കോളിങ് ബെല്ലിന്റെ പല്ലി ചിലക്കുന്ന ശബ്‌ദം കേട്ടാണ് രാധിക വാതിൽ തുറന്നതു.
ആ മോനോ…? എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ….?
അമ്മയുടെ ചോദ്യം കേട്ടില്ല എന്ന മട്ടിൽ ഞാൻ നേരെ അകത്തേക്ക് കയറി.
അവിടുന്നു നേരെ എന്റെ റൂമിലേക്കും.
മഹി നീ എന്താ ഒന്നും മിണ്ടാതെ പോകുന്നേ….? അതോ ഞാൻ ചോദിച്ചത് കേട്ടില്ല എന്നു ഉണ്ടോ…?
ഊട്ടി യിലേ തണുപ്പ് എനിക്കു ചെറിയ ഒരു ജലദോഷം സമ്മാനിച്ചു.
എങ്കിലും ഞാനും രുദ്ധരേട്ടനും അടിച്ചു പൊളിക്കു ഒരു കുറവും വരുത്തിയില്ല.
ഞങ്ങൾ അടിച്ചു പൊളിക്കുന്ന നേരം മമ്മിയും പപ്പയും ചെറിയ രീതിയിൽ പർച്ചേസിംങ് ഒക്കെ നടത്തി.
കിടനാശിനി അടിച്ചു കേരളത്തിലേക്ക് പച്ചക്കറികൾ കയറ്റുന്നതിന് മുന്നേ നല്ല കുറച്ചു പച്ചക്കറികൾ ‘അമ്മ വാങ്ങി കരസ്ഥമാക്കി.
ഒരു കെട്ടു ക്യാരറ്റ് രുദ്ധരേട്ടനെ കൊണ്ടു ഞാൻ വാങ്ങിപ്പിച്ചു.
കടിച്ചാൽ നല്ല കറുമുറ എന്നു കേൾക്കും അത്ര ഫ്രഷ് ക്യാരറ്റ്.
പപ്പയും മമ്മിയും ഇപ്പോഴും മധുര പതിനേഴു ആണെന്ന ഭാവത്തിൽ ആണ് നടപ്പ്.
മഹിയേട്ടനും ആയി ഒന്നിച്ചാൽ പപ്പയെയും മമ്മിയെയും റോൾമോഡൽ ആയി എടുക്കും. കാരണം മമ്മിയും പപ്പയും ഇതുവരെ ഒരു വാക്ക് പറഞ്ഞു പോലും പിണങ്ങുന്നത് ഞാൻ കണ്ടട്ടില്ല. എപ്പോഴും സ്നേഹം ആണ് അവർക്കു ചുറ്റും. കളങ്കം ഇല്ലാത്ത സ്നേഹം. അതു പോലെ ആകണം എനിക്കു എന്റെ മഹിയേട്ടനും.
നീ എന്താടി ആലോചിച്ചു നിൽകുന്നേ….നിന്റെ ഹണിമൂൺ ഇവിടെ ആകണം എന്നാണോ…?
ആണെങ്കിൽ………????
എന്നാൽ അതു വെറും സ്വപ്നം ആണ്.
അതൊക്കെ എന്റെ പ്ലാൻ ആണ്. ഞാൻ തീരുമാനിക്കും അതു എന്റെ വക ഗിഫ്റ്റ്.
ഓ അതേ ഉള്ളോ എനിക്കു ഗിഫ്റ്റ് ആയിട്ടു.
ഞങ്ങൾക്കു ഉൾക്കാതെല്ലാം നിനക്കു അല്ലേടാ
അതും പറഞ്ഞു രുദ്ധരേട്ടൻ എന്നെ ചേർത്തു പിടിച്ചു.
നിനക്കു എന്താ വേണ്ടേ….??? എന്റെ ജീവൻ ചോദിച്ചാലും ഞാൻ നിനക്കു തരും അനുട്ടാ.
ഒന്നും വേണ്ട ഏട്ടാ എന്നു എനിക്കു ഏട്ടന്റെ പെങ്ങൾ ആയി ഇങ്ങനെ കഴിഞ്ഞാൽ മതി. നിങ്ങളുടെ ഒക്കെ സ്നേഹത്തിനു മുന്നിൽ ഞാൻ ഇല്ലാതാവും പോലെ ഒരു തോന്നൽ ആണ്. ഒരു അനാഥാ കുഞ്ഞിന്….
അനാഥാ കോപ്പ്….മേല്ലാൽഈ കോപ്പിലെ ഡയലോഗ് പറഞ്ഞു പോകലും എന്നു എത്ര വട്ടം പറഞ്ഞിട്ടുണ്ട്. എന്നിട്ടു വീണ്ടും….നീ വാ
നമ്മുക്ക് കുറച്ചു സെൽഫി എടുക്കാം.
ഉം……..
റൂമിൽ കയറി ഒന്നു കുളിച്ചു ഫ്രഷ് ആയി താഴേക്കു ഇറങ്ങി.
മോനെ ദാ ചായ……
വേണ്ടാ ഞാൻ പുറത്തു നിന്നും കഴിച്ചോള്ളാം.അതിനു ഉള്ള പൈസ എന്റെ കൈയിൽ ഉണ്ട്.
മഹി………
അച്ഛന്റെ ആ വിളിയിൽ ഞാനും അമ്മയും ഒന്നു ഞെട്ടിയെങ്കിലും ഞാൻ അതു പുറമേ കാണിച്ചില്ല
നീ ഇപ്പോൾ പറഞ്ഞ പൈസ അതു നിന്റെ കൈയിൽ മാനത്തു നിന്നൊന്നും പൊട്ടി വീണത് അല്ലാ. നിനക്കു ഒരു ജോലി ആയതിനു ശേഷം ആണ് ഈ പൈസ നിന്റെ കൈയിൽ വരാൻ തുടങ്ങിയത്. എന്നാൽ ജോലി കിട്ടും മുന്നേ നിന്റെ എല്ലാ ആവശ്യങ്ങളും ഞങ്ങൾ നടത്തി തന്നിട്ടില്ലേ…… അതൊക്കെ നീ മറന്നോ…? ഓർമ ഉണ്ടായിരുന്നു എങ്കിൽ ഇപ്പോൾ നീ ഇവിടെ നിന്നു ഇങ്ങനെ സംസാരിക്കിൽകയിരുന്നു.
അച്ഛാ എന്റെ ഇഷ്ടത്തിന് ഒന്നും ഞാൻ ഇതുവരെ ചെയിത്തട്ടില്ല. എല്ലാം നിങ്ങളുടെ ഒക്കെ ഇഷ്ടത്തിന് ആയിരുന്നു. എന്തിനു ഏറെ ഇഷ്ടം ഉള്ള ഒരു ഷർട്ട് പോലും ഞാൻ എടുത്തട്ടില്ല. നിങ്ങൾക്കൊക്കെ അതു ഇഷ്ടം ആകുമോ എന്നു ചിന്തിച്ചു മാറി നിൽകുകയെ ഉള്ളു. നിങ്ങൾ മൂന്നു പേർക്കും ഇഷ്ടം ഉള്ളത് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ
എനിക്കു എന്റെ ലൈഫ് ഷെയർ ചെയ്യാൻ.. എന്റെ പാതി ആയി എനിക്കു ഒരു കൂട്ടായി ഒരാളെ ഞാൻ കണ്ടു പിടിച്ചു.
അവളുടെ കാരണത്താൽ അല്ല.. ആരൊക്കെയോ ചെയ്ത തെറ്റിന്റെ ഫലം അവൾ അനാഥായായി.
അല്ലാ അവൾ എങ്ങനെ ആണ് അനാഥാ ആകുന്നത് അവൾ ഭൂമിയിൽ പിറന്നു വീണത് തന്നെ അവൾ മമ്മി എന്നു വിളിക്കുന്ന അവരുടെ കൈയിലോട്ടു ആണ്.അന്ന് മുതൽ ഇന്ന് വരെ അവൾ ആണ് അവരുടെ ഐശ്വര്യം. പെറ്റമ്മ നൽകുന്ന സ്നേഹത്തെക്കാൾ പോറ്റമ്മ ആയ അവർ കൊടുക്കുന്നുണ്ട്.
എല്ലാ കാര്യത്തിലും അവർ നമ്മോടൊപ്പം ഒത്തു നിൽക്കുന്ന ഒരു കൂട്ടർ ആണ്. ഈ ഒരു കാരണം വച്ചു ഞാൻ സ്നേഹിച്ച ഞാൻ ആശ കൊടുത്ത അവളെ നഷ്ടപ്പെടുത്താൻ ഞാൻ തയ്യാർ അല്ല.
എനിക്കു ഒരു ലൈഫ് പാർട്ണറേ കണ്ടു പിടിക്കുന്നതും നിങ്ങളുടെ മൂന്നു പേരുടെയും സമ്മതത്തോട് കുടി വേണം എന്നാണോ.
നീ പറഞ്ഞത് ഒക്കെ ശരി ആണ്…എന്നാൽ അച്ഛൻ……
വേണ്ടാ അച്ഛാ കൂടുതൽ ഒന്നും പറയണ്ട……വലിയ പപ്പയുടെ കൂട്ടുകാരന്റെ സന്തോഷത്തിനു എന്റെ സന്തോഷം ആണ് ഇല്ലാതാക്കുന്നത് എന്നു നിങ്ങൾ രണ്ടാളും ഓർത്താൽ മതി.
അതും പറഞ്ഞു ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്കു ഒന്നു പാളി നോക്കി..
സംഗതി ഏറ്റു എന്നു മനസിലായപ്പോൾ. കണ്ണുനീർ തുടക്കുന്ന പോലെ ഒന്നു കാണിച്ചു ഞാൻ പുറത്തേക്കു ഇറങ്ങി വാതിൽ വലിച്ചു അടച്ചു.
മതിയായോ നിങ്ങൾക്കു എല്ലാവർക്കും മത്തിയയോ ഏട്ടാ. എന്റെ മോൻ ചങ്ക് പൊട്ടി നിന്നു പറഞ്ഞതു ഒക്കെ കേട്ടില്ലേ.
ആർക്കു ഇഷ്ടം അല്ലേലും എന്റെ മോന്റെ ഇഷ്ടം ആണ് എന്റെ ഇഷ്ടം. ആ ഇഷ്ടം തന്നെ ആയിരിക്കണം ഇനി യേട്ടന്റെയും.
നമ്മുക്ക് ആണു ആയും പെണ്ണ് ആയും ഒന്നേ ഉള്ളു. അവന്റെ സന്തോഷം അല്ലേ നമ്മുക്ക് വലുത്. അതിനു തടസ്സം നിൽക്കരുത് രാഘവേട്ടാ.
വാ നമ്മുക്ക് ഉത്തമ്മേട്ടന്റെ വീട് വരെ ഒന്നു പോയിട്ടു വരാം..
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങൾ എന്താ ഒന്നു പറയാത്തത്. അതോ സ്വന്തം ചോരയിൽ പിറന്ന മകനേക്കാൾ വലുത് ചേട്ടന്റെ കൂട്ടുകാരന്റെ വാക്ക് ആണോ.
ഇതിന്റെ പേരിൽ എന്റെ മോൻ എന്തെങ്കിലും അവിവേഗം കാണിച്ചാൽ പിന്നെ ഞാനും ഉണ്ടാകില്ല പറഞ്ഞേക്കാം.
നീ റെഡി ആക് നമ്മുക്ക് ചേട്ടന്റെ വീട് വരെ പോകാം.
റെഡി ആകാൻ ഒന്നും ഇല്ല. ഈ വേഷം ഒക്കെ മതി. വാ പോകാം. മഹി ആകെ മാറിയത് കണ്ടില്ലേ. ഇന്നു വരെ ഏട്ടന്റെ നേരെ നിന്നു സംസാരിക്കാൻ ധൈര്യം ഇല്ലാത്ത അവൻ ഇന്ന് ആ ധൈര്യം കാണിക്കണം എങ്കിൽ അവൻ ആകെ മാറി എന്നു അല്ലേ ഏട്ടാ. നമ്മുടെ കൈ വിട്ടു അവൻ പോകുന്നതിലും നല്ലതു അതു നടത്തി കൊടുക്കുന്നതാണ്.
ഞാനും രാധികയും നിന്ന വേഷത്തിൽ ചേട്ടന്റെ വിട്ടില്ലെക്കു പോയി.
പപ്പയും മമ്മിയും ആയി ഒരുപാട് ഫോട്ടോസ് എടുത്തു.
തണുപ്പിന്റെ വൃകൃതി ആയിരിക്കാം ചെറിയ ജലദോഷം പനി ആയി മാറി.
തണുപ്പിനെ അതിജീവിക്കാൻ എനിക്കു കഴിയാത്ത ഒരു അവസ്‌ഥ ആയി.
എന്റെ വയായിക കണ്ടിട്ടു ആകാം. 4 ദിവസത്തെക്കു പ്ലാൻ ചെയ്ത ട്രിപ്പ് അന്ന് തന്നെ വെട്ടി ചുരുക്കി തിരിച്ചു പോകാം എന്നു രുദ്ധരേട്ടൻ പറഞ്ഞതു
രുദ്ധരേട്ടൻ പറഞ്ഞതു ശരി ആണെന്ന് തോന്നിയത് കൊണ്ടാകാം പപ്പയും അതു ശരിവച്ചു.
ഹോട്ടലിൽ പോയി പെട്ടിയൊക്കെ എടത്തു വിട്ടില്ലേക് തിരിച്ചു.
കാറിന്റെ ശബ്ദം കേട്ടാണ് വത്സല. ( ഉത്തമൻ നായരുടെ ഭാര്യ ) ഇറങ്ങി വന്നു.
ആ നിങ്ങൾ ആയിരുന്നോ…?
വാ ….
ഞങ്ങൾ കാറിൽ നിന്നും ഇറങ്ങി അകത്തോട്ടു കയറി.
അല്ല… നിങ്ങൾ എന്താ ഈ വേഷത്തിൽ. എന്തു പറ്റി രാധിക്കെ.. എന്തെൽങ്കിലും പ്രശ്നം ഉണ്ടോ.
ഉത്തമേട്ടൻ എന്തിയെ ഏട്ടത്തി.
ഏട്ടൻ ഇന്നല്ലെ രാത്രിയിൽ തന്നെ ഉറ്റതോഴൻ വിക്രമൻ ചേട്ടനെ കാണാൻ പോയി. ഒരുങ്ങി ഇറങ്ങിയപ്പോൾ ആണ് എന്നോട് തന്നെ എവിടേക്ക് ആണ് പോകുന്നത് എന്നു പറഞ്ഞത്.
എന്താ എന്തേലും പ്രശ്നം ഉണ്ട്.
മഹി വന്നിട്ടുണ്ട് ഏട്ടത്തി..
എന്നിട്ടു അവൻ എന്നെ കാണാൻ വന്നില്ലല്ലോ. സാധാരണ അതാണല്ലോ പതിവ്.ഇന്ന് എന്തു പറ്റി.
ഏട്ടത്തി അങ്ങനെ പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയി.
എന്താ രാധിക്കെ എന്താന്നു വച്ചാൽ പറ…
ഞാൻ നടന്നതോകെ യേട്ടത്തിയോട്
പറയാൻ തുടങ്ങി
വഴിയിൽ വച്ചു എനിക്കു ചുടു കുടി. അടുത്തുള്ള ഒരു ചെറിയ ഹോസ്പിറ്റലിൽ കാണിച്ചു. കിടക്കാൻ ഡോക്ടർ പറഞ്ഞപ്പോൾ വേണ്ട വീട്ടിൽ പോയാൽ മതി എന്നു ഞാൻ വാശി പിടിച്ചു. ഒരു ഇൻജക്ഷൻ എടുത്തു. അതായവശ്യം രണ്ടു മൂന്നു സൈസ് മരുന്നുകൾ കുറിച്ചു തന്നു.
ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി വീണ്ടും യാത്ര തുടങ്ങി.
സ്പീഡ് വളരെ കുറച്ചാണ് രുദ്ധരേട്ടൻ കാർ ഓടിച്ചത്. മമ്മിയുടെ മടിയിൽ ഞാൻ ഒരു കുഞ്ഞു പൂച്ചയെ പോലെ ചുരുണ്ടു കുടി.
നീ കരയാതെ. നമ്മുക്ക് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ ഇല്ല.ഞാൻ ഒന്ന് ഉത്തമ്മേട്ടനെ വിളികട്ടെ.
അതും പറഞ്ഞു വത്സല ഫോൺ എടുത്തു ഉത്തമൻ നായാരെ വിളിച്ചു.
ഏട്ടാ ….ഏട്ടൻ എവിടാ….
ഞാൻ ഇപ്പോൾ വിക്രമന്റെ വിട്ടില്ലെക്കു നടക്കുവാ…..
നടക്കുന്നോ…..? അതെന്താ. കാർ എന്തിയെ….
ഇങ്ങോട്ടു കാർ വരില്ല. റോഡ് പണി നടക്കുന്നു. വണ്ടി ഒന്നും പോകുന്നില്ല.
പിന്നെ ഏട്ടാ ഇവിടെ രവിയും ( രാഘവൻ ) രാധികയും വന്നിട്ടുണ്ട്. മഹി വന്നു…..
എല്ലാം കേട്ടു കഴിഞ്ഞു ഞാൻ അങ്ങോട്ടു വരട്ടെ എന്നിട്ടു ആലോചിച്ചു ഒരു തീരുമാനം പറയാം എന്നു പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു
രവി ഏട്ടൻ വരട്ടെ എന്നാണ് പറയുന്നത്. രാധിക്കെ നീ വിഷമിക്കാത്തടി.
അമ്മയുടെ മടിയിൽ കിടന്നു സുഖമായി ഒന്നു ഉറങ്ങി. ഉറക്കം ഉണർന്നപ്പോൾ ഞാൻ രുദ്ധരേട്ടന്റെ മടിയിൽ ആണ് കിടക്കുന്നത്.
നന്നായി വിയർത്തിരുന്നു ഞാൻ.
പേടിക്കണ്ടട നിന്റെ പനിയൊക്കെ വിട്ടു പോയി. അതാ ഇങ്ങനെ വിയർക്കുന്നത്. ഇനി കുറച്ചു നേരം എഴുന്നേറ്റു ഇരിക്ക്.
അതും പറഞ്ഞു എന്നെ രുദ്ധരേട്ടൻ പിടിച്ചു ഇരുത്തി.
അമ്മേ ആ കാപ്പി ഇങ്ങു എടുത്തെ….
അമ്മ ഒരു ഫ്ലാസ്ക് രുദ്ധരേട്ടനു നേരെ നീട്ടി.
ഫ്ലാസ്ക് തുറന്നു രുദ്ധരേട്ടൻ ഗ്ലാസ്സിലേക്കു കാപ്പി ഒഴിച്ചു എനിക്കു നേരെ നീട്ടി.
മതി ഏട്ടാ.
അതു പറ്റില്ല. നീ ഒന്നും കഴിച്ചട്ടില്ല. ഇതു കുടിച്ചേ നിനക്കു എഴുന്നേറ്റു നിൽക്കാൻ ത്രാണി വേണ്ടേ.
അതും പറഞ്ഞു ആ ഗ്ലാസ്സില്ലെ കാപ്പി മുഴുവനും എന്നെ കൊണ്ട് കുടിപ്പിച്ചു.
ഉത്തമേട്ടൻ ആണ് വിളിക്കുന്നെ
അതും പറഞ്ഞു ഞാൻ ഫോണുമായി അല്പം മാറി നിന്നു.
എന്താ ഏട്ടാ..
രവി ഉണ്ടോ അവിടെ …..?
ഉണ്ട് ഏട്ടാ. എന്താ
അവനോടു നീ പറ…
ആ കല്യാണം എത്രയും പെട്ടെന്ന് നടത്താം എന്നു.
അതു എന്താ ഏട്ടാ പെട്ടെന്ന് ഇങ്ങനെ…
പറയാൻ പറഞ്ഞാൽ പറയണം കൂടുതൽ ചോദ്യം ഒന്നും വേണ്ടാ
കൃഷ്ണനോട് ഞാൻ വിളിച്ചു പറയാം. വാസുദേവന്റെ അടുത്തു കാര്യം പറയാൻ. രവിയോട് കുടി പറ കൃഷ്ണനെ ഒന്നു വിളിക്കാൻ. ഇന്ന് തന്നെ അവിടെ നിന്നും പുറപ്പെട്ടു വാ നിങ്ങൾ .മഹിയുണ്ടല്ലോ അവിടെ അവനെയും കുട്ടിക്കോ. എത്രയും പെട്ടെന്ന് ഇതു നടത്തണം നമ്മുക്ക്…
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission