Skip to content

കടലാഴങ്ങൾ – 2

kadalazhangal

“”” അത് !!! അത് ഞാൻ താലികെട്ടിയ പെണ്ണാ മുത്തശ്ശി ….”””

അയാൾ എന്നെ നോക്കുക പോലും ചെയ്യാതെ യാതൊരു മടിയുമില്ലാണ്ട് പറഞ്ഞു

“””””എന്താ കണ്ണാ!! എന്താ ഞാൻ കേട്ടത്???”””””

വിശ്വാസം വരാതെ ആ മുത്തശ്ശി എന്നേയും എന്റെ മാറിൽ കിടക്കുന്ന താലിമാലയെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു….. ഒപ്പം മുത്തശ്ശിയുടെ  കണ്ണനെയും ……

ആ മുഖത്തെ ഭാവം എന്തെന്ന് നോക്കാൻ ഞാൻ അശക്തയായിരുന്നു….

വെറുതേ മനസറിയാതെ ആരെ യൊക്കെയോ വേദനിപ്പിക്കാൻ പോവാണല്ലോ എന്ന ചിന്ത ഉള്ളിൽ നീറ്റൽ പടർത്തുന്നുണ്ടായിരുന്നു …..

ഇങ്ങനെ കുറ്റവാളിയെ പോലെ നിർത്തിയതിനേക്കാൾ ഭേദം ഇയാൾക്ക് നേരത്തെ തന്നെ ഇറക്കിവിടാരുന്നു…..

ഞാൻ ഇനിയെന്തെന്ന് ഓർത്ത് തലയും താഴ്ത്തി നിൽക്കുകയായിരുന്നു….

“”” ൻ്റെ തേവരേ….. കേട്ടില്ലേ രാജ്യമടക്കി ക്ഷണിച്ച് നടത്തണ്ടതാ ചിറ്റേടത്തെ കുട്ടീടെ കല്യാണം….. ന്നട്ട് ഇങ്ങനെ ആരും അറിയാണ്ട്….. :””

ആ വൃദ്ധ തളർന്നു പോയിരുന്നു ….

മുത്തശ്ശി എൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ അന്ധാളിച്ചു…..

“””തല്ലാനാണോ ദൈവമേ ….. അല്ലേ ത്തന്നെ ചെറിയമ്മയുടെ വക നല്ലോണം കിട്ടിയിട്ടുണ്ട് ഇന്നിനി ഒരെണ്ണം പോലും താങ്ങാൻ ഉള്ള കപ്പാസിറ്റി ഈ ദേഹത്തിനില്ല മുത്തശ്ശീ”””

കണ്ണു കൊണ്ട് കഥയെഴുതുന്ന എൻ്റടുത്തു വന്നു നിന്നു മുത്തശ്ശി ….:

പെട്ടെന്ന് എൻ്റെ താടിയിൽ പിടിച്ച് ചോദിച്ചു…

“””മോൾടെ പേരെന്താ???”””

“””നന്ദ…..!!! ദേവനന്ദ !! ” ” “”

“””നന്ദ…. നല്ല പേര്….. “””

വാത്സല്യപൂർവ്വം എൻ്റെ തലയിൽ തലോടിയപ്പോൾ അച്ഛമ്മ അടുത്ത് നിക്കണ പോലെ തോന്നി:… മിഴികൾ ഒരനുസരണയും ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു ……

“”” അരുന്ധതീ …… ആ നിലവിളക്ക് എടുക്കു”””

ഭംഗിയുള്ള ഒരു നാൽപ്പതുകാരി പ്രത്യക്ഷപ്പെട്ടു…..

അരുന്ധതി എന്ന് പറയുന്നത് ഇവരാവണം….

എന്തായാലും നിലവിളക്കും എടുത്ത് പെട്ടെന്ന് ഹാജരായി…

എന്നെ അങ്ങേരുടെ കൂടെ നിർത്തി ആരതി ഉഴിഞ്ഞ് നിലവിളക്കും കൈയ്യിൽ തന്ന് അകത്തേക്ക് കയറ്റി…..

ഉളളിൽ എന്നെ ഒരു കസേരയിൽ ഇരുത്തി എല്ലാരും അത്ഭുത ജീവിയെ പോലെ നോക്കുന്നുണ്ട്….

ചെലര് ഇത് കടിക്കുമോ എന്ന മട്ടിലും …..

എന്നാ എന്നെ ഇങ്ങട് കൊണ്ടുവന്ന മഹാനെ തിരിയിട്ട് തെരഞ്ഞിട്ടും കാണുന്നില്ല……

പെട്ടെന്ന് ആരോ മുറ്റത്ത് പോലീസ് വന്നിട്ടുണ്ടെന്ന് പറഞ്ഞു…..

അപ്പോ കണ്ടു നമ്മുടെ കഥാനായകൻ കോണിയിറങ്ങി ഒരാറാം തമ്പുരാൻ സ്ററയിലിൽ വരുന്നത് …..

“”” കുട്ടി ടെ വീട്ടീന്ന് ആരൊക്കെയോ വന്നിട്ടുണ്ട് “””

ആദ്യം കണ്ട തരുണീമണിയാണ്…

എന്നെ അന്വേഷിച്ച് വരണെങ്കിൽ ???

“””ചെറിയമ്മ”””

ദേവ്യേ കാത്തോണേ എന്നും പറഞ്ഞ് ഉമ്മറത്തെത്തി….

അപ്പോ കണ്ടു ചെറിയമ്മയും അവരുടെ ആ തല്ലുകൊളളി ആങ്ങളയും ദഹിപ്പിക്കുന്ന നോട്ടം നോക്കി നിൽക്കുന്നത് ….

പേടിച്ച് ചൂളി തരുണീമണിയുടെ പിന്നിലൊളിച്ചു…..

“”” ഇതാ സാറെ അവള് !!! കണ്ടവൻമാരുടെ കൂടെ ഇറങ്ങി പോയിരിക്കാ അസ്സത്ത് “””

എല്ലാരും കൂടി എന്നെ നോക്കി…

“” “അതെന്നെ ഉദ്ദേശിച്ചാണ്… എന്നെ തന്നെ ഉദ്ദേശിച്ചാണ് ….എന്നെ മാത്രം ഉദ്ദേശിച്ചാണ്…”””

എന്നൊക്കെ പറയണം എന്നുണ്ടായിരുന്നു, പക്ഷെ എപ്പഴത്തേയും പോലെ ആത്മഗതം പറഞ്ഞ് തൃപ്തി അടഞ്ഞു

“””നിങ്ങൾ ഈ കുട്ടിയെ കിഡ്നാപ്പ് ചെയ്തിരിക്കാണ് എന്നൊരു പരാതി കിട്ടി അതന്വേഷിക്കാൻ വന്നതാണ്””””

എസ് ഐ വിനയാന്വിതനായി അങ്ങേരോട് പറയുന്നത് കേട്ടു…

ഉടൻ കഥാനായകൻ തരുണീമണിയുടെ പുറകിൽ ഒളിച്ചു നിന്ന എൻ്റെ കൈ പിടിച്ച് വലിച്ച് അടുപ്പിച്ചു മറ്റേ കയ്യിൽ എന്നെ ചേർത്ത് നിർത്തി എസ് ഐ യെയും ചെറിയമ്മയേയും നോക്കി പറഞ്ഞു,

“”” നൗ ഷീ ഈസ് മൈ വൈഫ്… ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു പ്രായപൂർത്തിയായവരായതോണ്ട് ഇപ്പോ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു…. ഇന്ന് ക്ഷേത്രത്തിൽ നിന്ന് താലി കെട്ടി ””’

പ്രണയമോ ഇതൊക്കെ എപ്പ??? എന്ന മട്ടിൽ ഞാൻ നോക്കുമ്പോ എൻ്റെ കഴുത്തിലെ താലിയും സീമന്തരേഖയിലെ സിന്ദൂരവും ഒക്കെ ആയിരുന്നു അവർ എല്ലാവരും നോക്കിയിരുന്നത്,

“”” ആണോ???””””

എസ് ഐ ഉറപ്പിനായി എന്നോട് ചോദിച്ചു…

തല പതുക്കെയാട്ടി “”അതെ “” എന്ന് കാണിച്ചു…. ആണോ എന്ന് മാത്രം ചോദിച്ചത് നന്നായി…. ഞങ്ങളുടെ പേരൊന്ന് പരസ്പരം പറയാൻ ആവശ്യപ്പെട്ടിരുന്നു എങ്കിൽ പെട്ട് പോയേനേ…. മിന്നാരത്തിലെ രണ്ട് മണിയൻ പിള്ള രാജു മാരെ ഇവിടെ കണ്ടേനേ ….

ഞാൻ അങ്ങേരുടെ കയ്യിലിരുന്ന് ആലോചിച്ചു: …

“”” ഈ കുട്ടിയുടെ സാധനങ്ങൾ, ഐ മീൻ സർട്ടിഫിക്കറ്റ്സ് വീട്ടിൽ നിന്ന് എടുക്കാൻ പെർമിഷൻ വേണം സർ….””

“”” ഷുവർ എപ്പോൾ വേണമെങ്കിലും ഈ കുട്ടിയെ കൂട്ടി അവിടെ വന്ന് നിങ്ങൾക്കെടുക്കാം…..”””

ഇപ്പഴും കാരിരുമ്പ് പോലത്തെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്ന് നിൽക്കുകയാണ് ഞാൻ….. എന്തൊക്കെ പറഞ്ഞാലും വല്ലാത്ത ഒരു സുരക്ഷിതത്വം ഉണ്ട് ഇപ്പോൾ ….. ആരൊക്കെയോ ഉണ്ടെന്ന തോന്നൽ…..

അവരെല്ലാം തിരിച്ച് പോയി ഒപ്പo എന്തൊക്കെയോ ശാപ വചനക്കൾ പറഞ്ഞ് ചെറിയമ്മയും….

ഇതു വരെ തന്നെചുറ്റിപ്പിടിച്ച കൈ നോക്കിയപ്പോൾ കൈയ്യും ഇല്ല….. ആളും ഇല്ല …..

ഞാനും എന്നെ നോക്കി ആ തരുണി മണിയും മാത്രം….

“”” കുട്ടി വരൂ”””’

എന്നു പറഞ്ഞ് എന്നെ വീട്ടിലേക്ക് ആനയിച്ചു,

“”” നന്ദ അല്ലേ?? അച്ഛമ്മയോട് പേര് പറഞ്ഞപ്പോ കേട്ടു …. ഞാൻ ചിത്ര….. ചിത്രേച്ചീന്ന് വിളിച്ചോളൂ……. ഇവരുടെ കാരുണ്യം കൊണ്ട് കഴിയുന്ന ഒരു അനാഥ… ഒരിക്കലും ഒരു ജോലിക്കാരി യായി ഇവിടെ ആരും കണ്ടിട്ടില്ല …. വല്യേ മനസുള്ളോരാ ഇവിടുള്ളോര്…. പിന്നെ “””ആരവ് “” മോന് നല്ല തങ്കപ്പെട്ട സ്വഭാവാ…. ഈ ദേഷ്യവും എടുത്തു ചാട്ടവുമൊക്കെ മോള് വേണം മാറ്റി എടുക്കാൻ “… “””

ദൈവമേ നിനക്ക് സ്തുതി അങ്ങേരുടെ പേര് കിട്ടി ആരവ് “”” അല്ലാതെ എനിക്ക് ചോദിക്കാൻ പറ്റുവോ എൻ്റെ ആ പ്രണയിച്ച് കെട്ടിയ ഭർത്താവിൻ്റെ പേരൊന്ന് പറഞ്ഞ് തരൂ ന്ന്…..??

“””മോളെന്താ ആലോചിക്കണേ???”””

കൂലങ്കഷമായ ചിന്തയിൽ ഏർപ്പെട്ട എന്നെ നോക്കി തരുണീമണി, അയ്യോ! അല്ല ! ചിത്രേച്ചി ചോദിച്ചു……

“””ഏയ് ഒന്നുല്യാ…. “””

ഞാൻ നിഷ്കു ഭാവത്തിൽ പറഞ്ഞു…..

“”” അതേ വരുമ്പോ ഡ്രസ്സൊന്നും എടുക്കാണ്ടല്ലേ വന്നത്? ഭാസ്ക്കരേട്ടനെയും ഉഷച്ചേച്ചിയേയും കൂടെ വിട്ടിട്ടുണ്ട് അച്ഛമ്മ കുട്ടിക്ക് ആവശ്യള്ളതൊക്കെ വാങ്ങാൻ.. .. ഇവിടത്തെ ഡ്രൈവറാ ഭാസ്ക്കരേട്ടൻ… അവര് വന്നിട്ട് കുളിച്ച് വസ്ത്രമൊക്കെ മാറാട്ടോ… പിന്നെ ഞാൻ കുട്ടിയെ കണ്ടപ്പോ തോന്നിയ അളവ് വച്ച് പറഞ്ഞ് കൊടുത്തിട്ടുണ്ട് സൈസ് …… ഇനി പാകം അല്ലാച്ചാലും ഞാൻ ശരിയാക്കി തരാട്ടാ”””

ചിരിച്ച് ചിത്രേച്ചീടെ കയ്യും പിടിച്ച് അകത്തേക്ക് പോയപ്പോ തൻ്റെ ആരൊക്കെയോ ആണ് ഇവരെല്ലാം എന്ന് വെറുതേ തോന്നിപ്പോയി…..

കുറച്ച് കഴിഞ്ഞ് ഒരു ടെക്സ്റ്റൈൽസ് മുഴുവനുമായും ചിത്ര ചേച്ചിയും ഉഷച്ചേച്ചിയും കൂടി കാറിൽ നിന്നിറക്കി കൊണ്ട് തന്നു …..

“”” വരൂ ആരവ് മോൻ്റെ മുറി കാട്ടി തരാം അവിടെ പോയി കുളിച്ച് വന്നോളൂ””’

പറഞ്ഞപ്പോ കയ്യും കാലും വിറക്കാൻ തുടങ്ങി…..

എന്ത് ധൈര്യത്തിൽ പോണം താനാ റൂമിലേക്ക് …..

ചെറിയമ്മയുടെ അടുത്ത് നിന്ന് തന്നെ രക്ഷിക്കാൻ മാത്രമായിട്ടാണ് ഈ താലി പോലും,

ഇവിടെയെങ്കിലും അയാൾക്ക് തുറന്ന് പറഞ്ഞൂടെ ഞാൻ അയാൾടെ ആരും അല്ല കഴിഞ്ഞത് വെറും പ്രഹസനം മാത്രമാണ് എന്ന്……

“”” ആരവ് മോൻ പുറത്തേക്ക് പോയിരിക്കാ ട്ടോ വൈകും ചിലപ്പോ കുളിച്ചിട്ട് താഴേക്ക് വന്നോളൂ” “”

വിറക്കുന്ന കാലടിയോടെയാണ് അകത്തേക്ക് കയറിയത്…..

റൂം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞ് പോകും എല്ലാ സൗകര്യത്തോടും കൂടിയ വലിയ ഒരു ഹാൾ അതാണ് ആ റൂം….

നന്ദ വേഗം തൻ്റെ സാധനങ്ങൾ എല്ലാം അടുക്കി പെറുക്കി അവിടെ കണ്ട ഒരു മേശ മേൽ വച്ചു…..

അപ്പഴാണ് ഒരു സർട്ടിഫിക്കറ്റ് കണ്ടത്…

”””ആരവ് കൃഷ്ണൻ”””

മുഴുവൻ പേര് അതായിരുന്നല്ലേ ??

പുള്ളിടെ ഒരു വലിയ ഫോട്ടോയും ഉണ്ട് …..

ആള് ചുള്ളനാട്ടാ.. ഞാൻ എന്നോട് തന്നെ പറഞ്ഞു

കൊണ്ടുവന്നതിൽ നിന്ന് ഒരു ബ്ലാക്ക് റെഡ്‌ കോമ്പിനേഷൻ കുർത്തിയും റെഡ് ലെഗ്ഗിംസും എടുത്ത് കുളിക്കാൻ കേറി….

വേഗം കുളിച്ചിറങ്ങി… ഒരു പൊട്ടും തൊട് മുടി ഇഴയെടുത്ത് പിന്നിയിട്ട് താഴേക്കിറങ്ങി….

എല്ലാവരും ആയി സംസാരിച്ചിരുന്ന് നേരം ഇരുട്ടിയത് അറിഞ്ഞില്ല ……

എല്ലാവരും പാവങ്ങളാണെന്ന് മനസിലായി, തൻ്റെ വിത്തും വേരും തിരിച്ചറിയാനൊന്നും അവർ മെനക്കെട്ടില്ല….

മുത്തശ്ശിയുമായി സംസാരിച്ചിരിക്കുമ്പോൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ ചിത്രേച്ചി വന്ന് വിളിച്ചു…

വലിയ ഹോട്ടലിൽ ചെന്ന് കേറിയ പ്രതീതിയായിരുന്നു ……

ഒരു ചപ്പാത്തിയും കുറച്ച് കടലക്കറിയും എടുത്ത് ആ വലിയ ഡൈനിംഗ് ടേബിളിൻ്റെ ഒരു ഓരത്ത് ചെന്നിരുന്നു…..

ചിക്കൻ ഫ്രൈ ഇടട്ടെ എന്നും പറഞ്ഞ് അടുത്തേക്കടുത്ത ചിത്ര ചേച്ചിയോട്

“”” വേണ്ട !!! ഞാൻ ബ്രാഹ്മിൺ ആണെന്ന് പറഞ്ഞു….”””

അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു എല്ലാരും,

“””കണ്ണൻ നോൺ വെജ് മാത്രം കഴിക്കുള്ളൂ…. നീ കുറച്ച് പാടു പെടുമല്ലോ കുട്ട്യേ ന്ന് മുത്തശ്ശി ടെ വക കമൻ്റും “””

മിഴിച്ച് നോക്കി ഇരിക്കുന്ന എൻ്റെ വായ ഒന്നൂടെ തുറപ്പിച്ച് പറഞ്ഞോണ്ടിരുന്നിരുന്ന സാധനം കോണി കേറി പ്പോയി……

എല്ലാം കഴിഞ്ഞ് കിടക്കാറായപ്പോ ചിത്ര ചേച്ചി ഒരു വേഷ്ടി വൃത്തിയായി ഉടുപ്പിച്ച് തന്നു…. ഒന്നും മനസിലാവാതെ നിഷ്കു അടിച്ച് നിന്ന എനിക്ക് മുത്തശ്ശി കുറച്ച് ഓർണമെൻ്റ് സ് കൂടി ഇട്ടു തന്നു….

അരക്കൊപ്പം കിടക്കുന്ന എൻ്റെ കാർകൂന്തലിൽ മുല്ലപ്പൂ കൂടി ചൂടിച്ച് മുത്തശ്ശി അടിമുടി എന്നെ നോക്കി…..

” “”കണ്ണന് തെറ്റിയിട്ടില്ല ചിത്രേ ദേവതയല്ലേ എൻ്റെ മോള് …. “””

“”” അതേ അതേ”””

എന്ന് ചിത്രച്ചേച്ചി ശരിവച്ചു….

ഒക്കെ ശരി പക്ഷെ ഈ നടപ്പാതിരക്ക് എന്നെ ഇങ്ങനെ ഒരുക്കി നിർത്തുന്നതിൻ്റെ ഉദ്ദേശo മാത്രം മനസിലായില്ല …..

ഒടുവിൽ ഒരു ഗ്ലാസ് പാലും തന്ന് “”ആരവിൻ്റെ മുറിയിലേക്ക് ചെല്ലു “””

എന്ന് ചിത്ര ചേച്ചി പറഞ്ഞപ്പഴാ ബൾബ് കത്തീത്….

“”” ഞാനോ??”””

എന്ന് തിരിച്ച് ചോദിച്ചതിന് ചിത്രേച്ചി ചെവിയിൽ,

“””ന്നാ പാലും ആയി മ്മക്ക് ഭാസ്ക്കരേട്ടനെ വിടാം ..” “””

എന്ന് ട്രോളി…..

ഏതോ മായാലോകത്തെത്തിയ പോലെ ഞാനാ മുറിയുടെ കവാടം വരെ എത്തി…..

ചിത്രേച്ചി റൂമിൻ്റെ വാതിൽ തുറന്ന് ഒരു ദയയും ഇല്ലാതെ എന്നെ അതിലേക്ക് തള്ളി ഒറ്റ പോക്ക്…

“”” യൂ ടൂ ബ്രൂട്ടസി .::…”””

മുട്ടുകൂട്ടിയിടിച്ച് പാവം ഞാൻ പാൽ ഗ്ലാസുമായി …….

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.3/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!