്ഞേ നിന്നെ ഒന്നു പറ്റിക്കാം എന്നു.

നിനക്കു എന്നോട് എന്തു മാത്രം സ്നേഹം ഉണ്ട് എന്ന് അറിയാൻ എനിക്കു ഒരു കൊതി തോന്നി.

അല്പം കടന്നു പോയി എന്നു അറിയാം .എന്നോട് ക്ഷമിക്കടാ അനു നീ

ഇങ്ങനെ ആണോ സ്നേഹം മനസിലാകുന്നത്. ഒരിക്കലും ആരും ആരോടും ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റു എന്താണ് എന്ന് അറിയാമോ മഹിയേട്ടാ നിങ്ങൾക്കു. നിങ്ങളെ മനസ്സറിഞ്ഞു സ്നേഹിച്ചു എന്നു ഉള്ളത്.

അനു ടാ മതിയടാ plz ഇനി ഒന്നും പറയല്ലേടാ .എന്തു പ്രായശ്ചിത്തം വേണം എങ്കിലും ഞാൻ ചെയാം പിണങ്ങല്ലേടാ.

ഞാൻ എന്ത് പറഞ്ഞാലും മഹിയേട്ടൻ ചെയ്യുമോ.?

ചെയ്യും…..നിന്നെ മറക്കാൻ പറഞ്ഞാൽ അത് ഞാൻ ചെയ്യില്ല.ബാക്കി എന്തും ചെയ്യും.

ഇങ്ങനെ നീ കരയല്ലേ  പൊന്നേ…

എന്നെ കെട്ടി ജീവിതകാലം മുഴുവൻ എനിക്കു അടിമ ആയി ജീവിച്ചോണം.എന്ത് പറയുന്നു.

അടിമ എങ്കിൽ അടിമ. എന്തിനും ഞാൻ ഒക്കെ ആണ്. എനിക്കു നിന്നെ ഇങ്ങു കിട്ടിയാൽ മതി. എന്റെ പെണ്ണ് ആയിട്ടു

അതും പറഞ്ഞു  ഞാൻ അവളെ എന്റെ നെഞ്ചിൽ ഒതുക്കി പിടിച്ചു.ഇവിടെ നടക്കുന്നത് എല്ലാം അവൻ അപ്പോൾ തന്നെ വിളിച്ചു എന്നോട് പറയും.

ആമിക്കു അറിയുമോ ഇതു.

ആയോ ഇല്ല.ഇന്നല്ലെ രാത്രിയിൽ എന്നെ അവൾ എണ്ണയിൽ ഇട്ടു വറുത്തു കോരി

നന്നായി പോയി

പോട്ടടാ പൊന്നേ….. ക്ഷമിക്ക്.  ഒത്തിരി വിഷമിച്ചോ എന്റെ മരം കയറി.

ഉം…… അവസാനം പനി ആയി കിടപ്പിൽ ആയി.

ഞാൻ കണ്ടായിരുന്നു….

എങ്ങനെ….?

ഞാൻ വന്നിരുന്നു.നിന്റെ വീട്ടിൽ.

എപ്പോൾ.?

അന്ന് നിന്നെ അന്റിയമ്മയും അമലും കാണാൻ വന്നില്ലേ.  ?

വന്നു…..

അന്ന് ഞാനും ഉണ്ടായിരുന്നു കൂടെ

ഒന്നു പോ മഹിയേട്ടാ ……

ഞാനും വന്നിരുന്നു അവന്റെ കൂടെ. ബട് അമലിന്റെ ഫോണിൽ ആയിരുന്നു ഞാൻ.

ങേ……

എടി പൊട്ടി ഞാൻ വീഡിയോ കാൽ ചെയിത്തു അമലിനെ. അവൻ അതു അറ്റൻഡ് ചെയിതു ആണ് അവിടെ വന്നത്.

പോ ദുഷ്ടാ ……

സത്യം എനിക്കു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു നിന്റെ അപ്പോഴത്തെ അവസ്‌ഥ.

ഓഫീസിലെ കാര്യം ചെയിതു തിർക്കാത്തത് കൊണ്ട്‌ ആണ് ഞാൻ താമസിച്ചത് വരാൻ.അല്ലെ അപ്പോഴേ ഇങ്ങു വന്നേനെ

ഒത്തിരി വിഷമിച്ചില്ലേ നീ ഞാൻ കാരണം. ഇനി ഞാൻ കാരണം നിന്റെ ഈ കണ്ണു നിറയില്ല. നിറക്കില്ല ഞാൻ.

ഇനി എന്നെ വിട്ടു പോകലും  പോയാലും പറഞ്ഞിട്ടു വേണം പോകാൻ.

അനുഗ്രഹ വാസുദേവൻ എന്ന എന്റെ മരംകയറി പെണ്ണ് ആണാ സത്യം. നീ അറിയാതെ ഞാൻ എവിടെയും പോകില്ല.നീ അറിയാത്തതു ആയി എന്റെ ജീവിതത്തിൽ ഒന്നും തന്നെ കാണില്ല. ഇതു സത്യം സത്യം സത്യം.എന്താ പോരെ

ഉം…… മതി

പിന്നെ നിന്റെ കാര്യം ഞാൻ പപ്പയോടും അമ്മയോടും സംസാരിച്ചിട്ടുണ്ട്. അവർക്കു സമ്മതം ആണ്.

സത്യം ആയിട്ടും.

ആ അതേ പക്ഷേ വേറെ ഒരു പ്രശ്നം ഉണ്ട്.

അതു എന്തുവാ….?

എന്റെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് അമ്മേടെ ചേട്ടൻ ആണ്. അവരു ആണ് എന്നെ വളർത്തിയത് ഒക്കെ.

വലിയപപ്പയോട് അമ്മ സംസാരിച്ചട്ടു എന്നെ വിളിക്കാം എന്നു പറഞ്ഞിട്ടുണ്ട്

അപ്പോൾ അവരു

സമ്മതിച്ചില്ലേൽ

എന്റെ മുഖം വാടുന്ന കാര്യം ഒന്നും വലിയപപ്പ ചെയ്യാറില്ല. അതു കൊണ്ടു നിന്നെ ഞാൻ തന്നെ കെട്ടും മോളേ.

ഇനി എന്റെ പെണ്ണ് ഒന്നു ചിരിച്ചെ.നല്ല ഒരു ദിവസം ആയിട്ടു കരച്ചിലോട് കരച്ചിൽ അല്ലായിരുന്നോ.

ഒന്നു ചിരിക്കടി ബിർത്ഡേക്കാരി.

അതും പറഞ്ഞു ഞാൻ പോക്കറ്റിൽ നിന്നും അന്ന് അവളുടെ കഴുത്തിൽ നിന്നും അടിച്ചു മാറ്റിയ ആ പ്ലാറ്റിനം ചെയിൽ എടുത്തു.

ഇതു എന്റെ അല്ലേ. ഇതാണോ എനിക്കു തരുന്ന ഗിഫ്റ്റ്.

ഓ അതു കണ്ടു .അതില്ലേ ലോക്കറ്റ് കണ്ടില്ല അല്ലേ.

ദാ ഇതും പ്ലാറ്റിനം ആണ്

ഓ……

എന്താടി ഒരു പുച്ഛം.

എന്റെ മഹിയേട്ടൻ ഒരു റോസാപ്പൂ തന്നാലും എനിക്കു അതു കോടികളുടെ വിലയാണ്

ഓ ആയിക്കോട്ടെ

അതും പറഞ്ഞു ഞാൻ എന്റെ കൈയിൽ ഇരുന്ന

30 x മൈക്രോസ്‌കോപ് ഫോൺ എടുത്തു  ലോക്കറ്റ് കൈ വെള്ളയിൽ വച്ചു ഒരു ഫോട്ടോ എടുത്തു അവളേ സൂം ചെയ്തു  കാണിച്ചു കൊടുത്തു.

ഇതു എങ്ങനെ ഉണ്ട്….?

ഞാൻ നോക്കുമ്പോൾ അതിൽ  mahi love anu എന്നു എഴുതിയെക്കുന്നു.

താങ്ക്യൂ മഹിയേട്ടാ…..

അതും പറഞ്ഞ് ഞാൻ ഞാൻ മഹിയേട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ  കൊടുത്തു

ഞാൻ അതു അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു.

ബിർത്ഡേക്കാരിക്കു ഈ ഗിഫ്റ്റ് മതിയോ….?

ഉം…… മതി.

ഓ മതിയോ. എങ്കിൽ എനിക്കു മതി ആയില്ല കേട്ടോ.

അതും പറഞ്ഞു ഞാൻ അവളുടെ അധരങ്ങൾ ഇങ്ങു സ്വന്തം ആക്കി.

മതി പോ…..

അതും പറഞ്ഞു അവൾ എന്നെ തള്ളി മാറ്റി.

ഞാൻ ഒരു കള്ളചിരിയോടെ അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്തു വീണ്ടും ആ അധരങ്ങൾ സ്വന്തം ആക്കി.

അവൾ തള്ളി മാറ്റാൻ നോക്കിയിട്ടും ഞാൻ മാറിയില്ല.

കിട്ടിയ അവസരം ഞാൻ അങ്ങു മുതലാക്കി

മതി മഹിയേട്ടാ  എനിക്കു ശ്വാസം മുട്ടുന്നു അതും പറഞ്ഞു  അവൾ കൈ കൊണ്ട് ചുണ്ടുകൾ മറച്ചു വച്ചു

ഇനി എന്റെ മോളു പോ. ഒത്തിരി നേരം ആയി വന്നിട്ടു. അതും അല്ല എനിക്കു ജോലിക്കും പോകണം.

പോകണോ  കുറച്ചു നേരം കൂടി  മഹിയേട്ടന്റെ അടുത്തു ഇരുന്നോട്ടെ plz.

ആഗ്രഹം ഇല്ലാത്തതു കൊണ്ടു അല്ലെടാ.തീകൊള്ളിയുടെ അടുത്തു ആരെങ്കിലും  പടക്കം സൂക്ഷിക്കുമോ അതാ.

അതും പറഞ്ഞു ഞാൻ അവളെ വാതിലിന്റെ അടുത്തേക്ക് ഉന്തി തള്ളി കൊണ്ട് പോയി.

അപ്പോഴാണ്  ഞാൻ കണ്ടത് അവളുടെ ഡ്രെസ്സിനു ഇടയിലൂടെ അവളുടെ ആലില വയറു കാണുന്നു.

അനു നിക്കു അവിടെ.ഈ ഡ്രസ്സ് എവിടുന്നു.

പപ്പ വാങ്ങി തന്നതാ

ആരു വാങ്ങി തന്നാലും.അതു ഉടുക്കുമ്പോൾ വൃത്തിയായി ഉടുക്കണം കേട്ടോ

അതും പറഞ്ഞു ഞാൻ അവളുടെ കൈയിൽ നിന്ന്  തന്നെ ഒരു പിൻ വാങ്ങി വയറു മറച്ചു കുത്തി കൊടുത്തു.

അസൂയ…ആണ് അല്ലെ.

നോ.എന്റെ പെണ്ണിന്റെ ശരീരം ഞാൻ കണ്ടാൽ മതി വേറെ ആരും കാണണ്ട.പെണ്ണിനെ സ്നേഹിക്കുന്ന എല്ലാ ഭർത്തക്കാൻമാരും ഇങ്ങനെയാടി പോത്തെ….

അതും പറഞ്ഞു ഞാൻ ആ ആലില വയറിൽ ഒരു പിച്ചു കൊടുത്തു.

ആയേ പോ മഹിയേട്ടാ

ഞങ്ങൾ വാതിൽ തുറന്നപ്പോൾ അമലും ആമിയും ഞങ്ങളെ കാത്തു പുറത്തു ഉണ്ടായിരുന്നു.

രണ്ടും എല്ലാം പറഞ്ഞു സോളവ് ആയോ

പോ ദുഷ്ടാ……ഇത്ര വലിയ ചതി വേണ്ടായിരുന്നു അമല്ലെട്ടാ.

ഇതു വെറുതെ ഒരു തമാശ അല്ലേടി

എന്നാലും എന്റെ അനുനെ കാരയിച്ചില്ലേ രണ്ടാളും.

അതു പറഞ്ഞു അവൾ എന്നോട് ചേർന്നു നിന്നു.

മഹിയെ ദേ നോക്കു നിന്റെ ഭാവി അമ്മായിഅപ്പനെ…..

ഞാൻ നോക്കുമ്പോൾ പപ്പയും മമ്മിയും രാഗിണിയന്റിയും നടന്നു വരുന്നു.

പപ്പ കയറി വന്നപ്പോഴേ ഞാൻ പപ്പയുടെ അടുത്തേക്ക് മാറി നിന്നു.

ഇന്ന് എന്റെ മകൾ അനുവിന്റെ പിറന്നാൾ ആണ് . അതിനു ക്ഷണിക്കാൻ വന്നതാ എല്ലാരേയും. അമല്ലേ വൈകിട്ടു അങ്ങു വരണേ

വരാം അങ്കിൾ ജോലി ഉണ്ട്. അതു കഴിഞ്ഞു അങ്ങു വരാം.

പപ്പ പിന്നെ മഹിയേ്ട്ടനോട് ആയി പറഞ്ഞു

മഹി അല്ലെ. ?

അതേ…

അരുന്ധതി പറഞ്ഞു ഇങ്ങനെ ഒരു പുതിയ അതിഥി ഇവിടെ ഉണ്ടെന്നു.

അതും പറഞ്ഞു രണ്ടു പേരും പരസ്പരം കൈ കൊടുത്തു. പിന്നെ മഹിയേട്ടന്റെ കുടുബത്തെ പറ്റിയൊക്കെ ചോദിച്ചു പപ്പ

വൈകിട്ടു അങ്ങു വന്നേക്കണം ഇവരുടെ കൂടെ കേട്ടല്ലോ.

തീർച്ചയായും വരാം അങ്കിൾ.

ആന്റിയോടും ആമിയോടും പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.

വൈകിട്ടു പപ്പ തന്ന ഒരു വെള്ള ലച്ചാ ആണ് ഇട്ടിരുന്നത്. അതു എനിക്കു നല്ല ചേർച്ച ആയിരുന്നു

ഗസ്റ്റുകൾ എല്ലാവരും വന്നു കഴിഞ്ഞു.

മഹിയേട്ടനും   അമല്ലേട്ടനും മറ്റും നേരത്തെ എത്തിയിരുന്നു.

നീല ഷർട്ടിൽ മഹിയേട്ടൻ ഒരുപാട് സുന്ദരൻ ആയി എനിക്കു തോന്നി.

എല്ലാരുടെയും അനുവാദതോടെ ഞാൻ കേക്ക് കട്ടു ചെയ്തു.

എല്ലാവർക്കും ഞാൻ ആണ് കേക്ക്  കൊടുത്തത്.

മഹിയേട്ടനു കേക്ക് കൊടുത്തപ്പോൾ ആദ്യം ആരും കാണാതെ കേക്ക് എന്റെ വായിൽ. വച്ചു തന്നു .ഞാൻ കടിച്ചു എടുത്തതിന്റെ ബാക്കി ആണ് മഹിയേട്ടൻ കഴിച്ചത്.

ഈ ഡ്രസ്സ് നിനക്കു നല്ല ചേർച്ച ഉണ്ട് മരംകയറി

ഓ ഇപ്പോഴെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞല്ലോ.അതു മതി

അതു കേട്ടു അമലേട്ടനും ആമിയും ചിരിച്ചു

അനുട്ടാ ദാ ഇതു ആരാ എന്നു നോക്കേ.

ആ വ്യക്തിയെ കണ്ടു എന്റെ കണ്ണുകൾ തള്ളി പുറത്തു വന്നു. ഞാൻ ആമിയെ നോക്കിയപ്പോൾ ആമിയും എന്റെ അതേ അവസ്ഥയിൽ ആണ്

ആരാടി അവൻ.

മഹിയേട്ടൻ എന്റെ നോട്ടം കണ്ടിട്ടു എന്നോട് ചോദിച്ചു.

മഹിയേട്ടാ അതാണ് രോഹിത്.

                       ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!