കടലാഴങ്ങൾ – 12

  • by

1007 Views

kadalazhangal

“വേണ്ട കുടി നിർത്തിന്ന് നുണ പറഞ്ഞില്ലേ എന്നോട് നീ…:  “”

ചുണ്ട് കൂർപ്പിച്ച് ചോദിക്കുന്ന ചോദ്യം കേട്ടാൽ അതൊരു കൊച്ചു കുഞ്ഞാണെന്ന് തോന്നും,

“”ദേ, ഞാൻ ശരിക്കും നിർത്തി, ദേ ഇവളാണെ സത്യം എന്ന് പറഞ്ഞ് എന്നെ പിടിച്ച് വലിച്ച് എൻ്റെ തലയിൽ തൊട്ട് സത്യം ചെയ്തു.

ഞാൻ ഈ ചതി എന്നോട് വേണ്ടാരുന്നു എന്ന മട്ടിൽ കണ്ണേട്ടന്നെ നോക്കി,

മുത്തശ്ശിയുടെ പിണക്കം മാറ്റി എന്നെ നോക്കി കണ്ണും ചിമ്മി കാക കണ്ണേട്ടൻ പുറത്തേക്ക് പോയി,

എല്ലാരേം സങ്കടപ്പെടുത്താനാ എന്നറിയാതെ വല്ലാതെ സന്തോഷിക്കുകയായിരുന്നു ഞങ്ങൾ …..

******************************************

മുത്തശ്ശിയെ നോക്കി ഇരുന്ന് ഇത്തിരി നേരം കഴിഞ്ഞപ്പോ മെല്ലെ ചോദിച്ചു,

“”മുത്തശ്ശി, കണ്ണേട്ടന് ഈ അരുന്ധതി അമ്മയെ എന്താ ഇത്ര ദേഷ്യം, “”

“”ഹാ! അതൊത്തിരി പറയാനുണ്ട് കുട്ടി, “”

“”അതിനെന്താ? മുത്തശ്ശി പറഞ്ഞാളൂ ഞാൻ കേട്ടോളാം, അല്ലാണ്ട് എനിക്കെന്താ പണി “”

“”ഇന്ദുജ അതാ യിരുന്നു കണ്ണൻ്റെ അമ്മയുടെ പേര്, മഹി, ഒരു ദിവസം അവിചാരിതമായി ഇന്ദുവിൻ്റെ നൃത്തം കാണാനിടയായി, അങ്ങനെ ഇഷ്ടാവാരുന്നു.””

“കൊള്ളാലോ! മുത്തശ്ശി കണ്ണേട്ടൻ്റെ അച്ഛൻ! ആ എന്നിട്ട് “”

മെല്ലെ നഖവും കടിച്ച് കട്ടിലിൽ മുട്ടുകുത്തി നടന്നു ചെന്ന് മുത്തശിയുടെ അടുത്തിരുന്നു

മുത്തശ്ശി എന്നെ ഒന്ന് ഇരുത്തി നോക്കി, അപ്പഴാ പറഞ്ഞത് അബദ്ധമായോ എന്ന് തോന്നിയത്…..

“”അല്ല കലാ ഹൃദയം ഉള്ളവർക്കല്ലേ നർത്തകിയെ ഒക്കെ ഇഷ്ടാവൂ, അത് പറഞ്ഞതാ, “”

മെല്ലെ ഞാൻ എന്നെ തന്നെ ന്യായീകരിച്ചു.:

മുത്തശ്ശി ഒന്ന് ചിരിച്ച് തുടർന്നു….

“”ചെറുപ്പം മുതലേ മഹിക്ക് പറഞ്ഞു വച്ചത് അരുന്ധതിയെ ആയിരുന്നു, എൻ്റെ അനിയൻ്റെ മകൾ, അവൻ്റെ മുറപ്പെണ്ണിനെ ..

അതറിഞ്ഞും മഹി ഇന്ദുവിനെ സ്നേഹിച്ചു..

ആരെതിർത്തും കല്യാണം കഴിച്ചു, “”

“”കള്ള ബടുവാ “”

യ്യോ! എന്താ ഞാൻ പറഞ്ഞെ? ഭാഗ്യം മുത്തശ്ശി കേട്ടിട്ടില്ല!

ആദ്യത്തെ എല്ലാരുടെയും എതിർപ്പന് ഒട്ടും ആയുസുണ്ടായിരുന്നില്ല! ഇന്ദു അവളുടെ സ്നേഹം കൊണ്ട് എല്ലാരെയും കീഴടക്കിയിരുന്നു,  വീടൊരു സ്വർഗം തന്നെയായി,

പക്ഷെ അതിനൊട്ടും ആയുസുണ്ടായിരുന്നില്ല,

പ്രസവത്തോടെ, എൻ്റെ കുട്ടി………

മുത്തശ്ശി നേര്യതോണ്ട് കണ്ണു തുടച്ചു,

അതോടെ മഹി ആകെ തകർന്നു… ഒപ്പം ബിസിനസും,

ഒരു മുഴു കുടിയനായി മാറി,

പിന്നെ ഞാനാ ൻ്റെ കണ്ണനെ നോക്കിണ്ടാക്കിയത്,

ഒരു പാവം ആയിരുന്നു കണ്ണൻ,

“എന്തോ എങ്ങനെ, അത് വിട് മുത്തശ്ശി, ഒരു പാവം ഒറങ്ങി കിടക്കുമ്പഴാവും…”

ഹാവൂ ഇത്തവണ പറഞ്ഞത് പുറത്ത് കേട്ടില്ല,.

“”അപ്പഴാ എല്ലാരും കൂടെ നിർബ്ബന്ധിച്ച് അരുന്ധതിയെ മഹിയെ കൊണ്ട് കല്യാണം കഴിപ്പിച്ചത്,

പക്ഷെ അവന് ഇന്ദുവിൻ്റെ ഓർമ്മകൾ കൂടി വരാ ചെയ്തത്,

അരുന്ധതിയെ ഒന്നു നോക്കുക പോലും ചെയ്യാറില്ല,

ഒരു ദിവസം ആരോടും പറയാതെ,

അവൻ നാടുവിട്ടു….

അന്ന് കണ്ണന് 7 വയസാ….

അവൻ്റെ അച്ഛൻ പോവാൻ കാരണക്കാരി അരുന്ധതിയാണ് എന്ന് അവൻ വിശ്വസിച്ചു.

അതോടെ അവളെ വെറുപ്പായി,

എന്നിട്ടും ൻ്റെ കുട്ടി ഇവിടെ പിടിച്ചു നിന്നു, കണ്ണൻ്റെ കൺവെട്ടത്ത് പോലും വരാതെ അവന് എല്ലാം ഒരുക്കി,

പരാതിയില്ല പരിഭവമില്ല ….

ഹാ ! അതിൻ്റെ ജീവിതം അങ്ങനെയായി,

മഹിയുടെ പാർട്നർമാർ ചതിച്ചു, മുഴുവൻ സ്വത്തും അവരുടെ കയ്യിലായി…

ഈ വീടടക്കം പണയത്തിലായി,

ൻ്റെ കുട്ടിയായിട്ടാ പിന്നീട് ഒക്കെ നേടിയത് ൻ്റ കണ്ണൻ!!

രാവും പകലും ഇല്യാണ്ട് അച്ഛൻ തുലച്ചതിൻ്റെ പതിൻമടങ്ങ് അവൻ സമ്പാദിച്ചു,

ഇപ്പോ അവന് മനസിന് പിടിച്ച ഒരു സുന്ദരി പെൺകുട്ടിയേയും കിട്ടി,

“” അതാരാ !! മുത്തശ്ശി “”

“”നീയെന്നെ…. ഈ കുട്ടീടെ ഒരു തമാശ””

“”പോ മുത്തശ്ശി, ഈ മുത്തശ്ശീടെ ഒരു കാര്യം ഇങ്ങനെ ഓരോ സത്യം പറഞ്ഞോണ്ടിരിക്കും “”

പെട്ടെന്നാണ് വാതിൽക്കൽ ഒരു കാലൊച്ച കേട്ടത്….

രണ്ടാളും നോക്കിയപ്പോ കണ്ടു അരുന്ധതിയെ,

എല്ലാം കേട്ട് കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു അവരുടെ….

അത് കണ്ട് പാവം തോന്നി,

“ഹാ ൻ്റെ സുന്ദരിക്കുട്ടി കരയുകയാ? ഈ നന്ദ മാറ്റിത്തരില്ലേ

എല്ലാം ??

ദേ! കണ്ണേട്ടൻ ഈ മുഖത്ത് നോക്കി അമ്മേ ന്ന് വിളിക്കും,

അത് ഈ നന്ദേടെ വാക്കാ, ഈ അരുന്ധതി അമ്മക്ക് നന്ദ തരാൻ പോണ സമ്മാനം,

പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ എൻ്റെ മിഴികളും നിറഞ്ഞിരുന്നു.

*******************************************

ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് അങ്ങോട്ട് ചെന്നത്,

അപ്പഴേക്കും ബൗണ്ടറി കടക്കാൻ പോണ ബോൾ തട്ടി മാറ്റുന്ന ഫീൽഡറിനെ പോലെ ചിത്രേച്ചി, ഓടി വന്ന് ഫോണെടുത്തിരുന്നു,

എടുത്തതും വല്ലാത്ത ശബ്ദത്തിൽ അലറി ക്കരഞ്ഞു,

പേടിച്ച് അടുത്തേക്കോടിയ എന്നെയും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി…

ഇങ്ങനെ കരയാൻ മാത്രം എന്താ ചിത്രേച്ചി, ??

ഉള്ളിക്ക് പിന്നേം വില കൂടിയോ ??

അല്ലന്ന് നിഷേധാർത്ഥത്തിൽ തലയാട്ടി, എന്നിട്ട് മോങ്ങാൻ തുടങ്ങി,

പിന്നെന്താ ? വാർദ്ധക്യ പെൻഷന് ചേച്ചിടെ അപേക്ഷ ക്ഷണിച്ചോ, സാരല്യ പ്രായം അത്രക്കൊന്നും ഇല്ലാന്ന് മ്മക്ക് പറയാ

അതുമല്ല എന്ന് കാട്ടി പിന്നേം മോങ്ങി,

പണ്ടത്തെ വല്ല… ചുറ്റിക്കളിയും , ഐ മീൻ കാമുകൻമാരും ആണോ വിളിച്ചത് ,??

“”അല്ലാ…. അല്ലാ…. അല്ലാ….. “”

“ന്നാ പിന്നെ ഞാൻ സുല്ല്, ഇനി  നിങ്ങള് പറ” “

“”ആരവൂട്ടൻ !!””

“” വല്ല തെറിയും പറഞ്ഞോ … ശീലല്യാഞ്ഞിട്ടാ സാരല്യ ??””

“”അതല്ല…”

“പിന്നെ… ശ്ശൊ എൻ്റെ കണ്ട്രോൾ പോയീട്ടാ “”

“ആരവൂട്ടന് ആക്സിഡൻ്റ്….””

കേട്ടതും

എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി……

രാവിലെ തന്ന ചുംബനങ്ങൾ ദേഹത്തെ ചുട്ടുപൊള്ളിക്കുന്നതായി തോന്നി….

“”കണ്ണേട്ടന്… കണ്ണേട്ടൻ ….””

കണ്ണിലൊക്കെ ഇരുട്ടു കയറി മറിഞ്ഞു വീഴുമ്പോൾ ശേഷിയില്ലാത്ത രണ്ട് കൈകൾ താങ്ങാൻ ശ്രമിക്കുന്നത്, മാത്രം അറിഞ്ഞു,

പിന്നെ പതുക്കെ നനുത്ത പഞ്ഞിക്കെട്ട് പോലെ ഞാൻ ഒഴുകി നടക്കുകയായിരുന്നു….

(തുടരും)

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

ഒറ്റ മന്ദാരം

മഹാദേവൻ

ദേവയാമി

അനന്തൻ

നിർമ്മാല്യം

 

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply