കൈയ്യിൽ ഇരുന്ന ലഞ്ച് ബോക്സ് താഴെ വീണു ചോറു കറിയുമൊക്കെ ചിന്നിച്ചിതറി.
ലഞ്ച് ബോക്സ് താഴെ വീണ ശബ്ദം കേട്ട് ആന്റി അങ്ങോട്ടു വന്നു.
ഇന്ന് ആരാ എന്റെ വായാടി മറിയത്തിന്റെ ചോറും പാത്രവും തള്ളിയിട്ടത് .
ഇന്ന് അതിന് മഹി ഇവിടെ ഇല്ലല്ലോ.? അവൻ ഇന്നല്ലേ രാത്രി തന്നെ പോയി. പിന്നെ ആരാ ? ആമി നീ ആണോ.?
ആന്റി അങ്ങനെ പറഞ്ഞപ്പോൾ പെട്ടെന്ന് എന്റെ കണ്ണുകൾ നിറഞ്ഞു .
അയ്യേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ . എന്റെ വായാടി മറിയത്തിന് വേറെ ചോറ് ഞാൻ തരുമല്ലോ പിന്നെന്താ.
അമ്മ ഞങ്ങൾക്ക് പോവാൻ സമയമായി അമ്മ ഇതു ഒന്നു തൂത്തുവാരുമോ.?
എനിക്കറിയാം ഇത് ഞാൻ തന്നെ ചെയ്യേണ്ടി വരുമെന്ന്. ഞാൻ ചെയ്തോളാം നിങ്ങൾ പോവാൻ നോക്ക് .
അതും പറഞ്ഞു ആന്റി ലഞ്ച് ബോക്സ് എടുത്തു അടുക്കളയിലേക്ക് പോയി
അനു നീ വാ എന്റെ റൂമിൽ പോകാം.
അതും പറഞ്ഞു ആമി എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു അവളുടെ റൂമില്ലേക്കു നടന്നു.
ഒരു യന്ത്ര മനുഷ്യനെ പൊലെ ഞാൻ അവളുടെ കൂടെ റൂമിലേക്ക് നടന്നു
മഹിയേട്ടന്റെ ആ പോക്ക് എനിക്കു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.
എത്ര നേരം ഒരുമിച്ചു ഉണ്ടായിരുന്നു ഞങ്ങൾ. എന്നിട്ടു പോലും ഒരു വാക്ക് എന്നോട് പറഞ്ഞില്ല.അതു ഓർത്തപ്പോൾ എന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകി
അനു ടാ ഇന്നല്ലേ പെട്ടെന്ന് ആയിരുന്നു പോകുവാ എന്നു പറഞ്ഞു ഒരുങ്ങി ബാഗുമായി ഇറങ്ങിയത്
എനിക്കു ഒന്നും ചോദിക്കാൻ പറ്റില്ല. എന്നാൽ അമല്ലേട്ടനു എന്തോ അറിയാം. അമ്മയോട് പറയുന്നത് കേട്ടു. ഞാൻ അമ്മയോട് ചോദിച്ചപ്പോൾ എന്തോ ജോലി കാര്യത്തിന് പോയത് ആണെന്നാ പറഞ്ഞേ.കൂടുതൽ ഞാൻ ഒന്നും കുത്തി ചോദിച്ചില്ല.
ആമി പറയുന്നതൊക്കെ ഞാൻ കേട്ടു കൊണ്ടു നിന്നതെ ഉള്ളു. തിരിച്ചു ഒന്നും പറയാൻ എന്റെ നാവു അനങ്ങുന്നില്ലയിരുന്നു.
നീ വാ നമ്മുക്ക് അമല്ലെട്ടനോട് ചോദിക്കാം. നീ കുടിവരാൻ കാത്തിരുന്നതാ ഞാൻ.
അതും പറഞ്ഞു ആമി എന്നെയും കുട്ടി അമല്ലെട്ടന്റെ അടുത്ത് ചെന്നു.
അമല്ലെട്ടാ………….
ഉം……… എന്താ രണ്ടും കുടി…
ഞങ്ങൾക്കു ഒരു കാര്യം അറിയണം…?
എന്തു കാര്യം…?
മഹിയേട്ടൻ എന്തിയെ. ?
ഒരു വാക്ക് പോലും പറയാതെ എവിടെ പോയി.?
എന്നോട് പറയണ്ടായിരുന്നു. എന്നാൽ ഈ അനുവിനോട് ഒരു വാക്ക് പറയമായിരുന്നില്ലേ.?
നിങ്ങൾ രണ്ടുപേരും അറിഞ്ഞു കൊണ്ട് ഉള്ള കള്ള കള്ളി ആണ് ഇത് എന്നു എനിക്കു അറിയാം.
ആണെങ്കിൽ….ആണെങ്കിൽ നിനക്കു എന്താ.
അമല്ലെട്ടാ……..
ആമി സങ്കടവും ദേഷ്യവും നിറഞ്ഞ സ്വരത്തിൽ അമല്ലെട്ടനെ വിളിച്ചു.
നീ എന്നെ ചോദ്യം ചെയിതട്ടു ഒരു കാര്യവും ഇല്ല ആമി.മഹിയെ കുറിച്ചു എന്തു അറിഞ്ഞാട്ടാണ് അനു ഇഷ്ട്ട പെട്ടത്.
അവനെ കുറിച്ചു ഒന്നും തന്നെ അനുവിനു അറിയില്ല.പ്രണയിക്കുമ്പോൾ മിനിമം അവരുടെ സ്വഭാവം എന്താണ് എന്ന് എങ്കിലും നമ്മൾ അറിഞ്ഞു ഇരിക്കണം.ദിവസങ്ങൾ മാത്രം പരിചയം ഉള്ള ഒരാളെ എന്തു വിശ്വസിച്ചാണ് നീ സ്നേഹിച്ചത്.
അവനു ഇതേല്ലാം ഒരു നേരം പോക്ക് ആണ്. അവൻ വളച്ച പെണ്കുട്ടികളിൽ ഒരാൾ മാത്രം ആണ് അനു നീ. അവന്റെ വലയിൽ വീണു കഴിഞ്ഞാൽ പിന്നെ അവനു അതിൽ നിന്നും നൈസ് ആയി അങ്ങു മുങ്ങും.നീ സ്വപ്നകുടു മൂവി കണ്ടിട്ടില്ലേ അതില്ലേ രാജുവിനെ പോലെയാ നമ്മുടെ മഹി. ഞാൻ ഇന്നല്ലെ പറഞ്ഞതു ഓർമയില്ലേ ആമി.ആണ്കുട്ടികളുടെ ചുറ്റിക്കളി എന്നു.ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അമല്ലെട്ടൻ അതു പറഞ്ഞു നിറുത്തി
ഏട്ടാ മതി പറഞ്ഞതു നിറുത്തു.
എന്നെക്കാൾ സങ്കടം ആമിക്കു ഉണ്ടെന്നു അവളുടെ കണ്ണുനീർ എനിക്കു മനസിലാക്കി തന്നു
നീ ബഹളം വച്ചിട്ടു ഒരു കാര്യവും ഇല്ല ആമി. മഹി സ്നേഹിച്ച പെണ്ണിനെ കെട്ടണം എങ്കിൽ അവൻ പത്തഞ്ചുറു കല്ല്യാണം കഴിക്കേണ്ടി വരും.
ഏട്ടാ ഏട്ടനും ഇതൊക്കെ അറിഞ്ഞിട്ടാണോ കുട്ടു നിന്നതു.
ഇവളെ ചതിക്കില്ല എന്നു പറഞ്ഞതാണ് എന്നോട്. എന്നാൽ അവൻ ഇവളെയും ചതിച്ചു.
എല്ലാം കേട്ടു എന്റെ തല ചുറ്റും പോലെ തോന്നി
ഭൂമിയുടെ ഉള്ളിലേക്കു താഴ്ന്നു പോയിരുന്നെങ്കിൽ എന്നു ഞാൻ ആ നിമിഷം ചിന്തിച്ചു. എല്ലാം ഒരു സിനിമ കഥ പോലെ . ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ചിന്തിച്ചു.
ഇവളെ പറ്റിച്ചതിനു ദൈവം ചോദിക്കും എല്ലാരോടും
വാ അനു.
അതും പറഞ്ഞു ഞാൻ അനുവിനെ കുട്ടി ഹാളിലേക്ക് വന്നു.
ഇന്നാ മോളേ ചോറു.അല്ല എന്താ മോളുടെ മുഖത്തു ഒരു വല്ലായിമാ.
അവൾക്കു വയ്യാ ചെറിയ ഒരു തലവേദന അമ്മേ.
ബാം വല്ലോം വേണോ മോളേ.
ആന്റി ചോദിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.എന്നാൽ മറുപടി ഒന്നും നാവിൻ തുമ്പിൽ വരുന്നില്ല.
മോളുടെ പപ്പ ഈ ആഴ്ച വരുന്നു എന്നു പറഞ്ഞു ആമിയുടെ അച്ഛൻ. ശരി ആണോ അനു.?
അറിയില്ല. ഞാൻ പോകുവാ…..
ഈ പെണ്ണിന് ഇതു എന്തു പറ്റി.
അനു ടാ
നീ വിഷമിക്കേല്ലേടാ. അതു ഒരു സ്വപ്നം ആയിരുന്നു എന്ന് കരുതിയാൽ മതി. നീ അങ്ങു മറന്നേക്കൂ.
അങ്ങനെ അങ്ങു മറക്കാൻ പറ്റുമോ ആമി. ഒരു ദിവസത്തെ ഇഷ്ടം ആയിരുന്നു അയാൾക്കു എങ്കിലും .ഞാൻ എന്റെ മനസ്സ് അറിഞ്ഞാണ് അയാളെ സ്നേഹിച്ചത്. ആ സ്നേഹം തേച്ചാലും മായിച്ചാലും പോകില്ലടാ. അത്ര ഞാൻ സ്നേഹിച്ചതാണ് അയാളെ.ഞാൻ ഇന്ന് കോളേജിൽ വരുന്നില്ല ആമി.
അനു……
നീ പേടിക്കണ്ട. ഈ ജീവിതം ഞാൻ അങ്ങു അവസാനിപ്പിക്കാൻ ഒന്നും പോകുന്നില്ല.അതിനു മാത്രം ഞാൻ തെറ്റൊന്നും ചെയ്തില്ല ആമി.ഞാൻ ചെയ്ത തെറ്റ് മഹിയേട്ടനെ എന്റെ ജീവനേക്കാൾ സ്നേഹിച്ചു എന്നതാണ്.
അതും പറഞ്ഞു അവൾ പോകുന്നത് കണ്ടപ്പോൾ എന്റെ ചങ്ക് തകർന്നു പോയി.
ആദ്യം മഹിയേട്ടനെ വിളിച്ചു രണ്ടു പറഞ്ഞാലോ എന്നു ഞാൻ കരുതി. പിന്നെ വിചാരിച്ചു. അയാളെ വിളിച്ചു സങ്കടം പറയുമ്പോൾ അയാള് കരുത്തും അവൾ ഇവിടെ തേഞ്ഞു ഒട്ടി ഇരിക്കുവാണ് എന്നു. അതു വേണ്ടാ. അതിന്റെ ആവശ്യം ഇല്ല. ദിവ്യപ്രേമം ഒന്നും അല്ലായിരുന്നല്ലോ. പോകാൻ പറ പുല്ലു.
അവളു സമാധാനം ആയി ഇരികട്ടു അവിടെ. മനസിലെ സങ്കടം മാറാൻ അല്പം കരയുന്നത് നല്ലതാ. ശല്ല്യം ചെയ്യണ്ട അവളേ.ഞാൻ കോളേജിൽ പോകാൻ തീരുമാനിച്ചു.
എന്താ അനുട്ടാ നിന്റെ മുഖത്തു ഒരു വിഷമം പൊലെ….
ഒന്നൂല്യ മമ്മി. ചെറിയ ഒരു സ്റ്റൊമക് പെയിൻ.
നല്ല വേദന ഉണ്ടോടാ നിനക്കു.
ഉണ്ട് മമ്മി.
ചിലപ്പോൾ പീരിയഡ്സ് ആകാൻ ആക്കും. മമ്മി ഇത്തിരി കഷായം എടുക്കട്ടേ എന്റെ പൊന്നുമോൾ ഇത്തിരി കുടികുമോ.?
കുടിക്കാം.
ങേ…… ഇന്ന് എന്തു പറ്റി എന്റെ മോൾക്ക്……?
ശരി ആണ് സാധാരണ പീരിയഡ് ആകുമ്പോൾ ആ ടൈമിൽ വല്ലാത്ത വേദനാ ആണ് വയറ്റിൽ. മമ്മി എന്തൊക്കെയോ പച്ച മരുന്നുകൾ ചേർത്തു ആ കഷായം ഉണ്ടാക്കി വച്ചേക്കുന്നത്. സാധാരണ അതു ഞാൻ കഴിക്കാറില്ല.അതിനു അടി ആണ് ഞങ്ങൾ രണ്ടു പേരും.ഇപ്പോൾ ഞാൻ അതു കുടിച്ചില്ലെങ്കിൽ മമ്മിക്കു എന്തേലും സംശയം തോന്നും അതു പാടില്ല.എന്റെ മുഖം ഒന്നു വാടിയാൽ മൂന്നുപേർക്കും അതു സഹിക്കില്ല. അവരുടെ ലോകം ഈ ഞാൻ ആണ്
എന്റെ ലോകം അവരും .എന്നാൽ ഞാൻ ആ ലോകത്തെ മറന്നുപോയി.അതാവും എന്റെ ഈ കണ്ണുനീരിന് കാരണം.
നല്ല വേദന ഉണ്ടോടാ. കാണും അതാ ഈ കണ്ണു നിറഞ്ഞത്.എന്നാൽ മമ്മി ഇന്ന് പോകുന്നില്ല ലീവു എടുക്കാം.
അതും പറഞ്ഞു കഷായം എന്റെ വായില്ലേക്കു ഒഴിച്ചു തന്നു.
അതൊന്നും വേണ്ട മമ്മി പോ.ഞാൻ ഇവിടെ ഇരുന്നോള്ളാം.
എങ്ങനെയോ ഞാൻ മമ്മിയെ ഉന്തിതള്ളി കാറിൽ കയറ്റി.
എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണം കേട്ടല്ലോ.
ഓ വിളിക്കാം മമ്മി.
മമ്മിയുടെ കാർ പോകുന്നത് വരെ ഞാൻ എന്റെ സങ്കടം കടിച്ചു പിടിച്ചു നിറുത്തി.
മമ്മി പോയി കഴിഞ്ഞപ്പോൾ ഞാൻ വാതിലടച്ചു മുകളിലേക്ക് പോയി.
എന്റെ മനസുതുറന്നു ഒരുപാട് കരഞ്ഞു. മതിവരുവോളം.
എന്റെ കാര്യത്തിൽ എന്നെക്കാൾ കൂടുതൽ ശ്രദ്ധ കാണിച്ചത് അവസാനം എന്നെ ഇങ്ങനെ കരയിക്കാൻ ആയിരുന്നോ മഹിയേട്ടാ. എന്തിനാ എന്നോട് ഇങ്ങനെ ഒരു ചതി കാണിച്ചത്.
അങ്ങനെ ഓരോന്നും ഓർത്തും പറഞ്ഞും എപ്പോഴോ ഉറങ്ങി പോയി.
ഫോൺ ബെൽ അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഫോൺ എടുത്തു നോക്കുമ്പോൾ പപ്പയാണ്.
ഹലോ മോളേ….
പപ്പ
എന്താ അനുട്ടാ പറ്റിയെ വയ്യാ എന്നു മമ്മി പറഞ്ഞു.ഇപ്പോൾ എങ്ങനെ ഉണ്ട്.
കുറവുണ്ട് പപ്പാ….
കുറവില്ല എന്നു മനസിലായി അതു അല്ലെ നിന്റെ ശബ്ദം ഇങ്ങനെ. കരച്ചിൽ മറച്ചു വച്ചുള്ള സംസാരം.
ഉം……..
മോളു വിഷമിക്കാതെ ഞാൻ ഇപ്പോൾ അങ്ങു വരും.അപ്പോൾ ഈ വിഷമം ഒക്കെ അങ്ങു മാറും. മോളുടെ ചേട്ടനും ഇപ്പോൾ അങ്ങു വരുമല്ലോ പിന്നെന്താ.അപ്പോൾ നമ്മുക്ക് അടിച്ചു പൊളികണം.
ഉം…….
എന്താടാ ഒരു ഉഷാറില്ലാത്തത് .
ഉറക്കം വരുന്നു പപ്പ അതാ
എന്നാൽ പപ്പ പിന്നെ വിളിക്കാടാ മോളേ….
ഉം ശരി പപ്പ ബൈ.
പപ്പ വിളിച്ചപ്പോൾ എന്തോ ഒരു ആശ്വാസം തോന്നി മനസിന്
ഓരോന്നും ആലോചിച്ചു കുട്ടുമ്പോൾ ആണ് ചേട്ടായി വിളിക്കുന്നതു.
ഹലോ അനുട്ടാ…….
ഉം…….
പപ്പയും മമ്മിയും പറയുന്നത് കേട്ടു എന്റെ അനുട്ടാനു വയ്യാ എന്നു.എന്തു പറ്റിയാടാ. ഈ വേദന നിനക്കു വരാറുള്ളത് അല്ലേ. പിന്നെന്താ ഇപ്പോൾ ഒരു മൂഡ്ഓഫും കരച്ചിലും ഒക്കെ.
ഏയ്യ്…..ഒന്നും ഇല്ല.
ഇനി എന്തായാലും ഞാനും പപ്പയും അങ്ങു വരാൻ പോകുവാ. അപ്പോൾ ഇങ്ങനെ സെന്റി അടിച്ചു ഇരിക്കലും.ഞങ്ങളുടെ ആ പഴയ വായാടി ആയി ഇരുന്നോണം.നാണം ഇല്ലല്ലോ ഒരു വയറു വേദനാ വന്നപ്പോൾ കരയാൻ നാണക്കേട്.
ഇപ്പോൾ കുഴപ്പം ഇല്ല ചേട്ടായി.കുറവുണ്ട്
എന്നാൽ ഞാൻ പിന്നെ വിളിക്കാം ജോലിക്കു ഇടക്ക് നിന്നു വിളിച്ചതു ആണ്. ഒക്കെ ബൈ അനുട്ടാ.
ഇത്ര ഒക്കെ എന്നെ സ്നേഹിക്കുന്ന ഇവർ എന്റെ കണ്ണു നിറക്കാൻ കാരണ കാരൻ ആയ മഹിയേട്ടനെയും വെറുതെ വിടില്ല.
എന്നാൽ ഞാൻ പറ്റികപ്പെട്ടു എന്നു അറിഞ്ഞാൽ അവരുടെ വിശ്വാസം ഞാൻ ഇല്ലാതാക്കും പൊലെ അല്ലെ.പപ്പ വരുമ്പോൾ മഹിയേട്ടന്റെ കാര്യം പറയാൻ ഇരുന്നത് ആണ് ഞാൻ എന്നാൽ……
അനുട്ടാ……അനുട്ടാ….
മമ്മിയുടെ വിളി കേട്ടാണ് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നത്.
റൂമിൽ നിന്നും താഴേക്ക് ഓടി ഇറങ്ങി . വാതിൽ തുറന്നു
എത്ര നേരം ആയിടാ വിളിക്കുന്നു.ഞാൻ അങ്ങു പേടിച്ചു പോയി മോളേ
എന്തിനു….?
ചുമ്മാ….. ബെൽ അടിച്ചാപോൾ പവർ ഇല്ല. എത്ര തവണ കതകിന് മുട്ടിവിളിച്ചട്ടാ നീ ഒന്നു തുറന്നതു.
പിന്നെ അനു നിനക്കു തലവേദന ഉണ്ടോ.? രാഗിണി പറഞ്ഞു അതാ ചോദിച്ചത്.
ചെറുതായിട്ടു ഉണ്ട് മമ്മി
ബാം ഇട്ടോ..?
ഇട്ടു. മമ്മി ഇത്തിരി നേരം എന്നെ ഈ മടിയിൽ ഒന്നു കിടത്തു.
മമ്മി ഈ ഡ്രസ്സ് ഒക്കെ ഒന്നു മാറിയിട്ടു ഒന്നു ഫ്രഷ് ആയിട്ടു വരാടാ.
വേണ്ട plz മമ്മി plz ഇപ്പോൾ കിടക്കണം plz
ഈ പെണ്ണിന്റെ ഒരു വാശി. വാ
അതും പറഞ്ഞു മമ്മി സോഫയിൽ ചെന്നു ഇരുന്നു.
ഞാൻ മമ്മിയുടെ മടിയിൽ ചെന്നു കിടന്നു.
അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ഞാൻ എത്ര വെറുത്താലും നിങ്ങളെ മറക്കില്ല മഹിയേട്ടാ.ഈ മനസിൽ നിന്നും പോകില്ല നിങ്ങൾ. അത്രക്ക് ഇഷ്ടം ആണ് എനിക്കു നിങ്ങളെ. I love u മഹിയേട്ടാ.
എന്നു ഞാൻ അറിയാതെ എന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission