Skip to content

ഇളം തെന്നൽ പോലെ – 7

ilam thennal pole

മഹിയേട്ടനു എന്നെ ഇഷ്ടം ആണോ.?

ഞാൻ അങ്ങനെ ചോദിച്ചപ്പോൾ എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടപ്പോല്ലേ എന്നെയും നോക്കി വാ തുറന്നു ഒരു ഇരുപ്പ് ആയിരുന്നു മഹിയേട്ടൻ.

ഹലോ മഹിയേട്ടാ……

ഞാൻ മഹിയേട്ടന്റെ മുഖത്തേക്ക് കൈ വീശി കാട്ടി.

പെട്ടെന്ന് ആണ് പുറത്തു അമല്ലെട്ടന്റെ വണ്ടിയുടെ ശബ്ദം ഞാൻ കേട്ടത്

പയ്യേ ഞാൻ അവിടെ നിന്നും എഴുന്നേറ്റു. അപ്പോഴും എന്നെ ആ നോട്ടം നോക്കി ഇരിക്കുവായിരുന്നു മഹിയേട്ടൻ.

ഇങ്ങനെ നോക്കി ഒരു ശിലപോലെ ആകേണ്ട.ഞാൻ ചുമ്മാ പറഞ്ഞതാ അതു അങ്ങു മറന്നേക്കൂ.

അതും പറഞ്ഞു ഞാൻ ആമിയുടെ അടുത്തേക്ക് പോയി.

എന്താ അവൾ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം.ഇനി എന്നെ അവൾക്കു ഇഷ്ടം ആണോ.?

എന്റെ ചിന്ത മറ്റെവിടെയോ പോയി.

ടാ മഹി നീ ഒറ്റക്കു ഇരുന്നു ബജി അടിക്കുവാണോ.?

ടാ നീ ഇതു ഏതു ലോകത്താണ്.

അതും പറഞ്ഞു ഞാൻ മഹിയെ തട്ടി വിളിച്ചു. (അമൽ )

ആ എന്താടാ.?

ആ ബെസ്റ്റ് ഇപ്പോൾ അങ്ങനെ ആയോ.?

ഞാൻ വിളിച്ചപ്പോൾ നീ മറ്റൊരു ലോകത്ത് ആയിരുന്നു

അതും പറഞ്ഞു അമൽ ഒരു ബജി എടുത്ത് സോസിൽ മുക്കി കടിച്ചു

അപ്പോഴേക്കും ആന്റിയമ്മ ( രാഗിണി ) അങ്ങോട്ടെക്ക് വന്നു. ഇല ചീന്തില്ലേ പ്രസാദം എന്റെ നെറ്റിയിൽ തൊട്ടു തന്നു.

അടുക്കളയിൽ നിന്നും ആമിയും അനുവും അങ്ങോട്ടെക്ക് വന്നു.

പിന്നെ എല്ലാവരോടും ആയി ഒരു കാര്യം പറയാൻ ഉണ്ട്  . എല്ലാരും ഇങ്ങോട്ടു ഒന്നു നോക്കിയാൽകൊള്ളാമായിരുന്നു.

ഞങ്ങൾ എല്ലാവരും അമലിന്റെ മുഖത്തേക്കു നോക്കി. എന്താ എന്നു ഉള്ള രീതിയിൽ.

നാളെ എന്റെ രണ്ടു മൂന്നു കൂട്ടുകാരു വരുന്നുണ്ട്.

അതു ആരാ അമല്ലേ….?

അതു അമ്മേ രണ്ടു പേരെ അമ്മക്കും ആമിക്കും അനുവിനും അറിയാം . ഇവിടെ വന്നിട്ടുണ്ട് പല തവണ.നമ്മുടെ രാഹുലും വിജിത്തും പിന്നെ ഞങ്ങൾ മൂന്നു പേരുടെയും കൂട്ടുകാരൻ കിരൺ. അവൻ അങ്ങു അമേരിക്കയിൽ ആയിരുന്നു.ഇപ്പോൾ ഇവിടെ ഉണ്ട്. അവന്മാർ ഒന്നു ഒത്തു കൂടിയപ്പോൾ ഇവിടെയും കൂടെ വന്നിട്ടു പോകാം എന്ന് കരുതിയതാണ് എന്നു പോലും.

ഞാനും അവനെ കണ്ടിട്ടു കുറച്ചു നാൾ ആയി.

ആ അവര് വരട്ടെ അതിനു എന്താ

അപ്പോൾ എല്ലാരുടെയും സഹകരണം  ഉണ്ടാകണം.

അമൽ പറയുന്നതൊക്കെ ഞാൻ കേൾക്കുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവനും അനുവിൽ ആയിരുന്നു.

അവളോട്‌ സംസാരിക്കാൻ വേണ്ടി ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.

എന്നാൽ അവൾ എന്നിൽ നിന്നും അല്പം അകലം പാലിച്ചു നിന്നു.

എന്തും വരട്ടെ എന്നു വച്ചു ഞാൻ അവളോട്‌ അങ്ങു കയറി മിണ്ടി.

അനു…………

എന്താ മഹിയേട്ടാ…..?

അതു പിന്നെ അനു…..

അപ്പോഴാണ് പുറത്തു അനുവിന്റെ അമ്മയുടെ കാർ വന്നു നിന്നതു.

ആയോ മമ്മി വന്നു.

എന്നാൽ ഞാൻ പോകുവാ.നമ്മുക്ക് പിന്നെ കാണാം മഹിയേട്ടാ.

എല്ലാവരോടും ഗൂഡനെറ്റ് പറഞ്ഞു അവൾ ഓടി പുറത്തേക്കു പോയി.

രാത്രയിൽ നല്ല ഇടിവെട്ടു മഴ ആയിരുന്നു.

അനുവിന്റെ മുഖം വന്നു ചങ്കിൽ അങ്ങു നിറഞ്ഞു നിൽക്കുന്നത് കാരണം ഉറങ്ങാനും പറ്റുന്നില്ല.

പെണ്ണ് വെറുതെ ആക്കാൻ വേണ്ടി നമ്പർ ഇറക്കിയതാണോ എന്നു ഒരു സംശയം ഇല്ലാതില്ല.

മഴയുടെ തണുപ്പിൽ ഞാൻ പുതപ്പിനാടിയിൽ ചുരുണ്ടു കുടി.

മഹിയേട്ടനോട് അങ്ങനെ ചോദികേണ്ടയിരുന്നു. ഇനി മഹിയേട്ടൻ എന്നെ കുറിച്ചു എന്തുവായിരിക്കും കരുതുക.

ഓരോന്നും ചിന്തിച്ചു ഞാൻ എപ്പോഴോ ഉറങ്ങി. രാവില്ലേ മമ്മിയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്.

എന്തു ഉറക്കം ആണ് അനു ഇതു. മണി പതിനൊന്നു കഴിഞ്ഞു.മമ്മിക്കു അർജന്റ് ആയി ഒന്നു ഹോസ്പിറ്റലിൽ പോകണം. മമ്മി പോയിട്ടു പെട്ടെന്ന് വരാം.

കഷ്ടം ഉണ്ട് മമ്മി ഒരു സൺഡേ ആയാൽ പോലും മമ്മി വീട്ടിൽ ഇല്ല.

അനു മമ്മിക്കു അറിയാം. മോൾ എന്നെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് എന്നു. അതുപോലെ ആണ് മമ്മിക്കും. എന്നാൽ അതിനേക്കാൾ വലുത് അല്ലേടാ രണ്ടു ജീവൻ.

മതി മതി ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. പോയിട്ടു വാ.

അരുന്ധതി അവളുടെ നെറ്റിയിൽ ഒരു ഉമ്മ നൽകി പുറത്തേക്കു ഇറങ്ങി.

മമ്മി പോയി കഴിഞ്ഞു കുറച്ചു സമയം ഫോണിലും ടിവിയിലും ആയി ചിലവിട്ടു.

പിന്നെ പെട്ടെന്ന് കുളിച്ചു നല്ല ഒരു ജോഡി ഡ്രസ്സ് എടുത്തു ഇട്ടു.   ഒരു റോസ് കുർത്തിയും കറുപ്പ് ലെഗിൻസും.

കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ എന്റെ ഭംഗി കണ്ടു എനിക്കു എന്നോട് തന്നെ  കുശുമ്പ് തോന്നി.

ഞാൻ ആമിയുടെ വീട്ടിൽ ചെല്ലുമ്പോൾ   ആമിയും അമ്മയും ഒഴികെ എല്ലാവരും ആഹാരം കഴിക്കുവായിരുന്നു

ഇപ്പോഴാണോ നീ വരുന്നേ.

അതു പറഞ്ഞു ആമി വന്നു എന്റെ കൈയിൽ പിടിച്ചു ഡൈനിംങ്റൂമിന്റെ അടുത്തേക്ക് കൊണ്ടു പോയി.

കിരൺ ഇതു അനു.

നമ്മുടെ അടുത്ത ആളു ആണ്   

അമല്ലെട്ടൻ എന്നെ ആ പുതുമുഖത്തിനു പരിചയപ്പെടുത്തി കൊടുത്തു.

( ബാക്കി രണ്ടു പേർക്കും എന്നെ അറിയാം )

ഞാനും അയാളും പരസ്പരം ഓരോ ഹായ് പറഞ്ഞു.

ഞാൻ മഹിയേട്ടനെ നോക്കാനെ പോയില്ല.കാരണം ആ കണ്ണുകൾ എന്നെ ആവരണം ചെയ്തു നിൽക്കുവായിരുന്നു

കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു മാറി. അവരൊക്കെ കഴിച്ചു എഴുന്നേറ്റു

ആമിക്കും ആന്റിക്കും ഞാൻ ആണ് വിളമ്പി കൊടുത്തത്.

മറ്റുള്ളവർ എല്ലാവരും കൊച്ചു വർത്തമാനവും പറഞ്ഞു തകർത്തു പെയ്യുന്ന മഴ ആസ്വദിച്ചു ഇരിക്കുവാണ്.

ഞാനും ആമിയും  അങ്ങോട്ടെക്ക് നടന്നു ചെന്നു.

ഇടക്ക് ഇടക്ക്‌ കിരണിന്റെ കണ്ണുകൾ എന്നിൽ പതിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ഞാൻ അതു കാര്യം ആക്കാൻ പോയില്ല.

മഹിയേട്ടൻ ഇന്ന് ആകെ മൂഡ്ഓഫ്‌ ആണെന്ന് തോന്നി. ആ കളിയും ചിരിയും ഒക്കെ അങ്ങു മാഞ്ഞു. നേരത്തെ ഉണ്ടായിരുന്ന ആ സന്തോഷം ഒന്നും ഇപ്പോൾ ഇല്ലാത്ത പോലെ.

കാർപോർച്ചിന്റെ സൈഡിലെ ഷീറ്റിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ ഞാനും ആമിയും  തട്ടിത്തെറിപ്പിച്ച് കളിച്ചു.

ഒരുപാട് വർഷം

പിന്നോട്ടു പോയ പോലെ എനിക്ക് തോന്നി

.അമല്ലേട്ടനും ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.

അമല്ലേട്ടനും പുറകെ കൂട്ടുകാരും.എന്നാൽ മഹിയേട്ടൻ മാത്രം ഒന്നിലും കൂടാതെ മാറി നിന്നു.

ഞങ്ങൾ പരസ്പരം  മഴവെള്ളം തെറിപ്പിച്ചു കളിച്ചു.

ദേഹത്തു മഴ വെള്ളം തെറിപ്പിച്ചു വീഴ്ത്താൻ കിരൺ ആണ് മുൻപന്തിയിൽ നിന്നതു.

ഇട്ടിരുന്ന ഡ്രസ്സ് എല്ലാം വെള്ളത്തിൽ കുതിർന്നു.

അനു………

ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കുമ്പോൾ മഹിയേട്ടൻ. ദേഷ്യം കൊണ്ടു ആ മുഖം ചുമന്നിരുന്നു

ആരും കേൾക്കാതെഎന്നോട് പറഞ്ഞു

കയറി പോടി അകത്തു. നാണവും മാനവും ഇല്ലാതെ നടക്കുവാ. ഇത്ര വളർന്നിട്ടും നിനക്കു നിന്നെ സൂക്ഷിക്കാൻ അറിയില്ലെടി.ഇതിനേക്കാൾ മാന്യത ഉണ്ട് തെരുവിൽ………

മഹിയേട്ടാ……. നിറുത്തു മതി പറഞ്ഞതു. ഇതിനു മാത്രം ഞാൻ എന്ത് ചെയ്തു

എന്നെ കൊണ്ട് ഒന്നും പറയിപ്പികണ്ട കയറി പോടി അകത്തു.

മറ്റുള്ളവർ കളിയിൽ മുഴുകിയത് കൊണ്ടു മഹിയേട്ടന്റെ സംസാരം ഒന്നും ആരും കേട്ടില്ല.

നിറഞ്ഞ കണ്ണുകൾ കൊണ്ടുള്ള അവളുടെ ആ നോട്ടവും മഹിയേട്ടാ എന്നുള്ള സങ്കടം നിറഞ്ഞുള്ള വിളിയും കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ ഞാൻ തിരിഞ്ഞു നിന്നു.  എന്റെ ഹൃദയം മുറിഞ്ഞു ചോര വാർന്നു പോകുന്ന വേദനയോടെ.

തിരിഞ്ഞു നോക്കാതെ അവൾ ഓടി അകത്തേക്കു പോയി.

                    ( തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!