നീ എന്താടാ ഇവിടെ വന്നു ഇരിക്കുന്നത്.?
അതും ചോദിച്ചു ആമി അകത്തേക്കു വന്നു.
ആമി എനിക്കു മാറി ഇടാൻ ഒരു ജോഡി ഡ്രസ്സ് താ. ദാ ആ ഷെൽഫിൽ ഇരിക്കുന്നു നീ എടുത്തോ.
തല തുവർത്തികൊണ്ടു ആമി പറഞ്ഞു.
നീ തല തുവർത്തിയായിരുന്നോ അനു.?
അതു കേട്ടിട്ടും ഞാൻ ഒന്നും മിണ്ടാതെ നിന്നു.
എന്റെ മുടിയിൽ തൊട്ടപ്പോൾ അവൾക്കു മനസ്സിൽ ആയി കാണും തല തുവർത്തിയില്ല എന്നു.
ആയോ നീ എന്താ തുവർത്തെ
അതും പറഞ്ഞു ടവൽ എനിക്കു നേരെ നീട്ടി.
ഇന്നാ തുവർത്തു തല. അവരൊക്കെ പോയി. നിന്നെ തിരക്കിയായിരുന്നു എല്ലാരും.
ഉം……
ഷെൽഫിൽ നിന്നും ഒരു ജോഡി ഡ്രസ്സ് ആമി എനിക്കു എടുത്തു തന്നു.
ഞാൻ അതും ആയി ബാത്‌റൂമിൽ കയറി.
എന്തായിരിക്കും മഹിയേട്ടൻ അങ്ങനെ പറഞ്ഞതു. ?
എന്നോട് എന്താ അത്ര ദേഷ്യം.?. എന്തൊക്കെ അനാവശ്യം ആണ് എന്നെ പറഞ്ഞതു.? ഇനി മഹിയേട്ടനും ആയി മിണ്ടില്ല. എന്തു വന്നാലും.
ആ ഉറച്ച തീരുമാനത്തോടെ ആണ് ബാത്റൂമിൽ നിന്നും ഞാൻ ഇറങ്ങിയത്.
ആമി റൂമിൽ വീണു കിടന്ന വെള്ളം അപ്പോഴേക്കും തുടച്ചു കളഞ്ഞിരുന്നു.
എന്താടി നിന്റെ മുഖത്തു ഒരു വാട്ടം.
ഏയ്യ് ഒന്നും ഇല്ല.
അതു കള്ളം. ഞാൻ കണ്ടിരുന്നു.മഹിയേട്ടൻ എന്തോ വന്നു പറയുന്നത്.
ആമി അങ്ങനെ പറഞ്ഞപ്പോഴേ എന്റെ കണ്ണുകൾ നിറഞ്ഞു.
ഇനി കരയണ്ട ഞാൻ ഒന്നും ചോദിക്കുന്നില്ല. പോരെ
ഞാൻ ഇപ്പോൾ വരാം അനു.
മോനെ അമല്ലേ…..നീ എങ്ങോട്ടു പോകുവാ.
കട വരെ ഒന്നു പോകണം. എന്താ അമ്മേ.?
അമ്മയെ അങ്ങോട്ടു ഒന്നു ആക്കു.
എങ്ങോട്ടു…?
ഇന്ന് ഞായറാഴ്‌ച അല്ലെ കുടുംബശ്രീ ഉണ്ട്.
എന്നാൽ വാ. അങ്ങോട്ടു ആകാം.
ആമി കാപ്പി ഇട്ടു രണ്ടു പേർക്കും കൊടുക്കണം കേട്ടോ.?
ആ കൊടുത്തോളം.
മഹികുട്ടാ…. ഞാൻ പോയിട്ടു വരാം.
ശരി എന്ന രീതിയിൽ ഞാൻ തലയാട്ടി.
മഹിയേട്ടാ….. കാപ്പി വേണോ.? ചായ വേണോ.?
കാപ്പി….
ഇപ്പോൾ ഇട്ടു തരാം
അതും പറഞ്ഞു ഞാൻ അടുക്കളയില്ലേക്കു വന്നു.
ആമി……….
എന്താ മഹിയേട്ടാ…?
അതു പിന്നെ…..
എന്താ പറ…
എനിക്കു അനുനോട് ഒന്നു സംസാരിക്കണം…
അതിനു എന്താ. എന്റെ റൂമിൽ ഉണ്ട് അവൾ പോയി സംസാരിക്കു
ആമി അങ്ങനെ പറഞ്ഞപ്പോൾ എന്റെ കാലുകളെകാൾ വേഗത്തിൽ എന്റെ മനസ് അവിടെ എത്തി.
ഞാൻ ചെല്ലുമ്പോൾ അനു ബെഡിൽ കിടക്കുവായിരുന്നു.
അനു …….
എന്ന എന്റെ ഒരു വിളിയിൽ അവൾ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു.
എന്നോട് ദേഷ്യം ആണോ നിനക്കു…?
കണ്ണുകൾ നിറഞ്ഞു ഉള്ള അവളുടെ ആ നോട്ടം എന്റെ ചങ്ക് തകർത്തു.
ഇങ്ങനെ കണ്ണു നിറക്കല്ലേ എനിക്കു അതു സഹിക്കില്ല അനു. എന്നോട് ക്ഷമിക്കു നീ.
അതും പറഞ്ഞു ഞാൻ അവളുടെ തൊട്ടു അടുത്തായി ഇരുന്നു.
ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കല്ലേടാ.അതു എന്നെ കൊല്ലുന്നതിനു തുല്ല്യമാണ്. എന്തെങ്കിലും ഒന്നു പറയാടി.
എന്തിനാണ് എന്നോട് ദേഷ്യപെട്ടത്.?
എന്തിനാ അത്ര മോശം ആയി സംസാരിച്ചത്.?
ഞാൻ എന്ത് തെറ്റാണ് ചെയ്തത് പറ.?
ഒറ്റ ശ്വാസത്തിൽ ഞാൻ ഇത്രയും ചോദ്യം മഹിയേട്ടനോട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടാതെ നിലത്തു നോക്കി ഇരുന്നു.
എനിക്കു അറിയാം കിരണിനോട് അടുത്തു ഇടപഴകിയത് കൊണ്ടു അല്ലേ.
കിരൺ….. ഇനി ആ പേര് നിന്റെ നാവുകൊണ്ട് ഉച്ചരിക്കല്ലും. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത ബാസ്റ്റഡ്…….
മഹിയേട്ടാ…… എന്താ ഈ പറയുന്നേ. അറിയാത്ത ഒരാളെ കുറിച്ചു ഇങ്ങനെ ഒന്നും പറയാലും.
അറിയാൻ വയ്യാത്തതോ…?
നിനക്കു അറിയാമോ അവനെ.?
ഇല്ല എന്ന രീതിയിൽ ഞാൻ തലയാട്ടി.
അവൻ അള്ളു നല്ലവൻ ഒന്നും അല്ല.ഇന്നല്ലേ അമൽ എന്നോട് അവന്റെ ഒരുപാട് കഥകൾ പറഞ്ഞതാ.
നീ വന്നപ്പോൾ മുതൽ അവൻ നിന്നിൽ ഒരു കണ്ണ് എറിഞ്ഞതാ.നീ ഇതൊന്നും ശ്രദ്ധിക്കില്ല. എന്നാൽ ഞാൻ ശ്രദ്ധിച്ചു.
ബംഗ്‌ളൂരിൽ വച്ചു ഞാൻ ഗേൾഫ്രണ്ട്സിനോട് പൂളിൽ ഒരുമിച്ചു കുളിക്കാർ ഉണ്ട്. എന്നാൽ ഒരുതവണ പോലും ഞാൻ അവരെ മോശമായ രീതിയിൽ കണ്ടിട്ടില്ല. ഒന്നു തൊട്ടിട്ടു പോലും ഇല്ല. അങ്ങനെ ആകാൻ എല്ലാർക്കും ആകില്ല എന്നു എനിക്കു മനസ്സിലായി ഇന്ന് കൊണ്ടു.
അതിനു ഇന്ന് എന്തു പറ്റി എന്നാ മഹിയേട്ടൻ പറയുന്നത്.
ഇന്ന് ആ ബാസ്റ്റഡ് നിന്റെ ദേഹത്തു വെള്ളം തെറിപ്പിച്ചില്ലേ…?
ഞാനും തിരിച്ചു തെറിപ്പിച്ചല്ലോ.
ഇടക്ക് കയാറാത്തടി കോപ്പ ഫുൾ പറയട്ടെ…
ആ പറ
എല്ലാവരും പരസ്പരം മുഖത്തേക്കു വെള്ളം തെറിപ്പിച്ചപ്പോൾ അവൻ വെള്ളം തെറുപ്പിച്ചത് നിന്റെ ഡ്രെസ്സില്ലെക് ആണ്.
ഡ്രെസ്സില്ലോ…?
അതു എന്തിനു..?
നിനക്കു മനസിലായില്ലേ അനു.
ഇല്ല മഹിയേട്ടാ.
എന്നാൽ നല്ല പച്ചമലയാളത്തിൽ പറഞ്ഞു തരാം.അവൻ നിന്റെ മാറിടത്തിലേക്കു മാത്രമാ വെള്ളം തെറുപ്പിച്ചത്.
മഹിയേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കു എന്തോ വല്ലാത്ത ഒരു വേദനാ തോന്നി മനസിൽ .
എന്നാൽ മഹിയേട്ടന്റെ ആ നോട്ടം എന്നിൽ ചിരി ഉണർത്തി.
ആയിക്കോട്ടെ അയാളു അങ്ങനെ ചെയ്തു ശരി. അതു മഹിയേട്ടൻ എങ്ങനെ കണ്ടു.? മഹിയേട്ടൻ എന്തിനാണ് അങ്ങനെ നോക്കാൻ പോയേ…?
മഹിയേട്ടൻ ദേഷ്യത്തോടെ എന്നെ കുറച്ചു നേരം നോക്കി ഇരുന്നു
പിന്നെ ഞാൻ അല്ലാതെ വേറെ ആരാ നിന്റെ കാര്യം നോക്കണ്ടെ.ഞാൻ നോക്കിക്കൊള്ളും എന്റെ പെണ്ണിന്റെ കാര്യം.കേട്ടോ.?
ഇതു എന്താ പറഞ്ഞതു എന്ന രീതിയിൽ ഞാൻ മഹിയേട്ടന്റെ മുഖത്തേക്കു നോക്കി ഇരുന്നു.
എന്താടി മരംകയറി ഇങ്ങനെ നോക്കുന്നെ. കാര്യം ആയിട്ടു പറഞ്ഞതാ. നീ എന്റെ ആണ്. എനിക്കു വേണം നിന്നെ.എന്റെ പാതി ആയി. ദാ ഇങ്ങനെ നെഞ്ചോടു ചേർത്തു പിടിക്കാൻ ആയിട്ടു.
അതും പറഞ്ഞു മഹിയേട്ടൻ എന്നെ ആ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.
സ്വപ്നം ആണോ ഇതു എന്ന രീതിയിൽ ഞാൻ മഹിയേട്ടനെ തന്നെ നോക്കി ആ നെഞ്ചിൽ മുഖം ചേർത്തു വച്ചു
അനു…………
ഉം……
ടാ നിങ്ങൾ പെണ്കുട്ടികൾ അല്ലേ നിങ്ങളെ സൂക്ഷിക്കേണ്ടതു.? അറിവും വിദ്യാഭ്യാസവും ഇല്ലേ നിനക്കു.? ഒരാളുടെ പെരുമാറ്റം എങ്ങനെ ഉള്ളത് ആണെന്ന് മനസിലാക്കികുടെ. മോശം ആയിട്ടാണോ പെരുമാറുന്നത് അതോ നല്ല പെരുമാറ്റം ആണോ എന്നൊക്കെ നിനക്കു അറിയാൻ കഴിയില്ലേ അനു.
സോറി മഹിയേട്ടാ. ഞാൻ ഇനി ശ്രദ്ധിച്ചോള്ളാം.
ഞാൻ പറഞ്ഞത് വിഷമം ആയോ നിനക്കു.?
വിഷമിച്ചാലും എന്താ. ഈ ചങ്കിൽ എന്താണ് എന്ന് മനസ്സിലായല്ലോ എനിക്കു. അതു മതി.
അതിൽ എന്താ ഇത്ര മനസിലാക്കാൻ.
അതും പറഞ്ഞു കാപ്പിയും ആയി ആമി അങ്ങോട്ടെക്ക് വന്നു.
എനിക്കു അറിയായിരുന്നു ഇതു അവസാനം ഇങ്ങനെ വരു എന്നു.
ഓഹോ നിനക്കു അറിയമായിരുന്നോ.?
അതേ മഹിയേട്ടാ. എനിക്കു അറിയായിരുന്നു.
എങ്കിൽ കാര്യം ആയി പോയി.നീ പോയി പെറ്റിഷൻ കൊടു പോ.
അതു കേട്ടപ്പോൾ എനിക്കു ചിരി പൊട്ടി
ചിരിക്കടി ദുഷ്ട്ടെ….. നീ.
എടി ദേ എന്റെ പെണ്ണിനെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ.
ഓ ഇപ്പോൾ അങ്ങനെ ആയോ. ഒരു പെണ്ണും ഒരു ആണും.ഞാൻ ഔട്ട് ആയി.
ആമി കൊണ്ട് വന്ന കാപ്പിയിൽ നിന്നും ഒരു കപ്പ്കാപ്പി എടുത്തു എനിക്കു നേരെ മഹിയേട്ടൻ നീട്ടി.
ഇന്നാ കുടിക്.മഴവെള്ളത്തിൽ കളിച്ചതു അല്ലേ. ആ കിടുങ്ങൽ എല്ലാം അങ്ങു പൊട്ടു.
അയോട എന്തു സ്നേഹം ഇതു. എനിക്കു വയ്യാ…..
ദേ നീ പോകുന്നുണ്ടോ ആമി ചുമ്മാ ആക്കാതെ.
ഞാൻ കാപ്പി ചുണ്ടൊണ്ട് അടുപ്പിച്ചു ഊതി കുടിച്ചു.
അനു………..
എന്നു വിളിച്ചു അമല്ലേട്ടൻ അങ്ങോട്ടെക്ക് വന്നു.
എന്താ അമല്ലെട്ടാ.
ദോ നിന്റെ മമ്മി വന്നു പെട്ടെന്ന് അങ്ങോട്ടു ചെല്ലാൻ പോലും
ആയോ മമ്മി വന്നോ.? ഞാൻ പോകുവാ.പിന്നെ കാണാം.
അതും പറഞ്ഞു അവളുടെ ഡ്രസ്സും കൈയിൽ എടുത്തു എന്നെ ഒന്നു തിരിഞ്ഞു നോക്കി അവൾ റൂമിനു പുറത്തേക്കു ഓടി.
അമല്ലെട്ടാ……. നമ്മൾ അറിയാതെ ഇവിടെ പല ചുറ്റിക്കളികളും നടക്കുന്നുണ്ട് കേട്ടോ.
അതിനു നിനക്കു എന്താടി. ആണ്കുട്ടികൾ ആയാൽ അങ്ങനെ പല ചുറ്റിക്കളികളും കാണും.അതും പറഞ്ഞു നീ ഏതേലും ചുറ്റിക്കളിയും തുടങ്ങിയാൽ.
ഓ ആയിക്കോട്ടെ ….ഇന്നാ രണ്ടാളും കാപ്പി കുടിക്കു. കാപ്പി ആറി കാണും.
ആയോ മഹിയേട്ടാ..അതു അനു കുടിച്ചതിന്റെ ബാക്കി ആണ്.
അതിനു എന്താ.? അവളുടെ ബാക്കി കഴിക്കാൻ എനിക്കു ഇഷ്ടം ആണ്
മമ്മി……….
അനുട്ടാ പെട്ടെന്ന് റെഡി ആയിട്ടു വാ. നമ്മുക്ക് പുറത്തൊക്കെ പോയിട്ടു വരാം.
സത്യം ആയിട്ടും.
ആ അതേ.പെട്ടെന്ന് ആകട്ടെ.
ദാ വന്നു കഴിഞ്ഞു.
ഞാനും മമ്മിയും പെട്ടെന്ന് തന്നെ റെഡി ആയി പുറത്തേക്കു ഇറങ്ങി കാറിൽ കയറി.
ആമിയുടെ വീടിന്റെ മുമ്പിൽ എത്തിയപ്പോൾ മമ്മി കാർ നിറുത്തി. ഞാൻ പുറത്തു ഇറങ്ങി.
ആമി………
എന്താടാ…….
അതും പറഞ്ഞു ആമി പുറത്തേക്കു വന്നു ഒപ്പം മഹിയേട്ടനും.
എന്താ അനു….?
ഞങ്ങൾ ഒന്നു പിറത്തു പോയിട്ടു വരാം. ടാറ്റാ….
ശരി എന്ന രീതിയിൽ ഞാനും അനുവിനെ കൈ വീശി കാട്ടി.
കുറച്ചു നാൾ ആയി ഞങ്ങൾ പുറത്തോട്ടൊക്കെ ഒന്നു പോയിട്ടു. അതുകൊണ്ട് കാര്യം ആയിട്ടു തന്നെ അടിച്ചുപൊളിച്ചു.
ആദ്യം ബീച്ചിൽ പോയി. കുറേനേരം കടലമായുമായി പിടിച്ചോട്ടം കളിച്ചു.
പിന്നെ ചെറിയ ഒരു ഷോപ്പിംഗ് നടത്തി.
കൂട്ടത്തിൽ ആമിക്കും ഒരു ജോഡി എടുത്തു. മഹിയേട്ടനു എന്തേലും വാങ്ങണം എന്നു ഉണ്ടായിരുന്നു.എന്നാൽ ഞാൻ ഒന്നും വാങ്ങില്ല.
ഹോട്ടലിൽ നിന്നും ഫുഡ് ഒക്കെ കഴിച്ചു ഇറങ്ങിയപ്പോൾ മണി ഒൻപതു കഴിഞ്ഞു.
വീട്ടിൽ എത്തിയപ്പോൾ 9.30.
ഡ്രസ്സ് പോലും മാറാതെ ഞാൻ ബെഡിലേക്കു വീണു.
രാവില്ലേ ലഞ്ച്ബോക്സും ആമി ക്കു വാങ്ങിയ ഡ്രസ്സും ആയി ആമിയുടെ വിട്ടില്ലെക്കു പോയി.
ടാ ആമി ഇന്നാ ഇതു നിനക്കു ആണ്.
അതും പറഞ്ഞു ഞാൻ അതു അവളുടെ കൈയിൽ വച്ചു കൊടുത്തു.
ടാ മഹിയേട്ടൻ എന്തിയേ…..?
അനു മഹിയേട്ടൻ ഇന്നല്ലെ രാത്രി ബാംഗ്ലൂർക്കു പോയി. എന്നോട് ഒന്നും പറഞ്ഞില്ല.
ആമിയുടെ വാക്കുകൾ എന്റെ ചെവിയിൽ പതിച്ചതും ലഞ്ച് ബോക്സ് എന്റെ കൈയിൽ നിന്നും താഴെ വീണതും ഒന്നുച്ചു ആയിരുന്നു
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission