Skip to content

ഇളം തെന്നൽ പോലെ – 5

ilam thennal pole

ഞാൻ വീട്ടിൽ നിന്നും വണ്ടിയും എടുത്തു പുറത്തേക്കു ഇറങ്ങുമ്പോൾ  അമലേട്ടനും മഹിയേട്ടനും പോകുന്നത് കണ്ടു.

അമലേട്ടൻ നോക്കി ചിരിച്ചെങ്കിലും മഹിയേട്ടൻ എന്നെ കണ്ടപ്പോൾ മുഖം ദേഷ്യത്തോടെ വെട്ടി തിരിച്ചു.

എനിക്കത് വല്ലാതെ ഫീലായി.

കോളേജിൽ ഇരിക്കുമ്പോഴും എന്തോ  മൂഡ് ഓഫ് ആയിരുന്നു .

ഒരു അസ്വസ്ഥതയുടെ വലയം എന്നിൽ ചുറ്റിവരിയുന്ന പോലെ എനിക്ക് തോന്നി.

സുലോചന മിസ്സിന്റെ ക്ലാസ്സിൽ എനിക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഒട്ടും തന്നെ കഴിഞ്ഞില്ല .

അനു നീ ഇങ്ങനെ ക്ലാസ്സിൽ ശ്രദ്ധിക്കാതിരുന്നാൽ ചിലപ്പോൾ ക്ലാസിനു പുറത്ത് വാച്ചറുടെ പണി ചെയ്യേണ്ടി വരും .

പതുങ്ങിയ സ്വരത്തിൽ അവൾ എന്നോട് പറഞ്ഞു .

എനിക്ക് എന്തോ പോലെ ആമി. നമുക്ക് ക്ലാസ്സ് കട്ട് ചെയ്തു വീട്ടിൽ പോയാലോടാ .ഇവിടെ ഇരുന്നാൽ എനിക്ക് വട്ടു പിടിച്ചു ചാവും .

ഇപ്പോൾ എന്തായാലും പോകാൻ പറ്റില്ലല്ലോ .ഈ ക്ലസ് കഴിയട്ടെ.

അനുഗ്രഹ …….

നോക്കുമ്പോൾ സുലോചന മിസ്.ആ ഒരു വിളിയിൽ ഇരുന്നു സീറ്റിൽ നിന്നു ഞാൻ ചാടിയെഴുന്നേറ്റു .

ഞാനിവിടെ  തൊണ്ട കീറി ഓരോന്നും പഠിപ്പിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും ഇരുന്നു കുടുംബ വിശേഷം ചർച്ച ചെയ്യുന്നോ.

എന്നാൽ ഒരു കാര്യം ചെയ്യ് ഞങ്ങളും കേൾക്കത്തക്ക വിധത്തിൽ പറ. എക്സാമിന്  ആൻസർ ഷീറ്റിൽ താൻ പറയുന്നതൊക്കെ എഴുതിവെച്ചാൽ മതിയാകുമല്ലോ പാസാവാൻ.

സോറി മിസ്സ് വല്ലാത്ത തലവേദന അതാണ് .

ഞങ്ങളുടെ എല്ലാവരുടെയും ഒരു പ്രതീക്ഷ  തന്നിലുണ്ട് .ദൈവത്തെ ഓർത്ത് ആ പ്രതീക്ഷ ഇല്ലാതാക്കരുത്.

ഇല്ല മിസ്സ് ഒരിക്കലും ഇല്ല സോറി sorry മിസ്സ്.

വയ്യെങ്കിൽ പുറത്തു പോയി ഇരിക്കും ഇവിടെ ഇരുന്നിട്ട് കാര്യമില്ലല്ലോ. മറ്റുള്ള പിള്ളേരുയുടെ കോൺസെൻട്രേഷൻ കൂടി പോകും.

മിസ്സ് …….

ഇനിയെന്താ ….

ആമിയെകൂടി ..

അതെന്താ തനിക്ക് ഒറ്റയ്ക്ക് പോകാൻ അറിയില്ലേ. ഒറ്റയ്ക്ക് പോയാലെന്താ തന്നെ ആരെങ്കിലും പിടിച്ചു കൊണ്ടുപോകുമോ.

അല്ല മിസ്സ് അത് …..

ചുമ്മാ അല്ല നിങ്ങൾ രണ്ടുപേരേയും ഈ കോളേജിൽ സയാമീസ് ഇരട്ടകൾ എന്ന് കളിയാക്കി വിളിക്കുന്നത് .

(അയ്യോ പറയാൻ മറന്നു ഞങ്ങൾ രണ്ടിന്നെയും എല്ലാവരും സയാമീസ് ഇരട്ടകൾ എന്നാണ് വിളിക്കാറ് )

ശരി രണ്ടും പൊയ്ക്കോ

അനു നിനക്കെന്താ പറ്റിയത്….?

കോണിപ്പടികൾ ഇറങ്ങുന്നകൂട്ടത്തിൽ ആമി എന്നോട് ചോദിച്ചു.

എനിക്കറിയില്ല ആമി എനിക്കു എന്താ പറ്റിയെന്ന് .

മഹിയേട്ടനെ ആലോചിച്ചോ അതോ കഴുത്തിലേ ചെയിനെ കുറിച്ച് ആലോചിച്ചോ നിന്റെ ഈ ഫീലിംഗ്.

രണ്ടിനെ കുറിച്ചു ആലോചിച്ചിട്ട്.

അനു …..

വിളികേട്ട വശത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ   രോഹിത്

ഓ അടുത്ത കുരിശ് പയ്യ ആമി  കേൾക്കുന്ന വിധത്തിൽ പറഞ്ഞു.

അനു നിനക്ക് വയ്യ എന്നറിഞ്ഞല്ലോ.? എന്തുപറ്റി .?ഞാൻ വീട്ടിൽ കൊണ്ടാക്കണോ.?

വേണ്ട സഹായത്തിന് നന്ദി .ഇനി സഹായം വേണമെങ്കിൽ അറിയിക്കാം അപ്പോൾ വാ.

എന്താ അനു ഒരു സ്നേഹമില്ലാത്ത രീതിയിൽ  നി സംസാരിക്കുന്നത്.

സ്നേഹമുണ്ടെങ്കിൽ അല്ലേ സ്നേഹത്തോടെ സംസാരിക്കാൻ പറ്റു. സ്നേഹം ഇല്ലാത്തപ്പോൾ ഇങ്ങനെ സംസാരിക്കാനെ എനിക്ക് കഴിയൂ രോഹിത്.

അതും പറഞ്ഞ് ഞാൻ വണ്ടി പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു .

കഷ്ടം കിട്ടും പാവം അല്ലേടി അവൻ

ഓഹോ അത്രയ്ക്ക് പാവമാണെങ്കിൽ എന്റെ മോള് അവനെ അങ്ങു പ്രേമിച്ചോ

ഒന്നു പോടീ ചളി പറയാതെ

ഇന്നെന്താ ആമീ ഇത്ര നേരത്തെ ….?

അതെ  അമ്മേ അനുവിന് എന്തോ ഒരു വല്ലായ്മ അങ്ങനെ ഞങ്ങൾ ഇങ്ങ് പോന്നു .

വയ്യാത്ത കൊച്ചിനെ ആണോ നീ ഒറ്റയ്ക്ക് ആക്കി ഇങ്ങു പോന്നത് .പോയി വിളിച്ചിട്ട്വാടി പെണ്ണിനെ.

അമ്മ എങ്ങനെ പറഞ്ഞപ്പോഴേ ഞാൻ അനുന്റെ വീട്ടിലേക്ക് ഓടി .കോളിംഗ് ബെല്ലിന്റെ സ്വിച്ചിൽ വിരൽ അമർത്തി കതക് തുറക്കുന്നതിനായി കാത്തുനിന്നു.

എന്താ ആമി

നിനക്ക് വയ്യ എന്നു പറഞ്ഞപ്പോൾ അമ്മ പറഞ്ഞു നിന്നെ അങ്ങോട്ടേക്ക് വിളിച്ചുകൊണ്ടുവരാൻ നീ വാ .

ഇല്ല ഞാൻ വരുന്നില്ല. അങ്ങോട്ട് വന്നാൽ ശരിയാവില്ല .ഞാൻ ഇവിടെ ഇരുന്നോളാം.

നീ വന്നില്ലേ അമ്മക്ക് സംശയം ഉണ്ടാകും .പിന്നെ അമ്മ ഇങ്ങോട്ട് വരും അതിനേക്കാൾ നല്ലത് അങ്ങോട്ട് വരുതാണ് .

എന്നാൽ ഞാൻ ഒന്നു ഫ്രഷ് ആയിട്ടു വരാം.

പെട്ടെന്നുതന്നെ  ഒരു ചെറിയ കുളിയൊക്കെ പാസാക്കി ഞാൻ ആമിയുടെ വീട്ടിലേക്ക്  പോയി .

എന്നെ കണ്ടപ്പോഴേ ഒരു ഗ്ലാസിൽ ചൂടോടെ എന്തോ ഒന്ന് എന്റെ നേരെ രാഗിണിയാന്റി നീട്ടി.

എന്താ ഇത്….?

ചുക്കുകാപ്പി ആണ് മോളേ .പനി ഉള്ളിൽ കിടപ്പുണ്ടെങ്കിൽ അത് പാടെ അങ്ങു പൊയ്ക്കോളും.

ഇന്നെന്താ രാഖിയുടെ മുഖത്ത് ഒരു വിഷമം അങ്കിൾ  വിളിച്ചി്ല്ലേ. അതോ രണ്ടും പിണങ്ങിയോ.ഒരു ഉമ്മയിൽ അങ്ങു ആ പിണക്കം തിർക്ക്.

ഒന്നു പോടീ പെണ്ണേ ഇത്ര വളർന്നിട്ടും സംസാരത്തിന് ഒന്നും ഒരു ബെല്ലും ബ്രേക്കും ഇല്ല. അത് പറഞ്ഞപ്പോൾ ആന്റിയുടെ ഇരു കവിളും ചുവന്നുതുടുത്തു.

ഞാൻ കാപ്പിയുമായി ആമിയുടെ മുറിയിലേക്ക് ചെന്നു.

ആമീ……

ഡാ ഞാൻ കുളിക്കുവാ. ഇപ്പോ വരാവേ നീ എവിടെ ഇരിക്കു.

ചൂടുള്ള ചുക്കുകാപ്പി ചെറുതായി ചുണ്ടോടടുപ്പിച്ചു നല്ല രുചിയോടെ നുണഞ്ഞു കൊണ്ടേ ഇരുന്നു .

ഷെൽഫിൽ അടക്കിയ ബുക്കു കളിലേക്ക് എന്റെ കണ്ണുകൾ ഒന്ന് ഓടി.

ബുക്കിന്റെ ഇടയ്ക്ക് ഇരുന്ന ഡയറിയിൽ എന്റെ ശ്രദ്ധ പെട്ടു .

ഞാനാ ഡയറി എടുത്ത് അത് മറിച്ചു നോക്കി അപ്പോഴേക്കും ആന്റി അങ്ങോട്ടേക്ക് വന്നു.

മോളെ  ഞാൻ കുളിക്കാൻ പോകുവാ.അമൽ വരുമ്പോൾ ക്ഷേത്രം വരെ പോകണം .മോൾ ഇവിടെ കാണുമല്ലോ.

കാണുന്ന രീതിയിൽ ഞാൻ തലയാട്ടി.

എന്താടി കുടിക്കുന്നെ ചുക്ക് കാപ്പി എന്താ നിനക്കു വേണോ.?

ആയോ വേണ്ടായെ തനിയെ അങ്ങു കുടിച്ചോ. എനിക്കു ഇഷ്ടം അല്ല.

അതു പോട്ടെ നിനക്കു അതിനു ശരീരത്തിന് അല്ലല്ലോ അസുഖം.മനസിന്‌ അല്ലെ.ഇതു കുടിച്ചാൽ അതു മാറുമോ.

ഒന്നു പൊടി കൊപ്പേ. ചുമ്മാ ചളി പറയാതെ.

അപ്പോഴേക്കും അവരുടെ വണ്ടി പുറത്തു വന്ന ശബ്ദം കേട്ടു ഞങ്ങൾ ഹാളിലേക്ക് നടന്നു

മഹിയേട്ടൻ ഫോണിൽ സംസാരിച്ചു കൊണ്ടു അങ്ങോട്ടെക്ക് കയറി വന്നു.

എന്നെ കണ്ടപ്പോൾ പെട്ടെന്ന് എന്തോ

ദേഷ്യഭാവം മുഖത്തു നിറഞ്ഞു  നേരെ റൂമിൽ കയറി കതകു അടച്ചു

ചുടു ചുക്ക് കാപ്പി കുടിച്ചത് കൊണ്ടാണോ എന്നു അറിയില്ല.മഹിയേട്ടൻ അങ്ങനെ ചെയ്തപ്പോൾ എന്റെ ശരീരത്തിൽ നിന്നും ആവി പറന്നു മുകളിലേക്ക് പോയി.

‘അമ്മ ഒരുങ്ങിയോ…? അതും ചോദിച്ചു അമല്ലെട്ടൻ അങ്ങോട്ടെക്ക് വന്നു.

ഇല്ല അമ്മ കുളിക്കുവാ ആമി മറുപടി കൊടുത്തു..

ഞാനും പോയി കുളിച്ചു ഒരുങ്ങാട്ടെ അമ്മയെയും കൊണ്ടു പോകണം അതും പറഞ്ഞു അമലേട്ടനും റൂമിലേക്ക്‌ പോയി.

ഏട്ടാ ദാ ചായ. ഞാൻ കുടിച്ചോള്ളാം. നീ അവിടെ വച്ചേരേ.

ചായയും ആയി മഹിയേട്ടന്റെ റൂമിന്റെ വാതിലിൽ തട്ടിയെങ്കിലും തുറന്നില്ല.

അനു ഒരു കാര്യം ഞാൻ നിന്നോട് ചോദിക്കട്ടെ ?

എന്താ ആമി ?

നീ ഇതിന് മുന്നേ മഹിയേട്ടനെ കണ്ടിട്ടുണ്ടോ.?

ഇല്ല എന്താ ചോദിച്ചത്.?

അല്ല മഹിയേട്ടൻ ഒന്നു മുഖം കാണിച്ചപ്പോൾ നിനക്കു ഇത്രയും ഫീൽ.

നീ എന്തോ കളിയാക്കി പറഞ്ഞു എന്നതു കൊണ്ടു മഹിയേട്ടനും ഫീൽ.

നിങ്ങൾ തമ്മിൽ എന്തേലും മുൻജന്മ ബന്ധം ഉണ്ടോ.

ഒന്നു പോടി കോപ്പ്….

എന്നാൽ ശരി ഞങ്ങൾ പോയിട്ടു വരാം മക്കളേ.

മഹി കുളിച്ചാട്ടു വരുമ്പോൾ അവനു കഴിക്കാൻ എന്തേലും കൊടുക്കണം.

പിന്നെ അമ്മേ ഞാൻ ഇന്ന് കിച്ചണിൽ ഒരു ചെറിയ പരിഷണം ചെയ്യുന്നുണ്ട്.

പരിഷി്ച്ചു നോക്കുന്നതോകെ കൊള്ളാം അടുക്കള ഒതുക്കി ഇട്ടോണം പറഞ്ഞേക്കാം

അതും പറഞ്ഞു അവർ രണ്ടു പേരും പുറത്തേക്കു ഇറങ്ങി

ഡാ ഞാൻ അടുക്കളയിൽ ഉണ്ടാകും .നീ പോയി മഹിയേട്ടനോട് സംസാരിക്കു.

അതും പറഞ്ഞു ആമി അടുക്കളയിലേക്ക് പോയി.

ഞാൻ  മഹിയേട്ടന്റെ റൂമിന്റെ വാതിലിൽ മുട്ടി. രണ്ടുമൂന്നു തവണ തുടരെ മുട്ടി.

കുറച്ചു സമയം കഴിഞ്ഞാണ് വാതിൽ തുറന്നത് .

എന്നെ കണ്ടപ്പോൾ ദേഷ്യത്തിൽ  പറഞ്ഞു.

ഓ നീയായിരുന്നോ.? എന്താ കാര്യം.?

അതും പറഞ്ഞ് മഹിയേട്ടൻ വീണ്ടും ലാപ്ടോപ്പിനു മുന്നിൽ ചെന്നിരുന്നു.

ഞാൻ അകത്തേക്കു കയറി ചെന്നു.

റൂമിൽ എല്ലാം അടുക്കി പെറുക്കി വൃത്തിയിൽ വച്ചിട്ടുണ്ട്.

ടേബിളിൽ മഹിയേട്ടന്റെ ഫാമിലിഫോട്ടോവച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും നടുവിലായി മഹിയേട്ടൻ.

തൊട്ടടുത്തു ഒരു കണ്ണാടിജാറിൽ രണ്ടു ഗോൾഡ്‌ഫിഷും.ഞാൻ ആ ടേബിളിനു അടുത്തേക്ക് നടന്നു.ഫോട്ടോ കൈയിൽ എടുത്തു.

ഇതു മഹിയേട്ടന്റെ അച്ഛനും അമ്മയും ആണോ.?

അതേ…..

ഞാൻ ടേബിളിൽ ഇരുന്ന ഫിഷ്ഫുഡ് കുറച്ചു എടുത്തു  കണ്ണാടി ജാറില്ലേക്കു ഇട്ടു.

ഇടക്കണ്ണിട്ടു ഞാൻ മഹിയേട്ടനെ നോക്കി. അള്ളു ഇപ്പോഴും ലാപ്ടോപ്പിൽ തന്നെയാണ്.

എന്നോട് ദേഷ്യം ആണോ മഹിയേട്ടാ.?

എന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ മഹിയേട്ടൻ ജോലിയിൽ മുഴുകി ഇരുന്നു.

ഞാൻ മഹിയേട്ടൻ ഇരിക്കുന്ന ബെഡിന്റെ സൈഡിൽ ചെന്നു നിന്നു.

മഹിയേട്ടാ…..

ഉം…..

എന്നോട് ദേഷ്യം ആണോ…?

അതിനു മറുപടി തരാഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു.

അതു കണ്ടിട്ടു ആകാം മഹിയേട്ടൻ ജോലി നിറുത്തി.

എന്റെ മുന്നിൽ ഇരുന്നു പെണ്കുട്ടികള് കരയുന്നത് എനിക്കു ഇഷ്ടം അല്ല.

അതുടെ കേട്ടപ്പോൾ എന്റെ കരച്ചിൽ ഒരു എങ്ങല്ലടി ആയി പുറത്തേക്കു വന്നു.

മഹിയേട്ടൻ പയ്യേ എഴുന്നേറ്റു ടേബിളിനു അടുത്തേക്ക് നടന്നു.

ഈ കരച്ചിൽ ഒന്നു നിറുത്തു.അഭിനയം എനിക്കു ഇഷ്ടം അല്ല.

മഹിയേട്ടാ ഞാൻ പറഞ്ഞത് വിഷമം ആയെങ്കിൽ സോറി

അതും പറഞ്ഞു കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടാൻ  ആഞ്ഞതും എന്റെ കൈയിൽ പിടുത്തം വീണു.

മഹിയേട്ടൻ എന്നെ വലിച്ചു ആ നെഞ്ചിലേക്ക് ഇട്ടു.

                         (തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

3.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!