Skip to content

ദേവാമൃത – 10

devamrutha

ഞാൻ വിധുവേട്ടനെ 

( ഇനി അങ്ങനെ ആണല്ലോ വിളിക്കേണ്ടത് ) തള്ളി മാറ്റി. അപ്പോഴേക്കും ചാരു അകത്തേക്കു കയറി വന്നു. ഒരുപാട് നേരം ആയല്ലോ രണ്ടും കുടി തുടങ്ങിയട്ടു. ഇനി വിവാഹം കഴിഞ്ഞു പോരെ സല്ലാപം ഒക്കെയും

അതിനു ഏട്ടത്തി ഇവൾക്ക് എന്നെ വേണ്ടാന്നു . ഇവൾക്ക് ഇഷ്ടം അല്ല എന്നെ എന്നാ പറയുന്നേ.

        ആർക്കു സിദ്ധുനോ?

അതേ ഏട്ടത്തി എന്നെ വേണ്ടാന്നു.

ചാരു എന്നെ ഒന്നു രൂക്ഷമായി നോക്കി എന്നിട്ടു വിധുവേട്ടനോടയി പറഞ്ഞു.

എന്റെ വിധു നിന്നെ അന്ന് കണ്ടത് മുതൽ ഈ പെണ്ണ് എനിക്കു സ്വായിര്യം തന്നാട്ടില്ല.എപ്പോഴും നിന്റെ ചിന്തയാണ്. ഒരിക്കൽ നിന്നെ സ്വപ്നം കണ്ടുന്നോ ആരോ നിന്നെ വന്നു പിടിച്ചു വലിച്ചു കൊണ്ട് പോയെന്നോ പറഞ്ഞു ഇവൾ ഇവിടെ കാണിച്ചു കുട്ടൻ ഒന്നും ബാക്കി ഇല്ല. നീ ധനു ന്റെ വീട്ടിലേക്കു അച്ഛനെയും അമ്മയെയും വിടുന്നുന്നു പറഞ്ഞു എന്തു പുകിൽ ആയിരുന്നു ഇവൾ നടത്തിയെ.അതിനെല്ലാം ബലിയാടായത് ഞാൻ ആയിരുന്നു.

വിധുവേട്ടൻ ഒരു കള്ള ചിരിയോടെ എന്നെ ഒന്ന് നോക്കി.ചമ്മിയ മുഖം ഞാൻ താഴ്ത്തി.

അപ്പോൾ നിനക്കു ഒക്കെ ആണല്ലോ അല്ലെ വിധുവേട്ടൻ എന്നോട് ചോദിച്ചു.

ഒക്കെ ആണ് ചാരു ആണ് അത് പറഞ്ഞേ. അല്ലെങ്കിൽ ഇവൾ ഇന്ന് എന്നെ വീണ്ടും ബലിയാട് ആകും.ഇനിയും വയ്യ എനിക്കു.

അതു കേട്ടപ്പോൾ എനിക്കു ചിരി വന്നു.

ഹോ ഒന്നു ചിരിച്ചു കണ്ടല്ലോ അതു മതി.

ഏട്ടത്തി ഇവളുടെ ചേട്ടയിയുടെ നമ്പർ ഒന്നു തരണേ എനിക്കു.

അതിനെന്താ തരല്ലോ സേവ് ചെയ്‌തോ

+91 156742……

Tnx ഏട്ടത്തി.എന്നാൽ ഞാൻ അങ്ങോട്ടു ചെല്ലട്ടെ.

പിന്നെ നിനക്കു എന്തേലും അറിയണം എങ്കിൽ നിന്റെ കൂട്ടുകാരി ധനുനേ വിളിച്ചാൽ മതി കേട്ടോ.

                 അപ്പോൾ അച്ഛൻ ഇതു ഉറപ്പിക്കട്ടെ വിധുന്റെ അച്ഛൻ ദിവകാരമേനോൻ ചോദിച്ചു.

അതിനു എന്തിനാ അവനോട് ചോദിക്കുന്നത് ചേട്ടാ ഇവൻ അല്ലെ നമ്മളെ ഇങ്ങോട്ടു കൊണ്ടു വന്നത് തന്നെ.ഇനി മോൾക്കു ഇഷ്ടം ആണോ എന്ന് കൂടി അറിഞ്ഞാൽ മതി.

അവൾക്കു ഇഷ്ടം ആണ് അച്ഛാ

ചാരു  ആണ് അതു പറഞ്ഞത്.

എന്നാൽ താമസിക്കേണ്ട ഇവരുടെ മോതിരം മാറ്റൽ ചടങ്ങു അങ്ങു പെട്ടെന്ന് നടത്താം എന്തു പറയുന്നു.

എങ്കിൽ നമ്മുക്ക് അടുത്ത തിങ്കളാഴ്ച നടത്തിയല്ലോ.

സിദ്ധുന്റെ അച്ഛൻ ഒന്നു ആലോചിച്ചു നോക്കിയിട്ട് പറഞ്ഞു .

ശരി എന്നാൽ നമ്മുക്ക് അന്ന് തന്നെ നടത്താം. എന്താ സുഭദ്രേ അങ്ങനെ അല്ലെ.

ആയിക്കോട്ടെ.

എങ്കിൽ മോളേ ഗൃഹനില്ല  തന്നു വിട്ടാൽ ഞങ്ങള് നോക്കാം. സാധാരാണ പെണ്ണുവിട്ടുകാരണ് നോക്കൂന്നത്.എനിക്കു നല്ല ഒരു ജോത്സ്യനെ അറിയാം അതാ പറഞ്ഞേ .

വിധുവിന്റെ അച്ഛൻ ദിവകാരമേനോൻ പറഞ്ഞു.

അതിനെന്താ ആരായാലും നോക്കിയാൽ പോരെ. താരം

എങ്കിൽ ഞങ്ങൾ ഇറങ്ങാട്ടെ.ഇനി അധിക ദിവസം ഇല്ലല്ലോ.ഒരുപാട് കാര്യങ്ങൾ ചെയിതു തീർക്കാൻ ഉണ്ട്.

എല്ലാവരും എന്നോട് യാത്ര പറഞ്ഞു നടന്നു എന്നാൽ ഒരാൾക്ക് മാത്രം എന്നെ  അത്ര ബോധിച്ചില്ല.വേറെ ആരും അല്ല വിധുവേട്ടന്റെ ചേച്ചിക്ക്.ഞാനും അവരെ അധികം മൈൻഡ് ചെയ്തില്ല.

പോകാൻ നേരം വിധുവേട്ടൻ വന്നു നമ്പർ ചോദിച്ചു വാങ്ങി.

അവർ പോയി കഴിഞ്ഞു അച്ഛൻ വന്നു പറഞ്ഞു.വിവാഹം ഇപ്പോൾ വേണ്ടാന്നു  പറഞ്ഞപെണ്ണാണ്. പയ്യനെ കണ്ടപ്പോൾ

ഒക്കെ പറഞ്ഞതു.

ഞാൻ ഒന്നും മിണ്ടില്ല

ചമ്മണ്ട കാര്യം ഇല്ല വിധുന്റെ ‘അമ്മ അന്ന് നടന്നതോകെ ഞങ്ങൾളോട് പറഞ്ഞു.

ഞാൻ ഒരു ചിരി പാസ്സാക്കി റൂമില്ലേക് പോയി.

എന്റെ കുട്ടിക്ക് സന്തോഷം ആയില്ലേ ഇപ്പോൾ.ചാരു വന്നു ചോദിച്ചു.ആഗ്രഹം പോല്ലേ നടന്നില്ലേ എല്ലാം.എന്റെ കുട്ടിക്ക് നല്ലതേ വരു.

ഹലോ ധനു

ആ പറയടി

എടി പട്ടി എന്നെ പറ്റിച്ചു അല്ലെ നീ

ഒരിക്കലും അല്ലെടാ സിദ്ധു നിനക്കു ഒരു സർപ്രൈസ് തന്നതല്ലേടാ.

അന്ന് നീ കഫേയിൽ വച്ചു ഒരുത്തനെ തല്ലിയില്ലേ.അവിടെ ചേട്ടനും ഉണ്ടായിരുന്നല്ലോ.നമ്മുക്ക് കോഫി വാങ്ങി തന്നില്ലേ. ക്ലാസ്സിൽ നിന്നും പുറത്താക്കിയ കാര്യം തിരക്കിയപ്പോൾ ഞാൻ സ്വപ്നത്തിന്റെ കാര്യം പറയാൻ വന്നപ്പോൾ നീ സമ്മതിച്ചില്ലല്ലോ. എന്റെ ചേട്ടന്റെ കൂട്ടുകാരൻ അല്ലെ വിധുവേട്ടൻ .അന്ന് രാത്രി രണ്ടു പേരും വീട്ടിൽ വന്നു എന്നെ കുടഞ്ഞു.പേടിച്ചു ഞാൻ അങ്ങു എല്ലാം പറഞ്ഞു പോയി.അപ്പോൾ വിധുവേട്ടൻ ആണ് പറഞ്ഞേ നിന്നെ ഒന്നു പറ്റിക്കാം എന്നു.

അതാ അന്ന് പാർട്ടിയുടെ ഇടക്കു വിധുവേട്ടൻ അങ്ങനെ പറഞ്ഞതു.വിധുവേട്ടനും നിന്നെ ഇഷ്ടം ആയിരുന്നട. സോറി സിദ്ധു.എല്ലാം മറച്ചുവച്ചതിനു.

സാരമില്ലടാ  എല്ലാത്തിനും നന്ദി ഉണ്ടാട നിന്നോട്. ശരിയട ഞാൻ പിന്നെ വിളിക്കാം.

ഒക്കെ ബൈ സിദ്ധു.

                                     അമ്മേ  ഈ ബന്ധമേ നമ്മുക്ക് കിട്ടിയുള്ളൂ. എത്ര നല്ല ആലോചനകൾ വേറെ വന്നതാ.വിധുന്റെ ചേച്ചി വിജി ആണ്  ഇതു പറഞ്ഞതു.

സിദ്ധു മോൾക് എന്താടി ഒരു കുഴപ്പം.

കാണാൻ ഒരു മഹാലക്ഷ്മിയണ് പഠിക്കാൻ ബഹു മിടുക്കി നല്ല സ്വഭാവം.     ഇതൊക്കെ പോരെ ഒരു പെണ്ണിന്. പിന്നെ മഞ്ഞപിത്തം വന്നവന്റെ കണ്ണിൽ എല്ലാം മഞ്ഞയാണ്.

എനിക്കു എന്തോ പിടിച്ചില്ല അമ്മേ അവളെ.

നിനക്കു പിടികണ്ട എനിക്കു പിടിച്ചു.വിധുവാണ് അതു പറഞ്ഞതു.നീ എന്നെ കുറിച്ചു ആലോചിച്ചു വിഷമിക്കണ്ട.നല്ലതു മാത്രമേ ഞാൻ തിരഞ്ഞെടുക്കുള്ളൂ. നീ നിന്റെ ജീവിതം നേരെ ആക്കാൻ നോക്കു.

അമ്മേ ഞാൻ സിദ്ധുന്റെ  ചേട്ടൻ ദേവനെ ഒന്നു വിളികട്ടെ ഇപ്പോൾ വരാമേ    

ശരി മോനെ

                                ഹലോ മേനോനെ

ഞാൻ വധുവിന്റെ അച്ഛൻ ദിവാകരൻ ആണ്. രണ്ടുപേരുടെയും ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം ഉണ്ട്. എന്നാൽ ഒരു പ്രശ്നം ഉണ്ട്.

എന്തു പ്രശ്നം

പേടിപ്പിക്കാതെ കാര്യം പറ ദിവകാര

വേറെ ഒന്നും അല്ല നമ്മൾ തിങ്കളാഴ്ച നടത്തൻ ഇരുന്നതല്ലേ മോതിരമാറ്റൽ

അതു ഞായറാഴ്ച നടത്താൻ ആണ് ജോത്സ്യൻ പറയുന്നത്.

മേനോൻ എന്തു പറയുന്നു.

അങ്ങനെ എങ്കിൽ ഞായറാഴ്ച തന്ന നടത്താം.

ശരി എങ്കിൽ

മോനെ ദേവാ  പൊരുത്തം നോക്കിയപ്പോൾ പത്തിൽപത്തു പൊരുത്തം ഉണ്ട്.ജോത്സ്യൻ പറഞ്ഞെന്നു ഈ ഞായറാഴ്ച നടത്താം അന്ന് നല്ല ദിവസം ആണെന്ന്.

അങ്ങനെ എങ്കിൽ അന്നു തന്നെ നടത്തു അച്ഛാ.

വല്യച്ഛന്റെ മൂന്നു മക്കൾ വരില്ലേ സഹായത്തിനു.പിന്നെ ഞാൻ ഇല്ലേലും എന്റെ കൂട്ടുകാരു കാണ്ണും എല്ലാത്തിനും.

നല്ല പയ്യൻ ആണ് അച്ഛാ അവൻ .നേരത്തെ എന്നെ വിളിച്ചിരുന്നു.നല്ല വിനയം ഉള്ള പയ്യന് ആണ്. എന്റെ സിദ്ധുന്റെ ഭാഗ്യം ആണ് .അവൻ പൊന്നുപോല്ലേ നോക്കും അവളെ എനിക്കു ഉറപ്പുണ്ട്.

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു

എല്ലാരെ ക്ഷണിക്കലും ഡ്രെസ്സ് എടുപ്പും മോതിരം വാങ്ങലും മറ്റും ആയി ഒരു മേളം ആയിരുന്നു.

എങ്കിലും ഞങ്ങളുടെ ഫോൺ വിളിക്കും ചാറ്റിങിനും ഒരു കുറവും ഇല്ലായിരുന്നു

ഇന്ന് ആണ് ഞങ്ങളുടെ മോതിരംമാറ്റൽ ചടങ്ങു.

ധനുവും കുടുംബവും നേരത്തെ വന്നു. അടുത്ത ബന്ധുക്കളെ മാത്രമേ വിളിച്ചോളൂ

     സ്കൈബ്ലൂ നിറത്തിലെ ലാച്ച ആയിരുന്നു എന്റെ ഡ്രെസ്സ് ആ നിറത്തിലുള്ള ഷർട്ടു ആയിരുന്നു വിധുവെട്ടനും.

പുറത്തു ആരോ പറയുന്നത് കേട്ടു പയ്യനും കൂട്ടരും വന്നു എന്ന്. എനിക്കു എന്തോ ഒരു ടെൻഷൻ.ചാരുവും ധനുവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.

സുഭദ്രേ സമയം ആയി മോളേ ഇങ്ങു കൊണ്ടു വാ അച്ഛൻ വിളിച്ചു പറഞ്ഞു.

അമ്മ എന്നെ പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി.

വിധുവേട്ടന്റെ ‘അമ്മ വന്നു പറഞ്ഞു  എന്റെ മോൾ മഹാലക്ഷ്മി ആണെന്ന്. വിധുന്റെ ഭാഗ്യം എന്നു.

എന്നെ വിധുവേട്ടന്റെ അടുത്തു കൊണ്ട് പോയി ഇരുത്തി.

വിധുവേട്ടൻ ആരും കേൾക്കാതെ എന്നോട് പറഞ്ഞു ഇനി കല്യാണം ഒന്നും വേണ്ട ഇപ്പോൾ തന്നെ ഞാൻ അങ്ങു കൊണ്ടു പോക്കാം നിന്നെ എന്തു പറയുന്നു.

എല്ലാർക്കും സമ്മതം ആണെങ്കിൽ എനിക്കു ഒക്കെ ആണ് എന്ന് ഞാൻ പറഞ്ഞു.

ഞങ്ങൾ പരസ്പരം മോതിരം മാറി.

പിന്നെ ഫോട്ടോഷൂട്ട് ഒക്കെ കഴിഞ്ഞു.ഒന്നിച്ചിരുന്നു ആഹാരവും കഴിച്ചു.

വിധുവേട്ടൻ കൂട്ടുകാരെ ഒക്കെ എനിക്കുപരിചയപ്പെടുത്തി തന്നു.വിജി ചേച്ചിയുടെ ഭർത്താവിനെയും പരിജയപെടുത്തി.എന്നാൽ അവർക്കു ഒരു സന്തോഷം ഇല്ലായിരുന്നു

അപ്പോഴും ആ കണ്ണുകൾ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു എന്തോ പകയോടെ

                                (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!