Skip to content

ദേവാമൃത – 16

devamrutha

ദിവസങ്ങളും ആഴ്ചകളും  പെട്ടെന്ന് കടന്നു പോയി.

ഞാനും വിധുവേട്ടനും കാത്തിരുന്ന ദിവസം ഇങ്ങു എത്തി കഴിഞ്ഞു.ഇനി ഞങ്ങളുടെ കല്ല്യയാണത്തിന് വെറും രണ്ടു ആഴ്ച്ചകൾ മാത്രം.

ലേറ്ററാടിയും മറ്റും കഴിഞ്ഞു.ഇനി ഡ്രെസ്സും ഗോൾഡും എടുത്താൽ മതി.ബാക്കിയെല്ലാം ശരി ആയി. ചേട്ടായിയും വിധുവേട്ടന്റെ ചേട്ടനും കുടി വന്നാൽ എല്ലാം ഒക്കെ ആയി.

ഇന്ന് വിധുവേട്ടന്റെ കൂട്ടുകാരെ വിവാഹം ക്ഷണിക്കാൻ പോകണം.  എനിക്കു ഒട്ടും താല്പര്യം ഇല്ലായിരുന്നു.എന്നാൽ വിധുവേട്ടൻ അച്ഛനെ വിളിച്ചു സമ്മതം വാങ്ങി.ഇനി പോകാതിരിക്കാൻ പറ്റില്ലല്ലോ.

സാരി ആണ് ഞാൻ ഇന്ന് ഉടുത്തത്.അതും തനിയേ.എത്ര ദിവസം എടുത്തു ഈ സാരി ഉടുത്തു പഠിക്കാൻ.വിധുവേട്ടന്റെ വീട്ടിൽ പോയാൽ ആരോടും സഹായം ചോദികണ്ടലോ.അതാ ഇത്ര റിസ്‌ക് എടുത്തു ഇതു പഠിച്ചത്.

ഒരുങ്ങി ഇറങ്ങിയപ്പോഴേ വിധുവേട്ടൻ വന്നു.

വിധുവേട്ടന്റെ കൂട്ടുകാരുടെ വീട്ടിൽ പോയി എല്ലാരേയും ക്ഷണിച്ചു.പിന്നെ വിധുവേട്ടന്റെ ഹോസ്പിറ്റലിലും പോയി എല്ലാവരേയും ക്ഷണിച്ചു.

എല്ലാം സഹിക്കാം ഈ കൂട്ടുകാരുടെ കമെന്റ് പറച്ചിൽ ആണ് സഹിക്കാത്തത്.അതും ഓരോ അർത്ഥം വച്ചുള്ള കമെന്റ്.

തിരിച്ചു വരുമ്പോൾ കാറിലിരുന്ന് വിധുവേട്ടൻ എന്നെ വല്ലാതെ നിരീക്ഷിച്ചു നോക്കുവാണ്.

മം എന്താ ഇങ്ങനെ  നോക്കന്നെ ആദ്യം ആയി കാണുന്നപോല്ലേ.

നിനക്കു ഈ സാരി നല്ല ചേർച്ച ഉണ്ട്.

ഓ ഇപ്പോഴെങ്കിലും പറയാൻ തോന്നിയലോ അതു മതി.

ഞാൻ നോക്കുന്നത് നിനക്കു ഇഷ്ടം അല്ലല്ലോ അതാ നോക്കിയട്ടും പറയാഞ്ഞത്.ഇനി തൊലിവല്ലോം ഉരിഞ്ഞു പോയാല്ലോ.

ഞാൻ ഒന്നും മിണ്ടിയില്ല.

എന്താടി ഒന്നും മിണ്ടാത്തത്.

ഏയ്യ് ഒന്നും ഇല്ല

അതല്ല എന്തോ ഉണ്ട് എനിക്കു അറിയില്ലേ നിന്നെ  എന്താന്നു വച്ചാൽ പറ സിദ്ധു.

വിധുവേട്ടനും എന്നോട് ഒരു ഇഷ്ടകുറവ് പോല്ലേ.

സിദ്ധു വേണ്ടട്ടോ അതു മാത്രം പറയണ്ട.നിനക്കു അറിയാം ഞാൻ നിന്നെ എന്തു മാത്രം സ്നേഹിക്കുന്നുണ്ട് എന്നു. എന്നിട്ടു എന്നെ നോവികാൻ വേണ്ടി ഓരോന്നു പറയാലും.

ആയേ അപ്പോഴേക്കും വിധുവേട്ടനും സങ്കടം ആയോ ഞാൻ ചുമ്മാ പറഞ്ഞതല്ലേ.

വിധുവേട്ടൻ കാർ ഓടിക്കുന്ന കൂട്ടത്തിൽ ഒരു കൈ എന്റെ തോളിലൂടെ ഇട്ടുകൊണ്ടു എന്നെ ചേർത്തു പിടിച്ചു. എടി പെണ്ണേ എനിക്കു നീ എന്നാ ലോകം ആണ് ഇപ്പോൾ വലുതു കേട്ടോടി.

               ദിവസം അധികം ഇല്ല ഇനി. അതുകൊണ്ട് ഡ്രെസ്സും ഗോൾഡും എടുക്കാൻ ഒരു ദിവസം തീരുമാനിച്ചു വിധുവേട്ടന്റെ കുടുംബത്തെയും വിളിച്ചു ഞങ്ങൾ കടയിലേക്ക് പോയി.

വിജി ചേച്ചി മാത്രം വന്നില്ല.ഞാൻ ചോദിചാട്ടും ഒന്നുമ്മ മിണ്ടില്ല വിധുവേട്ടൻ.

ആദ്യം ഡ്രെസ്സ് ആണ് എടുത്തതു.   വിവാഹ സാരി വിധുവേട്ടൻ ഒറ്റക്കാണ് സെലക്ട് ചെയ്‌തത്‌ ഒരു ചില്ലിറെഡ്. ആ നിറത്തിൽ ഉള്ള ഒരു പട്ടിന്റെ കുർത്തിയും മുണ്ടും വിധുവേട്ടൻ എടുത്തു.

പിന്നെ എനിക്കു ആയി വിധുവേട്ടൻ ഒരുപാട് ഡ്രെസ്സ് വാങ്ങി കുട്ടി.വേണ്ടാന്നു എത്ര പറഞ്ഞിട്ടും കേൾക്കാതെ.വീട്ടിൽ ഇടാനും പുറത്തു ഇടാനും മറ്റുമായി തരം തിരിച്ചു സ്വന്തം ഇഷ്ടത്തിന് ഡ്രെസ്സ് സെലക്ട് ചെയിതു എടുത്തു.

വിധുവേട്ടന്റെ ‘അമ്മ ആണെങ്കിൽ എന്തുവേണം ഇനി മോൾക് പറ മോളേ എന്നു പറഞ്ഞു പുറകെ നടക്കുവാ.

രണ്ടു അച്ഛൻ മാരും മാറി ഇരുന്നു കത്തി അടി ആണ്.

ചാരുന് ഞാൻ ആണ് ഡ്രെസ്സ് സെലക്ട് ചെയ്‌തതു.രാഖി ചേച്ചിയും ചാരുവും അവരുടെ ഭർത്താക്കന്മാർക്ക് വേണ്ടിയും ഡ്രെസ്സ് എടുത്തു.

അതുകഴിഞ്ഞു ഞങ്ങൾ ഒരു കോഫീഷോപ്പിൽ കയറി.  കോഫീ കുടിച്ചു ഞങ്ങൾ നേരെ ബ്ലൗസ്‌ സ്റ്റിച്ചു ചെയ്യാൻ കൊടുക്കാൻ പോയി.എല്ലാരും ഒരു കടയിൽ തന്നെ ആണ് കൊടുത്തത്

അതുകഴിഞ്ഞാണ് ഗോൾഡ്‌ വാങ്ങാൻ പോയേ.ചാരുവാണ് ഗോൾഡ്‌ സെലക്ട് ചെയ്യാൻ ഇരുന്നെ.ഞാനും വിധുവേട്ടനും താലിയും മാലയും നോക്കി എടുത്തു. അതു കഴിഞ്ഞു അമ്മയുടെ സമ്മതത്തോട് കുടി വിധുവേട്ടൻ എന്നെയും കുട്ടി പ്ലാറ്റിനം സെക്ഷനിൽ പോയി. ഒരുപോല്ലേ ഉള്ള രണ്ടു പ്ലാറ്റിനം റിങ് വാങ്ങി.

എന്തിനാ വിധുവേട്ട ഇതൊക്കെ 

ചുമ്മാ നിന്നു ചിണുങ്ങാതെ എന്റെ കൈയിൽ ഇട്ടു താടി.

ഞാൻ അതു വിധുവേട്ടന്റെ കൈയിൽ ഇട്ടു

വിധുവേട്ടൻ എന്റെ കൈ പിടിച്ചു റിങ് ഇട്ടു തന്നു.

അപ്പോഴേക്കും അവരെല്ലാം ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു.ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഞങ്ങൾ രണ്ടു വഴിക്കായി പിരിഞ്ഞു.

         വിവാഹത്തിന് മൂന്നു ദിവസം മുന്നേ ആണ്.    വിധുവേട്ടന്റെ ചേട്ടൻ വിമൽ നാട്ടിൽ വന്നതു. അന്ന് തന്നെ എന്നെ കാണാൻ ആയി വീട്ടിൽ വന്നിരുന്നു.വിധുവേട്ടനെ പോല്ലേ തന്നെ കിടു ഒരു ചേട്ടൻ എല്ലാവരോടും നല്ല സ്നേഹത്തിൽ പെരുമാറുന്ന സ്വഭാവം.

                           നാളെ ആണ് എന്റെയും വിധുവേട്ടന്റെയും വിവാഹം.ഉച്ച ആയപ്പോഴേക്കും എന്റെ ചേട്ടായി എത്തി. ചാരുവും കുഞ്ഞും എല്ലാവരും ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ചേട്ടായി മോനെ എടുത്തു മതിവരുവോളം ഉമ്മ വച്ചു അപ്പോഴേക്കും അവൻ സരിഗമ പാടാൻ തുടങ്ങി.ചാരു അവനെ വാങ്ങി.

സിദ്ധുട്ടാ എടാ മോനെ എന്നു പറഞ്ഞു എന്റെ അരുകില്ലേക് ചേട്ടായി വന്നു.എനിക്കു എന്തോ കരച്ചിൽ പിടിച്ചു നിറുത്താൻ കഴിഞ്ഞില്ല.ചേട്ടയിയുടെ നെഞ്ചിലേക്ക് തല ചായ്ച്ചു ഞാൻ കരഞ്ഞു പോയി. ചേട്ടയിയും കരഞ്ഞു .എന്റെ മോൻ കരായല്ലേ വിധു നല്ല പയ്യൻ ആണ് എന്റെ മോനെ പൊന്നുപോല്ലേ നോക്കും.മോള് ആശിച്ചത് തന്നെ കിട്ടില്ലേ പിന്നെന്താ.

   റീസെപ്ക്ഷൻ ഇല്ലാത്തതു കൊണ്ടു വീട്ടിൽ അടുത്ത ബന്ധുക്കൾ മാത്രമേ ഉള്ളു.

ധനു ആണ് എന്റെ കൈയിൽ മെഹന്തി ഇടുന്നെ.

രാത്രി ഒരു 8 മണി ആയപ്പോഴേക്കും വിധുവേട്ടനും ചേട്ടനും പെങ്ങളും രാഖിച്ചേച്ചിയും വിധുവേട്ടന്റെ കൂട്ടുകാരും മറ്റും വന്നു.

വിധുവേട്ടനു കൈ കൊടുത്തു ചേട്ടായി അകത്തേക്കു കൂട്ടിക്കൊണ്ടു വന്നു.

വിജി ചേച്ചിക്കു ആണെങ്കിൽ എന്നെ കടിച്ചു കീറി തിന്നാൻ ഉള്ള ദേഷ്യം ഉണ്ട്.അതിന്റെ കാര്യം മാത്രം എനിക്കു അങ്ങോട്ടു പിടി കിട്ടുന്നില്ല.

വന്നവർക്ക് കാപ്പിയും പലഹാരവും മറ്റും കൊടുത്തു.

വിധുവേട്ടൻ  ഇറങ്ങാൻ നേരം ചേട്ടായി പോയി വിധുവേട്ടന്റെ തോളിലൂടെ കൈ ഇട്ടു എല്ലാരും കേൾക്കെ ഉറക്കെ പറഞ്ഞു.എന്റെ സിദ്ധു പാവം ആണ് പൊന്നു പോല്ലേ നോക്കണേ എന്നു. വിധുവെട്ടൻ എന്നെ ഒന്നു തിരിഞ്ഞു നോക്കി ചിരിച്ചു.

                  നാല്ലരക്കു അലാറം അടിച്ചു . ഞാൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് കുളിച്ചു  ഒരു ജീൻസും ടോപ്പും എടുത്തു ഇട്ടു പുറത്തു ഇറങ്ങി.ചേട്ടായി എന്നെയും കാത്തു നിൽപ്പുണ്ടായിരുന്നു.ഞാൻ കാറിൽ കയറി നേരെ അമ്പലത്തിൽ പോയി.തൊഴുത് പെട്ടന്ന് വന്നു. അവിടുന്നു നേരെ ഓഡിറ്റോറിയത്തിലേക്കു പോയി.

അവിടെ ബ്യൂട്ടീഷൻ എന്നെയും കാത്തു നിലപ്പുണ്ടായിരുന്നു. പിന്നെ മണിക്കൂറുകളോളം ഞാൻ ബ്യൂട്ടീഷൻ പറയുന്നത് അനുസരിക്കുന്ന ഒരു പാവ ആയിരുന്നു.

അപ്പോഴേക്കുംവിധുവേട്ടനും കുടുംബവും എത്തി.ചേട്ടായി വിധുവേട്ടനെ സ്വികരിച്ചു അകത്തേക്കു കയറ്റി.

ഞാൻ ഒരുങ്ങി കഴിഞ്ഞു അവിടെ ഇരുന്നപ്പോൾ ആണ് ചേട്ടായിയും ചാരുവും അങ്ങോട്ടു വന്നത് എനിക്കു ഒരു ബോക്സ് തന്നു അതു തുറന്നു നോക്കിയപ്പോൾ ഒരു ഡയമണ്ട് കല്ലു പതിച്ച ഒരു മാല. അതു ചാരു എന്റെ കഴുത്തിൽ അണിയിച്ചു തന്നു.ആപോഴേക്കും ആരോ പറഞ്ഞു  മുഹൂർത്തം ആയി പെണ്ണിനെ വിളിക്കാൻ.

താലപ്പൊലി ഏന്തിയ കുട്ടികളുടെ പുറകെ ഞാൻ വന്നു.എല്ലാവരെയും തൊഴുതു അച്ഛൻ മണ്ഡപത്തിൽ കയറ്റി ഇരുത്തി.

കർമ്മിയുടെ പൂജക്കു ശേഷം  വിധുവേട്ടൻ മഞ്ഞചരടിൽ കോർത്ത താലി എന്റെ കഴുത്തിൽ അണിയിച്ചു.നല്ല ഒരു ജീവിതം തരണേ എന്നു നാരായണനോട് പ്രാർത്ഥിച്ചു.

എന്റെ സ്വപ്നം സാക്ഷാത്കരിച്ച ഒരു നിമിഷം ആയിരുന്നു അത്.

ഇപ്പോഴുത്തെ കല്യാണത്തിന് ഉള്ളപ്പോല്ലേ കോപ്രായം ഒന്നും ഇല്ലായിരുന്നു.ഫോട്ടോഷൂട്ടു കഴിഞ്ഞു ആഹാരവും കഴിച്ചു കഴിഞ്ഞു പുറത്തുള്ള ഫോട്ടോഷൂട്ട്  ആയിരുന്നു.

അപ്പോഴേക്കും വിധുവേട്ടന്റെ അമ്മയോകെ പോയിരുന്നു.

കുറച്ചു കഴിഞ്ഞു എനിക്കു ഇറങ്ങാൻ നേരം ആയി വന്നു.

അമ്മയോടും  അച്ഛനോടും ചാരുനോടും ധനുവിനോടും മറ്റു ബന്ധുക്കളോടും യാത്ര പറഞ്ഞു . ചേട്ടയിയുടെ അടുത്തു എത്തിയപ്പോഴേക്കും  ഞാൻ കരഞ്ഞു പോയി. ചേട്ടായിയെ കെട്ടിപിടിച്ചു കരഞ്ഞു.ചേട്ടയിയും കരഞ്ഞു.

ഞാൻ പൊന്നില്ല ചേട്ടായി എനിക്കു ചേട്ടയിയെ വിട്ടു പോകണ്ട .പൊന്നില്ല

വിധുവേട്ടൻ വിളിച്ചട്ടും ഞാൻ ചേട്ടയിയെ കെട്ടിപിടിച്ചു നിന്നു കരഞ്ഞു.

സഹികെട്ട് വിധുവേട്ടൻ എന്നെ എടുത്തു തൊള്ളത്തിട്ടു കൊണ്ടു നടന്നു വണ്ടിയിൽ കൊണ്ടു പോയി ഇരുത്തി.

സിദ്ധുട്ടാ കരായല്ലേടാ.ചേട്ടായി നിങ്ങളുടെ  കൂടെ വരുന്നുണ്ട് മോൻ കരായല്ലേടാ എന്നു പറഞ്ഞു സമാധാനിപ്പിച്ചു ചേട്ടായി.

എന്തു കരച്ചിൽ ആണ് സിദ്ധു ഇതു.നിനക്കു വല്ലപനിയും പിടിക്കും.

എന്റെ വിട്ടില്ലേക് അല്ലെടാ പോകുന്നേ പിന്നെന്താ.

വിധുവേട്ടന്റെ അമ്മയും വിജിച്ചേച്ചിയും രാഖി ചേച്ചിയും മറ്റും ഞങ്ങളെ വരവേൽക്കാൻ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.

നിലവിളക്കും പിടിച്ചു വലതുകാൽ വച്ചു ഞാൻ ആ വിട്ടില്ലേക് കയറി ചെന്നു.പൂജമുറിയിൽ വിളക്കു വച്ചു വന്നു.

ഞങ്ങൾക്കു മധുരവും മറ്റും തന്നു എല്ലാരും.

അപ്പോഴേക്കും ചേട്ടായി പോയിരുന്നു.പക്ഷേ ഞാൻ കരഞ്ഞില്ല.

രാഖി ചേച്ചി വന്നു റൂം കാട്ടി തന്നു. എന്നിട്ടു ഫ്രഷ് അകാൻ പറഞ്ഞു.

വലിയ ഒരു മുറി ആയിരുന്നു വിധുവേട്ടന്റെ

ബാൽക്കണിയിൽ രണ്ടു പേർക്ക് ഇരികവുന്ന  തരത്തിൽ ഒരു ഊഞ്ഞാൽ ഉണ്ടായിരുന്നു സൈഡിൽ ചെടിച്ചട്ടിയിൽ റോസാ നാട്ടിട്ടുണ്ട് അതിൽ നിറയെ റോസപൂവും അതൊക്കെ എനിക്കു വല്ലാതെ ഇഷ്ടം ആയി.

അപ്പോഴേക്കും എന്റെ വയറിലൂടെ ചുറ്റി പിടുത്തം വീണിരുന്നു.

എന്താടോ സ്വപ്നം കാണ്ണുവാണോ. പോയി ഫ്രഷ് അവഡോ.

മം…………

ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും വിധുവേട്ടൻ ബാത്‌റൂമിൽ കയറിയിരുന്നു.

രാത്രി ഫുഡ് ഒക്കെ കഴിച്ചു എല്ലാവരും പുറത്തിരുന്നു സംസാരിക്കുവാണ്.മുക്കിൽമോള് എന്റെ കൈയിൽ ആണ് വന്നത് മുതൽ.

മോളേ വയ്യങ്കിൽ മോള് റൂമിൽ പൊയ്ക്കോ.’അമ്മ വന്നു അങ്ങനെ പറഞ്ഞപ്പോൾ തന്നെ ഞാൻ റൂമിലേക്ക് ഓടി.ഫോൺ എടുത്തു വീട്ടിൽ വിളിച്ചു.എല്ലാവരോടും സംസാരിച്ചു.

അപ്പോഴേക്കും വിധുവേട്ടൻ വന്നു.വാതിലിനു കുറ്റി ഇട്ടു. എന്റെ അടുത്തേക്ക് വന്നു എന്റെ കൈയിൽ കയറി പിടിച്ചു. കാരച്ചിലോകെ മാറിയോ ഹാപ്പി ആണോ ഇപ്പോൾ എന്നിട്ടു എന്നെ നെഞ്ചോട് ചേർത്തു.

എന്താടി ഇപ്പോൾ തള്ളി ഇടണ്ടേ എന്നെ നിനക്കു.എന്നു ചോദിച്ചു എന്റെ ചുണ്ടു നുകരാൻ വന്നതും ഫോൺ ബെൽ അടിച്ചു.

ഫോൺ എടുത്തു സംസാരിച്ചട്ടു. ഇപ്പോൾ വരാം എന്ന് പറഞ്ഞു വിധുവേട്ടൻ പുറത്തേക്കു പോയി.

ഇവിടെ പോകുന്നു വിധുവെട്ടാ

എന്നാൽ ഒന്നും മിണ്ടാതെ വിധുവേട്ടൻ പോയി.

കുറച്ചു കഴിഞ്ഞു വിധുവേട്ടൻ തിരിച്ചു വന്നു കൈയിൽ ഒരു ബാഗുമായി.

ഒന്നും മനസിലാകാതെ ഞാൻ നോക്കി നിന്നു.

വിധുവേട്ടനും പുറകെ ഒരു പെണ്കുട്ടിയും റൂമില്ലേക് കയറി വന്നു.

                                    (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!