Skip to content

ഇളം തെന്നൽ പോലെ – 12

ilam thennal pole

ഇവൻ എന്താ ഇവിടെ……?

മഹിയേട്ടൻ സംശയ രൂപേണ എന്നെ നോക്കി ചോദിച്ചു.

എന്നെ എന്തിനാ നോക്കുന്നെ. ഞാൻ ഒന്നും അവനെ വിളിച്ചില്ല. ഞാൻ കോളേജിൽ പോയിട്ടു തന്നെ നാലഞ്ചു ദിവസം ആയി…..

അനുട്ടാ ഇങ്ങു വന്നെടാ….

ഞാൻ പപ്പയുടെ അടുത്തേക്ക് നടന്നു.

എന്താ പപ്പ. …..?

രോഹിതിനേ കണ്ടില്ലേ നീ

കണ്ടു പപ്പ…..

പിന്നെന്താ…മോൾക്ക് ഒരു സന്തോഷം ഇല്ലാത്തതു. ഇവൻ മാത്രം അല്ല. രവിയും വന്നിട്ടുണ്ട്.എന്താ മോളുടെ മുഖത്തു ഒരു വാട്ടം.

ഏയ്‌ അങ്ങനെ ഒന്നും ഇല്ല പപ്പ.

ഇതു നമ്മുടെ സ്‌പെഷ്യൽ ഗസ്റ്റ് ആണ്. മോൾ എപ്പോഴും കൂടെ ഉണ്ടാകണം കേട്ടല്ലോ.

അല്പം മടിയോടെ ആണെങ്കിലും ഞാൻ തല കുലുക്കി.

വരു രോഹിത് ഞാൻ ആമിയുടെ ചേട്ടനെ പരിചയ പെടുത്തി തരാം. ഞാൻ എന്റെ ഫ്രണ്ട്സിനെ ഒന്നും വിളിച്ചില്ല രോഹിത്.എല്ലാം പപ്പയുടെയും മമ്മിയുടെയും ഗസ്റ്റ് ആണ്.

അപ്പോൾ ഞാൻ ആരുടെ ഗസ്റ്റ് ആണ് അനു..?????

രോഹിതിന്റെ ആ ചോദ്യത്തിന് ഞാൻ മറുപടി ഒന്നും കൊടുത്തില്ല.

തന്നെ ഇന്ന് കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ.

പുകഴ്ത്തിയത് അല്ലെങ്കിൽ താങ്‌സ് രോഹിത്.

ഇതു ആണ് അമല്ലേട്ടൻ അതായത് ഇവളുടെ യേട്ടൻ.

ഞാൻ ആമിയെ ചുണ്ടി പറഞ്ഞു.

ആദ്യം ഉണ്ടായിരുന്ന തെളിച്ചം ഒന്നും ഇപ്പോൾ ആരുടെയും മുഖത്തു ഇല്ല.

ഇതു മഹിയേട്ടൻ  ആമിയുടെ കസിൻ ആണ്.

അങ്ങനെ ഞാൻ പറഞ്ഞപ്പോൾ ദേഷ്യം കൊണ്ടു മഹിയേട്ടൻ  പല്ലുകൾ കടിച്ചു പൊട്ടിക്കുന്നതും കവിൽതടത്തില്ലേ എല്ലുകൾ വികസിക്കുന്നതും ഞാൻ കണ്ടു

അനു എനിക്കു തന്നോട് കുറച്ചു പേഴ്‌സണൽ ആയി സംസാരിക്കാൻ ഉണ്ടായിരുന്നു. അതും പറഞ്ഞു രോഹിത് നടന്നു അല്പം മാറി നിന്നു

അനു ഞാനും വരാടാ നിന്റെ കൂടെ.

വേണ്ടാ ആമി എന്നെ അല്ലേ വിളിച്ചത്. ഞാൻ പോയിട്ടു വരാം.

അതും പറഞ്ഞു ഞാൻ മഹിയേട്ടനെ നോക്കി.

ഇവിടെ ആരും ഇല്ലായിരുന്നെങ്കിൽ എന്റെ കവിൾതടത്തിൽ മഹിയേട്ടന്റെ കൈയുടെ പാട് വിഴണ്ട സമയം കഴിഞ്ഞു എന്ന് എനിക്ക് തോന്നി.

ഞാൻ രോഹിത്തിന്റെ അടുത്തേക്ക് നടന്നു.

രോഹിത് എനിക്കു തന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.

അതിനു മുന്നേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ തന്നോട്….?

ഉം…..

താനും ആ പുള്ളിയും തമ്മിൽ ഇഷ്ടത്തിൽ ആണ് അല്ലേ.

രോഹിതിന്റെ ആ ചോദ്യം എന്നെ ഒന്ന് പിടിച്ചു കുലുക്കി എങ്കിലും അല്ല എന്ന രീതിയിൽ തല ആട്ടി.

എന്തിനാ നീ കള്ളം പറയുന്നത്. എനിക്കു അറിയാം നിങ്ങൾ ഇഷ്ടത്തിൽ ആണെന്ന്.

അതു രോഹിത് ഞാൻ……

എനിക്കു വിഷമം ഒന്നും ഇല്ലടോ.സന്തോഷമേ ഉള്ളു.

നിങ്ങൾ തമ്മിൽ നല്ല ചേർച്ച ആണ് കേട്ടോ.

താങ്‌സ്

ഉം…

രോഹിത് എനിക്കു ഒരു കാര്യം പറയാൻ ഉണ്ടു….?

അതു എന്താണ് എന്ന് എനിക്ക് അറിയാം അനു…..

എന്ത്…..?

ആമിയുടെ കാര്യം അല്ലേ. എനിക്കു അറിയാം.

അതു കേട്ടപ്പോൾ ഞാൻ വായും പൊളിച്ചു രോഹിതിനേ നോക്കി നിന്നു.

എനിക്കു കുറച്ചു നാൾ ആയി അറിയഡോ.ആമിയുടെ ചുറ്റിക്കളി.

അന്ന് നിനക്കു വയ്യാതെ വന്ന ദിവസം ഞാൻ ഉറപ്പിച്ചു.ആമിക്കു എന്നോട് കടുത്ത പ്രണയം ആണ് എന്ന്.

ഞാൻ അറിയാതെ നിന്റെ കൂടെ നടന്നു എന്നെ എന്നും പ്രണയം നിറഞ്ഞ കണ്ണുകളാൽ  തേടി വരുന്നത്.

ചിലപ്പോൾ നിന്നോട് ഉള്ള ഇഷ്ടം കൊണ്ടു ആകാം അനു അവൾ ഇതുവരെ ഇതൊന്നും പറയാഞ്ഞത്.

ഓരോ തവണ ഞാൻ നിന്റെ അരികിൽ വരുമ്പോഴും അവളുടെ മനസ്സ് നോവുന്നത് ഞാൻ അറിന്നുണ്ടായിരുന്നു. എന്നാൽ എന്നോട്  യഥാർഥ ഇഷ്ടം ആണോ എന്ന് അറിയാൻ വേണ്ടി ഞാൻ കാത്തിരുന്നതാണ്

നിനക്കു വയ്യാതെ ആയ അന്ന് .നിന്നെ കൊണ്ടാക്കണോ എന്നു ചോദിച്ചത് ഇതു പറയാൻ ആയിരുന്നു . എന്നാൽ അതു ചീറ്റി പോയി

രോഹിത് ഇത്രയും പറഞ്ഞതു ഞാൻ സ്വബോധത്തോടെ അല്ല കേട്ടു കൊണ്ടു നിന്നതു. ഞാൻ മറ്റേതോ ലോകത്ത് ആയിരുന്നു അപ്പോൾ

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു.

താങ്‌സ് രോഹിത്……

എന്തിനു…..?

എന്റെ ആമിയെ വേദനിപ്പിച്ചില്ലല്ലോ.അവളുടെ ഇഷ്ടം മനസിലാക്കിയല്ലോ. അതിനു.

ഞാൻ അവളെ ഇങ്ങോട്ടു വിളിക്കാം. നീ തന്നെ അവള്ളോട് ഇതു പറ.

ആമി…………….

എന്താടാ ……..?

നീ ഇങ്ങു വന്നേ…….

ഞാൻ വിളിച്ചപ്പോഴേ അവൾ അവിടെ പറന്നു എത്തി.

രോഹിതിനേ ഒന്നു നോക്കി എന്നോട് ആയി ചോദിച്ചു.

എന്താടാ അനു…..

അതു ഇവനു നിന്നോട് എന്തോ പറയാൻ ഉണ്ടെന്നു. നിങ്ങൾ സംസാരിക്കും ഞാൻ അവിടെ ഉണ്ടാക്കും.

അതും പറഞ്ഞു ഞാൻ മഹിയേട്ടന്റെയും അമല്ലെട്ടന്റെയും അടുത്തേക്ക് നടന്നു

ഞാൻ ചെന്നതും അമല്ലേട്ടനു ഒരു കാൾ വന്നു. ഫോണിൽ സംസാരിച്ചു അമല്ലേട്ടൻ നടന്നു മാറി.

ഞാൻ മഹിയേട്ടനോടയി ചേർന്നു നിന്നു.

പുള്ളി എന്നെ ആലുവ മണപ്പുറത്ത് വച്ചു കണ്ട പരിചയം പോലും ഇല്ലാത്ത മട്ടിൽ നിൽകുവാ.

ആരും ഞങ്ങളെ ശ്രദ്ധികുന്നില്ല എന്ന ഉറപ്പിൽ ഞാൻ മഹിയേട്ടന്റെ കൈ കോട്ടില്ല കൈ കോർത്തു നിന്നു.

എന്നോട് പിണക്കം ആണോ.??????പറ….

എനിക്കു ആരോടും പിണക്കം ഇല്ല പോരെ…..

പോരാ…

ഇനി എന്താ വേണ്ടേ. ഞാൻ ഒഴിഞ്ഞു തരാണോ…..?

മഹിയേട്ടാ……..

എന്താ ഒഴിഞ്ഞു മറണോ ഞാൻ.വേണം എങ്കിൽ പറഞ്ഞാൽ മതി മാറി തരാം.

മഹിയേട്ടന്റെ ആ സംസാരം എനിക്കു താങ്ങാൻ പറ്റില്ല.

ഞാൻ അറിയാതെ എന്റെ കണ്ണുകൾ എന്നെ ചതിച്ചു.

മഹിയേട്ടന്റെ കൈ കോട്ടിൽ നിന്നും കൈ മാറ്റി.

എന്നാൽ അങ്ങു ഒഴിഞ്ഞു മാറു.  പോ

അതും പറഞ്ഞു ഞാൻ മഹിയേട്ടനെ പിടിച്ചു ഒരു തള്ളും വച്ചു.

ചാടി തുള്ളി ഞാൻ അങ്ങു  നടന്നു

അനു…….ഡി അനു……

മഹിയേട്ടന്റെ വിളി കേട്ടട്ടും കേൾക്കാത്ത പോലെ ഞാൻ നടന്നു.

നിൽക്കു അവിടെ. 

അതും പറഞ്ഞു മഹിയേട്ടൻ എന്നെ ആള്ളോഴിഞ്ഞ സ്ഥലത്തേക്ക് മാറ്റി നിറുത്തി.

എന്താ രോഹിത്  പറയാൻ ഉള്ളത്.

നിനക്കു എന്തേലും എന്നോടു പറയാൻ ഉണ്ടോ ആമി.

രോഹിത് അങ്ങനെ ചോദിച്ചപ്പോൾ എന്റെ ഉള്ളം കാലു മുതൽ  തല വരെ ഒന്നു പെരുത്തു കയറി.

ഏയ്‌ ഇല്ല.എന്താ രോഹിത് അങ്ങനെ ചോദിച്ചത്.?

ഏയ്‌ എനിക്കു തോന്നി നിനക്കു എന്നെ ഇഷ്ടം ആണെന്ന്

രോഹിത് അങ്ങനെ പറഞ്ഞപ്പോൾ എന്റെ അടിവയറ്റിൽ ഒരു പെരുപ്പും തരിപ്പും അനുഭവ പെട്ടു

എന്താ നീ ഒന്നും മിണ്ടാത്തത്.  നിനക്കു അങ്ങനെ ഒന്നും എന്നോട് ഇല്ലേ ആമി.

രോഹിതിന്റെ ചോദ്യം എന്നെ കീറി മുറിക്കും പോലെ തോന്നി.

അനുവും പറഞ്ഞു നിനക്കു എന്നെ ഇഷ്ടം ആണെന്ന്.അവളോട്‌ നിന്റെ കാര്യം പറയാൻ തുടാൻങ്ങും മുന്നേ അവൾ നിന്റെ കാര്യം എന്നോട് പറഞ്ഞു.

പറ ആമി നിനക്കു എന്നെ ഇഷ്ടം ആണോ.?

ആണെങ്കിലും അല്ലെങ്കിലും എനിക്കു നിന്നെ ഇഷ്ടം ആണ്.

ഇവൻ ഇത്ര നാളും അനുവിന്റെ പുറകെ നടന്നിട്ട് പെട്ടെന്ന് ഇവൻ എന്താ എന്നെ വന്നു ഇഷ്ടം ആണെന്ന് പറഞ്ഞതു എന്നു അല്ലേ ആമി നീ ഇപ്പോൾ ചിന്തിക്കുന്നത്.

ങേ. ഞാൻ ഓർത്തതു ഇവൻ എങ്ങനെ വായിച്ചു എടുത്തു.

അതൊക്കെ ആറിയാൻ പറ്റും എന്റെ ആമി.അനുന്റെ കൂടെ നടക്കുമ്പോഴും നീ എന്നെ ആത്മാർഥമായി സ്നേഹിക്കുകയായിരുന്നു.

ഞാൻ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നു വച്ചു നടന്നു. എന്നാൽ മമ്മിയാണ് എന്നെ ഇപ്പോൾ ഇങ്ങോട്ടു പറഞ്ഞു വിട്ടത്. പപ്പ വരുന്ന കൂട്ടത്തിൽ എന്നെ കൂടെ അയച്ചത്.

നിന്റെ ഇഷ്ടം കണ്ടില്ല എന്നു നടിക്കാൻ പാടില്ല.ചിലപ്പോൾ നീ ആയിരിക്കും എന്റെ നല്ല പാതി.

ഇതു ഇപ്പോൾ പറഞ്ഞില്ലെങ്കിൽ ഞാൻ ചത്താലും എന്റെ ആത്മാവിനു മോക്ഷം കിട്ടില്ല ആമി. എനിക്കു ഇഷ്ടം ആണ് നിന്നെ. ഞാൻ വരും എന്റെ പപ്പയെയും മമ്മിയെയും കുട്ടി നിന്റെ വീട്ടിൽ.നിന്നെ സ്വന്തം ആയി പോറ്റാൻ കഴിയുന്ന അന്ന്.

ഞാൻ എല്ലാം ഒരു ശിലാ പോലെ നിന്നു കേട്ടു.

ആമി എന്താ ഒന്നും മിണ്ടാത്തത്.

അല്ല ജോലി കിട്ടിയിട്ട്  വന്നു പെണ്ണ് ചോദിക്കാൻ ആണെങ്കിൽ.ഞാൻ നിന്നു മുത്തു നരച്ചു ഇവിടെ നിൽക്കണം എന്നു ആലോചിച്ചത് ആണ്.

കളി ആക്കുവാണോ നീ.

ഏയ്‌ അല്ല ഒരു സത്യം പറഞ്ഞതാ.

എടി…. മൂന്നുതലമുറക്കു കഴിയാൻ ഉള്ളത് എന്റെ പപ്പ ഉണ്ടാക്കി വച്ചിട്ടുണ്ട്. എന്നാൽ  അതൊക്കെ അങ്ങു കൈ ഏറി അനുഭവിക്കാൻ എനിക്കു വയ്യാ. പഠിത്തം ഒക്കെ കഴിയുമ്പോൾ നമ്മുടെ കമ്പനിയിൽ എനിക്കു ഒരു പോസ്റ്റ് പപ്പ തരും. മാസം സാലറിയും. അപ്പോൾ ഞാൻ പറയാതെ അങ്ങു വരും അതു പോരെ.

എനിക്കു ഒന്നും അറിയില്ല ദൈവമേ….

എന്നാൽ അറിയണ്ട.

ഇപ്പോൾ പഠിക്കാൻ നോക്കു.ബാക്കി ഒക്കെ പിന്നെ.ഇപ്പോൾ വാ അങ്ങോട്ടു പോകാം.ഇവിടെ ഇങ്ങനെ നിന്നാൽ ശരി ആവില്ല.

ഇതു നീ നേരത്തെ പറയേണ്ടേ അനു. ഞാൻ അറിഞ്ഞോ ഇതു വല്ലോം.നീ ഇങ്ങനെ മിണ്ടാതെ നിൽകല്ലേ അനുട്ടാ.

സോറി ഡി    ഞാൻ കരുതി….

കരുതി…….?

നിനക്കും അവനെ.

അറിയാം നിങ്ങൾ ഇതുപോലെ പലതും വിചാരിക്കും എന്നു. നിങ്ങൾക്കു അതേ അറിയൂ. മാറു ഞാൻ പോട്ടെ.

ഡി നീ പിണങ്ങല്ലേ…..plz

സോറി……

എനിക്കു പിണക്കം ഒന്നും ഇല്ല.പോരെ.

എനിക്കു നിന്നെ അത്ര ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേടി.നീ അതു എന്താ മനസിലാക്കാത്തത്.

മനസ്സിൽ ആക്കുന്നത് കൊണ്ടു അല്ലേ മനുഷ്യ ഞാൻ നിങ്ങളെ ഇങ്ങനെ സ്നേഹിക്കുന്നത്.

ഡി……. മതി നിറുത്തു പഞ്ചാരഅടി.

പൊടി കോപ്പേ….. സ്നേഹിക്കുന്ന പുരുഷന്റെ മുഖത്തു നോക്കി ഇഷ്ടം ആണെന്ന് പറയാൻ കഴിവില്ലാത്തവളെ

താങ്‌സ് ഡി…. എന്റെ ഇഷ്ടം നിനക്കു എങ്ങനെ മനസ്സിലായി.

നിന്റെ ഡയറിയിൽ നിന്നു തന്നെ മനസിലാക്കി. അന്ന് ഞാൻ അതു വായിച്ചിരുന്നു.ഇതു എങ്കിലും ചെയ്തില്ല എങ്കിൽ ഞാൻ എന്തിനാടി നിന്റെ ബെസ്റ്റ് ആണ് എന്ന് പറഞ്ഞു നടക്കുന്നെ

അതും പറഞ്ഞു  തീരും മുന്നേ ആമി എന്നെ കെട്ടി പിടിച്ചു.

മതി സ്നേഹ പ്രകടനം നടത്തിയത്. ഇനി ഞങ്ങളുടെ വിവാഹം നടത്തി തരണ്ടത് കുടി അനുവിന്റെ ജോലി ആണ്.അതു കുടി ചെയ്തു തരണം.

അതും പറഞ്ഞു രോഹിത് അങ്ങോട്ടെക്ക് വന്നു.

അതു ഞാൻ ഏറ്റു.

മഹിയേട്ടൻ ഇടക്ക് കയറി പറഞ്ഞു

ആദ്യം അമലിനോട് ഇതു അവതരിപ്പിക്ക ണം. അതു ഞാൻ പറഞ്ഞു കൊള്ളാം

എന്താ പോരെ.

അതു മതി.സാവധാനത്തിൽ പറഞ്ഞാൽ മതി.

ആയിക്കോട്ടെ…..

എന്താ ഇവിടെ ഒരു ഗുഢാലോചന……..?

എന്നു ചോദിച്ചു കൊണ്ടു അമല്ലെട്ടൻ അങ്ങോട്ടെക്ക് വന്നു

ഏയ്‌ ഒന്നും ഇല്ല.  ഞങ്ങൾ ചുമ്മാതെ.

എന്നാൽ വാ നമ്മുക്ക്  കഴിച്ചാലോ.

ഞാൻ എല്ലാരോടും ആയി ചോദിച്ചു.

ആ കഴിക്കാം…….

എല്ലാരും ഒന്നിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു.

എന്റെ ബിർത്ഡേ കളിൽ  എനിക്കു മറക്കാൻ കഴിയാത്ത ബിർത്ഡേ ഇതു ആയിരുന്നു.

അങ്ങനെ പ്രോഗ്രാം എല്ലാം തീർന്നു. അരങ്ങു ഒഴിഞ്ഞു.

എല്ലാരും തന്ന ഗിഫ്റ്റ് ഒക്കെ നോക്കി ഒന്നു ഫ്രീ ആയി ഇരിക്കുമ്പോൾ ആണ് പപ്പ വരുന്നത്.

മോൾ ഫ്രീ ആണോ….?

അതേ പപ്പ….എന്താ…

ഞാൻ ഒരു കാര്യം പറയാൻ വന്നതാ.

എന്താ പപ്പ പറ….

അതു മോളേ….ആ രോഹിത് …..ആളു എങ്ങനെയാ…. മോൾക്ക് എന്താ അഭിപ്രായം.

ഒരു വിവാഹ ആലോചച്ച ആണ് എന്ന്   എനിക്ക് മനസിലായി.

നല്ല പയ്യൻ ആണ് എന്ന് അറിയാം.

പപ്പ ഒരു പ്രൊപ്പോസൽ കൊണ്ടു വന്നാൽ മോൾ ok പറയുമോ….?

അതു പപ്പ

എന്താ മോളേ

എനിക്കു ഒരു കാര്യം പറയാൻ ഉണ്ട്. 

എന്താ മോളു പറ

പപ്പ എനിക്കു ഒരാളെ ഇഷ്ടം ആണ്.

ആരെ…….

പപ്പയുടെ മുഖത്ത് വേറെ ഭാവ വ്യത്യാസം ഒന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ടു ഞാൻ ധൈര്യം ആയി അങ്ങു പറഞ്ഞു

അതു പപ്പ. മഹിയേട്ടനെ…

                       ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!