Skip to content

ഇളം തെന്നൽ പോലെ – 15

ilam thennal pole

ഇരുന്നിടത്തിൽ നിന്നും എല്ലാവരും പയ്യേ എഴുന്നേറ്റു. എല്ലാവരുടെയും കണ്ണുകൾ എന്റെ മുഖത്തു തന്നെ.

അനാഥയോ……….?

ഉത്തമൻ അങ്കിൾ വീണ്ടും ആവർത്തിച്ചു ചോദിച്ചു.

അതേ ഇവൾ അനാഥായാണ്.

അരുന്ധത്തിക്കും വാസുദേവനും ഉണ്ടായത്  അല്ല ഈ പെണ്ണ്.

അതു നിനക്കു എങ്ങനെ അറിയാം വിക്രമാ. അതൊക്കെ അറിയാം.ഈ പറഞ്ഞതു ശരി ആണോ എന്ന് നീ ചോദിക്കു ഇവരോട്.ആരോ പിഴച്ചു പെറ്റ ഈ പെണ്ണിനെ നിന്റെ വളർത്തുമകന്റെ തലയിൽ കെട്ടി വെക്കാൻ നോക്കിയത് എന്തിനാണ് എന്നു ചോദിക്കു.

രാഘവൻനായർ നേരെ എന്റെയും അരുന്ധത്തിയുടെയും അടുത്തേക്ക് നടന്നു വന്നു.

സത്യം ആണോ ഞാൻ ഈ കേട്ടത്. പറ ഇപ്പോൾ അറിയണം ഞങ്ങൾക്ക് പറ വാസുദേവാ.

എങ്ങനെയാ ഈശ്വരാ ഞാൻ എന്റെ മോളേ നിർത്തികൊണ്ടു  അവൾ അനാഥാ ആണ് എന്ന് പറയുക.ഞാൻ മനസ് ഉരുകി  ദൈവത്തോട് ചോദിച്ചു

മഹിയേട്ടന്റെ അച്ഛന്റെ മുന്നിൽ എന്റെ പപ്പ തല താഴ്ത്തി നിന്നു.

അമല്ലെട്ടന്റെയും ആമിയുടെയും രാഗിനിയന്റിയുടെയും മുഖത്തെ ഭാവം എന്താണ് എന്ന് എനിക്ക് അറിയാൻ കഴിഞ്ഞില്ല.   എന്നാൽ മഹിയേട്ടന്റെ മുഖത്തു ഒരു ചെറുചിരിയാണ് ഞാൻ കണ്ടേ. അതും എന്നെ നോക്കി നിന്നു

എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഞാൻ ദയനീയമായി രുദ്ധരേട്ടനെ നോക്കി. ആ കണ്ണുകളും നിറഞ്ഞു  കവിയാറായി നിൽക്കുന്നു.

എന്താ വാസുദേവന്റെ നാവിറങ്ങി പോയോ.ഞാൻ ചോദിച്ചതിന് മറുപടി താ.

അവൻ പറയില്ല രാഘവാ….. നീ അവളോട്‌ ചോദിക്കു.ഇവൾ അവളുടെ ഉദരത്തിൽ ജന്മം കൊണ്ടതാണോ എന്നു.

അതു കേട്ടതോടെ മമ്മി ഒരു എങ്ങി കരച്ചിലോടെ മുറിയിലേക്ക് ഓടി.  മമ്മിയുടെ പുറകെ രാഗിണിയന്റിയും ഓടി പോയി.

അവൾ പറയില്ല. എനിക്കു അറിയാം.ഈ ഇവളെ ഏതോ ഒരു വേശി പിഴച്ചു പെറ്റ സന്തതി ആണ്.

മതി നിറുത്തു……….

ഒരു ഗർജനം ആയിരുന്നു അതു.

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. എന്റെ രുദ്ധരേട്ടൻ……

ഇനി എന്റെ പെങ്ങളെ കുറിച്ചു മോശം ആയി ഒരു വാക്ക് നിങ്ങൾ പറഞ്ഞാൽ.

പറഞ്ഞാൽ നീ എന്തു ചെയ്യും.നീ ഒന്നും ചെയില്ലടാ പിറചെറുക്ക.

വിക്രമൻ അങ്കിൾ ആയിരുന്നു അത്.

വല്യച്ഛ ഇനി ഒരു അക്ഷരം പോലും ഇവിടെ നിന്നു എന്റെ പെങ്ങളെ പറയരുത്. 

വല്യച്ഛനോ……..? ആരു ഞാനോ….? ഏതു വകയിൽ…..?

എല്ലാവരും രുദ്ധരേട്ടന്റെ വല്യച്ഛൻ വിളി കേട്ടു ഒന്നുകൂടെ ഞെട്ടി നിൽകുവാണ്.

അച്ഛന്റെ ജേഷ്ഠനെ വല്യച്ഛൻ എന്നു അല്ലാതെ ആളിയാ എന്നു വിളിക്കാൻ പറ്റുമോ

ഡാ…….

ശു………ശബ്ദിക്കരുത്. ഇതു നിങ്ങളുടെ ആ പഴയ തറവാടോ…?ഞങ്ങൾ നിങ്ങളുടെ ആജ്ഞ കേട്ടു നിൽക്കുന്ന ഭിരുക്കളും അല്ല ഇപ്പോൾ.

ഞങ്ങളുടെ ചെറുക്കനെ കറക്കി എടുത്തിട്ടു നിങ്ങൾ വലിയ മാന്യൻന്മാർ ആണെന്ന് പറയല്ലേടാ ചെക്കാ.

ഇതൊക്കെ കേട്ടിട്ടു നിന്നു ഒരു മെഴുകുതിരി പോലെ ഉരുക്കാനെ എനിക്കു കഴിഞ്ഞുള്ളു.

തറയിൽ വീണു പോകാതെ ഇരിക്കാൻ ആയി ആമി എന്നെ താങ്ങി നിൽകുവാണ്.

കറക്കി എടുത്തെന്നോ….?  എന്റെ പെങ്ങൾ മഹിയെ സ്നേഹിച്ചത് തെറ്റാണെങ്കിൽ മഹിയും അവളെ സ്നേഹിച്ചു.അതു തെറ്റു അല്ലേ നിങ്ങളുടെ ആരുടെയും കണ്ണിൽ.

മതിയേട്ടാ… ഇനി ഒരു വാക്ക് തർക്കം ഒന്നും വേണ്ടാ. നമ്മുക്ക് പോകാം വാ…

മഹിയേട്ടന്റെ അമ്മ രാധിക വന്നു ഉത്തമൻ അങ്കിളിനോട് പറഞ്ഞു.

നീ അവിടെ നിൽക്കടി അവൻ പറഞ്ഞതു കേട്ടില്ലേ….നമ്മുടെ മോൻ ഇവന്റെ ആ പിഴച്ചു പെറ്റ പെങ്ങളെ സ്നേഹിച്ചു എന്നു. അല്ലെങ്കിൽ തന്നെ ആണുങ്ങൾ കൈയും കണ്ണും കാണിച്ചപ്പോൾ ഇവൾ അവളുടെ തള്ള യുടെ തനി നിറം കാണിച്ചു. സത്യം എന്തു എന്നു അറിയാതെ എന്റെ മഹി മോൻ പെട്ടു പോയത് അല്ലെ.

വലിയ പപ്പ മതി പറഞ്ഞതു ഒന്നു നിറുത്തു. കേട്ടു നിൽക്കുന്നതിനു ഒരു പരുത്തി ഉണ്ട്.

ഓ എന്റെ മുഖത്ത് നോക്കാൻ ധൈര്യം ഇല്ലാത്ത നീ ഇപ്പോൾ അതും പഠിച്ചു അല്ലേ…..

വലിയപപ്പ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു അല്ല പറഞ്ഞതു…..

സത്യം മറച്ചു വച്ചു നിന്നെ ചതിച്ച  ഇവരോട് ആണോ നിനക്കു ഇപ്പോൾ കുറു കൂടുതൽ.

വലിയപപ്പ ഇനി അത് പറയരുത്. കാരണം എനിക്കു ഇതു മുൻപേ അറിയാമായിരുന്നു. എന്നോട് രുദ്രൻ എല്ലാം തന്നെ പറഞ്ഞിരുന്നു.എല്ലാം അറിഞ്ഞപ്പോൾ ഞാൻ ഇവളെ കൂടുതൽ സ്നേഹിച്ചതെ ഉള്ളു.

മഹിയേട്ടൻ പറഞ്ഞത് കൂടെ കേട്ടപ്പോൾ എന്റെ എങ്ങല്ലാടി എല്ലാവരും കേട്ടു….

പപ്പ …….പപ്പ തന്നെ പറഞ്ഞട്ടില്ലേ ആർക്ക് കൊടുത്ത വാക്കും തെറ്റികരുത് എന്നു. അതും സ്ത്രീകൾക്ക് കൊടുത്ത വാക്ക്….അവരുടെ ശാപം ഏഴു തലമുറ നീണ്ടു നിൽക്കും എന്നു. ഞാൻ ചതിക്കില്ല പപ്പ എന്തു പ്രശ്നം വന്നാലും ഇവളെ ഞാൻ കൈ വിടില്ല.

ഞാൻ അനുന്റെ അടുത്തേക്ക് നടന്നു.

ശിരസ്സു താഴ്ത്തി നിൽക്കുന്ന അവളുടെ കൈകൾ പിടിച്ചു ഞാൻ വാക്ക് കൊടുത്തു.

ആരു എന്തു പറഞ്ഞാലും നീ എന്റെ  ആണ്.നിന്നെ വിട്ടു പോകില്ല ഞാൻ. അങ്ങനെ നിന്നിൽ നിന്നും എന്നെ പിരിക്കാൻ മരണത്തിനു മാത്രമേ കഴിയൂ…..

അതു കെട്ടിട്ടാകാം അനുന്റെ അച്ഛന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയത്.

ഇനി എന്തു കാണാൻ ആണ് ഇവിടെ എല്ലാവരും നിൽക്കുന്നത്. വാ പോകാം.

അതും പറഞ്ഞു വലിയപപ്പ പുറത്തേക്കു നടന്നു. വലിയപപ്പയുടെ പുറകെ വാലു പോലെ മറ്റുള്ളവർ പുറത്തേക്കു പോയി.   അമ്മയുടെ തിരിഞ്ഞു ഉള്ള  നോട്ടം എന്നെ തെല്ലു ഒന്നു നോവിച്ചു

പപ്പ………..

പപ്പയുടെ ആ നോട്ടം എന്റെ ചങ്ക് തകർത്തു.

മോളു കേട്ടോതൊക്കെ വെറും കെട്ടുകഥ ആണ് അനുട്ടാ..അയാൾ വേറെ  ആരോ ആണെന്ന് കരുതി പറഞ്ഞതാ.ചിലരു കള്ളം മാത്രമേ പറയു മോളേ.

ആയിരിക്കാം എന്നാൽ ഇപ്പോൾ പപ്പ ആണ്  കള്ളം പറയുന്നത്.

അല്ല മോളേ പപ്പ എന്തിനാ കള്ളം പറയുന്നേ.

എല്ലാവരും പപ്പയെ ഒരു കുറ്റവാളിയെ പോലെ നിറുത്തി ചോദ്യം ചെയ്തപ്പോൾ ഒരു അക്ഷരം മിണ്ടാതെ തലതാഴ്ത്തി നിന്നതെ ഉള്ളു.അപ്പോൾ എന്തേലും ഒരു അക്ഷരം പപ്പ വാ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ പപ്പ പറയുന്നത് വിശ്വസിക്കുമായിരുന്നു എന്നാൽ ഇനി അത് ഇല്ല പപ്പ.

സത്യം എല്ലാം അറിയണം ഇനി എനിക്കു.അറിഞ്ഞേ പറ്റു.

എന്താ നിനക്കു അറിയേണ്ടേ. ഞാൻ പറഞ്ഞു തരാം.

അതും പറഞ്ഞു അരുന്ധതി സ്റ്റേയർ ഇറങ്ങി താഴേക്കു വന്നു.കൂടെ രാഗിനിയന്റി യും

നീ കെട്ടതോകെ സത്യം ആണ്. നിനക്കു ജന്മം തന്നത് ഞാൻ അല്ല.

%&&%%$$^&*&^%$#@@#$$^&

ഇനി നമ്മുക്ക് കുറച്ചു പുറകില്ലെക്കു ഒരു യാത്ര പോയല്ലോ…?   ഞാൻ പോകാൻ പോവുകവാണ്.വരുന്നവർ വണ്ടിയിൽ കയറി ഇരിക്കുക.പിന്നീട് സീറ്റ് കിട്ടില്ല എന്നു പറയരുത്

$^%#$^&&&%$###$%^7*&&^^%%

നിന്റെ പപ്പ പറയാറുള്ളത് പോലെ ഒരു വലിയ നാലുകെട്ട് തറവാട് ആണ് പപ്പയുടെ വീട്.

പപ്പയെ കൂടാതെ ആറു പേരുകൂടി ഉണ്ട് മക്കൾ ആയിട്ടു.ഇപ്പോൾ വന്ന വിക്രമൻനായർ ആണ് മുത്ത മകൻ പിന്നീട് ഉള്ളത് ആഞ്ചു പെണുങ്ങൾ ആണ്.വയറൊഴി പിള്ളയാണ് നിന്റെ പപ്പ.

എല്ലാവരും ഒരു കുട്ടു കുടുംബം ആയി ആണ് കഴിഞ്ഞതു.

എന്നെ വിവാഹം ചെയ്തു കൊണ്ട് വന്നതും അങ്ങോട്ടു ആണ്.ഒരു കുതിരയെ എടുക്കാൻ ഉള്ള ആളു ഉണ്ട് അവിടെ. എന്നാൽ സ്ത്രീകളിൽ ജോലി എനിക്കു മാത്രം ആയിരുന്നു. അതിൽ എതിർപ്പ് പ്രകടിപ്പിച്ചതും. ഇപ്പോൾ വന്ന ആ മനുഷ്യൻ ആണ്.

നിന്റെ അച്ഛച്ഛനു നിന്റെ പപ്പ കഴിഞ്ഞേ ബാക്കി ആരും. ഉണ്ടായിരുന്നുള്ളു. ഞാൻ വന്നപ്പോൾ നിന്റെ അച്ഛമാക്ക് ഞാൻ ആയി എല്ലാം

രുദ്രൻ ജനിച്ചു കഴിഞ്ഞപ്പോൾ പിന്നെ അവനോടു ആയി നിന്റെ അച്ഛച്ഛനു സ്നേഹം.അതു ആർക്കും അധികം ദഹിച്ചില്ല.

പപ്പയെയും അമ്മയെയും നഷ്ടം ആയ എനിക്കു നിന്റെ അച്ഛമ്മയും അച്ഛച്ഛനു  സ്നേഹം വാരി കോരി തന്നു.

അങ്ങനെ ഇരിക്കുമ്പോൾ ആണ്. എന്നെ കാണാൻ ആയിട്ടു ഒരു 18 വയസ്സ് പോലും പ്രായം ഇല്ലാത്ത ഒരു പെണ്ണ്കുട്ടി ഹോസ്പിറ്റലിൽ വരുന്നത്.

അവൾ  അഞ്ചുമാസം ഗർഭിണിയായിരുന്നു . ആദ്യം എനിക്കു അവളോട്‌ വെറുപ്പാണ്

തോന്നിയത്.പിന്നീട് കഥകൾ കേട്ടപ്പോൾ വെറുപ്പ് സഹധാപമായി മാറി. അമ്മ ഇല്ലാത്ത അവളേ സ്വന്തം കൊച്ചച്ഛൻ ആണ് ഈ നിലയിൽ എത്തിച്ചത് എന്നു കേട്ടപ്പോൾ എനിക്കു അതു സഹിച്ചില്ല.പോകാൻ ഒരു ഇടം ഇല്ലാതിരുന്ന അവളേ വലിയ ഒരു റിസ്ക്ക് എടുത്തു നിന്റെ പപ്പയുടെ അനുവാദത്തോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. അവളുടെ ബോഡി വളരെ ഏറെ വീക് ആയിരുന്നു. അവളുടെ നാടോ വീടോ ഒന്നും അവൾ പറഞ്ഞിരുന്നില്ല

അബോർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയും കാരണം അവൾക്കു അഞ്ചുമാസം കഴിഞ്ഞതു കൊണ്ടു.

നിന്റെ പപ്പയും ഇടക്കു അവളെ കാണാൻ കൈയിൽ കുറെ പഴങ്ങളും ആയി വരാറുണ്ടായിരുന്നു.

അങ്ങനെ കാത്തിരുന്ന ദിവസം വന്നു എത്തി.

അവൾക്കു സുഖപ്രസവത്തിനു ആയിരുന്നു ചാൻസ്. 

എന്നാൽ അവളുടെ ബോഡി വളരെ വീക് ആയതു കൊണ്ട് ഏറെ റിസ്ക്ക്  എടുത്തു ഞാൻ അവളെ സിസ്സേറിൻ ചെയ്യാൻ തീരുമാനിച്ചു.

ഓപ്പറേഷൻ തീയറ്ററിൽ കയറ്റുമ്പോൾ അവൾ ഒന്നേ പറഞ്ഞുള്ളു. എനിക്കു എന്തെങ്കിലും സംഭവിച്ചാൽ എന്റെ കുഞ്ഞിന് എന്റെ ഗതി വരലും എന്നു.

നിന്നെ ജീവനോട് ഞാൻ പുറത്തു എടുത്തു കഴിഞ്ഞപ്പോൾ ആണ് പെട്ടെന്ന് അവൾക്കു ഒരു ബ്ലീഡിങ് ഉണ്ടായത്.

എന്നെ കൊണ്ടു കഴിയും വിധം ഞാൻ ശ്രമിച്ചു എന്നാൽ അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അവളുടെ കണ്ടിഷൻ വളരെ മോശം ആയിരുന്നു എന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ടും.മറ്റുബന്ധുകൾ ഇല്ലാഞ്ഞത് കൊണ്ടും വലിയ പ്രോബ്ലെം ഇല്ലാതെ എല്ലാം അവസാനിപ്പിച്ചു.

അവളുടെ അടക്കം കഴിഞ്ഞു.

എല്ലാവരുടെയും ചോദ്യചിഹ്നം നീ ആയിരുന്നു.

എന്നാൽ നിന്റെ പപ്പ നിന്നെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

തറവാട്ടിൽ വന്നപ്പോൾ നിന്റെ അച്ഛച്ഛനും അച്ഛമ്മയും ഒഴികെ ബാക്കി എല്ലാവർക്കും എതിർപ്പ് ആയിരുന്നു.

എന്നിട്ടും ഞങ്ങൾ അവിടെ ഒരു  മാസം താമസിച്ചു എല്ലാരുടെയും എതിർപ്പിനെ മറികടന്നു.

നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യും എന്ന് പേടിച്ചു രുദ്രൻ സ്കൂളിൽ പോകാതെ നിനക്കു കാവൽ ഇരിക്കും. അന്ന്‌ അവനു 12 വയസുണ്ട്

ഞങ്ങളെ അവിടെ നിന്നും ഇറക്കാൻ ഉള്ള നിന്റെ വല്യച്ഛന്റെ എല്ല പ്ലാനുകൾ പോളിഞ്ഞു പോയി.  അവസാനം നീ അവിടെ ഉണ്ടെങ്കിൽ അവിടെ ആരും നിൽക്കില്ല എന്ന തീരുമാനത്തിൽ അവർ എത്തി.

അങ്ങനെ ആണ് ഞങ്ങൾ ആ തറവാട് വിട്ടു ഇങ്ങോട്ടക്കു ചേക്കേറിയത്.

ഞാൻ പെറ്റില്ലേലും നീ എന്റെ  പൊന്നുമോള് തന്നെയാ…..

അതും പറഞ്ഞു മമ്മി എന്നെ മാറോടു ചേർത്തു പിടിച്ചു

അവിടെ ഉള്ളവരുടെ കണ്ണുകളിൽ നനവ് പടരുന്നത് ഞാൻ കണ്ടു.

ഒരു വാക്ക് എങ്കിലും രുദ്ധരേട്ടനും പറയാമായിരുന്നു.

എന്റെ പെങ്ങൾ ആയ നീ എന്റെ അനുജത്തി അല്ല എന്ന് എങ്ങനെ ആടി കൊപ്പേ  പറയുന്നേ.ഇനി ആരു എന്തു പറഞ്ഞാലും നീ എന്റെ പൊന്നു പെങ്ങൾ തന്നെയാ.

നീ എന്തിനാ പിന്നെ കണ്ണു നിറക്കുന്നത്.

മഹി നിനക്കു എന്റെ പൊന്നു പെങ്ങളെ നിന്റെ ജീവിതം തകർക്കാൻ ആയി കൂടെ കുട്ടാൻ സമ്മതമാണോ.

അതു കേട്ടപ്പോഴേ രുദ്രന്റെ നെഞ്ചിൽ അനുന്റെ വിരലിലേ നഖം അമർന്നു കയറി.

ആ പയ്യെ വേദനികുന്നടി

മഹി ഉത്തരം പറഞ്ഞില്ല.

എനിക്കു ഒരു ആയിരം വട്ടം സമ്മതം.പിന്നെ പപ്പയെയും അമ്മയെയും വലിയ പപ്പയെയും കൊണ്ടു ഞാൻ സമ്മതിപ്പിച്ചോളാം.അവരുടെ സമ്മതത്തോടെ നമ്മൾ ഒന്നാകും പോരെ.

ഞാനും എന്റെ അനുട്ടാനും പുറത്തു പോയി ഒന്നു അടിച്ചു പൊളിക്കാൻ പോകുവാ. നിങ്ങളു വരുന്നോ.

പറഞ്ഞു തീരും മുന്നേ മഹിയേട്ടനും അമല്ലേട്ടനും ആമിയും കാറിൽ  സ്ഥലം പിടിച്ചിരുന്നു.

എന്നെ സന്തോഷിപ്പിക്കാൻ ആണ് എന്റെ രുദ്ധരേട്ടൻ സങ്കടം ഉള്ളിൽ ഒതുക്കി ഇങ്ങനെ ഒക്കെ.മനസിൽ ആഴ്ന്നിറങ്ങിയ മുറിവ് പെട്ടെന്ന് പോകില്ല എന്നു  ആർക്കാണ് അറിയാൻ വയ്യാത്തത്.എന്റെ ഓർമകളെ തള്ളി മാറ്റി രുദ്ധരേട്ടൻ കാർ സ്റ്റാർട്ട് ചെയ്തു.

പപ്പയും അമ്മയും നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!