Skip to content

ദേവാമൃത – 13

devamrutha

ചാരുനെ ഞങ്ങൾ ഇന്ന് പോയി ഇങ്ങു കൂട്ടിക്കൊണ്ടു വന്നു.അവൾക്കു അവിടെ നിൽക്കാൻ ഒരു താൽപര്യവും ഇല്ല.അവർക്കും അവളെ കൊണ്ട് പോകാൻ ഒരു ഇഷ്ടവും ഉള്ളത് പോല്ലേ ഞങ്ങൾക്കു തോന്നില്ല.സ്വന്തം മാതാ പിതാക്കാൾക്കു ഇല്ലാത്ത സ്നേഹം മറ്റുള്ളവർക്ക് കാണുമോ. ഇവിടെ ഉള്ളവരിൽ നിന്നും കിട്ടുന്ന സ്നേഹവും കരുതലും അവൾക് നന്നായി അറിയാം അതാ ഇങ്ങു വരാൻ വേണ്ടി അവൾ വാശി പിടിച്ചത്.

ചാരുന്റെ ഇടം വലം ഞാൻ ഉണ്ട് ഇപ്പോൾ. ഒരു അമ്മയെ പോല്ലേ ഞാൻ എന്റെ ചാരുനെ പരിപാലിക്കുവാണ്

പിന്നെ ഒരുപാട് കാര്യങ്ങൾ വിധുവേട്ടനും പറഞ്ഞു തരാറുണ്ട്. ആഹാരത്തിന്റെ കാര്യങ്ങളും.  വ്യായാമം ചെയ്യുന്നതിനെ കുറിച്ചും ഒക്കെ . അതുപോല്ലേ ഞാൻ ഓരോന്നും കഴിപ്പിക്കുകയും ഓരോ വ്യായാമങ്ങൾ ചെയിപ്പിക്കുകയും ചെയ്യും. അവൾ ഒരു മടിച്ചി ആയി വരുവാ.

ഇളം വെയിൽ കൊടുക്കുമ്പോൾ അവളുടെ ഉള്ളില്ലേ കുഞ്ഞിന്റെ തുടിപ്പ് എനിക്കു കാണാൻ കഴിയും.ഞാനും ഒരു അമ്മയാണ് എന്നു എനിക്കു തോന്നി പോകാറുണ്ട് ചിലപ്പോഴൊക്കെ.

ഒരു സ്ത്രീ സ്ത്രീ ആവണം എങ്കിൽ അവൾ ഒരു ‘അമ്മ ആകണം കുഞ്ഞിന്റെ ഓരോ വളർച്ചയു മനസ് കൊണ്ടു കണ്ണുന്നവൾ പെറ്റുനോവും ആറിയുന്നവാളും ആണ് ഒരു യഥാർത്ഥ സ്ത്രീ എന്നു ‘അമ്മ ഇടക്കു എപ്പോഴും പറയാറുണ്ട്.

ദിവസങ്ങൾ കടന്നു പോകുമ്പോൾ ചാരുന്റെ വയറു വലുതാവുകയും അവശത കുടിവരുകയും ചെയ്തു

                കുളിച്ചു വന്നതു മുതൽ വല്ലാതെ ഉറക്കംവരുവാണ്.ഞാൻ ഹാളില്ലേ സോഫയിൽ കിടന്നു ഹെഡ്സെറ്റ് വച്ചു പാട്ടും കേട്ടു .എപ്പോഴോ ഞാൻ ഉറങ്ങി പോയി.

         ഉറക്കത്തിനു ഇടയിൽ ആരുടെയൊക്കെയോ സംസാരം എനിക്കു കേൾക്കാൻ പറ്റുന്നുണ്ട്.സ്വപ്നം ആണ് എന്ന്  കരുതി വീണ്ടും ചുരുണ്ടു കുടി കിടന്നു.

പെട്ടെന്ന് ഒരു കുഞ്ഞിന്റെ കരച്ചിൽ ഞാൻ കേട്ടു.പാടുപെട്ടു ഞാൻ എന്റെ കൺ പൊള്ളകൾ വലിച്ചു തുറക്കാൻ നോക്കി.ഉറക്കം കണ്ണിൽ പിടിച്ചത് കൊണ്ടു തുറക്കാൻ പ്രയാസം.ചെറുതായി കണ്ണു തുറന്നപ്പോൾ എനിക്കു അഭിമുഖം ആയി വിധുവേട്ടൻ ഇരിക്കുന്നു. അപ്പോഴേക്കും എന്റെ ഉറക്കം പമ്പ കടന്നു.നോക്കിയപ്പോൾ എന്നെയും നോക്കി ഇരിക്കുവാ പുള്ളിക്കാരൻ.

ഞാൻ ചാടി എഴുന്നേറ്റു.

വിധുവേട്ടന്റെ കുടുംബം മുഴുവനും ഉണ്ട്.

ആ മോള് എഴുന്നേറ്റോ. വിധുവേട്ടന്റെ അമ്മയാണ് അതു ചോദിച്ചത്.

ഞാൻ ഒരു ചമ്മിയ ഒരു ചിരി പാസ്സാക്കി.

എന്റെ അമ്മയെയും അച്ഛനെയും രുഷം ആയി ഒന്നു നോക്കി.

ഞങ്ങളാണ് പറഞ്ഞതു മോളേ വിളികണ്ട ഉറങ്ങിക്കോട്ടെ എന്നു. വിധുവേട്ടന്റെ അച്ഛൻ ആണ് അത് പറഞ്ഞതു.

ഞാൻ ചാരുന്റെ അടുത്തു പോയി നിന്നാട്ടു അവളുടെ ചെവിയിൽ ആയി പറഞ്ഞു ദുഷ്ട്ടെ ഒന്നു വിളിച്ചുടയിരുന്നോ എന്നു.

നീ നിന്റെ ഫോൺ നോക്കടി എത്ര തവണ ഞാൻ വിളിച്ചു നിന്നെ ഫോൺ സൈലന്റ് ആക്കി വച്ചേക്കുവല്ലായിരുന്നോ നീ.

ഞാൻ എന്നോട് തന്നെ  സ്വയം ചോദിച്ചു എന്തിനാ നീ ഉറങ്ങാൻ പോയെന്നു.

വിധുവേട്ടൻ ഇപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുവാണ്.

രാഖി ചേച്ചിയുടെ വാവ കൈയിൽ ഇരുന്നു യുദ്ധം നടത്തുവാ ചേച്ചിയും ആയി.ഞാൻ കുഞ്ഞിന് നേരെ കൈ നീട്ടി പറഞ്ഞു മോള് വാ ഞാൻ വണ്ടി കാണിച്ചു തരാം എന്ന്.അപ്പോഴേ അവൾ എന്റെ നേരെ കൈ നീട്ടി.

ഞാൻ അവളുമായി പുറത്തേക്കു ഇറങ്ങി.

കുഞ്ഞിനെ കളിപ്പിച്ചോണ്ടു നിൽ്കുമ്പോഴാണ് പുറകിൽ ആരോ നിൽക്കുന്നതായി എനിക്കു തോന്നിയെ.

തിരിഞ്ഞു നോക്കിയപ്പോൾ വിധുവേട്ടൻ.

ദുഷ്ടാ ഇന്ന് എത്ര നേരം ഞാനും ആയി ഫോണിൽ സംസാരിച്ചതാ.ഒന്നു പറഞ്ഞുടയിരുന്നോ ഇന്ന് വരും എന്ന്.

നിന്റെ ചമ്മിയ മുഖവും വീട്ടിൽ നിൽക്കുന്ന കോലവും കാണാൻ വേണ്ടിയാ പറയാതെ ഇരുന്നത്.

പക്ഷേ എനിക്കു തെറ്റി

എന്തു തെറ്റിയെന്നു.

നീ ഇത്രയും സുന്ദരി ആണോടി പെണ്ണേ

എന്തു രസമാണ് കിടന്നു ഉറങ്ങുന്ന കാണാൻ.

രസം അല്ല പുള്ളിശെരി ഒന്നു പോകുന്നുണ്ടോ എന്നെ ദേഷ്യം പിടിപ്പികത്തെ.

കള്ളം അല്ലെടി പെണ്ണേ നീ ഉറങ്ങുന്നതു കാണാൻ ഒരു പ്രതേക ചന്തം ആണെന്നെ

ഞാൻ വിധുവേട്ടനെ ദേഷ്യത്തോടെ നോക്കി നിന്നു.

ആ കിടപ്പു കണ്ടാൽ എന്റെ പൊന്നോ കണ്ട്രോൾ ഫുള്ളും പോക്കും.ഒരു ഉമ്മ തരണം എന്നു ഉണ്ടായിരുന്നു   എല്ലാരും ഉണ്ടായോണ്ട തരഞ്ഞെ.

വിധുവേട്ട മതിട്ടോ കളിയാക്കിയത്

കളിയാക്കിയതല്ലടി സത്യം ആണ് പറഞ്ഞേ.

അതും അല്ല നിന്റെ യേട്ടത്തിയെ കാണാൻ ആണ് അവരു വന്നതു. ഞാൻ നിന്നെ കാണാനും.

അതൊക്കെ പോട്ടെ  നീ ഇനി പഠിക്കാൻ പോകുന്നില്ലേ.

ഇല്ല എനിക്കു വയ്യാ ഇനി പഠിക്കാൻ

അതൊന്നും പറഞ്ഞാൽ പറ്റില്ല 

M cominu പോകണം

എനിക്കു വയ്യാ വിധുവേട്ട സത്യം

ഇനി കുറച്ചു ആഴ്ചകൾ അല്ലെ ഉള്ളു കല്യാണത്തിന് അതിന്റെ ഇടക്കു പഠിക്കാൻ വയ്യാ

എനിക്കു വിധുവേട്ടനെ കെട്ടി വിധുവേട്ടന്റെ ഭാര്യ ആയിൽ പഠിച്ചാൽ മതി

എടി മടിച്ചി ……..നീ ആ ധനുനേ കണ്ടു പഠിക്കണം അവള് കണ്ടോ m cominu ചേർന്നത്.

ഓ എന്നാൽ പോയി അവളെ അങ്ങു കെട്ടിക്കോ.ഞാൻ മാറി തരാം

എനിക്കു എന്റെ സിദ്ധുനെ മതിയെ. വേറെ ആരെയും വേണ്ട എന്നു പറഞ്ഞു എന്റെ തോളിലൂടെ കൈ ഇട്ടു.അപ്പോഴേക്കും വാവ കരച്ചിൽ തുടങ്ങി.

എന്താടാ  മുകിലുട്ടി നീ കൊച്ചച്ഛനെ ഇത്തിരി നേരം പഞ്ചാര അടികനും സമതികില്ലേ.

എന്നും പറഞ്ഞു വിധുവേട്ടൻ മുകിലി നെ എന്റെ കൈയിൽ നിന്നും വാങ്ങി.

മോളുടെ അച്ഛൻ ഇനി എന്നാ വരുന്നേ.

ഇവൾ ജനികുമ്പോൾ ഇവിടെ ഉണ്ടായിരുന്നു. അതിനു ശേഷം ആണ് പോയേ.അമേരികയില്ലേ ബിസിനെസ്സ് ഒക്കെ ഇട്ടേച്ചു പെട്ടെന്നു വരാൻ പറ്റില്ലല്ലോ.എങ്കിലും അത്യാവശ്യം ഉള്ളപ്പോൾ ഓടിവരും ഏട്ടൻ. ഇനി നമ്മുടെ വിവാഹത്തിന് വരും.

ഞങ്ങൾ മോളും ആയി അകത്തോട്ടു കയറിയപോഴേക്കും എല്ലാരും പോകാൻ ആയി എഴുന്നേറ്റിരുന്നു.

‘അമ്മ എന്റെ അടുത്തു വന്നു  തലയിൽ തലോടി ഞങ്ങൾ ഇറങ്ങാട്ടെ മോളേ എന്നു ചോദിച്ചു.

‘എന്നാണ് അഡ്മിറ്റ് ആകേണ്ടത് രാഖി ചേച്ചി ചാരുനോടയി  ചോദിച്ചു.

അടുത്ത മാസം 16 നു എന്ന പറഞ്ഞതു.

എന്നോട് വന്നു രാഖി ചേച്ചി പോകുവാണ് എന്നു പറഞ്ഞു .ഞാൻ ചിരിച്ചോണ്ടു തലയാട്ടി.അവർ എല്ലാവരും യാത്ര തിരിച്ചു.

രാത്രി ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു ഞാനും ചാരുവും  ഫോൺ വിളിയാണ് മത്സരിച്ചു.

ഞാനും ചാരുവും ഒന്നിച്ചാണ് കിടക്കുന്നെ.ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു ഇരിക്കും.ഉറങ്ങാൻ നേരത്തു ഞാൻ എന്റെ കുട്ടിദേവന് ഒരു ഉമ്മ കൊടുക്കുകയും ചെയ്യും.

ഉറക്കത്തിനിടക്കു എന്തോ നനവു തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത്.

നോക്കുമ്പോൾ എന്റെ ചാരു ചോരയിൽ മുങ്ങി കിടക്കുവാണ്.

                                                    (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!