ഞാൻ ഞെട്ടി എഴുന്നേറ്റു.
നാരായണാ എന്താ ഞാൻ ഇങ്ങനെ ഒരു സ്വപ്നം കണ്ടത്.ആ സ്വപ്നം ഞാൻ ഒന്നൂടെ മനസിൽ ഓർത്തു .
നമ്മുടെ ഫിലോസഫി സാർ ആണ് സ്വപ്നത്തിൽ. പുള്ളിക്കാരൻ എന്നോട് എന്തോ സംസാരിച്ചു കൊണ്ടു നിൽക്കുവാണ്. എന്നിട്ടു അദ്ദേഹം എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു. ഞാനും എന്റെ ഇരുകൈകൾ കൊണ്ടു അദ്ദേഹത്തെ ചുറ്റി പിടിച്ചിട്ടുണ്ട്.പെട്ടെന്ന് ഒരു പെണ്കുട്ടി വന്നു അദ്ദേഹത്തെ പിടിച്ചു വലിച്ചു കൊണ്ടു പോവുകയാണ്.എന്നിട്ടു തിരിഞ്ഞു നിന്ന് എന്നോട് ആയി പറഞ്ഞു
വർഷൻ എന്റെ ആണ് എന്റെ മാത്രം
നിനക്കു ഒരിക്കലും ഞാൻ വിട്ടു തരില്ല ഇവനെ……..
അവളുടെ മുഖം വ്യക്തം അല്ല
ഞാൻ എന്തിനാണ് ഇങ്ങനെ ഒരു സ്വപ്നം കണ്ടതു. നാരായണാ നീ തന്നെ തുണയായി ഉള്ളു.
കിടന്നിട്ടു ഉറക്കം വന്നില്ല എഴുന്നേറ്റു ഹാളില്ലേക് പോയി.tv ഓണാക്കി സെറ്റിയിൽ ചാരി ഇരുന്നു. എന്നിട്ടും മനസിന് വല്ലാത്ത ഒരു ഫീൽ . അയാളെ പെട്ടെന്ന് നഷ്ടം ആയപ്പോൾ എന്തോ പോലെ
കുറച്ചു നേരത്തെ പരിജയം ഉള്ളു എങ്കിലും മനസിൽ ഒരു വിങ്ങൽ.
ചാനലുകൾ ഓരോന്നും അടിച്ചു മാറ്റിമാറ്റിഇരുന്നപ്പോൾ ആണ്
പെട്ടെന്ന് എന്റെ മുന്നിൽ ഒരു നിഴൽ
മുടിയൊക്കെ അഴിച്ചിട്ടു നിൽക്കുന്നു.
പെട്ടെന്ന് എന്റെ ശ്വാസം നില്ലച്ചപ്പോല്ലേ എനിക്കു തോന്നി.
കൈ കാലുകൾ വിറക്കാൻ തുടങ്ങി.ഞാൻ എന്റെ മരണത്തെ മുന്നിൽ കണ്ടു.വെള്ളപുതച്ച എന്റെ ശരീരത്തെ കുറിച്ചു വരെ ഞാൻ ഓർത്തു പോയി.തൊണ്ടവരണ്ടുണങ്ങി.
നാരായണനെ മനസിൽ വിചാരിച്ചു രണ്ടുംകല്പിച്ചു എഴുന്നേറ്റു നിന്നു തിരിഞ്ഞു നോക്കി.
മുന്നിൽ നിന്ന വ്യക്തിയെ കണ്ടു എന്റെ പെരുവിരൾമുതൽ പെരുത്തു കയറി.
എന്റെ ചാരു നിനക്കു ഉറക്കമില്ലെടി. പേടിപ്പിച്ചു കളഞ്ഞല്ലോ നീ
എന്നോട് നീ ചോദിക്കുന്നോ ഉറക്കം ഇല്ലെന്നു . ഞാൻ അതു നിന്നോട് ചോദിച്ചാലോ സിദ്ധു.
ഞാൻ ഒന്നും മിണ്ടിയില്ല വീണ്ടും സെറ്റിയിൽ ഇരുന്നു.എന്റെ അടുത്തായിട്ടു ചാരുവും വന്നു ഇരുന്നു.
എന്താടാ നിനക്കു പറ്റിയെ
ഏയ് ഒന്നൂല്യ ചാരു
അതു കള്ളം നിന്റെ മനസിൽ എന്തോ ഉണ്ട് അല്ലാതെ ഈ നേരത്തു നീ ഇങ്ങനെ ഇവിടെ വന്നു ഇരികില്ലല്ലോ.
കാര്യം പറ മോളേ.
ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ. എന്നോട് നീ ഇതു വരെ ഒന്നും മറച്ചു വാചട്ടില്ലല്ലോ പിന്നെന്താ ഇപ്പോൾ ഇങ്ങനെ.
ശരിയാണ് ചേട്ടായി ചാരുവിനെ ഈ വീട്ടിൽ കൈ പിടിച്ചു കൊണ്ട് വന്ന അന്ന് മുതൽ അവൾ എനിക്കു എല്ലാം ആണ് . അവൾ അറിയാത്തതായിട്ടു ഒന്നും ഇല്ല എന്റെ മനസിൽ.
അതു ചാരു ഞാൻ …. ഏയ് ഒന്നുല്ലചാരു.
എന്നാൽ ശരി നീ എന്നോട് പറയണ്ട . ഞാൻ ദേവേട്ടനെ വിളിക്കാം. ചേട്ടായി ചോദിക്കുമ്പോൾ സിദ്ധു മോൻ എല്ലാം പറയും അതു എനിക്കു അറിയാം.
ചാരു ഫോൺ എടുത്തു ചേട്ടായിയെ വിളിക്കാൻ വേണ്ടി.
ചാരു വേണ്ട വിളികണ്ട ചേട്ടായിക് സങ്കടം ആകും വിളികണ്ട
എങ്കിൽ എന്റെ മോൾ പറ എന്താണ് എന്ന്
ഞാൻ ചാരുന്റെ മടിയിൽ തല വച്ചു കിടന്നു. എന്റെ മുടിയിൽ കൈ കൊണ്ട് തടവി അവൾ ചോദിച്ചു എന്താടാ കാര്യം നീ പറ
ഞാൻ സ്വപ്നം കണ്ടതു ചാരുനോട് പറഞ്ഞു.
എന്റെ സിദ്ധു ഇതു കണ്ടു പേടിച്ചാണോ നീ ഇവിടെ വന്നിരുന്നത്. അതിനു നിങ്ങൾ തമ്മിൽ വേറെ ബദ്ധം ഒന്നും ഇല്ലല്ലോ പിന്നെന്താ
എന്തിനോ വേണ്ടി എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി കാരണം ഇല്ലാതെ ഞാൻ കരഞ്ഞു.
എന്റെ കണ്ണുനീരു ചാരുനെ വല്ലാതെ സങ്കടപെടുത്തി
ആയേ എന്റെ വായടി കരയുന്നോ നാണക്കേട് . എന്റെ മോളു പോയി ഉറങ്ങു.
Last examഅല്ലേ വരുന്നത് എന്റെ മോള് പഠിച്ചു നല്ല മാർക്കു വാങ്ങണം
മോള് പോയി കിടന്നു ഉറങ്ങു. ഞാൻ എഴുന്നേറ്റു പോകാൻ തുടങ്ങവേ
സിദ്ധു …… ചാരു എന്നെ വിളിച്ചു.ഞാൻ ഒന്നു തിരിഞ്ഞു നോക്കി.ഞാനും വരാം ഇന്ന് നിന്റെ കൂടെ കിടക്കാം ഞാൻ.
ചാരു പോയി tv ഓഫ് ആക്കി എന്റെ കൂടെ വന്നു
സമയം നോക്കിയപ്പോൾ 2.40 . ഞങ്ങൾ കിടന്നു ചാരു എന്നെ ചേർത്തു പിടിച്ചു കിടന്നു എപ്പോഴോ ഞാൻ ഉറങ്ങി.
സിദ്ധു എഴുന്നേൽകു സമയം 8 ആയി കോളേജിൽ പോകണ്ടെടി നിനക്കു. ഞാൻ പെട്ടെന്ന് ചാടി എഴുന്നേറ്റു.പോയി കുളിച്ചു ഒരുങ്ങി വന്നു.ഫുഡ് കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. ഉച്ചക്കുള്ള ഫുഡ് ഞാൻ എടുത്തില്ല.ധനു കൊണ്ടു വരും അതു കഴിച്കാം എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.
വണ്ടി ഒട്ടികുബോഴും എന്റെ മനസ് ആ സ്വപ്നത്തിൽ ആയിരുന്നു . എങ്ങനെയോ കോളേജിൽ എത്തി . ധനു പലതവണ ചോദിച്ചാട്ടും ഒന്നും പറഞ്ഞില്ല ഞാൻ
സാർ വന്നു ക്ലാസ് തുടങ്ങി വീണ്ടും ധനു കാര്യം തിരക്കി
ഇന്നല്ലെ കണ്ട സ്വപ്നത്തെ കുറിച്ചു ഞാൻ അവളോട് പറഞ്ഞു അപ്പോൾ എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു . എന്നെ അവൾ സമാധാനിപ്പിച്ചുകൊണ്ടിരിന്നപ്പോൾ ആണ്.സാർ ഞങ്ങളെ ഗേറ്റ് ഔട്ട് പറഞ്ഞു പുറത്താക്കിയത് ഞങ്ങൾ നടന്നു വണ്ടിയുടെ അടുത്തു വന്നു . സിദ്ധു ഇന്ന് ഇനി ക്ലാസ്സിൽ കയാറാണ്ടടി നമ്മുക്ക് ഇന്ന് ക്ലാസ്സ് cut ചെയാം. എനിക്കു നല്ല വിശപ്പുണ്ട് ഇന്ന് ഒന്നും കൊണ്ടു വന്നില്ല ഞാൻ ധനു പറഞ്ഞു.
ഞാനും കൊണ്ടു വന്നില്ല ഒന്നും.
ഞാൻ കരുതി നീ കൊണ്ടു വരും എന്ന് .
ഇനി എന്തു ചെയ്യും . നമ്മുക്ക് മാളിൽ പോകാം എന്തു പറയുന്നു.ധനു ചോദിച്ചു ഞാൻ സമ്മതിച്ചു
അങ്ങനെ ഞങ്ങൾ R P mall ൽ എത്തി
ബേക്കറിയിൽ കയറി രണ്ടു ഷാർജയും ബാർഗറും ഓഡർ ചെയിതു.
അതിനായി കാതിരുന്നപ്പോൾ ആണ് പുറകിൽ ഇരിക്കുന്നവന്റെ കൈ എന്റെ ഇടുപ്പിലൂടെ ഇഴഞ്ഞു കളിച്ചതു. ആദ്യം ഞാൻ കരുതി അറിയാതെ ആകും എന്നു
ധനു എന്തൊക്കെയോ ഇരുന്നു പറയുന്നുണ്ട്.ഞാൻ എല്ലാം മുള്ളികെട്ടു കൊണ്ടു ഇരുന്നു
വീണ്ടും ഇടുപ്പിലൂടെ കൈ ഇഴഞ്ഞു നടന്നു .സഹികെട്ട് ഞാൻ എഴുന്നേറ്റു അവന്റെ ഷർട്ടിൽ കയറിപ്പിടിച്ചു അവനെ എഴുന്നേൽപ്പിച്ചു അവന്റെ കാരണത് ഒന്നു പൊട്ടിച്ചു.
ധനു പിടിച്ചു മാറ്റാൻ നോക്കിഎങ്കിലും എനിക്കു ദേഷ്യം കുടി വന്നു അവനോടയി ഞാൻ പറഞ്ഞു
നിനക്കു ഒന്നും അമ്മയും പെങ്ങളും ഇല്ലെടാ. ഞങ്ങൾളോട് ഇങ്ങനെ പെരുമാറിയ നീ അവരോടു എങ്ങനെ ആയിരിക്കും പെരുമാറുക. അവരെയും നീ വെറുതെ വിടില്ല എന്നു എന്താ ഉറപ്പു
നീ എന്താ വിചാരിച്ചത് നിന്നെയൊക്കെ പേടിച്ചട്ടു ഞങ്ങൾ പ്രീതികരികില്ല എന്നോ അതൊക്കെ പണ്ടായിരുന്നു. ഇപ്പോൾ ഉടനെ പ്രീതികരിക്കുക അതാണ് പോളിസി.
പെങ്ങളേ സോറി അറിയാതെ ചെയ്‌തതു ആണ് മാപ്പുതരണം സോറി
അറിയാതെയോ നീ അറിഞ്ഞു കൊണ്ട് തന്നെയാ ഇതു ചെയ്തത്. അവനു ഞാൻ ഒന്നൂടെ കാരണത് പൊട്ടിച്ചു
എന്നിട്ടു പറഞ്ഞു ഇനി നീ
ഏതേലും പെണ്കുട്ടികളെ തൊടുന്നതിനു മുമ്പ് ഈ അടി ഓർത്തു വെക്കണം . നിന്റെ ഭാര്യയെ തോട്ടാലും ആദ്യം ഈ അടി ഓർതിരിക്കണം നീ കേട്ടോടാ.
പറഞ്ഞു തീർന്നതും കൂട്ടത്തോടെ ഉള്ള കൈ അടിശബ്ദം കേട്ടപ്പോഴാണ് സ്വബോധം വന്നത് എനിക്കു ഞാൻ നോക്കുബോൾ എല്ലാരും എനിക്കു ചുറ്റും നിന്നു കൈ അടിക്കുവാ എല്ലാരും ചെയ്തതു ശരി ആണെന്ന് പറഞ്ഞു അതു എനിക്കു ഒരുപാട് സന്തോഷം നൽകി
അപ്പോഴാണ് ആൾകുട്ടത്തിന്റെ ഇടയിൽ ഒരു പരിജയം ഉള്ള മുഖം നമ്മുടെ ഫിലോസഫി സാർ
(തുടരും)
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission