Skip to content

ദേവാമൃത – 6

devamrutha

അച്ഛാ……. എന്താ മോളേ..

അച്ഛാ …അമ്മയും പപ്പയും പറയുന്നു അങ്ങോട്ടു ഒന്നു ചെല്ലാൻ.അവിടുത്തെ ബിസിനസ്സ് ഒക്കെ ഇട്ടേച്ചു ഇങ്ങോട്ടു വരാൻ പറ്റില്ല. അതു കൊണ്ടു അങ്ങോട്ടു ഒന്നു ചെല്ലാൻ.

ഈ അവസ്‌ഥയിൽ എങ്ങനെയാ മോളേ നീ അത്രയും ദൂരം വരെ ഒറ്റക്കു പോകുന്നേ.

സുഭദ്ര ആണ് അത് ചോദിച്ചത്.

ഞാൻ അതു പറഞ്ഞു അമ്മേ.  അമ്മക്ക് കാണണം എന്ന്. അതാ ഞാൻ ചോദിച്ചേ.

  ചോദിക്കാൻ ഒന്നും ഇല്ല വിടില്ല ഞങ്ങൾ.

സിദ്ധു ആണ് അത് പറഞ്ഞതു.

എന്തു വന്നാലും വിടില്ല.

ഡോക്ടർ പറഞ്ഞതല്ലേ ചാരു നിനക്കു ഇപ്പോൾ നല്ല റെസ്റ്റ് വേണം എന്ന്. നിന്റെ ബോഡി വീക് ആണെന്നും. നല്ല വിശ്രമം വേണം എന്നൊക്കെ. എല്ലാം അറിഞ്ഞു വച്ചട്ടും.ചാരുവും കൊള്ളാം ചാരുന്റെ അമ്മയും കൊള്ളാം.

അതും സിംഗപ്പൂർ വരെ ഒറ്റക്കു അതു നടക്കില്ല ചാരു. ഞാൻ നിന്നെ വിടില്ല ഇനി എന്തു വന്നാലും. ചേട്ടയിയോട് ഇതു ഒന്നും പറയാൻ നിൽകണ്ട പിന്നെ അതു മതി കിടന്നു തുള്ളാൻ.

അവരോടു പറ ഇങ്ങോട്ടു വരാൻ.എന്തിനാ ഇങ്ങനെ കിടന്നു കോടികൾ  ഉണ്ടാകുന്നേ. നീ ഒരാൾ അല്ലെ ഉള്ളു അവർക്കു. എന്തിനാ ഇത്രയും വാരി കുട്ടുന്നെ.

അതും അല്ല ഈ അവസ്ഥയിൽ നീ അങ്ങോട്ടു ചെല്ലാൻ.എന്നാലും അവർ ഇങ്ങോട്ടു വരില്ല.

ഇതും പറഞ്ഞു ദേഷ്യത്തിൽ സിദ്ധു അകത്തേക്കു കയറി പോയി.

വേണ്ട മോളേ പോകണ്ട 

എന്തിനാ വെറുതെ ഒരു റിസ്ക്‌ എടുക്കുന്നെ

പിന്നെ ഞങ്ങൾക്കു ഒരു സമാധാനം കാണില്ല. അച്ഛനാണ് അതു പറഞ്ഞതു.

ശരി അച്ഛാ… നിങ്ങൾ എല്ലാം പറയുന്നതിന് അപ്പുറം ഒന്നും ഇല്ല എനിക്കു.നിങ്ങൾ എല്ലാവരും എന്റെ നല്ലതിനെ എന്തും പറയു എന്നു എനിക്കു അറിയാം.

സിദ്ധു പഠിക്കുവാ…

കണ്ടിട്ടു എന്തു തോന്നുന്നു.

കണ്ടിട്ടു തോന്നുന്നു ഫിലോസഫി സാറിനെ ഓർത്തു ഇരിക്കുവാണെന്നു.

ചാരു ഒന്നു പോയേ ചുമ്മാ ചൊറിയാൻ നിൽക്കാതെ.

സിദ്ധു കലിപ്പിൽ ആണല്ലോ.

ആണെങ്കിൽ എന്താ.

എന്റെ പൊന്നു മോൾ അല്ലെ പിണങ്ങല്ലേടാ

ഞാൻ പോകുന്നില്ല. നിന്നെ പിണക്കിയാട്ടു എനിക്കു എവിടെയും പോകണ്ട .പോരെ.

മ്മം… മതി

ചാരു നിന്റെ നല്ലതിന് അല്ലെടാ ഞങ്ങൾ ഇതൊക്കെ പറയുന്നേ.

അതു എനിക്കു അറിയട പിന്നെന്താ.

എന്റെ മോള് ഇപ്പോൾ ടെൻഷൻ ഒന്നും അടിക്കാതെ ഇരുന്നു പഠിക്കാൻ നോക്കു.മറ്റന്നാൾ exam  തുടങ്ങുവാണെന്നു ഓർമ്മ വല്ലോം ഉണ്ടോ.

ഉണ്ടല്ലോ അതല്ലേ ഞാൻ ഇരുന്നു പഠിക്കുന്നതു.

ചുമ്മാ പഠിച്ചാൽ പോര ഒന്നാംറാങ്ക് തന്നെ വാങ്ങണം എന്റെകുട്ടി

അതായിരിക്കും എനിക്കു നീ തരുന്ന വല്ല്യ സമ്മാനം. കേട്ടല്ലോ

കേട്ടു………

********      ************    *********

മോനെ വിധു……. വിധു…..

എന്താ അമ്മേ വിളിച്ചതു

മോൻ എങ്ങോട്ടേലും പോകാൻ നില്കുവാണോ

അതേ അമ്മേ    എന്താ അമ്മക്ക് എന്തേലും വാങ്ങണോ. ഉണ്ടേൽ  ഞാൻ വാങ്ങി കൊണ്ടു വരാം.

ഇല്ലാമോനെ ഒന്നും ഇല്ല

പിന്നെ എന്താ അമ്മക്ക് പറയാൻ ഉള്ളത്

അതു മോനെ മോന്റെ കൂട്ടുകാരുടെ മിക്കവരുടെയും കല്യാണം കഴിഞ്ഞു . എന്റെ കുട്ടി മാത്ര ഇപ്പോൾ..

പറഞ്ഞു വരുന്നത് എന്താണെന്ന് മനസിൽ ആയി.എനിക്കു ഒരാളെ ഇഷ്ടം ആണ് അമ്മേ .

അമ്മക്കും  അവളെ ഇഷ്ടം ആക്കും.

ഏതാ മോനെ ആ കുട്ടി

മോൻ പറ നമ്മുക്ക് പോയി ആലോചിച്ചു നോക്കന്നെ.

പറയാം ഇപ്പോൾ അല്ല പിന്നെ

സമയം ആകട്ടെ

യേട്ടത്തിയും അച്ഛനും എന്തിയെ അമ്മേ.

അവൾ കുഞ്ഞിനെ ഉറക്കുവാ

അച്ഛൻ ആരെയോ കാണാൻ വേണ്ടി പോയെക്കുവാ.

എന്നാൽ ശരി ഞാൻ ഇറങ്ങുവാ.

ഒറ്റക്ക് ആണോ അതോ കൂട്ടുകാരും ഉണ്ടോ.

അജു ഉണ്ട് അവനെ വീട്ടിൽ പോയി പിക്ക് ചെയ്യണം

ശരി അമ്മേ

വിധുവിന്റെ കാർ ഗേറ്റ് കടക്കുന്നത് വരെ ശ്രീദേവി നോക്കി നിന്നു.

***********   *********    ***********

സിദ്ധു ഒരു ഹെല്പ് ചെയ്യുമോ നീ

എന്താ ചാരു നീ പറ

നീ പോയി ( ഗ്ലിസ് സ്റ്റിച്ചിങ്സെന്ററിൽ ) നിന്നും സ്റ്റിച്ചു ചെയ്ത ആ ബ്ലൗസ്‌ ഒന്നു വാങ്ങിട്ടു വരുമോ plz എന്റെ പൊന്നു മോള് അല്ലേ. നാളെ രാവില്ലേ ഒരു അമ്പലത്തിൽ പോകാൻ ആണ്.

ഏതു അമ്പലത്തിൽ ?

അതൊക്കെ പറയാം നീ പോയിട്ടു വാ

ചാരു ഇവിടുന്നു ഒരു മുക്കമാണിക്കുർ

യാത്ര ഉണ്ട്

അറിയാം മോളേ എന്നാലും എന്റെ കുട്ടി ഒന്നു പോയിട്ടു വാ

ശരി

ഞാൻ ഡ്രെസ്സ് ഒന്നു മറാട്ടെ

മഞ്ഞ ഫുൾകൈ ഷർട്ടും  കറുത്ത ജീൻസും ഇട്ടും മുടി പൊക്കി കെട്ടി ഒരു sunglassum എടുത്തു വച്ചു കണ്ണാടിയിൽ നോക്കി  ഓ പൊളി യാണ് ഞാൻ സ്വയം പറഞ്ഞു പുറത്തേക്കു ഇറങ്ങി

സിദ്ധു ഹെൽമറ്റ് എടുത്തില്ല

ചാരു അതു ഇങ്ങു എടുത്തേരെ

ക്യാഷ് വേണ്ടടാ 

വേണ്ട എന്റെ കൈയിൽ ഉണ്ട് അപ്പോൾ

ശരി

                                   കടയിൽ പോയി തുണിയും വാങ്ങി തിരിച്ചു

റോഡിൽ ഒടുക്കാത്ത ബ്ലോക്ക് വണ്ടിയൊക്കെ ഇഴഞ്ഞു ഇഴഞ്ഞു ആണ് പോകുന്നേ

ഞാൻ ഗ്ലാസ്സ് എടുത്ത്‌ തലയിലോട്ടു കയറ്റി വച്ചു

അപ്പോൾ ആണ് ആരോ എന്നെ നോക്കുന്നത് ആയിട്ടു എനിക്കു തോന്നിയെ.

ഞാൻ ഒന്ന് തിരിഞ്ഞു നോക്കി

നമ്മുടെ ഫിലോസഫിസാർ എന്നെ തന്നെ നോക്കി ഇരിക്കുന്നു.

വേറെ ആരോ ആണ് കാർ ഡ്രൈവ് ചെയുന്നത് . അതുകൊണ്ടു എന്നെ തന്നെയാ

അയാള് നോക്കി ഇരിക്കുവാ

തിരിഞ്ഞു നോക്കലും എന്നു മനസ് പറഞ്ഞെങ്കിലും

ഞാൻ തിരിഞ്ഞു നോക്കി.

അപ്പോൾ അയാൾ എന്നോട് പറഞ്ഞു

ഡ്രെസ്സ് സൂപ്പർ ആണെന്ന്

പെട്ടെന്ന് ഞാൻ എന്റെ കണ്ണുകൾ  പിൻവലിച്ചു

                              ( തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

4/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!