കടലാഴങ്ങൾ – 3

  • by

1425 Views

kadalazhangal

ഏതോ മായാലോകത്തെത്തിയ പോലെ ഞാനാ മുറിയുടെ കവാടം വരെ എത്തി…..

ചിത്രേച്ചി റൂമിൻ്റെ വാതിൽ തുറന്ന് ഒരു ദയയും ഇല്ലാതെ എന്നെ അതിലേക്ക് തള്ളി ഒറ്റ പോക്ക്…

“”” യൂ ടൂ ബ്രൂട്ടസി .::…”””

മുട്ടുകൂട്ടിയിടിച്ച് പാവം ഞാൻ പാൽ ഗ്ലാസുമായി …….

മെല്ലെ ഒന്ന് നോക്കിയപ്പോൾ രണ്ട് കണ്ണും ഇപ്പോ പുറത്ത് ചാടും എന്ന നിലയിൽ എന്നെ നോക്കി നിൽപ്പുണ്ട്……

ഹൃദയം അപ്പഴേക്കും ചെമ്പടയും പഞ്ചാരിയും ഒക്കെ കൊട്ടി തീർക്കുന്നുണ്ട്…

“”””നീയെന്താ ഇവിടെ “”””

നല്ല കനപ്പിച്ച് തന്നെ ചോദിച്ചു…..

“””ശരിയാണല്ലോ പറഞ്ഞ പോലെ ഞാനെന്താ ഇവിടെ ???: ഞാൻ അലോചിച്ച് നോക്കിയപ്പഴാ സംഗതി ഓർമ്മയിൽ വന്നത്

ആരാണ്ടൊക്കെയോ ചേർന്ന് നിഷ്കുവും സർവ്വോപരി സുന്ദരിയുമായ ഒരു പാവം പെണ്ണിനെ ഫസ്റ്റ് നൈറ്റ് അഘോഷിക്കാൻ പറഞ്ഞ് വിട്ടതാന്ന്….

“”” ചോദിച്ചത് കേട്ടില്ലേ ?? നീയെന്താ ഈ ഫാൻസി ഡ്രസ് ഇട്ട് ഇവിടെ….”””

“”” ഫാൻസി ഡ്രസ്സോ….?? മേക്കപ്പ് കുറഞ്ഞ് പോയോ ചേട്ടാ ?? ചേട്ടന് പാഷൻ ഒന്നും ഇഷ്ടല്ല …..??  എന്നൊക്കെ  ഓർത്ത് നിൽക്കുമ്പഴാ ഇടിവെട്ട് പോലെ അടുത്ത ചോദ്യം”””

“””നീയെന്താടി ഊമയാണോ???” “””

“”” അ …. ത്…. മു …. മുത്തശ്ശി… മുത്തശ്ശി പറഞ്ഞിട്ടാ.. ഞാ….. ഞാൻ “”””

കണ്ണിൽ നിന്നും ഒരനുസരണയും ഇല്ലാണ്ട് കണ്ണീർ വന്നു ചാടാൻ തുടങ്ങി……

എവടന്ന് വരുന്നോ എന്തോ??

“””ഓ!! ഓരോ ശല്യങ്ങള് ഞാൻ തന്നെ തലയിൽ എടുത്ത് വച്ചതാണല്ലോ…

പിന്നെ പറഞ്ഞിട്ടെന്താ കാര്യം…. ഇവിടെങ്ങാനും കിടന്നോ!!! പിന്നെ നിനക്കവിടെ വേലക്കാരീടെ സ്ഥാനമല്ലാരുന്നോ ?? അത് തന്നെ ഇവിടെയും പ്രതീക്ഷിച്ചാ മതി!! അല്ലാതെ ചിറ്റേsത്തെ ആരവ് കൃഷ്ണൻ്റെ പട്ടമഹിഷിയാവാം എന്ന് വല്ല മോഹവും ഉണ്ടെങ്കിൽ ഇപ്പ ത്തന്നെ ആ പൂതിയങ് കളഞ്ഞേര്!!! പിന്നെ ആ കഴുത്തി കിടക്കണ താലി…. മുത്തശ്ശീടെ നിർബന്ധാരുന്നു  എന്നെ കല്യാണം കഴിപ്പിക്കണം എന്ന്…. അങ്ങനെ ഒരു ജീവിതം ആരവിനില്ല ഈ ജന്മം ഇനി നിർബ്ബന്ധിക്കാതിരിക്കാനും എന്നെ അതും പറഞ്ഞ് ശല്യപ്പെടുത്താതിരിക്കാനും ഉള്ള ഒരു തട! അത് മാത്രമാണ് നീ…. അതീ കൂടുതൽ ഒന്നും നീ മോഹിക്കണ്ട മോളെ…”””

ഇത്രയും മാക്സിമം ശബ്ദം ഇല്ലാണ്ട് കരയുന്ന പാവം എന്നെ നോക്കി പറഞ്ഞ് ഒരു ബീർ കുപ്പിയും എടുത്ത് ചാടിത്തുള്ളി ബാൽക്കണിയിലേക്ക് പോയി…..

ആ കശ്മലൻ …..

പകച്ച് പോയി എൻ്റെ ഫസ്റ്റ് നൈറ്റ് !!!

കട്ടിലിൽ ഒരു സപ്പോർട്ടിന് പിടിച്ചു…. എങ്കിലും തളർന്ന് ഊർന്നിറങ്ങിപ്പോയി….. താഴെ ഇരുന്ന് കുറേ കരഞ്ഞപ്പോൾ മനസ്സൊന്ന് ശാന്തമായി ……

“””പണ്ട് ചെറിയച്ഛൻ ,പറഞ്ഞ് തന്ന വിദ്യയാ, എന്തു സങ്കടമുണ്ടെങ്കിലും അത് തമാശയാണെന്ന് കരുതുക…. ചുറ്റും ഉള്ളതിനെ തമാശ രൂപത്തിൽ എടുത്താൽ പിന്നെ നടക്കുന്നതൊക്കെ തമാശയായിട്ടേ തോന്നു…. കരയേണ്ടി വരില്ല എന്ന്…..

എല്ലാം അങ്ങനെ യേ എടുക്കാറുള്ളൂ….. ഒരളവ് വരെ പിടിച്ചു നിന്നിരുന്നതും അങ്ങിനെയാണ്…. പക്ഷെ ചിലപ്പോൾ…. ചിലപ്പോൾ അതും രക്ഷ തരാറില്ല …… മുത്തശ്ശി വിവാഹം കഴിക്കാൻ നിർബ്ബന്ധിക്കുന്നത് നിർത്താൻ ഉള്ള തട അതു മാത്രമാണ് ഞാൻ…. വിലയില്ലാത്തവൾ

ആരുമില്ലാത്ത ഒരു പെണ്ണിൻ്റെ അവസ്ഥ മുതലെടുത്തതല്ലേ അയാൾ ? ””’

നന്ദ ഓർത്തു…. “”ആരവ് കൃഷ്ണൻ “”” അയാൾ തൻ്റെ ആരാ ??  പതുക്കെ അവളുടെ ഓർമ്മകൾ ഒരു മൂന്ന് ദിവസം പുറകിലേക്ക് പോയി……

******************************************

ചെറിയമ്മയുടെ കാത് പൊട്ടണ ശകാരം കേട്ട് പുറത്തേക്കിറങ്ങിയതായിരുന്നു …..

കുറേ അലക്കാനുള്ളതും കൊണ്ട്…..

മെല്ലെ അലക്കു കല്ലിനടുത്തെത്തിയപ്പഴാ അടഞ്ഞു കിടന്നിരുന്ന ആ വല്യേ വീട്ടിൽ ആരേയോ കണ്ടത്!!

“”” ഇതേ താ ചെറിയ ട്രൗസറും ഇട്ടൊരു വലിയ കുട്ടി എന്ന മട്ടിൽ അങ്ങോട്ട് തിരിഞ്ഞു നിന്നിരുന്ന പുളളിയെ വായും പൊളിച്ച് നോക്കിയപ്പഴാ പുറകീന്ന് മൊന്തക്ക് ഏറ് വന്നത്….

“”” ക്യാ ഹുവാ തേരാ ….. പഞ്ചാബീ ഹൗസിലെ ജനാർദ്ധനൻ ചേട്ടൻ്റെ പോലെ തിരിഞ് നോക്കിയപ്പഴാ നാഗവല്ലിയായി വരുന്ന ചെറിയമ്മയേ കണ്ടത്!!

എന്ത് ചെയ്യണം എന്നറിയാതെ നിന്നപ്പോൾ ഫ്രീയായി രണ്ട് തല്ലും തന്ന് അലക്കീട്ട് വാടി അസത്തേ ബാക്കി പണി ചെയ്യാൻ എന്നും പറഞ്ഞ് കേറിയൊരു പോക്ക് …..

“””തീരുമ്പോ തീരുമ്പോ പണി തരാൻ ഞാനെന്താ കുപ്പീന്ന് വന്ന ഭൂതാ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു …. ഇൻചുറീസ് ടു ഹെൽത്ത് ആയോണ്ട് മിണ്ടാതെ അലക്കാൻ തിരിഞ്ഞപ്പഴാ ഒരു മാതിരി ഇളിച്ചോണ്ട് നേരത്തത്തെ ചേട്ടനെ കണ്ടത്……

ഛേ!! ചെറിയമ്മ അടിച്ചതും ഒരെണ്ണം പോലും മിസ്സാവാണ്ട് ഒക്കെ നിന്ന് കൊണ്ടതും ഈ പഹയൻ കണ്ടിടുണ്ടാവും നാശം!!

“”” നോക്കണ്ട ട്ടാ ഉണ്ടക്കണ്ണാ ഇതിവിടെ നടന്ന ഒരു തെരുവ് നാടകാ… ആ പോയതാ നായിക “”” ചാള മേരി”””

എന്ന് പിറുപിറുത്ത് അലക്കി വേഗം അവിടന്ന് മുങ്ങി …..

അന്ന് വൈകുന്നേരം ചെറിയമ്മയുടെ ആങ്ങള ഇല്ലത്തെത്തി……

ഒപ്പം ഒരു വയസൻ നമ്പൂതിരിയും…..

പിറ്റേ ദിവസത്തിനുള്ള മാവ് അരച്ച് വക്കുകയായിരുന്ന എന്നെ ചെറിയമ്മ വന്ന് വിളിച്ചു…..

“””നിന്നെ വേളി അന്വേഷിച്ച് ഒരു ചെക്കൻ വന്നിട്ടുണ്ട്… വേഗം റെഡി ആയി വരൂ … “

ഞാൻ മിഴിച്ച് നിക്കണത് കണ്ട് പിന്നെയും പറഞ്ഞു,

“”എന്താടീ കഴുതേ…. പറഞ്ഞത് മനസിലായില്ലേ ?? ഇന്നീപ്പോ ഉടുപ്പൊന്നും മാറ്റണ്ട ഇത് തന്നെ മതി..!!”””

ചെന്നില്ലെങ്കിൽ അംഗങ്ങൾക്ക് ഭംഗം സംഭവിക്കും എന്നറിയാവുന്നോണ്ട് ചെന്നു,

കിളവൻ എന്തോ അവിഞ്ഞ കോമഡി പറഞ്ഞ് പുരാണ സീരിയലിലെ അസുരന്മാരുടെ പോലെ ചിരിക്കുന്നുണ്ടായിരുന്നു….

ഞാൻ അവിടെ ചെന്ന് നിന്നു…..

“”” ബെ ദ ബൈ എന്നെ കാണാൻ ഒരു ചെക്കൻ വന്നിട്ടുണ്ടെന്ന് കേട്ടു… ഈ എക്സ്പെയറി ഡേറ്റ് കഴിഞ്ഞ സാധനത്തിനെ ഇവിടെ ഇരുത്തി അയാൾ എവിടെ പോയി: ‘

എന്ന മട്ടിൽ നോക്കിയതും, ചെറിയമ്മയുടെ ആങ്ങള അയാളോട് പറഞ്ഞു,

“”” ഇതാ കുട്ടി !!! നേരെ നോക്കിക്കോളൂ അക്കിത്തേട്ടൻ…. പിന്നെ വേളി സമയത്ത് കണ്ടില്ലാന്ന് പറയരുത്”””

“”” ഹൂ… ഹൂ.. ഹൂ”””

ആ ഭരണി പോലത്തെ സാധനം ചിരിച്ചതാണ്,

“”” മ്ലേഛൻ…. ആഭാസൻ….. പറ്റാവുന്ന തെറിയെല്ലാം മനസിൽ വിളിച്ച് ചെറിയമ്മയെ ഒന്ന് ദയനീയമായി നോക്കി….

“”” നോക്കണ്ട നിൻ്റെ അച്ഛൻ അക്കിത്തേട്ടൻ്റെ കയ്യിൽ നിന്ന് ഈ ഇല്ലവും പറമ്പും പണയപ്പെടുത്തി പണം വാങ്ങീട്ട്ണ്ട്… ഇപ്പോ അക്കിത്തേട്ടൻ തിരിച്ച് ചോദിക്കാ…..

എവിടുന്ന് എടുത്ത് കൊടുക്കാനാ ഒന്നും രണ്ടും രൂപയല്ലല്ലോ…. അപ്പോ ദൈവായിട്ട് കാണിച്ച് തന്ന വഴിയാ ഇത് ….. അങ്ങട് സമ്മതിക്കൂ കുട്ടി….. മരിച്ച് മുകളിൽ നിക്കണ അച്ഛന് വേണ്ടീട്ടാ ന്ന് കരുതിയാ മതി….”””

,””” ഇല്യ നുണയാ ഇത്!!! എൻ്റെ അച്ഛൻ ഈ ഇല്ലം പണയപ്പെടുത്തില്യ… .. അതിൻ്റെ ആവശ്യല്യ അച്ഛന്….. ഞാൻ സമ്മതിക്കില്ല ഈ വേളിക്ക്…”””

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ പറഞ്ഞു…..

“”” എന്തു പറഞ്ഞ ടീ അസത്തേ….””

കവിളത്ത്  അടി വീണ് പൊള്ളുന്ന പോലെ തോന്നി…..

””” വേണ്ട ഉമാദേവീ :… ആ കുട്ടിയെ കാര്യം പറഞ്ഞ് സമ്മതിപ്പിച്ചാൽ മതി ഭേദ്യം ചെയ്യണ്ട ട്ടോ പാവം’: ശ്ശോ”””

“””വേളി കഴിക്കാൻ വന്ന ചാന്ത് പൊട്ടനാണ് !!

പെരുവിരലിൽ നിന്ന് അരിച്ച് കേറിയ ദേഷ്യത്താൽ കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി…..

ഞാൻ നോക്കുന്ന കണ്ടപ്പോ നഖം കടിച്ച് കാലുകൊണ്ട് എന്തൊക്കെയോ വരക്കുന്ന തിരക്കിലായിരുന്നു അയാൾ….

“””എന്ത് പറഞ്ഞ് മനസിലാക്കാൻ മറ്റന്നാൾ രാത്രി  അക്കിത്തേട്ടൻ വരുക താലികെട്ടി ഇല്ലത്തേക്ക് കൂട്ടുക…. അത്ര തന്നെ… അയിനൂണും കുന്തവും ഒന്നും വേണ്ട….. അതാ തീരുമാനം ..”””

ഇത്രേം പറഞ്ഞ് ചെറിയമ്മ അകത്തേക്ക് പോയി….

നിലത്തേക്ക് തളർന്നിരുന്ന ഞാൻ പെട്ടെന്ന് മുന്നിലൊരു ചിമ്പാൻസിയെ കണ്ട് ഞെട്ടി…

“””അക്കിത്തേട്ടൻ പോട്ടെ നന്ദക്കുട്ട്യേ…. മറ്റന്നാൾ വരാട്ടോ”””

ഇയാളായിരുന്നോ??

”””താൻ പോടോ”””

എന്ന് പല്ല് ഞെരിച്ച് പറഞ്ഞപ്പോൾ ഒരു വഷളൻ ചിരിയും സമ്മാനിച്ച് അയാൾ പോയി ….. ഒപ്പം വായിലുള്ള മുറുക്കാൻ ഒന്നു നീട്ടി തുപ്പി ചെറിയമ്മയുടെ ആങ്ങളയും…

പിറ്റേ ദിവസം രാവിലെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് ഇറങ്ങി …..

ഇന്നലെ കണ്ട ആ ചേട്ടൻ്റെ വീട് ലക്ഷ്യമാക്കി നടന്നു…

ബെല്ലടിച്ചപ്പോൾ അയാൾ വന്ന് വാതിൽ തുറന്നു …..

“”” ഞാൻ നന്ദ!! അപ്പുറത്തെ വീട്ടിലെയാ… ബുദ്ധിമുട്ടില്യാച്ചാൽ ഈ നമ്പറൊന്ന് ഫോണിൽ ഡയൽ ചെയ്ത് തര്വോ…??””

“””വൈ നോട്ട്….. “””

എന്നും പറഞ്ഞ് പാതി കടിച്ച ആപ്പിളിൻ്റെ പടമുള്ള ഒരു ഫോൺ എൻ്റെ നേരെ നീട്ടി…..

പകച്ച് പോയി ഞാൻ….

നോക്കിയയുടെ വൺ വൺ സീറോ സീറോ മാത്രം ഉപയോഗിച്ച് പരിചയമുള്ള എന്നോടോ ബാല’ … !!  അതും റബ്ബർ ബാൻ്റിട്ട്…..

വിജ്രംഭിച്ച് നിൽക്കണ എന്നെ കണ്ടപ്പോ പുള്ളിക്ക് കാര്യം മനസിലായി….

എൻ്റെ കയ്യിലെ കടലാസു കഷണം വാങ്ങി ഫോണിൽ ഡയൽ ചെയ്ത് തന്നു …..

അച്ഛനോടൊപ്പം പണ്ട് വീട്ടിൽ വരാറുള്ള സേവ്യർ അങ്കിളിൻ്റെ നമ്പർ ആണ് ……

എന്നോ ഒരിക്കൽ കണ്ടപ്പോ എന്ത് ആവശ്യണ്ടേലും വിളിച്ചോളൂ എന്നും പ റ ഞ്ഞ് തന്നതാ…

അവസാന കച്ചിത്തുരുമ്പിനായി തിരയുമ്പോ ഔചിത്യം നോക്കീല്യ….

അങ്കിളിന് ഇപ്പോ എന്നെ അറിയോ ന്ന് കൂടി അറിയില്ല….

വിളിച്ചിട്ട്  ഫോൺ കിട്ടണില്ല എന്ന് കണ്ണും തള്ളി നിക്കണ എന്നോട് പറഞ്ഞു…

കണ്ണ് അപ്പഴേക്കും തുലാമാസത്തിലെ മാനം പോലെ പെയ്തിരുന്നു…

“””തൻ്റെ ആരാ അവിടെ ഉള്ള ആ ഭദ്രകാളി…?? എന്തിനാ എന്നും തന്നെ പിടിച്ച് തല്ലുന്നേ ഇത്രക്ക് തല്ലു കൊള്ളിയാണോ താൻ ???..””

“”” ഒരാളിവിടെ ജീവിതം പോയത് ഓർത്ത് നിക്കുമ്പോ ചളി അടിക്കല്ലടോ മനുഷ്യാ”””

എന്ന് മനസിൽ ഓർത്തു പക്ഷെ പുറത്തേക്ക് പറഞ്ഞത്,

“”” നാളെ എൻ്റെ വിവാഹമാണ്;”” എന്നാണ്…

” ” അതിന് കരയാണോ.. ചിരിക്കണ്ടേ…”””

“”അൻപത് വയസുള്ള ചെറിയമ്മേടെ ഒരകന്ന ബന്ദുവാ””

പുള്ളി ഓ മൈ ഗോഡ് എന്ന് പറഞ്ഞതും പുറകീന്ന് ഒരു വിളി കേട്ടു….

“” ടീടീടീ……..!!!”

“””അയ്യോ!! ചെറിയമ്മ…””

”””ഇതാണപ്പോ നിൻ്റെ അമ്പലം ….. എത്ര നാളായി ഈ മൂർത്തിയെ സേവിക്കാൻ തുടങ്ങീട്ട്…. നടക്കടി വീട്ടിലേക്ക് “””

നീളമുള്ള മുടിയിൽ പിടിച്ച് വലിച്ച് കൊണ്ടുപോയി…..

“”” ഹേയ് നിങ്ങളെന്താ കാട്ടണത് ?? ആ കുട്ടിയെ വിടൂ…..””

“””താൻ ഒന്നു പോടോ….”””

എന്തോ നേർച്ചക്ക് നിർത്തിയതല്ലേ എന്ന് കരുതി അന്ന് ഭേദ്യം ഉണ്ടായില്ല….

പിറ്റേ ദിവസം രാവിലെ ചെറിയമ്മയുടെ ഇല്ലത്തേക്ക് പോവാനായിരുന്നു പദ്ധതി…

ഞാൻ വരില്ല എന്നു പറഞ്ഞ് പുറത്തേക്കോടി…..

അവർ പുറകെ വന്ന് കൈ പിടിച്ച് വലിച്ചു ….. ഉപദ്രവിച്ചു…

അപ്പഴാണ് നായകൻ കാറുമായി വന്നത്…

“”” വാ കയറ്”””

എന്ന് പറഞ്ഞപ്പോൾ എന്ത് ധൈര്യത്തിലാ കയറിയത് എന്ന് ഇപ്പഴും അറിയില്ല …..

അങ്ങനെയാണ് ഇവിടെ എത്തിയത് – ….

അവിടുത്തേക്കാൾ ഭേദം അത്ര തന്നെ

***************************************’***

രാവിലെ എണീറ്റപ്പോൾ നല്ല കഴുത്തുവേദന..

നോക്കുമ്പോ തല കട്ടിലിലേക്ക് ചായ്ച്ച്  ഇംഗ്ലിഷ് അക്ഷരം ‘ L’

മോഡലിലാ കിടക്കുന്നത്…. പിന്നെ കഴുത്തേ വേദനിക്കൂ….. പറഞ് തീർന്നില്ല നടുവിൻ്റെ ഭാഗത്തുന്നോ എന്തോ ഒരു പൊട്ടൽ കേട്ടു… എണീറ്റ് നിന്ന് വല്ല എല്ലും താഴെ വീണോ?? എന്നു നോക്കി… ഒന്നും കാണാത്തോണ്ട് ഒരു ചുരിദാർ എടുത്തോണ്ട് കുളിക്കാൻ പോയി…

പെട്ടെന്നാണ് ഓർമ്മ …. അല്ല എൻ്റെ പ്രിയപ്പെട്ട ഭർത്താവെവിടെ??

ആ.. ഹ് !!

ബാത്റൂമിൽ എത്തിയപ്പഴാ കാണുന്നേ കണ്ണാടിയിൽ …..

“””ഏതാ ഈ സുന്ദരി ??””””

എനിക്കിത്രക്ക് ഭംഗിയൊക്കെ ഉണ്ടായിരുന്നോ ?? എന്നിട്ട് ഇതിനെയാണോ ആ കാലമാടൻ ഇന്നലെ ഫാൻസി ഡ്രസ് എന്നും പറഞ്ഞ് അപമാനിച്ചത് ”…

“” ക്ഷമിക്ക് നന്ദ!!! കൂൾ ഡൗൺ…. നിനക്ക് ചാൻസ് വരും മോളെ….. അപ്പൊ പാക്കലാം….

ഇപ്പോ കുളിക്കലാം…

കുളിച്ചിറങ്ങിയപ്പോ കണ്ടു ജോഗിംങ് കഴിഞ്ഞ് വന്ന് കട്ടിലിലിരുന്ന് ഷൂ ഊരി വലിച്ചെറിയുന്ന അങ്ങേരേ…..

എന്നെ കണ്ടതും എണീറ്റ് ടുത്തേക്ക് വന്നു…..

ഉമിനീരിറക്കി ഞാൻ വായും പൊളിച്ച് നിന്നു…..

“”” ദേവീ എന്നെ മാത്രം കാത്തോണേ…..

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

4/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply