Skip to content

പ്രണയാഗ്നി – 5

pranayagni

അവൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. അവൾ അവനെ ചുറ്റി പിടിച്ചു കൊണ്ട് അതിൽ കയറിയിരുന്നു.. അവർ യാത്ര തുടങ്ങുകയാണ് പ്രണയാർദ്ദമായ യാത്ര .ഇല്ലി കാടുകൾക്കിടയിലൂടെ മുനിയാട്ടു കുന്നിലെ മുനിയറകൾ കാണുവാനും പിന്നെ റബ്ബർ മരങ്ങൾക്കിടയിലൂടെ ആ കുഞ്ഞരുവിയും വെള്ളചാട്ടവും മതിമറന്ന് ആസ്വദിച്ച് പ്രണയ ജോഡികളായ് ആർത്തുല്ലസിച്ച് നടക്കട്ടെ പതുങ്ങിയിരിക്കുന്ന അപകടമറിയാതെ.

        ‡******************‡

ഗേറ്റ് കടന്ന് പുറത്തിറങ്ങിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന ഭദ്രയെ അവർ കണ്ടത്

“സിദ്ധുവേട്ടൻ എങ്ങോട്ടാ ഈ നേരത്ത് ” അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“നീ മുന്നിൽ നിന്ന് മാറൂ ” അവൻ വണ്ടി മുമ്പോട്ട് എടുത്തു

“എനിക്ക് പറയാനുള്ളത്  കേട്ടിട്ട് പൊയ്ക്കോ “

“എനിക്കൊന്നും കേൾക്കണ്ട ഒന്നു പോകുന്നുണ്ടോ ” അവൻ അമർഷത്തോടെ പറഞ്ഞു.

“പ്ലീസ് ഒരു അഞ്ചു മിനിറ്റ് മാത്രം അത് കഴിഞ്ഞ് എവിടെ വേണമെങ്കിലും പൊയ്ക്കോളൂ ” അവൾ യാചനാ സ്വരത്തിൽ പറഞ്ഞു

” ഭദ്രയ്ക്ക് എന്താ പറയാനുള്ള തെന്ന് കേട്ടിട്ട് പോവാം സിദ്ധു 5 മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ “

“മാളു നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ആരുടെയും വക്കാലത്തുമായി വരരുതെന്ന് “

“സിദ്ധു പ്ലീസ് “ആ കണ്ണുകൾ നിറഞ്ഞുവന്നു

“നാശം പിടിക്കാനായിട്ട് എങ്ങോട്ടെങ്കിലും പോകുമ്പോൾ അപശകുനം പോലെ മുന്നിൽ വന്നോളും ” . സിദ്ധു അതും പറഞ്ഞ് ബൈക്കിൽ നിന്നിറങ്ങി.

ആ വാക്കുകൾ ഭദ്രയുടെ ഹൃദയത്തിലാണ് തറച്ചത് ഒരിക്കൽ തന്റെ എല്ലാമെല്ലാമായിരുന്ന സിദ്ധുവേട്ടൻ ,ഇപ്പോൾ ഞാൻ വെറുമൊരു അപശകുനമായി തീർന്നിരിക്കുന്നു.

പറയാൻ പറയാൻ വന്ന വാക്കുകൾ പോലും അവളിൽ നിന്ന് പുറത്തേക്ക് വന്നില്ല ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു.

“നിനക്കെന്താ പറയാനുള്ളത് വേഗം പറഞ്ഞു തുലയ്ക്കാൻ നോക്ക്”

“അത് എനിക്ക് സിദ്ധുവേട്ടനോട് മാത്രമാണ് പറയാനുള്ളത് ” അവൾ മാളുവിനെ നോക്കി പറഞ്ഞു.

“എന്നോട് മാത്രമായി ഒരു രഹസ്യവും പറയണ്ട പറയുന്നുണ്ടെങ്കിൽ അത് ഇവിടെ ഇവളുടെ മുന്നിൽ വച്ച് മാത്രം “

“പ്ലീസ് ഏട്ടാ എനിക്ക് മാളു ഏട്ടത്തിയോട് ഇപ്പോൾ പറയാൻ പറ്റില്ല”

“സാരമില്ല സിദ്ധു ഞാൻ മാറി തരാം നിങ്ങൾ സംസാരിക്ക് “അതും പറഞ്ഞു മാളു പുറത്തിറങ്ങി നിന്നു .

കുറച്ച് പുറത്തേക്ക് നിന്ന് മാളു അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു. സിദ്ധുവിനോട് അവൾ പറയുന്ന കാര്യങ്ങൾ കേട്ടിട്ടാണെന്ന് തോന്നുന്നു അവന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു . അവന്റെ കയ്യിൽ പിടിച്ച് എന്തൊക്കെയോ പറഞ്ഞു കരയുന്ന അവളെ അവൻ സ്നേഹത്തോടെ നെഞ്ചോട് ചേർക്കുന്നുണ്ടായിരുന്നു .

അതു കണ്ടപ്പോൾ എന്തോ എന്റെ മനസ്സിലൊരു ആദി . ഭദ്രയുടെ സ്ഥാനത്തേക്കാണ് ഞാൻ വന്നത് അവൾ എന്റെ അനിയത്തി ആണെങ്കിലും ആ നിൽപ്പ് കണ്ടപ്പോൾ ദേഷ്യവും ദേഷ്യവും വെറുപ്പും എല്ലാം നിറഞ്ഞു വന്നു.  അമ്മയ്ക്ക് പറ്റിയത് പോലെ എനിക്കും ഇല്ല നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല സിദ്ധു . നീ എന്റേതാണ് എന്റെ മാത്രം. ചിലപ്പോൾ എന്റെ സ്വാർത്ഥതയാകാം  പക്ഷേ എന്തൊക്കെ ആണെങ്കിലും പ്രണയത്തിനു താഴെയാണ് നിന്റെ സ്ഥാനം ഭദ്രേ . അവനെ ഞാൻ അത്രയധികം സ്നേഹിക്കുന്നുണ്ട്

സമയം ഇഴഞ്ഞുനീങ്ങി കൊണ്ടിരുന്നു. അഞ്ച് മിനിറ്റെന്നു പറഞ്ഞവൾ ഇത്ര നേരം എന്താ സംസാരിക്കുന്നേ . അങ്ങോട്ട് പോകണമെന്നുണ്ടായിരുന്നു. കാലുകൾ അനങ്ങുന്നില്ല. തന്നെ ആരോ പിടിച്ചു നിർത്തിയതു പോലെ .

സിദ്ധു ഭദ്രയുടെ കണ്ണു തുടച്ചു കൊടുക്കുന്നുണ്ടായിരുന്നു. രണ്ടു പേരുടെയും മുഖത്ത് പുഞ്ചിരിയും വിരിഞ്ഞു. അവൻ അവളെ ഒന്നുകൂടി ചേർത്തുനിർത്തി ആ നെറ്റിയിൽ ചുംബിച്ചു. അതുകൊണ്ടപ്പോൾ തന്നെ അവളുടെ സകല നിയന്ത്രണങ്ങളും തെറ്റി.

“സിദ്ധൂ “

ആ വിളിയിൽ അവർ  രണ്ടുപേരും അകന്നുമാറി .

“മോള് ചെല്ല് ഒന്നുകൊണ്ടും വിഷമിക്കേണ്ട എനിക്ക് ഒരാപത്തും വരില്ല പിന്നെ നീ ഈ കാര്യം എന്നോട് പറഞ്ഞത്. ആരും അറിയണ്ട അച്ഛമ്മ പോലും. ഒന്നും അറിയാത്തതു പോലെ നടന്നാൽ മതി.”

“ഏട്ടാ, നിങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ “

“ഇല്ല മോളെ മാളുവിനൊന്നും സംഭവിക്കില്ല. അതിന് ഈ ഏട്ടൻ ജീവിച്ചിരിക്കുമ്പോൾ നടക്കുമെന്ന് തോന്നുന്നുണ്ടോ?”

ഭദ്രയോട് പോകാൻ പറഞ്ഞു ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു സിദ്ധു മാളുവിന്റെ അരുകിൽ ചെന്നു നിർത്തി അവളുടെ വീർത്തു കെട്ടിയ അവളുടെ മുഖം കണ്ടപ്പോൾ തന്നെ സിദ്ധുവിന് കാര്യം മനസ്സിലായി. ഉള്ളിൽ ചിരിച്ചുകൊണ്ട് ഗൗരവത്തിൽ അവൻ ചോദിച്ചു.

“എന്തുപറ്റി നിന്റെ മുഖത്ത് കടന്നൽ കുത്തിയോ മുഖം വീർപ്പിച്ചു നിൽപ്പുണ്ടല്ലോ “

“എന്തായിരുന്നു നിങ്ങൾ തമ്മിൽ ഒരു ശൃംഗാരം “

“ഞങ്ങൾ ഏട്ടനും അനിയത്തിയ്ക്കും തമ്മിൽ പലതും പറയാനുണ്ടാകും അത് നിന്നോട് പറയണമെന്നില്ല ” അവൻ കലിപ്പിൽ തന്നെ മറുപടി പറഞ്ഞു.

“ഓഹോ എന്നു മുതലാ നിങ്ങൾ ഏട്ടനും അനിയത്തിയും ആയത്. ഇത്ര നാളും ഇല്ലാത്ത സ്നേഹം പെട്ടെന്നെങ്ങനെ വന്നു “

” അപ്പോ ന്റെ പെണ്ണിന്റെ മനസ്സിൽ സ്നേഹം മാത്രം അല്ല അസൂയയും കുശുമ്പും ഉണ്ടല്ലേ ?” അവനു കൈ കെട്ടി ഒരു കള്ള ചിരിയോടെ പറഞ്ഞു.

“നിന്നെ വിട്ട് കളഞ്ഞ് ഒരു ത്യാഗിയായി ജീവിതം കഴിക്കാൻ മാത്രം വിശാല മനസ്സെന്നും എനിക്കില്ല ” അവൾ ദേഷ്യത്തോടെ പറഞ്ഞു.

” എന്നാ എന്റെ അസൂയക്കാരി ഭാര്യേ ഭദ്ര പറഞ്ഞത് എന്താണെന്ന് നിനക്ക് ഞാൻ അവിടെ ചെന്നിട്ട് പറയാം” അതും പറഞ്ഞ് അവനവളെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് ചേർത്ത് നിർത്തി “

അവന്റെ കണ്ണുകളുമായി ആ നീല കണ്ണുകൾ കോർത്ത നിമിഷം പ്രണയത്തിന്റെ അണയാത്ത രണ്ടു നാളങ്ങൾ ആ കണ്ണുകളിൽ തെളിഞ്ഞു നിന്നു. നാണത്താൽ അവളുടെ മുഖം കുനിഞ്ഞു.

“ഇങ്ങനെ നിന്നാൽ മതിയോ പോകണ്ടേ ” അവന്റെ വാക്കുകളാണ് അവളെ ഉണർത്തിയത്.

അവൾ ബൈക്കിൽ കയറിയിരുന്നു. പതിയെ അവനോട് ചേർന്നിരുന്നു. അവൻ മന്ദസ്മിതത്തോടെ യാത്ര തിരിച്ചു.

അവർ പോകുന്നതും നോക്കി നിറകണ്ണുകളോടെ ഭദ്രനിന്നതും വേഗത്തിൽ ഒരു കാർ അവളുടെ അടുത്തു വന്നു നിന്നതും ഒരുമിച്ചായിരുന്നു.

കാറിൽ നിന്നിറങ്ങിയ ശേഖരനെ കണ്ടവൾ ഞെട്ടി.

“അവൻ എങ്ങോട്ടാ പോയത് അയാൾ ആക്രോശിച്ചു.

“എനിക്കറിയില്ല “

“സത്യം പറഞ്ഞോ അതാണ് നിനക്ക് നല്ലത് “

” വേണ്ട അമ്മാവാ അവർ ജീവിച്ചോട്ടെ എനിക്കൊന്നും വേണ്ട ഒന്നും എന്റെ അമ്മയായിട്ട് ഏട്ടത്തിടെ അമ്മയുടെ ജീവിതം കളഞ്ഞത് അതാ ഇനി ഞാൻ മൂലം ” അവൾ തൊഴുകയോടെ പറഞ്ഞു.

“നീയെന്താ ഇപ്പോൾ പറഞ്ഞത് നിന്റെ അമ്മയായിട്ട് അവളുടെ അമ്മയുടെ ജീവിതം കളഞ്ഞെന്നോ അപ്പോൾ ഞാനറിയാതെ പലതും നടക്കുന്നുണ്ടല്ലേ?”

“അപ്പോഴാണ് അവൾ പറഞ്ഞതെന്താണെന്ന് അവൾക്ക് തന്നെ ബോധ്യം വന്നത് “

” അമ്മാവാ ഏട്ടത്തിയെ ഒന്നും ചെയ്യല്ലേ പാവല്ലേ എന്റെ അച്ഛൻ പോലും അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരു മോൾ ഉള്ളത് “

“അതു കേട്ടപ്പോൾ അയ്യാൾ ഒന്നു നടുങ്ങി ദേവന് ലക്ഷ്മിയിൽ ഉണ്ടായ മകളോ . അവന്റെ സ്വത്തുക്കൾക്ക് വീണ്ടും ഒരു അവകാശി കൂടി .

“അവർ എങ്ങോട്ടാ പോയത് ? സത്യം പറഞ്ഞോ ” അയ്യാൾ അവളെ മതിലിന്നോട് ചേർത്തു നിർത്തി. കഴുത്തിൽ അമർത്തി പിടിച്ചു.

“നിന്റെ അച്ഛനെയും അമ്മയേയും എനിക്ക് തീർക്കാൻ പറ്റുമെങ്കിൽ നരുന്തു പോലെയുള്ള നിന്നെ തീർക്കാനും എനിക്കറിയാം.

കേട്ടത് വിശ്വസിക്കാനാവാതെ അവൾ നിന്നു പിടഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി.

“നീ ജനിച്ചപ്പോൾ നിന്റെ അമ്മ നല്ല പിള്ള ചമഞ്ഞ് എല്ലാ സത്യങ്ങളും ദേവനോട് പറഞ്ഞു അനിയത്തിയെ ചതിച്ച് അയ്യാളെ സ്വന്തമാക്കിയ കഥകൾ എല്ലാം കൈവിട്ടു പോകുമെന്ന് ഉറപ്പായപ്പോൾ ആണ് ഗുരുവായൂർ യാത്രയ്ക്കിടയിൽ ഒരു ആക്സിഡന്റ് ഞാൻ പ്ലാൻ ചെയ്തത് പക്ഷേ എന്റെ ഗൗരിയും ഇടയിൽ നഷ്ടമാകുമെന്ന് കരുതിയില്ല. അവൾക്ക് പകരമാണ് നിന്നെ സ്വന്തം മകളായി വളർത്തിയത് ഒരു പ്രായശ്ചിത്തം എന്നും പറയാം പിന്നെ നിന്റെ അച്ഛന്റെ പേരിലുള്ള സ്വത്തുക്കൾ എന്നിലേക്ക് വരാൻ കൂടിയാണ് സിദ്ധാർത്ഥുമായുള്ള നിന്റെ വിവാഹവും നിശ്ചയിച്ചത്. പക്ഷേ അവൻ എന്നെ ചതിച്ചു. വിവാഹത്തലേന്ന് നാടുവിട്ടു പോകുമെന്ന് കരുതിയില്ല. ഇനിയും സമയമുണ്ടല്ലോ ” അയ്യാൾ ക്രൂരമായി ചിരിച്ചു.

എങ്ങനെയെങ്കിലും അയ്യാളിൽ നിന്ന് രക്ഷപ്പെടണം എന്ന ഒറ്റ ചിന്ത മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.

“അതിശക്തമായി തന്നെ അവൾ അയാളെ പിടിച്ചു മാറ്റി. കഴുത്തിന് നല്ല വേദന അവളാന്നു ചുമച്ചു.

“സിദ്ധുവേട്ടൻ പോയത് ചൊക്കനയിലേക്കാ കാട്ടാറിന്റെ തീരത്തുള്ള വെള്ളച്ചാട്ടം കാണാൻ ” അതും പറഞ്ഞവൾ വീട്ടിലേക്ക് ഓടി കയറി.

അയ്യാൾ ആരെയോ ഫോൺ ചെയ്തു. ശേഖരന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വന്നു കൊലയാളിയുടെ രൗദ്രഭാവത്തോടെ അയ്യാൾ വണ്ടിയിലേക്ക് കയറി.

ഭദ്ര വേഗം ചെന്ന് സിദ്ധുവിനെ വിളിച്ചു. പക്ഷേ ആരും ഫോൺ എടുത്തില്ല. അവൾ വീണ്ടും വിളിച്ചു കൊണ്ടിരുന്നു എന്നാൽ അവന്റെ റൂമിൽ വൈബ്രേറ്റോടെ ചാർജിലിട്ട ഫോൺ അനങ്ങുന്നുണ്ടായിരുന്നു.

ഈ സമയം ഇരുവശങ്ങളിലുമായി പന്തലിച്ചു നിൽക്കുന്ന മുളംകാടിനു നടുവിലൂടെ അവർ യാത്ര തുടങ്ങിയിരുന്നു. നിഗൂഢതകൾ ഒളിച്ചിരിക്കുന്ന മുപ്ലി പുഴയുടെ അരുകിൽ അവൻ വണ്ടി നിർത്തി..

“എങ്ങനെയുണ്ട് നമ്മുടെ നാട്”

“സുന്ദരം, മുന്നേ വരേണ്ടതായിരുന്നു. വിധി പക്ഷേ എല്ലാം എന്നിൽ നിന്നകറ്റി.”

“സെന്റി അടിക്കാതെ എന്റെ പൊന്നു മോൾ ഇങ്ങോട്ട് വന്നേ” അവനവളെ ചേർത്തുപിടിച്ചു കൊണ്ട് മുളങ്കാട്ടിലേക്ക് നടന്നു. ഉള്ളിലേക്ക് ചെല്ലുന്തോറും തണുപ്പ് കൂടി വരുന്നതു പോലെ . അവൻ അവളെയും കൊണ്ട് ഒരു പാറയിൽ ചെന്നിരുന്നു..

അവൾ ഒന്നും മിണ്ടാതെ അവനോട് ചേർന്നിരുന്നു.

“നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത് “

ആ മുഖമവൻ ഉയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നുണ്ടായിരുന്നു.

നിറഞ്ഞു വന്ന കണ്ണുകൾ അവൻ തുടച്ചു. അവളുടെ നെറുകയിൽ തലോടി.

“എനിക്കറിയാം നിന്റെ ഈ കണ്ണീരിന്റെ അർത്ഥം. ഒരിക്കലും നിന്നെ മറന്ന് ഞാൻ മറ്റൊരാളെ ജീവിതത്തിലേക്ക് കൊണ്ടു വരില്ല മാളൂ “

“സിദ്ധുവിന് ഓർമ്മയുണ്ടോ നമ്മൾ ആദ്യമായി കണ്ടുമുട്ടിയത് “

“പിന്നെ ഓർക്കാതെ ? തൊട്ടടുത്ത ഫ്ലാറ്റുകളിൽ നമ്മൾ ഉണ്ടായിരുന്നിട്ടും പരസ്പരം അറിയാതെ ഒരിക്കൽ ലിഫ്റ്റിലേക്ക് കയറുംമ്പോൾ അറിയാതെ ഒന്നു ദേഹത്തു തട്ടിയതിന് നീ തന്ന അടിയുടെ വേദന ഇപ്പോഴും മാറിയിട്ടില്ല” അവൻ ചിരിയോടെ പറഞ്ഞു.

” എത്ര പെട്ടെന്നാ നമ്മൾ അടുത്തത് അത് എല്ലാം ഒരു നിയോഗം പോലെ അല്ലെങ്കിൽ ഒരേ വീട്ടിലുള്ള  നമ്മൾ പരസ്പരം അറിയാതെ ഒരുമിക്കുമോ ? “

എവിടെനിന്നോ ഒരു കുയിൽ നാദം കേട്ടു അവളും തിരിച്ചു കൂവി. കുയിലും മാളുവും പരസ്പരം മത്സരിച്ച് കൂവുന്നുണ്ടായിരുന്നു രണ്ടു പേരും തോറ്റുകൊടുക്കാതെ.

സിദ്ധു അവൾ കൂവുന്നതും നോക്കി നിന്നു . അവൾ ഒരുപാട് സന്തോഷിക്കുന്നുവെന്ന് അവനു മനസ്സിലായി. അവളുടെ ചെയ്തികൾ അവനും സന്തോഷം തോന്നി.

“സിദ്ധു ഇവിടെ മുനിയറകൾ ഉണ്ടെന്ന് പറഞ്ഞിട്ട് എവിടെ “

“കാണണോ ?”

“വേണം “

“ഒരുപാടൊന്നും ഇല്ലെടോ ഒക്കെ നശിപ്പിച്ചു. ഒന്നു മാത്രം ബാക്കി ഉണ്ട്. പാറമടകൾ വന്നതിനു ശേഷം എല്ലാം നശിപ്പിച്ചു. പിന്നെ ഒരു പ്രോബ്ലം ഉണ്ട് അങ്ങോട്ട് പോകണമെങ്കിൽ പാറക്കെട്ടുകളിലൂടെ പോകണം ഇന്നലെ രാത്രി പെയ്തതു കാരണം വഴുക്കലും ഉണ്ടാകും നമ്മുക്ക് പിന്നെ ഒരിക്കൽ പോകാം “

“പിന്നെ എവിടെ പോകാനാ? എന്നാ തിരിച്ചു പോകാം എനിക്ക് വിശക്കുന്നുണ്ട് ” അവൾ കൊഞ്ചി കൊണ്ട് പറഞ്ഞു.

“ഏട്ടന്റെ മുത്തിന് വിശക്കുന്നുണ്ടോ ? വിശപ്പ് ഞാൻ മാറ്റി തരട്ടേ ” അവനൊരു ചെറു ചിരിയോടെ അവൾക്കരുകിലേക്ക് അടുത്തു. “

“ദേ സിദ്ധു വേണ്ടാട്ടോ രാവിലെ പറഞ്ഞതൊക്കെ മറന്നോ “

“മറന്നിട്ടൊന്നും ഇല്ല പക്ഷേ മറക്കേണ്ടിവരും അതിനുള്ള സ്കോപ്പൊക്കെ വരുന്നുണ്ട് “

“എന്നാൽ അതൊന്ന് കാണണമല്ലോ ഏഴല്ല എഴുപത് ദിവസം കഴിഞ്ഞാലും നടക്കില്ല മോനേ” അവളവനെ തള്ളി മാറ്റി കൊണ്ട് ഓടിയകന്നു. “

“എന്നാ പിന്നെ തിരിച്ചു പോകാം അല്ലേ “

“അപ്പോൾ വെള്ളചാട്ടം കാണിക്കുന്നില്ലേ “

“നിനക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് “

“നിന്നോടൊപ്പമുള്ള നിമിഷങ്ങൾ എനിക്ക് പ്രിയപ്പെട്ടതാണ് സിദ്ധൂ അതിനിടയിൽ വിശപ്പിനു പോലും സ്ഥാനമില്ല. “

അവളുടെ വാക്കുകൾ കേട്ടപ്പോൾ മനസ്സിലായി താനവൾക്ക് എത്ര പ്രിയ്യപ്പെട്ടതാണെന്ന്.

അവർ അവിടെ നിന്നും തിരിച്ചിറങ്ങി കാറ്റിനോട് കിന്നാരം പറയുന്ന മുളങ്കാടുകളോട് യാത്ര പറഞ്ഞ് തേക്കിൻകാടിനു നടുവിലൂടെ അവർ യാത്ര തിരിച്ചു. ഇടതൂർന്നു നിൽക്കുന്ന റബ്ബർ കാടിനു നടുവിലൂടെ ….

ഒരു കുഞ്ഞു അരുവിയുടെ അരുകിൽ എത്തിയപ്പോൾ അവൻ വണ്ടി നിർത്തി.

“നീയാ ആട്ടുപാലം കാണുന്നില്ലേ? ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ ?

“ഞാൻ എങ്ങനെ കാണാനാ സിദ്ധൂ ഞാനിതുവരെ ഇങ്ങോട്ട് വന്നിട്ട് കൂടിയില്ല “

“നിൻറെ ഫേവറേറ്റ് ഫിലിം ഇല്ലേ സ്ഫടികം അതിൽ കാണുന്ന ആട്ടു പാലമാണിത്. “

“ശരിക്കും “

“അല്ല കള്ളം “

“നമ്മുക്കതിലൊന്ന് കയറിയാലോ “

“അതിന്റെ പലകകളൊക്കെ ഇളകി കിടക്കാ കേറിയാൽ താഴോട്ട് പോകും “

“നീ എന്റെ കൂടെ ഉള്ളപ്പോൾ മരിക്കാൻ ഭയമില്ലെനിക്ക്. “

“അങ്ങനെ മരിക്കാനല്ല ഞാൻ നിന്നെ കൂടെ കൂട്ടിയത് . വാ താഴേക്ക് പോകാം അവിടെയാ വെള്ളച്ചാട്ടമുള്ളത്.

അവന്റെ കൈയ്യും പിടിച്ച് അവൾ കൂടെ ചെന്നു.. തണുത്ത കാറ്റു വീശി അവളാ ആ പാട്ടുമൂളി കൊണ്ട് നടന്നു.

“ചക്കര മാവിലെ തേൻ കുരുവീ ……ഒരു തേൻ കുരുവീ….. അക്കര പച്ചകൾ കണ്ടല്ലോ …–

തനനന….നാനന ….

പരുമല ചെരുവിലെ പടിപ്പുരവീട്ടില് പതിനെട്ടാംപട്ട തെങ്ങു വെച്ചു ……”

അവളുടെ ഈരടിയ്ക്കൊപ്പം അവനും മൂളുന്നുണ്ടായിരുന്നു.

“സിദ്ധൂമഴയുടെ ലക്ഷണമുണ്ടെന്നാ തോന്നുന്നേ “

” എന്നാൽ നമ്മൾ പൊളിക്കും “

അവൻ അവളെ കോരിയെടുത്തു. തണുത്ത കാറ്റിനൊപ്പം വെള്ള തുള്ളികൾ അവരുടെ ദേഹത്തു പതിച്ചു.അവളവന്റെ കഴുത്തിലൂടെ കൈകൾ ചേർത്തുപിടിച്ചു..

വെള്ളചാട്ടത്തിനരുകിൽ എത്തിയപ്പോൾ അവനവളെ താഴെ നിർത്തി. അവളുടെ കണ്ണുകളെ വിസ്മയത്തിലാക്കി , പ്രകൃതിയെ മനോഹരമാക്കി കൊണ്ട് ആ കുഞ്ഞു വെള്ളച്ചാട്ടം പാറകൾക്കിടയിലൂടെ താഴേക്കു പതിക്കുന്നുണ്ടായിരുന്നു. കാട്ടുപൂക്കളുടെ സുഗന്ധം അവരെ ഉന്മേഷത്തിലാക്കി..

എവിടെ നിന്നോ മയിലുകൾ കരയുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ ചൊരിഞ്ഞു കൊണ്ടിരുന്നു..

“തിരിച്ചു പോകാം മാളു മഴ കൂടുന്നു വല്ല പനിയും വന്നാൽ “

“നിൽക്കു സിദ്ധൂ ” അതും പറഞ്ഞവൾ ആ വെള്ളത്തിലേക്കിറങ്ങി വെള്ളത്തുള്ളികൾ അവളെ നനച്ചു കൊണ്ടിരുന്നു.

ആ വടിവൊത്ത ശരീരം ആകെ നനഞ്ഞു നനഞ്ഞൊട്ടിനിൽക്കുന്ന സാരിയുടെ ഇടയിലൂടെ അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും അവൻ ഒപ്പിയെടുത്തു.

അവന്റെ കണ്ണുകളെ മാത്രമല്ല വികാരങ്ങളെ പോലും അവന് നിയന്ത്രിക്കാനായില്ല പതുക്കെ അവനും അവൾക്കൊപ്പം വെള്ളത്തിലേക്കിറങ്ങി.

അപ്പോൾ ഭദ്ര പറഞ്ഞ വാക്കുകളായിരുന്നു അവന്റെ ചെവിയിൽ മുഴങ്ങി കേട്ടിരുന്നത്.

“നിങ്ങളെ അകറ്റാൻ അമ്മാവൻ ഒരുക്കിയ ഒരു നാടകമാണ് ഈ പൂജയെന്ന്. ഇരുപത്തിഒന്നാം ദിവസം മാളുവിനെ കൊല്ലാനുള്ള പരിപാടി ആയിരുന്നു എല്ലാമെന്ന്. നിങ്ങളെ ഒരിക്കലും ഒരുമിപ്പിക്കാതിരിക്കാനാണ് പൂജയുടെ പേരും പറഞ്ഞ് അകറ്റിയതെന്ന് “

ഇന്നത്തോടെ എല്ലാം അവസാനിക്കണം.

അവനവളെ ചേർത്തു നിർത്തി മഴ ആർത്തു പെയ്യുന്നുണ്ടായിരുന്നു.

അവന്റെ പ്രണയാർദ്ദമായ നോട്ടത്തെ നേരിടാനാവാതെ അവൾ തലകുനിച്ചു.

നനഞ്ഞു ഈറനായ ആ ചുണ്ടുകളിൽ അവൻ അമർത്തി ചുംബിച്ചു. എന്തോ ആനിമിഷം അവളിലൂടെ ഒരു തരിപ്പ് വന്നു. ഒരു നിമിഷം അവളും എല്ലാം മറന്നു.

പരസ്പരം ചുംബിച്ചവർ മത്സരിച്ചു. അവനവളെ കോരിയെടുത്ത് ആ ചോലയുടെ തീരത്തുള്ള കറുകപുല്ലിലേക്ക് കിടത്തി. ഉടുത്തിരുന്ന സാരി അവൻ എടുത്തു മാറ്റി ആ വയറിൽ നനുത്ത ഒരു ചുംബനം നൽകി. അവളൊന്നു പിടഞ്ഞു .

പ്രണയം പ്രണയത്തോട് ചേർന്ന നിമിഷം . അതിന്റെ തീവ്രതയിൽ അവളും അവനിലേക്ക് ഇഴുകിചേർന്നു. അതു കണ്ട  കാട്ടു ഞാവലിൽ ഇറുക്കി പിടിച്ചിരുന്ന അണ്ണാൻ കുഞ്ഞ് മരത്തിനു പിറകിലൊളിച്ചു.

മഴ കൊള്ളാതെ പൂക്കൾക്കിടയിൽ ഇരുന്ന പൂമ്പാറ്റകൾ ഒരുമിച്ച് ചേർന്ന് എങ്ങോ പറന്നു പോയി.

ഇലകൾക്കിടയിൽ മറഞ്ഞിരുന്ന കുഞ്ഞു പുഴുവും നാണത്താൽ ഇലയൊന്നു കടിച്ചു. മരച്ചില്ലകളിൽ അഭയം തേടിയ ഇണകിളികൾ കൊക്കുരുമ്മി അവരുടെ പ്രണയവും പങ്കു വെച്ചു.

അതെ അവരുടെ പ്രണയം എല്ലാവരും ഏറ്റെടുത്തു. നനുത്ത മഴയെ വകവെയ്ക്കാതെ ഓരോ പുൽനാമ്പും പരസ്പരം ഇഴുകി ചേർന്ന് കിടന്നു..

അവളിലേക്കവൻ ആഴ്ന്നിറങ്ങി ഒരു നനുത്ത കുളിരായ് അവളവനെ തന്നിലേക്ക് ചേർത്തു മനസ്സും മനസ്സും ഒന്നായ പോലെ എല്ലാ അർത്ഥത്തിലും അവർ ഒരുമിക്കുകയായിരുന്നു.

പ്രണയത്തിന്റെ തീവ്രതയിൽ എത്തിയപ്പോൾ ആണ് മാളു പിടഞ്ഞുമാറാൻ ശ്രമിച്ചത്. ഇരുപത്തിഒന്നാം നാളിലെ പൂജ. അവളുടെ മനസ്സിൽ തെളിഞ്ഞു. പക്ഷേ അവൻ അവളെ ചേർത്തുപിടിച്ചു വീണ്ടും വീണ്ടും അവളിലേക്ക് തന്നെ ആഴ്ന്നിറങ്ങി.

“സിദ്ധൂ “ഒരു ഞരക്കത്തോടെ അവൾ വിളിച്ചു.

” അറിയാം മാളു നീ എന്താ പറയാൻ വരുന്നതെന്ന് പക്ഷേ സത്യം നീ ഇപ്പോൾ അറിയണ്ട അതിനുള്ള സമയമാകുന്നതേയുള്ളൂ ” അവൻ മനസ്സിലോർത്തു.

അവളുടെ നിറഞ്ഞ കണ്ണിനെ അവൻ കണ്ടില്ലെന്നു നടിച്ചു. അവളിൽ നിന്നടർന്നു മാറി. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. മഴയുടെ ശക്തി കുറഞ്ഞു.

മാളു സാരി വാരി ചുറ്റി അവളുടെ അശ്രദ്ധയിൽ സംഭവിച്ചതെറ്റിനെ ഓർത്തവൾ ഇരുന്നു കരഞ്ഞു. ഒരു നിമിഷത്തെ തെറ്റിന്റെ പേരിൽ ജീവിതകാലം മുഴുവൻ കരയേണ്ടിവരുമല്ലോ എന്നോർത്ത് ആ ഹൃദയം വേദനിച്ചു.

അവൻ അവളെ അവനോട് ചേർത്തുപിടിച്ചു.

“നീ വിഷമിക്കുന്ന വിധം ഒന്നും സംഭവിക്കില്ല , എന്നെ നഷ്ടപ്പെടും എന്നോർത്താണ് നീ കരയുന്നതെങ്കിൽ ഒന്നും സംഭവിക്കില്ലാ. ഈ സിദ്ധു ഒന്നും ചിന്തിക്കാതെ ഒന്നിനും ഇറങ്ങി തിരിക്കില്ലാ “

“പക്ഷേ സിദ്ധൂ പൂജ മുടങ്ങിയില്ലേ, ഞാൻ കാരണം നിന്റെ ജീവന് എന്തെങ്കിലും “അതു പറഞ്ഞു പൂർത്തിയാകും മുമ്പ് അവനവളുടെ വായ പൊത്തി.

“ഈ താലി ഞാൻ നിന്റെ കഴുത്തിൽ കെട്ടിയിട്ടുണ്ടെങ്കിൽ പാതിവഴിയിൽ നിന്നെ ഇട്ടേച്ച് പോകാനല്ല “

മാളുവിന്റെ കണ്ണു തുടച്ചു.

“വാ പോകാം “

അവളുടെ കൈയ്യിൽ പിടിച്ചവൻ എഴുന്നേറ്റു.

കുറ്റബോധത്താൽ അവളുടെ മനസ്സ പ്പോൾ നീറുകയായിരുന്നു. യാന്ത്രികമായാണ് മാളു അവനോടൊപ്പം നടന്നത്. അവളുടെ മനസ്സ് ശൂന്യമായിരുന്നു. എന്നാൽ എല്ലാം കീഴടക്കിയ ഒരു വിജയിയുടെ ഭാവത്തോടെ അവളെയും ചേർത്തുപിടിച്ചാണ് സിദ്ധു നടന്നത്.

വളർന്നു പന്തലിച്ച കരിവീട്ടിയെ മറികടന്ന് നടന്നപ്പോൾ ആണ് ആരോ  സിദ്ധുവിനെ തലയ്ക്ക് അടിച്ചത്.

“സിദ്ധൂ ” കാടിനെ നടുക്കുമാറുള്ള അവളുടെ വിളിയിൽ പക്ഷേ അവന് കേൾക്കുവാനായില്ല

കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ അവനു തോന്നി ആ കണ്ണുകൾ അടയും മുമ്പ് അവൻ കണ്ടു തന്റെ അച്ഛന്റെ കൈകളിൽ ഞെരിഞ്ഞമരുന്ന മാളുവിനെ

“മാളു ” നേർത്ത ഒരു സ്വരം മാത്രം അവനിൽ നിന്നു വന്നപ്പോഴേക്കും സിദ്ധു താഴേക്ക് വീണിരുന്നു.

തുടരും

(അവസാനിപ്പിക്കാൻ പറ്റിയില്ല നാളെ എന്തായാലും അവസാനിപ്പിക്കാട്ടോ)

അനു.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

2.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!