Skip to content

ഇളം തെന്നൽ പോലെ – 14

ilam thennal pole

രണ്ടു പേരും എങ്ങോട്ടു ആണ് പോയത് എന്നു എനിക്കു ഒരു എത്തും പിടിയും കിട്ടില്ല.  പരീക്ഷണത്തിന്റെ മുൾമുനയിൽ ആയിരുന്നു ഞാൻ അപ്പോൾ നിന്നതു.

അപ്പോഴേക്കും ആമി നൈസ് ആയി എല്ലാ കാര്യവും രാഗിണിയന്റി യോട് പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ കണ്ണും മിഴിച്ചു എന്നെ നോക്കി ഒരു നിൽപ്പ് ആയിരുന്നു ആന്റി

എടി നീ മഹിയേട്ടന്റെ നമ്പർ ഇങ്ങോട്ടു ഒന്നു തരാമോ. രുദ്ധരേട്ടന്റെ ഫോൺ ഇവിടെ വർക് അവില്ലല്ലോ.

അതിനു എന്താ തരാം.

ഞാൻ മഹിയേട്ടനെ വിളിച്ചു…..

ആരാ മഹി അമൽ ആണോ….?

അല്ല….ആരാണ് എന്നു അറിയില്ല.പരിചയം ഇല്ലാത്ത നമ്പർ ആണ്.

984773….

ഞാൻ നമ്പർ പറഞ്ഞു

അതു അനുവിന്റെ നമ്പർ ആണ്…..മഹിക്കു അറിയില്ലേ….

ഇല്ല……      ഒരു ചമ്മലോടെ ഞാൻ പറഞ്ഞു

ഇങ്ങു എടുക്കു ഞാൻ സംസാരിക്കാം…

മഹിയേട്ടാ…….

മഹിയേട്ടൻ അല്ല രുദ്രൻ ആണ്…..

ങേ……. രുദ്ധരേട്ടനോ…..?

അതേ രുദ്ധരേട്ടൻ തന്നെ…. എന്തേ നിനക്കു ഇഷ്ടം ആയില്ലേ…….

ഞാൻ ഒന്നും പറയാതെ കാൾ കട്ടു ചെയ്തു.

പാവം ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ ഫോൺ വച്ചു.

ഞാൻ രുദ്രനെ നോക്കി ഒന്നു ചിരിച്ചത് മാത്രമേ ഉള്ളു…..

ഞാൻ പറഞ്ഞതോക്ക് സത്യം മാത്രം ആണ് മഹി.ഇതു ഞങ്ങൾക്കു മറച്ചു വെക്കമായിരുന്നു. എന്നാൽ അതു നിങ്ങളുടെ വരും ഭാവിയെ ബാധിക്കും എന്നു ഞങ്ങൾക്കു അറിയാം അതാണ്.ഇപ്പോൾ എല്ലാം പറഞ്ഞതു.

ഇനി തീരുമാനം എടുക്കേണ്ടത് മഹി ആണ്….

എന്റെ തീരുമാനം ഞാൻ പറഞ്ഞാലോ…..ഞാൻ അവളെ സ്നേഹിക്കുമ്പോൾ എനിക്കു ഒന്നും അറിയില്ലായിരുന്നു. ഇനിയും എനിക്കു ഒന്നും അറിയണ്ട.  കഴിഞ്ഞതു കഴിഞ്ഞു.ഇതു ഇങ്ങനെ അങ്ങു പോട്ടെ.അവൾ ഇനി എന്റെ പെണ്ണ് ആണ് എന്റെ മാത്രം. ഇനി ആരു എതിർത്താലും…….

മഹിയുടെ വലിയപപ്പ എതിർത്താലോ……?

അവരെ എങ്ങനെ അറിയാം രുദ്രന്

മോഹനൻ അങ്കിൽ പറഞ്ഞു.

പേടി ഉണ്ടായിരുന്നു വലിയപപ്പ സമ്മതിക്കുമോ എന്നു.ഇത്രയൊക്കെ അറിഞ്ഞ ശേഷം ഞാൻ അവളെ വേണ്ടാ എന്നു വച്ചാൽ എന്റെ സ്നേഹം വെറും ഒരു നേരം പോക്ക് ആണെന്ന് എനിക്കു തന്നെ തോന്നി പോകും.ആരു എതിർത്താലും അനു ഇനി എന്റെ പെണ്ണ് ആണ്

മഹിയുടെ ആ വാക്കുകൾ ഉറച്ചതാണ് എന്നു എനിക്കു തോന്നി…..

പപ്പക്ക് അവളുടെ കണ്ണു നിറയുന്നത് സഹിക്കില്ല. പപ്പക്ക് മാത്രം അല്ല ഞങ്ങൾക്കും അങ്ങനെ ആണ്.ഞങ്ങളുടെ ജീവൻ ആണ് അവൾ.

ഇപ്പോൾ എന്റെയും ജീവൻ ആണ് അവൾ..

മഹി അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ ഞാൻ ചിരിച്ചു പോയി.

എന്നാൽ നമ്മൾക്ക് പോയല്ലോ….

ഉം…..

ഞാനും മഹിയും  ആ മുട്ടകുനിന്നു മുകളിൽ നിന്നും തിരിച്ചു താഴേക്കു ഇറങ്ങി

തിരിച്ചു വരുന്ന വഴിക്കു ഞാൻ എന്റെ അനുനെ കുറിച്ചു ഒരുപാട് കാര്യങ്ങൾ മഹിയോട് പറഞ്ഞു. കുട്ടിക്കാലം മുതൽ എനിക്കു ഓർമ ഉള്ളതെല്ലാം

ഒരു ചിരിയോടെ എല്ലാം മഹി കേട്ടു കൊണ്ടു ഇരുന്നു.

നീ ടെൻഷൻ അടിക്കാത്തടി നീ കരുത്തും പോലെ ഒന്നും ഉണ്ടാവില്ല. അവസാനം സന്തോഷം ആയിരിക്കും എല്ലാം

അതൊക്കെ പോട്ടെ രോഹിതോ……?

ഒന്നു പയ്യെ പറ പെണ്ണേ അമ്മ വല്ലോം കേട്ടാൽ തീർന്നു.

നീ പറ ആരും കേൾക്കില്ല.

ഇന്ന് ഒരു ദിവസം കൊണ്ട് ഇത്ര നാളും താരത്തെവച്ചിരുന്ന സ്നേഹം മുഴുവനും വാരി കോരി തരുവാ….. എനിക്കു.

ചെറിയ നാണത്തോടെ ആമി പറഞ്ഞു

വാരി കോരി തരുന്നത് ഒക്കെ കൊള്ളാം. അവസാനം പണി ഒന്നും ഉണ്ടാക്കരുത്…..

ആയേ….ഒന്നു പോടി…… ഈ പെണ്ണിന് വേറെ ഒരു ജോലിയും ഇല്ല. നിനക്കു അറിയില്ലേ രോഹിത് അങ്ങനെ ഒന്നും ഉള്ള ഒരാൾ അല്ല എന്നു.

അറിയാം എങ്കിലും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

അപ്പോഴേക്കും മഹിയേട്ടനും രുദ്ധരേട്ടനും എത്തി.

എവിടെ പോയതടാ രണ്ടും.

അമല്ലേട്ടൻ ആണ് അത് ചോദിച്ചത്.

അവളോട്‌ ഉള്ള സ്നേഹം സത്യം ആണോ എന്ന് അറിയണ്ടേ.അതു ചോദിച്ചു മനസ്സിലാക്കേണ്ട ഞാൻ.

അതു വേണം തിർച്ചയായും വേണം.

എന്നാൽ നമ്മുക്ക് പോയല്ലോ അനുട്ടാ…..

ആ പോകാം.

പോകുവാണോ രണ്ടും. ഇവിടെ ഇത്രയൊക്കെ നടന്നിട്ടും ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല.

ആന്റി അങ്ങോട്ടെക്ക് വന്നു പറഞ്ഞു

അതിനു ഇവിടെ എന്തു നടന്നു എന്നാ അമ്മ പറയുന്നേ…..ഏതാണ്ട് നാലഞ്ചു ദിവസം അയതെ ഉള്ളു ഇവരുടെ ചുറ്റികളി തുടങ്ങിയിട്ട്

അതും പറഞ്ഞു അമലേട്ടൻ ആന്റിയുടെ തോളിൽ കൈ ഇട്ടു നിന്നു .

നാലഞ്ചു ദിവസം ഒന്നും വേണ്ട പ്രണയം തുടങ്ങാൻ കണ്ണടക്കുന്ന നേരം മതി.

ആമി മറ്റേതോ ലോകത്തിൽ എന്ന പോലെ നിന്നു പറഞ്ഞു.

ഓഹോ അങ്ങനെ ആണോ ആമി.ഇനി നിനക്കും ഇതു പോലെ എന്തേലും ചുറ്റി കളിയും ഉണ്ടോ.?

ഉണ്ടെങ്കിൽ……..

അതു അങ്ങു മറന്നേക്കൂ കേട്ടോ.  അതും പറഞ്ഞു അമല്ലെട്ടൻ ആമിയുടെ ചെവിയിൽ പിടുത്തം ഇട്ടു

അനു നമ്മുക്ക് പോകാം.  അവരുടെ അടികുടൽ നടക്കട്ടെ….

അതും പറഞ്ഞു ഞങ്ങൾ പുറത്തേക്കു നടന്നു.

കണ്ണു കൊണ്ടു മഹിയേട്ടനോട് യാത്ര പറഞ്ഞു

പപ്പ ……

എന്തായി മോനെ…..?

ഒന്നിങ്ങു വന്നേ പപ്പ……

മോൻ പറഞ്ഞോ എല്ലാം.

പറഞ്ഞു പപ്പ……പക്ഷേ ഞാൻ കരുതിയ പോലെ അല്ല. നല്ല മനസ്സ് ആണ് അയാൾക്കു….. മഹി കൈ വിടില്ല പപ്പ നമ്മുടെ അനുവിനെ…

അതു എനിക്കു ഉറപ്പുണ്ട് നല്ലതു പോലെ…..

അപ്പോഴേക്കും എന്റെ ഫോൺ ശബ്‌ദിച്ചു.

മോനെ കൃഷ്ണൻ. ( ആമിയുടെ അച്ഛൻ ) ആണ് വിളിക്കുന്നതു എന്താണെന്ന് നോക്കട്ടെ…..

ഹലോ എന്താ കൃഷ്ണാ……

ഞാൻ മഹിയുടെ വീട്ടുക്കാരോട് എല്ലാം സംസാരിച്ചു. അവരോടു അവൻ ഈ കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട് എന്നു പോലും.പിന്നെ അവന്റെ വലിയപപ്പക്ക് അനുവിനെ ഒന്നു കാണണം എന്ന്. അവർ എല്ലാവരും കൂടി മറ്റന്നാൾ അവിടെ വരും എന്ന് പറഞ്ഞു.

ഞാനും അങ്ങു വരും നമുക്ക് ഒരു ഉത്സവം ആക്കണം കേട്ടോ.

അതിനു ഒന്നും തിരുമാണിച്ചില്ലല്ലോ….?

അവരുടെ സംസാരം കേട്ടിട്ടു എനിക്കു തോന്നുന്നു ഇതു ഏകദേശം ഉറപ്പിച്ച മട്ടാണ്.

ശരിയാടാ ഞാൻ ഇത് ഒന്നു എല്ലാവരോടും പറയട്ടെ……ഞാൻ പിന്നെ വിളിക്കാം.

അതും പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്തു.

ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ എല്ലാവരും ഹാളിലെ സോഫയിൽ ഇരുപ്പുണ്ടായിരുന്നു.

ഞാൻ അവരോടു കാര്യം  എല്ലാം പറഞ്ഞു.

മോളുടെ മുഖത്തെ സന്തോഷം എന്റെ മനസ്സിനെ വല്ലാതെ കുത്തി നോവിച്ചു.

അരുന്ധതി പുറമെ സന്തോഷം അഭിനയിക്കുകയാണെന്നു അവളുടെ മുഖത്ത് നിന്നും വായിച്ചു എടുക്കാം

രുദ്രന്റെ മുഖത്തു എല്ലാം ശരി ആകും എന്നുള്ള പ്രതീക്ഷ നിഴലിച്ചു നിന്നു

എനിക്കു ആ വാർത്ത കേട്ടപ്പോൾ എന്തോ മനസ്സിനെ പിടിച്ചു നിറുത്താൻ കഴിയാത്ത സന്തോഷം ആയിരുന്നു.   എങ്ങനെയോ ഫുഡ് ഒക്കെ കഴിച്ചു റൂമിൽ കയറി കതകു അടച്ചു.

ഫോൺ എടുത്തു മഹിയേട്ടനെ വിളിച്ചു.

നമ്പർ കണ്ടപ്പോൾ ആളിനെ പിടികിട്ടിയെങ്കിലും ഞാൻ അറിയാത്ത പോലെ കാൾ എടുത്തു.

ഹലോ ആരാ ഇതു……?

ഞാൻ നിങ്ങളുടെ എട്ടാമത്തെ കാമുകി ആണ് എന്തേ…..

അതെയോ……ഞാൻ എത്ര നേരം ആയി നിന്റെ വിളിക്കു ആയി കത്തിയയ്ക്കുവാ. എന്താ വിളിക്കാൻ താമസിച്ചത്…..

എടാ പട്ടി…..

എന്താടി തെണ്ടി……..

തെണ്ടി എന്നോ…….

അപ്പോൾ എന്റെ അനു മോൾക്ക് എന്നെ പട്ടി എന്നു വിളിക്കാം അല്ലേ…..

ഞാൻ വിളിക്കും പോലെ ആണോ എന്നെ വിളിക്കുന്നതു…..

ഓ ഇനി അതിന്റെ പേരിൽ പിണങ്ങണ്ട.സോറി തിർന്നെ പ്രശ്നം. അല്ല എന്താ ഈ നേരത്തു ഒരു വിളി.

അല്ലാതെ വിളിക്കാൻ എന്റെ കൈയിൽ നമ്പർ ഒന്നും ഇല്ലായിരുന്നല്ലോ.

ഇപ്പോൾ വിളിച്ചതു എന്താ……

അതേ രുദ്ധരേട്ടൻ എന്താ പറഞ്ഞതു……?

ഏയ്‌ എന്തു പറയാൻ ഒന്നും പറഞ്ഞില്ല.

പിന്നെ നിങ്ങൾ എന്താ ഭാര്യഭർത്താക്കന്മാർ ആണോ മുഖത്തോടു മുഖം നോക്കി ഇരിക്കാൻ പോയതാണോ ആ മുട്ടകുന്നിൽ.

പറ എനിക്കു അറിയണം എന്താ പറഞ്ഞത് എന്നു…..

അതു എന്റെ പൊന്നു പെങ്ങളെ ഞങ്ങൾ വിശ്വസിച്ചു തരുവാണ് പൊന്നു പോലെ നോക്കണം .കാണുന്നത് പോലെ അല്ല അവൾ പാവം ആണ്. ഇതു വരെ ഞങ്ങൾ ആരും അവളെ വേദനിപ്പിച്ചട്ടില്ല. മഹിയും അതു പോലെ ആകണം.  എന്നൊക്കെ പറഞ്ഞു.

എന്നിട്ടു.

എന്നിട്ടു എന്താവാൻ ഞാൻ പെട്ടു പോയില്ലേ ഇനി ഊരി പോകാൻ പറ്റില്ലല്ലോ.

ഒ അങ്ങനെ ആണോ എന്നാൽ പൊയ്ക്കോ പോ. ഞാൻ പോകുവാ ബൈ.

ഞാൻ ഫോൺ കട്ടു ചെയിതു വച്ചപ്പോഴേ msg വന്നു സോറി പറഞ്ഞു. ഞാൻ റീപ്ലേ കൊടുക്കാൻ പോയില്ല.

പിന്നെ ഒരു ദിവസം എങ്ങനെയോ തള്ളി നീക്കി……  വീട്ടിൽ ചെറിയ ഒരുക്കങ്ങൾ ഒക്കെ ചെയിതു.എന്തിലും മുന്നിട്ടു രുദ്ധരേട്ടൻ ഉണ്ടായിരുന്നു

മഹിയേട്ടന്റെ ഫാമിലി എല്ലാം ആമിയുടെ വീട്ടിൽ ഉണ്ട്.  ഇപ്പോൾ അവർ ഇങ്ങോട്ടു വരും. എന്നെ റൂമിൽ തന്നെ ഇരുത്തിയെക്കുവാണ് അവർ വരുമ്പോൾ താഴെ ചെന്നാൽ മതി എന്നു

അമ്മ വാങ്ങിയ ഇളം പച്ച നിറത്തിലെ ചുരിദാർ ആണ് ഞാൻ ഇട്ടതു….

കുറച്ചു കഴിഞ്ഞു ആമി മുറിയിലേക്ക് വന്നു.

കല്ല്യാണ പെണ്ണ് എന്തു പറയുന്നു…….?കിനാവ് കാണുവാണോ….

ഒന്നു പൊടി കളിയാക്കാതെ……

വാ താഴേക്കു നിന്നെ വിളിക്കുന്നു….

മഹിയേട്ടൻ ഉണ്ടോ….?

എല്ലാ ഏട്ടനും ഉണ്ട് നീ ഇപ്പോൾ വാ…..

ഞാൻ താഴേക്കു ചെന്നു….

എല്ലാവരും കാപ്പി കുടിക്കുവാണ്.

എന്നെ കണ്ടപ്പോഴേ മഹിയേട്ടന്റെ അമ്മയുടെ കണ്ണുകൾ വിടർന്നു. അച്ഛൻ എനിക്കു ആയി ഒരു ചിരി സമ്മാനിച്ചു

രുദേട്ടനും അമലേട്ടനും മാറി നിന്നു എന്നെ കളിയാക്കുന്നുണ്ട്. ഇവരുണ്ടായി പോയി അല്ലായിരുന്നേൽ

ഞാൻ മഹിയുടെ അമ്മ ആണ് മോളേ. പേര് രാധിക.    ഇതു അച്ഛൻ രാഘവൻ നായർ…..ഇതു മഹിയുടെ വലിയപപ്പ ഉത്തമൻ. ഇതു ഏട്ടന്റെ ഭാര്യ വത്സല….

ഞാൻ എല്ലാവർക്കും ഇരു ചിരി അങ്ങു കൊടുത്തു

മഹിയേട്ടന്റെ വലിയപപ്പ അതായത് ഉത്തമൻ അങ്കിൾ ഇടക്ക് കയറി പറഞ്ഞു. എന്റെ ഒരു കൂട്ടുകാരൻ വരാൻ ഉണ്ട്.ഇപ്പോൾ എത്തും അവൻ എന്നിട്ടു നമ്മുക്ക് ബാക്കി തിരുമാനിക്കാം. കുട്ടികൾ തമ്മിൽ ഇഷ്ടത്തിൽ ആണെങ്കിൽ അതു അങ്ങു നടത്തി കൊടുക്കാം എന്താ അങ്ങനെ അല്ലേ….

ഇവിടെ ഞങ്ങൾക്കു മോളുടെ ഇഷ്ടം ആണ് വലുത്. അവളുടെ സന്തോഷം ആണ് ഞങ്ങൾക്കു വേണ്ടത്…..

പപ്പ മറുപടി ആയി പറഞ്ഞു.

അപ്പോഴേക്കും മുറ്റത്തു ഒരു കാർ വന്നു നിന്നു……

ഉത്തമൻ അങ്കിൾ എഴുന്നേറ്റു പുറത്തേക്കു നടന്നു

കുറച്ചു കഴിഞ്ഞു ഒരു പത്തുആറുപത്തിയഞ്ച് വയസിനു മുകളിൽ പ്രായം ഉള്ള ഒരു വ്യക്തിയും ആയി അങ്കിൾ കയറി വന്നു

ഇതു വിക്രമൻ നായർ എന്റെ ഉറ്റ സുഹൃത്ത്

അയാളെ കണ്ടപ്പോഴേ പപ്പയുടെയും മമ്മിയുടെയും രുദ്ധരേട്ടന്റെയും മുഖത്തെ ഭാവം ആകെ മാറി.

ഇരുന്ന ഇടത്തിൽ നിന്നും പപ്പ പയ്യേ എഴുന്നേറ്റു.മമ്മി എന്തോ കണ്ടു പിടിച്ച പോലെ….

വിക്രമ ദാ ഇതാ പെണ്കുട്ടി.ഇതു കുട്ടിയുടെ അച്ഛൻ ആണ്.ഇതു അമ്മ ഇതു ആങ്ങള…..

ഓ….. അതു പറയുമ്പോൾ അയാളിൽ ഒരു പുച്ഛം നിറഞ്ഞിരുന്നു. കണ്ണുകൾ ചുമന്നിരുന്നു.

എല്ലാം അനേഷിചിട്ടാണോ. വിവാഹം ഉറപ്പിക്കാൻ  നീ തീരുമാനിച്ചത് ഉത്തമാ

അതേ എന്താ നീ അങ്ങനെ ചോദിച്ചത്….

നീ വളർത്തിയ നിന്റെ വളർത്തുപുത്രന് ഈ അനാഥാ പെണ്ണിനെയെ കിട്ടിയുള്ളോ ഉത്തമാ

അനാഥാ പെണ്ണോ….?

അതേ ഇവൾ അനാഥാ ആണ്.

അയാളുടെ വാക്കുകൾ ശരം പോലെ എന്റെ ചെവിയിൽ തുളച്ചു കയറി…..

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!