Skip to content

കടലാഴങ്ങൾ – 11

  • by
kadalazhangal

“” പെട്ടു, വീണ്ടും പെട്ടു,

ഒരു രക്ഷയും ഇല്ലാണ്ട് ചായേം കൊണ്ട് റൂമിലെത്തി,

കൈയ്യൊക്കെ വിറച്ച് ചായ എതാണ്ട് പാതിയോളം വരുന്ന വഴിയിൽ ഒഴിച്ച് കളഞ്ഞിട്ടുണ്ട്,

പാതി തുറന്ന് കിടക്കുന്ന വാതിലിലൂടെ ഉള്ളിലേക്ക് കയറിയപ്പോൾ കണ്ടു വാതിൽ അടയുന്ന ശബ്ദം,

തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു വാതിൽ ബോൾട്ടിട്ട് തൻ്റെ നേരെ വരുന്ന ആരവിനെ, :

“”ഓ എന്തോ ?? ദാ വരുന്നു മുത്തശ്ശി, …. ഈ മുത്തശ്ശി ടെ ഒരു കാര്യം എപ്പഴും കണ്ടോണ്ടിരിക്കണം, ചായ ദാ ഇവിടെ വച്ചിട്ടുണ്ടേ””

എസ്കേപ്പാവും മുമ്പ് കൈയിൽ പിടി വീണിരുന്നു മെല്ലെ കൈ പിടിച്ച് പുറകിലേക്ക് വളച്ചു,

“”ആ…. ഹ്, വിട് കണ്ണേട്ടാ വേദനിക്കുന്നു എനിക്ക്…. പ്ലീസ് വിട്…. “”

“”ആരാടി കള്ളുകുടിയൻ !! പറയടി””

“”കള്ളു കുടിക്കുന്നവരെ അല്ലേ ചേട്ടാ പൊതുവായി അങ്ങനെ പറയാ””

“”നിർത്തടി, അവൾടെ ഒരു ഓവർ സ്മാർട്ട്നസ് …. പാവല്ലേ ന്ന് കരുതി വിളിച്ചോണ്ട് വന്നപ്പോ :””

കണ്ണേട്ടൻ്റെ മുഖം അടുത്തു വരുന്നുണ്ടായിരുന്നു,

അതെൻ്റെ കാതോരം എത്തി നിന്നു,

വല്ലാതെ പൊള്ളിപ്പിടഞ്ഞ് നിന്നപ്പോൾ കേട്ടു മന്ത്രണം പോലെ ആ വാക്കുകൾ,

“”കള്ളുകുടിയനാക്കിയില്ലേ മുത്തശ്ശിയുടെ മുന്നിൽ  നീയെന്നെ….. ഒ.കെ ഫൈൻ, കള്ളുകുടിയൻമാർ എന്തെല്ലാം ചെയ്യും എന്നറിയോ?? “”

മെല്ലെ എൻ്റെ അധരങ്ങൾ കണ്ണേട്ടൻ സ്വന്തമാക്കിയിരുന്നു അപ്പഴേക്ക്….

ശ്വാസമെടുക്കാൻ പോലും ആവാതെ നിൽക്കുകയായിരുന്നു ഞാനും,

ശ്വാസം വല്ലാതെ വിലങ്ങിയപ്പഴാ കണ്ണേട്ടൻ വിട്ടുമാറിയത്,

കണ്ണ് നിറച്ച് കണ്ണേട്ടനെ നോക്കി,

അവിടെ വിജയച്ചിരിയായിരുന്നു …

“” wo…. w ദാറ്റ് വാസ് സോ നൈസ് “”

ചുണ്ടു തടവി എന്നെ നോക്കി പറഞ്ഞപ്പോൾ

സങ്കടമോ ദേഷ്യമോ ഒക്കെ എന്നിൽ വന്ന് നിറയുന്നത് അറിയുന്നുണ്ടായിരുന്നു ഞാൻ,

“”ഛീ…. എല്ലാരോടും പറഞ്ഞ് കൊടുക്കും ഞാൻ…. നിങ്ങളെ ഞാൻ കാണിച്ച് തരാം””

അത് കേട്ടതും വല്ലാതെ പൊട്ടിച്ചിരിച്ചു കണ്ണേട്ടൻ,

“”നീ ….. നീയെന്താടി പോയി പറയാ?? ഏഹ്? നിൻ്റെ ഭർത്താവ് നിന്നെ പിടിച്ച് ഉമ്മ

വച്ചെന്നോ? ഹാ ബെസ്റ്റ് ചെല്ല്…. വേം ചെല്ല് ന്നട്ട് പറ…. “”

ശരിയാണല്ലോ? ഇതും പറഞ്ഞ് ചെന്നിരുന്നെങ്കിൽ നാണം കെട്ട് പോയേനേ,

നന്ദ സെൻ്റി വർക്ക് ഔട്ട് ആവുമോന്ന് നോക്കാം കരച്ചിൽ മോഡ് ഓൺ..

“”എനിക്ക് ആരും ഇല്യ എന്നറിയുന്നോണ്ടല്ലേ ഇങ്ങനെ ?? രക്ഷിക്കാൻ കൊണ്ട് വന്ന് നിങ്ങൾ തന്നെ……. “”

“”അങ്ങനെ ഒരു വിചാരം നിനക്ക് വേണായിരുന്നു. സൂചി കുത്താൻ ഇടം കൊടുത്തപ്പോ അവൾ അതിലൂടെ ജെ സി ബി കേറ്റാൻ നോക്കാ””

വേഗം തിരിഞ്ഞ് പോവാൻ തുടങ്ങിയ എൻ്റെ കയ്യിൽ വീണ്ടും പിടുത്തം വീണിരുന്നു,

വലിച്ച് നെഞ്ചിലേക്കിട്ടപ്പോൾ പിടഞ്ഞ് ആ കണ്ണുകളിലേക്ക് നോക്കി,

വല്ലാത്ത ഒരു പ്രണയം കാണാൻ കഴിഞ്ഞു ആ കണ്ണുകളിൽ,

ദേവീ അർഹതയില്ലാത്ത സൗഭാഗ്യങ്ങൾ നീട്ടി നീയെന്നെ കൊതിപ്പിക്കാണോ ??

മെല്ലെ ആ കൈകൾ… നേരത്തെ സ്വന്തമാക്കിയ എൻ്റെ അധരത്തെ തഴുകി,

അതിൻ്റെ ബാക്കിയെന്നോണം തങ്ങി നിന്ന ചോരത്തുള്ളികളെ മെല്ലെ തുടച്ചു നീക്കി,

“”വേദനിച്ചോ??””

അത്രമേൽ ആർദ്രമായി കാതോരം ചേർന്ന് ചോദിച്ചു…

എവിടുന്നാന്നറിയില്ല …. എൻ്റെ കയ്യിൽ സ്റ്റോക്കില്ലാതിരുന്ന .,നാൺ….. ഓടി വന്ന് എൻ്റെ മുഖത്ത് ചുവന്ന ചായം പൂശി,

ഇല്ലെന്ന് തലയാട്ടി,

അപ്പോൾ എനിക്കായി ആ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് ഒരായിരം സൂര്യൻ്റെ ശോഭയുണ്ടായിരുന്നു,

“”ന്നാ പൊയ്ക്കോ…. “”

വേഗം തിരികെ ഓടി സ്റ്റെപ്പിറങ്ങുമ്പോൾ ഇടക്ക് വച്ച് ഒന്ന് തിരിഞ്ഞ് നോക്കി അപ്പോൾ കണ്ടു ചുമരിൽ ചാരി കൈകൾ പിണച്ച് എന്നെ മാത്രം നോക്കുന്ന കണ്ണേട്ടനെ….

എതോ ലോകത്ത് നടക്കും പോലെ തോന്നിയിരുന്നു,

അത് കൊണ്ട് തന്നെ ഫ്രണ്ടിൽ നടന്നു വന്ന ചിതേച്ചിയെ കണ്ടില്ല,

ചക്ക വീഴും പോലൊരു ശബ്ദമാണ് എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്,

“”ൻ്റെ മോളെ എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തേ… ഇങ്ങനെ നടു ഒടിക്കാൻ മാത്രം””‘

കുറുക്കൻ്റെ കണ്ണ് കോഴിക്കൂട്ടിൽ എന്ന് പറഞ്ഞ പോലെ എൻ്റെ കണ്ണപ്പഴും മുകളിലെ എൻ്റെ കണ്ണേട്ടൻ്റെ മേലായിരുന്നു,

ഇന്നിം അവിടെ നിന്നാ ചിലപ്പോ ചിത്രേച്ചി വീണതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും എന്നറിഞ്ഞിട്ടാ തോന്നുന്നു പുളളി മെല്ലെ ‘ സ്കൂട്ടായി…..

എൻ്റെ തോള് പിടിച്ച് നേരെ നിർത്തി ചിത്രേച്ചി ചോദിക്കുന്നുണ്ട്, നീയിത് ഏത് ലോകത്താ ന്ന്…..

“”അല്ല ! ചിത്രേച്ചി എന്താ ഇവിടെ ?? എപ്പഴാ വന്നേ “”

എൻ്റെ ചോദ്യം കേട്ട് കിളി പറന്ന ചിത്രേച്ചി മിഴിച്ച് നിൽപ്പുണ്ടായിരുന്നു …

“” ഒന്നൂല്യ…. ഒന്നൂല്യൻ്റെ കുട്ടിക്ക് എന്ന് പറഞ്ഞ് വേഗം അവിടന്ന് പോയി…. “

അപ്പഴും എൻ്റെ മനസ് മുഴുവൻ എൻ്റെ ആ കള്ള കണ്ണനായിരുന്നു,

ഹൃദയം മുഴുവൻ തുടികൊട്ടി പാടുന്നുണ്ടെങ്കിലും ഉള്ളിൽ ഏതോ ഒരു കോണിൽ ഒരു ഭയം എന്തിനെന്നറിയാതെ പൊടിപിടിച്ച് കിടക്കുന്നുണ്ടായിരുന്നു,

കുറച്ച് കഴിഞ് കണ്ണേട്ടൻ താഴേക്ക് ഇറങ്ങി വന്നു…

മുത്തശിയുടെ കാൽ തിരുമ്മി കൊടുക്കാരുന്നു ഞാൻ,

“”മുത്തശ്ശി എന്ന് വിളിച്ചപ്പഴാണ് ഞങ്ങൾ രണ്ട് പേരും അങ്ങോട്ട്  നോക്കിയത്,

ഞാൻ വേഗം എണീറ്റ് തലതാഴ്ത്തി നിന്നു അത് കണ്ട് ആ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞത് ഇടം കണ്ണിട്ട് നോക്കി കണ്ടിരുന്നു ഞാൻ,

മുത്തശ്ശി പിണങ്ങി അപ്പുറത്തേക്ക് നോക്കി

“”ഹാ പിണക്കാ ഇപ്പഴും ൻ്റെ സുന്ദരിക്കുട്ടിക്ക്””

എന്നു പറഞ് കണ്ണേട്ടൻ മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു,

“”വേണ്ട കുടി നിർത്തിന്ന് നുണ പറഞ്ഞില്ലേ എന്നോട് നീ…:  “”

ചുണ്ട് കൂർപ്പിച്ച് ചോദിക്കുന്ന ചോദ്യം കേട്ടാൽ അതൊരു കൊച്ചു കുഞ്ഞാണെന്ന് തോന്നും,

“”ദേ, ഞാൻ ശരിക്കും നിർത്തി, ദേ ഇവളാണെ സത്യം എന്ന് പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്തു.

ഞാൻ ഈ ചതി എന്നോട് വേണ്ടാരുന്നു എന്ന മട്ടിൽ കണ്ണേട്ടന്നെ നോക്കി,

മുത്തശ്ശിയുടെ പിണക്കം മാറ്റി എന്നെ നോക്കി കണ്ണും ചിമ്മി കാക കണ്ണേട്ടൻ പുറത്തേക്ക് പോയി,

എല്ലാരേം സങ്കടപ്പെടുത്താനാ എന്നറിയാതെ വല്ലാതെ സന്തോഷിക്കുകയായിരുന്നു ഞങ്ങൾ …..

ത്രുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

3.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!