സിദ്ധു ഇതു ആർഷ. ഞാൻ രണ്ടു വർഷം മുമ്പ് ബാംഗ്ലൂരിൽ ഒരു ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരിന്നു. അവിടെ വച്ചു പരിജയപെട്ടതാണ് ഇവളെ.എന്റെ നല്ല ഒരു സുഹൃത്ത് ആയിരുന്നു ഇവൾ.
ഞാൻ അവളെ അടിമുടി ഒന്നു നോക്കി. ആവശ്യത്തിൽ അധികം മേക്കപ്പ് കൊണ്ട് മുഖം വെള്ളിപ്പിച്ചിട്ടുണ്ട്.ചുണ്ടിൽ ഏതോ ഒരു നിറത്തിലെ ലിപ്സ്റ്റിക് വാരി ഇട്ടേക്കുന്നു.മുടി മോഡലിൽ വെട്ടി ഇട്ടു അതിൽ പല നിറങ്ങൾ അടിച്ചേക്കുന്നു. മുട്ടിനു മേൽ നിൽക്കുന്ന ഒരു ഫ്രോക്ക് ആണെന്ന് തോന്നുന്നു.അതു ശരീരത്തോട് ഒട്ടിപിടിച്ചു കിടക്കുവാണ്.
എനിക്കു അവളെ അത്ര അങ്ങു പിടിച്ചില്ല. ഒരു അവലക്ഷണം കേട്ട ലുക്ക്.
എങ്കിലും ഞാൻ ഒരു ഹായ് പറഞ്ഞു.
തിരിച്ചു എനിക്കു ഒരു കൊട്ട പുച്ഛം അവൾ വാരി എറിഞ്ഞു തന്നു.
ആർഷ വാ നീനക്കു ഞാൻ റൂം കാണിച്ചു തരാം
എന്തിനു….?
എന്ന് ചോദിക്കുന്നതും.ഞങ്ങളുടെ ബെഡിൽ അവൾ കയറി കിടന്നതും ഒരുമിച്ചായിരുന്നു.
എനിക്കു അതു വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു ഞാൻ പെട്ടെന്ന് വിധുവേട്ടൻ നോക്കി.വിധുവേട്ടൻ എന്തോ പോയ അണ്ണാന്റെ ലുക്ക്. അവളെ നോക്കി നിൽ്കുവാണ്.
എനിക്കു അതു സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.ഭൂമി പിളർന്നു അങ്ങു പോയിരുന്നെങ്കിൽ എന്നു ഞാൻ ഒരുപാട് ആശിച്ചു.
എന്തൊക്കെ സ്വപ്നങ്ങളും ആയി വന്നതാണ് ഞാൻ ഈ വിട്ടില്ലേക് എന്നാൽ എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു
പിന്നെ ഈ ആർഷ വിളി വേണ്ട നീ പണ്ട് എന്നെ വിളിക്കുന്ന അമ്മു ആ വിളി മതി.
അതു കേട്ടപ്പോൾ ഞാൻ വിധുവേട്ടനെ ഒന്നു രൂക്ഷം ആയി നോക്കി.
വിധുവേട്ടൻ ഒന്നും മിണ്ടാതെ നിൽകുന്നതെ ഉള്ളു
ആ നിൽപ്പ് കണ്ടപ്പോൾ എനിക്ക് അങ്ങേരോട് വെറും പുച്ഛം മാത്രം ആണ് തോന്നിയത്.
വർഷൻ എന്തിനാ അവിടെ നിൽകുന്നേ വരു വന്നു ഇവിടെ കിടക്കു.
വർഷൻ ……. അതേ ഞാൻ സ്വപ്നത്തിൽ കണ്ട പെണ്കുട്ടിയും വർഷൻ എന്നാണ് വിധുവേട്ടൻ വിളിക്കുന്നെ
വേറെ ആരും വിധുവേട്ടനെ വർഷൻ എന്നു വിളിക്കുന്നത് ഞാൻ കേട്ടട്ടില്ല.
ഇനി ആ സ്വപ്നത്തിൽ കണ്ടാ പെണ്ണ്കുട്ടി ഇവൾ ആകുമോ.ഒരു നിമിഷം ഞാൻ വേറെ ഏതോ ലോകത്തു ആയിരുന്നു.
വർഷൻ വരുന്നേ ഇവിടെ കിടക്കു എത്ര നേരം ആയി ഞാൻ നിന്നെ വിളിക്കുന്നു.
അവളുടെ ആ സംസാരം കേട്ടപ്പോൾ ആണ് പെട്ടെന്ന് എനിക്കു സ്വബോധം വീണതു
ഇല്ല ആർഷ നീ കിടന്നൊള്ളു.ഞാൻ ഇവിടെ ഈ സോഫയിൽ കിടന്നോളം
ഒക്കെ goodnight ബേബി i love u ഡെയർ ഉമ്മ…….
ഇതൊക്കെ കേട്ടപ്പോൾ ഞാൻ അവിടെ ആരും അല്ല എന്ന് ഒരു നിമിഷം തോന്നി പോയി
ഞാൻ വിധുവേട്ടനെ ഒന്നു നോക്കുക പോലും ചെയ്യാതെ നടന്നു ബൽകാണിയില്ലേക് പോയി.ആ ഊഞ്ഞാലിൽ ഇരുന്നു.ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഇങ്ങനെ ഒരു റിലേഷൻ ഇയാൾക്ക് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനു ഇയാൾ എന്നെ……….. അങ്ങനെ ഒരു നൂറു ചോദ്യം എന്റെ മനസിൽ ഉദിച്ചു.
സിദ്ധു………..
മം…… എന്താ
മോളേ ഞാൻ എല്ലാം നിന്നോട് പറയാം നീ എല്ലാം അറിയണം
വേണ്ടാ എന്ന രീതിയിൽ ഞാൻ വിധുവേട്ടനു നേരെ കൈ ഉയർത്തി കാണിച്ചു.
ചതിയൻ എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു.ദുഷ്ടൻ
സിദ്ധു ഞാൻ പറയുന്നത് ഒന്നു കേൾക് മോളേ plz
വേണ്ടാന്നു പറഞ്ഞില്ലേ പോ എന്റെ മുന്നിൽ നിന്നും പോകാൻ
വിധുവേട്ടൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാൻ ആ ഊഞ്ഞാലിൽ കിടന്നു .ഉറക്കം വരുന്നില്ല കണ്ണുകൾ അനുസരണ ഇല്ലാതെ നിറഞ്ഞു ഒഴുകുവാണ്.
ഞാനും വിധുവേട്ടനും ആയി ഉള്ള കുറെ നല്ല നിമിഷങ്ങൾ മനസിൽ തെളിഞ്ഞു വന്നു.
ഇല്ല അയാള് ചതിയൻ ആണ് എന്നെയും എന്റെ കുടുംബത്തെയും ചതിച്ചവൻ.
എന്റെ ചേട്ടായി ഇതു അറിഞ്ഞാൽ ഇയാളെ വെറുതെ വിടില്ല. അച്ഛൻ ചങ്ക് പൊട്ടി മരിക്കും അതു പാടില്ല .ഞാൻ ആയി ആരെയും വേദനിപ്പികലും ഒരിക്കലും.
ഓരോന്നു ചിന്തിച്ചു എപ്പോഴോ ഉറങ്ങി പോയി.
രാവിലേ എഴുന്നേറ്റപ്പോൾ ഒരു കമ്പിളി എന്നെ കൊണ്ട് വന്നു പുതച്ചിരിക്കുന്നു. ഞാൻ അതു ദേഷ്യത്തോടെ എടുത്തു മാറ്റി. എഴുന്നേറ്റു ഷെൽഫിൽ നിന്നും എനിക്കു വീട്ടിൽ ഇടാൻ വേണ്ടി വാങ്ങി വച്ചതിൽ നിന്നും ഒരു ജോടി ഡ്രെസ്സ് എടുത്തു നേരെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. അപ്പോഴേക്കും വിധുവേട്ടൻ എഴുന്നേറ്റു
സിദ്ധു ഞാൻ പറയുന്നത് ഒന്നു കേൾക്കടി
എന്നു പറഞ്ഞു എന്റെ കൈയിൽ കയറി പിടിച്ചു.
വിടെന്നെ എന്നു പറഞ്ഞു കൈ ഞാൻ തട്ടി മാറ്റി. പിന്നെ എന്തെങ്കിലും പറയാൻ ഉണ്ടെകിൽ ധാ…. കിടക്കുന്നു നിങ്ങളുടെ അമ്മു അവള്ളോട് പറ .
ഞാൻ പുറത്തേക്കു പോയി.എന്റെ പുറകെ വിധുവേട്ടനും വന്നു.
അപ്പോൾ അവിടെ നിൽക്കുന്നു അടുത്ത കുരിശ് വിജി.
നിനക്കു എന്താ വീട്ടിൽ സാരി ഉടുത്തുടെ ഇങ്ങനെ ഉള്ള ഡ്രെസ്സ് തന്നെ ഇടണോ.
ഞാൻ എന്റെ വീട്ടിൽ സാരി ആണ് ഉടുക്കുന്നെ.അപ്പോൾ നിനക്കു ഉടുത്താൽ എന്താ
ഞാൻ ഒന്നും മിണ്ടില്ല തലകുനിച്ചു നിന്നു എല്ലാം കേട്ടു.
എന്റെ ഭാര്യ എന്തു ഇടണം എന്തു ഇടണ്ട എന്നൊക്കെ തീരുമാനിക്കുന്നത് ഞാൻ ആണ് അല്ലാതെ നീ അല്ല.
കേട്ടല്ലോ
എന്നു പറഞ്ഞു വിധുവേട്ടൻ അങ്ങോട്ടു വന്നു .എന്റെ തോളിലൂടെ കൈ ഇട്ടു നിന്നു
പിന്നെ എന്റെ ചേച്ചി ഇവളുടെ കാര്യം നോക്കണ്ട.നിന്റെ ഭർത്താവ് ഇല്ലേ അയാളുടെയും നിന്റെ കുഞ്ഞിന്റെയും കാര്യം നോക്കിയാൽ മതി കേട്ടല്ലോ.
വിജി ചേച്ചി ചവിട്ടി തുള്ളി മുറിയില്ലേക് പോയി.
ഞാൻ വിധുവേട്ടന്റെ കൈ തട്ടി മാറ്റി അടുകളായില്ലേക് പോയി.
അവിടെ രാഖി ചേച്ചി ഉണ്ടായിരുന്നു.
സിദ്ധു വിജി ചേച്ചിയുടെ റാഗിങ് ഒക്കെ കഴിഞ്ഞോ
മം……കഴിഞ്ഞു അപ്പോഴേക്കും വിധുവേട്ടൻ വന്നു അങ്ങോട്ടു
ഇവിടെ വിമലേട്ടനെ പേടിയാണ് .ആദ്യം എന്നോടും ഇതുപോല്ലേ ആയിരുന്നു. അതു വിമല്ലെട്ടൻ അങ്ങു മാറ്റി കൊടുത്തു.അതുകൊണ്ടു ഇപ്പോൾ വലിയ കുഴപ്പം ഇല്ല.
പിന്നെ ഈ രാഖി ചേച്ചി വിളി വേണ്ട ഏട്ടത്തി അങ്ങനെയാണ് വിധുവിളിക്കുന്നെ അങ്ങനെ വിളിച്ചാൽ മതി. നീയും
ആ മോള് എഴുന്നേറ്റോ
എന്നു ചോദിച്ചു കൊണ്ട് ‘അമ്മ അങ്ങോട്ടു വന്നു.
ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയിതു
‘അമ്മ ചായ കാപ്പില്ലേക് പകർന്നു.
ഞാൻ കൊടുക്കാം അമ്മേ എല്ലാർക്കും
ശരി
എല്ലാരും ഹാളിൽ ഇരിപ്പുണ്ട്.
അമ്മേ ഒരു ചായ കുടി വേണം
അത് ആർക്കാ മോളേ
ഇന്നല്ലേ രാത്രി വിധുവേട്ടന്റെ ഒരു frd ആർഷ വന്നു. ആ കുട്ടിക്ക് ആണ്.
എന്നിട്ടു ആ കുട്ടി എന്തിയെ
ഇന്നല്ലേ ഞങ്ങളുടെ റൂമിൽ ആണ് ആ കുട്ടി കിടന്നത്. ഇതുവരെ ഉണർന്നില്ല
അമ്മയും രാഖിയേട്ടത്തിയും മുഖത്തോടു മുഖം നോക്കി.
അപ്പോഴേക്കും ഞാൻ ഹള്ളിലോട്ടു നടന്നു
അച്ഛനും വിമലേട്ടനും ചായ കൊടുത്തു വിധുവേട്ടന്റെ അടുത്തേക്ക് ചായ കൊണ്ടു കൊടുത്തപ്പോൾ എന്റെ കൈയിൽ ആരും കാണാതെ ഒന്നു തഴുകി.
ഞാൻ ദേഷ്യത്തോടെ വിധുവേട്ടനെ നോക്കി
വിധുവേട്ടൻ ആരും കാണാതെ ചുണ്ടു കൊണ്ടു ഉമ്മ എന്നു കാണിച്ചു.
അപ്പോഴേക്കും ‘അമ്മ അങ്ങോട്ടു വന്നു.
വിധു
എന്താ അമ്മേ……..
ഇന്നലെ ഏതു frd ആണ് വന്നത്
ഏതു frd അച്ഛനും വിമലേട്ടനും വിധുവേട്ടനോട് ചോദിച്ചു. ഞങ്ങൾ കണ്ടില്ലല്ലോ
അതു എന്റെ frd ആർഷ ഞാൻ ബാംഗ്ലൂരിൽ വർക് ചെയ്തപ്പോൾ അവിടെ ഉണ്ടായിരുന്ന frd ആണ്.
അതൊക്കെ പോട്ടെ ആ കുട്ടി വന്നോട്ടെ രണ്ടു ദിവസം ഇവിടെ നിന്നോട്ടെ
ഇന്നല്ലേ നീന്റെ മുറിയിൽ ആണോ ആ കുട്ടി കിടന്നത്
വിധു നിന്നോട് ‘അമ്മ ‘ചോദിച്ചതു കേട്ടില്ലേ വിമല്ലേട്ടൻ ആണ് അത് ചോദിച്ചത്.
യെസ് ഇന്നല്ലേ ഞാൻ വർഷന്റെ റൂമിൽ ആണ് കിടന്നത്.
ആരാ എന്നു അറിയാൻ എല്ലാരും ശബ്ദം കേട്ട വശത്തേക്ക് തിരിഞ്ഞു നോക്കി.
ആർഷ പുറകുവശത്തു ആർഷ നിൽക്കുന്നു
ആർഷയെ കണ്ടു വിമല്ലെട്ടൻ വാ തുറന്നു പോയി.
അതുപോലെ ആയിരുന്നു അവളുടെ ആ വേഷവും നിൽപ്പും ഒക്കെ
വിധുവേട്ടനെ ‘അമ്മ കടിച്ചു കീറി കൊല്ലാൻ ഉള്ള ദേഷ്യത്തോടെ നോക്കി.
നീ എന്തു നോക്കി നില്കുവാട പോയി കുളിച്ചു സിദ്ധു മോളും ആയി അമ്പലത്തിൽ പോകാൻ നോക്കു
ശരി അമ്മേ…
വിധുവേട്ടൻ റൂമില്ലേക് നടന്നു
വർഷൻ ഞാനും വരുന്നു അമ്പലത്തിൽ നിന്റെ കൂടെ
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission