Skip to content

ദേവാമൃത – 5

devamrutha

വീണ്ടും ഇങ്ങനെ ഒരു കുടി കാഴ്ച്ച ഞാൻ ഒരിക്കലും സ്വപ്നം പോലും കണ്ടതല്ല.പെട്ടെന്നു അയാളെ അവിടെ കണ്ടത് എനിക്കു ഒരു ഷോക്ക് ആയിരുന്നു.

ഞങ്ങൾ കൊടുത്ത ഓഡർ ക്യാൻസൽ ചെയ്തു പുറത്തേക് ഇറങ്ങി.

സിദ്ധു എനിക്കു വിശക്കുന്നടി.എന്തേലും കഴിച്ചില്ലേൽ ഞാൻ ചത്തു പോകും.

ധനു നമ്മുക്ക് വേറെ എവിടുന്നേലും കഴികാം ഇപ്പോൾ നീ വാ

                  ഹലോ……… അങ്ങനെ അങ്ങു പോയല്ലോ.

പുറകിൽ നിന്നും ഉള്ള ശബ്ദം കേട്ടു  എന്റെ നെഞ്ചോന്നു പിടഞ്ഞു. നേരത്തെ അടികൊണ്ടവൻ ഇനി പകരം വീട്ടാൻ വന്നതാകുമോ. ഞാൻ മനസ്സിൽ ചിന്തിച്ചു.

മനസിൽ പേടി ഉണ്ടേലും അതു പുറമെ കാട്ടാതെ ഞാൻ ഒന്നു തിരിഞ്ഞു നോക്കി

അപ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ടു  നെഞ്ചു പടപട ഇടിച്ചു തുടങ്ങി. നമ്മുടെ ഫിലോസഫി സാർ.

അയാൾ ഞങ്ങൾക്കു നേരെ നടന്നു വന്നു.

അപ്പോൾ ഞാൻ വിചാരിച്ച പോലെ ഇയാളു ഒരു പൂച്ചകുഞ്ഞു ഒന്നും അല്ലല്ലേ.ഒരു തന്റേടി ആണ്.

ഗുഡ് പെണ്കുട്ടികള് അയാൽ ഇങ്ങനെ വേണം.

ഞാൻ ഏതോ സ്വപ്നലോകത്തു നിൽക്കുന്ന പോലെ ഒരു അവസ്‌ഥ ആയിരുന്നു അപ്പോൾ എനിക്കു.

ഇത്രയും ആയ സ്ഥിതിക്കു നമ്മുക്ക് ഓരോ കോഫി കഴിച്ചാലോ.

ആയോ വേണ്ടാ

ഞങ്ങൾക്ക് ലേശം തിരക്കുണ്ട്.ഞാൻ ഇടക്കു കയറി പറഞ്ഞു.

ഒരു കോഫി കുടിക്കാൻ ഒക്കെ ടൈം കാണുമെഡോ

വേണ്ട ചേട്ടാ പിന്നൊരികൽ അക്കാം ഇപ്പോൾ വേണ്ട.ധനു പറഞ്ഞു.

ധനു തന്റെ ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ . എന്റെ കൂടെ വന്നു എന്ന് അറിഞ്ഞാൽ അവൻ ഒന്നും പറയില്ല.അതും അല്ല പകൽ സമയം അല്ലെടോ.അപ്പോൾ എന്റെ കൂടെ വരുന്നതിൽ ഒരു കുഴപ്പവും ഇല്ല. നിങ്ങൾ വാഡോ

അയാൾ ധനുന്റെ കൈയിൽ പിടിച്ചു മുന്നോട്ടു നടന്നു.

അതു കണ്ടു എന്റെ നെഞ്ചു കീറി മുറിക്കുന്ന പോലെ വേദനിച്ചു.

ഒരു പാവയെ പോലെ ഞാൻ അവരോടൊപ്പം നടന്നു.

ഇടക്കു ധനു എന്നെ  തിരിഞ്ഞു നോക്കും . അപ്പോൾ ഞാൻ അവളെ ചിരിച്ചു കാണിക്കും.

ഞങ്ങൾ നടന്നു താഴെ വന്നു . ഒരു കോഫി ഷോപ്പിൽ കയറി . മൂന്നു കോഫി ഓഡർ ചെയിതു അയാൾ.

നിങ്ങൾക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നോ.

ഉണ്ടായിരുന്നു.

ബട് ക്ലാസ്സിൽ നിന്നും പുറത്താക്കി. ധനു പറഞ്ഞു.

അപ്പോൾ പഠിക്കാൻ മിടുകരാണ് രണ്ടാളും അല്ലേ.

ഞങ്ങൾ പഠിക്കാൻ പുറമൊട്ടു ഒന്നും അല്ല ചേട്ടാ

സിദ്ധു ആണ് കോളേജിന്റെ മൊത്തം പ്രതിക്ഷ.

സിദ്ധുവോ.?

ഇവളെ ഞങ്ങൾ എല്ലാം സിദ്ധു എന്നാണ് വിളിക്കുന്നത്.

അതു ആണ്കുട്ടികളുടെ പേര്‌ അല്ലെ.

ഫിലോസഫി സാർ കളിയാക്കും പോലെ ചോദിച്ചു.

എന്റെ ചേട്ടായി അങ്ങനെയാ എന്നെ വിളിക്കുന്നത്. എന്റെ ചേട്ടായിക് അതാ ഇഷ്ടം.

ഓ ആയിക്കോട്ടെ

അതൊക്കെ പോട്ടെ എന്തിനാ പുറത്താക്കിയത്.

അതു ഇവൾ എന്നല്ലേ രാത്രി ഒരു സ്വപ്‍നം കണ്ടു. കണ്ട സ്വപ്നം എന്താണ് എന്നു പറഞ്ഞതാ.അപ്പോഴേക്കും സാർ പുറത്താക്കി.

ഓഹോ അത്ര വലിയ സ്വപ്നമോ എന്താടോ താൻ കണ്ടത്.

എന്നോട് പറ ഞാൻ കേട്ടിട്ടു പറയാം അതു നടക്കുമോ ഇല്ലയോ എന്ന്.

അപ്പോഴേക്കും കോഫി കൊണ്ടു വന്നു.

ഞങ്ങൾ അതു എടുത്തു കുടിച്ചുകൊണ്ടു ഇരുന്നപ്പോൾ ആണ് ചേട്ടായി വിളിക്കുന്നത്.

ആയോ ചേട്ടായി വിളിക്കുന്നു. ഞാൻ ഇപ്പോൾ വരാമേ എന്നു പറഞ്ഞു

പുറത്തിറങ്ങി കാൾ എടുത്തു

ഹലോ ചേട്ടായി എന്താ ഈ നേരത്തു വിളിച്ചത്.

ചുമ്മാ വിളിച്ചതാ.

എന്തോ നിന്റെ ശബ്ദം കേൾക്കാൻ തോന്നി.

ചേട്ടായി പിന്നെ

പറ മോനെ

ചേട്ടായി മോളേ എന്നു വിളിക്കു

ഒക്കെ എന്തേലും  ആകട്ടെ നീ കാര്യം

പറ.

ഞാൻ നടന്നതോകെ ചേട്ടയിയോട് ചുരുക്കി പറഞ്ഞു. സ്വപ്നം കണ്ടത് മാത്രം പറഞ്ഞില്ല.

അതു കേട്ടിട്ടു ചേട്ടായി പറഞ്ഞു

നീ ഞങ്ങളെ ചുണ്ണാക്കുട്ടൻ അല്ലെടാ.

സിദ്ധു മോനെ  നിനക്കു ആ ഡോക്ടറെ ഇഷ്ടം ആണോടാ.ആണെങ്കിൽ നമ്മുക്ക് ആലോചികം എന്തു പറയുന്നു.

എങ്കിൽ ശെരി ചേട്ടായി ഞാൻ വെക്കുവാ

ഒക്കെ ബൈ  ഉമ്മാ…….

മോനെ വെക്കല്ലേടാ ഞാൻ പറയട്ടെ നീ ഒന്നു കേൾക്.

അപ്പോഴേക്കും ഫോൺ ഞാൻ ഓഫ് ആക്കി.

അവരുടെ അടുത്തേക്ക് ചെന്നു. അവർ എന്തൊക്കെയോ തകർത്തു സംസാരിക്കുവാണ്. ഞാൻ കസേരയിൽ ഇരുന്നു.

കോഫി എടുത്തു കുടിച്ചു.

പറയാടോ താൻ എന്താ സ്വപ്നം കണ്ടത്

നിങ്ങളെയാടോ പൊട്ടാ ഞാൻ കണ്ടത്

അതു നിങ്ങളോട് എങ്ങനെ ഞാൻ പറയും എന്റെ നാരായണാ. ഞാൻ മനസ്സിൽ പറഞ്ഞു.

ഒന്നുമില്ല ഇവൾ ചുമ്മാ പറഞ്ഞതാ.

ധനു നമ്മുക്ക് ഇറങ്ങാം

ശരി പോകാം

ചേട്ടാ എന്നാൽ ഞങ്ങൾ പോട്ടെ.

ഞാനും വരുന്നടോ.

ബില്ല് കൊടുക്കാൻ ഞാൻ രൂപാ എടുത്തപ്പോൾ വേണ്ട ഞാൻ വിളിച്ചിട്ടല്ലേ നിങ്ങൾ വന്നത്

അപ്പോൾ ഞാൻ കൊടുക്കും ഒക്കെ

കോളേജില്ലേ റാങ്ക് സ്വപ്നം അല്ലെ അപ്പോൾ ഒന്നാം റാങ്ക് കിട്ടുമ്പോൾ എനിക്കു പാർട്ടി നടത്തിയാൽ മതി കേട്ടോ.

ഞാൻ ചിരിച്ചു കാണിച്ചു.

ഞങ്ങൾ യാത്ര പറഞ്ഞു നടന്നു.

വണ്ടിയുടെ അടുത്തു എത്തിയപ്പോഴും എന്റെ മനസ് അയാളിൽ ആയിരുന്നു.

ധനു വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയിതു

സിദ്ധു നീ എന്തോഓർത്തു നില്കുവാ വണ്ടി എടുകടി പെണ്ണേ.

ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയിതു.

അവർ എന്താണ് സംസാരിച്ചത് എന്നു എനിക്കു അറിയണം എന്നു ഉണ്ട്.പക്ഷേ ധനു വിനോട് ചോദിച്ചാൽ അവൾ എന്തു വിചാരിക്കും. എന്നു ഓർത്തു അതുകൊണ്ടു ചോദിച്ചില്ല.

ബൈ പറഞ്ഞു ഞങ്ങൾ രണ്ടു വഴിക്കു പോയി.

വീട്ടിൽ എത്തിയപ്പോൾ എല്ലാരും ഉച്ചമായക്കത്തിൽ ആണ്. ഞാൻ നേരെ ചാരുന്റെ മുറിയില്ലേക് പോയി.

അവൾ നല്ല ഉറക്കത്തിൽ ആണ്.ഞാൻ എന്റെ കുട്ടിദേവന് ഒരു ഉമ്മ കൊടുത്തു.

അപ്പോൾ ചാരു ഉണർന്നു.

എന്താടി നീ ഇന്ന് നേരത്തെ വന്നത്.

ഞാൻ അവളുടെ കൂടെ കയറി കിടന്നു .എന്നിട്ടു നടന്നതെല്ലാം ചാരുവിനോട് പറഞ്ഞു.

കേട്ടു കഴിഞ്ഞു അവൾ പറഞ്ഞു

സിദ്ധു നിനക്കു ഇഷ്ടം ആണെങ്കിൽ ചേട്ടയിയോട് പറ നമ്മുക്ക് ആലോചിക്കാം ഒക്കെ ആണോ.

വേണ്ട ചാരു അയാൾക്കു വേറെ ആരോടെങ്കിലും അടുപ്പം ഉണ്ടങ്കില്ലോ?.

അയാൾ നോ പറഞ്ഞാൽ ചേട്ടായിക് സഹിക്കില്ല അതു വേണ്ടാ.

പിന്നെ ചേട്ടായി വിളിച്ചിരുന്നു. ഞാൻ എല്ലാം പറഞ്ഞു.

ചാരു ഒന്നു മുള്ളുകമാത്രം ചെയ്യ്തു.

സിദ്ധു നിനക്കു ഇഷ്ടം ഒന്നും ഇല്ലെങ്കിൽ നീ അതു മറന്നേക്കു കുട്ടീ.exam അല്ലെ നീ പഠിക്കാൻ നോക്ക്.

ഞാൻ ഒന്നും പറഞ്ഞില്ല.

കാരണം എനിക്കു അറിയാം അയാൾ ഇപ്പോൾ എന്റെ ജീവൻ ആണെന്ന്.

                           (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!