Skip to content

കടലാഴങ്ങൾ – 14

  • by
kadalazhangal

ഒരു കാര്യം ഉറപ്പായിരുന്നു,

ആ മനസിൽ ഇപ്പോ ഞാനുണ്ട് …..

കൊത്തിവച്ചതു പോലെ……

എന്നാലും ഈ മാറ്റം….

ഓന്ത് ഇതിലും ഭേദാ ന്ന് കരുതി ഇരിക്കുമ്പോഴാ,

ചിത്രേച്ചിയും മുത്തശ്ശിയും പോവാൻ ഇറങ്ങിയത്,

“”അയ്യോ ഇവര് പോയാൽ ഞാനും കണ്ണേട്ടനും വീണ്ടും ഒറ്റക്ക്…..

ഇതു വരെ ഉള്ള പോലെ അല്ല ശരിക്ക് പേടിയാവുന്നുണ്ടായിരുന്നു എനിക്ക്

ദേവ്യേ….. പതിവ് പോലെ എന്നെ മാത്രം …………

…………………………………………………………..

കിടക്കുന്ന വരെയും ആ മനുഷ്യനിൽ നിന്ന്തൻ്റെ നേർക്ക് ഒരു നോട്ടം പോലും ഉണ്ടായില്ലല്ലോ?

നല്ല സങ്കടം ഉണ്ട് ട്ടോ ഉണ്ടക്കണ്ണാ എനിക്ക്…

ഇതൊരു മാതിരി…..

ഒരു ലോഡ് പുച്ഛം വാരി വിതറി കിടന്നു,

അങ്ങേര് ജനലിൻ്റെ കമ്പീം പിടിച്ച് പുറത്ത് നോക്കി നിൽപ്പുണ്ട്….

അവടാരാ ഇങ്ങേര്ടെ ആരേലും വരാന്ന് പറഞ്ഞിട്ടുണ്ടോ…..

ഹും വീണ്ടും പുച്ഛം വാരിയിട്ടു,

….

ഒന്നു ഉറക്കം പിടിച്ചപ്പഴാ നെറുകിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടത്,

മെല്ലെ കണ്ണ് തുറന്നു,

മുറിയിൽ ഇരുട്ടായത് കൊണ്ട് കണ്ണ് തുറന്നിട്ടും ഒന്നും കാണാൻ ഇല്ല….

എങ്കിലും മനസിലായി

അങ്ങേര് എൻ്റെ നെറ്റിയിൽ ചുണ്ടമർത്തി ഇരിക്കുകയാണ് എന്ന്.

കവിളിനെ തഴുകി ആ മുഖത്ത് നിന്നും കണ്ണു നീർ എൻ്റെ മുഖത്ത് ഇറ്റുന്നുണ്ട്,

അനങ്ങാതെ കിടന്നു ഞാൻ,

ഞാനുറങ്ങി എന് കരുതി ആ ചുണ്ടുകൾ എന്തൊ മെല്ലെ മന്ത്രിക്കുന്നുണ്ട്…..

” നിൻ്റെ മനസിൽ ഞാൻ മാത്രാ ന്നറിയാം, എനിക്കും ജീവനാ പെണ്ണേ നിന്നെ പക്ഷെ ……. പക്ഷെ ……. ഇഷ്ടാന്ന് പറയാൻ മാത്രമേ എനിക്ക് പറ്റൂ സോറി……. സോറി …..”

“അതെന്താ ഇങ്ങേർക്ക് വല്ല അസുഖവും, ഈ സിനിമയിലൊക്കെ കാണും പോലെ….

അതൊക്കെ ഓർത്ത് കണ്ണടച്ച് ഉറങ്ങിയപ്പോലെ കിടന്ന എൻ്റെ നെറുകയിൽ മിഴിനീരിറങ്ങിയ ചുണ്ട് ചേർന്നതറിഞു…

ആ തണുപ്പിൽ അലിഞ് എപ്പഴോ ഒന്ന് മയങ്ങി ഞാൻ……

ഡോക്ടറുടെ മുറിയുടെ മുന്നിൽ എത്തി ഇത്തിരി നേരം നിന്നു,

ഓർത്തോ സർജൻ ഷോബിൻ ചെറിയാൻ,..

പെട്ടെന്നാണ് കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ സിനിമ ഓർമ്മ വന്നത്,

ഓർമ്മ പോയാൽ ചികിൽസിക്കുന്ന വിഭാഗം ഓർത്തോ,

കാഴ്ച ടെ കണ്ടോ,

കേൾവിടെ കേട്ടോ,

അപ്പ മറ്റുള്ളേനൊക്കെ എന്ത് പറയും,

“ടോക്കൺ’

എന്നും പറഞ്ഞ് ബസിലെ കണ്ടക്ടറെ പോലെ എൻ്റെ നേർക്ക് വരുന്ന നഴ്സാണ് ഞാൻ വിഷയത്തിൽ നിന്ന് തെന്നി മാറിയത് ഓർമ്മിപ്പിച്ചത്,

“ഞാൻ മിസിസ് ആരവ് കൃഷ്ണൻ ചിറ്റേടത്തെയാ…. ഡോക്ടറെ ഒന്ന് കാണാൻ,

“ഒരു മിനിട്ട് മാഡം ഞാനൊന്ന് ചേദിക്കട്ടെ സാറിനോട് “

“ശരി “

സിസ്റ്റർ പോയതും ഞാൻ വീണ്ടും ബോർഡിലേക്ക് നോക്കി ചിന്തിക്കാൻ തുടങ്ങി,

“സർ,

ഡോക്ടർ എൻ്റെ നേരെ തിരിഞ്ഞു,

” കണ്ണേട്ടന് കാര്യായി എന്തെങ്കിലും,???”:

“വരൂ ഇരിക്കു, ഞാൻ കുട്ടിയെ വിളിക്കാൻ നിക്കാരുന്നു, ‘

ൻ്റ ദേവീ, എന്തിന്?? ആകെ കൂടെ ടെൻഷനാവുന്നല്ലോ? എന്താ പറയാൻ പോണെ,

“ആരവ് കൃഷ്ണൻ്റെ കൈയ്യുടെ പൊട്ടൽ അത്ര നിസാരമല്ലാ, ചില നെർവ്സ് കട്ടായതിനാൽ കൈയ്യുടെ സ്വാധീനം ഭാഗികമായി മാത്രമേ തിരിച്ചു കിട്ടൂ,

” എന്ന് വച്ചാൽ ??”

“എന്നു വച്ചാൽ കൈ പൊന്തിക്കാൻ യഥേഷ്ടം ചലിപ്പിക്കാൻ ഒക്കെ ഇനി പ്രയാസമാണ്…. കുട്ടിക്ക് കാര്യങ്ങൾ ഗ്രഹിക്കാനുള്ള കരുത്ത് ഉണ്ടെന്ന് മനസിലായത് കൊണ്ടാണ് തുറന്ന് പറയുന്നത്, ഇനി കുടി വേണം മറ്റുള്ളവരോട് ……”

എന്ന് പറഞ്ഞപ്പഴേക്കും കാര്യങ്ങൾ ഗ്രഹിച്ച ഞാൻ ബോധം കെട്ട് വീണിരുന്നു,

ഡോക്ടർ അങ്ങനെ ശശിയായി……

എല്ലാം അറിഞ്ഞപ്പോൾ എല്ലാർക്കും സങ്കടായിരുന്നു,

മുത്തശ്ശിക്ക് അരുന്ധതി അമ്മക്ക് ചിത്രേച്ചിക്ക്, എല്ലാം,

അപ്പഴാണ് ഭാസ്കരേട്ടൻ ചൈതന്യാ ശ്രമത്തെ പറ്റി പറയുന്നത്,

കേട്ടപ്പോൾ കൊള്ളാം എന്ന് തോന്നി,

അവസാന പരീക്ഷണം എന്ന രീതിയിൽ കണ്ണേട്ടനെയും കൂട്ടി ചൈതന്യാശ്രമത്തിൽ എത്തി,

രോഗിയുടെ കൂടെ ഒരാൾക്ക് മാത്രമേ നിൽക്കാൻ കഴിയുമായിരുന്നുള്ളു,

ഞാൻ നിൽക്കാം എന്ന് പറഞ്ഞു, ….

സമാധാനം ഒട്ടും ഇല്ലങ്കിലും എല്ലാവരും നിവൃത്തിയില്ലാതെ സമ്മതിച്ചു,

കണ്ണേട്ടൻ മാത്രം ആകെ മരവിച്ച പോലൊരു അവസ്ഥയിലായിരുന്നു,

ചാടി ഓടി ജോലികൾ ചെയ്തയാൾക്ക് കൈ അനക്കമില്ലാതായപ്പോൾ അത് മനസിനെ തന്നെ തളർത്തിയിരുന്നു,

മെല്ലെ ഞങ്ങൾ അവിടുത്തെ മഠാധിപതിയെ കാണാനായി അദ്ദേഹത്തിൻ്റെ ആ ചെറിയ ഓല മേഞ്ഞ വീടിനു പുറത്ത് കാത്തിരുന്നു,

( തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!