എന്നെ ആ നെഞ്ചോടു ചേർത്തു പിടിച്ചപ്പോൾ എന്റെ അച്ഛനും രുദ്ധരേട്ടനും നൽകുന്ന സുരക്ഷിതത്വാവും കരുതലും മഹിയേട്ടന്റെ നെഞ്ചിൽ നിന്നും എനിക്ക് കിട്ടുന്ന പോലെ തോന്നി.
നീ കരയാതെ….. എനിക്കു നിന്നോട് ദേഷ്യം ഒന്നും ഇല്ലാടി…
അതും പറഞ്ഞു എന്നെ മഹിയേട്ടൻ ആ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.
കവിൾതടത്തിലൂടെ ഒഴുകിയ കണ്ണുനീർ മഹിയേട്ടൻ വിരലുകൾ കൊണ്ടു തുടച്ചു മാറ്റി. എന്നെ ബെഡിൽ ഇരുത്തി.
ഇനി മരംകയറിമറിയാമ്മ ഒന്നു ചിരിച്ചെ….
ഞാൻ അറിയാതെ എന്റെ മുഖത്ത് ഒരു ചിരി വിടർന്നു.
മുടക്കി.
ഞാൻ ഒരു കാര്യം പറയട്ടെടി.
എന്താ…?
ബംഗ്‌ളൂരിലും എന്റെ അടുത്ത കൂട്ടുകാർ എന്നെ വിളിക്കുന്നതു മിറർ എന്നാണ്…
ഓഹോ എന്നിട്ടാണോ ഞാൻ വിളിച്ചപ്പോൾ മോന്താ കെട്ടിയിറക്കി നടന്നത്. ഇത്ര ജാഡ ഇട്ടതു.
നീ അങ്ങനെ വിളിച്ചപ്പോൾ എനിക്കു സഹിച്ചില്ലടി. എന്തോ വല്ലാത്ത വേദനാ.
നീ എന്നെ ആമി വിളിക്കും പോലെ മഹിയേട്ടാ എന്നു വിളിച്ചാൽ മതി.
അതു കേൾക്കാൻ ആണ് എനിക്കു ഇഷ്ടം
മഹിയേട്ടനു ഗേൾഫ്രണ്ട് ഉണ്ടോ… ?
ഉണ്ടല്ലോ ……
അത് കേട്ടപ്പോഴേ എന്റെ കിളി ഒക്കെ പറന്നു ദൂരെ പോയി.
എടി എന്തേ….?
ഏയ്…. ഒന്നും ഇല്ല ചുമ്മാ ചോദിച്ചതാ.
കുട്ടിക്കാലം മുതൽ ബംഗ്‌ളൂരിൽ പഠിച്ച എനിക്കു അതും കാണാൻ ഇത്ര ഗ്ലാമർ ഉള്ള ഒരാൾക്ക് ഗേൾഫ്രണ്ട്‌സ് കാണാതെ ഇരിക്കുമോടി.
ഇല്ല…….. കുട്ടി കാലം മുതൽക്കേ ബാംഗ്ളൂരിൽ ആയിരുന്നോ .?
അതേ
ഒറ്റപ്പാലത്ത് അല്ലായിരുന്നോ വീടു.?
ഞാൻ കുട്ടികാലം മുതലേ അമ്മയുടെ ചേച്ചിയുടെ കൂടെ ആയിരുന്നു നിന്നു പഠിച്ചത്. ഇപ്പോഴാണ് അച്ഛനും അമ്മയും അങ്ങോട്ടെക്ക് വന്നത്.
മം……
അതൊക്കെ പോട്ടെ രോഹിതിന്റെ കാര്യം എന്തായി
അതു ആരു പറഞ്ഞു.? ആമി ആണോ.?
അതേ എന്ന രീതിയിൽ മഹിയേട്ടൻ തല ആട്ടി.
പപ്പയുടെ ഫ്രണ്ടിന്റെ മകൻ ആണ് രോഹിത്. വല്ലാത്ത ശല്ല്യം ആണ് അവൻ.എന്നാൽ പഠിക്കാൻ മിടുക്കൻ ആണ്.കാണാൻ സുന്ദരനും.
ഓഹോ അത്ര ഗ്ലാമർ ആണോ അവൻ.
അതേ ലുക്ക് ആണ്. കോളേജി പലരും അവന്റെ പുറകെ ആണ്.എന്നാൽ അവൻ എന്റെ പുറകെയു.
അതു മേക്കപ്പ് ആകും ഏതേലും പണചാക്കിന്റെ മകൻ ആകും.
അവന്റെ കണ്ണുകൾക്കു നക്ഷത്രത്തിന്റെ തിളക്കം ആണ് മഹിയേട്ടാ.
അതു അവൻ വല്ല led ബൾബും കത്തിച്ചു വെക്കുമായിരിക്കും അതാ ആ തിളകം.
അതും പറഞ്ഞു മഹിയേട്ടൻ കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്നു. തിരിഞ്ഞും മാറിഞ്ഞും നോക്കി.
എന്റെ അത്ര ലുക്ക് ആണോ അവൻ.
അതേ മഹിയേട്ടാ അവൻ സൂപ്പർ ആണ്.
ഓ അത്ര സൂപ്പർ ആണെങ്കിൽ പോയി അവനെ അങ്ങു പ്രേമിക്കു പോ.
പ്രണയം എന്ന ആ അനുഭൂതി എനിക്കു ഇതുവരെ അവനോടു തോന്നിയട്ടില്ല മഹിയേട്ടാ.
പ്രണയം കോപ്പ്……
മഹിയേട്ടൻ എന്തേലും പറഞ്ഞോ.?
എന്തു പറയാൻ ഞാൻ ഒന്നും പറഞ്ഞില്ല.
ചിലപ്പോഴൊക്കെ ഞാൻ ആലോചിക്കാറുണ്ട് മഹിയേട്ടാ.
എന്തു ആലോചിക്കാറുണ്ട് എന്നു.?
അവനോടു പോയി i love u
എന്നു പറഞ്ഞാലോ എന്നു.
എന്നാൽ പോയി പറയടി കൊപ്പേ.
അതും പറഞ്ഞു ചാടിത്തുള്ളി മഹിയേട്ടൻ ഇറങ്ങി പോയി.
ചിലപ്പോൾ ഇനി മഹിയേട്ടനു എന്നെ ഇഷ്ടം ആണോ.? ഏയ്യ് അങ്ങനെ വരാൻ വഴി ഇല്ല. മഹിയേട്ടനു വേറെ ഗേൾ ഫ്രണ്ട് ഉണ്ട് എന്ന് അല്ലേ പറഞ്ഞേ.?
പിന്നെ ഈ ഫോണിൽ കൊഞ്ചുന്നത് ഞാൻ കാണുന്നതും അല്ലേ.?അപ്പോൾ എന്നോട് പ്രണയം ആകാൻ സാധ്യത ഇല്ല.
ഞാനും മഹിയേട്ടന്റെ പുറകേ പോയി.
അടുക്കളയിൽ ആമിയോടൊപ്പം ഉണ്ടായിരുന്നു മഹിയേട്ടൻ.
ആമി അടുക്കളയിൽ എന്തൊക്കെയോ കാട്ടി കുട്ടുന്നുണ്ടായിരുന്നു.
എന്താടാ ഉണ്ടാക്കുന്നെ.?
മുളകുബജി…… എങ്ങനെ ഉണ്ട് മോളേ കണ്ടോടി അതിന്റെ ഒരു ഭംഗി.
ഭംഗി മാത്രം പോരല്ലോ രുചിയും വേണ്ടേ.?
നീ ഒരണം എടുത്തു കഴിച്ചു നോക്കടി.
കഴിക്കാം സമയം ആകട്ടെ.
കഴിക്കുന്നതിനും സമയവും കാലവും ഒക്കെ ഉണ്ടോ.?
അതേ ഉണ്ട്.
മഹിയേട്ടൻ ഞങ്ങൾ പറയുന്നത് കേൾക്കാതെ വിദൂരതയിലേക്ക് നോക്കി ഇരിക്കുവായിരുന്നു
ആമി….
എന്താ പറ
എടി കോളേജിലെ രോഹിത് സൂപ്പർ അല്ലേ.
ആ പേരു കേട്ടതും വിദുരതയില്ലേക്കു നോക്കിയിരുന്ന മഹിയേട്ടൻ ഞങ്ങളിലേക്കു ശ്രദ്ധ തിരിച്ചു .
ഇപ്പോൾ എന്താ അങ്ങനെ ഒരു ചോദ്യം.?
നീ പറ….
ആ സുന്ദരൻ ആണ്.പിന്നെ പണത്തിന്റെ ഒക്കെ ഇത്തിരി കുരുത്തക്കേട് ഉണ്ട് അതു ഒഴിച്ചാൽ ആളു കിടുവാ.
ആമി കുടി അങ്ങനെ പറഞ്ഞതു കേട്ടപ്പോൾ എനിക്കു ആകെ ഫീൽ ആയി. ഞാൻ പതുക്കെ അവിടെ നിന്നും എഴുന്നേറ്റു ഹാളിലേക്ക് പോന്നു.
എന്താടി അനു നീ അവനെ കുറിച്ചു അങ്ങനെ ചോദിച്ചേ.
ഒന്നും ഇല്ലാടി മഹിയേട്ടൻ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു അവൻ സൂപ്പർ ആണെന്ന് അതു പുള്ളിക്ക് പിടിച്ചില്ല എന്നു തോന്നുന്നു.
അതും പറഞ്ഞു ആമി പൊരിച്ചു കൊരിയിടുന്ന മുളക്‌ബജി യിൽ നിന്നും ഒരണം എടുത്തു ഞാൻ കടിച്ചു.
അനു………
ഉം……..
ഇനി മഹിയേട്ടനും നിന്നെ ഇഷ്ടം ആയതു കൊണ്ടാണോ ഇങ്ങനെ.?
ഏയ്യ്……… അങ്ങനെ വരാൻ ഒരു ചാൻസും ഇല്ലടാ. മഹിയേട്ടനും വേറെ ഫ്രണ്ട് ഉണ്ട്.
ഫ്രണ്ട് അല്ലെ അല്ലാതെ lover എന്നു പറഞ്ഞോല്ലല്ലോ. പറഞ്ഞോ.?
ഇല്ല……… ബാംഗ്ളൂരിൽ നിന്നു പഠിച്ച ഒരാൾക്ക് ഒന്നിൽകുടുത്താൽ lover കാണുമല്ലോ ആമി.ഈ സിനിമയിൽ കാണിക്കുന്ന പോലെ.?
സിനിമ വേറെ ജീവിതം വേറെ എന്നു നീ അല്ലെ പറഞ്ഞതു.
അതേ…..എന്നാലും
നീ ഒരു കാര്യം ചെയ് രണ്ടുമൂന്നു മുളക്‌ബജി എടുത്തു മഹിയേട്ടനു കൊണ്ടു പോയി കൊടുക്കു.
ഞാൻ നാലഞ്ചു മുളക്‌ബജി എടുത്തു പ്ലെയിറ്റിൽ വച്ചു.
ആമി സോസ് ഇല്ലേടി.
ഫ്രീജിൽ ഉണ്ടാടാ.
ഞാൻ ഒരു ബൗൾ എടുത്തു അതിൽ കുറച്ചു ടൊമാറ്റോ സോസ് പകർത്തി.
അതും ആയി മഹിയേട്ടന്റെ അടുത്തേക്ക് പോയി
പുള്ളി ഇരുന്നു ടീവിയില്ലേ ചാനലുകളുടെ എണ്ണം എടുക്കുകയായിരുന്നു.
മഹിയേട്ടാ ദാ ബജി…..
അത് നിന്റെ മറ്റവനു കൊണ്ട് കൊടു പുല്ലേ….
ഇപ്പോൾ ഇവിടെ എന്റെ മറ്റവൻ ഇല്ലല്ലോ.മഹിയേട്ടൻ മാത്രമല്ലേ ഉള്ളു. അതു കൊണ്ടു മഹിയേട്ടൻ കഴിക്കു.
അതും പറഞ്ഞു ഞാൻ മഹിയേട്ടനു അടുത്തായിട്ടു ഇരുന്നു.
ഒരു ബജി എടുത്തു സോസിൽ മുക്കി മഹിയേട്ടന്റെ വായുടെ അടുത്തേക്ക് നീട്ടി.അതൊന്നും ശ്രദ്ധിക്കാതെ പുള്ളി ടീവിയിൽ മുഴുകി ഇരുന്നു.
ഞാൻ സോറി ഒക്കെ പറഞ്ഞതുഅല്ലേ മഹിയേട്ടാ. പിന്നെയും എന്നോട് ദേഷ്യം ആണോ.?
അതു പറഞ്ഞു ഞാൻ എന്റെ കൈ പിൻവലിക്കാൻ തുടങ്ങിയതും എന്റെ കൈയിൽ മഹിയേട്ടൻ പിടുത്തം ഇട്ടിരുന്നു.
മുഖം കൈയുടെ അടുത്തേക്ക് അടുപ്പിച്ചു.
ജഡായു വാ തുറക്കുപോലെ വാ തുറന്നു ബജി പാതിയും കടിച്ചെടുത്തു.
ഞാൻ അതു കണ്ടു വാ പൊളിച്ചു ഇരുന്നു പോയി.
അനു ഞാൻ ഒരു കാര്യം പറയട്ടെ…?
എന്തോ…?
പറയട്ടെ കേൾക്കുമോ.?
പറ കേൾകാം.
ഇനി നീ എന്നോട് അവനെ കുറിച്ചു ഒന്നും പറയരുത്.
ആരെ കുറിച്ചു…?
രോഹിത്തിനെ കുറിച്ച്.
അതു എന്താ മഹിയേട്ടാ.
വേണ്ടാ പറയണ്ട.അത്ര തന്നെ.
ഞാൻ അവനെ അങ്ങു കെട്ടിയാലോ.?
അതു പറഞ്ഞപ്പോൾ മഹിയേട്ടന്റെ ഒരു നോട്ടം കാണേണ്ടതായിരുന്നു.മഞ്ഞു ഉരുകും പോലെ ഞാൻ ഉരുകി പോയി. എന്നോട് ഉള്ള ദേഷ്യം മൊത്തം ആ ബജിയോട് തീർത്തു.
എന്നാൽ പോയി കേട്ടു.പോ.
അയോടാ പിണങ്ങിയോ.?
ഞാൻ ചുമ്മാ പറഞ്ഞതു അല്ലേ.
ഞാൻ ഒരു കാര്യം ചോദികട്ടെ മഹിയേട്ടാ.
ആ ചോദിക്കു.?
ചോദിക്കുന്നത് തെറ്റാണോ എന്നു അറിയില്ല.
എന്നാലും ചോദിക്കുവാ
മഹിയേട്ടനു എന്നെ ഇഷ്ടം ആണോ……….?
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission