Skip to content

പ്രണയാഗ്നി – 6 (അവസാനഭാഗം )

pranayagni

വലിയ വയറും താങ്ങി ഇടുപ്പിൽ ഇടത്തേ കയ്യും കുത്തി വലത്തേ കൈയ്യിൽ തൊപ്പിയും പിടിച്ച് പോലീസ് വേഷത്തിൽ  സാവധാനം വരുന്ന മാളുവിനെ കണ്ടപ്പോൾ കൗതുകത്തോടെ സിദ്ധു നോക്കി നിന്നു.

അവന്റെ ചുണ്ടിൽ ഊറി വന്ന ചിരി അവളെ മറയ്ക്കുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

“സിദ്ധൂ മറയ്ക്കാൻ നോക്കണ്ട എന്നെ കളിയാക്കി ചിരിച്ചതാണെന്ന് എനിക്ക് മനസ്സിലായി “

“പിന്നെ ചിരിക്കാതെ, നീ ഈ വയറും താങ്ങി പോലീസ്‌ വേഷത്തിൽ വരുന്നു കണ്ടാൽ ആർക്കായാലും ചിരി വരില്ലേ അതും തൃശ്ശൂർ നഗരത്തെ കിടുകിടാ വിറപ്പിച്ച ഐപിഎസ് ഓഫീസർ ഒരു അരയന്നത്തെ പോലെ മന്ദം മന്ദം ” അവൻ രണ്ടു കൈയ്യും വായിൽ പൊത്തി ചിരിച്ചു.

“എല്ലാം ഒപ്പിച്ച് വെച്ചിട്ട് നിന്ന് ചിരിക്കാ രാത്രി കിന്നരിക്കാൻ ഇങ്ങോട്ട് വാ ശരിയാക്കി തരുന്നുണ്ട് “

“ചതിക്കല്ലേ പൊന്നേ ആകെ അര മണിക്കൂറാ നിന്റെ കൂടെയിരിക്കാൻ അച്ഛമ്മ തന്നിരിക്കുന്നത് അതും കയ്യും കാലും പിടിച്ച് അതു കൂടെ നഷ്ടമായാൽ അവൻ അവളുടെ അരുകിലേക്ക് നീങ്ങി കൊണ്ട് പറഞ്ഞു. “

” അല്ലാ എങ്ങോട്ടാ ഇടിച്ചു കയറി അവൾ പുരികമുയർത്തി കൊണ്ട് ചോദിച്ചു. “

“അതു പിന്നെ ” അവൻ ചുറ്റിലും നോക്കി അവളെ അവനോട് ചേർത്ത് നിർത്തി ആ നെറ്റിയിൽ ചുംബിച്ചു. അവളുടെ മിഴികൾ അടഞ്ഞു ചുണ്ടുകൾ എന്തിനോ വേണ്ടി വെമ്പൽ കൊണ്ടു.

മാളു അവനിലേക്ക് ചേർന്നു നിന്നു .

“സിദ്ധുവിന് എന്നോട് ദേഷ്യമില്ല എല്ലാം ഒളിപ്പിച്ചു വെച്ചതിന് “

“എന്തിന്? എന്റെ അച്ഛൻ നിന്നോടും ലക്ഷ്മി അപ്പച്ചിയോടും ചെയ്തതിന് നീ ആയിട്ട് പകരം വീട്ടി. അത് നിന്റെ അവകാശമാണ്.”

“ഒരുപാട് കഷ്ടപ്പെട്ടു എന്റെ അമ്മ എനിക്ക് വേണ്ടി . അച്ഛനെന്നു വിളിച്ച ആൾ നിന്റെ അച്ഛനല്ലെന്ന് ഒരിക്കൽ പറഞ്ഞപ്പോൾ തകർന്നു പോയി. ഒരുപാട് ചോദിച്ചിട്ടും അമ്മ അച്ഛനാരാണെന്ന സത്യം പറഞ്ഞില്ല പക്ഷേ അന്നു തൊട്ട് വാശിയായിരുന്നു സ്വന്തം അച്ഛനെ കണ്ടെത്താൻ.

പല വീടുകളിലും എച്ചിൽ പാത്രങ്ങൾ കഴുകിയാണ് അമ്മ എന്നെ പഠിപ്പിച്ചത്. ഐപിഎസ് കിട്ടിയ സന്തോഷവാർത്ത അറിയിക്കാൻ ചെന്നപ്പോഴേക്കും എന്റെ അമ്മ എന്നെ വിട്ടു പോയിരുന്നു. തനിച്ചായ നിമിഷങ്ങൾ. ഒരിക്കൽ അമ്മയുടെ ഒരു പഴയ ഡയറി കാണാനിടവന്നു. അതിൽ നിന്നാണ് അച്ഛനെ കുറിച്ചുള്ള രഹസ്യം ഞാൻ അറിഞ്ഞത്. പിന്നെ  ക്യാമ്പിൽ വെച്ച് പരിചയപ്പെട്ട ആദിത്യൻ വഴി നാടിനെ കുറിച്ചും ഈ തറവാടിനെ കുറിച്ചും അന്വേഷിച്ചു. ആദിത്യൻ തന്റെ ബെസ്റ്റ് ഫ്രണ്ട് . അച്ഛന്റെ കേസ് ആദ്യം അന്വേഷിച്ചത് അവനായിരുന്നു. അവന്റെ കഴിവുകൊണ്ടാ എത്രയും പെട്ടെന്ന് തന്നെ ഈ കേസ് വിധി ആകുന്നത്. ഇപ്പോൾ കോഴിക്കോട് കമ്മീഷണർ ആണ്.

“പിന്നെ മറക്കാൻ പറ്റോ ? ഒരു തരത്തിൽ പറഞ്ഞാൽ തക്കസമയത്ത് എത്തി എന്റെ ജീവൻ രക്ഷിച്ചവൻ ഒരിക്കലല്ല രണ്ടു പ്രാവശ്യം. അവനാണ് ഭദ്രയുമായുള്ള വിവാഹത്തലേന്ന് എന്നെ ബാംഗ്ലൂർ എത്തിച്ചതും ഒരു ജോലി തന്ന് സഹായിച്ചതും. പിന്നെ എന്നെ കണ്ടു മുട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഐപിഎസ് താലി നിന്റെ ഈ കഴുത്തിൽ കെട്ടാൻ ഇരുന്നവൻ . ഭാഗ്യവാൻ പെട്ടത് ഞാനല്ലേ “അവൻ വീണ്ടും ചിരിച്ചു.

അവൾ ദേഷ്യത്തോടെ കൈ ചുരുട്ടി അവന്റെ വയറ്റിൽ ഒരു ഇടി വച്ചുകൊടുത്തു.

“ഔ എന്റെ വയറ് കളഞ്ഞല്ലോടി ” അവൻ വയറു ഞെക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

” നീ എന്താ പറഞ്ഞത് പെട്ടതെന്നോ എന്നെയാ ശരിക്കും പെടുത്തിയത്. ” അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.

“അമ്മേ” അവളും വയറ്റത്തു കൈ വച്ചു കൊണ്ട് പറഞ്ഞു.

“എന്തുപറ്റി “

“അത് കുഞ്ഞ് ഒന്നു ചവിട്ടിയതാ”

“കണ്ടോടി അവൾ അച്ഛന്റെ മോൾ തന്നെയാ. എന്നെ തല്ലിയതിന് പകരം വീട്ടിയത് കണ്ടോ”

അവനാ വയറിൽ അമർത്തി ചുംബിച്ചു.

“വേഗം വരണേ വാവേ ഇവിടെ നിന്റെ ഐപിഎസുകാരി അമ്മ അച്ഛനെ പീഡിപ്പിച്ചു കൊണ്ടിരിക്കാ നീ വന്നിട്ട് വേണം എല്ലാത്തിനും പകരം ചോദിക്കാൻ “

അവൾ രൂക്ഷ ഭാവത്തിൽ അവനെ നോക്കി.ആ ദേഷ്യം അവൻ ആസ്വദിക്കുകയായിരുന്നു. അവളുടെ മുഖം അവൻ കൈകുമ്പിളിൽ എടുത്തു.

“അല്ലെങ്കിലും ദേഷ്യപ്പെടുമ്പോൾ നിന്നെ കാണാൻ ഒരു പ്രത്യേക ഭംഗിയാണ് “

“അയ്യടാ കണ്ട സിനിമയിലെ ഡയലോഗ് പറഞ്ഞത് നിൽക്കാതെ ഒന്ന് മാറാൻ നോക്കേ എനിക്ക് പോകാൻ സമയമായി ഇന്നാണ് അച്ഛന്റെ വിധി വരുന്നത് മറന്നോ നീ “

പെട്ടെന്ന് സിദ്ധുവിന്റെ ഭാവം മാറി ആ മുഖം ദുഃഖത്താൽ താഴ്ന്നു.

ആ ഭാവ വ്യത്യാസം അവൾക്ക് മനസ്സിലായി.

“സിദ്ധുവിന് വിഷമമായോ “

“ഇല്ലടോ തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം അതും സ്വന്തം അച്ഛൻ ആയാലും അമ്മയായാലും താൻ തന്റെ ജോലി ചെയ്തു “

“അവൻ പറഞ്ഞത് ശരിയാണ് മോളെ തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണം ഒരിക്കൽ അവൻ ചെയ്ത തെറ്റിന്റെ ഫലമാണ് നീ അനുഭവിക്കുന്നത് എന്നിട്ടും അവൻ നിർത്തിയോ വീണ്ടും തെറ്റുകളിലൂടെ തന്നെ ആയിരുന്നു അവൻറെ ജീവിതം സ്വന്തം പെങ്ങളേയും ഭർത്താവിനെയും  സ്വത്തിനുവേണ്ടി കൊല ചെയ്തു നിന്റെ അമ്മയുടെ ജീവിതം തകർത്തു.അവൻ കാരണം രണ്ടു മക്കളാണ് ഇന്ന് അനാഥമായിരിക്കുന്നത് .കുറച്ചു നാൾ ജയിലിൽ കിടക്കട്ടെ അങ്ങനെയെങ്കിലും ആ സ്വഭാവത്തിന് ഒരു മാറ്റം വരട്ടെ ” അച്ഛമ്മയാണ്. കൂടെ അമ്മയും ഉണ്ടായിരുന്നു. ആ മുഖത്ത് പഴയ പ്രസരിപ്പ് ഇല്ല ദുഃഖഭാവം മാത്രം അച്ഛനോടൊപ്പം തന്നെ പ്രൗഡിയോടെ നടന്നവരാണ്.

“തൂക്കി കൊല്ലോ മോളേ ? കൊല്ലുമായിരിക്കും അല്ലേ ? അതാ നല്ലത് പിന്നെ ആരെയും കാണണ്ടല്ലോ കൊന്നോട്ടെ എന്റെ ഗൗരി മോളും അത് ആഗ്രഹിക്കുന്നുണ്ടാകും . വിരിയും മുമ്പേ തല്ലി കൊഴിച്ചു കളഞ്ഞതല്ലേ ഇങ്ങനെയുള്ളവരൊന്നും ജീവിക്കരുത്. അതിനുള്ള അർഹത അവർക്കില്ല “നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അമ്മ അകത്തേക്ക് നടന്നകന്നു.

അമ്മയുടെ ആ വാക്കുകൾ മനസിൽ തറച്ചു സിദ്ധുവിനെ നോക്കി. അവനും ആകെ വല്ലാതായി നിൽക്കാണ്.

“ആരും ഒന്നും മിണ്ടിയില്ല.

“ഇതെന്താ എല്ലാവരും മിണ്ടാതെ നിൽക്കുന്നത് ” ഭദ്ര അമ്പലത്തിൽ നിന്നുള്ള വരവാണ്.

“എന്താ മോളേ നേരം വൈകിയത്?”

“അമ്പലത്തിൽ ഇന്ന് നല്ല തിരക്കായിരുന്നു.ചേച്ചിയുടെ പേരിൽ ഒരു മൃത്യഞ്ജയ ഹോമം ഉണ്ടായിരുന്നു. അത് നടത്തിവന്നപ്പോൾ നേരം വൈകി “

അവൾ എല്ലാവർക്കും ചന്ദനം തൊട്ടു കൊടുത്തു.

“എന്തുപറ്റി എല്ലാവരുടെയും മുഖത്ത് ഒരു വിഷമം പോലെ കേസിനെക്കുറിച്ച് ആലോചിച്ചാണോ ? ദൈവം ഒന്നു നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അതു അങ്ങനെ തന്നെ നടക്കും. ആരും ഒന്നും വിഷമിക്കേണ്ട ചേച്ചിയോടൊപ്പം എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ചത് അമ്മാവനെ ആണ് എന്നിട്ടും എന്നോട് ചെയ്തതെന്താ ? ഇന്ന് ഞാൻ പ്രാർത്ഥിച്ചത് അമ്മാവന് കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷ തന്നെ കിട്ടണം എന്നാണ് “

“നിന്റെ പ്രാർത്ഥന സഫലമാകും മോളേ സിദ്ധു അവളെ ചേർത്തുനിർത്തി കൊണ്ട് പറഞ്ഞു “

“പോയി വരാം അച്ഛമ്മേ  കേസിലെ വിധി വന്നിട്ട് വേണം എനിക്ക് ലോങ്ങ് ലീവ് എടുക്കാൻ ഇനി നിങ്ങളോടൊപ്പം ഞങ്ങളുടെ കുഞ്ഞിന് വേണ്ടി ജീവിക്കണം. മാസങ്ങളായ് ഈ കേസിനു വേണ്ടി നടക്കുന്നു. ഇനി കുറച്ച് റെസ്റ്റ് “

“സൂക്ഷിച്ച് പോണേ മോളേ നിനക്കിത് ഏഴാം മാസമാ “

“അച്ഛമ്മേടെ പ്രാർത്ഥന എന്നോടൊപ്പം ഉണ്ടെങ്കിൽ എനിക്കൊരാപത്തും വരില്ല.സിദ്ധു കോടതിയിലേക്ക് വരുന്നില്ലേ ?”

“കേസിന്റെ വിധി വരുമ്പോൾ ഞാൻ അവിടെ ഉണ്ടാകും. നേരം വൈകണ്ട നീ ചെല്ലാൻ നോക്ക്. പിന്നേ വയറ്റിൽ ഒരു കുഞ്ഞുള്ളതാ സൂക്ഷിച്ച് പോണേ “

“ഞാൻ സൂക്ഷിച്ചോളാം സിദ്ധൂ നീ പേടിക്കണ്ട എന്നാ ശരി” അവൾ സിദ്ധുവിനെ നോക്കി ആ കണ്ണുകൾ എന്തോ ആഗ്രഹിക്കും പോലെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു. യാത്ര പറഞ്ഞിറങ്ങിയതും അവൻ അവളുടെ കൈയ്യിൽ പിടുത്തമിട്ടു.

“എന്താ ” അവൾ ഒന്നും അറിയാത്തതു പോലെ ചോദിച്ചു.

“അതുപിന്നെ നിന്റെ മുഖത്തെന്തോ ഇരിക്കുന്നു” അവൻ ചിരിയോടെ പറഞ്ഞു.

‘എവിടെ ഞാൻ നോക്കട്ടെ ” അതും പറഞ്ഞ് ഭദ്ര മുന്നോട്ട് നടന്നതും അച്ഛമ്മ അവളെ തടഞ്ഞു.

“നമ്മുക്ക് കാണാൻ പറ്റാത്തതൊക്കെ അവന് കാണാൻ പറ്റും മോളേ നീ ഇങ്ങോട്ട് പോരേ “

അച്ഛമ്മ ഭദ്രയേയും കൂട്ടി ചിരിയോടെ അകത്തേക്ക് നടന്നു.

സിദ്ധു ജാള്യതയോടെ മാളുവിനെ നോക്കി.

“നാണമില്ലാത്ത മനുഷ്യൻ ബാക്കി ഉള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ” അവൾ അവന്റെ കൈയ്യിൽ ഒരു നുള്ളു കൊടുത്തു.

“പിന്നേ ഈ കാര്യത്തിൽ ഒരു നാണവും എനിക്കില്ല പറയുന്നത് കേട്ടാ തോന്നും നിനക്ക് ഒന്നും വേണ്ടാന്ന്. ” അതും പറഞ്ഞ് അവനവളുടെ അധരങ്ങൾ കവർന്നെടുത്തു.

“ഇനി നീ പൊയ്ക്കോ ” അവളെ വേർപ്പെടുത്തി ചുണ്ടുകൾ തുടച്ചു കൊണ്ട് പറഞ്ഞു.

“എങ്ങനെയാ സിദ്ധൂ നിനക്കിങ്ങനെ പെരുമാറാൻ സാധിക്കുന്നു. ഞാൻ കാരണം ഇന്ന് സ്വന്തം അച്ഛൻ ജയിലിൽ കഴിയുന്നു. കേസിന്റെ വിധി വരുന്ന ദിവസമായിട്ടും ” അവൾ ഒന്നു നിർത്തി.

“വിഷമം ഇല്ല എന്നൊന്നും പറയുന്നില്ല ഉള്ളിന്റെയുള്ളിൽ ഉണ്ട് . എത്രയൊക്കെയായാലും എനിക്ക് ജന്മം തന്നെ ആളല്ലേ പക്ഷേ അച്ഛനൊരു തെറ്റ് ആണ്. നീ ശരിയും ശരിയോടൊപ്പം നിൽക്കുന്നതാണ് നല്ലത്. അതേ ഞാനും ചെയ്യുന്നുള്ളൂ. ഇനിയും നിന്ന് സമയം കളയണ്ട ഞാൻ വരാം അങ്ങോട്ട്. ” അവളെ വണ്ടിയിലേക്ക് കയറ്റിയിരുത്തി. ഡ്രൈവറോട് എന്തൊക്കെയോ നിർദ്ദേശം നൽകുന്നുണ്ടായിരുന്നു.

മാളുവിന് അത്ഭുതം തോന്നി അടുക്കുന്തോറും കൂടുതൽ കൂടുതൽ അവനെ അറിയുകയായിരുന്നു. വണ്ടിയിൽ ഇരുന്നപ്പോൾ അവളാ പഴയ സംഭവം ഓർത്തെടുത്തു.

ആരോ സിദ്ധുവിനെ  തലക്കടിച്ചതും ബലിഷ്ടമായ രണ്ടു കൈകൾ തന്നെ അവനിൽ നിന്ന് പിടിച്ചു മാറ്റിയതും ഓർത്തു.

“മാളൂ ” അവന്റെ നേർത്ത സ്വരം തന്റെ കാതിലേക്ക് പതിച്ചപ്പോഴാണ് സിദ്ധു താഴേക്ക് വീണു കിടക്കുന്നത് കണ്ടത്. അവന്റെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.

പിന്നെ ഒന്നും നോക്കിയില്ല സർവ്വശക്തിയുമെടുത്ത് കൈകൾ തിരിച്ച് കാലു മടക്കി എന്നെ പിടിച്ച ആളുടെ നാഭിക്കിട്ടൊന്നു തൊഴിച്ചു. പെട്ടെന്നുള്ള പ്രഹരം ആയതിനാൽ അയാളുടെ കൈകൾ അയഞ്ഞു തന്നെ വിട്ടു. വേദനയാൽ പുളഞ്ഞു കൊണ്ട് കുനിഞ്ഞ് ഇരിക്കുന്ന ആളെ അപ്പോഴാണ് ശ്രദ്ധിച്ചത് സിദ്ധുവിന്റെ അച്ഛൻ.

“എടീ നിന്നെ ഞാൻ കൂടെയുള്ളവർ അലർച്ചയോടെ തന്നിലേക്ക് അടുത്തു.

” പിടിച്ചുകെട്ടടാ അവളെ എന്തായാലും എന്റെ മോന് നിന്നെ രുചിക്കാൻ ഭാഗ്യം കിട്ടിയില്ല ഞാനെങ്കിലും നിന്നെ രുചിക്കാതെ  വിട്ടാൽ മോളിൽ ചെല്ലുമ്പോൾ നിന്റെ തന്തയും തള്ളയും എന്തു കരുതും. എന്തായാലും നിന്റെ യോഗം കൊള്ളാം സ്വന്തം അമ്മാവനാൽ തന്നെ അയ്യാൾ ക്രൂരമായി ചിരിച്ചു കൊണ്ട് അവൾക്കരുകിലേക്ക് നടന്നു “

പക്ഷേ അതൊക്കെ കേട്ടിട്ടും അവൾക്ക് യാതൊരു കൂസലും ഇല്ലായിരുന്നു

അവൾ പൊട്ടിചിരിച്ചു.

താനെന്താടോ കരുതിയേ തന്റെ എല്ലാ തോന്ന്യാസങ്ങളും കണ്ട് പേടിച്ച് കരയുന്ന വെറുമൊരു പെണ്ണാണെന്നോ എന്നാൽ തനിക്കു തെറ്റി.

“ബാംഗ്ലൂർ നഗരത്തെ ഒറ്റ മാസംകൊണ്ട് ക്ലീൻ ആക്കിയെടുത്ത മാളവിക ഐപിഎസ് നെ കുറിച്ച് താൻ കേട്ടിട്ടുണ്ടോ കേട്ടിട്ടുണ്ടാകില്ലെങ്കിൽ ദാ ഇപ്പോൾ കണ്ടോ നേരിട്ട് തന്നെ ” അവളിൽ ഒരു പച്ഛചിരി വിരിഞ്ഞു.

അതുകേട്ടതും ശേഖരൻ ഒന്നു നടുങ്ങി ഐപിഎസ്   ഓഫീസർ അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.

“എല്ലാമറിഞ്ഞിട്ടും തന്നെയാടോ ഞാൻ അവിടെ എത്തിച്ചേർന്നത് എന്റെ അമ്മയെ ചതിച്ചതും വെല്ല്യമ്മയും അച്ഛനെയും കൊന്നതും ഉൾപ്പെടെ .തനിക്കെതിരെയുള്ള എല്ലാ തെളിവും കൊണ്ടാണ് ഞാൻ ഇവിടെ എത്തിച്ചേർന്നത് . നിയമത്തിൻറെ എല്ലാ പഴുതും അടിച്ചു കൊണ്ട് തന്നെയാണ് നിനക്കായി ഞാൻ കരുക്കൾ എറിഞ്ഞത്. “

“നീ പകരം വീട്ടാൻ ഇറങ്ങിയതാണല്ലേ എന്നാൽ ഒന്നു കേട്ടോ ഇവിടെ നിന്നും ഒരു ചെറു വിരൽ അനക്കാൻ നിന്നെ കൊണ്ടാവില്ല ചുറ്റും എന്റെ ആളുകളാ ഞാനൊന്ന് വിരൽ ഞൊടിച്ചാൽ ഇവർ നിന്നെ പിച്ചിചീന്തും . ഐ പി എസ് എന്ന പട്ടത്തിനപ്പുറം നീ വെറും പെണ്ണാ ചോരയും നീരും ഉള്ള വെറും പെണ്ണ് “

അതു പറഞ്ഞതും മാളുവിന്റെ കൈ അയ്യാളുടെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു.

“തന്റെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന പല പെണ്ണുങ്ങളെയും താൻ കണ്ടിട്ടുണ്ടാവും പക്ഷേ ഇത് വേറെ ഇനമാ ” അതും പറഞ്ഞവൾ ശേഖരനെ മുഷ്ടി ചുരുട്ടി ആഞ്ഞു തൊഴിച്ചു. ആ അടിയിൽ അയ്യാൾ താഴേക്കു വീണു.

കൂടെയുള്ളവർ  അവളെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും  സാധിച്ചില്ല  അവളുടെ ആത്മധൈര്യവും വീറും വാശിയും  അവർക്കുമുന്നിൽ  ജയിക്കുകയായിരുന്നു .

ഒരു അഭ്യാസിയെ പോലെ അനായാസ മെയ് വഴക്കത്തോടെ അത്രയും പേരെ അവൾ നിഷ്പ്രഭം അടിച്ചു കൊണ്ടിരുന്നു .പലരും അടികൊണ്ട് വീണിരുന്നു .ഒന്ന്  എഴുന്നേൽക്കാൻ പോലുമാകാതെ  വേദന കൊണ്ട് പുളയുന്ന  അവർക്കുമുന്നിൽ അവൾ ഒരു യോദ്ധാവിനെ പോലെ നിന്നു .

ശേഖരന് അവളുടെ ആ നിൽപ്പു കണ്ടപ്പോൾ ഭയം തോന്നി താൻ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുള്ള പെണ്ണ്. ഇത്രയും പേരെ ഒറ്റയ്ക്ക് അതും ഒരു പീറ പെണ്ണ് അയ്യാൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.

ശേഖരൻ തന്റെ അരയിൽ തപ്പി . തോക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റിലും നോക്കി കാണുന്നില്ല

“അമ്മാവനെന്താ തപ്പുന്നത് ഇതാണോ ?

അവളുടെ കൈയ്യിലിരിക്കുന്ന തന്റെ തോക്ക് കണ്ട് ശേഖരന്റെ മുഖം വിളറി

“മാളു ശേഖരന്റെ അടുത്തേക്ക് ചെന്നു. ആ തോക്ക് അയ്യാളുടെ നെറ്റിയിലേക്ക് വെച്ചു. അവളിൽ ഒരു ചിരിയുണ്ടായി.അവളുടെ അടിയുടെ വേദനയാൽ അയ്യാൾക്ക് എഴുന്നേൽക്കാൻ കൂടി കഴിഞ്ഞില്ല. തന്റെ മരണം അടുത്തിരിക്കുന്നു. “

“മോളേ വേണ്ട ഞാൻ നിന്റെ അമ്മാവനാണ്, ഇനി എന്റെ  ഭാഗത്തുനിന്നും ഒരു തെറ്റും സംഭവിക്കില്ല ഇല്ല അയാൾ അവളുടെ കാലിൽ പിടിച്ചു യാചിച്ചു.

“നിങ്ങളെ എനിക്ക് ഇപ്പോൾ ഇവിടെ വെച്ച് തീർക്കാം ഒരു കുഞ്ഞു ചോദിക്കാൻ വരില്ല  പക്ഷേ ഞാൻ അങ്ങനെ ചെയ്താൽ ഞാനും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാതെ വരും .രാജ്യത്തിനുവേണ്ടി സേവിക്കുന്ന സത്യസന്ധയായ ഒരു പോലീസ് ഉദ്യോഗസ്ഥയാണ്  ഞാൻ . നിയമത്തിനു മുന്നിൽ നിന്നെയൊക്കെ വിട്ടു കൊടുത്തിട്ടും കാര്യമില്ല എന്നറിയാം ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങളെ ജയിലിൽ കിടത്തിയിട്ടേ ഈ മാളവിക ഇനി വിശ്രമിക്കയുള്ളൂ .പിന്നെ അമ്മാവാഒരു കാര്യം കൂടി  മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞങ്ങൾ ഒന്നായതാണ്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞങ്ങളുടെ ഈ ബന്ധത്തെ തകർക്കാനാവില്ല “

അതു കേട്ടപ്പോൾ അയ്യാളുടെ ഭാവം മാറി.

“നീ എന്റെ മകന്റെ ജീവൻ വെച്ചു കളിക്കുകയാണല്ലേ ? നിന്റെ പ്രതികാരം അവനോടും കൂടി വേണമായിരുന്നോ ?

അതു കേട്ടപ്പോൾ അവളൊന്നു നടുങ്ങി . സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചിരിക്കുന്നു. പലപ്പോഴും അന്ധവിശ്വാസം എന്നു പറഞ്ഞ് സിദ്ധു കളിയാക്കിയപ്പോഴും താനാണ് വിശ്വാസത്തിന്റെ പേരിൽ എതിർത്തത് എന്നിട്ട് അവനെ എതിർക്കാതെ സിദ്ധുവിന് കീഴ്പ്പെടുമ്പോൾ വരുംവരായ്കളെ കുറിച്ച് ചിന്തിച്ചില്ല.

അവൾ സിദ്ധുവിനെ നോക്കി അവന്റെ തലയിൽ നിന്നും രക്തം ശരീരത്തിലേക്കും പടർന്നിരുന്നു.

“സിദ്ധു , ” ഒരു അലർച്ചയോടെ അവനരുകിലെത്തി അവനെ അവളുടെ മടിയിൽ കിടത്തി.

സിദ്ധൂ എഴുന്നേൽക്ക് അവൾ കരച്ചിലോടെ അവനെ തട്ടി വിളിച്ചു.

അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.

വാവിട്ടു കരയുന്ന മാളവികയെ കണ്ടപ്പോൾ ശേഖരനിൽ പല ഭാവങ്ങളും വന്നു.

“എന്നോടുള്ള പ്രത്രികാരത്തിന് എന്റെ മകനെ നീ കൊന്നു കളഞ്ഞില്ലേ? അവന്റെ ആത്മാർത്ഥ സ്നേഹത്തെ നീ നിന്റെ ബൂട്ടു കൊണ്ട് ചതച്ചരച്ചു കളഞ്ഞു. കൊള്ളാം എത്ര വിദഗ്‌ധമായി നീ പ്രതികാരം ചെയ്തു.ഇതു മതി എനിക്ക് നിന്നെ പൂട്ടാൻ “

“ഇല്ല സിദ്ധുവിന് എന്നെ വിട്ടു പോകാനാകില്ല ” അവൾ കരഞ്ഞു കൊണ്ട് അവനെ വീണ്ടും തട്ടി വിളിച്ചു. ചെറിയ ശ്വാസഗതികൾ അവനിൽ നിന്നുതിർന്നു. അവളുടെ കണ്ണുകളിൽ നേരിയ പ്രതീക്ഷ കൈവന്നു

“അവൻ ചത്തു എന്റെ മകനെ നീ കൊന്നു ” അയ്യാൾ നിന്നു കിതച്ചു പിന്നീടത് അട്ടഹാസമായി മാറി .

അവനെയും കൊന്ന് നീ എന്റെ കാര്യങ്ങൾ ഭംഗിയാക്കി. ഭർത്താവിനെ കൊന്ന ഭാര്യ അറസ്റ്റിൽ . നാളത്തെ വാർത്ത ഇതായിരിക്കും. സ്വന്തം മകൻ മരിച്ചാൽ എന്താ നീ എന്ന തടസവും മാറി കിട്ടി. ഇനി എല്ലാ സ്വത്തുക്കൾക്കും ഒരേ ഒരു അവകാശി, ശേഖരൻ ….. ഈ ഞാൻ മാത്രം ഇനി ആകെ ഉള്ളത് ഭദ്ര മാത്രം അവളെയും ഞാൻ ഒഴിവാക്കും ഒരു പൂ പറിക്കുന്നത് പോലെ . അയ്യാൾ വീണ്ടും ചിരിച്ചു. കൊല ചിരി

അവളുടെ കാതുകൾക്ക് അതു കേൾക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല..

സർവ്വശക്തിയുമെടുത്ത് അയ്യാൾക്കുനേരെ കൈയ്യിലുള്ള കാഞ്ചി വലിച്ചു.

വെടിയുണ്ട പൊട്ടിയ ശബ്ദത്തിനോടൊപ്പം ശേഖരന്റെ അലർച്ചയും ആ കാടിനെ ഇളക്കിമറിച്ചു. പക്ഷികൾ പേടിയോടെ പറന്നകന്നു മൃഗങ്ങൾ പ്രാണരക്ഷാർത്തം ഓടിയകന്നു.

മാളു ശേഖരനു നേരെ തിരിഞ്ഞു. അയാളുടെ മുട്ടിനു താഴേ നിന്ന് രക്തം പുറത്തേക്ക് ചാടുന്നുണ്ടായിരുന്നു.

മാളു സിദ്ധുവിനെ താഴെ കിടത്തി അയാൾക്ക് അരികിലേക്ക് ചെന്നു.

സ്വന്തം മകൻ  ജീവനുവേണ്ടി മല്ലിടുമ്പോൾ തനിക്ക് എങ്ങനെ ഇത്ര ക്രൂരമായി ചിന്തിക്കാൻ കഴിയുന്നു നിങ്ങൾ ഒരു അച്ഛനാണോ അവനെ രക്ഷിക്കാൻ നോക്കാതെ സ്വത്തിനു വേണ്ടി മാത്രം ജീവിക്കുന്ന നിങ്ങളെ അച്ഛൻ എന്ന് വിളിക്കാൻ കൂടി യോഗ്യതയില്ല. “

ശേഖരന്റെ ഇരുകവിളിലും അവൾ മാറി മാറി അടിച്ചു. എന്നിട്ടും അരിശം മാറിയില്ല. കൈയ്യിൽ കിട്ടിയ വടി കൊണ്ട് അയ്യാളുടെ തലയ്ക്ക് ഒന്നു കൊടുത്തു ഒരു ഞരക്കത്തോടെ അയ്യാൾ വീണു.

എങ്ങനെയെങ്കിലും സിന്ധുവിനെ ജീവൻ രക്ഷിക്കണം. അവൾ അയ്യാളിൽ ഒരു അന്വേഷണം നടത്തി. ഷർട്ടിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോണും വണ്ടിയുടെ കീയും കിട്ടി.

ഫോണെടുത്ത് ആദ്യം വിളിച്ചത് ആത്മ മിത്രമായ ആദിത്യനെ ആയിരുന്നു. അയ്യാളുടെ നിർദ്ദേശപ്രകാരമാണ് പിന്നീടവൾ പ്രവർത്തിച്ചത്. രണ്ടുപേരെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ആദിത്യൻ എല്ലാം അവൾക്കു വേണ്ടി തയ്യാറാക്കി വെച്ചിരുന്നു.

നേരിയ ഒരു പ്രതീക്ഷ പോലും സിദ്ധുവിൽ അവൾക്കുണ്ടായിരുന്നില്ല. പക്ഷേ അവളുടെ പ്രാർത്ഥനയുടെ ഫലമായിരിക്കാം അവന്റെ ജീവൻ തിരിച്ചു കിട്ടിയത്.

********************************

മേഡം സ്ഥലമെത്തി. ഡ്രൈവറുടെ വാക്കുകളാണ് അവളെ ചിന്തയിൽ നിന്നും ഉണർത്തിയത്.

ഓഫീസിൽ ചെന്ന് ആദ്യം തന്നെ സിദ്ധുവിനെ വിളിച്ചു.

എത്തിയ വിവരം പറഞ്ഞ് ഒരു ഉമ്മയും കൊടുത്താണ് അവൾ ഫോൺ വെച്ചത്.

അവൾ വയറിൽ കൈ വെച്ചു. കുഞ്ഞാവ അനങ്ങുന്നുണ്ട്.

അച്ഛനെ പോലെ തന്നെ കുസൃതി കൂടുതലാ .

അമ്മേടെ ചക്കരയ്ക്ക് വരാൻ തിടുക്കമായോ ? രണ്ടു മാസം കൂടി കഴിയട്ടെട്ടോ. നിന്നെക്കാൾ ധൃതിയാ നിന്റെ അച്ഛന് എന്നും ചോദിക്കും നീ എന്നാ വരുന്നേന്ന്. അവൾ പറയുന്നതിനുസരിച്ച് അവളുടെ കുഞ്ഞും അനങ്ങുന്നുണ്ടായിരുന്നു.

അവൾക്ക് ചിരി വന്നു.

തീർക്കാനുള്ള ജോലി വേഗം തീർത്തവർ പുറത്തേക്കിറങ്ങി.

“മേഡം കോടതിയിലേക്കല്ലേ ?”

പരിചയമുള്ള ശബ്ദം

” ആദീ “

“നീ ഇവിടെ “

“നാട്ടിൽ വന്നിട്ട് എന്റെ കൂട്ടുകാരിയുടെ ആദ്യ കേസിന്റെ വിധി വരുന്ന ദിവസമല്ലേ ? അതും സ്വന്തം അമ്മായച്ഛനെ പൂട്ടുന്ന കേസ് ” അവൻ ചിരിയോടെ പറഞ്ഞു.

അവളുടെ ചുണ്ടിലും ചിരിവന്നു.

“നീ അന്നു തക്കസമയത്ത് വന്നില്ലായിരുന്നില്ലേൽ ഇപ്പോൾ എന്റെ കേസിന്റെ വിധി വന്നേനെ”

“എന്നാലും സിദ്ധുവിനെ സമ്മതിക്കണം കള്ളന്മാരേയും കൊലപാതകികളെയും കിടുകിടാ വിറപ്പിച്ച മിസ് മാളവികയെ ഈ നിലയിൽ ആക്കിയല്ലോ ” അവൻ കള്ള ചിരിയോടെ പറഞ്ഞു.

“ആദി നിന്നെ ഞാൻ അവൾ ഇടിക്കാനായി കൈ ഓങ്ങി. “

“ചതിക്കല്ലേ മാളൂ,നിന്റെ ഇടി താങ്ങാനുള്ള ശക്തി ഈ ദേഹത്തിനില്ല. ഒരു കല്യാണം പോലും കഴിക്കാത്ത പാവം പോലീസുകാരനാ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ…”

“ഉവ്വേ, ഒരു പാവം കേസിന്റെ കാര്യം പറഞ്ഞ് വീട്ടിൽ കയറിയിറങ്ങി അവിടെ ഒരു പ്രണയത്തിന്റെ വിത്തുപാകിയത് ഞാനറിഞ്ഞു. “

“ഭദ്ര പറഞ്ഞല്ലേ , അവൻ ജാള്യതയോടെ പറഞ്ഞു.

“സമയമാകുമ്പോൾ ഈ ചേച്ചി എല്ലാം നടത്തി തരുന്നതാണ് അതുവരെ പ്രേമം എന്നും പറഞ്ഞ് തറവാട്ടിലോട്ട് വന്നാൽ മുട്ടുകാൽ നിന്റെ തല്ലി ഒടിക്കും “

“ഓ സമ്മതിച്ചു. “അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.

അവളാ നിൽപ്പു കണ്ട് ചിരിച്ചു അവനിലും ആ ചിരി പകർന്നു.

രണ്ടു പേരും ഒരുമിച്ചാണ് കോടതിയിൽ എത്തിയത്.

അവിടെ സിദ്ധുവും ഭദ്രയും നിൽപ്പുണ്ടായിരുന്നു. ഭദ്രയെ കണ്ടതും ആദിത്യന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. രണ്ടു പേരുടെയും കണ്ണുകളിൽ പ്രണയം പൂത്തു വിടർന്നു.

“ആഹാ രണ്ടു പേരും ഒത്തിട്ടുള്ള വരവാണല്ലേ “

“അല്ല മാളു ഈ മാസം നല്ല മുഹൂർത്തമുണ്ടെന്ന് അമ്മ പറയുന്നത് കേട്ടു. വയസായവരെ വിഷമിപ്പിക്കുന്നത് നല്ലതല്ലല്ലോ ”  ചെരിഞ്ഞൊന്ന് അവളെ നോക്കി കൊണ്ട് ആദി പറഞ്ഞു.

“ദേ ഒരു ആറു മാസം കഴിയാതെ കല്യാണത്തിന്റെ കാര്യം പറഞ്ഞ് വന്നാൽ നിന്നെ ഞാൻ ആദ്യം തട്ടും “

” ആറു മാസമോ ” അവൻ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“എന്റെ കുഞ്ഞാവ ഒന്നു പുറത്തേക്ക് വരട്ടെ ആദി, അവൾ ദുഃഖത്തോടെ പറഞ്ഞു.

അപ്പോഴാണ് ആദിക്കും അവളുടെ വിഷമം മനസിലായത്.

“ഞാൻ ചുമ്മാ പറഞ്ഞതാടോ നിന്റെ സൗകര്യം പോലെ മതി എല്ലാതും. ” അവൻ അതു പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു കൊണ്ട് സിദ്ധുവിനരുകിൽ എത്തി.

“കേസ് വിളിക്കാറായെന്നാ തോന്നുന്നേ ” സിദ്ധു പറഞ്ഞു.

“അച്ഛൻ ” അവൾ സിദ്ധുവിനോട് ചോദിച്ചു.

അവൻ കോടതി വരാന്തയിലേക്ക് നോക്കി.

വിലങ്ങണിഞ്ഞ ശേഖരനെ കണ്ടപ്പോൾ സിദ്ധുവിന്റെ മുഖം മങ്ങി.

എത്ര പ്രൗഢിയോടെ നടന്ന ആളാണ്. ഇപ്പോൾ വല്ലാതെ ക്ഷീണിച്ച് കുറ്റവാളിയായി നിൽക്കുന്നത് കണ്ടപ്പോൾ അവന്റെ മനസിൽ ഒരു നീറ്റലുണ്ടായി.

“ഞാൻ വരുന്നില്ല മാളു . നിങ്ങൾ പോയിട്ട് വാ”

സിദ്ധു അതു പറഞ്ഞപ്പോൾ മാളുവിനു വല്ലാതെ ആയി.

“ആദി നീ ചെല്ല് ഞാനും വരുന്നില്ല. സിദ്ധുവിന്റെ അരുകിലേക്ക് അവൾ ചേർന്നു നിന്നു. “

“എനിക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ . കേസ് വിളിക്കാൻ നേരമായി ഞാൻ ചെല്ലട്ടെ “

അതും പറഞ്ഞ് ആദി ഭദ്രയുടെ കൈകളിൽ പിടിച്ചു.

പെട്ടന്നുള്ള അവന്റെ പ്രവൃത്തിയിൽ അവളൊന്നു പകച്ചു.

ഭദ്ര സിദ്ധുവിനെ നോക്കി.

അവൻ കണ്ണുകൾ കൊണ്ട് സമ്മതം നൽകി.

“ഈശ്വരാ കോടതിയിൽ വെച്ചു തന്നെ കെട്ടു നടത്തേണ്ടി വരോ ? അവൾ അവൾ ആത്മഗതം പറഞ്ഞു.

സമയം ഇഴഞ്ഞുനീങ്ങി. കോടതിയിൽ നിന്നും പുറത്തേക്കിറങ്ങിയ ആദിത്യനെ കണ്ട് അവളുടെ ഹൃദയം പെറുമ്പറ കൊട്ടുന്നുണ്ടായിരുന്നു. സിദ്ധുവിന്റെ അവസ്ഥയും ഇതുതന്നെ ആയിരുന്നു.

അങ്ങനെ മിസിസ് മാളവികാസിദ്ധാർത്ഥിന് ഒരു പൊൻ തൂവൽ കൂടി . സ്വന്ത ബന്ധങ്ങൾ നോക്കാതെ നിയമത്തിനു വേണ്ടി മാത്രം നിലകൊണ്ട നിന്റെ സത്യസന്ധതയ്ക്കു മുന്നിൽ ഈ കേസിന്റെ വിജയം കൂടി. ശേഖരൻ എന്ന തന്റെ ഫാദർ ഇൻ ലോ യ്ക്ക് ജീവപര്യന്തം തടവ് …

അവൾക്ക് സന്തോഷം തോന്നിയെങ്കിലും സിദ്ധുവിനെ നോക്കി. ആ മുഖത്തും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

“എന്റെ ഭാര്യാപദവിയിലെ ആദ്യ വിജയം “

അവൻ അവളെ ചേർത്തു നിർത്തി..അവളുടെ നെറ്റിയിൽ ചുംബിച്ചു. ഈ സമയം അവളുടെ കണ്ണുകളിൽ ഈറനണിഞ്ഞു.

****+++++++**********++++++***”

തിരിഞ്ഞു കിടന്നു കുഞ്ഞിനു പാലൂട്ടുകയായിരുന്ന മാളുവിന്റെ കഴുത്തിൽ അവൻ അമർത്തി ചുംബിച്ചു.

“ദേ സിദ്ധൂ നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് കുഞ്ഞിന് പാല് കൊടുക്കുമ്പോൾ കിന്നരിക്കാൻ വരല്ലേന്ന് ” അവൾ പരിഭവത്തോടെ പറഞ്ഞു.

“അതിന് നിന്നെ ഒന്ന് സ്വസ്ഥമായി കിട്ടുന്നത് ഇപ്പോഴല്ലേ “അവൻ അവളുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.

“ഓഹോ എന്നിട്ട് ഇത്ര നാളും സ്വസ്ഥത ഇല്ലാതെയാണോ കണ്ടത് “

പിന്നെ അല്ലാതെ ക്ഷമക്കും ഒരു പരിധിയില്ലേ പൂജയെന്നും പറഞ്ഞ് കുറച്ച് നാൾ കളഞ്ഞു. ബാക്കിയുള്ള ദിവസങ്ങൾ ഹോസ്പിറ്റലിലും കേസുമായി നീണ്ടു. അതും കഴിഞ്ഞ് എന്റെ പെണ്ണിനെ കയ്യിൽ കിട്ടിയപ്പോഴേക്കും അച്ഛന്റെ ഗൗരി കുട്ടി വീണ്ടും പട്ടിണിയാക്കി. എല്ലാം കഴിഞ്ഞപ്പോൾ പെങ്ങളുടെ കല്യാണവും ഇനി നീ പറ ഞാനെന്താ ചെയ്യാ ? അവൻ എന്തോ നഷ്ടപ്പെട്ടവനെ പോലെ മുഖം വീർപ്പിച്ചിരുന്നു.

അതു കണ്ട് അവൾക്ക് ചിരി പൊട്ടി. അവന്റെ കൈ പിടിച്ച് അവളുടെ വയറിലേക്കവൾ ചേർത്തു വെച്ചു.

ഈ സമയം സിദ്ധു അവളുടെ കവിളിൽ ചെറിയൊരു കടി കൊടുത്തു. അതു കണ്ടപ്പോൾ കുഞ്ഞു ഗൗരിയുടെ ചുണ്ടിൽ പാൽ പുഞ്ചിരിയുതിർന്നു. ആ കുഞ്ഞു കണ്ണുകൾ ചിമ്മി കൊണ്ട് അവൾ കൈകാലിട്ടടിച്ചു.

സിദ്ധു വേഗം മോളെ കൈകുമ്പിളിൽ എടുത്ത് നെഞ്ചോട് ചേർത്തു കിടത്തി. മാളുവും അവനോട് ചേർന്നു കിടന്നു..

അവരുടെ ജീവിതം തുടരുകയാണ്..

ശുഭം.

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

 

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “പ്രണയാഗ്നി – 6 (അവസാനഭാഗം )”

Leave a Reply

Don`t copy text!