Skip to content

കടലാഴങ്ങൾ – 4

  • by
kadalazhangal

കുളിച്ചിറങ്ങിയപ്പോ കണ്ടു ജോഗിംങ് കഴിഞ്ഞ് വന്ന് കട്ടിലിലിരുന്ന് ഷൂ ഊരി വലിച്ചെറിയുന്ന അങ്ങേരേ…..

എന്നെ കണ്ടതും എണീറ്റ് ടുത്തേക്ക് വന്നു…..

ഉമിനീരിറക്കി ഞാൻ വായും പൊളിച്ച് നിന്നു…..

“”” ദേവീ എന്നെ മാത്രം കാത്തോണേ…..

“”നിൻ്റെ സാധനങ്ങൾ ഒക്കെ നിൻ്റെ വീട്ടിൽ നിന്ന് എടുക്കണ്ടേ?? റെഡിയായി നിന്നോ ഞാൻ നേരത്തെ വരാം”””

”” ഇത് പറയാനാണോ മനുഷ്യാ ഉള്ള എയറ് മുഴുവൻ വലിച്ച് മനുഷ്യനെ പേടിപ്പിച്ചത് !!

സമ്മത ഭാവത്തിൽ ഒന്നു തലയാട്ടി… താഴേക്ക് നടന്നു…..

“”” ആ നന്ദ നേരത്തെ എണീറ്റോ ??”””

ചിത്ര ചേച്ചിയാണ്….

“”” ഉം….. മ്”””

വല്ലാത്ത മേല് വേദന… സ്സ്… എന്ന് എരിവ് വലിച്ച് ഒന്നു മൂരി നിവർന്നു….

അത് കണ്ട് ചിത്രച്ചേച്ചി,

“””ഉം ….. ഉം….. ആരവ് കുട്ടൻ ഇന്നലെ ഉറക്കിയിട്ടില്ല തോന്നുന്നു”””

എന്ന് ഒരു കമ്മൻറ്:…..

തലയുടെ രണ്ട് സൈഡിക്കൂടേയും കിളികൾ മുട്ടയിട്ട് പറന്നു ……

എൻ്റെ ഭാഗത്തും തെറ്റുണ്ട്….

ന്നാ പിന്നെ അങ്ങിനെ തന്നെ…..

നഖം കടിച്ച് തല താഴ്ത്തി വിരലുകൊണ്ട് കളം വരച്ച് ചിത്രേച്ചിയെ നോക്കി… .

അപ്പഴുണ്ട് അങ്ങോട്ട് തിരിഞ്ഞ് നിൽക്കുന്നു,

അപ്പോ ഈ പിശാച് എൻ്റെ നാണപ്രകടനം ഒന്നും കണ്ടില്ലേ??

പകച്ച് പോയി എൻ്റെ നാണം…. !!

ഇന്നലത്തെ ഫസ്റ്റ് നൈറ്റ് പോലെ……

“”” കുട്ടി കുളിച്ചതല്ലേ….? പൂജാ റൂമിൽ പോയി വിളക്ക് കൊളുത്തിക്കോളൂ”””

എവിടുന്നാ ഈ ശബ്ദം….?

തിരിഞ്ഞ് നോക്കിയപ്പഴാ അശരീരി അല്ല മുത്തശ്ശിയാണ് എന്ന് മനസിലായത് …..

വിളക്ക് കൊളുത്തുന്നതിനൊപ്പം

ഗുരുവിൻ്റെ ഖബറിൽ പച്ച മണ്ണ് വാരിയിട്ട് ദർബാർ രാഗത്തിലൊരു കീച്ചങ്ങ്  കീച്ചി….

മുഴുമിക്കാൻ വിട്ടില്ല !! അതിൻ്റെ മുന്നെ ചായകൊണ്ട് തന്ന് ആരവ് മോന് കൊടുത്തോളൂ എന്ന് പറഞ്ഞു….

സാധാരണ ഇങ്ങനല്ലല്ലോ സിനിമയിലൊക്കെ…..

പാട്ട് സീൻ കഴിഞ്ഞാൽ .പിന്നെ എല്ലാരും ണമല്ലോ ??

അറിഞ്ഞില്ല!! ഇത്രേം നന്നായി പാടും ന്ന് അറിഞ്ഞില്ല! എന്നൊക്കെ പറഞ്ഞ്…. ഇവർക്ക് കീഴ് വഴക്കങ്ങൾ ഒന്നും അറിയില്ല എന്ന് തോന്നുന്നു,

പുവർ ഫെല്ലോസ്……

….. എന്താ പറഞ്ഞത് ?? ചായകൊണ്ട് കൊടുക്കാനോ…

“”” ഞാനോ?”””

എന്ന് പറഞ്ഞപ്പോൾ ചിത്ര ചേച്ചി എന്തോ പറയാൻ പോയി ……

വായ അങ്ങ് പൊത്തീട്ട് പറഞ്ഞു ഞാൻ കൊണ്ട് കൊടുത്തോളാം ഭാസ്കരേട്ടൻ വേണ്ട എന്ന്……

ചായയും കൊണ്ട് സ്റ്റെപ്പുകൾ കയറി…

ഓരോ അടി എടുത്തു വക്കുമ്പോഴും നെഞ്ച് ബാൻറ് മേളം പുറപ്പെടുവിക്കുന്നുണ്ട്,

റിലാക്സ് നന്ദ…. കൂൾ…..

കൂടിപ്പോയാൽ അങ്ങേര് ഒരാട്ടും രണ്ട് തുപ്പും തരും,

ലോഡ്‌ കണക്കിന് ചെറിയമ്മയുടെ കയ്യീന്ന് മേടിച്ചിരുന്ന തനിക്ക് ഇതൊക്കെ പുത്തരിയാണോ ??

തന്നെയുമല്ല അത് കേൾക്കാത്തോണ്ട് എന്തോ പോലെ……

വാതിൽ പാതി തുറന്ന് കിടക്കുന്നുണ്ട്…..

മെല്ലെ അകത്തേക്ക് കേറി,

“””ചായ “””

അന്തസ്സായി നിലത്ത് നോക്കി നാണിച്ച് പറഞ്ഞു,

മറുപടി ഒന്നും കേൾക്കാത്ത തോണ്ട് ഒന്നൂടി പറഞ്ഞു..

“””ചായ”””

മെല്ലെ നോക്കിയപ്പോൾ റൂം കാലി ….

ചമ്മി…. അങ്ങേര് ബാത്ത് റൂമിലാ…. അല്ലേലും ഞാൻ എപ്പ നാണമിട്ടാലും അത് ഗംഭീര പരാജയാ …

“”” മഞ്ഞ മഞ്ഞ ബൾബുകൾ

    മിന്നി  മിന്നി കത്തുമ്പോൾ

    ആരാണിവിടെ ചമ്മിയത്

    ദേ….. വ…. ന……. ന്ദ…….”””

പാടി തീർന്നതും തൊട്ടു പിന്നിൽ തലയും തുവർത്തി…

കണ്ണുകൾ പുറത്തേക്ക് തള്ളിനിക്കണത് കണ്ടപ്പഴാ ചമ്മൽ പാട്ട് ഇത്തിരി ഉറക്കെയായി എന്ന് മനസിലായത്….

പെട്ടെന്ന് ഒരു ചിരി വരുത്തി,

“”ചായ !!””

കുടിക്കില്ല വാങ്ങില്ല എന്നൊക്കെ കരുതിയ ഞാൻ ശശിയായി,

പുള്ളി അത് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു,

ന്നട്ട് ഒരു പറച്ചിലും….

” പാട്ട് കൊള്ളാ ട്ടാ…. “””

വേഗം സ്ഥലം കാലിയാക്കി ”’

അല്ലേലും ഇതുപോലെ ഉള്ളത് കമ്പനി കാണാൻ കിടക്കുന്നേ ഉള്ളൂ……

ഞാൻ ഒഴിഞ്ഞ കപ്പും കൊണ്ട് താഴെ എത്തിയപ്പോ മുത്തശി എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു,

എന്തെ ഇങ്ങനെ നോക്കാൻ ?? കലിപ്പാണോ മച്ചിലമ്മേ ??

“”നന്ദ മോളിങ്ങ് വന്നേ…..””

ഹാവു സ്നേഹത്തോടെയാ വിളിച്ചത് ‘ക്ഷമിക്കണം മുത്തശ്ശി, അവിടെ ഞാനും ചെറിയമ്മയും കുടി ടോം ആൻ്റ് ജെറി കളിക്കണ ടൈം ആണ്, പുള്ളിക്കാരി ഇല്ലാഞ്ഞിട്ടോ എന്തോ ഒരു ഉഷാറില്ല ഒന്നിനും.. മേലെ അതുപോലെ ഒരു സാധനം ഉണ്ട് എന്ന് വച്ച് പോയതാ പക്ഷെ പുള്ളിം പറ്റിച്ച്…,

കിളി പോയി നിൽക്കുന്ന എന്നെ പിടിച്ച് ഡൈനിംഗ് ടേബിളിൽ മുത്തശ്ശിയുടെ അടുത്തേക്കിരുത്തിയിരുന്നു മുത്തശ്ശി,

വാത്സല്യപൂർവ്വം തലയിൽ തഴുകിയപ്പോൾ എന്തോ എനിക്കെൻ്റെ അച്ഛമ്മയെ ഓർമ്മ വന്നു,

കണ്ണുകൾ നിറഞ്ഞ് വന്നിരുന്നു…..

“”ദാ നന്ദ മോൾടെ കണ്ണ് നിറഞ്ഞു ലോ?? എന്താ കുട്ട്യേ….? കണ്ണൻ വഴക്ക് പറഞ്ഞുവോ? അവൻ്റെ മൂക്കത്താശുണ്ഡി …… ആദ്യം എത്ര പാവാരുന്നു…….. ഹാ വിധിയെ തടുക്കാൻ ആവില്യാ ലോ ….”””

“”ചീത്തയൊന്നും പറഞ്ഞില്യ…. മുത്തശ്ശിയെ കണ്ടപ്പോൾ എൻ്റെ അച്ഛമ്മയെ ഓർത്തു “””

“” അച്ഛമ്മ അവിടെ വീട്ടിലുണ്ടോ ?? പിരിഞ്ഞിരിക്കാൻ പറ്റണില്യേ ? ന്നാ കണ്ണന്നോട് പറഞ്ഞ് ങ്ങട് കൊണ്ടരാം…. ഇക്ക് നന്നായി അറിയാം പേരക്കിടാങ്ങളെ കുറച്ചു ദിനം കാണാതിരിക്കുമ്പഴത്തെ അവസ്ഥ “”

“” അച്ഛമ്മ മരിച്ചിട്ട് രണ്ട് വർഷാവണു… “””

“” ഉവ്വോ ! കഷ്ടം ….. അപ്പോ ബാക്കിള്ളോരൊക്കെ…..??””

“” അച്ഛച്ഛൻ… ഒരു സംഗീതജ്ഞനായിരുന്നു.. പഴയന്നൂർ ദേവനാരായണൻ നമ്പൂതിരി “”

“”കുട്ടി എന്താ പറഞ്ഞേ?? പഴയന്നൂരിൻ്റെ പേരക്കുട്ടിയാണോ…. “””

“”ഉം … അതെ ! പഴയന്നൂർ ദേവനാരയണൻ്റെ മൂത്ത മകൻ നന്ദകിഷോറിൻ്റെ മകൾ ദേവനന്ദ “”

വിശ്വാസം വരാതെ ആ മുത്തശ്ശി അവളെ തന്നെ നോക്കി,

ഒരു കാലത്ത് പഴയന്നൂരിൻ്റെ കച്ചേരി എന്ന് വച്ചാൽ ഒരു പൂരത്തിൻ്റെ ആളുണ്ടാവും കേൾക്കാൻ …..

“”പഴയന്നൂർ ഒരു അപകടം പറ്റീട്ട്…… അറിഞ്ഞിരുന്നു….. പത്രത്തിൽ വായിച്ചു “”

“”ഈ നന്ദയുടെ ജീവിതം ഇങ്ങനെ ആയത്, ആ ഒരു അപകടത്തിന് ശേഷാ….. എല്ലാ കച്ചേരിക്കും അച്ഛ ഛൻ എന്നേം കൊണ്ടോവുമായിരുന്നു തംബുരു മീട്ടണത് ഞാനാ….. അത്തവണ മാത്രം എക്സാമായതോണ്ട് പോയില്യ… പോയാൽ മതിയാരുന്നു ന്നാൽ ഇങ്ങനെ …….”””

“”എന്തൊക്കെയാ പറയണേ കുട്ട്യേ…. കണ്ണു തുടക്കൂ….. അപ്പൊ കുട്ടീടെ അച്ഛൻ..??..””

“”അപകട ദിവസം അച്ഛനും ഉണ്ടായിരുന്നു ….. ബോഡി പോലും കിട്ടിയില്യ….. അച്ഛഛൻ്റെയും പക്കമേളക്കാരുടെയും ഒക്കെ കിട്ടി പക്ഷെ …….””

“” അപ്പോ കുട്ടിക്ക് വേറെയാരും ??””

“” അമ്മ എന്നെ പ്രസവിച്ചതും……..

പിന്നെ നോക്കിയതും വളർത്തിയതു് മൊക്കെ അച്ഛച്ചനും അച്ഛമ്മയും കൂടെയാണ്, ഒരു ചെറിയച്ഛൻ കൂടി ഉണ്ട് ശ്യാം കിഷോർ “” മരണത്തിന് ശേഷം പുറപ്പെട്ട് പോയതാ….. ഒരു വിവരവും ഇല്യ””

“”അപ്പോ അയാൾടെ ഭാര്യയാണോ ഇന്നലെ വന്നത് ?? “”

“”അല്ല, അച്ഛൻ്റെ അകന്ന ഒരു ബന്ധുവാണ്. സ്നേഹം നടിച്ച് വന്നു എല്ലാരും പോയപ്പോ ഞാനും അച്ചമ്മയും മാത്രായി… അപ്പോ വല്യ സഹായായിരുന്നു അവര്…… അച്ഛമ്മ കൂടെ പോയതോടെ തനിനിറം കാട്ടാൻ തുടങ്ങി….. അച്ഛൻ്റെ രണ്ടാം വേളിയാണെന്ന് അവർ എല്ലാവരോടും പറഞ്ഞിരുന്നു…. എന്നെ കൊണ്ടും പറയിച്ചു…… ഇപ്പോ സ്വത്തൊക്കെ അവരുടെ കൈയിലാ…… കുറേ ഉപദ്രവിച്ചു…. “”

“”കരയല്ലേ കുട്ട്യ….. ൻ്റെ കണ്ണൻ്റെ അടുത്തെത്തീല്യേ… ഇനി വിഷമിക്കണ്ടി വരില്ലാ… “”

ഒന്നു ചിരിച്ച് ഞാൻ അടുക്കളയിലേക്ക് പോയി……

ഉച്ചയാവുമ്പഴേക്ക് നമ്മുടെ കഥാനായകൻ ആരവ് എത്തി……

അപ്പഴേക്കും ഞാൻ റെഡിയായി നിന്നിരുന്നു…..

“” ഉണ്ടെങ്കിൽ വന്ന് വണ്ടിയിൽ കയറ്”””

കണ്ണുരുട്ടി പറയുന്നത് കേട്ടപ്പോൾ ഫോർവേഡ് ചെയ്ത കാസറ്റ് പോലെ ഞാൻ ഓടി കാറിൻ്റെ ഉള്ളിലെത്തി”….

ദൈവമേ! ചെറിയമ്മയുടെ അടുത്തേക്കാ പോണേ…..

പല്ലും നഖവും എങ്കിലും ബാക്കി കിട്ടണേ….

വെറുതെ ഒന്ന് തിരിഞ്ഞ് മിസ്റ്റർ ആരവ് കൃഷ്ണനെ ഒന്ന് നോക്കി……

പുള്ളി നല്ല കുട്ടിയായി ഇരുന്ന് വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിക്കുന്നു …….

“”ഹായ് വല്ലാണ്ട് അങ്ങട് നോക്കാൻ പറ്റീല്യ ഓരോ ടെൻഷൻ കാരണേ….. ഇതിപ്പോ, ചുള്ള നാ ട്ടാ……

പക്ഷെ ചെറിയമ്മ മൊന്ത വച്ച് എറിഞാലാ….

നല്ല ഉന്നാ ആ പിശാചിന്, പിന്നെ ഈ മുഖം ചൾക്കി….. പിൾക്കി…. ആവൂലോ ൻ്റെ മച്ചിലമ്മേ …..

പെട്ട്ടെന്നാ ആ നോട്ടം എന്നിലേക്കെത്തിയത് :…

പുരികം കൊണ്ട് എന്താന്ന് ചോദിച്ചു,

ചുമൽ കൂച്ചി..

“”മ്… ചൂം””

ഒന്നൂല്ലന്ന് കാണിച്ചു …..

പുള്ളി പിന്നേം ഡ്രൈവിംഗിൽ കോൺസണ്ട്രേറ്റ് ചെയ്തു ….

വീടടുക്കും തോറും നല്ലടെൻഷൻ ഉണ്ടായിരുന്നു :…..

എന്തും സംഭവിക്കാം…..

ദേവ്യേ….. എന്നെ മാത്രം രക്ഷിക്കണേ  …..

അല്ലേ വേണ്ട ……

ഈ പുള്ളിയേം കൂടി രക്ഷിക്കണേ …..

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!