Skip to content

ഇളം തെന്നൽ പോലെ – 2

ilam thennal pole

നീ അതിനു ഇടക്ക് ഡ്രസ്സും മാറിയോ  അനു.?

അതും പറഞ്ഞു അരുന്ധതി സാരിയുടെ പ്ലിറ്റു പിടിച്ചു നേരെ ആക്കി കൊണ്ടു അനുവിന്റെ അടുത്തേക്ക് വന്നു.

ആ മാറി. എന്താ എനിക്കു ഡ്രസ്സ് മാറിക്കുടെ.?  അതും പാടില്ല എന്ന് വല്ലോം ഉണ്ടോ.?

എന്റെ അനു അതിനു നീ എന്തിനാ ഇങ്ങനെ ചുടാവുന്നെ.? നേരത്തെ ഒരു കുഴപ്പവും ഇല്ലാതെ ആണല്ലോ അപ്പുറത്തേക്ക് പോയത്. പോയിട്ടു വന്നപ്പോൾ എന്താ പറ്റിയെ.

അമ്മ പറഞ്ഞത്  കേൾക്കാത്ത മട്ടിൽ ഞാൻ പുറത്തേക്കിറങ്ങി.

സ്കൂട്ടിയിൽ കയറി .

ഈ പെണ്ണിന് ഇന്ന് എന്താ പറ്റിയേ.? ഡി അനുട്ടാ നീ ഒരു വാക്കു പോലും പറയാതെ അങ്ങ് പോകുവാണോ.?

ആ അതേ പോകുവാ  എന്താ.?

ഞാൻ ഇവിടെ എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്. വൈകിട്ട് വന്നു എല്ലാം എടുത്തു കഴിച്ചോണം. ഞാൻ ഇന്ന് അല്പം താമസിക്കും.

അപ്പോഴേക്കും ഞാൻ ഗേറ്റ് കടന്നിരുന്നു.

ആമിയുടെ  ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി ഞാൻ ഹോൺ നീട്ടി അടിച്ചു.

എന്നാൽ ആമിയ്ക്ക് പകരം അകത്തു നിന്നും ഇറങ്ങി വന്നത് നമ്മുടെ വാൽക്കണ്ണാടി ആയിരുന്നു.

വാൽക്കണ്ണാടിയെ കണ്ടു എന്റെ കണ്ണുകൾ തള്ളി തറയിൽ വീണു.

തറയിൽ കിടന്നു എന്റെ കണ്ണുകൾ എന്നെ കളിയാക്കു വാണോ എന്നു ഞാൻ സംശയിച്ചു.

ഇത്രയും ഭംഗി ഈ വാൽക്കണ്ണാടിക്കു ഉണ്ടായിരുന്നോ.

ഞാൻ നേരത്തെ കണ്ടപ്പോൾ ഇത്ര ഭംഗി ഇല്ലായിരുന്നല്ലോ.? പിന്നെ ഇപ്പോൾ എങ്ങനെ .? എന്റെ തല പുകഞ്ഞു

ആ നീണ്ട മുക്കും സെറ്റ്ചെയ്ത താടിയും അയാൾക്കു  ഭംഗി കൂട്ടുന്നത് പോലെ എനിക്ക് തോന്നി.  പെട്ടെന്ന് ഞാൻ സ്കൂട്ടിയുടെ മിററിൽ എന്റെ മുഖം നോക്കി. ആ കണ്ണാടി പോലും എന്നെ കൊഞ്ഞനം കാട്ടുന്നതായിട്ടു എനിക്കു തോന്നി.

എടി നീ ഇതു എന്തു നോക്കി നിൽക്കുവാ. വണ്ടി ഇടുക്കു.

ഞങ്ങൾ ഒരു വളവു തിരിഞ്ഞതും അമല്ലെട്ടന്റെ ബുള്ളറ്റ് ഞങ്ങളുടെ ഒപ്പം പിടിച്ചു.

അമല്ലെട്ടന്റെ വണ്ടിയുടെ  പുറകിൽ നമ്മുടെ വാൽക്കണ്ണാടിയും.

അനു രണ്ടും സ്പീഡിലൊക്കെ പോകുന്നത് കൊള്ളാം എവിടെയും ചെന്നു അടിച്ചിട്ടു വീഴരുത്.

ഓ ദുരന്തമേ…. അമല്ലെട്ട  ഇതു ഫാസ്റ്റ് day ആണ് plz ദുരന്തം പറഞ്ഞു കൊല്ലരുത് plz…….

കൊല്ലുന്നത് അല്ലടി സത്യം പറഞ്ഞതാ.

എന്നാൽ ഇതിൽ ഒന്നും തനിക്കു  ഒരു താൽപ്പര്യവും ഇല്ല എന്ന മട്ടിൽ ഒരാൾ ഇരുന്നു തകർത്തു ചാറ്റിംഗ് ആണ്.

ആരോടാണോ ആവോ ഈ ചാറ്റിംഗ്.എന്നു ഞാൻ മനസ്സിൽ ഓർത്തു.

അപ്പോൾ ശരി രണ്ടും നോക്കി ഒക്കെ പോ

അതും പറഞ്ഞു ഞങ്ങൾ രണ്ടും രണ്ടു വഴിക്കു തിരിഞ്ഞു.

വൈകിട്ട് കോളേജിൽ നിന്നും വന്നു ഫുഡ് ഒക്കെ കഴിച്ചു ഒന്നു ഫ്രഷ് ആയി.

ക്ലാസിൽ ഇന്നു ഒന്നും പഠിപ്പിച്ചില്ലെങ്കിലും ബുക്ക് ഒക്കെ എടുത്തു ഞാൻ ചുമ്മാ ഒന്ന് മറിച്ചു നോക്കി.

എന്റെ ഫോൺ ബെല്ലടിച്ചപ്പോൾ ചുമലിൽ തൂക്കിയ ക്ലോക്കിലേക്ക് ഞാൻ ചുമ്മാ ഒന്ന് കണ്ണോടിച്ചു കൃത്യം ആറുമണി.

ഹലോ പപ്പാ…..

പപ്പെടേ പുന്നാര മോള് എന്ത് ചെയ്യുവാടാ കുട്ടാ.?

വല്ലാത്ത ബോറടിയാണ് അപ്പാ. ഞാനിവിടെ  ബുക്കുമായി ഇരുന്ന് ടിവി കാണുവാ.

മിടുക്കി അപ്പോൾ ഈ വർഷത്തെ യൂണിവേഴ്സിറ്റി ഫസ്റ്റ്റാങ്ക് എന്റെ മോൾക്ക് തന്നെയായിരിക്കും അല്ലെ.?

 കളിയാക്കല്ലേ പപ്പാ ചിലപ്പോൾ എനിക്ക് കിട്ടിയാല്ലോ.?

അപ്പോൾ അന്ന് കാക്ക മലർന്നു പറക്കും.

റാങ്ക് കിട്ടുന്ന അന്ന് ഒരു ബൈനോക്കുലർ വാങ്ങി വെക്കു പപ്പ .കാക്ക മലർന്നു പറക്കുന്നതു അടുത്ത കാണാനായിട്ട്.

മോള് കൃഷ്ണന്റെ വീട്ടിൽ  പോയിരിക്കു മമ്മി വരാൻ ഇന്ന് ഒരുപാട് ലേറ്റ് ആകും. എന്ന് പപ്പയോട് പറഞ്ഞിരുന്നു .

വേണ്ട പപ്പാ. ഞാനിവിടെ ഇരുന്നോളാം.

അത്രയ്ക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മോള് അവിടെ തന്നെ ഇരുന്നോ.

അങ്ങനെ സംസാരം നീണ്ടു…….

അനുട്ടാ പപ്പ പിന്നെ വിളിക്കാം. പപ്പക്ക് മറ്റൊരു കോൾ വരുന്നുണ്ട്.

എന്നാൽ ശരി പപ്പ. ഒക്കെ ബൈ.

ആകാശത്തിൽ കറുപ്പ് വ്യാപിക്കാൻ തുടങ്ങി.

എന്തോ മനസ്സിൽ വല്ലാത്ത ഒരു പേടി രൂപ പെട്ടു.  

അപ്പോഴാണ്  കോളിങ് ബെൽ അടിക്കുന്ന ശബ്ദം ഞാൻ കേട്ടത്.

പേടിയോടെ ആണെങ്കിലും ഞാൻ താഴേക്ക് വന്നു വാതിൽ തുറന്നു.

നോക്കുമ്പോൾ ആമീ.

പേടിച്ചു പോയല്ലൊടി കൊപ്പേ ഞാൻ.

ഓ ഇത്ര പേടി ഉള്ള ആളാണോ അങ്ങോട്ടു വരാതെ ഇവിടെ ഇരിക്കാം എന്നു അങ്കിളിനോട് പറഞ്ഞതു.

അങ്കിൾ വിളിച്ചിരുന്നു വീട്ടിൽ. നീ  പോയി എന്തേലും എടുക്കാൻ ഉണ്ടെങ്കിൽ പോയി എടുത്തിട്ടു വാ ഞങ്ങൾ വൈറ്റ് ചെയാം.

ഞങ്ങൾ എന്നു വച്ചാൽ.?

ഞാൻ മാത്രം അല്ല മഹിഏട്ടനും ഉണ്ട് കൂടെ.

അതു പറഞ്ഞപ്പോൾ വാൽക്കണ്ണാടി

എന്റെ മുന്നിലേക്ക്  വന്നു നിന്നു.

വാൽക്കണ്ണാടി പെട്ടെന്ന് കണ്ടപ്പോൾ  എന്തോ ഒരു ഫീൽ ആയിരുന്നു മനസ്സിനു.

ഐസ് കട്ട വീഴുന്ന ഒരു ഫീൽ

നീ ഇതു എന്താ ആലോചിച്ചു നിൽക്കുവാ.പോയി എന്താ എടുക്കാൻ ഉള്ളത് എന്നു വച്ചാൽ എടുത്തിട്ട് വാ.

പെട്ടെന്ന് ഞാൻ  വാൽക്കണ്ണാടിയിൽ നിന്നും എന്റെ കണ്ണിന്റെ ശ്രദ്ധ പിൻവലിച്ച്  മുകളിലേക്ക് ഓടി കയറി

എന്റെ ഫോണും  ഹെഡ്സെറ്റും എടുത്തു ഞാൻ താഴേക്ക് വന്നു.

ഫ്രിഡ്ജിന്റെ മുകളിൽ  വെച്ചിരുന്ന  ബൗളിൽ നിന്നും ഡോറിന്റെ കീയും എടുത്തു ഞാൻ പുറത്തേക്കിറങ്ങി.

സിറ്റൗട്ടിലെ ലൈറ്റ് മാത്രം ഇട്ട് ബാക്കി ലൈറ്റ് ഒക്കെ ഓഫ് ആക്കി.

ഡോർ പൂട്ടി ഞാൻ ആമിയുമായി വെളിയിലേക്ക്  നടന്നു.

ഗേറ്റിനടുത്ത്  ഞങ്ങളെയും കാത്ത് വാൽക്കണ്ണാടി നിൽപ്പുണ്ടായിരുന്നു.

അപ്പോഴും വാൽക്കണ്ണാടി ഫോണിൽ കുത്തി കൊണ്ട് നിൽക്കുക യായിരുന്നു.

ഞങ്ങൾ മൂന്നു പേരും ഒന്നിച്ചു നടന്നു.  ഇടയ്ക്ക് എന്റെ കണ്ണുകൾ  അറിയാതെ  വാൽക്കണ്ണാടിയിൽ പതിച്ചു .

ആ കണ്ണുകളും അപ്പോൾ  എന്നെ തന്നെയായിരുന്നു നോക്കുന്നത്. ഞാൻ പെട്ടെന്ന് എന്റെ ശ്രദ്ധ പിൻവലിച്ചു.

വായാടി മറിയം നിന്റെ പപ്പ വിളിച്ചയിരുന്നോ.?

അതു കൃത്യം 6 മണിക് വിളിക്കുമല്ലോ ഇനി എന്ത് തിരക്ക് എന്നു പറഞ്ഞാലും ആറുമണിക്ക് പപ്പ വിളിച്ചിരിക്കും.

ഓ ഒരു പപ്പെടേ പൊന്നുംകുടം വന്നിരിക്കുന്നു.

കെട്ടിച്ചു വിടാറായി പെണ്ണിനെ. എന്നിട്ടും പപ്പയുടെ  വിചാരം എട്ടുംപൊട്ടും തിരിയാത്ത കുഞ്ഞിപെണ്ണ് ആണെന്നാ.

രാഖിക്ക് അല്ലേലും അസൂയയാണ്.

അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല രാഖികുട്ടി .

മരുന്ന് കഴിച്ച് എന്റെ അസൂയ അങ്ങനെ മാറേണ്ട എന്റെ അനുക്കുട്ടി.

അവിടെ നിന്നാൽ പണി പാളും എന്നും വാൽക്കണ്ണാടിയുടെ ചിരി കണ്ടപ്പോൾ എനിക്ക് തോന്നി അതു കൊണ്ടു ഞാൻ ആമിയുടെ മുറിയിലേക്ക് നടന്നു.

കുറെ നേരം ഞാനും ആമിയും കൂടി  കത്തിയടിച്ചു അവിടെ ഇരുന്ന്.

ബോറടിച്ചപ്പോൾ ഉമ്മറത്തേക്ക് ഇറങ്ങി.

അവിടെ  അമലേട്ടനും വാൽക്കണ്ണാടിയും എന്തൊക്കെയോ പറഞ്ഞു പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. അതിനിടയിലേക്ക് ഞങ്ങൾ രണ്ടുപേരും കടന്നുചെന്നു

അമലേട്ടന്റെ ചിലനേത്തെ സംസാരം കേട്ടാൽ നമ്മൾ ചിരിച്ചു പോകും.

ഓരോന്നും പറഞ്ഞു കൊണ്ടിരുന്ന നേരത്തു ആണ് ഞാൻ വാൽക്കണ്ണാടിയേ അറിയാതെ ഒന്നു നോക്കിയത്

ആ കണ്ണുകൾ എന്നിൽ ആകർഷണ വലയം തീർത്ത പോലെ എനിക്ക് തോന്നി.

വാൽക്കണ്ണാടി കൈ കൊണ്ട് ആംഗ്യ ഭാഷയിൽ പറഞ്ഞു എന്റെ ചിരി കാണാൻ സൂപ്പർ ആണെന്ന്.

ഞാൻ അപ്പോൾ അതു കാണാത്ത പോലെ ഇരുന്നു.

അപ്പോഴേക്കും എന്റെ ഫോൺ ശബ്ദിച്ചു.

രുദ്ധരേട്ടൻ ആണെന്നു പറഞ്ഞു ഞാൻ ഫോണുമായി പുറത്തേക്കു ഇറങ്ങി.

സംശയ രൂപേണ ഞാൻ അമലിനോട് ചോദിച്ചു ആരാ ഈ രുദ്രനെന്നു ….

നീ പേടിക്കണ്ട മഹി …അതു അവളുടെ ചേട്ടൻ ആണ്.എന്റെ കൂട്ടുകാരനും.

പേടിയോ.? എനിക്കോ.? എന്തിനു.?

ആയോ ഒന്നും അറിയാത്ത ഒരു പാവം കുഞ്ഞു.

എന്താ നിങ്ങൾ തമ്മിൽ ഒരു രഹസ്യം. എന്നോട് കൂടെ പറ.

നിന്നോട് പറയാൻ സമയം ആയില്ല.സമയം ആകുമ്പോൾ പറയാം.ആമി മോളേ.

അവൾ പോയിട്ടു ഒരുപാട് സമയം ആയല്ലോ ആമി. നീ പോയി ഒന്നു നോക്ക്.

അതു ചേട്ടാ ഇന്ന് കോളേജിൽ നടന്നതോകെ പറഞ്ഞു കേൾപ്പിക്കുവാ അവൾ.

അതിനു ഇന്ന് എന്തു നടന്നു കോളേജിൽ.?

അതോ ഇന്ന് നമ്മുടെ രോഹിത് ഇല്ലേ.?

നമ്മുടെ രോഹിതോ.?

ഓ സോറി നമ്മുടെ രോഹിത് അല്ല വെറും രോഹിത്. അതു പോരെ.

ആ അതു മതി.

ആ അവൻ ഇന്ന് വലിയ ഹീറോയെ പോലെ വന്നു അനുവിനെ വീണ്ടും പ്രൊപ്പോസൽ ചെയ്തു.

ആമി അതു പറഞ്ഞപ്പോൾ എന്റെ നെഞ്ചോന്നു മിന്നിയ പോലെ തോന്നി. എന്തോ മനസിൽ ഒരു കട്ടി പോലെ.

എന്നിട്ടു..?

അവൾ വീണ്ടും ആ പല്ലവി പാടി.

ഏതു പല്ലവി പാടി എന്നു .?

No എന്ന പല്ലവി.

എന്നിട്ടു.?

അവൻ അവളുടെ കൈയിൽ കയറി പിടിച്ചു.

എന്നിട്ടു.?

പിന്നെ അവൾ ഒന്നും നോക്കില്ല.

കൊടുത്തു മുഖം മടച്ചു ഒരണം.

എന്നിട്ടു ഒരു സ്ലോമോഷനിൽ ഒരു നടത്തവും.

അതു കേട്ടപ്പോൾ എനിക്കു എന്തോ മനസിൽ വല്ലാത്ത ഒരു സന്തോഷം തോന്നി

ഞാൻ സംസാരിച്ചു കൊണ്ടു നിൽകുമ്പോൾ തന്നെ മമ്മിയുടെ കാർ രാഗിണിയന്റിയുടെ വീടിന്റെ മുന്നിൽ വന്നു നിന്നു

അനുട്ടാ വാ മമ്മി വന്നു.

എന്ന് മമ്മി കാറിൽ ഇരുന്നു വിളിച്ചു പറഞ്ഞു.

രുദ്ധരേട്ടനോട് പറഞ്ഞു ഫോൺ കാട്ടാക്കി.ഞാൻ അകത്തേക്ക് കയറി.

ഞാൻ അകത്തേക്കു കയറുന്നതും വാൽക്കണ്ണാടി ഫോണിൽ സംസാരിച്ചു പുറത്തേക്കു ഇറങ്ങുന്നതും ഒരുമിച്ചു ആയിരുന്നു. എന്നിട്ടു ഒന്നു നോക്കുക പോലും ചെയ്തില്ല.

മമ്മി വന്നു  എന്ന് എല്ലാരോടും പറഞ്ഞു വീടിന്റെ ചാവിയും എടുത്തു പുറത്തേക്കു ഇറങ്ങി.

രാഖിയും അമല്ലേട്ടനും ആമിയും വാതിക്കലിൽ വന്നു നിന്നു.

ഗേറ്റിനു അടുത്തേക്ക് നടക്കുമ്പോഴും ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. അപ്പോഴും ഒരു കള്ളച്ചിരിയോടെ ഫോണിൽ സംസാരിച്ചു  നിൽകുവായിരുന്നു വാൽക്കണ്ണാടി.

മമ്മി മുന്നേ കാർ ഓടിച്ചു വീടിനു അകത്തു കയറ്റിയിരുന്നു.

ഞാൻ വിട്ടില്ലെക്കു നടക്കുമ്പോഴും എന്റെ മനസ്സിൽ ഒരുപാട്ചോദ്യചിഹ്നങ്ങൾ ഉയർന്നു പൊങ്ങി.

                    ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!