Skip to content

ഇളം തെന്നൽ പോലെ – 4

ilam thennal pole

ഡി ദാ നോക്ക് ……

അതും പറഞ്ഞു വാൽക്കണ്ണാടി എന്റെ  നേർക്ക്  മടക്കി പിടിച്ച കൈ നീട്ടി.

എന്താണ് എന്നുള്ള രീതിയിൽ  ഞാൻ ആ കൈയ്യിലേക്ക് നോക്കി നിന്നു .

ഒരു ചെറുചിരിയോടെ വാൽക്കണ്ണാടി കൈ തുറന്നു എനിക്കു നേരെ കാട്ടി.

കൈ വെള്ളയിൽ എന്റെ കഴുത്തിൽ കിടന്ന പ്ലാറ്റിനം ചെയിൻ.

എന്റെ ഓർമ്മകൾ  അഞ്ചുവർഷം  പുറകിലേക്ക് പോയി

എനിക്കതിനോട് വല്ലാത്ത ഇഷ്ടമായിരുന്നു .

എതിനോട് എന്നല്ലേ. പ്ലാറ്റിനത്തിന്റെ ചെയിനിന്നോട്.

ഒരിക്കൽ ഞാൻ അത് പപ്പയോട് സൂചിപ്പിച്ചതാണ്. എന്നാൽ പപ്പാ അത് കേട്ട ഭാവം പോലും നടിച്ചില്ല.

എസ്എസ്എൽസിക്കു ഫുൾ എ പ്ലസോടെ പാസായപ്പോൾ

സന്തോഷം പങ്കിടാൻ ആയി വീട്ടില്ലേക്കു വന്ന പപ്പയുടെ കൈയിൽ ഞാൻ അറിയാതെ  എനിക്ക് ആയി കരുതിയ ഭാഗ്യസമ്മാനം ആയിരുന്നു ആ ചെയിൻ.

ഓർണമെൻസിനോട് വലിയ താൽപര്യമില്ലാത്ത എനിക്ക് ഒരു നൂലിന്റെ വലിപ്പത്തിൽ ആയിരുന്നു പപ്പ സർപ്രൈസ് ഒരുക്കിയത്.

പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം ആയതിനാൽ ഈ ലോകത്ത് എന്തിനേക്കാൾ കൂടുതൽ വില ഞാൻ അതിനു കൽപ്പിക്കുന്നുണ്ട്.

അതെന്റെ ഒരു ലക്കി ചെയിൻ ആണ്.

അത് എന്റെ കൈയ്യിൽ ഉണ്ടെങ്കിൽ ഒരു പോസിറ്റീവ് എനർജി ആണ് ഫിൽ ചെയ്യുക.

അതിൽ ഒരു ലൊക്കേറ്റ് പോലും ഞാനിതുവരെ ഇട്ടാട്ടില്ല .അത്രയ്ക്ക് പ്രിയപ്പെട്ടതാണ് എനിക്കു അതു.

ആ ചെയിൻ എനിക്കു കിട്ടിയതിനു ശേഷം നല്ലതു മാത്രമേ നടന്നിട്ടുള്ളൂ എന്നു ഞാൻ വിശ്വാസിക്കുന്നു .

ആയോ അതു എന്റെ ആണ് ഇങ്ങുതാ പ്ളീസ്

ഇല്ല തരില്ല.

പ്ളീസ് അതു ഇങ്ങുതാ…..പ്ളീസ്

എന്റെ ലക്കി ചെയിൻ ആണ് പ്ളീസ്.

ഓഹോ അപ്പോൾ ഇതു അങ്ങനെ തരാൻ പറ്റില്ലല്ലോ മോളേ മരം കയറി.

മരം കയറി നിങ്ങളുടെ……….

നിങ്ങളുടെ ……പറയാടി….. ബാക്കി പറ… ഞാൻ കേൾക്കട്ടെ.പാവം അല്ലേ തന്നേക്കാം എന്നു വച്ചപ്പോൾ നീ……

പ്ളീസ് അതു ഇങ്ങുതാ എന്റെ പപ്പ വാങ്ങി തന്നതാ. എനിക്കു ഒത്തിരി ഇഷ്ടമാ ഇതു.

പപ്പയെ അത്ര ഇഷ്ടം ആണോ നിനക്കു .?

അതേ എന്ന രീതിയിൽ ഞാൻ തലയാട്ടി.

അപ്പോൾ നിന്റെ ലക്കി ചെയിൻ വേണം നിനക്കു അല്ലേ.?

അതു അല്ലേ പറഞ്ഞതു വേണം എന്ന്.

എങ്കിൽ എന്റെ മോൾ ബഹുമാനത്തോടെയും സ്നേഹത്തോടെയും എന്നോട് പറ. അപ്പോൾ തരാം.

എന്റെ പൊന്നു വാൽക്കണ്ണാടി എന്റെ ആ ചെയിൻ ഇങ്ങു താ പ്ളീസ്…

എന്താ നീ എന്നെ വിളിച്ചത്. ഇനി ഇതു നിനക്കു കിട്ടയാട്ടു ഇരുന്നാൽ മതി.

ആയോ അങ്ങനെ പറയല്ലേ ഞാൻ കാലു പിടിക്കാം പ്ളീസ്….അതു ഇങ്ങു താ

അപ്പോൾ ഇനി മുതൽ എന്റെ പൊന്നുമോൾ എന്നെ എന്താ വിളിക്കുന്നതു.?

അതു എനിക്കു അറിയില്ല.

അതും പറഞ്ഞു ഞാൻ ശിരസ്സ് കുനിച്ചു നിന്നു.

ഓ .. ………

എന്റെ അനുജത്തി ആമി വിളിക്കുന്നതു നീ കെട്ടാട്ടില്ലേ.? അതു പോലെ.

അതിനു അവൾ എന്താ വാൽക്കണ്ണാടിയെ വിളിക്കുന്നതു.എനിക്കു അറിയില്ലല്ലോ.?

വിളിക്കടി മഹിയേട്ടാന്ന്……

വാൽക്കണ്ണാടിയുടെ പെട്ടെന്ന് ഉള്ള ആ പൊട്ടിത്തെറി എന്നിൽ ഞെട്ടാൽ ഉണ്ടാക്കി.

ഞാൻ വാൽക്കണ്ണാടിയെ കണ്ണു  ചിമ്മാതെ നോക്കി നിന്നു.

എടീ …. ……

എന്ന് മഹിയേട്ടൻ ദേഷ്യത്തോടെ വിളിച്ചപ്പോൾ  ഞാൻ അറിയാതെ

മഹിയേട്ടാ……

എന്നു വിളിച്ചു പോയി

മിടുക്കി അപ്പോൾ നല്ല അനുസരണയുള്ള കുട്ടി ആണല്ലേ.താടി ഉള്ള അപ്പനെ പേടിയുണ്ട് എന്നു പറയുന്നത് ശരി ആണ്

അതും പറഞ്ഞു അയാൾ എന്നെയും മറി കടന്നു നടന്നു പോയി.

ആയോ വാൽക്കണ്ണാടി എന്റെ ചെയിൻ

അതു പറഞ്ഞു തീരും മുന്നേ ദേഷ്യത്തോടെയുള്ള അയാളുടെ തിരിഞ്ഞു നോട്ടം കണ്ടു ഞാൻ പേടിച്ചു.

എന്നെ നോക്കി പല്ലുകൾ കടിച്ചമർത്തി.കവിൾ തടത്തില്ലേ ഇരുഭാഗത്തെ എല്ലുകൾ വികസിക്കുന്നത് ഞാൻ കണ്ടു.

ആ നോട്ടത്തിൽ ഞാൻ ദഹിച്ചു പസ്മം ആയി പോയത് പോലെ തോന്നി.

ഒന്നും മിണ്ടാതെ മഹിയേട്ടൻ നടന്നു റൂമില്ലെക്കു പോയി.

അപ്പോൾ എനിക്കും എന്തോ ഒരു വേദനാ അനുഭവപെട്ടു. കളിക്കാണ് വിളിച്ചത് എങ്കിലും അത് കാര്യം ആയിപ്പോയി എന്നു എനിക്കു തോന്നി

ഹലോ……

എന്തു പറ്റി….?

എന്നുള്ള ആമിയുടെ ചോദ്യം എന്നെ എന്നെ ഞെട്ടിപ്പിച്ചു.

എന്താടി ആമി….?

ഓ ഇപ്പോൾ അങ്ങനെ ആയോ.?  എന്നോട് ചോദിക്കുന്നു എന്താണ് എന്ന്.

ഞാൻ എല്ലാം കേട്ടു. ഇവിടെത്തന്നെ ഉണ്ടായിരുന്നു ഞാൻ . പിന്നെ ഇങ്ങോട്ടു വരാഞ്ഞത് പേടി കൊണ്ടണ്ടാണ്.

പേടിയോ…?

എന്തിനു..?

മഹിയേട്ടൻ പാവം ആണ്.പഞ്ചപാവം. എന്നാൽ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല അതാണ് പ്രകൃതം.നിന്നോട് ഉള്ള ദേഷ്യം ചിലപ്പോൾ എന്നോട് തിരക്കും അതാ.

നീ  എപ്പോഴും ഈ കളിയാക്കുന്നതു ഇഷ്ട പെടുന്നില്ലയിരിക്കും .എപ്പോഴും എല്ലാരും ഒരുപോലെ ആകണം എന്നു ഇല്ലല്ലോ ചിലപ്പോൾ അതാവും

എന്റെ ചെയിൻ മഹിയേട്ടന്റെ  കൈയിൽ ആണ് ആമി.

മഹിയേട്ടനോ. ?

ഇപ്പോൾ അങ്ങനെ ഒക്കെ ആയോ.?

ആയോ എനിക്കു മതിയായെ…..  ഇനി മഹിയേട്ടൻ മാത്രമേ ഉള്ളു അതു മതി.

മോളേ എത്ര നേരം ആയി ചോറു എടുത്തു വച്ചിട്ട് എന്നു അറിയാമോ നിനക്കു.

അതും പറഞ്ഞു ആന്റി ലഞ്ചബോക്സും ആയി അങ്ങോട്ടെക്ക് വന്നു.

അതും വാങ്ങി ഞാൻ പുറത്തേക്കു ഇറങ്ങുമ്പോൾ എന്തോ ഒരു കുറ്റബോധവും നഷ്ടബോധവും എന്നിൽ നിറഞ്ഞു നിന്നു.

ഇല്ലടി ഇന്ന് ഒരു മൂഡ് ഇല്ല.ഓരോന്നും കയറി വന്നോളും സമാധാനം നഷ്ടപ്പെടുത്താൻ ആയിട്ടു……  ഇവിടെ ഒരണം ഉണ്ടടി   ( മഹിയുടെ ഫോൺ സംഭാഷണം )

അതു പറഞ്ഞുകൊണ്ട് നോക്കുന്നതും

എന്റെ മുഖത്തേക്ക് ആയിരുന്നു.

എന്നെ കണ്ടപ്പോൾ ദേഷ്യത്തോടെ മഹിയേട്ടൻ തിരിഞ്ഞു നിന്നു

അതുടെ കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല. ആദ്യം ആയിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. അതിനു ഇതുവരെ ഞാൻ ആയിട്ടു  അവസരം ഉണ്ടാക്കിയിട്ടില്ല

എന്നാൽ ഇന്ന് തന്നെ ഒരാൾ കുറ്റപ്പെടുത്തുന്നത് ഞാൻ എന്റെ ചെവിയാൽ കേട്ടു.  അതോർത്തപ്പോൾ എന്റെ കണ്ണുകളിൽ നനവ് പടർന്നു.താങ്ങാൻ കഴിയാത്ത ഒരു ഭാരം മനസ്സിൽ നിറഞ്ഞു നിന്നു

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!