കടലാഴങ്ങൾ – 16

  • by

1026 Views

kadalazhangal

വേദന സഹിക്കാതെ കണ്ണേടൻ കരഞ്ഞു,

കണ്ട് നിൽക്കാനാവാതെ ഞാൻ പുറത്തേക്കോടി,

പിന്നെയും കേട്ടു കണ്ണേട്ടൻ്റെ കരച്ചിൽ,

കേൾക്കാത്ത ത്ര ദൂരത്തിൽ പോയി നിന്ന് കരഞ്ഞു, പ്രാർത്ഥിച്ചു….

മിഴികൾ തുറന്നപ്പോൾ ഞെട്ടിപ്പോയി,

ചെറിയച്ഛനെ പോലെ ഒരാൾ നടന്നു പോകുന്നു അങ്ങ് ദൂരെയായി…..

”ചെറിയച്ഛാ….’!!! “”

വിളിച്ചു കൊണ്ട് പുറകേ ഞാൻ ഓടി……

പെട്ടെന്ന് അവിടെ നിർത്തിയിട്ടിരുന്ന ഒരു വണ്ടിയിൽ കയറി അയാൾ അപ്രത്യക്ഷനായി..

നിരാശ കാരണം കരച്ചിൽ വന്നിരുന്നു – …

ആശ്രമത്തിൻ്റെ മുറ്റത്തിരുന്ന് ഉറക്കെ അലറിക്കരയാൻ തോന്നി:…

പിന്നെ എന്തോ ആ ഉദ്യമം വേണ്ട ന്ന് വച്ച് ഞാൻ വൈദ്യ ശാലയിലേക്ക് ചെന്നു,

അപ്പഴേക്ക് കണ്ണേട്ടൻ്റെ ഉഴിച്ചിൽ കഴിഞ്ഞ്

റൂമിലേക്ക് പോയിരുന്നു ….

വേഗം റൂമിലേക്ക് ചെന്നു …..

വേദന സഹിച്ച് നല്ല ക്ഷീണത്തിൽ ആള് കിടക്കാരുന്നു…..

ചെറിയച്ഛനെ കണ്ട എക്സൈറ്റ്മെൻറിൽ ഒന്നും ഓർക്കാതെ ഞാൻ ഇത്തിരി ഉറക്കെ തന്നെ ഞാൻ കണ്ണേട്ടനെ വിളിച്ചു,

” കണ്ണേട്ടാ….”

പുളളി ഞെട്ടി പിടഞ്ഞ് എണീറ്റു….

” കണ്ണേട്ടാ ചെറിയച്ഛൻ”

“എവടെ “

പാമ്പ് എന്നൊക്കെ പറഞ്ഞ പോലെ കണ്ണട്ടൻ തിരിച്ച് ചോദിച്ചു……

” പോയി …… ഞാനേ കണ്ടുള്ളൂ ഞാൻ മാത്രേ കണ്ടുള്ളൂ”

പെട്ടെന്ന് കണ്ടു ആ മുഖത്ത് എനിക്കായി ഒരു ചിരി വിടർന്നത് …..

ഇതെന്ത് പൂരം എന്ന് ചിന്തിച്ചു നിന്നപ്പഴാ മാടി വിളിച്ചത്…

ഐസ്കാരനെ കണ്ട കുട്ടിയെ പോലെ ഞാൻ ഓടി ചെന്നു: …..

അടുത്തെത്തിയതും ഇടുപ്പിലൂടെ കയ്യിട്ട് എന്നെ ആ ദേഹത്തേക്കടുപ്പിച്ചു….

പെട്ടെന്നുള്ള പ്രവൃത്തിയിൽ ആകെ പൂത്തുലഞ്ഞ് നിന്ന എന്റെ കാതോരം വന്ന് ചോദിച്ചു…

“നീയെന്തിനാടി അപ്പോ കരഞ്ഞിട്ടോടിയേ?”

“അത് ”

” പറ….. ഉഴിച്ചിലിനെന്നെ കേറ്റിയപ്പോ നീയെന്തിനാ പെണ്ണേ കരഞ്ഞ് കൊണ്ടോടിയത് “

എന്ന് കാതോരം വന്ന് ചോദിച്ചപ്പോഴേക്കും ഞാനാകെ പൂത്തുലഞ്ഞിരുന്നു….

ക…. കണ്ണേട്ടൻ വേദനിച്ച് കരയണത് കാണാൻ പറ്റാത്തോണ്ടാ…..

എന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു……

” അത്രക്ക് ഇഷ്ടാണോ ടി എന്നെ?”

എന്നും പറഞ്ഞ് എന്നെ ദേഹത്തേക്കിട്ടതും, ആ കൈയ്യിൽ തട്ടാത്ത വിധം ശ്രദ്ധിച്ച് ആ നെഞ്ചിൽ ചാഞ്ഞിരുന്നു ഞാൻ…..

എൻ്റെ മുഖത്ത് ഭ്രാന്തമായി ആ ചുണ്ടുകൾ ഒഴുകി നടന്നു ….

ഞാനും വികാരാധിക്യത്താൽ കണ്ണേട്ടന്  വിധേയയായി നിന്നു….

ഉച്ചത്തിലടിച്ച കണ്ണേട്ടൻ്റ ഫോണാണ് ഞങ്ങളെ പരസ്പരം അകറ്റിയത്……

അത് കയ്യിലെടുത്ത് വിളിച്ചയാളുടെ പേര് കണ്ട് ആകെ വെപ്രാളം പൂണ്ട് കണ്ണേട്ടൻ പുറത്തേക്ക് നടന്നു….

ഇടയിൽ ഫോണെടുത്ത്

“ഹലോ നിയതി …… എന്ന് പറഞ്ഞത് വ്യക്തമായി ഞാൻ  കേട്ടിരുന്നു…..

” നിയതി….. “””  നിയതി “””

വീണ്ടും ഞാനാ പേര് കേട്ടു .. നിരവധി തവണ ഉരുവിട്ടു…

സങ്കൽപ്പിച്ച് കൂട്ടിയതൊക്കെ ചോർന്ന് പോകുന്നു…

സ്നേഹമാണ് എനിക്കയാളോട്..-..

ഇനി മാക്കാൻ പറ്റില്ല….

മോഹം തന്നതും വളർത്തിയതും എല്ലാം കണ്ണേട്ടൻ തന്നെയാ…..

ഇനി… എന്നെ വിട്ട് പോവാൻ ഞാൻ സമ്മതിക്കില്ല: …

ഒരു ഭ്രാന്തിയെ പോലെ ഞാൻ കരഞ്ഞു,

മനസ് കൈവിട്ട് പോയിരുന്നു…

തിരിച്ച് കയറിയ കണ്ണേട്ട നടുത്തേക്ക് ഞാൻ പാഞ്ഞു….

ആ ഷർട്ടിൽ കയറി പിടിച്ചു…

“ആരാ….. ആരാ അവൾ… നിയതി …..

ഇടക്ക് സ്നേഹിച്ചും ഇടക്ക് അവഗണിച്ചും എന്നെ വിഡ്ഡിയാക്കുന്നത് അവൾക്ക് വേണ്ടി ആണോ?

പറ… എനിക്കറിയണം…..

മുഖത്ത് ആ കൈ പതിഞ്ഞപ്പഴാണ് സ്വബോധത്തിലേക്ക് എത്തിയത്……

“നിനക്കെന്താ അറിയണ്ടത്????പറ… നിയതി യെ കുറിച്ചോ ??  അവൾ…. അവൾ ഞാൻ കല്യാണം കഴിക്കാൻ പോണ പെണ്ണാണ് -…

കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ തറഞ് നിന്നു..

നിരാശയും ദേഷ്യവും സങ്കടവും അത്രമേൽ ഒരു ഭ്രാന്തിൻ്റെ വക്കത്ത് എന്നെ എത്തിച്ചിരുന്നു…

“പിന്നെ എന്തിനാ… എന്തിനാ ന്നോട് ഇങ്ങനെ ഒക്കെ :…. ഒന്നും ആവശ്യപ്പെട്ടില്ലായിരുന്നല്ലോ….. ജീവിതം പോലും….. ഒക്കെ വച്ച് നീട്ടിയിട്ട് ഇപ്പൊ എന്തിനാ എന്നെ കൊല്ലാതെ കൊല്ലുന്നേ “

” ദേവാ…. എന്തറിയാം നിനക്കീ ആ രവിനെ പറ്റി,

എല്ലാ സൗഭാഗ്യവും ഉള്ളവൻ,

പണത്തിന് മീതെ കിടക്കുന്നവൻ …

പക്ഷെ ദേവ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ആരവുണ്ടായിരുന്നു…

ഒന്നുമില്ലാത്ത കിടപ്പാടം വരെ ജപ്തിയുടെ വക്കിലെത്തിയ ഒരു ആരവ് ….

അന്ന് എന്നെ സഹായിച്ചത് സാമുവൽ ഐസക് എന്ന ഒരു വ്യവസായ പ്രമുഖനാണ് …

എല്ലാം നേടിത്തന്നു, പകരമായി ഒന്നേ ആവശ്യപ്പെട്ടുള്ളൂ നിയതിയുമായുള്ള വിവാഹം….

മനസ് കൊണ്ട് ഞാൻ ആ ബന്ധത്തിന് തയ്യാറല്ലായിരുന്നു….

സമയം ചോദിച്ചു…..

അവർ സമ്മതിച്ചു….. ഇതിനിടയിലാ ദേവാ നിന്നെ ഞാൻ പരിചയപ്പെടുന്നേ…. അരുതെന്ന് വിലക്കീട്ടും മനസ് നിന്നിൽ കൊരുത്തു….

ഇന്ന് നീ മാത്രമാണ് മനസിൽ ….. പക്ഷെ… പക്ഷെ ദേവാ…. ഞാൻ …. എനിക്ക് നന്ദികേട് കാട്ടാൻ വയ്യ! അവര് ഉടൻ ഇങ്ങെത്തും…. പിന്നെ……. “

ബാക്കി പറയാൻ സമ്മതിക്കാതെ ഞാൻ കണ്ണേട്ടൻ്റെ വായ പൊത്തി…

” കണ്ണേട്ടാ…. ഞാൻ പറഞ്ഞോളാം അവരോട് കാല് പിടിച്ചോളാം കണ്ണേട്ടാ ൻ്റെ താലി തിരിച്ച് തരാൻ…. അവര് … അവര് സമ്മതിക്കുമോ കണ്ണേട്ടാ… അത്രക്ക് അത്രക്ക് ക്ക് ഇഷ്ടായില്ലേ? കണ്ണേട്ടൻ ഇല്ലാതെ ദേവനന്ദ ഇല്ല കണ്ണേട്ടാ “

ഞാൻ പൊട്ടി കരഞ്ഞ് പോയിരുന്നു …..

ഒന്നും മിണ്ടാതെ മിഴി നിറച്ച് കണ്ണേട്ടൻ പുറത്തേക്ക് പോയി….

അന്ന് മുഴുവൻ ഇരുന്ന് ഞാൻ കരഞ്ഞു….

കുറേ കഴിഞ്ഞ് എപ്പഴോ ഒന്ന് മയങ്ങി….

കണ്ണേട്ടന്നും എപ്പഴോ വന്ന് മുറിയിൽ കിടന്നു…

പിറ്റേ ദിവസം രാവിലെ കണ്ണേട്ടൻ്റെ കൂടെ വൈദ്യശാല വരെ പോയി ….

പുറത്ത് നിന്നപ്പഴാ വീണ്ടും കയ്യിൽ എന്തൊക്കെയോ കവറുകളുമായി കഴിഞ്ഞ ദിവസം കണ്ട ചെറിയച്ഛൻ്റെ ഛായയുള്ള ആളെ കണ്ടത്,

നേരം പുലരുന്ന തേ ഉള്ളൂ അതുകൊണ്ട് തന്നെ ആശ്രമ മുറ്റത്തെ സ്ട്രീറ്റ് ലൈറ്റ് പോലുള്ള ബൾബുകൾ അണച്ചിരുന്നില്ല …..

വേഗം അയാളുടെ പുറകേ ഓടി …..

അയാൾ നേരെ ഒരു മുറിയിലേക്കാണ് പോയത്…..

വാതിൽ തുറന്നിട്ട് അകത്തേക്ക് കയറുന്നത് കണ്ടു ….

അവിടെ ആരോ കിടക്കുന്നുണ്ട്….

ഇത്തിരി കൂടെ അടുത്തേക്ക് ചെന്നപ്പോൾ കണ്ടു അതാരാണെന്ന് _ …

ചുണ്ട് അറിയാതെ മന്ത്രിച്ചു……

” അച്ഛൻ”

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply