എന്താ ഈ നേരത്തു ഇവിടെ……?
ഏയ് ഒന്നൂല്യ നിന്നെ ഒന്നു കാണണം എന്ന് തോന്നി. കിടന്നിട്ടു ഉറക്കം വരുന്നില്ലടി.
ഉം…….
എന്താ നിന്റെ മുഖത്തു ഒരു വാട്ടം….
വാടാതെ എങ്ങനെ ഇരിക്കും അതു പോലെ അല്ലേ ഓരോ സത്യങ്ങൾ പുറത്തു വരുന്നത്.
സത്യം കോപ്പ്……..അതൊക്കെ നീ മറന്നേക്കൂ…..ഇവിടെ എല്ലാവർക്കും നിന്നെ ജീവൻ അല്ലേടി .അതു തന്നെ ഒരു ഭാഗ്യം ആണ്
ഞാൻ ഒരു കാര്യം പറയട്ടെ.
ഉം….പറ……
അതു പിന്നെ…….
അതു പിന്നെ….. പറ പെണ്ണേ…..
എന്നെ അങ്ങു മറന്നേക്കൂ മഹിയേട്ടാ…എന്തിനാ മഹിയേട്ടന്റെ ജീവിതം കുടി ഇല്ലാത്തകക്കുന്നത്. മഹിയേട്ടന്റെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ഒരു കുട്ടിയെ വിവാഹം കഴിക്കണം. എന്നിട്ടു സുഖം ആയി ജീവിക്കു….
പറഞ്ഞു തീർന്നോ നീ…..?
ഉം……
എങ്കിൽ എന്റെ പൊന്നുമോള് ചെന്നു ആ വാതിൽ ഒന്നു തുറന്നു താ…….
എന്തിനു……..?
ചുമ്മാ ഒരു രസത്തിനു….നിന്നു കൊഞ്ചാത്തെ പോയി വാതിൽ തുറക്കടി കോപ്പേ…..
തുറക്കണോ വേണ്ടായോ എന്നു ഞാൻ നിന്നു ആലോചിച്ചു……
നിന്നു ആലോചിക്കാതെ പോയി തുറക്കടി. കൊതുക് കടി കൊണ്ടു അല്ലേ ഞാൻ ചത്തു പോകും
മഹിയേട്ടന്റെ ആ പറച്ചിൽ കേട്ടപ്പോൾ എനിക്കു വല്ലാത്ത സങ്കടം വന്നു. എന്തും വരട്ടെ എന്നു കരുതി.
ഞാൻ എന്റെ റൂമിൽ നിന്നും ടെറസിലേക്കു ഉള്ള വാതിൽ പോയി തുറന്നു.
മഹിയേട്ടൻ റൂമിനു ഉള്ളിൽ കയറി വാതിലു കുറ്റി ഇട്ടു.
എന്നിട്ടു എന്നെ നോക്കി ഒരു നിൽപ്പാണ്.
ഉം……എന്താ ഇങ്ങനെ നോക്കുന്നെ…….?
പയ്യേ പറയാടി കോപ്പേ…..
മഹിയേട്ടൻ പയ്യേ അങ്ങനെ പറഞ്ഞപ്പോൾ എനിക്കു സത്യത്തിൽ മിഷമാധവനിൽ ദീലീപ് കാവ്യയുടെ അരിഞ്ഞാണം മോഷ്ടിക്കാൻ വന്ന സീൻ ആണ് ഓർമ വന്നത് .
എന്തു ധൈര്യത്തിൽ ആണ് നീ എനിക്ക് വാതിൽ തുറന്നു തന്നത്.
ഓ അതോ……?
ആയോ ഒന്നു പയ്യേ പറ പെണ്ണേ…..ആ….അതേ….
എനിക്കു അറിയില്ലേ എന്റെ മഹിയേട്ടനെ…..എനിക്കു വിശ്വാസം ആണ് എന്റെ മഹിയേട്ടനെ….ആ വിശ്വാസം ആണ് ഇപ്പോൾ എന്റെ റൂമിൽ മഹിയേട്ടൻ നിൽക്കാൻ കാരണം
അതു ഞാൻ പറഞ്ഞപ്പോഴേ മഹിയേട്ടൻ എനിക്കു നേരെ ഇരു കൈകൾ നീട്ടി. ഞാൻ ഓടി മഹിയേട്ടന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു.
മഹിയേട്ടനെ ഞാൻ ഇറുക്കെ കെട്ടി പുണർന്നു.
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ എന്നു അറിയില്ല. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ആ…. ഉ….. നീറുന്നേ……… നീ കാരയുവാണോടി……..?
അതും പറഞ്ഞു മഹിയേട്ടൻ എന്നെ മാറിൽ നിന്നും അടർത്തി മാറ്റി.
ഞാൻ മുഖത്തെ കണ്ണുനീർ തുടച്ചു മാറ്റി.
ഉം…..എന്താ……?
നീറുന്നടി……നീറ്റൽ സഹിക്കുന്നില്ല….
അതാ ചോദിച്ചത് എന്തു പറ്റി എന്നു.
ഞാൻ നിന്നെ പോലെ മതിലു ചാടാൻ അത്ര കേമൻ ഒന്നും അല്ലല്ലോ. മതിലിൽ ചാടി കേറിയപ്പോൾ അതു പോലെ ഞെരങ്ങി താഴെ വീണു. നെഞ്ചും വേറെ എവിടെയൊക്കെയോ മുറിഞ്ഞു.നിന്റെ കണ്ണുനീർ കുടി തട്ടിയപ്പോൾ സഹിക്കുന്നില്ലടി നീറ്റൽ.
നോക്കട്ടെ …….
അതും പറഞ്ഞു ഞാൻ ഷർട്ടിന്റെ ബട്ടൻസ് അഴിച്ചു.
ആയോ ഇതു നല്ലതു പോലെ തൊലി പോയിട്ടുണ്ടല്ലോ……?
കണ്ടില്ലെടി എന്റെ സ്നേഹം. ഷാജഹാൻ താജ്‌മഹൽ ആണ് പണിഞ്ഞത് എങ്കിൽ ഈ ഞാൻ നിനക്കു ആയി എന്റെ ചങ്കിലെ
തൊലി കൊണ്ടു താജ്‌മഹൽ പണിതത് കണ്ടോടി.
ഓ ഇതാണോ താജ്‌മഹൽ ഞാൻ ഒന്ന് നല്ലതു പോലെ കാണട്ടെ.
അതും പറഞ്ഞു ഞാൻ ആ മുറുവിൽ എന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി.
ആ……മതി……നീറുന്നു….മതിയടി പട്ടി….
ആയോ ഇങ്ങനെ കിടന്നു കാറല്ലേ മനുഷ്യ. ആരേലും കേൾക്കും.വാ വന്നു ഇവിടെ ഇരിക്ക്. ഞാൻ ഓയിൽമെന്റ് പുരട്ടി തരാം.
അതും പറഞ്ഞു ഞാൻ മഹിയേട്ടനെ ബെഡിൽ ഇരുത്തി.
ഷെൽഫ് തുറന്നു ഫസ്റ്റായിഡ് ബോക്സ് എടുത്തു.
വേണ്ടടി നീറും…..
ഒന്നു മിണ്ടതിരിക്കു….
അതും പറഞ്ഞു ഞാൻ പഞ്ഞിയിൽ സ്പിരിറ്റ് മുക്കി ചെറുതായി ഒന്നു നെഞ്ചിലെ മുറിവ് തുടച്ചു.
ആയോ മതിയെ …….എനിക്കു മതി ആയി……ഇനി ഞാൻ മതിലു ചാടില്ല. നിറുത്തി ഇതോടെ നിറുത്തി……..നീ ഇതൊക്കെ എങ്ങനെയാ പെണ്ണേ ചാടുന്നെ……
മിണ്ടാതെ ഇരുന്നില്ലേ ഈ പഞ്ഞി ഞാൻ വായിൽ കയറ്റി വാക്കും.
അതു കേട്ടപ്പോൾ മഹിയേട്ടൻ ഒന്നു അടങ്ങി..
ഞാൻ മുറുവിൽ ബെറ്റാഡിയൻ പുരട്ടി കൊടുത്തു
എടി കാലിലെയും തൊലി പോയിട്ടുണ്ട്.
ഞാൻ കാലിലും മരുന്നു പുരട്ടി കൊടുത്തു.
വേദന ഉണ്ടോ…..?
ഉം……
അപ്പോൾ ഒരു പെണ്ണിന്റെ വേദനാ എന്താണ് എന്ന് നിങ്ങൾ ആണുങ്ങൾ ഓർക്കാറുണ്ടോ…..? അവൾ ഒരു കുഞ്ഞിന് ജന്മം കൊടുക്കുമ്പോൾ അവൾ അനുഭവിക്കുന്ന വേദനയേ കുറിച്ചു 100/90% ആണുങ്ങൾക്കും അറിയില്ല.
അപ്പോഴത്തെ വേദനയെ കുറിച്ചു വല്ലോം ഭർത്താവിനോട് പറഞ്ഞാൽ അവർ പറയും
വേദനയോ അതു നിങ്ങൾ ആ വേദനാ അനുഭവിച്ചത് കൊണ്ട് തോന്നുന്നതാ പ്രസവ വേദന കഴിഞ്ഞാൽ വേറെ വേദന ഈ ലോകത്തു ഇല്ല എന്നു. ആണുങ്ങളുടെ ഞായികരണം ഇങ്ങനെ ആണ്.
കീറൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.ആ ടൈമിൽ നട്ടെലിൽ എടുക്കുന്ന ഇൻജക്ഷൻ എന്തു മാത്രം ദോഷകരം ആണ് എന്ന് അറിയാമോ…..?
ഓ മതി നിറുത്തു. എനിക്കു വേദനിക്കുന്നില്ല പോരെ. നീ പേടിക്കണ്ട നമ്മുക്ക് ഒരു ആറേഴു കുട്ടികൾ മതി.എന്താ പോരെ…. അതും നോർമൽ ഡെലിവറി നിന്റെ മമ്മി നോക്കിക്കൊള്ളും നിന്നെ. എനിക്കു ടെൻഷനും ഉണ്ടാവില്ല
അയാടാ രണ്ടു മക്കൾ മതി ഒരു മഹിയും ഒരു അനുവും.
ഞാൻ ഒന്നു ആലോചിക്കാട്ടു കേട്ടോ
നല്ലതു പോലെ വേദനിക്കൂന്നുണ്ടോ..?
ഉം……
ഞാൻ ഒരു മരുന്ന് തരാം അപ്പോൾ വേദന മാറും.
അതും പറഞ്ഞു ഞാൻ മഹിയേട്ടന്റെ കവിളിൽ തുരുതുരെ മുത്തമിട്ടു.
ഇപ്പോൾ വേദനാ പോയോ…..?
കുറച്ചു…..മുഴുവൻ വേദന പോകണം എങ്കിൽ ഇതു പോലെ ഒരു തവണ കുടി മരുന്നു കഴിക്കേണ്ടി വരും.
അയാടാ. അതു വേണ്ടാ പോ……..
അതു പറ്റില്ലല്ലോ…..
അതും പറഞ്ഞു ഞാൻ അവളുടെ മുഖം പിടിച്ചു എന്നിലേക്ക് അടുപ്പിച്ചു ആ ചുണ്ടുകൾ ഞാൻ സ്വന്തം ആക്കി…..
ആദ്യം ഒക്കെ അവൾ എതിർത്തുവെങ്കിലും.പിന്നെ അവളുടെ എതിർപ്പ് പയ്യേ ഇല്ലാതായി
ഞങ്ങളുടെ ചുണ്ടുകൾ മത്സരിച്ചു സ്നേഹിച്ചു കൊണ്ടിരുന്നു
എത്ര നേരം അങ്ങനെ നിന്നു എന്നു എനിക്കു അറിയില്ല.
ഓ മതി. മനുഷ്യന്റെ ഉള്ള ജീവൻ അങ്ങു എടുത്തു.
ഒരു കണ്ട്രോളും ഇല്ലല്ലോ മഹിയേട്ടാ
അതു നിന്റെ ഭാഗ്യം അല്ലേടി പോത്തെ……
പിന്നെ ഇതു അല്ലെ ഭാഗ്യം
എന്തെടി നിനക്കു പുച്ഛം ഇതും ഒരു ഭാഗ്യം ആണ്.
വാ തുറന്നാൽ വശള്ളത്തരം മാത്രമേ പറയു.ഇങ്ങനെ ഒരുത്തനെ ആണാല്ലോ എനിക്കു കിട്ടിയതു കാവില്ലമ്മേ
കൂടുതൽ നിന്നു ഡയലോഗ് പറയാതെ വന്നു കിടക്കടി ഇവിടെ
അതും പറഞ്ഞു മഹിയേട്ടൻ എന്നെ ബെഡിലേക്കു വലിച്ചിട്ടു
മഹിയേട്ടന്റെ കൈ കൊട്ടിൽ ഞാൻ തല വച്ചു ചേർന്നു കിടന്നു.
മഹിയേട്ടാ ഏട്ടന്റെ വീട്ടുകാർ സമ്മതം പറഞ്ഞില്ലെങ്കിലോ…?
അവരു സമ്മതം പറയാതെ എവിടെ പോകാനാ. നീ നോക്കിക്കോ അവരു സമ്മതിക്കാൻ പോകുന്നത്. നാളെ വൈകിട്ടു ഞാൻ വീട്ടിൽ പോകും. രണ്ടു ദിവസം കഴിഞ്ഞേ വരു. അതും അവരുടെയൊക്കെ സമ്മതം വാങ്ങി.
കേട്ടോ…….
ഉം….കേട്ടു….
പിന്നെ കണ്ടില്ല എന്നു പറഞ്ഞു കരയാനും പനി പിടിക്കാനും ഒന്നും വഴി ഒരുക്കരുത് പറഞ്ഞേക്കാം.
ഇല്ല……..
ഞാൻ ഒരു കാര്യം ചോദിക്കട്ടെ……
ഉം. ചോദിക്കു നീ എന്തിനാണ് അനുവാദം ഓക്കേ വാങ്ങുന്നെ…
എനിക്കു സംശയ രോഗം ആണ് എന്ന് ഒന്നും കരുതരുത്
മഹിയേട്ടൻ ഇടക്ക് ആരോട് ആണ് ഫോണിൽ സംസാരിക്കുന്നതു.
എന്റെ അമ്മയോടും പിന്നെ ഫ്രണ്ട്സിനോടും എന്തേ….. ?
ഏയ് ഒന്നൂല്യ……
പിന്നെ ഇടക്ക് ഞാൻ ഉമ്മ കൊടുക്കുന്നത് എന്റെ അമ്മക്ക് മാത്രമേ ഉള്ളൂ….. ഇടക്ക് ‘അമ്മ എന്നെ കാണാത്തത് കൊണ്ട് സെന്റി ആകും.അപ്പോൾ ഞാൻ ഒരു ഉമ്മയിൽ ഒതുക്കും.അല്ലാതെ വേറെ ഒരു ചുറ്റി കളിയും എനിക്കു ഇല്ല അനുട്ടാ….
അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…..
പറഞ്ഞില്ല ബട് നിന്റെ മനസ്സിൽ അതൊരു ചോദ്യചിഹ്നമായിരുന്നില്ലേ……? പറ അനുട്ടാ
ആണെന്ന രീതിയിൽ ഞാൻ തലയാട്ടി……
എന്നാൽ എന്റെ മോളു കാട് കയറി ചിന്തിക്കണ്ട .ഉറങ്ങാൻ നോക്കു.
മഹിയേട്ടൻ ഒരു കൈ കൊണ്ട് എന്റെ തോളിൽ പയ്യേ തട്ടി എന്നെ ഉറക്കി……
അനുട്ടാ ഡാ. എഴുന്നേൽകു….ഡാ മോളേ…..എഴുന്നേൽക്കടാ
എന്താ ….
ടാ മണി നാലു ആയി…. ഞാൻ പോട്ടെ…. ഇനിയും നിന്നാൽ ശരി ആകില്ല.
അപ്പോഴാണ് ഞാൻ മഹിയേട്ടൻ എന്റെ അടുത്തു ഉണ്ടായിരുന്നു എന്ന് ഞാൻ ഓർത്തത്.
കൃത്യം 4 മണിക്കു എങ്ങനെ എഴുന്നേറ്റു മഹിയേട്ടാ….
അതു ഞാൻ ഫോണിൽ അലറാം വച്ചിരുന്നു.അല്ലെങ്കിൽ പണിപാളും എന്നു എനിക്കു അറിയായിരുന്നു.
എന്നാൽ ഞാൻ പോകുവാ. അതും പറഞ്ഞു മഹിയേട്ടൻ വാതിൽ തുറന്നു പുറത്തു ഇറങ്ങി.
ഞാൻ ഓടി ചെന്നു മഹിയേട്ടന്റെ മുഖം കൈകളിൽ എടുത്തു ആ കവിളിൽ ഒരു കടി അങ്ങു കൊടുത്തു.
ആ മതിയടി വേദനിക്കുന്നു…..
എന്നാൽ ഞാൻ പോകുവാ.നീ അകത്തു കയറി വാതിലു കുറ്റിയിട്ടോ.
അതും പറഞ്ഞു മഹിയേട്ടൻ നടന്നകന്നപ്പോൾ മനസ്സിൽ എന്തോ നഷ്ടപ്പെട്ട വേദനാ ആയിരുന്നു
മഹിയേട്ടൻ ഇരുട്ടില്ലെക്കു നടന്നു മറഞ്ഞയിരുന്നു ……
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission