മഹിയേട്ടനോ…… ഏതു അപ്പുറത്തേയാണോ.
അതേ പപ്പ. അയാളെ എനിക്കു ഇഷ്ടം ആണ് പപ്പ.
അതും കേട്ടാണ് അരുന്ധതി മുകളിലേക്ക് വന്നത്.
അനു…………. നിനക്കു ഞങ്ങൾ ഒരുപാട് സ്വാതന്ത്ര്യം തന്നാണ് വളർത്തിയത്.അതിനു ഉള്ള പ്രതിഫലം ആണോ ഇതു.
അങ്ങനെ ഒന്നും പറയരുത് മമ്മി.ഞാൻ തെറ്റു ആയ ഒരു വഴിക്കും പോയിട്ടില്ല. ഇഷ്ടം തോന്നിയപ്പോൾ അതു ഞാൻ തുറന്നു പറഞ്ഞു. നിങ്ങൾക്കു ഒക്കെ ഇഷ്ടം ആണെങ്കിൽ ഇതു നടത്തി തരാം. ആർക്കും ഈ ബന്ധം ഇഷ്ടം അല്ലെങ്കിൽ എനിക്കു വേറെ ഒരു ജീവിതം വേണ്ട. ഞാൻ ഇവിടെ കഴിഞ്ഞു കൊള്ളാം. പപ്പയുടെയും രുദ്ധരേട്ടന്റെയും മമ്മിയുടെയും പഴയ ആ അനുട്ടൻ ആയിട്ടു
അതും പറഞ്ഞു ഞാൻ പപ്പയുടെ നെഞ്ചിലേക് വീണു.
കരയല്ലേ മോളേ……അതു ഞങ്ങൾക്കു സഹിക്കില്ല എന്നു അറിയല്ലോ നിനക്കു.
അത്ര ഇഷ്ടം ആണ് പപ്പ എനിക്കു മഹിയേട്ടനെ…… സ്നേഹിച്ചു പോയി ഞാൻ……
നീ ഇങ്ങനെ കരയല്ലേ മോളേ……നല്ല ഒരു ദിവസം ആയിട്ടു.
അരുന്ധതി നീ മോളേ റൂമിൽ കൊണ്ട് പോയി ആക്കു ചെല്ലു….
ഞാൻ രുദ്രനെ ഒന്നു വിളികട്ടെ…എത്രയും പെട്ടെന്ന് വരാൻ പറയാം…..
മമ്മി എന്നെയും കൊണ്ട് റൂമിൽ പോയി……
മോളു കിടന്നോ.ഒന്നും ഓർത്തു വിഷമിക്കണ്ട.മമ്മി അപ്പോഴത്തെ ദേഷ്യത്തിൽ എന്തോ പറഞ്ഞു പോയതാണ്. മോളു അതു അങ്ങു മറന്നു കളഞ്ഞേക്കു.
സാരമില്ല മമ്മി…..മമ്മിയുടെ മനസില്ലേ സങ്കടം കൊണ്ടു അല്ലേ പറഞ്ഞതു.
മോളു ഉറങ്ങിക്കോ……മോളു ഉറങ്ങിയട്ടെ മമ്മി പോകു.
അതും പറഞ്ഞു മമ്മി എന്റെ തലയിൽ വിരലുകൾ കൊണ്ടു ചിത്രങ്ങൾ വരച്ചു.
എന്തോ പെട്ടെന്ന് എന്റെ കണ്ണിൽ ഉറക്കം പിടിച്ചു.
ഏട്ടാ………
ഉം…..എന്താ…?
മോനെ വിളിച്ചോ…..?
ഉം വിളിച്ചു കാര്യം പറഞ്ഞില്ല.പെട്ടെന്ന് വരാൻ പറഞ്ഞു…… ഇന്ന് രാത്രി തന്നെ അവൻ തിരിക്കും അവിടെ നിന്നു.
ഇത്ര പെട്ടെന്ന് അതു അവനു ടിക്കറ്റ് ഒക്കെ ശരി ആകുമോ…?
ഞാനും ഇതു അവനോടു ചോദിച്ചതാണ്.
അതൊക്കെ അവൻ ശരി ആക്കു.
അതിനു ആയിട്ടു അവന്റെ കൈയിൽ ഒരുപാട് ആൾക്കാർ ഉണ്ട് എന്നു ആണ് എന്നോട് പറഞ്ഞത്
യേട്ടൻ എന്താ മനസ്സിൽ കണ്ടേക്കുന്നത്….?
നിനക്കു അറിയില്ലേ അരുന്ധതി അവളുടെ കണ്ണു നിറയുന്നത് എനിക്കു സഹിക്കില്ല എന്നു……അതിനു ഞാൻ ആയിട്ടു ഒരു അവസരം ഉണ്ടാക്കില്ല.
അവളുടെ ആഗ്രഹം നടക്കട്ടെ….അവളുടെ സന്തോഷം അല്ലെ നമ്മുടെ സന്തോഷവും.
അതൊക്കെ ശരിയാണ്. എന്നാൽ നമ്മുടെ മകളുടെ കുറവ് ഒരു വലിയ കുറവ് തന്നെ ആണ് ഏട്ടാ….അതു ചിലർക്ക് അംഗീകരിക്കാൻ പറ്റാത്ത കുറവ് ആയിരിക്കും
അതും പറഞ്ഞു ഞാൻ പൊട്ടി കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി.
അരുന്ധതി……..അരുന്ധതി……..
ഏട്ടന്റെ വിളി കേട്ടട്ടും തിരിഞ്ഞു നിൽക്കാതെ ഞാൻ റൂമിലേക്ക് ഓടി.
മറന്നു പോയിരുന്ന പല കാര്യങ്ങളും എന്റെ മനസ്സിൽ തികട്ടി വന്നു.ഓർക്കാൻ ആഗ്രഹികാഞ്ഞിട്ടു പോലും ഓരോന്നും hd ക്ലാരിറ്റിയോടെ മനസ്സിൽ തെളിഞ്ഞു നിന്നു.
ഏട്ടന്റെ വിളിയിൽ ആണ് ഞാൻ ഓർമയിൽ നിന്നും ഉണർന്നത്. എന്താ ആലോചിച്ചത്.പഴയ ഓർമകൾ എല്ലാം തന്നെ നമ്മൾ മനസ്സിൽ കുഴിച്ചു മുടിയത് അല്ലേ അരുന്ധതി. ഇനിയും എന്തിനാണ് മണ്ണ് മാന്തി ഓർമകളെ ചികഞ്ഞു എടുക്കുന്നത്.
ആഗ്രഹിച്ചട്ടു അല്ല ഏട്ടാ…മനസ്സിൽ തികട്ടി വരുവാണ്. നമ്മുടെ മോൾ……
വിഷമികത്തഡോ. വരുന്നത് വരുന്നിടത്തു വച്ചു നോക്കാം.
സൂര്യ പ്രകാശം മുഖത്തു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്.
ക്ലോക്കില്ലേക് നോക്കിയപ്പോൾ 9 മണി ആയിരിക്കുന്നു.
ഇനി ഒരുങ്ങി കോളേജിൽ പോക്കു നടക്കില്ല.എന്നു അറിയാവുന്നത് കൊണ്ടു ലീവ് ആക്കി.
ഒന്നു ഫ്രഷ് ആയി ഞാൻ താഴേക്കു ചെന്നു.
പപ്പയും മമ്മിയും
ടേബിളിനു ഇരുവശങ്ങളിലായി ഇരിക്കുന്നു.
ഞാൻ നടന്നു ചെന്നപ്പോഴേ മമ്മി എനിക്കു ഒരു കപ്പിൽ ചായ പകർന്നു തന്നു.
ആമി വന്നിരുന്നു നിന്നെ തിരക്കി. ഞാൻ വന്നു നോക്കുമ്പോൾ മോളു നല്ല ഉറക്കം.അതാ മമ്മി വിളിക്കാതെ ഇരുന്നത്.
ഉറങ്ങി പോയി മമ്മി.വല്ലാത്ത ശിണം അതാ.
ഇന്ന് വൈകിട്ട് രുദ്രൻ വരും.
ഉം….. വരട്ടെ….
അതും പറഞ്ഞു ഞാൻ ചായകപ്പു ടേബിളിൽ വച്ചു ചെറുതായി വട്ടം കറക്കി കളിച്ചു.
അമലേ ഇന്ന് എന്താടാ അനു വിട്ടിലോട്ടു വരാഞ്ഞത്…….?
ആമി ചെന്നപ്പോൾ അവൾ ഉറങ്ങുവായിരുന്നില്ലെടാ.ശിണം കാണും അവൾക്കു.
എനിക്കു എന്തോ ഒരു പേടി പോലെ….
എന്തിനു….?
അത്ര ടെൻഷൻ ആണെങ്കിൽ നീ അവളെ ഒന്നു വിളിക്കു…
അതിനു എന്റെ കൈയിൽ നമ്പർ ഇല്ല അവളുടെ.
നല്ല ബെസ്റ്റ് കാമുകൻ.ഇതു വരെ ആയിട്ടും കാമുകിയുടെ നമ്പർ കൈയിൽ ഇല്ല പോലും.
അതും പറഞ്ഞു അവൻ പൊട്ടിച്ചിരിച്ചു
അമലു പറഞ്ഞത് ശരി ആണ്…കാമുകിയുടെ നമ്പർ കൈയിൽ ഇല്ലാത്ത ലോകത്തിലെ ആദ്യ കാമുകൻ ഞാൻ ആയിരിക്കും.
എന്നും അവളെ കാണുന്നുണ്ട്.സംസാരിക്കുന്നുണ്ടു.അതാ നമ്പർ വാങ്ങാത്തതിന്റെ ഒന്നാമത്തെ കാരണം..പിന്നെ അവളുടെ അമ്മക്ക് സംശയം ഉണ്ടക്കണ്ട എന്നു കരുതി ആണ് അതിനു മുതിരാതെ ഇരുന്നത്.
അമൽ പറഞ്ഞതു പോലെ ശിണം കാണും അതാ വരാഞ്ഞെ. എന്നു മനസ്സിൽ ഓർത്തു ഞാൻ സമാധാനിച്ചു
ഓരോന്നും ആലോചിച്ചു മുറ്റത്തെ ഊഞ്ഞാലിൽ ഇരിക്കുമ്പോൾ ആണ് ഒരു ടാക്‌സി വന്നു ഗേറ്റിനു മുന്നിൽ നിന്നതു
കാറിൽ നിന്നും ഡ്രൈവർ ഇറങ്ങി ഗേറ്റ് തുറന്നു ഇട്ടു. വീണ്ടും കാറിൽ കയറി സ്റ്റാർട്ട് ചെയ്തു കാർ അകത്തു കാർപോർച്ചിൽ കൊണ്ടു നിറുത്തി.
ഗ്ലാസ്സ് കയറ്റി ഇട്ടേക്കുന്നത് കൊണ്ടു അകത്തു ആരാണ് എന്നു അറിയാൻ വയ്യാ.
കാറിന്റെ ഡോർ തുറന്നു ഇറങ്ങിയ ആളിനെ കണ്ടു ഞാൻ ഓടി അടുത്തേക്ക് ചെന്നു കെട്ടി പിടിച്ചു എന്റെ രുദ്ധരേട്ടനെ
ഏട്ടാ……….. എനിക്കു എന്താ കൊണ്ട് വന്നത്.
കൊണ്ട് വന്നതോകെ നിനക്കു തന്നെ ആണ് പോരെ……ഞാൻ ഒന്ന് അകത്തോട്ടു കയാറാട്ടെടാ
അപ്പോഴേക്കും പപ്പയും മമ്മിയും പുറത്തേക്കു വന്നു.
രുദ്ധരേട്ടൻ ടാക്സികാരന് പൈസ കൊടുത്തു വിട്ടു.
കാറിൽ നിന്നും ഇറക്കി വച്ച പെട്ടികൾ ഞാനും പപ്പയും വലിച്ചിഴച്ചു അകത്തേക്ക് കൊണ്ടു പോയി
പെട്ടി തുറന്നു അതിൽ നിന്നും വലിയ ഒരു കവർ എടുത്തു എന്റെ കൈയിൽ രുദ്ധരേട്ടൻ വച്ചു തന്നു.
നോക്കുമ്പോൾ ഒരുപാട് ചോക്ലേറ്റ്സ്
ഇതു ഫുൾ നിനക്കു ആണ്.ഒറ്റക്കു ഇരുന്നു തിന്നോണം….ഇപ്പോഴും കുഞ്ഞു ആണെന്ന വിചാരം കെട്ടിച്ചു വിടാറായി
രുദ്ധരേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എന്റെ മുഖം വാടി
മോളു അകത്തു പൊയ്ക്കോ ഞങ്ങൾ കുറച്ചു സംസാരിക്കട്ടെ മോളേ വിളിക്കാം.
എന്നു പപ്പ പറഞ്ഞപ്പോൾ മടിയോടെ ആണെങ്കിലും ഞാൻ അതു അനുസരിച്ചു
പപ്പയും മമ്മിയും പറയുന്നതൊക്കെ ഞാൻ ശ്രദ്ധയോടെ കേട്ടു.
ഇനി എന്താ പപ്പ ചെയേണ്ടത്.അവളേ വേദനിപ്പിക്കരുത്.എനിക്കു അത്രയേ ഉള്ളു.
അതേ ഞാനും പറഞ്ഞുള്ളു മോനെ….
അതും പറഞ്ഞു അരുന്ധതി എഴുന്നേറ്റു അടുക്കളായില്ലേക്കു പോയി……
എന്താ പപ്പ നമ്മൾ ചെയേണ്ടത്……?
ഇത്ര വർഷങ്ങൾ ആയിട്ടു നമ്മൾ അവൾക്കു കൊടുത്തതെല്ലാം നല്ലതു മാത്രം നോക്കിയാണ്
അതു പോലെ ആവണം അവളുടെ ജീവിത പങ്കാളി എന്നു ഒരു നിർബന്ധം മാത്രമേ എനിക്കു ഉള്ളു മോനെ
അവളു കണ്ടു എത്തിയവൻ എങ്ങനെയാ കാണാനോക്കെ കൊള്ളാമോ……?
കുഴപ്പം ഇല്ല.രണ്ടും തമ്മിൽ നല്ല ചേർച്ച ഒക്കെ ആണ്…പിന്നെ ഇന്നല്ലെ ഇതു അറിഞ്ഞപ്പോൾ തന്നെ ഞാൻ അമലിന്റെ പപ്പയെ വിളിച്ചിരുന്നു. മഹിയെ കുറിച്ചു നല്ല അഭിപ്രായം ആണ് അവൻ പറഞ്ഞതു. മഹിയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവൻ . പിന്നെ മഹിയെ വളർത്തിയത് ഒക്കെ അവന്റെ വലിയപപ്പ ആണ്. അയാളുടെ അഭിപ്രായം അറിഞ്ഞട്ടു അവൻ വിളിക്കാം എന്നു ആണ് പറഞ്ഞതു
എന്തായാലും എനിക്കു അയാളെ ഒന്നു കാണണം പപ്പ…..
ഇപ്പോൾ ഓഫീസിൽ പോയി കാണും. വൈകിട്ടു ചെന്നാൽ അവിടെ ഉണ്ടാകും.
അനുട്ടാ…………
ചോക്ലേറ്റ് തിന്നു കൊണ്ടു ഇരുന്ന ഞാൻ രുദ്ധരേട്ടന്റെ വിളികേട്ടു
ഞെട്ടി തിരിഞ്ഞു നോക്കി.
എല്ലാം ഒപ്പിച്ചു വച്ചിട്ട്.ഇരുന്നു വാവയെ പോലെ മിഠായി നുണയുന്നോ…..?
ഞാൻ രുദ്ധരേട്ടന്റെ മുഖത്തേക്കു നോക്കാതെ തല കുനിച്ചു ഇരുന്നതെ ഉള്ളു.
നീ വിഷമിക്കണ്ട ഞാൻ ഒന്ന് അവനെ കാണട്ടെ….എന്നിട്ടു നോക്കാം.
വൈകിട്ടു ഞാനും രുദ്ധരേട്ടനും ആമിയുടെ വീട്ടിലേക്കു പോകാൻ തീരുമാനിച്ചു.
വൈകിട്ടു ഞങ്ങൾ ഇറങ്ങാൻ നേരം പപ്പ രുദ്ധരേട്ടനെ മാറ്റി നിറുത്തി എന്തോ പറഞ്ഞു.
മോനെ നീ മഹിയോട് എല്ലാം തുറന്നു പറയണം.എന്നാൽ അനു ഒന്നും അറിയാനും പാടില്ല.നിങ്ങൾ ഒരേ തരക്കാർ ആകുമ്പോൾ എന്തും പറയാമല്ലോ.
അതു ഞാൻ ഏറ്റു പപ്പ……
ഞങ്ങൾ ചെന്നപ്പോൾ എല്ലാരും അവിടെ തന്നെ ഉണ്ടായിരുന്നു….
അമല്ലേട്ടൻ ഓടി വന്നു രുദ്ധരേട്ടനെ കൈ കൊടുത്തു കെട്ടി പിടിച്ചു..തോളിലൂടെ കൈ ഇട്ടു കൊണ്ടു അകത്തേക്കു ക്ഷണിച്ചു.
എന്താടാ നീ ഒരു മുന്നറിയിപ്പും ഇല്ലാതെ…..?
പ്രതിഷിക്കാത്ത കാര്യങ്ങൾ നടക്കുമ്പോൾ വരണ്ടെടാ…..
രുദ്ധരേട്ടൻ മഹിയേട്ടനെ നോക്കി പറഞ്ഞു.
മഹി അല്ലേ…..
അതും പറഞ്ഞു രുദ്ധരേട്ടൻ മഹിയേട്ടന്റെ അടുത്തേക്ക് നടന്നു.
അതേ…..
ഞാൻ അനുരുദ്രൻ അനുന്റെ ചേട്ടൻ ആണ്.
അറിയാം…..
എങ്ങനെ അറിയാം…..
അതു പിന്നെ……
മഹി ഫ്രീ ആണോ…?
.അതേ…..
ഉള്ളിൽ എന്തോ ഒരു അപായം തോന്നി
എങ്കിൽ നമ്മുക്ക് ഒരിടം വരെ പോയിട്ടു വന്നാല്ലോ.. ?
അതിനു എന്താ പോകാം.ഞാൻ ഈ ഡ്രസ്സ്
ഒന്നു മറിക്കോട്ടെ…
ഭയം പുറമെ കാട്ടാതെ ഞാൻ പറഞ്ഞു.
അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി.
നിങ്ങൾ തമ്മിൽ പരിചയം എങ്ങനെ ആണ് മോനെ…
രാഗിണിയന്റി. ചോദിച്ചു.
അതു എന്താ അമല്ലേ നിങ്ങൾ ആന്റിയോട് ഇതുവരെ ഒന്നും പറഞ്ഞില്ലേ….അതു മോശം ആയി പോയി.
അപ്പോഴേക്കും മഹിയേട്ടൻ റെഡി ആയി വന്നു.
അമല്ലേ വണ്ടിയുടെ ചാവി ഇങ്ങുതാ.
ചാവിയും വാങ്ങി രുദ്ധരേട്ടനും മഹിയേട്ടനും പോകുന്നത് ഞാൻ നോക്കി നിന്നു.
ശരി ഏതു …..? തെറ്റു ഏതു…..? ഇനി എന്ത്….?
ഒന്നും അറിയാതെ……
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission