Skip to content

ഇളം തെന്നൽ പോലെ – 20

ilam thennal pole

മാറിയും തിരിഞ്ഞു ഞങ്ങൾ മഹിയെ വിളിച്ചട്ടു ആദ്യം ഒന്നും ഫോൺ എടുത്തില്ല. പിണക്കത്തിൽ ആയതു കൊണ്ടാണ് എന്നു ഞങ്ങൾ മനസിലാക്കി.

അവസാന പ്രയോഗം എന്ന രീതിയിൽ ഞാൻ ഒരു msg അവൻ അയച്ചു….

രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ഇങ്ങോട്ടു വിളിച്ചു.

ആദ്യം ഒന്നും ഞാൻ എടുത്തില്ല. അങ്ങനെ അവൻ രവിയെ വിളിച്ചു.രവിയും എടുത്തില്ല.

കുറച്ചു അവനും ടെൻഷൻ ആകട്ടെ എന്നു ഞങ്ങൾ കരുതി.

വീണ്ടും അവൻ എന്നെ വിളിച്ചു……

ഹലോ……എന്താടാ….

എന്താടാ എന്നോ…..?

അതേ…അല്ലാതെ നിന്നെ എന്താ വിളിക്കണ്ടേ…

ഇത്ര നാളും മഹി മോൻ എന്നു പറഞ്ഞു ഇരുന്നിട്ട് പെട്ടെന്ന് ഒരു ടാ വിളി.

അതൊക്കെ പോട്ടെ ഇപ്പോൾ നീ എന്തിനാ വിളിച്ചതു എന്നു പറ.

വല്യമ്മയുടെ നമ്പറിൽ നിന്നും ഒരു msg വന്നു.

എന്തു msg…..

എല്ലാരും എന്തിനോ സമ്മതിച്ചെന്നോ…? പെട്ടെന്ന് തന്നെ നടത്തണം എന്നോ മറ്റോ….?

ആണോ…?  എനിക്കു ഓർമ ഇല്ലല്ലോ. നീ ശ്രദ്ധിച്ചു നോക്കു എന്റെ നമ്പർ തന്നെ ആണോ അതു എന്നു.

ദേ വല്യമ്മേ എനിക്കു ദേഷ്യം വരുന്നേ…

അയോടാ  നിനക്കു ദേഷ്യം വന്നാൽ നീ എന്തു ചെയ്യും എന്നെ.

ഞാൻ അങ്ങു സ്നേഹം കൊണ്ട് വല്യമ്മയേ ഞെക്കിക്കൊല്ലും

പെട്ടെന്ന് ഇങ്ങോട്ടു വാടാ ചെറുക്കാ…..

ഞാൻ ദാ വന്നു കഴിഞ്ഞു.

അതും പറഞ്ഞു ഞാൻ ഫോൺ കട്ടു ചെയ്‌തു.

കോളിങ്ലിസ്റ്റിൽ നിന്നും അനുന്റെ നമ്പർ സെലക്ട് ചെയിതു ഗ്രീൻ സിഗ്നലിൽ ടച്ചു ചെയ്തു.

ഇപ്പോഴെങ്കിലും ഫോൺ on ആയിരിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചു.   എന്നാൽ എന്റെ പ്രാർത്ഥന ദൈവം കാറ്റിൽ പറത്തി.അവളുടെ ഫോൺ ഓഫ് ആയിരുന്നു

മൈ…….നാശം…. ഇവൾ ഫോൺ ഓഫ് ആക്കി എവിടെയാ പോയെക്കുവാണ്….

ദേഷ്യം സഹിക്കാതെ ഞാൻ എന്റെ ഫോൺ

എറിഞ്ഞു പൊട്ടിക്കാൻ ആയി കൈ ഓങ്ങിയതും.പത്തു നപ്പതിനായിരം രൂപയുടെ ഫോൺ ആണ് എന്ന് ഓർത്തപ്പോൾ. ഞാൻ പയ്യേ അതു ജീൻസിന്റെ പോക്കറ്റിൽ ഇട്ടു.

പെട്ടെന്ന് തന്നെ ഞാൻ വല്യമ്മയുടെ വിട്ടില്ലെക്കു പോയി.

കോളിങ് ബെൽ അടിച്ചപ്പോൾ അച്ഛൻ ആണ് വന്നു വാതിൽ തുറന്നതു.

അച്ഛാ……

അച്ഛനോ ഒന്നു പോടാ.ഞാനും നീയും ആയി യാതൊരു ബന്ധവും ഇല്ല.അതൊക്കെ ഞാൻ അങ്ങു മുറിച്ചു എറിഞ്ഞു.

അയാടാ അങ്ങനെ മുറിച്ചു എറിഞ്ഞാലും എന്റെ അച്ഛനെ വിട്ടു ഞാൻ പോകില്ലല്ലോ മോനെ ദിനേശാ….

അമ്മേ എനിക്കു വിശക്കുന്നു എന്തേലും എടുത്തു താ…

വേണം എങ്കിൽ പോയി എടുത്തു കഴിക്കു.എനിക്കു വയ്യാ എടുത്തു ഒന്നും തരാൻ .ആ പ്രായം ഒക്കെ കഴിഞ്ഞു നിനക്കു

പിണക്കം ആണോ എന്റെ രാധിക്കെ. ആണു ആയും പെണ്ണ് ആയും ഞാൻ ഒന്ന് അല്ലെ ഉള്ളു നിങ്ങൾക്കു.അപ്പോൾ ഇങ്ങനെ പിണങ്ങാമോ.?

അറിയാടാ അതു എനിക്കു. അതു കൊണ്ടാണല്ലോ തലയിലും തറയിലും വെക്കാതെ നിന്നെ ഇവിടെ വരെ എത്തിച്ചത്.

അതും പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഒഴുകി

പിണങ്ങല്ലേ അമ്മേ. സോറി….

പോ പോയി ഇരിക്ക്. ഞാൻ കഴിക്കാൻ എടുക്കാം

വല്യമ്മ എന്തിയെ അമ്മേ….

യേട്ടത്തി ഒരുങ്ങുവാണ്.  ഇന്ന് തന്നെ അങ്ങോട്ടെക്ക് തിരിക്കാൻ ആണ് യേട്ടൻ പറഞ്ഞതു….

ശെടാ…..  എത്ര നേരംആയി ഞാനും കൃഷ്ണനും മാറി മാറി വാസുദേവനെ വിളിക്കുന്നു ഫോൺ  ഓഫ് ആണ്.

അതു അച്ഛാ അവർ ഫാമിലി ആയി എവിടെയോ പോയെക്കുവാണ്. രണ്ടു ദിവസം കഴിഞ്ഞേ വരുള്ളൂ ….

അതു നീ നേരത്തെ പറയേണ്ടേ…

അച്ഛൻ എന്നോട് ചോദിച്ചില്ലല്ലോ അതിനു.

എന്തായാലും അങ്ങോട്ടു അല്ലെ പോകുന്നത്.

അപ്പോഴേക്കും വല്യമ്മ ഒരുങ്ങി വന്നു.

ഉമയും ഉത്തരവും വിളിച്ചിരുന്നു. പിന്നെ എല്ലാം അവരോടു പറഞ്ഞു. മറജിന് അവർ ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്.  അപ്പോഴേ   സുജിത്തിനും രഞ്ജിത്തിനും ( ഉത്തമന്റെയും വത്സലയുടെയും മരുമക്കൾ )  ലീവ് കിട്ടു എന്നു പോലും.

പിന്നെ ഞങ്ങൾ അവിടുന്നു കാറിൽ  എന്റെ വീട്ടിൽ വന്നു. അച്ഛനും അമ്മയും ഡ്രസ്സ് ഒക്കെ മാറി അപ്പോൾ തന്നെ അവിടെ നിന്നും തിരിച്ചു.

****************

എങ്ങനെ  ആണ് എന്ന് അറിയില്ല. ഞങ്ങൾ വീട് ഏതാറായി. ചിലപ്പോൾ എന്റെ വയ്യായിക കണ്ടു കാവില്ലമ്മ ആയിരിക്കും ഇങ്ങു പെട്ടെന്ന് എത്തിച്ചത്.

വീടിനു മുന്നിൽ കാർ നിറുത്തി ഗെയ്റ്റ് തുറക്കാൻ മമ്മി ഇറങ്ങിയപ്പോഴേ. പുറകെ രാഗിണി ആന്റി ഓടി വന്നു.

ആ രാഗിണി…..മോൾക് ചെറിയ ഒരു പനി അതാ ഇങ്ങു പൊന്നേ

കാർ അകത്തു കയറ്റി.പയ്യേ എന്നെ  പിടിച്ചു രുദ്ധരേട്ടൻ അകത്തേക്ക്  കൊണ്ടു പോയി.

തണുപ്പിന്റെ ആകും ഈ പനി അതു അങ്ങു മാറും.

അതും പറഞ്ഞു  രാഗിനിയന്റി യും അകത്തേക്കു വന്നു.

ആ പിന്നെ ഞാൻ ഒരു കാര്യം പറയാൻ വന്നതാ.

നിങ്ങളുടെ എല്ലാവരുടെയും ഫോൺ ഓഫ് ആയിരുന്നു. ഞാൻ വിളിച്ചിരുന്നു.

മഹിയുടെ വീട്ടു കാർക്ക് ഈ ബന്ധം ഇഷ്ടം ആണ് എന്നു. അവർ അവിടെ നിന്നും തിരിച്ചിട്ടുണ്ട് ഇങ്ങോട്ടെക്ക്. പെട്ടെന്നു വിവാഹം നടത്തണം എന്നാണ് അവർ പറഞ്ഞേ.

ബാക്കിയൊക്കെ അവർ ഇവിടെ വന്നിട്ടു തീരുമാനിക്കാം.

അതു കേട്ടപ്പോഴേ മമ്മി കാവില്ലമ്മയേ വിളിച്ചു.കൈ കുപ്പി തൊഴുതു.

എനിക്കു അറിയായിരുന്നു പപ്പ അവർ ഇതിനു സമ്മതിക്കും എന്നു.

അതും പറഞ്ഞു രുദ്ധരേട്ടൻ എന്റെ അടുത്തു വന്നു ഇരുന്നു.

ആ സന്തോഷ വാർത്ത കേട്ടത് കൊണ്ടാകാം. എന്റെ പനി യൊക്കെ എങ്ങോട്ടോ പറന്നു പോയി

എന്നാൽ ഞാൻ ഇറങ്ങുവാ.

ചായ കുടിച്ചട്ടു പോകാം രാഗിണി.

ആയോ വേണ്ടാ. വൈകിട്ടു ആമി വരുമ്പോഴേക്കും  എന്തേലും ചായക്ക് ഒപ്പം കഴിക്കാൻ ഉണ്ടാക്കണം ഞാൻ ചെല്ലട്ടെ

അതും പറഞ്ഞു ആന്റി അങ്ങു പോയി.

എല്ലാം എന്റെ മോളുടെ ഭാഗ്യം ആണ് അല്ലേ അരുന്ധതി….

പക്ഷേ ഏട്ടാ…വിക്രമേട്ടൻ…..അതാണ് എനിക്കു ഒരു പേടി….

അയാൾ ഒന്നു മുടക്കിയത് അല്ലേ. ഇനി അതിനു തുനിയുമോ എന്നു അറിയില്ല. നമ്മുക്ക് വരുന്നിടത്തു വച്ചു കാണാം.

അതും പറഞ്ഞു പപ്പ ഫോൺ എടുത്തു on ആക്കി

ഞാൻ കൃഷ്ണനെ ഒന്നു വിളികട്ടെ ….

അതും പറഞ്ഞു പപ്പ ഫോൺ ആയി പുറത്തേക്കു പോയി.

ഞാൻ മോൾക്ക് ഇത്തിരി പൊടിയരി ഇട്ടു കഞ്ഞി വെക്കട്ടെ…

അതും പറഞ്ഞു മമ്മി അടുക്കളയിലേക്കു പോയി.

രുദ്ധരേട്ടൻ ഫോണിൽ കുത്തിക്കളി തുടങ്ങിരുന്നു.

ഞാനും എന്റെ ഫോൺ എടുത്തു on ആക്കി. Whats app എടുത്തു

മഹിയേട്ടന്റെ msg ഉണ്ട്.  അതു വായിക്കാൻ ഓപ്പൺ ചെയ്തതും.ഫോൺ ഓഫ് ആയതും ഒത്തിരുന്നു

                         ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!