Skip to content

പ്രണയാഗ്നി – 2

pranayagni

അവൻ പോകുന്നതും നോക്കി അവൾ നിന്നു.. അവളുടെ കണ്ണുകൾ തിളങ്ങി നോക്കി ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

“ഇല്ല ഏട്ടാ മാളവികയുമായുള്ള ഏട്ടന്റെ ജീവിതം ഒരിക്കലും ഞാൻ അനുവദിക്കില്ല ഈ സിദ്ധാർത്ഥ് ഭദ്രയ്ക്ക് മാത്രമുള്ളതാ ഈ ഭദ്രയ്ക്ക് മാത്രം ” സ്വന്തം അവൾ ആർത്തുചിരിച്ചു…

  ‡***************************‡

വീട്ടിൽ എത്തും വരെ സിദ്ധുവിന്റെ ചിന്തകൾ ഭദ്രയെ കുറിച്ചായിരുന്നു. ഒരിക്കലും അവളിൽ നിന്നും ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചിരുന്നില്ല.

” സിദ്ധൂ എത്ര നേരായ് ഞാൻ ഇവിടെ വെയ്റ്റ് ചെയ്യുന്നു. എന്തെടുക്കായിരുന്നു വിളിക്കാൻ പറഞ്ഞു വിട്ട ഭദ്രയെയും കാണാനില്ലല്ലോ “

മാളുവിന്റെ ചോദ്യം കേട്ടപ്പോൾ ആണ് പരിസര ബോധം വന്നത്. വീട്ടിൽ എത്തിയതു പോലും അറിഞ്ഞില്ല.

“എന്താ നീ ആലോചിക്കുന്നേ വരുന്നില്ലേ അമ്പലത്തിലേക്ക് എല്ലാവരും പോയി. ഭദ്രയും കൂടി ഉള്ളതു കൊണ്ടാ എന്നെ ഇവിടെ നിർത്തിയിട്ട് അവർ പോയത്.

അല്ല മാളൂട്ടി അമ്പലത്തിലേക്ക് തന്നെ പോണോ നമുക്ക് വല്ല ബീച്ചിലോട്ടും പോയാൽ പോരെ ” അവൻ കള്ള ചിരിയോടെ പറഞ്ഞു.

“അയ്യടാ മോന്റെ പൂതി കൊള്ളാലോ വേഗം ചെന്ന് ഡ്രസ്സ് മാറ്റിയിട്ട് വായോ “അവൾ മുറ്റത്തേക്കിറങ്ങി കൊണ്ട് പറഞ്ഞു.

“പൂജയൊന്ന് കഴിയട്ടെ നിന്നെ ഏഴ് സ്വർഗ്ഗ രാജ്യങ്ങൾ ഞാൻ കാണിക്കുന്നുണ്ട് ” അവൻ കുസൃതിയോട് അവളെ നോക്കി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി.

ഏഴു ദിവസം ! അവളുടെ കണ്ണുകൾ നിറഞ്ഞു.ഒരിക്കലും കരുതിയില്ല സിദ്ധുവിനെ കണ്ടു മുട്ടുമെന്നും അവൻറെ ഭാര്യയായി ഈ വീട്ടിലേക്ക് വന്നു ചേരുമെന്ന് .ഒരിക്കൽ ഈ തറവാട്ടിലേക്ക് അമ്മയുടെ കൈപിടിച്ച് വന്നതാ പക്ഷേ ഇവിടത്തെ കാരണവന്മാർ അന്ന് ഞങ്ങളെ ആട്ടിയിറക്കി.

ഒരുതരത്തിൽ പറഞ്ഞാൽ ഞാനും ഈ വീട്ടിലെ മകൾ തന്നെയല്ലേ പക്ഷേ ഞാൻ ആരാണെന്ന സത്യം പറഞ്ഞാൽ ഒരിക്കലും ഈ ബന്ധത്തെ ഇവിടെയുള്ളവർ അംഗീകരിക്കില്ല .ഇപ്പോഴും സിദ്ധുവിന്റെ അച്ഛനും അമ്മയ്ക്കും തന്നെ ഇഷ്ട്പ്പെട്ടിട്ടില്ല .പിന്നെ അച്ഛമ്മയുടെ ഒരു വാക്ക് കൊണ്ട് മാത്രമാണ് ഞങ്ങളെ ഈ വീട്ടിലേക്ക് കയറ്റിയത്..

നാരായണത്ത് മാധവന്റെയും സാവിത്രിയുടെയും മൂന്നു മക്കളിൽ ഏറ്റവും താഴെയുള്ളവളായിരുന്നു ലക്ഷ്മി അതായത് തന്റെ അമ്മ . കാര്യസ്ഥന്റെ മകനുമായി ഒളിച്ചോടിയപ്പോൾ തീർന്നതാണീ തറവാടുമായുള്ള ബന്ധം .

പിന്നെ ഒരിക്കൽ കൂടി വരേണ്ടി വന്നു അമ്മയ്ക്ക് ഇങ്ങോട്ട് .അച്ഛൻ മരിച്ച് ഒരു ഗതിയുമില്ലാതെ വന്നപ്പോൾ . അമ്മയുടെ കൈയ്യും പിടിച്ച് ഞാനും .

കണ്ട അഴിഞ്ഞാട്ടകാരികൾക്ക് വന്നു കയറാനുള്ള സ്ഥലമല്ല ഇതെന്നും പറഞ്ഞ് തന്നെയും അമ്മയെയും ശേഖരമാമ അതായത് സിദ്ധുവിന്റെ അച്ഛൻ അന്നിവിടന്ന് തല്ലിയിറക്കിയത് ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല.

അമ്മയുടെ കരച്ചിൽ പോലും ആരും കണ്ടില്ല. അന്ന് ഇവിടെന്ന് കരഞ്ഞു കൊണ്ടിറങ്ങുമ്പോൾ കരയണ്ട ഇതു കഴിച്ചോ എന്നു പറഞ്ഞ് ഒരു പേരയ്ക്ക തന്ന സിദ്ധുവിനെ ഇപ്പോഴും ഓർക്കുന്നുണ്ട്. കുസൃതി നിറഞ്ഞ ആ കണ്ണുകളിൽ തന്നോടുള്ള അനുകമ്പ നിറഞ്ഞിരുന്നു. അന്നത്തെ ആ നാലു വയസുകാരിയുടെ മനസ്സിൽ മായാതെ കിടന്ന ആ മുഖം സിദ്ധുവിന്റെ ആയിരുന്നു.

ഒന്നും അറിയാതെ ആണ് തമ്മിൽ പ്രണയിച്ചത്. ഇവിടെ എത്തിയപ്പോൾ മാത്രമാണ് തന്റെ അമ്മ വീടാണെന്ന് പോലും അറിഞ്ഞത്.

എന്തോന്നാടോ ഇപ്പോഴേ സ്വപ്നം കണ്ടു തുടങ്ങിയോ സിദ്ധു തന്നെ തട്ടിവിളിച്ചു. അവന് ഒരു പുഞ്ചിരി സമ്മാനിച്ചു.

“ഭദ്ര എവിടെ ?” മാളു ചോദിച്ചപ്പോൾ ആണ് സിദ്ധു അവളെ കുറിച്ച് ഓർത്തത്.

“ഇങ്ങോട്ട്‌ വന്നില്ലേ ?” അവൻ ചുറ്റും നോക്കി.

“ഇല്ല .സിദ്ധുവിനെ വിളിക്കാൻ അങ്ങോട്ട് വന്നതല്ലേ ?”

“ഞാൻ ഒന്ന് നോക്കിയിട്ട് വരാം.” സിദ്ധു കുളക്കടവിലേക്ക് നടന്നു

“ഞാനും വരുന്നു സിദ്ധൂ ” രണ്ടു പേരും കുളത്തിനരുകിലേക്ക് വേഗത്തിൽ നടന്നു.

അപ്പോഴാണ് കൈയ്യിൽ ഒരു പിടി പൂക്കളുമായി ഭാദ്ര വരുന്നത് കണ്ടത്.

അവളെ കണ്ടപ്പോൾ തന്നെ അവർക്ക് ആശ്വാസമായി.

“പൂ ഇറുത്തപ്പോൾ നേരം പോയത് അറിഞ്ഞില്ല ഏട്ടത്തി “അവൾ ക്ഷമാപണം നടത്തി.

“സാരല്യാ ഇനിയും നേരം വൈകിക്കണ്ട പോകാം മാളു പറഞ്ഞു.

കുടുംബ ക്ഷേത്രത്തിൽ ചെന്നപ്പോൾ തന്നെ എല്ലാവരുടെയും മുഖത്ത് ദേഷ്യം ഉണ്ടായിരുന്നു. ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല നടയ്ക്കൽ ചെന്ന് നല്ല പോലെ പ്രാർത്ഥിച്ചു.

ദേവീ ന്റെ സിദ്ധുവിന് ഒരാപത്തും വരുത്തല്ലേ എനിക്കീ ലോകത്ത് വേറെ ആരും ഇല്ല. അറിയാലോ എന്നെ കുറിച്ച് . ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചാൽ മാത്രമേ സത്യം എല്ലാവരും അറിയാൻ പാടുള്ളൂ സിദ്ധുവിനോട് പോലും ഞാൻ ആരാണെന്ന് പറഞ്ഞിട്ടില്ല. എല്ലാം അറിയുമ്പോൾ അവൻ എന്നെ വെറുക്കാതിരുന്നാൽ മതി. എന്തോ ആ സമയം അവളുടെ അമ്മയുടെ മുഖം ഓർമ്മ വന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വരുന്നുണ്ടായിരുന്നു.

ഈ സമയം ഭദ്ര പ്രാർത്ഥിച്ചത് മറ്റൊന്നായിരുന്നു. എല്ലാം തന്റെ ആഗ്രഹപ്രകാരം നടക്കണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു. ആരും കാണാതെ തന്റെ കയ്യിലുള്ള താമര പൂവ് ആ നടയ്ക്കൽ വെച്ചു..

കാര്യസാധ്യത്തിനായി താമര പൂക്കൾ ദേവിക്ക് അർപ്പിക്കുന്നത് അവിടെ പതിവായിരുന്നു..

തൊഴുത് ഇറങ്ങിയപ്പോൾ അച്ഛമ്മ മാളുവിന്റെ കൈയ്യിൽ പിടിച്ചു നിർത്തി. അവിടെ മണ്ഡപത്തിനോട് ചേർന്നുള്ള കൽപ്പടവിൽ ഇരുത്തി.

“എന്തിനാ ന്റെ കുട്ടി കരഞ്ഞേ ” വാത്സല്ല്യം തുളുമ്പുന്ന ആ ചോദ്യം കേട്ടപ്പോൾ അവളുടെ കണ്ണു നിറഞ്ഞു.

“ഒന്നുല്ല്യ അച്ഛമ്മേ അമ്മയെ പെട്ടെന്ന് ഓർത്തു പോയി “

“എനിക്കറിയാം ന്റെ കുട്ടിക്ക് ഒരിക്കലും അമ്മയെ മറക്കാനാവില്ലെന്ന് . അവളും നിന്നെ പോലെ ആയിരുന്നു എന്തു പറഞ്ഞാലും കരയും ഒരു പാവം ഇവിടെന്ന് ഇറങ്ങുമ്പോഴും കരഞ്ഞു കൊണ്ടാ പോയത് അവളോട് ഇവിടുള്ളവർ ചെയ്തതിന്റെ ഫലമായിരിക്കാം നിന്റെ വെല്ല്യമ്മയുടെയും ഗൗരിയുടെയും മരണം “

“അച്ഛമ്മയ്ക്കെങ്ങനെ ഞാൻ …. അവൾ ഒന്നു നിർത്തി ആശ്ചര്യത്തോടെ അവരെ നോക്കി. “

“നീ എന്റെ മോളെ പോലെ തന്ന്യാ നിന്റെ കണ്ണിലെ തിളക്കം കണ്ടാൽ എനിക്കറിയാതിരിക്കോ ഈ കഴുത്തിൽ കിടക്കുന്ന നാഗപട മാല ഞാൻ നിന്റെ അമ്മയ്ക്ക് കൊടുത്തതാ .ആർക്കു മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാകും നീ ലക്ഷ്മിയുടെ മകളാകണന്ന്.ഈശ്വര നിശ്ചയമാണ് നിന്നെ സിദ്ധു കണ്ടെത്തിയത്..” അവരുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

“അച്ഛമ്മേ” ഒരു കരച്ചിലോടെ അവളാ നെഞ്ചിലേക്ക് വീണു.

“ഇനി മോള് കരയരുത്. ഇവിടെ ആരും ഒന്നും അറിയരുത്. അറിഞ്ഞാൽ നിന്നെ ഇല്ലാതാക്കാൻ വരെ എല്ലാവരും ശ്രമിക്കും. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഭദ്രയെ കൊണ്ട് സിദ്ധുവിനെ കെട്ടിക്കും. അതൊരിക്കലും നടക്കാൻ പാടില്ല മോളെ .നിന്റെ അമ്മയ്ക്ക് വന്ന ഗതി നിനക്ക് വരരുത്. ലക്ഷ്മി തന്നെ ആയിരുന്നവൾ ശരിക്കും ലക്ഷ്മി. അവൾ പോയേ പിന്നേ എല്ലാ നാശങ്ങളും തുടങ്ങിയത്.

“അച്ഛമ്മ എന്തൊക്കെയാ പറയുന്നത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ലാ “

“നിന്റെ അമ്മയെ ചതിച്ചതാ ” അതു പറയുമ്പോൾ ആ കണ്ണുകളിൽ ദേഷ്യം ഇരമ്പി വരുന്നുണ്ടായിരുന്നു.

“ആര് ?എന്തിന് വേണ്ടി ?”

“എല്ലാം ഒരിക്കൽ നിനക്കു മനസിലാകും കാലം നിന്റെ മുന്നിൽ തെളിയിക്കും ” അവർ അവളുടെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.

എന്തൊക്കെയോ അവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അച്ഛമ്മയുടെ അപ്പോഴത്തെ ഭാവം കണ്ടപ്പോൾ ഒന്നും ചോദിക്കാനായില്ല..

“അച്ഛമ്മയും മോളും കൂടി എന്താ ഒരു സ്വകാര്യം? സിദ്ധുവാണ്.

“ഞാനേ നിന്നെ അടക്കി നിർത്താനുള്ള സൂത്രപണി പറഞ്ഞു കൊടുക്കായിരുന്നു. അച്ഛമ്മ അവന്റെ മൂക്കിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“ഓ പണ്ട് അച്ഛമ്മ അച്ചഛനെ വരച്ചവരയിൽ നിർത്തിയ സൂത്രമായിരിക്കും അല്ലേ. അതിവിടെ ചിലവാവില്ലാട്ടോ ഇതേ ആള് വേറെയാ അവൻ അച്ഛമ്മയെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു.

“നിന്നെ മാത്രമല്ല നിന്റെ അച്ഛൻ ശേഖരനെ വരെ വരച്ചവരയിൽ നിർത്താനുള്ള തന്റേടോം കഴിവും എന്റെ ഈ മോൾക്കുണ്ട് നീ നോക്കിക്കോ”

“എന്നാ അതൊന്ന് കാണണമല്ലോ പൂജയൊന്ന് കഴിഞ്ഞോട്ടെ അച്ഛമ്മേടെ പൊന്നു മോൾ ഈ സിദ്ധുവിന്റെ മുന്നിൽ വാലും ചുരുട്ടി നിൽക്കുന്നത് കാണാം ” അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു.

“പോ സിദ്ധൂ ഒരു നാണവും ഇല്ലാതെ “

അവളുടെ മിഴിയിൽ നാണം വിരിയുന്നുണ്ടായിരുന്നു.

ഈ സമയം അവരുടെ ചിരിയും കളിയും കണ്ട് ദേഷ്യത്താൽ ഭദ്രനിൽക്കുന്നുണ്ടായിരുന്നു.

“മോളേ, “അവളുടെ തോളിൽ കര സ്പർശമേറ്റപ്പോൾ തിരിഞ്ഞു നോക്കി.ശേഖരമാമ്മൻ

“മോള് ഒന്നു കൊണ്ടും വിഷമിക്കണ്ട എന്റെ മകന് ഒരു ഭാര്യയുണ്ടെങ്കിൽ അവനിലൂടെ ഞങ്ങളുടെ പാരമ്പര്യം നിലനിർത്തണമെങ്കിൽ ആ സ്ഥാനത്ത് നീ മാത്രമായിരിക്കും “

“ഇല്ല ശേഖരമാമ്മേ എനിക്കതിനു കഴിയില്ല. കഴിയുമായിരുന്നെങ്കിൽ മാളുവിന്റെ സ്ഥാനത്ത് ഇന്ന് ഞാൻ ഇരുന്നേനെ” അവളുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ ശേഖരന്റെ മുഖം മാറി

“ഈ ശേഖരൻ ഒരു കാര്യം തീരുമാനിച്ചാൽ അത് നടത്തിയിരിക്കും. നീയാണ് എന്റെ മരുമകൾ നിന്നെ മാത്രമേ എനിക്കാ സ്ഥാനത്ത് കാണാൻ കഴിയൂ. നിനക്ക് വേണ്ടി മാത്രമാണ് ഇല്ലാത്ത ദോഷത്തിന്റെ പേരിൽ ഞാനീ നാടകമൊക്കെ കളിച്ചത്. “

“എല്ലാം എനിക്കറിയാം എന്തൊക്കെ നടത്തിയാലും സിദ്ധുവേട്ടന്റെ മനസ്സിൽ എനിക്കെന്നും ആ പഴയ അനിയത്തിയുടെ സ്ഥാനം മാത്രമേ ഉണ്ടാകൂ ” അവൾ കണ്ണീരോടെ പറഞ്ഞു.

“മാളു ഈ ലോകത്തിൽ നിന്നു തന്നെ വിട്ടു പോയാൽ പിന്നെ അവന്റെ മനസ്സിൽ നീ തന്നെ വന്നോളും അതോർത്ത് എന്റെ ഭദ്ര കുട്ടി വിഷമിക്കണ്ട. ഈ മുഖമൊക്കെ തുടച്ച് നല്ല കുട്ടിയായ് ചെല്ലാൻ നോക്ക്” അയ്യാൾ അവളെ ആശ്വസിപ്പിച്ചു.

ശേഖരന്റെ മനസ്സിൽ ഈ സമയം പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു. പഴയ കളികൾ വീണ്ടും എടുക്കേണ്ടിയിരിക്കുന്നു. അന്ന് ലക്ഷ്മിയുമായി പ്രണയത്തിലായിരുന്ന ദേവനെ കൊണ്ട് സരസ്വതിയുടെ കഴുത്തിൽ താലി കെട്ടിച്ചത് തന്റെ മിടുക്കു കൊണ്ടായിരുന്നു. അല്ലെങ്കിലും ഒരു രണ്ടാനമ്മയ്ക്കുണ്ടായ ലക്ഷ്മിയേക്കാൾ എന്തുകൊണ്ടും സ്ഥാനം തന്റെ കൂടെ പിറന്ന സരസ്വതിക്ക് തന്നെ ആണ്. അയ്യാളുടെ പല്ലിറുമ്മി.. ദേവന്റെ കണക്കറ്റ സ്വത്തുക്കൾക്ക് ഇനി ഒരേ ഒരു അവകാശി ഭദ്ര അവളിലൂടെ തന്റെ മകനും. അയ്യാളുടെ കണ്ണുകളിൽ സന്തോഷം അലയടിച്ചു.

തുടരും

പകയുടെ പ്രണയത്തിന്റെ അതിലുപരി പ്രതികാരത്തിന്റെ ഒരു കുഞ്ഞു കഥ ആണിത്. കാത്തിരിക്കുമല്ലോ?

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അനു.

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

4.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!