Skip to content

കടലാഴങ്ങൾ – 5

  • by
kadalazhangal

പക്ഷെ ചെറിയമ്മ മൊന്ത വച്ച് എറിഞാലാ….

നല്ല ഉന്നാ ആ പിശാചിന്, പിന്നെ ഈ മുഖം ചൾക്കി….. പിൾക്കി…. ആവൂലോ ൻ്റെ മച്ചിലമ്മേ …..

പെട്ട്ടെന്നാ ആ നോട്ടം എന്നിലേക്കെത്തിയത് :…

പുരികം കൊണ്ട് എന്താന്ന് ചോദിച്ചു,

ചുമൽ കൂച്ചി..

“”മ്… ചൂം””

ഒന്നൂല്ലന്ന് കാണിച്ചു …..

പുള്ളി പിന്നേം ഡ്രൈവിംഗിൽ കോൺസണ്ട്രേറ്റ് ചെയ്തു ….

വീടടുക്കും തോറും നല്ലടെൻഷൻ ഉണ്ടായിരുന്നു :…..

എന്തും സംഭവിക്കാം…..

ദേവ്യേ….. എന്നെ മാത്രം രക്ഷിക്കണേ  …..

അല്ലേ വേണ്ട ……

ഈ പുള്ളിയേം കൂടി രക്ഷിക്കണേ …..

വണ്ടി നിർത്തി നോക്കിയപ്പോൾ തന്നെ കണ്ടു ഉമ്മറത്തിരിക്കണ ചെറിയമ്മയെ,

ഞങ്ങളെ കണ്ടതും ചാടിയെഴുന്നേറ്റ് പടിക്കലേക്ക് ഓടി വന്നു,

പേടിച്ച് അറിയാതെ ഞാൻ ആ കൈകളിൽ മുറുക്കിപ്പിടിച്ചു,

ബോധപൂർവ്വമായിരുന്നില്ല,

അറിയാതെ എന്നിലെ ഭയം ചെയ്യിപ്പിച്ചതായിരുന്നു,

“””എന്തിനാ ടീ ഇപ്പോ ഇങ്ങട് വന്നേ ?? അസത്ത് … കണ്ടമാനം നടന്നിട്ട്, ഇപ്പോ ഒരു നാണോം ഇല്ലാണ്ട് കേറി വന്നിരിക്കാ……..””

എൻ്റെ പിടുത്തത്തിൻ്റെ ശക്തി കൂടിയതോണ്ടോ എന്തോ,

പിന്നെ പുള്ളിയാണ് സംസാരിച്ചത്…..

“”ഇവൾ ഇവൾടെ സാധനങ്ങൾ എടുക്കാൻ വന്നതാ…… തടഞ്ഞാ !! പിന്നെ നിങ്ങള് ജയിലിൽ ഉണ്ടാവും…… ചിറ്റേടത്തെ ആരവ് കൃഷ്ണൻ പറഞ്ഞാ പറഞ്ഞ പോലെ നടന്നിരിക്കും …… “””

ഹോ!! സിനിമയിലൊക്കെ കാണുന്ന പോലത്തെ ഡയലോഗ്…. വിസിലടിക്കാനാണേൽ എനിക്ക് അറിയൂല്യ, കാറ്റ് മാത്രേ വരൂ ….

“”” മിഴിച്ച് നിൽക്കാണ്ട് പോയി എന്തോക്കെയാ ന്ന് വച്ചാൽ എടുത്തിട്ട് വാ “””

പെട്ടെന്നാണ് ബോധം വന്നത്……

ചെറിയമ്മയെ ഒന്നു നോക്കി……

പല്ല് കടിക്കണ ശബ്ദം എനിക്ക് ഇവിടെ കേൾക്കാരുന്നു….

വേഗം അകത്ത് ചെന്ന് എൻ്റെ പെട്ടി എടുത്തു നോക്കി,

അച്ഛൻ ഉള്ളപ്പോൾ ഉള്ള പിറന്നാളിന് വാങ്ങി തന്ന മഞ്ഞ പട്ടുപാവാട മുകളിൽ തന്നെ ഉണ്ട്,

കണ്ടപ്പോ കണ്ണറിയാതെ നിറഞ്ഞൊഴുകി….. വേഗം സർട്ടിഫിക്കറ്റുകൾ നോക്കി…. എല്ലാം ഭദ്രായിട്ട് ഉണ്ട്….

വേഗം എല്ലാം പെട്ടിയിലാക്കി കാറിൽ കൊണ്ടുപോയി വച്ചു……

“”” ഒരു സാധനം കൂടി ണ്ട് “”

എന്നു പറഞ്ഞപ്പോൾ കണ്ണു കൊണ്ട് എടുത്തോളാൻ സമ്മതം തന്നു…..

വേഗം പൂജാമുറിയിൽ പോയി ….

പൊടിപിടിച്ച് കിടക്കുന്നുണ്ട് പണ്ട് അമ്മ ഉപയോഗിച്ചിരുന്ന വീണ”””

അച്ഛനും എനിക്കും ഏറെ പ്രിയപ്പെട്ട നിധി ….

അതും താങ്ങി പിടിച്ച് ഞാൻ കാറിനടുത്തേക്ക് നടന്നു,

പുറകിൽ നിന്ന് ചെറിയമ്മ ദേഷ്യത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു …..

“”നിന്നെ വെറുതെ വിടില്ലടി…. നീ നോക്കിക്കോ എന്ന് മാത്രം ഉച്ചത്തിൽ കേട്ടു “

“വേണ്ട തരാനുള്ളതൊക്കെ തന്നോളു “

എന്നും പറഞ്ഞ് കാറിനടുത്തെത്തി,

“””ഇതെങ്ങോട്ടാ ഈ ഹാർമോണിയം””””” ഒക്കെയായി ……

ഇതൊന്നും എൻ്റെ കാറിൽ കേറ്റാൻ പറ്റത്തില്ല !!”””

“”” ഹാർമോണിയോ ?? ഹോ! മഹാനുഭാവാ, സംഗീതത്തിൽ അങ്ങേക്കിത്ര പാണ്ഡിത്യമുണ്ടെന്ന് അറിഞ്ഞില്ല !! പകച്ചുപോയി എൻ്റെ കയ്യിലെ വീണ

” “ഞാൻ പിടിച്ചോളാം…..

നടുവിൽ വീണയും പിടിച്ച് ഞാൻ ഇരുന്നു,

ജന്മാഷ്ടമിക്ക് ഉന്തി കൊണ്ട് പോകുന്ന സരസ്വതി ദേവിയുടെ സ്റ്റാച്യൂ പോലെ ഉണ്ട്….

അത് കണ്ടിട്ടാവണം ഇടക്കിടക്ക് ഡ്രൈവിംഗിനിടയിൽ തിരിഞ്ഞ് നോക്കുന്നുണ്ട്,

“” നോക്കേണ്ട ടോ ഉണ്ടക്കണ്ണാ…. ഇതൊക്കെ എന്ത്…..?? നമ്മടെ കളികൾ കമ്പനി കാണാൻ ഇരിക്കുന്നേ ഉള്ളൂ…..

ഒരു സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി…

ഇറങ്ങ് എന്ന് പറഞ്ഞു,

വീണ എങ്ങാനും കളയാനാണോ ??

ഞാൻ അതും മുറുക്കി പിടിച്ച് ഇരുന്നു,

“”ഇങ്ങോട്ടെറങ്ങാൻ… ആ സർട്ടിഫിക്കറ്റ്സും എടുത്തോ, “”

പണിപ്പെട്ട് ആണ് വീണയുടെ ഇടയിൽ നിന്ന് പുറത്തേക്കെത്തിയത്….

ആകെ വിജ്രംഭിച്ച് നിൽക്കുന്ന എന്നോട്

“”” വാ “””.

എന്നും പറഞ്ഞ് സ്റ്റെപ്പ് കയറിപ്പോയി,

ബോർഡ് കണ്ടപ്പഴാ അതൊരു എൻട്രൻസ് കോച്ചിംഗ് സെൻററാണെന്ന് മനസിലായത്

കേറിച്ചെന്നതും ഒരു ഫോം കയ്യിൽ തന്ന് ഫിൽ ചെയ്യാൻ പറഞ്ഞു,

“”ഈ സമയത്ത് അഡ്മിഷൻ എടുക്കുന്ന പതിവില്ല പിന്നെ സാറ് പറഞ്ഞതോണ്ട് മാത്രമാ…..” “

അവിടെ ഇരിക്കുന്ന തരുണീമണി, എൻ്റെ മുഖത്തേക്കും അങ്ങേരുടെ മുഖത്തേക്കും നോക്കി, പറഞ്ഞു,

“”താങ്ക്സ് മേഡം… നാളെ മുതൽ ഇവൾ ക്ലാസിൽ വന്നോളും “”:

“” ഇതൊക്കെ എപ്പ ?? ആരോട് ചോയ്ച്ചിട്ട് ??”

കിളി പോയി… പിന്നെ തിരിച്ച് കൂട്ടിൽ കയറിയപ്പോൾ ഞാൻ മാത്രം ഉണ്ട്, എന്നെ നോക്കി പകച്ച് കൊണ്ട് ആ മാഡവും..

ഒരു ഇളിഞ്ഞ ചിരി സമ്മാനിച്ച് ഞാൻ തിരികെ ഓടി:..

ഇടുപ്പിൽ കയ്യും കുത്തി ദേഷ്യത്തിൽ എന്നെ നോക്കി നിൽപ്പുണ്ട് കഥാനായകൻ!

മെല്ലെ മിഴിയുയർത്തി നോക്കിയപ്പോ വേഗം ഡ്രൈവിംഗ് സീറ്റിൽ പോയിരുന്നു,

ഞാൻ എങ്ങനെയൊക്കെയോ വീണ്ടുമെന്നെ വീണക്ക് നടുവിൽ ഫിറ്റ് ചെയ്തു ……

“”ഇവിടെ കിട്ടാവുന്നതിൽ വച്ച് ദി ബെസ്റ്റ് എൻട്രൻസ് കോച്ചിംഗ് നിനക്ക് കിട്ടും……

എനിക്കൊരു ഉപകാരം ചെയ്തിട്ട് നിനക്ക് നഷ്ടത്തിൻ്റെ കണക്ക് പറയാൻ ഉണ്ടാവില്ല !! എന്ന് ഞാൻ ഇറങ്ങാൻ പറയുന്നോ അന്ന് ഒട്ടും ഭയമില്ലാതെ തന്നെ ചിറ്റേsത്തെ പടിയിറങ്ങാൻ കഴിയും നിനക്ക് !! “”

പടിയിറങ്ങണം എന്ന് കേട്ടപ്പോ എന്തോ വല്ലാത്ത ഒരു അസ്വസ്ഥത ……

ഇത്തിരി നേരത്തെ പരിചയം കൊണ്ട് തന്നെ മുത്തശ്ശിയും ചിത്രേച്ചിയും ഒക്കെ മനസിൽ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു…..

പിന്നെ….. പിന്നെ…… എന്തോ ഒരു സുരക്ഷിത ബോധം ഉണ്ട് ഇയാൾ കൂടെയുള്ളപ്പോൾ….

“”ഓ!! നോ നോ ….. നന്ദ..ഇങ്ങേര് പറഞ്ഞ പോലെ ഒരു ദിവസം പടിയിറങ്ങേണ്ടി വരും വെറുതേ ഒന്നും മനസിൽ കേറ്റരുത്…..

പെട്ടെന്നാണ് ബ്രേക്ക് ചവിട്ടിയത്….

മുന്നിലേക്കൊന്ന് ആഞ്ഞ് വീഴാൻ തുടങ്ങിയപ്പോഴാ കണ്ടത്,

വീടെത്തി ….

ഭാസ്ക്കരേട്ടൻ ഓടി വന്ന് എൻ്റെ സാധനങ്ങളെല്ലാം ഇറക്കാൻ സഹായിച്ചു.

വീണ കണ്ടപ്പോൾ ആ മുഖം വിടരുന്നതായി തോന്നി…

“”ഈ വീണ മോൾടെയാ?? “”

“”അമ്മേടെ ആയിരുന്നു ഇപ്പോ….. ഇപ്പോ എൻ്റെ യാ””

പറഞ്ഞപ്പോൾ സ്വരം ഒന്ന് ഇടറിയോ??

അല്ലെങ്കിലും അച്ഛനും അമ്മയും അച്ഛഛനും അച്ചമ്മയും എല്ലാം ഉള്ളിൽ ചോര പൊടിക്കുന്ന സുഖമുള്ള നോവോർമ്മകളാണ്…

അകത്തേക്ക് ചെന്നതും മുത്തശ്ശി വിളിച്ചു…

“””നന്ദാ !!”””

തിരിഞ്ഞ് ഒരു ഹൃദ്യമായ ചിരി സമ്മാനിച്ചു,

നമ്മുടെ കഥാനായകൻ അവിടെ മാനേജർ കൊണ്ട് വന്ന എതോ ഫയൽ മാന്തി പറിച്ച് നോക്കുന്നുണ്ട്,

“” ഒരാൾ വന്നിട്ടുണ്ട് നന്ദാ….. കുട്ടി വന്നപ്പോ കണ്ടിട്ടുണ്ടാവും, ദാ ഇതാ അരുന്ധതി”””

നോക്കിയപ്പോ അന്ന് വിളക്ക് തന്ന് കേറ്റിയ ആയമ്മ…..

എന്തൊരു ഭംഗിയാ കാണാൻ കറുപ്പ് കര സെറ്റുമുണ്ടുടുത്ത്, നെറ്റിയിൽ വലിയപൊട്ട് തൊട്ട്,

കണ്ടപ്പഴേ എന്തൊക്കെയോ ഒരു ഇഷ്ടം:…

അവരെപ്പഴേ കണ്ടു മുഖമൊക്കെ വലിഞ്ഞ് മുറുകി നമ്മടെ നായകൻ മുകളിലേക്ക് ചവിട്ടിത്തുള്ളി കയറി പോകുന്നു,

ഇയാൾക്കിപ്പോ ഇതെന്താ പറ്റി എന്നോർത്ത് നിക്കുമ്പഴാ മുത്തശി തോളിൽ കൈവച്ചത്, വേഗം ഉണർന്നു,

“”കണ്ണൻ്റെ അമ്മ ചെറുപ്പത്തിലേ മരിച്ചു, കുട്ടിയെ പോലെ തന്നെ, എല്ലാരും കൂടി നിർബന്ധിച്ച്, അവൻ്റെ അച്ഛനെ കൊണ്ട് വീണ്ടും ഒരു കല്യാണം കഴിപ്പിച്ചു ….. അരുന്ധതി ……. അതിൻ്റെ ശേഷാ ആ മഹാ പാപം വേണ്ടീരുന്നില്ല എന്ന് തോന്നിയേ “”

അതു പറഞ്ഞതും ആയമ്മയുടെ കണ്ണുകൾ നിറഞ്ഞ് വന്നു,

ഒന്നും മനസിലാവാതെ മുന്നിൽ നിന്ന് കണ്ണു തുടക്കുന്നവരെ നോക്കി,

“”എന്താ മുത്തശ്ശി …….??”””

അപ്പഴേക്കും ആയമ്മ അവിടെ നിന്ന് മെല്ലെ പോയിരുന്നു….

“” ഒന്നൂല്യ……നന്ദ മോൾടെ സാധനങ്ങൾ കണ്ണൻ്റെ മുറിയിൽ കൊണ്ട് വച്ചോളൂ, പിന്നെ വീണ, ആ…അത് പൂജാ റൂമിലും വച്ചോളൂ ……” “

ഞാൻ മുത്തശ്ശി പറയുന്ന പോലെ ചെയ്തു…

രാത്രി അത്താഴം കഴിക്കാൻ അങ്ങേര് വന്നപ്പോൾ,

അരുന്ധതിയമ്മ മെല്ലെ അടുക്കളയിലേക്ക് വലിഞ്ഞു….

ഇതിനോടകം ഞങ്ങൾ വല്ലാതെ അടുത്തിരുന്നു…

ഒരു പാവം….. സ്നേഹിക്കാൻ മാത്രം അറിയാം,

കണ്ണനിഷ്ടാ ന്ന് പറഞ്ഞ് എന്തൊക്കെയോ ഉണ്ടാക്കിയിരുന്നു, പാവം,

കണ്ണനെ ഒത്തിരി ഇഷ്ടാന്ന് മനസിലായി

എന്നിട്ടും എന്തിനാ അവര് തമ്മിലീ ഒളിച്ചുകളി എന്നു മാത്രം പിടികിട്ടിയില്ല,

കണ്ണേട്ടൻ..””

ആ ! അരുന്ധതി അമ്മയാ, ഞാൻ.. അവര്, പുള്ളി എന്നൊക്കെ വിളിച്ചപ്പോൾ കണ്ണേട്ടൻ എന്ന് വിളിക്കാൻ പറഞ്ഞത്,

കണ്ണേട്ടൻ കഴിച്ചു എന്ന് വരുത്തി എഴുന്നേറ്റ് മുകളിലേക്ക് പോയി,

ഞങ്ങൾ പിന്നീട് കഴിച്ചു….

അത് കഴിഞ്ഞ് ഞാൻ മുറിയിൽ എത്തി,

വാതിൽ തുറന്നതും ഒരു കൈ വന്നെന്നെ വലിച്ച് നെഞ്ചോട് ചേർത്തിരുന്നു,

മറു കൈ എൻ്റെ ഇടുപ്പിൽ അമരുന്നത് ഞാനറിഞ്ഞു.

മുഖത്തേക്കടുക്കുന്ന ആ മുഖം കാൺകെ എൻ്റെ ഉടൽ ആകെ വിറച്ചു, മിഴികൾ അടഞ് വന്നു….. മദ്യത്തിൻ്റെ രൂക്ഷഗന്ധം അറിയാൻ ഉണ്ടായിരുന്നു ….. എതിർക്കണം എന്നുണ്ടായിരുന്നു

അപ്പഴേക്കും എൻ്റെ അധരങ്ങൾ കണ്ണേട്ടൻ സ്വന്തമാക്കിയിരുന്നു ……

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!