Skip to content

ദേവാമൃത – 18

devamrutha

അതു വേണോ ആർഷ.ഞങ്ങൾ പോയിട്ടു പെട്ടെന്ന് വരാം.

അതെന്താ വർഷൻ ഞാൻ കുടി വന്നാൽ.  വർഷൻ പോകുന്ന എല്ലാ ഇടത്തും ഞാനും വരും.ഞാൻ കുളിച്ചാട്ടു ഇപ്പോൾ വരാം.എന്നു പറഞ്ഞു റൂമില്ലേക് ഓടി അവൾ

വിധു……. ഇവൾ ആരാടാ എവിടുന്നു കുറ്റിയും പറിച്ചു വന്നതാടാ ഇവൾ

അച്ഛൻ ആണ് അത് പറഞ്ഞതു.

വിമല്ലെട്ടൻ കേട്ടില്ലേ ഇവൻ  എവിടെ പോയാലും അവളും കൂടെ ചെല്ലും എന്നു. ഇവൻ ബാത്‌റൂമിൽ പോയാലും അവൾ കൂടെ പോകുമോ

എന്റെ രാഖി നീ എന്നോട് ചോദിച്ചാൽ ഞാൻ എന്തു പറയാൻ ആണ്.

വിമല്ലെട്ടൻ അമ്മക്കു നേരെ തിരിഞ്ഞു അമ്മേ അമ്മ പറ അല്പം മാന്യം ആയി ഡ്രെസ്സ് ഒക്കെ ചെയ്യാൻ ഇവിടെ വേറെയും ആൾകാർ ഉണ്ടെന്നു.

എനിക്കു ഇതൊക്കെ കണ്ടിട്ടു നാവു ചൊരിഞ്ഞു വരുവാ

എന്നു പറഞ്ഞു ‘അമ്മ നടന്നു അടുക്കളയില്ലേക് പോയി.

ഞാൻ ഒന്നും മിണ്ടാതെ ഇതെല്ലാം കേട്ടൊണ്ട് നിന്നതെ ഉള്ളു.

വർഷൻ ഞാൻ കുളിച്ചു ഇനി നീ കുളിക്കുന്നില്ലേ.അപ്പോഴേക്കും ആ അവതാരം താഴേക്കു വന്നു.

അതു കേട്ടു വിധുവേട്ടൻ ഞങ്ങളെ ഒക്കെ മാറി മാറി നോക്കിയാട്ടൂ റൂമിലേക്ക് പോയി.

രാഖിയേട്ടത്തി അടുക്കളയിലേക്കു പോയി. കൂടെ ഞാനും

സിദ്ധു ഞാൻ വേറെ ഒന്നും കൊണ്ടു പറയുവല്ല.ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല. പെട്ടെന്ന് ഒരു പരിഹാരം കാണണം.അല്ലെ നിന്റെ ജീവിതം ആണ് തകരുന്നത്. നീ പോയി ഒരുങ്ങു.സമയം ആയി പൊയ്ക്കോ

ഇതും പറഞ്ഞു രാഖി യേട്ടത്തി പോയി.

ഞാൻ നേരെ റൂമിൽ പോയി.ഫോൺ എടുത്തു വിട്ടില്ലേക് വിളിച്ചു. എല്ലാരോടും സംസാരിച്ചു.എന്നാൽ ചേട്ടയിയോട് സംസാരിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഒഴുകി.

കരച്ചിൽ പിടിച്ചു നിർത്താൻ പറ്റാത്ത അവസ്‌ഥ ആയപ്പോൾ പിന്നെ വിളിക്കാം എന്നു പറഞ്ഞു ഫോൺ ഞാൻ വച്ചു.

സിദ്ധു……..

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ വിധുവേട്ടൻ

മോളേ ഞാൻ പറയുന്നത് ഒന്നു നീ കേൾക്.ഞാൻ നിന്നെ ചതിച്ചട്ടില്ല ഇതു വരെ .നീ ഞാൻ പറയുന്നത് ഒന്നു കേൾക് plz.

എനിക്കു ഡ്രെസ്സ്  മാറണം ഒന്നു പുറത്തു ഇറങ്ങി നിൽക്കുമോ.

മം…… ശരി

വിധുവേട്ടൻ പുറത്തിറങ്ങി വാതിൽ അടച്ചു.

എടാ സിദ്ധു ഏതാടാ ആ പെണ്ണ്.

ഓ…. വിജി ചേച്ചി.ഇനി ഇപ്പോൾ കുത്തി കുത്തി ഓരോന്നു ചോദിക്കും വിധു മനസിൽ ഓർത്തു

‘അമ്മ പറഞ്ഞു നിന്നോട് ചോദിക്കാൻ ഏതാടാ അവളു.

എന്റെ frd ആർഷ ബാംഗ്ളൂരിൽ നിന്നും വന്നതാണ്

പാവം ഡ്രെസ്സ് വാങ്ങാൻ പണം ഇല്ലാത്തതു കൊണ്ടു അഞ്ചു വയസ്സിൽ വാങ്ങിയ ഡ്രെസ്സ് തന്നെയാ ഇപ്പോഴും ഇട്ടോണ്ട് നടക്കുവന്നു തോന്നുന്നു പാവം.

ഇവള് വെറുതെ ഒന്നും വന്നതല്ല ഇവിടെ എന്തോ വലിയാ  പ്രശ്നത്തിന് ആണ് ഇവൾ ഇവിടെ വന്നേക്കുന്നത്.

ഓ ആയിക്കോട്ടെ നീ അതു ഓർത്തു വിഷമിക്കേണ്ട.നീ ആദ്യം നിന്റെ ഭർത്താവിനെ സൂക്ഷിച്ചോ.പുള്ളിക്കാരൻ പ്രശ്നം ഉണ്ടാകാതെ ഇരുന്നാൽ മതി.

എന്നു പറഞ്ഞു ഞാൻ അകത്തേക്കു കയറി.

സാരി ഉടുത്തു നിൽക്കുന്ന സിദ്ധു നെ ഞാൻ അടിമുടി ഒന്നു നോക്കി.

അവൾ അത് കണ്ടിട്ടും കണ്ടില്ല എന്നു നടിച്ചു.

നിനക്കു ഇതു നല്ല ചേർച്ച ഉണ്ട് സിദ്ധു.

ഞാൻ അതു കേൾക്കാത്ത പോല്ലേ  പുറത്തേക്കു ഇറങ്ങി.

കുട്ടിഉടുപ്പും ഇട്ടു അവൾ മുറ്റത്തു നിൽപ്പുണ്ടായിരുന്നു.

അപ്പോഴേക്കും വിധുവേട്ടൻ പുറത്തേക്കു നടന്നിരുന്നു.കാറിൽ കയറി സ്റ്റാർട്ട് ചെയിതു.

ഞാൻ അമ്മയോടു പോയിട്ടു വരാം എന്ന് പറഞ്ഞു ഇറങ്ങി.

ഞാൻ നോക്കുമ്പോൾ അവൾ വിധുവേട്ടന്റെ കൂടെ കയറി ഇരിക്കുവാ.എനിക്കു ഇതു കണ്ടപ്പോൾ അടിമുടി വിറച്ചു.

ഞാൻ നേരേ കാറിന്റെ അടുത്തേക്ക് നടന്നു അവൾ ഇരിക്കുന്ന സൈടില്ലേ ഡോർ തുറന്നു

അവൾ ചോദ്യഭാവത്തിൽ എന്നെ ഒന്ന് നോക്കി.

അമ്മുമോൾ ഇങ്ങോട്ടു ഒന്നു ഇറങ്ങേ.

എന്തിനു ഞാൻ എന്തിനു ഇറങ്ങണം

അതൊക്കെ പറയാം ഇങ്ങോട്ടു ഇറങ്ങു .എന്നും പറഞ്ഞു ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചിറക്കി.

എടി നീ എന്നെ………

എന്നു പറഞ്ഞു എനിക്കു നേരെ കൈ പൊക്കി അലറി

ശ് ശ്……ശബ്ദം പുറത്തു കേൾകലും നിന്റെ.പയ്യ സംസാരിച്ചാൽ മതി

നീ എന്താടി വിചാരിച്ച ഞാൻ പേടിച്ചു ഒന്നും മിണ്ടാതെ ഇരിക്കുവാണെന്നോ എങ്കിൽ നിനക്കു തെറ്റി.

ഞാൻ തുടങ്ങിയട്ടെ ഉള്ളു കളി.ചിലപ്പോൾ നീ അതു താങ്ങില്ല മോളേ.

മാറി നിൽകടി അങ്ങോട്ടു. എന്നു പറഞ്ഞു അവളെ ഞാൻ തള്ളി മാറ്റി വിധുവേട്ടന്റെ കൂടെ മുൻസീറ്റിൽ ഇരുന്നു.

വിധുവേട്ടൻ ഒരു ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുവാ

മോളേ അമ്മു വരുന്നില്ലേ മോള് കേറുമോളേ വണ്ടിയിൽ.ഞാൻ അവള്ളോട് പറഞ്ഞു.

ഇല്ല ഞാൻ വരുന്നില്ല

വർഷൻ നിങ്ങൾ പോയിട്ടു വരു

മിടുക്കി അപ്പോൾ അമ്മു മോൾക് ബുദ്ധി ഉണ്ട് അല്ലെ. ഞങ്ങൾ പോയിട്ടു വരാം

അമ്പലത്തിൽ പോകും വഴി ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.തിരിച്ചു വരുമ്പോൾ വിധുവേട്ടൻ സംസാരിക്കാൻ വന്നെങ്കിലും ഞാൻ പുറം കാഴ്ചകൾ നോക്കി ഇരുന്നു.

വീട്ടിൽ വന്നപ്പോൾ അവൾ ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു.

ഞാൻ അവളെ മൈൻഡ് ചെയ്യാതെ അകത്തേക്കു പോയി.വിധുവേട്ടൻ എന്റെ പുറകെ അകത്തേക്കു വന്നു.

ഞാൻ പെട്ടെന്ന് പോയി ഡ്രെസ്സ് മാറ്റി വേറെ ഡ്രെസ്സ് ഇട്ടു പുറത്തേക്കു ഇറങ്ങി.

എടി…………..

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മുമോൾ ആയിരുന്നു.

എന്താടി….. ഞാൻ അവൾക്കു നേരെ നിന്നു ചോദിച്ചു.

നീ ജയിച്ചു എന്നു വിചാരികണ്ടടി അതിനു ഞാൻ സമ്മതിക്കില്ല

ഒന്നു പൊടി നീ എന്നെ എന്തു ചെയ്യും എന്നാ പറയുന്നേ.നീ എന്നെ ഒരു ചുക്കും ചെയ്യില്ല

ഞാൻ പറഞ്ഞില്ലേ നിന്നോട് ഞാൻ കളി തുടങ്ങിയാൽ നീ അതു താങ്ങില്ല എന്നു.അതു ഓർമ ഇരുന്നാൽ മതി.

കുട്ടിഉടുപ്പും ഇട്ടോണ്ട് നടക്കുവാ ഉള്ള.

യൂ ബ്ലേഡ്ഡി……

ഇച്ഛി നിറുത്തടി .നിന്നോട് പറഞ്ഞില്ലേ പയ്യ സംസാരിച്ചാൽ മതിയെന്ന്.

സിദ്ധു……………

എന്താ ഏട്ടത്തി…..

ബ്രേക്ക്ഫാസ്റ്റ് ശരി ആയി വിധുനേയും ആ പെണ്ണിനേയും കുട്ടി വാ.

അപ്പോഴേക്കും വിധുവേട്ടൻ താഴേക്കു ചെന്നിരുന്നു.ഞാനും വിധുവേട്ടന് പുറകെ നടന്നു.

ഞാൻ ചെന്നപ്പോൾ അച്ഛനും ചേട്ടനും വിധുവേട്ടനും  വിജി ചേച്ചിയുടെ ഭർത്താവും ടേബിലിനു ചുറ്റും ഇരുന്നിരുന്നു. ഞാൻ അവർക്കു ദോശ എടുത്തു വച്ചതും ഏട്ടത്തി എന്റെ കൈയിൽ പിടിച്ചിരുന്നു.

നീ ഇരിക്കു ഞാൻ എടുത്ത് കൊടുത്തോ്ളം.നീ ഇരിക്.

വേണ്ടാ ഏട്ടത്തി

നീ പറയുന്നത് കേൾക്കൂ സിദ്ധു.

എന്നു പറഞ്ഞു വിധുവേട്ടൻ കസേര നീക്കി ഇട്ടു. ഞാൻ വിധുവേട്ടനെ രൂക്ഷം ആയി ഒന്നു നോക്കി.

ഇരിക് മോളേ നീ

അച്ഛൻ ആണ് അത് പറഞ്ഞതു.

ഞാൻ ഇരുന്നു

യേട്ടത്തി എല്ലാവർക്കും ആഹാരം എടുത്തു കൊടുത്തു.

വിധുവേട്ടൻ കാല്ലു കൊണ്ട് എന്റെ കാലിൽ ഞൊണ്ടുവാണ്.എത്ര ഒക്കെ കാല്ലു മാറ്റി വച്ചിട്ടും അവിടെയൊക്കെ വിധുവേട്ടൻ എന്റെ കാലിനെ തേടി വരും.

ദേഷ്യത്തോടെ ഞാൻ വിധുവേട്ടനെ നോക്കു. അപ്പോൾ ആരും കാണാതെ ചുണ്ടു കൊണ്ട് ഓരോഉമ്മ തരും

ഞാൻ പോലും അറിയാതെ എന്റെ മുഖത്തു ഒരു ചിരി വന്നു ആ ചിരി മയാൻ അധികം സമയം വേണ്ടായിരുന്നു.

അമ്മുമോൾ ഞങ്ങളുടെ അടുത്തേക്ക് വന്നു .വിധുവേട്ടന്റെ അടുത്തു കസേരയിൽ ഇരുന്നു.

എനിക്കു പെട്ടെന്ന് ദേഷ്യം വന്നെങ്കിലും അതു നിയന്ത്രിച്ചു.

ബാക്കി എല്ലാരും പരസ്പരം മുഖത്തോടു മുഖം നോക്കി. ഏതു എന്തു കുത്തു എന്ന പോല്ലേ.വിജി ചേച്ചിയുടെ ഭർത്താവ് അമ്മുമോളേ തന്നെയാണ് നോക്കി ഇരിക്കുന്നെ.അതും വെള്ളം ഇറക്കി.

രാഖി അമ്മ എന്തിയെ

‘അമ്മ gustroom ഒതുക്കുവാ വിമല്ലെട്ടാ

ആർഷക്ക്‌ വേണ്ടി.

What….എനിക്കോ

എന്തിനു ഞാൻ വർഷന്റെ റൂമിൽ അല്ലെ കിടക്കുന്നെ പിന്നെ എനിക്കു എന്തിനാ ഇപ്പോൾ വേറെ റൂം എനിക്കു വേണ്ടാ

വേണം ……… ‘അമ്മ ആയിരുന്നു അത്.

ഇവരുടെ മുറിയിൽ കിടകണ്ട.നിനക്കു വേറെ റൂം ശരി ആക്കിയാട്ടുണ്ട്.ഇവരുടെ വിവാഹം ഇന്നല്ലേ അങ്ങോട്ടു കഴിഞ്ഞതെ ഉള്ളു.അവർക്കു കുറച്ചു പ്രൈവസി ഒക്കെ വേണം ഇനി.അതിനു നീ അവിടെ കിടന്നാൽ ശരി ആകില്ല.കഴിച്ചു കഴിഞ്ഞു ബാഗ് എടുത്തു ആ റൂമിൽ കൊണ്ടു വച്ചോണം.പറഞ്ഞേക്കാം.

രാഖിയേട്ടത്തി അവിടെ നിന്നും പരിസരം മറന്നു ചിരിച്ചു.  സ്വബോധം വന്നപ്പോൾ യേട്ടത്തി പയ്യെ അടുകളായില്ലേക് വലിഞ്ഞു.

അമ്മുമോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ഇരിക്കുവാണ്.ഞാൻ അവളെ നോക്കാതെ ഇരുന്നു കഴിച്ചു.

എല്ലാരും കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു.

ഞാൻ പാത്രം എല്ലാം എടുത്തു അടുകളായില്ലേക് പോയി.അമ്മുമോൾ അവിടെ തന്നെ ഇരിക്കുവാണ്.

ഞാൻ പാത്രം എല്ലാം കഴുകിവച്ചു റൂമിലോട്ടു പോയി.ഫോൺ എടുത്തു നോക്കി നില്കുമ്പോൾ ആണ് അവൾ മുറിയിലേക്ക് കയറിവന്നത്.എന്നെ ഒന്ന് നോക്കിയാട്ടൂ വാതിൽ അടച്ചു കുറ്റിയിട്ടതു..

                                                    (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

4.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!