നടന്നത് എന്താണ് എന്ന് അറിയാതെ എന്നെയും ചാരുവിനെയും നോക്കി നില്കുവാണ് ധനു.അല്ല ഇപ്പോൾ എവിടെ എന്താ നടന്നത് എന്ന് ഒന്നു പറഞ്ഞു തന്നിരുന്നെങ്കിൽ എനിക്കും കാര്യം മനസിൽ ആയേനെ
ചാരു അവൾക്കു തുടക്കം മുതൽ ഒടുക്കം വരെ എല്ലാം പറഞ്ഞു കേൾപ്പിച്ചു.
അപ്പോഴേക്കും പെണ്ണും ചെക്കനും ഇറങ്ങി. ദിവ്യചേച്ചിയും ധനുവും കെട്ടി പിടുച്ചു കുട്ട കരച്ചിൽ ആയിരുന്നു.അവർ ഇറങ്ങിയ ശേഷം ഞങ്ങളും ഇറങ്ങാൻ തയ്യാറായി.
അപ്പോൾ രവിയെ മോൾളുടെ കല്യാണം ഭംഗി ആയി നടന്നു അതിന്റെ പാർട്ടി എപ്പോഴാടാ.രാഘവൻ ധനുന്റെ അച്ഛനോട് ചോദിച്ചു.നീ നാളെ വിട്ടിലോട്ടു വാടാ നമ്മുക്ക് എല്ലാം ശെരി ആക്കാം. ഓകെടാ എന്നാൽ ഞങ്ങൾ ഇറങ്ങാട്ടെ. അപ്പോൾ നിങ്ങൾ ചെറുക്കന്റെ വിട്ടിലോട്ടു വരുന്നില്ലെടാ. വരുന്നട ഒന്നു ഫ്രഷ് ആയിട്ടു വരാം. എങ്കിൽ ശരി പോയിട്ടു വാ.
തിരിച്ചു വന്നപ്പോൾ ഞാൻ ആണ് കാർ ഓടിച്ചത്. അപ്പോഴും എന്റെ മനസ് അയാളിൽ ആയിരുന്നു . എന്തിനു അയാൾ തിരിഞ്ഞു നോക്കി? എന്തിനു എന്നെ നോക്കി ചിരിച്ചു? അങ്ങനെ ഒരു നൂറു ചോദ്യം മനസിൽ നിറഞ്ഞു.
വീട്ടിൽ വന്നു എല്ലാരും ഫ്രഷ് ആയി.ചാരു സാരി ആണ് ഉടുക്കുന്നതെന്നും പറഞ്ഞു സാരി സെലക്ട് ചെയ്‌വാണ്. ഞാൻ ചാരുന്റെ മുറിയിലോട്ടു കയറി ചെന്നു.കാട്ടിലില്ലേക് വാരി ഇട്ട സാരിയില്ലേക് എന്റെ ദൃഷ്ട്ടി പതിഞ്ഞത്. ഒരു പിങ്ക് നിറത്തിലെ സാരി എന്നെ മാടി മാടി വിളിക്കുന്നു
ഞാൻ അതു എടുത്തു എന്റെ ശരീരത്തോട് ചേർത്തു വച്ചു.ചേരുന്നു ശെരിക്കും ചേരുന്നു സൂപ്പർ എന്നു പറഞ്ഞു തീരും മുന്നേ പുറകിൽ നിന്നും ചേരില്ല ഒട്ടും ചേരില്ല എന്നു ചാരു്ന്റെ ഡയലോഗ് വന്നു . ചാരു plz ഇന്ന് ഞാൻ ഉടുത്തു നോക്കട്ടെ plzz.ഇല്ല തരില്ല ഒരു മായവും ഇല്ലാതെ ചാരുന്റെ ഉത്തരം.
ചാരു ഞാൻ നിന്റെ കുഞ്ഞു അനുജത്തി അല്ലെടി.അയോടി എന്തു സ്നേഹം എന്നോട്. മോള് കൂടുതൽ സോപ്പ് ഇടണ്ട കേട്ടോ. ചാരു plz കല്ലു പിടിക്കടി. അവസാനം ഒരു കരാറിൽ എത്തി.
ഇനി മുതൽ ഞാൻ ചാരുയേട്ടത്തി എന്നു വിളികവു എന്നു .എന്തു ചെയാൻ ആണ് അവസാനം കരാറിൽ ഒപ്പു വച്ചു.
സാരി കിട്ടി ..ഇനി ഇതു ഉടുക്കാൻ ചാരു തന്നെ വേണം . അതിനും അവളുടെ കല്ലുപിടിച്ചു. സാരി ഒക്കെ ഉടുത്തു കഴിഞ്ഞു . അപ്പോൾ ശരിയാടി ചാരു. ഞാൻ പോട്ടെടി ചാരു.
എടി നിന്നെ ഞാൻ എന്നും പറഞ്ഞു ചാരു അടിക്കാൻ കൈ പൊക്കികൊണ്ടു വന്നു. ഞാൻ പിടി കൊടുക്കാതെ മുറിയില്ലേക് ഓടി. നീ നന്നാവുകയില്ലെടി സിദ്ധാർത്തെ…. ചാരു ഉറക്കെ വിളിച്ചു ചോദിച്ചു ഞാൻ ഇല്ല …….എന്നു ഉറക്കെ മറുപടി കൊടുത്തു.
വെള്ള കല്ലു പതിച്ച മാലയും കമ്മലും വളയും ഒക്കെ എടുത്തു അണിഞ്ഞു.ഒരു വെള്ള കല്ലു വച്ചപ്പോട്ടും വച്ചു. ഉണ്ടാകണ്ണിൽ കരിമഷി എഴുതി.
മുടി കെട്ടിവാക്കുന്ന ഞാൻ ആണ് എന്നാൽ ഇന്ന് മുട്ടോളം ഉള്ള എന്റെ മുടി അഴിച്ചിട്ടു മുടിക്ക് ഫ്രീഡം കൊടുത്തു. കണ്ണാടിയിൽ നോക്കിയ എനിക്കു തന്നെ അത്ഭുതം തോന്നി ഇത്രയും ഭംഗിയോ എനിക്കു എന്നു ഞാൻ ചന്തിച്ചു.
ഒരുങ്ങി പുറത്തിറങ്ങിയ എന്നെ കണ്ണിമ വെട്ടാതെ മൂന്നുപേരും നോക്കി നിന്നു. ഞാൻ നമ്മുടെ ലല്ലേട്ടൻ സ്റ്റായിലിൽ നടന്നു അച്ഛനോട് ചോദിച്ചു എങ്ങനെ ഉണ്ടാട മോനെ ദിനേശാ എന്നു
അച്ഛൻ ചിരിച്ചോണ്ടു പറഞ്ഞു സൂപ്പർ അണ്ണാടി ദിനേശി എന്നു.
എങ്കിൽ പോകാം നമ്മുക്ക് എന്നു ഞാൻ ചോദിച്ചു. പോകാം .
നീ ഒട്ടികുന്നോ വണ്ടി എന്നു എന്നോട് അച്ഛൻ ചോദിച്ചു.ഇല്ല ഇന്ന് രാജകുമാരിക്ക് വിശ്രമം ആണ് എന്ന് ഞാൻ പറഞ്ഞു.രാജകുമാരി അല്ല വേലക്കാരി എന്നു ചാരു പറഞ്ഞു ഗോൾ അടിച്ചു. ഞാൻ അവളുടെ ചെവിയിൽ പൊടിപട്ടി എന്നു പറഞ്ഞു അവൾ ഉറക്കെ tnx പറഞ്ഞു.
ഞങ്ങൾ ചെക്കന്റെ വീട്ടിൽ എത്തി ധനുവും കുടുംബവും ബാക്കി ഉള്ളവരും അപ്പോഴേക്കും എത്തിയിരുന്നു.
ചേച്ചി യെ പോയി കണ്ടു പുറത്തിറങ്ങി കസേരയിൽ ഇരുന്നു ഞങ്ങൾ മൂന്നും കത്തിയടി തുടങ്ങി.
അപ്പോൾ എന്റെ തോളിൽ ഒരു കൈ സ്പർശിച്ചു ഞാൻ തിരിഞ്ഞു നോക്കി.
അതു ആ ‘അമ്മ ആയിരുന്നു . ഞാൻ അപ്പോഴേ എഴുന്നേറ്റു അവളമാരും എഴുന്നേറ്റു
മോൾ ഇപ്പോൾ വന്നു
കുറച്ചു നേരം ആയി അമ്മേ
‘അമ്മ ഒറ്റകെ ഉള്ളോ? അല്ലാമോളേ വിധുവും അവന്റെ ഏട്ടന്റെ ഭാര്യയും ഉണ്ട് . ആ ചേച്ചിയെ ‘അമ്മ എനിക്കു പരിചയപ്പെടുത്തി. രാഖി എന്നു പറഞ്ഞു കൈ തന്നു എനിക്കു ഞാൻ എന്റെ പേര് പറഞ്ഞു പരിചയപ്പെടുത്തി.ചാരുവും ധനും അവരെ പരിചയ പെട്ടു അവർ ശെരി എന്നു പറഞ്ഞു അകത്തേക്കു പോയി.
എന്നാൽ നമ്മുടെ ഫിലോസഫി സാറിനെ അവിടെ എങ്ങും കണ്ടില്ല.
ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഉണ്ട് എനിക്കു നേരെ ഇരിക്കുന്നു നമ്മുടെ സാർ. എന്റെ ഫ്യൂസ് ഒരുമിച്ചു അടിച്ചു പോയി . അതു പേടിചിട്ടല്ല .
ഞാനും ആയാലും ഒരേ നിറത്തിൽ ഉള്ള ഡ്രെസ്സ് ആണ് ഇട്ടേക്കുന്നത്. ഞാൻ ചാരുനെ ഒന്നുനോക്കി. ചാരു എന്നെ തറപ്പിച്ചു നോക്കി ഇരിക്കുവാ. ചുമ്മാ അല്ല നീ ഈ സാരി എന്റെ കല്ലുപിടിച്ചു വാങ്ങിയത്.ഇതാണ് കാര്യം അല്ലെ. അതേടി നേരത്തെ ഓഡിറ്റോറിയത്തിൽ നിന്നും വരാൻ നേരം അങ്ങേരു എന്റെ ചെവിയിൽ വന്നു പറഞ്ഞു ഈ നിറത്തിൽ ഉള്ള ഡ്രെസ്സ് ഇടനെ എന്നു . അതാ ഞാൻ ഇത് ഇട്ടതു.ഒന്നുപൊടി നിന്നെ കെട്ടി എന്റെ ചേട്ടായിയുടെ ജീവിതം പോയല്ലോ നാരായണാ എന്നു ഞാൻ പറഞ്ഞു.എന്നാലും ഇവർക്കു രണ്ടിനും വല്ലാത്ത മനപൊരുത്തം ആണ് അല്ലെ ചാരുവെച്ചി ധനു ഗോൾ അടിച്ചു. അതേടി മോളേ ചാരു പറഞ്ഞു.
എന്നാൽ അയാൾ ഒന്നു നോക്കുകപോല്ലും ചെയ്തില്ല എന്നെ.പരിചയ ഭാവം പോലും കാട്ടിയില്ല.
എല്ലാരും പുറപ്പെടാൻ നേരം ഞാൻ ആ അമ്മയോടും ചേച്ചിയോടും യാത്ര പറഞ്ഞു ഇറങ്ങി.
വീട്ടിൽ എത്തിയപ്പോൾ വല്ലാത്ത ശിണം ആയിരുന്നു .ഡ്രെസ്സ് മാറി വന്നപ്പോൾ ആണ് ചാരു ഫോണ് കൊണ്ടു തന്നത്.
ദേവേട്ടൻ ആണെന്നു പറഞ്ഞു.
ചേട്ടായി പറ എന്താടാ ഇന്ന് അവിടെ നടന്നത് ചാരു എൻന്തൊക്കെയോ പറഞ്ഞല്ലോ. ശെരി ആണൊട. അതേ ചേട്ടായി ചമ്മി നാറിപോയി. എന്റെ മോൻ ആരുടെയും മുന്നിൽ തോല്കുല്ലല്ലോ പിന്നെ എന്തു പറ്റിയട. ചേട്ടായി മോൻ അല്ല മോൾ ഒക്കെ . നീ എനിക്ക് മോൻ അണ്ണാട. അതു പോട്ടെ ഡ്രസ്സിന്റെ കാര്യം ശരി ആണോ.അതെല്ലോ. നിങ്ങൾ ഒരുമിച്ചു പറഞ്ഞു ഇട്ടത്താനോട. ചേട്ടായി ദേ ചുമ്മാ ചൊറിയാൻ നിക്കലും . നിനക്കു നോട്ടം ഉണ്ടോടാ അയാളെ ഉണ്ടെകിൽ പറ നമ്മുക്ക് ആലോചികം എന്തു പറയുന്നു. വേണ്ടയെ അതു നമ്മുക്ക് പറ്റില്ല മോനെ. ഡോക്ടർ ആണ് അത് . അതിനു എന്താടാ നീ സൂപ്പർ അല്ലേ.പഠിക്കാൻ മിടുക്കി അല്ലെ നീ. ചേട്ടായി ഒന്നു പോയേ ഞാൻ ചാരുന്റെ കൈയിൽ കൊടുക്കം ഒക്കെ ബൈ ചേട്ടായി ഉമ്മ………….
ഉറങ്ങാൻ നേരവും അയാൾ ആയിരുന്നു മനസിൽ . ചേട്ടായി പറഞ്ഞതും ഒക്കെ ആയിട്ടു മനസ്സിൽ എന്തോപോല്ലേ.
പിന്നെ കണ്ണടച്ചു മനസിനെ പറഞ്ഞുപടിപ്പിച്ചു അതു എനിക്കു വിധിച്ച വ്യക്തി അല്ല എന്ന്
നാരായണനെ വിളിച്ചു പ്രാർത്ഥിച്ചു ഞാൻ ഉറങ്ങി. എന്നാൽ എന്തോ സ്വപ്നം കണ്ടു ഞാൻ പെട്ടെന്ന് ഉണർന്നു ആ സ്വപ്നം എന്നെ വല്ലാതെ ഭയപ്പെടുത്തി
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission