കടലാഴങ്ങൾ – 18 (അവസാന ഭാഗം)

  • by

1007 Views

kadalazhangal

പിന്നിൽ നിന്ന് അശരീരി കേട്ട് ഞെട്ടിത്തിരിഞ്ഞ് നോക്കിയതും കണ്ടു ചെറിയച്ചനെ…,

പക്ഷെ പറഞ്ഞത് ….

അമ്മയുടെ പേര് നിർമ്മല എന്നും, ഞാൻ ജനിച്ച ശേഷം മരിച്ചു എന്നും മാത്രമേ എനിക്കറിയൂ…

അല്ലെങ്കിൽ എന്നോട് പറഞ്ഞിട്ടുള്ളു,

ഇതിപ്പോ…

ആകെ കൺഷ്യുഷ നായി ഞാൻ നിന്നു,

“മിസ്റ്റർ സാമുവൽ ഐസക്, അമേരിക്കയിൽ നിന്നും , നിങ്ങടെ കുഞ്ഞി പെങ്ങൾ നിർമ്മല ഐസക്,

അവൾ പഠിക്കാൻ നാട്ടിൽ അമ്മൂമ്മയുടെ അടുത്ത് നിന്നത് അറിയില്ലേ? അന്ന് അച്ഛനും ഏട്ടനും അവരുടെ കോളേജിൽ കച്ചേരി നടത്തി, പിന്നെ പരിചയായി, അവർ അടുത്തു ….. പഴയന്നൂർ നന്ദകിഷോർ എന്ന എൻ്റെ ഏട്ടൻ ജാതി നോക്കാണ്ട് മതം നോക്കാണ്ട് വലിയ തോട്ടത്തിൽ ഐസക്ക് ജോർജിൻ്റെ എല്ലാമായ ഇളയ മകൾ നിർമ്മല ഐസക്കിന്റെ കഴുത്തിൽ താലിചാർത്തി……

എല്ലാം അറിഞ്ഞ് നിങ്ങൾ എത്തിയപ്പോഴേക്ക് നന്ദകിഷോറിൻ്റെ ദേവനന്ദ എന്ന ഈ മകൾക്ക് ഏട്ടത്തി ജന്മം നൽകിയിരുന്നു…

ജനിച്ച് പതിനെട്ട് ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിനെ പോലും ഓർക്കാതെ നിങ്ങൾ അനിയത്തിയെ പിടിച്ച് കൊണ്ട് പോയി… അവിടെ ഒരു വിവാഹവും ഉറപ്പിച്ചു….

പക്ഷെ ഒരു മുഴം കയറിൽ അവള് നിങ്ങളെ തോൽപ്പിച്ചു അല്ലേ?”

സാമുവൽ ഐസക്ക് എന്ന നിയതിയുടെ അച്ഛൻ ,അല്ല എൻ്റെ അമ്മാവൻ നിലത്തേക്ക് തളർന്നിരുന്നു…. അയാൾ കരയുകയായിരുന്നു …..

” ഞാൻ ഞാനല്ല….. പപ്പയാ… പപ്പയാ എല്ലാം ചെയ്തേ!

ഇങ്ങനെ ഒന്നും ആകും ന്ന് കരുതിയില്ല

അവള് പോയതോടെ അതിൽ നീറി നീറി …

പപ്പയും ഞങ്ങളെ വിട്ട് പോയി….

ഒരിക്കൽ നിമ്മിടെ മോളെ അന്വേഷിച്ച് വന്നതാ….

അന്ന് ദേവനാരയണനും മകൻ നന്ദകിഷോറും ചേർന്ന് പടിയിറക്കി വിട്ടു….

പിന്നെ ഇന്നാ കാണണത്, ൻ്റെ നിമ്മിയെ കാണും പോലെ…. മോളെ….. നിൻ്റെ അങ്കിളാ …..”

അതു് പറഞ് അയാൾ എന്നെ ആ നെഞ്ചോട് ചേർത്തു….

എല്ലാം കണ്ട് കിളി പോയി നിൽക്കാരുന്നു കണ്ണേട്ടൻ….

നിയതിയാണ് ചോദിച്ചത് എങ്ങനെ അവിടെ എത്തിയെന്ന്,

ഒടുവിൽ എനിക്ക് പറയേണ്ടി വന്നു കണ്ണേട്ടൻ എൻ്റെ കഴുത്തിൽ താലി കെട്ടിയ ആളാണെന്ന്….

നിയതി സന്തോഷത്തോടെ എനിക്ക് എൻ്റെ കണ്ണേട്ടനെ വിട്ട് തന്നു…

പക്ഷെ കണ്ണേട്ടന്നോടുള്ള പ്രണയം അതിൻ്റെ ഭംഗം, അത് നൽകിയ വേദന അതവളുടെ കണ്ണിലെനിക്ക് കാണാമായിരുന്നു …

ഇത്തിരി സ്വാർത്ഥയായി ഞാൻ… അത് കണ്ടില്ല എന്ന് നടിച്ചു… എന്നെ പറ്റി മാത്രം ഓർത്തു …

കണ്ണേട്ടനും അതാഗ്രഹിച്ചിരുന്നു…

മരിക്കുന്നതിന് മുമ്പ് അമ്മയുടെ പപ്പ അളവറ്റ സ്വത്തുക്കൾ എൻ്റെ പേരിൽ എഴുതി വച്ചിട്ടാണത്രെ മരിച്ചത്…

ഇപ്പോ ഞാനൊരു കോടീശ്വരിയുമായി …

അച്ഛന് ക്രമേണ ഭേദപ്പെട്ടു വന്നു..

ഇപ്പോ കൈയ്യനക്കും..

പറയുന്നത് മനസിലായി തലയാട്ടും ….

ഇനീം ഇമ്പ്രൂവ് ചെയ്യും  ന്നാ സ്വാമി പറഞ്ഞത് ….

കണ്ണേട്ടനും ഞാനും പുതിയ ജീവിതം തുടങ്ങി…..

കണ്ണേട്ടൻ്റെ ചിറ്റേടത്ത്….

ആദ്യം തന്നെ അരുന്ധതി അമ്മയുമായി ഉള്ള

പിണക്കം മാറ്റുകയായിരുന്നു …

അതിൽ പിന്നെ  അവര് ഭയങ്കരപ്പ സ്നേഹായി ….

ഇപ്പോ ഞാൻ ഔട്ട്..

കണ്ണൻ മോൻ മതി….

ചെറിയമ്മ ചമഞ്ഞവരെ ചെറിയച്ഛൻ ഇല്ലത്ത് നിന്ന് അടിച്ചോടിച്ചു….

ഇപ്പോ,

സ്വന്തം ഇല്ലത്ത് വേലക്കാരിയെ പോലെ നാത്തൂൻമാരുടെ പോരിനു നടുവിൽ നരകജീവിതം നയിക്കുന്നു….

ചെയ്ത് കൂട്ടിയതിന് കാലം കാത്ത് വച്ച തിരിച്ചടി…

പിന്നെ പറയാനുള്ള വലിയ വിശേഷം എന്താന്ന് വച്ചാൽ….

നാണമാ പറയാൻ ന്നാലും പറയാം…. നിങ്ങളോടല്ലേ?,

ഒരു ആറു മാസം കൂടി കഴിഞ്ഞാൽ ജൂനിയർ ആരവോ, അല്ലെങ്കിൽ ദേവനന്ദയോ വരും…

അച്ഛമ്മ അതിനായി ആറ്റു നോറ്റിരിക്കാണ്,

ചിത്രേച്ചിയും അരുന്ധതി അമ്മയും എന്റെ ഇടം വലം തിരിയാൻ വിടാതെ ഒപ്പം ഉണ്ട് ….

പിന്നെ ഇടക്ക് അച്ഛനെ പോയി കാണും….

അമ്മയുടെ സാന്നിധ്യം അറിയിക്കാൻ അങ്കിളും നിയതി ചേച്ചിയും.. അവളുടെ അമ്മ മേരി ആൻ്റിയും ഒക്കെ വിളിക്കും…

കാലം ഒഴുകിക്കൊണ്ടിരിക്കുന്നു…..

കണ്ണേട്ടൻ്റെ പ്രണയം അത്ര മധുരത്തോടെ ഇന്നും അനുഭവിക്കുകയാണ് ഞാൻ..

ഒരു പുഴ പോലെ ഒഴുകുന്ന ആ പ്രണയത്തിൽ നീന്തി തുടിക്കയാണ്…

ഒരിക്കലും നിലക്കരുതേ എന്ന് പ്രാർത്ഥിച്ച് ‘…

അങ്ങനെ അവര് ജീവിക്കട്ടെ അല്ലേ?…..

കുറേ കുറേ കാലം ….

സന്തോഷത്തോടെ…..

അവസാനിച്ചു…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.8/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply