Skip to content

ഇളം തെന്നൽ പോലെ – 18

ilam thennal pole

മഹിയേട്ടൻ പോയപ്പോൾ ശരിക്കും ഞാൻ ഒറ്റക്കു ആണെന്ന് തോന്നി പോയി.

മഹിയേട്ടൻ അടുത്തു ഉണ്ടായിരുന്നപ്പോൾ എന്റെ സങ്കടം എല്ലാം ഞാൻ മറന്നിരുന്നു.  ഇപ്പോൾ ഓരോന്നും മനസിൽ തികട്ടി വരുവാണ്

കിടന്നിട്ടു ഉറക്കം വരുന്നതെ ഇല്ല. എന്നിട്ടും തലവഴിയെ മുടി പുതച്ചു ഞാൻ കിടന്നു.

മതിലു അങ്ങോട്ടു ചാടാൻ പാട് ആയിരുന്നെങ്കിൽ തിരിച്ചു ഇറങ്ങാൻ എളുപ്പം ആയിരുന്നു….

ഹാള് വഴി ആണ് ഞാൻ ഇറങ്ങി പോയത്. Just lock മാത്രമേ ചെയ്തിരുന്നുള്ളൂ. അവളെ കാണാൻ ഉള്ള ആകാംക്ഷയിൽ  കീ യുടെ കാര്യം ഒക്കെ ഞാൻ മറന്നിരുന്നു.

അകത്തു കയറി വാതിലിന്റെ കുറ്റിയൊക്കെ ഇട്ടു ഞാൻ റൂമിൽ ചെന്നു.

ലൈറ്റ് ഇട്ടപ്പോൾ  ദാണ്ടേ കിടക്കുന്നു എന്റെ ബെഡിൽ വേറെ ഒരുത്തൻ.

അമൽ കിടന്നു ഉറങ്ങുന്നു .വിളിച്ചു ഉണർത്തണ്ട പണി ആകും അതു കൊണ്ടു ഞാൻ ശബ്‌ദം ഉണ്ടാകാതെ കട്ടിലിന്റെ ഒരു അറ്റത്തു വന്നു കിടന്നു

എവിടയിരുന്നടാ കള്ളപ്പന്നി നീ

പ്രതിഷികത്തെ ഉള്ള അമലിന്റെ ചോദ്യം എന്നെ ഞെട്ടിച്ചു കളഞ്ഞു.

നീ ഉറങ്ങുവല്ലായിരുന്നോ അമലേ.  നീ പോയി നിന്റെ റൂമിൽ കിടക്കാടാ. എഴുന്നേൽകു…..

ഞാൻ ഇവിടെ ഒരു 10.30 മണി  ആയപ്പോൾ വന്നതാണ്.ഇവിടെ ആരും ഇല്ലായിരുന്നു. ഇപ്പോൾ മണി 4.15.  നീ എവിടെ ആയിരുന്നു.  ഇത്ര നേരം ആയിട്ടും ഞാൻ ഉറങ്ങാതെ കാത്തിരുന്നത് നിന്നെ കൈ യോടെ പിടിക്കാൻ ആണ്

എപ്പോഴെങ്കിലും എന്റെ കണ്ണു ഒന്നു അടഞ്ഞാൽ നീ വന്നു ഇവിടെ കിടന്നു  ഉറങ്ങും. അപ്പോൾ എനിക്കു നിന്നെ കൈയോടെ പിടിക്കാനും പറ്റില്ല. അതു കൊണ്ടു ഉറങ്ങാതെ കാത്തിരുന്നത് ആണ് ഞാൻ

അതുകൊണ്ടു എന്റെ മോൻ കളിക്കാതെ കാര്യം പറ.  ഇവിടെ പോയതാ നീ…..

അതു  ബ… ബാത്‌റൂമിൽ……..

മണിക്കൂർ കൊണ്ട് ഒഴിച്ചു തീർക്കാൻ ഉള്ള മൂത്രം നിന്റെ ഈ ശരീരത്തിൽ ഉണ്ടോടാ…? കണ്ടാൽ പറയില്ല….

ടാ കളി അക്കാത്തടാ…

എന്നാൽ മോൻ സത്യം പറ……?

അനുന്റെ അടുത്തു ഉണ്ടായിരുന്നു ഞാൻ.

അതു ഞാൻ പറഞ്ഞതും അമലിന്റെ കണ്ണു തള്ളി തറയിൽ വീഴും പോലെ ആയി.

ടാ ആളിയ…..നീ

ആയേ പോടാ.   നിനക്കു തോന്നുന്നുണ്ടോ ഞാൻ അത്ര തറ ആണെന്ന്.

അങ്ങനെ ആയിരുന്നെങ്കിൽ ബാംഗ്ലൂരിൽ എത്ര പേരാണ് എന്റെ പുറകെ നടന്നത്. ഞാൻ മൈൻഡ് പോലും ചെയിത്തട്ടില്ല.നിന്നോട് വിളിക്കുമ്പോൾ ഞാൻ പറയാറുള്ളത് അല്ലെ.  എനിക്കു ഒരു പെണ്ണിനെയും ചതിക്കാൻ ഒന്നും കഴിയില്ലടാ. പിന്നെ അനു അവൾ എന്റെ ജീവൻ ആണ് ജീവന്റെ ജീവൻ

ടാ മഹി ഞാൻ ചുമ്മാ ഒരു തമാശക്ക് നിന്നെ വാരാൻ വേണ്ടി പറഞ്ഞതു അല്ലെടാ. നീ അതു സീരിയസ് ആയി എടുത്തോ.

ഏയ്‌ ഇല്ലടാ ഞാൻ പറഞ്ഞു എന്നേ ഉള്ളു…

ഉം…..

അതു പോട്ടെ ഞാൻ പോയത് നീ എങ്ങനെ കണ്ടു….?

കണ്ടില്ല ബട് ഞാൻ നിന്നെ തിരക്കി വന്നപ്പോൾ നീ  റൂമിൽ ഇല്ല ബാത്റൂമിലും ഇല്ല. അപ്പോൾ എനിക്കു ചെറിയ സംശയം തോന്നി ഇവിടെ ഇരുന്നതാണ്.

നീ ഇതു ആരോടും പറയല്ലേടാ plz

ആയേ ഞാൻ ആരോട് പറയാൻ ആണ്

എന്നാൽ ഞാൻ ഒന്ന് കിടക്കട്ടെടാ ഒരു പൊള്ള കണ്ണു അടച്ചില്ല. ഒന്നു ഉറങ്ങട്ടെ അല്ലേ ജോലിക്കു പോകും  നടക്കില്ല.

അതു എന്തേ ഉറങ്ങാൻ കഴിഞ്ഞില്ലേ.

ബെസ്റ്റ് ആരെങ്കിലും വരുമോ…? എന്നെ കാണുമോ..? എന്നു ഒക്കെ ഓർത്തു ഇരുന്നതാണ്.

അപ്പോൾ അവളോ… ????

എന്റെ നെഞ്ചിൽ കിടന്നു സുഖം ആയി ഉറങ്ങി.

ആ അതു കൊള്ളാം….

നീ യും ഉറങ്ങി കാണില്ലല്ലോ അമലേ

ഇല്ല.

എന്നാൽ ഇവിടെ കിടക്കാം നമ്മുക്ക്.

ഓ ഞാൻ റെഡി ആണ്.

അങ്ങനെ ഞങ്ങൾ രണ്ടു പേരും കട്ടിലിൽ കയറി കിടന്നു.

നീ നാളെ വൈകിട്ടു അല്ലെടാ പോകുന്നേ.  

അതേ….

അവളോട്‌ പറഞ്ഞോ…..ഇല്ലെങ്കിൽ  മുമ്പ്  നടന്ന  പോലെ ആവും….

അതു എനിക്കു അറിയാവുന്നത് കൊണ്ടു ഞാൻ അതൊക്കെ പറഞ്ഞു.

ഞങ്ങൾ രണ്ടും ഓരോന്നും സംസാരിച്ചു പെട്ടെന്ന്  ഉറങ്ങി പോയി

അനു………. മോളേ……

എഴുന്നേൽകു……

മമ്മിയുടെ വിളി കേട്ടു ആണ് ഞാൻ ഉണർന്ന്. ക്ലോക്കില്ലേക് നോക്കി

ആയോ 10 മണി…..

ഞാൻ ഓടി പോയി ഡോർ തുറന്നു.  

എന്തു ഉറക്കം ആണ് മോളേ….

കോളേജിൽ പോകാനും പറ്റില്ലല്ലോ. എത്ര ദിവസം ആയി ഞാൻ പോയിട്ടു.

ഇനി മോളു മൂന്നു നാലു ദിവസം കഴിഞ്ഞു പോയാൽ മതി കോളേജിൽ…..

അതു എന്താ…..മമ്മി അങ്ങനെ…..

താഴേക്കു വാ പപ്പ പറയും എല്ലാം

എന്താ പപ്പ പറയാൻ ഉള്ളത്.

വാ വന്നിരിക്കു

ഞാനും ഒരു പ്ലായ്റ്റ് എടുത്തു രണ്ടു അപ്പം അതിൽ എടുത്തു വച്ചു കടല കറിയും ഒഴിച്ചു കഴിക്കാൻ ആയിട്ടു അപ്പത്തിൽ നിന്നും കുറച്ചു പിച്ചി കടല കറിയിൽ മുക്കി.

എടി നീ കഴിക്കാൻ വന്നിരുന്നു പല്ലു തേച്ചൊടി നാറി.

കുളിച്ചു കുട്ടപ്പൻ ആയി വന്ന രുദ്ധരേട്ടൻ എന്നെ നോക്കി പുച്ഛം വിതറി ചോദിച്ചു

ഓ ഇന്ന് കാക്ക മലർന്നു പറക്കും ചിലരൊക്കെ രാവിലെ കുളിച്ചു.

രണ്ടും കുടി അടി ഉണ്ടാക്കാതെ അവിടെ ഇരിക്കടാ നീ

അതും പറഞ്ഞു മമ്മി അങ്ങോട്ടെക്ക് വന്നു. രുദ്ധരേട്ടനു കഴിക്കാൻ ആയി എടുത്തു കൊടുത്തു

പപ്പ എന്താണെന്ന് പറഞ്ഞില്ലല്ലോ പറ പപ്പ….

അതു വേറെ ഒന്നും അല്ലെടാ അനുട്ടാ…നമ്മുക്ക് നാലു പേർക്ക് ഒന്നു പുറത്തൊക്കെ പോയിട്ടു വരാം ഒരു മൂന്നു ദിവസത്തെ ട്രിപ്പ്…. നമ്മൾക്ക് നമ്മളു മാത്രം ആയി…… എന്തു പറയുന്നു.

ഞങ്ങൾ ഒക്കെ ആണ് പപ്പ……

ഞാനും രുദ്ധരേട്ടനും  ഒന്നിച്ചു ഒരേ സ്വരത്തിൽ പറഞ്ഞു.

അപ്പോൾ എല്ലാരും എല്ലാരുടെയും എന്തു കാര്യം ആയാലും അതൊക്കെ ഒരു രണ്ടു മൂന്നു ദിവസത്തേക്ക് മാറ്റി വെക്കണം ഒക്കെ.

അതു പപ്പ മമ്മിയോടും കൂടെ ഒന്നു പറ.

ഓ ഞാൻ ഇപ്പോഴേ ലീവു വിളിച്ചു പറഞ്ഞു കഴിഞ്ഞു.

പിന്നെ എല്ലാവരുടെയും ഫോൺ ഓഫ് ആയിരിക്കണം. ആരും വിളിച്ചു ശല്ല്യം ചെയ്യാൻ പാടില്ല ഓക്കെ.

അപ്പോൾ ഫോട്ടോസ് എങ്ങനെ എടുക്കും പപ്പ. അതിനു എന്റെ കൈയ്യിൽ വേറെ ഫോൺ ഉണ്ട് ബുദ്ധുസെ…

രുദ്ധരേട്ടൻ ഇടക്ക് കയറി പറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു. ഒരുക്കവും പെട്ടി റെഡി അക്കാലും ഒക്കെ ആയി ഒരു മേളം തന്നെ ആയിരുന്നു

പപ്പ ആന്റിയോട് പറയേണ്ടേ

ഞാൻ അതു രാഗിണിയോട് പറഞ്ഞിരുന്നു. പിന്നെ ആമി നിന്നെ തിരക്കി വന്നപ്പോഴും പറഞ്ഞിരുന്നു.. എന്താ അതു പോരെ….

മമ്മി എന്നോട് എന്ന പോലെ പറഞ്ഞു

ഞാൻ റൂമിൽ ചെന്നു ഫോൺ എടുത്തു മഹിയേട്ടന്റെ ഫോണിൽ പോകുന്ന കാര്യം പറഞ്ഞു ഒരു msg അയച്ചു ഒപ്പം ഒരു ഉമ്മയും……ആമിക്കും ഒരു msg അയച്ചു.

ഞങ്ങൾ പോകാൻ ആയി ഇറങ്ങി.

പപ്പയും മമ്മിയും മുന്നിലും ഞാനും രുദ്ധരേട്ടനും ബാക്കിലും ആയി ഇരുന്നു

പോകും വഴി ആന്റിയുടെ വീടിനു മുന്നിൽ വണ്ടി നിറുത്തി കാറിൽ നിന്നും ഇറങ്ങാതെ യാത്ര പറഞ്ഞു.

തൊട്ടു അടുത്തുള്ള അമ്പലത്തിന്റെ വക കാണിക്കവഞ്ചിയിൽ പൈസ ഇട്ടു യാത്ര ആരംഭിച്ചു.

വൈകിട്ടു ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ആണ് ഞാൻ അനുന്റെ msg കാണുന്നത്.

ഞാൻ അവളെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നു.

അമലും ആയി പെട്ടെന്ന് വീട്ടിൽ എത്തി.   ആന്റി ആണ് കാര്യങ്ങൾ ഒക്കെ പറഞ്ഞതു.

പിന്നെ പെട്ടെന്ന് തന്നെ കഴിച്ചു കുളിച്ചു റെഡി ആയി സ്റ്റേഷനി ലേക് പോയി. അമൽ ആണ് കൂടെ വന്നത്.

ഞങ്ങൾ തമിഴ്  നാടു അടുക്കാറായി എന്നു പപ്പ പറയുന്നത് കേട്ടപ്പോൾ ആണ് ഉറക്കത്തിൽ നിന്നും ഞാൻ എഴുന്നേറ്റതു.   ഉച്ചക്ക് ആഹാരം ഒക്കെ കഴിച്ചു കാറിൽ കയറിയതെ ഓർമ ഉള്ളു. വോമിറ്റിങ്ങിൽ നിന്നും രക്ഷാ നേടാൻ ഉറക്കം നല്ലതാണ്

ഇപ്പോഴും രുദേട്ടൻ എന്റെ മടിയിൽ കിടന്നു സുഖ നിദ്രയിൽ ആണ്.

വഴി അരുകിൽ മാങ്ങാ മുളകുപൊടി വിതറിയത് വിൽക്കുന്ന കണ്ടപ്പോൾ വായിൽ കപ്പൽ ഓടി.

രുദ്ധരേട്ടന്റെ തല പയ്യെ സീറ്റിൽ എടുത്തു  വച്ചു

പപ്പയും ആയി അവിടെ ഇടങ്ങി. ഫ്രഷ് ആയി മാങ്ങാപുള്ളി അതിൽ ഉപ്പും മുളകും വിതറിയത് പപ്പ മൂന്നു കവർ വാങ്ങി തന്നു

ഒരു കവർ അമ്മക്ക് കൊടുത്തു  ബാക്കി രണ്ടു കവറും  ആയി ഞാൻ കാറിൽ കയറി ഇരുന്നു. കാർ മുന്നോട്ടു നീങ്ങി   ഞാൻ മാങ്ങാ കഴിച്ചു കൊണ്ടു സുഹിച്ചു ഇരുന്നു.

പട്ടി മണം പിടിക്കും പോലെ അല്ലെ രുദ്ധരേട്ടൻ മണം പിടിച്ചു ഉറക്കത്തിൽ നിന്നും ചാടി എഴുന്നേറ്റതു. പിന്നെ ഞങ്ങൾ രണ്ടും അടി ഇട്ടു ആ മാങ്ങാ അകത്താക്കി

ആദ്യം   ഊട്ടി ഒക്കെ ഒന്നു ചുറ്റി അടിക്കാം പിന്നെ   അപ്പോഴത്തെ മൂഡ് പോലെ ഒക്കെ ചെയാം ഒക്കെ.

പപ്പക്ക് ഊട്ടിയിൽ ആരാണ് കൈ വിഷം തന്നത്.

രുദ്ധരേട്ടൻ അങ്ങനെ ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് ഞാൻ ആണ്.

പപ്പ പണ്ട് ഊട്ടിയിൽ കൂട്ടുകാരും ആയി അടിച്ചു പൊളിക്കാൻ പോയപ്പോൾ  അവിടെ വച്ചാണ് മമ്മിയെ കാണുന്നത്.പിന്നെ പ്രണയം പുത്തു ഉലഞ്ഞ കഥ ഞാൻ കാറിൽ ഇരുന്നു വർണിച്ചു.

ഓ ഈ പെണ്ണിന്റെ കാര്യം. യേട്ടൻ മണ്ടൻ ആയതു കൊണ്ട് അല്ലേ അവളോട്‌ ഇതൊക്കെ പറഞ്ഞു കൊടുത്തതു. ആരേലും ഇങ്ങനെയൊക്കെ പറയുമോ.

നാണം കെടുത്തി കൊല്ലുവാണ്.

ഞങ്ങൾ ഒരു ഹോട്ടലിൽ കയറി റൂം എടുത്തു.

ഡ്രസ്സ് ഒക്കെ മാറി ഒന്നു ഫ്രഷ് ആയി…

ഫുഡ് കഴിക്കാൻ ആയി റെസ്റ്റോറന്റിൽ കയറി.

ഫുഡ്  അത്ര പോരാ. നമ്മുടെ കേരളാ സ്റ്റയ്ൽ ഫുഡ് പോലെ ഒന്നും വരില്ല  പിന്നെ വിശപ്പ് കാരണം അങ്ങു കഴിച്ചു.

ഉറങ്ങാൻ ആയി കിടക്കുമ്പോഴും എന്റെ മനസ് മഹിയേട്ടന്റെ അടുത്തു ആയിരുന്നു. ഒന്നു വിളിക്കാൻ ആയി എന്റെ മനസ് കൊതിച്ചു.

എത്ര തവണ വിളിച്ചട്ടും അവളെ കിട്ടുന്നില്ല. ഓഫ് ആണ് ഫോൺ.

എവിടാ എന്താ ഒന്നും അറിയുന്നില്ലല്ലോ.

ഒന്നു വിളിച്ചിരുന്നെങ്കിൽ എന്നു രണ്ടു പേരും കൊതിച്ചു

                         ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!