Skip to content

ഇളം തെന്നൽ പോലെ – 21

ilam thennal pole

ശെടാ നാശം…..

ഉം.   എന്താ

ഫോൺ ഓഫ് ആയി ഏട്ടാ……

ഓ അതു ആണോ….?

ഉം…..

വിവാഹക്കാര്യം ഉറച്ചു എന്നു അറിഞ്ഞപ്പോൾ  നിന്റെ പനി ഒക്കെ പോയോ…..?

രുദ്ധരേട്ടൻ അതു ചോദിച്ചപ്പോൾ ഞാൻ ആകെ ചമ്മി നാശം ആയി പോയി.

രുദ്ധരേട്ടൻ ആണേൽ എന്റെ മുഖത്തേക്കു തന്നെ നോക്കി ഇരിക്കുവാണ്.

ഇനി നീ ഇരുന്നു ഉരുകണ്ട പോയി ഫോൺ കുത്തി ഇടു.

ഞാൻ പയ്യേ എന്റെ റൂമിലേക്ക്‌ പോയി. ചാർജർ എടുത്തു ഫോൺ ചാർജിൽ ഇട്ടു.

ചാർജ് കയറുന്നതും നോക്കി ഞാൻ ഫോണിനു മുന്നിൽ തപസിരുന്നു.

*******************

കോഫി കുടിക്കാൻ ആയി ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ വണ്ടി ഒതുക്കി.

കോഫിക്ക് ഓഡർ കൊടുത്തു ഇരുന്നപ്പോൾ ആണ്.  എന്റെ ഫോൺ പോക്കറ്റിൽ കിടന്നു ഒരു ഇരമ്പൽ ഓടെ നിരങ്ങി കളിച്ചു .

ഫോൺ എടുത്തു നോക്കുമ്പോൾ അനു…

ഞാൻ ഇപ്പോൾ വരാം….നിങ്ങൾ കോഫീ കുടിക്കു

അതും പറഞ്ഞു ഞാൻ റെസ്റ്റോറന്റിൽ നിന്നും  ഞാൻ പുറത്തു ഇറങ്ങി.

ഹലോ…… മഹിയേട്ടാ

ഉം എന്താടി….

ഞങ്ങൾ വീട്ടിൽ എത്തി…

അതിനു ഞാൻ എന്തു വേണം.ഇനി പത്രത്തിൽ വാർത്ത വല്ലതും കൊടുക്കണോ….?

അയോടാ ദേഷ്യത്തിൽ ആണോ…..?

നിന്നു കൊഞ്ചാതെ വചട്ടു പൊടി പുല്ലേ….

എന്താ മഹിയേട്ടാ…ഇങ്ങനെ ഒക്കെ സംസാരിക്കുന്നതു.

പിന്നെ എങ്ങനെ ആടി ഞാൻ സംസാരിക്കേണ്ടത്.

ഞാൻ പറഞ്ഞിട്ടു അല്ലേ പോയത്. വിളിച്ചട്ടു എടുത്തില്ല.അതുകൊണ്ടു msg അയച്ചില്ലേ പിന്നെന്താ.

ഒന്നു വചട്ടു പൊടി.

കഷ്ടം ഉണ്ട് മഹിയേട്ടാ…. ഒരു സന്തോഷ വാർത്ത അറിഞ്ഞപ്പോൾ പനി ആണെന്ന് പോലും ഓർക്കാതെ ഒന്നു കിടക്കാതെ പോലും ഓടി വന്നു നിങ്ങളെ വിളിച്ച എനിക്കു തന്നെ ഇങ്ങനെ കിട്ടണം.

ആയോ പനി ആണോ….?

സോറി മോളേ.  ഞാൻ അപ്പോഴുത്ത ദേഷ്യത്തിൽ പറഞ്ഞു പോയത് അല്ലേ…

സോറി….. പോട്ടെ എന്നോട് ക്ഷമിക്കു നീ.

വചട്ടു പോടാ പട്ടി…..?

ഹലോ ….ഹലോ….. അനു….

ശെടാ വേണ്ടായിരുന്നു പാവം വിളിച്ചപ്പോഴൊക്കെ ഫോൺ ഓഫ് ആയിരുന്നു അതാ ദേഷ്യം ഒക്കെ ഇങ്ങനെ അങ്ങു തീർത്തത്.

ടാ കോഫി ആറി തണുത്തു.പച്ചവെള്ളം പോലെ ആയി.ഇനി എന്റെ മോൻ ഒറ്റയടിക്ക് ഇതു അങ്ങു കുടിച്ചോ.

അതും പറഞ്ഞു അമ്മ എനിക്കു കോഫി നീട്ടി.

കോഫീ കപ്പ് വാങ്ങുമ്പോഴും എന്റെ മനസ് അനുവിൽ ആയിരുന്നു

അനുവിനെ വിളിച്ചെങ്കിലും ഫോൺ ഓഫ് ആയിരുന്നു

മഹിയേട്ടനോട് ഉള്ള അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ വീണ്ടും ഫോൺ ഓഫ് ചെയ്തു

അത്ര സങ്കടം ഉണ്ടായിരുന്നു മനസ്സിൽ. പറഞ്ഞട്ടല്ലാ പോയതെങ്കിൽ ഇപ്പോൾ ഇങ്ങനെ പറഞ്ഞതിനു ഒരു ന്യായം ഉണ്ട് എന്ന് പറയാം.എന്നാൽ ഇതു ഇപ്പോൾ……

*********

മോളേ കഞ്ഞി റെഡി വാ വന്നു ഇതു കുടിക്കു.

മഹിയേട്ടനോട് ഉള്ള ദേഷ്യത്തിൽ ആദ്യം വേണ്ടാ എന്നു പറയാൻ ഒരുങ്ങിയതാ. എന്നാൽ വയറിൽ തീവണ്ടി ചുളം വിട്ടു ഓടുന്ന ശബ്ദം  കഞ്ഞി വേണ്ടാ എന്നു പറയാൻ സമ്മതിച്ചില്ല.

ദാ വരുന്നു മമ്മി…..

അനു നിന്റെ ഫോൺ കുത്തി ഇട്ടില്ലേ…..?

എന്താ ഏട്ടാ…

അല്ല എന്റെ അളിയൻ ഇപ്പോൾ വിളിച്ചു. നീ ഫോൺ ഓഫ് ആക്കി എന്ന് പറഞ്ഞു.

ഓ അതാണോ….?

ഞാൻ ചാർജില്ല എന്നു പറഞ്ഞപ്പോൾ നീ ഇപ്പോൾ വിളിച്ചെന്നും വഴക്കിട്ടെന്നും അങ്ങനെ ഓഫ് ആക്കിയതാണ് എന്നും പറഞ്ഞു….

ഓഫ് ആക്കിയെങ്കിൽ കാര്യം ആയി പോയി.

ഓ കലിപ്പ് ആണല്ലോ….?

അതേ…..

അപ്പോഴാണ് രാഗിണിയന്റി കൈ യിൽ ഒരു കുപ്പിയും ആയി അങ്ങോട്ടെക്ക് വന്നത്.

വായാടി കോളേജിൽ പോയിട്ടു കുറച്ചു അയോണ്ട്.അച്ചാർ ആരും എടുക്കാറില്ല. ഇന്നാ ഇതു തൊട്ടു കഞ്ഞി കുടി.

അതും പറഞ്ഞു ഒരു പ്ലേയിറ്റിൽ അച്ചാറു എടുത്തു തന്നു.

ഞാൻ കഞ്ഞി കുടിക്കുവാണ് എന്നു എങ്ങനെ മനസ്സിലായി എന്റെ രാഖിക്കു

നിന്റെ മമ്മി വിളിച്ചു പറയുന്നത് ഞാൻ അടുക്കള വശത്തു നിന്നു കേട്ടു

ആ പിന്നെ മോളുടെ നോട്ട് ബോക്ക്‌സ് ഇങ്ങു എടുത്തേക്കു. ആമി പറഞ്ഞു നോട്സ് കംപ്ലീറ്റ് ചെയിതു താരാം എന്നു.

ഞാൻ കഞ്ഞി കുടി മതിയാക്കി എഴുന്നേറ്റു.

കഞ്ഞി കുടിച്ചു തിർന്നിട്ട് മതി അനു. ഞാൻ ഇവിടെ ഇരിക്കാം.

മതിയായി എന്തോ കയ്പ് പോലെ അതും പറഞ്ഞു ഞാൻ കൈയും കഴുകി മുകളിലേക്ക് പോയി

ബുക്ക്സും ആയി തിരികെ വന്നപ്പോൾ മമ്മി കഞ്ഞി ബൗൾ കൈയിൽ എടുത്തു വച്ചു നിൽക്കുന്നു.

ബുക്ക്സ്  ആന്റിക്ക് നേരെ നീട്ടി.

അപ്പോഴേക്കും എനിക്കു നേരെ ഒരു സ്പൂണ് കഞ്ഞി നീണ്ടു വന്നു.

മമ്മിയുടെ അടുത്തു കളി ഒന്നും നടക്കില്ല എന്നു അറിയാവുന്നത് കൊണ്ടു ഞാൻ വാ തുറന്നു.

മമ്മി എനിക്കു കുടി ഇത്തിരി താ…

നിനക്കു വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ. എടുത്തു കുടിക്കു.എന്റെ മോൾക്കു പനി ആണ്.പാവം എന്റെ കുഞ്ഞു അങ്ങു വാടിയ ചെമ്പിൻ തണ്ടു പോലെ ആയി.

അതൊക്കെ അങ്ങു മാറും അല്ലെ വായാടി മറിയം.

രാഗിണിയന്റി കളിയാക്കും പോലേ എന്നോട് ചോദിച്ചു.

മതി മമ്മി. വോമറ്റു ചെയ്യാൻ തോന്നുന്നു.

ഉം മതി എങ്കിൽ മതി….

അതും പറഞ്ഞു മമ്മി കൈയിൽ ഇരുന്ന മരുന്നു എനിക്കു നേരെ

അതും കഴിച്ചു ഞാൻ സോഫയിലേക്ക് ഇരുന്നു.

നന്നായി ഒന്നു ഉറങ്ങി കഴിഞ്ഞാൽ പനിയൊക്കെ പമ്പ കടക്കും.

ഓ അപ്പോൾ ഇനി നീ പമ്പ നീന്തി കടക്കേണ്ടി വരും അനു….

അവന്റെ ഒരു  ഓഞ്ഞ തമാശ.വാ തുറക്കടാ.

അതും പറഞ്ഞു മമ്മി രുദ്ധരേട്ടനു കഞ്ഞി കോരി കൊടുത്തു

ദേവേട്ടൻ ഇല്ലേ അരുന്ധതി.

പുറത്തേക്കു പോയി. കറിക്കു ഒന്നും ഇല്ല.എന്തേലും വാങ്ങു എന്നു പറഞ്ഞു ഞാൻ പറഞ്ഞു വിട്ടതാ

വീട്ടിൽ നിന്ന് തരായിരുന്നല്ലോ കറി.

ഇതു ഒരാൾക്ക് അല്ല 4 പേർക്ക് വേണം.

ഓ ഉള്ളത് കൊണ്ട് ഓണം പോലെ…എന്നാൽ ഞാൻ ഇറങ്ങുവാ.

ഓരോന്നും ആലോചിച്ചു ഞാൻ ഉറങ്ങി പോയി.

***********

ശെടാ പെണ്ണ് കലിപ്പ് ആയി എന്നാ തോന്നുന്നെ.ഇനി ഒന്നു വളച്ചൊടിക്കാൻ ഞാൻ കാലു പിടിക്കേണ്ടി വരുമല്ലോ.

അങ്ങനെ ഓരോന്നും ആലോചിച്ചു ഞാൻ വണ്ടി ഡ്രൈവ് ചെയിതു.

***********

പപ്പയുടെയും മമ്മിയുടെയും ഏട്ടന്റെയും ഒക്കെ സംസാരം കേൾക്കുന്നുണ്ട് എന്നാൽ കണ്ണുകൾ തുറക്കാൻ സാധിക്കുന്നില്ല.വീണ്ടും ഞാൻ നിദ്രയിലേക് വഴുതി വീണു.

കണ്ണു തുറന്നപ്പോൾ എനിക്കു ചുറ്റും മൂന്നു പേരും ഉണ്ടായിരുന്നു. പപ്പ എന്തോ ഫയൽ നോക്കുന്നു .ഏട്ടൻ ഫോൺ കുത്തി ഇരിക്കുന്നു. മമ്മി എന്തോ ചിന്തയിൽ ലയിച്ചു ഇരിക്കുവാണ്

ആ ഭവതി എഴുന്നേറ്റോ….എന്തു ഉറക്കമാ ഇതു.

സമയം എന്തു ആയി എന്നു അറിയാമോ.12 ആകാറായി.

രുദ്ധരേട്ടൻ വാരി കൊല്ലുവാണ് എന്നെ

മമ്മി എന്റെ കഴുത്തിൽ തൊട്ടു നോക്കി.

ആ പനിയൊക്കെ മാറി. ഇപ്പോൾ തണുത്തു ദേഹം ഒക്കെ…..

വിശക്കുന്നു മമ്മി…….

എനിക്കു അറിയാം അതാ ഞാൻ കഞ്ഞി കുക്കറിൽ നിന്നു മാറ്റാതെ വച്ചതു.ഞാൻ ഇപ്പോൾ വരാം. മോളു മുഖം ഒക്കെ ഒന്നു കഴുകി ഫ്രഷ് ആവു.

അതും പറഞ്ഞു മമ്മി അടുക്കളയിലേക്കു പോയി.

അനുട്ടാ….

എന്താ ഏട്ടാ….

ദാ മഹി msg അയച്ചു നിന്നോട് ഒന്നു സംസാരിക്കണം എന്നു.

എനിക്കു ഒന്നും സംസാരിക്കണ്ട

ഓ കലിപ്പ് …….ഞാൻ അതു പറഞ്ഞേക്കാം

മമ്മി കൊണ്ടു വന്ന കഞ്ഞി കുടിച്ചു ഞാൻ നേരെ റൂമിലേക്ക്‌ പോയി കിടന്നു

അലറാം അടിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഒരിക്കലും ഇല്ലാത്ത നല്ല ഉന്മേഷം തോന്നി ഇന്നു എനിക്കു.   രാത്രിയിൽ തന്നെ രാവിലെ 6 മണിക് അലറാം സെറ്റ്ആക്കി വച്ചിരുന്നു.

ഞാൻ ഫ്രഷ് ആയി താഴേക്കു ചെന്നു.

ആ മോൾ എഴുന്നേറ്റോ. കുറച്ചു നേരം കൂടി കിടന്നൊള്ളു.

ഇല്ല മമ്മി ഇന്ന് കോളേജിൽ പോകണം എത്ര ദിവസം ആയി പോയിട്ടു.

മോൾക് വേറെ വയ്യായിക ഒന്നും തോന്നുന്നില്ല എങ്കിൽ പോയിക്കൊള്ളു. ഞാൻ മോളുടെ രേവതി  മിസ്സിനോട് പറഞ്ഞിരുന്നു.മോൾക്ക്‌ വയ്യാ എന്നു. എന്തെങ്കിലും ശിണം തോന്നുവനെങ്കിൽ ഇങ്ങു പൊന്നേക്കണം.

ഉം. ശരി മമ്മി….

പിന്നെ പെട്ടെന്ന് തന്നെ റെഡി ആയി  ഞാൻ താഴേക്കു വന്നു.

മോളു ഇന്ന് പോകും എന്ന് അറിഞ്ഞില്ലല്ലോ അതു കൊണ്ടു ചോറു വച്ചില്ല. ബ്രേക്ക്ഫാസ്റ്റ് എടുക്കട്ടെ കൊണ്ടു പോകാൻ

വേണ്ട മമ്മി ക്യാൻഡിങ്ങിൽ നിന്നും കഴിക്കാം ഇന്ന്.

നല്ല സ്റ്റുവും അപ്പവും ഉണ്ടെടാ.

വേണ്ടാ മമ്മി…. പപ്പയും രുദ്ധരേട്ടനും എഴുന്നേറ്റില്ലേ.

അതു രണ്ടു പേരും കിടന്നപ്പോൾ വെളുപ്പിന് രണ്ടു രണ്ടര ആയി. അതിന്റെ ശിണം ആണ്.

അപ്പോഴേക്കും ആമിയുടെ വണ്ടിയുടെ നീട്ടി ഉള്ള ഹോൺ അടി കേട്ടു ഞാൻ പുറത്തേക്കു ഇറങ്ങി.

മോളു വണ്ടി എടുക്കുന്നില്ലേ…

ഇല്ല മമ്മി ആമിയുടെ കൂടെ പോകാം ഇന്ന്.ബൈ മമ്മി

ബൈ……

(   ഞങ്ങൾ റോഡിലേക്ക് തിരിഞ്ഞതും

മഹിയേട്ടന്റെ വണ്ടി ഞങ്ങളെ പാസ്സ് ചെയിതു പോയിരുന്നു ഒത്തിരുന്നു.   )

                        ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Ilam Thennal Pole written by Lakshmi Babu Lechu

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!