ദിവസകളും ആഴ്ച്ചകളും ശരവേഗത്തിൽ കടന്നു പോയി.
ഈ ദിവസങ്ങളിൽ ഒന്നും ഞാൻ എന്റെ ഫിലോസഫിസാറിനെ കണ്ടതെ ഇല്ല.
കാരണങ്ങൾ പലതും ഉണ്ടാക്കി ഞാൻ ധനുവിനെയും കുട്ടി ചുമ്മാ ചുറ്റി അടിച്ചു നടന്നു.അങ്ങനെ എങ്കിലും അയാളെ ഒന്നു കാണാൻ. എന്നാൽ നിരാശയായിരുന്നു ഫലം.
എന്റെ സിദ്ധുട്ടാ…..
മം എന്താ ചാരു
നീ ഇങ്ങനെ പുറത്തു ഒരു കാര്യവും ഇല്ലാതെ ചുറ്റി നടക്കുന്നത് ആ ഫിലോസഫി സാറിനെ കാണാൻ അല്ലെടാ മോളേ
ഏയ് അല്ല ഞാൻ എന്തിനാ അയാളെ കാണുന്നെ.ഒരിക്കലും അല്ല ചാരു.
എന്റെ മോള് എന്റെ ഈ മുഖത്തോട്ടു ഒന്നു നോക്കി പറ നിനക്കു അയാളെ ഇഷ്ടം അല്ലെന്നു.
പറയണോ
മം പറയണം
ഒക്കെ പറയാം. എന്നാൽ കേട്ടോ
എനിക്കു അയാളെ പെരുത്തു ഇഷ്ടമാ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് അയാളെ . എനിക്കു ഈ ലോകത്തിൽ എന്റെ ചേട്ടയിയും അച്ഛനും കഴിഞ്ഞാൽ അയാളെയാണ് എനിക്കു ഇഷ്ടം
പിന്നെ ചാരുനെയും അമ്മേനെയും.
എടി ദുഷ്ട്ടെ അപ്പോൾ അവസാനം ഞങ്ങൾ രണ്ടു പേരും ആണോ
എന്റെ ചാരു പിണങ്ങല്ലേ . നീ എന്റെ ബെസ്റ്റ് അല്ലെ
ബെസ്റ്റ് അല്ല ബൂസ്റ്റ് ഒന്നു പൊടി
ചാരു പിണങ്ങിയോ
എല്ല എന്താ
സിദ്ധു ഞാൻ ദേവേട്ടനോട് പറയട്ടെ ഇതു .വിവാഹം ആലോചിക്കുന്നത് കൊണ്ടു തെറ്റൊന്നും ഇല്ലാല്ലോ.
നീനക്കു അന്ന് ഞാൻ തന്ന മറുപടി ആണ് ഇന്നും എനിക്കു താരൻ ഉള്ളത്.
എന്നാൽ നീ മറുപടിയും കെട്ടി പിടിച്ചുകൊണ്ടു ഇവിടെ ഇരുന്നോ.അയാളെ വേറെ ആരേലും കൊത്തികൊണ്ടു പോകും.
കൊണ്ടു പോകുമോ? ഏയ് ഇല്ല
എനിക്കു വിധിച്ചതാണെങ്കിൽ എനിക്കു തന്നെ കിട്ടും. ( മനസിൽ ചിന്തിച്ചു )
ഒന്നു കണ്ടിരുന്നെങ്കിൽ എന്റെ നാരായണാ….
എത്ര ആയി ഒന്നു കണ്ടിട്ടു.
രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല.
അന്ന് അയാളെ കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങി.
വർഷൻ എന്റെയാണ് തരില്ല ഞാൻ നിനക്കു എന്റമാത്രം ആണ്.
എന്നിൽ നിന്നും അയാളെ പിടിച്ചു വലിച്ചു കൊണ്ടു പോകുന്നു.
ഞെട്ടി ഞാൻ ഉണർന്നു . ആയേ….
സ്വപ്നം ആയിരുന്നോ.
എങ്കിലും എന്റെ നെഞ്ചിടിപ്പ് എനിക്കു കേൾക്കാൻ പറ്റുന്നുണ്ട്.
ഇതു എന്താ ഞാൻ ഇങ്ങനെ ഉള്ള സ്വപ്നം കാണുന്നെ. ഇനി അയാൾക്ക് വേറെ ആരോടെങ്കിലും പ്രണയം കാണുമോ……ഏയ്. ഇല്ലായിരിക്കും
നാരായണാ….അങ്ങനെ ഒന്നും കണല്ലേ.
എനിക്കു തന്നെ ഇങ്ങു തരണേ…
മുടിപുതച്ചു സുഖം ആയി വീണ്ടും കിടന്നു ഉറങ്ങി.
സിദ്ധുട്ടാ എഴുന്നേൽകു എന്റെ പൊന്നുമോൾ അല്ലെ എഴുന്നേൽകു.
എന്താ ചാരു ഉറക്കപിച്ചോടെ ഞാൻ ചോദിച്ചു.
എന്റെ സിദ്ധുന്റെ റിസൾട്ട് വന്നു.
എന്റെ മോളക് ഒന്നാംറാങ്ക് ഉണ്ട്
നീ ഇതു നോക്കെ
ഞാൻ ചാടി എഴുന്നേൽറ്റു പത്രം വാങ്ങി
ധനുന്റെ റിസൾട്ട് ആണ് നോക്കിയേ.
അവൾ വളരെ നല്ല മാർക്കോടെ പാസ്സായി .
ചാരു എന്നെ ചേർത്തു പിടിച്ചു എനിക്കു ഒരു ഉമ്മ തന്നു.
അവളുടെ കൈയിൽ കിടന്ന ഒരു വള ഉരി എന്റെ കൈയിൽ ഇട്ടു തന്നു
ആയേ ചാരു എനിക്കു ഇതു ഒന്നും വേണ്ട ചുമ്മാ അടങ്ങു ചാരു എനിക്കു വേണ്ടട്ടോ.
എന്റെ മോൾക് ചാരുന്റെ വകയാണ് ആദ്യത്തെ ഗിഫ്റ്റ്.
ഫോൺ എടുത്തു നോക്കിയപ്പോൾ കുറെ അധികം മിസ്സ് calls . ധനുനെ മാത്രം തിരിച്ചു വിളിച്ചു. അവൾ ഒരുപാട് ഹാപ്പി ആണ് .ഫോണിലൂടെ ഒരുപാട് ഉമ്മ തന്നു.
Whats app ഓപ്പൺ ചെയ്തപ്പോൾ തുരുതുരാ msg എല്ലാർക്കും tnx പറഞ്ഞു വച്ചു.എന്നാൽ ധനുവിനു ഇന്ന് തന്നെ പാർട്ടി വേണം എന്ന് ഒരേയൊരു വാശി.ആലോചികട്ടു എന്നു പറഞ്ഞു.ഞാൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.
അച്ഛൻ ആരോടൊക്കെയോ ഫോണിൽ സംസാരിക്കുവാണ് അച്ഛൻ വല്ല്യ ഹാപ്പി യിൽ ആണ്
സിദ്ധു ദേവേട്ടൻ വിളിക്കുന്നു നിന്റെ ഫോണിൽ വിളിച്ചട്ടു കിട്ടുന്നില്ല എന്നു.
ഹലോ ചേട്ടായി
എന്റെ പൊന്നു മോൻ ഒരു നൂറായിരംഉമ്മ
tnx ചേട്ടായി……
എന്റെ മോന് എന്തു സമ്മാനം ആണ് ഈ ചേട്ടായി തരണ്ടത്.
ഒന്നും വേണ്ടയെ…….. പത്നി ഒരു വള ഉരി കൈയിൽ ഇട്ടു തന്നിട്ടുണ്ട് അതു മതി.
അങ്ങനെ പറഞ്ഞാൽ പറ്റില്ല മോനെ.
ആ ഡോക്ടറിനെ തരട്ടെ ഗിഫ്റ്റ് ആയിട്ടു ഞാൻ.
എങ്കിൽ ശരി ചേട്ടായി ഒക്കെ ബൈ ഉമ്മ…..
ചാരു ഇന്നാപിടി ഫോൺ
നിനക്കു വേണ്ടി നിന്റെ ചേട്ടായി അവിടെ പാർട്ടി ഒക്കെ ഏർപ്പാട് ആക്കിയ കാര്യം പറഞ്ഞോ..
ഇല്ല ഫിലോസഫിസാറിന്റെ കാര്യം ചോദിച്ചപ്പോഴേ ഞാൻ ഉമ്മ കൊടുത്തു ഫോൺ വച്ചു.മിടുക്കി.
എന്റെ മോള് പോയി ഇപ്പോൾ കുളിക് നമ്മുക്ക് അമ്പലത്തിൽ പോയിട്ടു വരാം അടുത്ത മാസം ഒക്കെ ആകുമ്പോൾ എനിക്കു അമ്പലത്തിൽ പോയികുടത്തെ ആകും
അതെന്താ …… ചാരു
കുന്തം
ഓ മനസിലായി കുട്ടി ദേവൻ വരാറായി വരുന്നു അല്ലെ. ഇനി 3 മാസം കൂടി ആകുമ്പോൾ എന്റെ വാവ ഇങ്ങു വരുമല്ലോ.
മോള് നിന്നു കൊഞ്ഞതെ പോയി കുളികടി.
സിദ്ധു…………..
എന്താ അച്ഛാ
മോളേ നിന്റെ സാർമാരൊക്കെ വിളിച്ചിരുന്നു. നിന്നെ വിഷ് ചെയ്യാൻ നിനക്ക് അവിടെ എന്തോ സ്വികരണം ഒക്കെ ഏർപ്പാട് ആക്കുന്ന കാര്യം ഒക്കെ പറഞ്ഞു.നിന്നെ തിരക്കി ഉറങ്ങുവാണെന്നു പറഞ്ഞു തിരിച്ചു ഒന്നു വിളിക്കാൻ നോക്കു.
മിടുക്കൻ ഉറങ്ങുവാണെന്നു പറഞ്ഞോ വേറെ എന്തേലും പറഞ്ഞ പോരായിരുന്നോ.ദുഷ്ടൻ
എല്ലാരേയും വിളിച്ചതിനു ശേഷം പോയി കുളിച്ചു വന്നു.
ചാരുവും ആയി അമ്പലത്തിൽ പോയി തിരികെ വന്നപ്പോൾ ഒരു ഒന്നാന്തരം ചപ്പാട് ‘അമ്മ ഒരുക്കിയിരുന്നു.ആഹാരം ഒക്കെ കഴിച്ചു കഴിഞ്ഞു ധനു നെ വിളിച്ചു പറഞ്ഞു ഒരുങ്ങി നിൽക്കാൻ.
അച്ഛന്റെ കൈയിൽ നിന്നും 3000 രൂപയും വാങ്ങി ഞാന് ധനുന്റെ അടുത്തേക്ക് പോയി.അവിടുന്നു നേരെ ബീച്ചിൽ
അവിടെ ചുറ്റി തിരിഞ്ഞു. നേരെ ഒരു
I mall റെസ്റ്റോറന്റ് ലക്ഷ്യം ആക്കി പോയി.
ഓഡർ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് ഹലോ എന്നു ആരോ പുറകിൽ നിന്നും പറഞ്ഞതു.
തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഫിലോസഫിസാർ .ഒരു പത്തുമുവായിരം ലഡു ഒന്നിച്ചു പൊട്ടി എന്റെ മനസിൽ.
ഞങ്ങൾക്കു അടുത്തായി അയാൾ വന്നു ഇരുന്നു.
തനിക്കു ഒന്നാംറാങ്ക് ഉണ്ടല്ലേ പത്രത്തിൽ കണ്ടു.ഞാൻ അല്ല അമ്മയാണ് കണ്ടത്.
പാർട്ടി എന്തിയെടോ.
സാറിനു എന്താ വേണ്ടത് പറ ഇന്ന് എന്റെ ചെലവാണ് ഫുൾ.
അയാൾ ഒരു ഷാർജ പറഞ്ഞു
വേറെ ഒന്നും വേണ്ടാന്നു
എനിക്കു ഒരു പ്രതേക ഫീൽ മനസിന് ഒരു കുളിർമ അയാൾ എന്തൊക്കെയോ പറഞ്ഞു എന്നാൽ ഞാൻ മറ്റെവിടെയോ ആയിരുന്നു.
പഠിത്തം ഒക്കെ കഴിഞ്ഞില്ലേ ഇനി എന്താ പ്ലാൻ അയാൾ ചോദിചു
ആലോചിച്ചില്ല ഒന്നും എന്നു ഞാൻ പറഞ്ഞു.
ഇനി വിവാഹം ആണോ അടുത്ത പ്ലാൻ എന്നു ചോദിച്ചു
ഞാനും ധനുവും മുഖത്തോടു മുഖം നോക്കി ചിരിച്ചു.
ധനു പിന്നെ നാളെ തന്റെ വിട്ടില്ലേക് എന്റെ അച്ഛനും അമ്മയും വരുന്നുണ്ട് .
എന്തിനു ധനു ചോദിച്ചു
ഒരു പ്രൊപ്പോസൽ കൊണ്ടു വരാൻ ആണ്
അതു കേട്ടപ്പോഴേ എന്റെ തലകറങ്ങി കണ്ണിൽ ഇരുട്ടു കയറി .തളർത്തല്ലേ നാരായണാ എന്നു മനസിൽ ഒരുപാട് തവണ പ്രാർത്ഥിച്ചു. കണ്ണു നിറയാതെ എന്റെ ഉള്ളൂ കരഞ്ഞു
ഫുഡ് ഒക്കെ കഴിച്ചു കഴിഞ്ഞു ബിൽ കൊടുത്തു ഞങ്ങൾ ഇറങ്ങി.
യാത്ര പറഞ്ഞു മൂന്നു പേരും മൂന്നു വഴിക്കു പോയി.
വണ്ടി ഒട്ടിക്കുമ്പോഴും എന്റെ കണ്ണു നിറഞ്ഞു ഒഴുകി.
എങ്ങനെയോ വീട്ടിൽ ചെന്ന് കേറി അച്ഛനും അമ്മയും ഇല്ലയിരുന്നു അവർ അമ്പലത്തിൽ പോയെന്നു ചാരു പറഞ്ഞു.
ഞാൻ അവളെ കെട്ടിപിടിച്ചു കരഞ്ഞു എന്റെ കരച്ചിൽ കണ്ടിട്ടു അവളുടെ കണ്ണും നിറഞ്ഞു ഒഴുകി. എന്തിനാ നീ കരയുന്നെ . കാര്യം എന്താ നീ എന്നോട് പറ. ഇങ്ങനെയോ ഞാൻ എല്ലാം പറഞ്ഞു ഒപ്പിച്ചു.
എന്നെ നെഞ്ചോട് ചേർത്തു വച്ചു ഒരുപാട് ആശ്വസിപ്പിച്ചു.
നിന്റെ കൂട്ടുകാരി അല്ലെടാ ധനു അവളെയാണ് അയാൾക്കു ഇഷ്ടം എങ്കിൽ അവള് എടുത്തോട്ടെ അയാളെ
എന്റെ കുട്ടി കരയാതെ.
ശരിയാ എന്റെ കൂട്ടുകാരിയുടെ ജീവിതം ഞാൻ ആയിട്ടു ഇല്ലാതാക്കലും അവള് സുഖം ആയി ജീവിക്കട്ടെ
ചാരുന്റെ മടിയിൽ കിടന്നു ഞാൻ എപ്പോഴോ ഉറങ്ങി.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission