രുദ്ധരേട്ടൻ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു.
സാധാരണ ബീച്ചിൽ വന്നാൽ. ചരട് പൊട്ടിയ പട്ടം പോലെ ഞാൻ ഇങ്ങനെ പാറി പറന്നു നടക്കുന്നതാണ് പതിവ്.എന്നാൽ ഇന്നു എന്റെ കാലുകൾക്ക് ചലനം അറ്റത്തു പൊലെ ഒരു തോന്നൽ
അനുട്ടാ വാ….. ഇങ്ങോട്ടു
കടലിൽ ഇറങ്ങി നിന്നു രുദ്ധരേട്ടൻ എന്നെ വിളിച്ചു
ഇല്ല എന്ന രീതിയിൽ ഞാൻ തല ആട്ടി കാണിച്ചു.
ഓഹോ അത്ര ജാഡ ആണോ ഇപ്പോൾ ശരി ആക്കി തരാം
രുദ്ധരേട്ടനും മഹിയേട്ടനും എന്നെ പൊക്കി എടുത്തു കടലിൽ ഇട്ടു. അതിനു ഒപ്പം അമല്ലേട്ടനും ആമിയും.
എല്ലാവരും എന്റെ സന്തോഷം ആഗ്രഹിച്ചാണ് ഇങ്ങനെ ഒക്കെ എന്നു എനിക്കു അറിയാം.
പുറമെ ചിരിക്കുമ്പോഴും എന്റെ മനസിൽ സങ്കടത്തിന്റെ വേലിയേറ്റം ആയിരുന്നു.
ഒരു അനാഥാ പെണ്ണിനെ ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ ഇവർക്കു കഴിയുമോ.?
എന്നു ഞാൻ എന്നോട് തന്നെ പല ആവർത്തി ചോദിച്ചു.
രാഘവൻ നായരും കുടുംബ വും ഒരു 3സ്റ്റാർ ഹോട്ടലിൽ ( skyland ൽ ) റൂം എടുത്തു
എല്ലാവരുടെയും മുഖത്തും ഒരു സങ്കടം നിഴലിച്ചു കണ്ടു.എന്നാൽ വിക്രമൻനായരുടെ മുഖത്തു ഒരു വിജയത്തിന്റെ ചിരി ആയിരുന്നു ഉണ്ടായിരുന്നത്.
ഇത്രയൊക്കെ പാരമ്പര്യം ഉള്ള തറവാട്ടിൽ ഒരു അനാഥാ പെണ്ണിന് വന്നു കയറാൻ എന്താണ് യോഗ്യത ഉള്ളത്.
എന്നു പറഞ്ഞു വിക്രമൻനായർ തുടക്കം ഇട്ടു
ഞാൻ നോക്കിയിട്ട് ഉത്തമാ….നിങ്ങളുടെ മഹിക്കു ഇതിലും നല്ല ഒരു ബന്ധം കിട്ടും. വേറെ ഒരു വിവാഹം നോക്കുന്നത് അല്ലേ നല്ലതു. ആർക്കോ ഉണ്ടായ ഈ പെണ്ണിനെ തന്നെ വേണോ നിങ്ങൾക്ക്.
അതു മഹിക്കു ആ കുട്ടിയെ തന്നെ മതി എന്നു അല്ലെ പറഞ്ഞതു. വലിയ വാശികാരൻ ആണ് അവൻ.
അതും പറഞ്ഞു രാധിക രാഘവൻനായരെ നോക്കി
അതു അവൻ അവന്റെ പ്രായത്തിന്റെ ചോരത്തിളപ്പിൽ
പറയുന്നത് അല്ലെ രാധികേ……
വിക്രമൻനായർ ഇടക്ക് കയറി പറഞ്ഞു.
എനിക്കു ഒന്നും അറിയില്ല എന്നാൽ എന്റെ മോനു സങ്കടം ആകുന്ന ഒരു തീരുമാനവും രാഘവേട്ടാ നിങ്ങൾ എടുക്കരുത് അത്രയേ ഉള്ളു.
ഉത്തമേട്ടാ…. നമ്മൾ ഇന്ന് തന്നെ തിരികെ പോക്കുവല്ലേ …
രാഘവൻ നായർ ചോദിച്ചു.
ഉച്ച തിരിഞ്ഞു നമ്മുക്ക് അങ്ങു ഇറങ്ങാം എന്താ അതു പോരെ…
മതി മതി അതു മതി.രുക്മിണിയെയും മോഹനനെയും ഒന്നു വിളിച്ചു പറയണ്ടേ ഏട്ടാ……
എന്തിനു അതിന്റെ ആവശ്യം ഉണ്ടോ ഉത്തമാ…….അവരൊക്കെ ഇപ്പോൾ മറ്റവരുടെ കൂടെ അല്ലേ
അതു പറഞ്ഞു വിക്രമൻ നായരു ഉത്തമനെ നോക്കി.
വേണ്ടാ രാഘവാ വിക്രമൻ പറഞ്ഞതാ ശരി
എന്നാൽ നിങ്ങൾ പോകാൻ നോക്കു. ഞാനും ഇറങ്ങുവാ
അതും പറഞ്ഞു വിക്രമൻ നായർ പുറത്തേക്കു ഇറങ്ങി വാതിൽ അടച്ചു.
രാഘവേട്ടാ ഇനി ചിലപ്പോൾ ഇയാൾ ആണ് ഇതിന്റെ ഇടക്ക് നിന്നു കളിക്കുന്നതെങ്കിലോ.
വിക്രമൻ ഒരിക്കലും എന്നോട് അങ്ങനെ ചെയ്യില്ല രാധിക്കെ…
ഉത്തമൻനായർ മറുപടി പറഞ്ഞു.
എന്നാൽ നിങ്ങൾ പോകാൻ നോക്കു. ഞാനും ഇറങ്ങുവാ
അതും പറഞ്ഞു വിക്രമൻ നായർ പുറത്തേക്കു ഇറങ്ങി വാതിൽ അടച്ചു.
രാഘവേട്ടാ ഇനി ചിലപ്പോൾ ഇയാൾ ആണ് ഇതിന്റെ ഇടക്ക് നിന്നു കളിക്കുന്നതെങ്കിലോ.
വിക്രമൻ ഒരിക്കലും എന്നോട് അങ്ങനെ ചെയ്യില്ല രാധിക്കെ…
ഉത്തമൻനായർ മറുപടി പറഞ്ഞു.
അയാളുടെ പെരുമാറ്റവും സംസാരവും കണ്ടിട്ടു കേട്ടിട്ടും എനിക്കു അങ്ങനെ തോന്നി…
അതൊക്കെ വെറൂം തോന്നൽ ആയി ഇരുന്നാൽ മതി. അവൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്.
കാറിൽ കയറി ഡ്രൈവ് ചെയ്യുമ്പോഴും എല്ലാം ശരി ആയി എന്നു ഉള്ള സന്തോഷം വിക്രമൻ നായരുടെ മുഖത്തു ഉണ്ടായിരുന്നു
അയാളുടെ വണ്ടി നേരെ ചെന്നു നിന്നതു വാസുദേവന്റെ വീടിന്റെ മുന്നിൽ ആയിരുന്നു.
കാറിൽ നിന്നും ഇറങ്ങി അയാൾ വീടിനു അകത്തേക്ക് നടന്നു.
ഇപ്പോൾ എങ്ങനെഉണ്ടാടാ. നിന്റെ എല്ലാ സ്വപ്നവും ഞാൻ തകർത്തു അറിഞ്ഞില്ലേ.
വിക്രമൻ നായരുടെ ആ പറച്ചിലു കേട്ടാണ് ഞാനും അരുന്ധത്തിയും ഓർമയിൽ നിന്നും ഞെട്ടി എഴുന്നേറ്റത്.
മഹാ പാപി ആണ് നിങ്ങൾ.
അതേടാ മഹാ പാപി ആണ്.അതിനു എന്താ
അന്ന് നീ ആ പിഴച്ചു പെറ്റത്തിനെയും കൊണ്ടു നീ അന്ന് തറവാട്ടിൽ വന്നപ്പോൾ ഞാൻ നിന്നോട് പറഞ്ഞതാ. അതിനെ നമ്മുക്ക് വേണ്ടാ എന്നു. എന്നിട്ടു നീ അതു കേട്ടില്ല.
കുടുംബത്തിന്റെ നല്ല പേരു പോലും നീ ഇല്ലാതാക്കി.
കുടുംബത്തിന്റെ നല്ല പേരു അതു ഒന്നും യേട്ടൻ എന്നെ കൊണ്ട് പറയിപ്പികണ്ട.കുഴിച്ചു മുടിയത് ഒക്കെ മണ്ണ് മാറ്റി എടുത്താൽ നാറും. ഏട്ടന്റെ കുടുംബത്തിൽ വിള്ളൽ വീഴും.
ഛീ……നിറുത്താടാ നായെ…. ഏതു വകയിൽ ആണ് ഞാൻ നിനക്കു ചേട്ടൻ…..
ഓ സോറി എന്നാൽ നീ കേട്ടോടാ വിക്രമാ.
ടാ നിന്നെ ഞാൻ.
നിന്നു കൂടുതൽ വായിട്ടു അടിക്കേണ്ട. ഇവിടെ ആരും പേടിക്കില്ലടാ വിക്രമാ.നീ മുടക്കിയ ഈ കല്ല്യാണം ഞാൻ നടത്തിയിരിക്കും.നീ നോക്കിക്കോ.
നമ്മുക്ക് കാണാം.
ആ കാണാം ഇപ്പോൾ വിക്രമൻ ചെല്ലു.
പകയുടെ അഗ്നി വിക്രമൻ നായരുടെ കണ്ണിൽ ആള്ളി കത്തി.
ഇപ്പോൾ ഞാൻ പോകുന്നു.ഇനിയും വരും.
വേണ്ട വരണ്ട ഇവിടെ കുരക്കാൻ ആയി ഞങ്ങൾ ഒന്നാന്തരം ഒരു പട്ടിയെ അങ്ങു വാങ്ങി വളർത്തും. അതിനു ഇനി വിക്രമൻ നായർ വരണം എന്നില്ല
ഈ പറഞ്ഞതിനൊക്കെ നീ അനുഭവിക്കും
ഓ ആയിക്കോട്ടെ.
വിക്രമിൻ നായർ കാറിൽ കയറി ഇരുന്നു പകയുടെ ഞങ്ങളെ നോക്കി. ഞാൻ അയാളെ നോക്കിൽ പുച്ഛിച്ചു ഒന്നു ചിരിച്ചു.
അയാളുടെ വണ്ടി ഗെയ്റ്റ് കഴിഞ്ഞു ഇറങ്ങിയതും. കറങ്ങാൻ പോയവരുടെ വാങ്ങി വന്നതും ഒത്തിരുന്നു.
കാറിൽ നിന്നും ഇറങ്ങിയ മോളേ കണ്ടപ്പോൾ എന്റെ ചങ്ക് തകർന്നു പോയി.
പുറകെ മറ്റുള്ളവരും ഇറങ്ങി.
അമലും ആമിയും മഹിയും യാത്ര പറഞ്ഞു വീട്ടിലേക്കു പോയി.
റൂമിൽ കയറി ഡ്രസ്സ് ഒക്കെ മാറി ഞാൻ താഴേക്കു വന്നു.
ഹാളിൽ ഒന്നും ആരെയും കാണാൻ ഇല്ല. ഞാൻ സോഫയിൽ വന്നു ഇരുന്നു.
മനസ്സ് ശൂന്യം ആയി കിടക്കുകയാണ്.
പെട്ടെന്ന് ആണ് ഞാൻ പ്രതിഷിക്കാതെ രുദ്ധരേട്ടൻ വന്നു എന്റെ മടിയിൽ തല വച്ചു കിടന്നതു.
എന്താ രുദ്ധരേട്ടാ….. ?
ഏയ് ഒന്നൂല്യ കുറച്ചു നേരം ഞാൻ ഇങ്ങനെ കിടന്നോട്ടെടി…..
സാധാരണ ഞാൻ ആയിരുന്നു രുദ്ധരേട്ടന്റെ മടിയിൽ ഇങ്ങനെ കിടക്കാറു. പാവം ഏട്ടന് നല്ല വിഷമം ഉണ്ട്.
ഞാൻ പതിയെ എന്റെ വിരലുകൾ രുദ്ധരേട്ടന്റെ മുടിയിൽ കുടി ഓട്ടിച്ചു.
മഹി നിന്റെ അച്ഛനും വലിയപപ്പയും സമ്മതിക്കുമോ വിവാഹത്തിന്.
സമ്മതിക്കും ആന്റിയാമ്മേ. ഞാൻ അല്ലെ പറയുന്നത്. ഇനി എന്തു വന്നാലും ഞാൻ അവളെ മാത്രമേ എന്റെ ഭാര്യ ആക്കു. അതു എന്റെ ഉറപ്പു ആണ്.
എന്റെ തുടയിൽ നനവ് പടർന്നപ്പോൾ ആയിരുന്നു ഞാൻ ഓർമയിൽ നിന്നും തിരികെ വന്നത്.
രുദ്ധരേട്ടാ……..
ഉം…….
എന്റെ മുന്നിൽ ഇരുന്നു ഇങ്ങനെ മോങ്ങിയാൽ ചങ്ക് ഇടിച്ചു കലക്കും ഞാൻ പറഞ്ഞേക്കാം.
ആരു എന്തു വേണം എങ്കിലും പറഞ്ഞോട്ടെ. ഞാൻ ഈ അനുരുദ്രന്റെ വായാടി പെങ്ങളു തന്നെയാ. അതിൽ ഒരു മാറ്റവും ഇല്ല പോരെ.
മതി പക്ഷേ……..
എന്തു പക്ഷേ……?
നീ ഇങ്ങനെ ഡെസ്പ്പ് ആയി ഇരിക്കാൻ പാടില്ല. പണ്ടത്തെ ഞങ്ങളുടെ ആ അനുട്ടാൻ ആയി തന്നെ ഞങ്ങൾക്കു വേണം നിന്നെ.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഏട്ടാ……??
ചോദിക്കു…….
ആ അമ്മയുടെ പേര് എന്താ……..
അരുന്ധതി……. അതാണ് അവരുടെ പേരു. ഈ ഞാൻ തന്നെയാ നിന്റെ അമ്മ…..
നോക്കുമ്പോൾ മമ്മി…..
വേറെ ആരും വേണ്ടാ നിനക്കു അവകാശി ആയിട്ടു.ഈ ഞങ്ങളു തന്നെ മതി നിനക്കു അവകാശികൾ.
അതും പറഞ്ഞു മമ്മി അടുക്കളയില്ലേക്ക് പോയി.
പേരു അറിഞ്ഞു നിനക്കു മതിയായോ എന്റെ അനുട്ടാ….
ആ മതി ആയി. ഇപ്പോൾ ആണ് വയറു ഫുൾ ആയതു.
അതും പറഞ്ഞു ഞാനും രുദ്ധരേട്ടനും മനസ്സറിഞ്ഞു ചിരിച്ചു.
ആഹാരം ഒക്കെ കഴിച്ചു എല്ലാവരോടും ഓരോ ഗുഡ് നൈറ്റും പറഞ്ഞു റൂമിൽ കയറി കതകടച്ചു.കിടന്നു
അപ്പോഴാണ് ജനലിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്.
പ്രതിഷിക്കാത്തത് ആയോണ്ട് ഞാൻ ഒന്ന് പേടിച്ചു.
തുരുതുരെ ഉള്ള മുട്ടു കാരണം
പേടി ഉണ്ടങ്കിലും ധൈര്യം സംഭരിച്ചു. ഞാൻ ജനൽ തുറന്നു.
നോക്കുമ്പോൾ മഹിയേട്ടൻ
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission